ഉലമാഇന്റെ സാഹിത്യസേവനങ്ങള്‍

Print This page
ഡോ. സൈതാലി ഫൈസി
മനുഷ്യസമുദായത്തെ അജ്ഞതയില്‍ നിന്നും, അധാര്‍മികതയില്‍ നിന്നും വിശ്വാസ ജീര്‍ണതകളില്‍ നിന്നും അകറ്റുകയും സര്‍വ്വതിന്മകളില്‍ നിന്നും അവരെ മോചിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌ ഒരു ഉത്തമ സമൂഹമായി സംസ്‌കരിച്ചെടുക്കാന്‍ വേണ്ടിയാണ്‌ ഇസ്‌ലാം ഈ ലോകത്ത്‌ വന്നത്‌. പ്രവാചകന്മാരെയാണ്‌ അല്ലാഹു ഈ ദൗത്യം ഏല്‌പിച്ചത്‌. അവരുടെ കാലശേഷം അവരുടെ അനന്തരാവകാശികളായ സമുദായത്തിലെ ഉലമാഇനാണ്‌ ഈ ബാധ്യതയുള്ളത്‌. ഈ കടമ നിറവേറ്റണമെങ്കില്‍ സമൂഹത്തെ മാനസികമായും, ആത്മീയമായും സംസ്‌കരിച്ചെടുക്കുകയും പരിശുദ്ധാത്മാക്കളാക്കി വളര്‍ത്തിക്കൊണ്ട്‌ വരികയും വേണം. ഈ ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്‌ അനുപേക്ഷണീയമായതാണ്‌ വിജ്ഞാന സമ്പാദനം. ഒരു സമ്പൂര്‍ണ്ണമായ വൈജ്ഞാനിക വിപ്ലവത്തിലൂടെ മാത്രമെ സംസ്‌കാര സമ്പന്നരായ ഒരു ജനതയെ സൃഷ്‌ടിച്ചെടുക്കാനും, ആത്മീയമായി അവരെ സംസ്‌കരിച്ചെടുത്ത്‌ പുരോഗതിയിലേക്ക്‌ നയിക്കാനും കഴിയുകയുള്ളൂ എന്നതാണ്‌ പരമാര്‍ത്ഥം.

മതപരവും ഭൗതികവുമായ വിദ്യാഭ്യാസത്തിനും സമുന്നത സ്ഥാനം നല്‍കുകയും യഥാര്‍ത്ഥ വിജ്ഞാനം ലോകത്ത്‌ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌ത ഏകമതമാണ്‌ ഇസ്‌ലാം. ഏകാന്തത തളം കെട്ടിനില്‍ക്കുന്ന ഹിറാഗുഹയില്‍ അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി(സ)ക്ക്‌ ലഭിച്ച ആദ്യദിവ്യസന്ദേശമായ ``നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക'' എന്ന ആഹ്വാനം മനുഷ്യന്റെ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവും, ധാര്‍മ്മികവും, രാഷ്‌ട്രീയവുമായ എല്ലാ രംഗങ്ങളിലും വിപ്ലവാത്മകമായ ഒരു പരിവര്‍ത്തനത്തിന്‌ ബീജാവാപം നല്‍കുന്നതായിരുന്ന വിജ്ഞാന സമ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു പ്രവാചകനു ലഭിച്ച ഈ ആദ്യസന്ദേശം. ആദ്യമായി അവതരിച്ച ഈ അഞ്ചുസൂക്തങ്ങളില്‍ വാമൊഴിയുടെയും വര മൊഴിയുടെയും പ്രാധാന്യത്തെ പ്രത്യേകം എടുത്ത്‌ പറയുകയും, ശാസ്‌ത്രവും സാഹിത്യവുമെല്ലാം ഉള്‍ക്കൊള്ളിക്കുകയും ചെയ്‌തു വായിക്കാനും, ചിന്തിക്കാനും ഗവേഷണ പഠനങ്ങള്‍ നടത്താനും, അത്‌വഴി സാഹിത്യരചനകള്‍ നിര്‍വ്വഹിക്കാനുമൊക്കെ പ്രചോദനം നല്‍കുന്നവയാണ്‌ ഈ ആദ്യസൂക്തങ്ങള്‍. വായനക്കൊപ്പം, പേനകൊണ്ട്‌ എഴുതുന്നതിന്റെയും പ്രാധാന്യം ഈ ആദ്യവചനങ്ങള്‍ പ്രത്യേകം എടുത്ത്‌കാണിക്കുന്നു. ലോകത്ത്‌ ഒരു മതഗ്രന്ഥത്തിനും അവകാശപ്പെടാന്‍ കഴിയാത്ത ഒന്നാണിത്‌. എഴുത്തിന്റെയും വായനയുടെയും പ്രാധാന്യത്തിലേക്ക്‌ വിരല്‍ ചൂണ്ടുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌ത്‌കൊണ്ട്‌ തുടങ്ങുകയും ചെയ്യുന്ന ഒരു മതഗ്രന്ഥവും വിശുദ്ധ ഖുര്‍ആനല്ലാതെ ലോകത്ത്‌ വേറെയില്ല. സൂറത്തുല്‍ ഖലം അഥവാ ``പേന'' എന്ന ഒരു അധ്യായം തന്നെ വിശുദ്ധ ഖുര്‍ആനില്‍ കാണാം.

ഈ വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും, മറ്റ്‌ വിജ്ഞാനസമ്പാദനത്തെയും എഴുത്തിനെയും വായനയെയും പ്രോത്സാഹിപ്പിക്കുന്ന നബിവചനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട പ്രവാചകന്മാരുടെ അനന്തരാവകാശികളായ ഉലമാക്കള്‍ ഇസ്‌ലാം മത പ്രചരണത്തിന്‌ വാമൊഴിയോടൊപ്പം, വരമൊഴിയും സമര്‍ത്ഥമായി ഉപയോഗിച്ചു. ലോകത്ത്‌ ഇസ്‌ലാം മതപ്രചരണ ചരിത്രം പരിശോധിക്കുമ്പോള്‍ പണ്ഡിതന്മാരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം അവരുടെ അമൂല്യമായ രചനകളും വലിയ പങ്ക്‌ വഹിച്ചതായി കാണാം.

മുസ്‌ലിംകളുടെ കരങ്ങളിലായിരുന്നു വൈജ്ഞാനിക നേതൃത്വം. യൂറോപ്യന്മാര്‍ വിജ്ഞാനത്തിന്റെ ബാലപാഠം പോലും പഠിക്കാത്ത കാലത്ത്‌ മുസ്‌ലിംകള്‍ സ്‌പെയ്‌നിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വ്വകലാശാലകള്‍ സ്ഥാപിച്ച്‌ ഗവേഷണത്തിലേര്‍പ്പെട്ടിരുന്നു എന്നതാണ്‌ ചരിത്രം. ഖുര്‍ആനും സുന്നത്തും ശാസ്‌ത്രഗ്രന്ഥങ്ങളും ഒന്നിച്ച്‌ പഠിച്ച മുസ്‌ലിം പണ്ഡിതന്മാരും ശാസ്‌ത്രജ്ഞന്മാരും നമുക്കുണ്ടായി. വിജ്ഞാന പ്രകാശത്തിന്റെ തങ്കരശ്‌മികള്‍ വിതറുന്ന മുസ്‌ലിം ഉലമാക്കളുടെ അതുല്യവും അമൂല്യവുമായ രചനകള്‍ ഉള്‍ക്കൊള്ളുന്ന വലിയ ലൈബ്രറികള്‍ ബഗ്‌ദാദിലും, കൈറോവിലും കൊറഡോവായിലും മറ്റ്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സ്ഥാപിക്കപ്പെട്ടു. വിജ്ഞാനത്തിന്റെ വിവിധ മേഖലകളെ സ്‌പര്‍ശിക്കുന്ന ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറികള്‍ മുസ്‌ലിംകള്‍ വളരെ പുരാതന കാലത്ത്‌ തന്നെ സാഹിത്യ രചനകള്‍ തുടങ്ങുകയും അത്‌ ഇസ്‌ലാമിക പ്രചരണത്തിന്‌ വേണ്ടി ഉപയോഗിക്കുകയും ചെയ്‌തു എന്നതിന്‌ തെളിവാണ്‌.

ഇന്ത്യയിലെ ഉലമാഇന്റെ സാഹിത്യ സാന്നിധ്യം

ഇന്ത്യയിലെ ഇസ്‌ലാമിക പ്രചരണ ചരിത്രം പരിശോധിച്ചാലും ഇത്‌ തന്നെയാണ്‌ നമുക്ക്‌ ബോധ്യമാകുന്നത്‌. പണ്ഡിതന്മാര്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി പ്രസംഗങ്ങളും, ഉപദേശങ്ങള്‍ക്കുമൊപ്പം, വായനയിലേക്ക്‌ പ്രേരിപ്പിക്കുന്ന മനുഷ്യമനസ്സുകളെ ആത്മീയമായി സംസ്‌കരിച്ചെടുക്കാന്‍ കഴിയുന്ന രചനകള്‍ ലോകത്തിന്‌ സമര്‍പ്പിച്ചു എന്നതാണ്‌ വാസ്‌തവം. ഇന്ത്യയിലെ ഖുദാബക്ഷ ലൈബ്രറി, മൗലാനാ ആസാദ്‌ ലൈബ്രറി, മറ്റ്‌ യൂനിവേഴ്‌സിറ്റികളോടും ഇസ്‌ലാമിക സ്ഥാപനങ്ങളോടും ബന്ധപ്പെട്ട ലൈബ്രറികള്‍ മുതലായവ വിവിധ വിഷയങ്ങളിലുള്ള ഉലമാക്കളുടെ രചനകള്‍ കൊണ്ട്‌ നിറക്കപ്പെട്ടവയാണ്‌. ഖുര്‍ആന്‍, ഹദീസ്‌, ഫിഖ്‌ഹ്‌, തസവ്വുഫ്‌, ചരിത്രം മുതലായ മുഴുവന്‍ വൈജ്ഞാനിക മേഖലകളിലും ഇന്ത്യന്‍ പണ്ഡിതന്മാര്‍ക്ക്‌ രചനകളുണ്ട്‌. ഇസ്‌ലാമിക സാഹിത്യത്തിന്റെ പരിപോഷണത്തിന്‌ ഇന്ത്യന്‍ പണ്ഡിതര്‍ നല്‍കിയ സംഭാവനകള്‍ ബ്രഹത്താണ്‌. വിവിധ വിഷയങ്ങളിലുള്ള നിരവധി അമൂല്യഗ്രന്ഥങ്ങള്‍ ഇസ്‌ലാമിക സാഹിത്യശാഖക്ക്‌ സമര്‍പ്പിച്ച മഹാപണ്ഡിതനുമായ മൗലാന അബുല്‍ ഹസനലി നദ്‌വി (ന.മ) അര്‍പ്പിച്ച സേവനങ്ങള്‍ വിലപ്പെട്ടതാണ്‌. അറബി ഭാഷയില്‍ മാത്രം ചെറുതും, വലുതുമായ 176 കൃതികള്‍ അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. അവയില്‍ മാദാ ഖസിറല്‍ ആലം, റിജാലുല്‍ ഫിക്‌രി വദ്ദഅ്‌്‌വ തുടങ്ങിയവ അറബി സാഹിത്യശാഖക്ക്‌ ഏറെ മുതല്‍ക്കൂട്ടായ രചനകളാണ്‌.

ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ഇന്ത്യന്‍ പണ്ഡിതന്മാരുടെ രചനകള്‍ നിരവധിയാണ്‌. ഇബ്‌നുന്നദീമിന്റെ അല്‍ ഫിഹ്‌റസത്‌ പോലെ വലിയ ഒരു ഗ്രന്ഥം തന്നെ ഇത്‌ രേഖപ്പെടുത്താന്‍ വേണ്ടി വരും. അവരുടെ അറബി ഭാഷയിലെ ചില പ്രധാന രചനകളെ നമുക്ക്‌ പരിചയപ്പെടാം. ലോകനിലവാരമുള്ള ഇന്ത്യന്‍ പണ്ഡിതന്മാരുടെ രചനകളില്‍ പെട്ടതാണ്‌ ലാഹോറുകാരനായ ഹസനുബ്‌നു മുഹമ്മദ്‌ എന്ന പണ്ഡിതന്‍ അറബിയില്‍ രചിച്ച �NG�dG R���dG എന്ന ഗ്രന്ഥം. ഹിജ്‌റ ഏഴാം നൂറ്റാണ്ടിലെ പണ്ഡിതനായ ഇദ്ദേഹത്തിന്റെ ഈ രചന അറബി ഭാഷാ ശാസ്‌ത്രത്തിലെ ഒരു ആധികാരിക രേഖയും റഫ്രന്‍സ്‌ ഗ്രന്ഥവുമായിട്ടാണ്‌ ഗണിക്കപ്പെടുന്നത്‌. അതോടൊപ്പം തന്നെ അദ്ദേഹം ഫിഖ്‌ഹിലും ഹദീസിലും പണ്ഡിതനായിരുന്നു. ഹദീസ്‌ വിഷയത്തില്‍ അദ്ദേഹം രചിച്ച QG�f�G �Q���e എന്ന ഗ്രന്ഥം മുസ്‌ലിം ലോകത്ത്‌ അംഗീകരിക്കപ്പെട്ടതും, ദീര്‍ഘകാലം പാഠ്യ പദ്ധതിയില്‍ ഇടം നേടിയതുമാണ്‌. മുസ്‌ലിം ലോകത്ത്‌ ഏറെ സ്വീകാര്യത നേടിയതും പണ്ഡിതന്മാര്‍ക്ക്‌പോലും പ്രയോജനപ്പെടുന്നതുമായ ����dG ��c എന്ന അലിബ്‌നു ഹുസാമുദ്ദീന്‍ രചിച്ച ഗ്രന്ഥം ഹദീസ്‌ വിജ്ഞാനീയങ്ങളില്‍ വിലപ്പെട്ട സംഭാവനയാണ്‌. അത്‌പോലെ ഗുജറാത്തുകാരനായ ശൈഖ്‌ മുഹമ്മദ്‌ ത്വാഹിര്‍ രചിച്ച മജ്‌മഉല്‍ ബിഹാര്‍ എന്ന ഗ്രന്ഥം സിഹാഹുസ്സിത്തയുടെ വ്യാഖ്യാനമായി കണക്കാക്കുന്നതും പണ്‌ഡിത ലോകം അംഗീകരിച്ചതുമാണ്‌. അദ്ദേഹത്തിന്റെ തന്നെ '��YġV��G I�c�J' എന്ന ഗ്രന്ഥവും ഇവ്വിഷയകമായി കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതാണ്‌. അത്‌പോലെ കര്‍മ്മശാസ്‌ത്ര വിഷയത്തില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ രചിച്ച ഗ്രന്ഥങ്ങളില്‍ ഏറ്റവും ആധികാരികമായി കണക്കാക്കുന്നതാണ്‌ സുല്‍ത്താന്‍ ഔറംഗസീബ്‌ ആലംഗീര്‍ നേതൃത്വം കൊടുത്ത്‌ തയ്യാറാക്കി �j��ك�dG �h���dG എന്ന ഗ്രന്ഥം. അറബി നാടുകളില്‍ �j~��dG ih���dG എന്ന പേരില്‍ അറിയപ്പെടുന്ന ഇത്‌ ആറ്‌ വാള്യങ്ങളിലായാണ്‌ രചിക്കപ്പെട്ടത്‌. ഇന്ത്യയിലെ ഇരുപത്തിനാല്‌ പ്രഗത്ഭരായ പണ്ഡിതന്മാര്‍ ഇതിന്റെ രചനയില്‍ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഇപ്രകാരം തന്നെ ബീഹാറുകാരനായ മുഹിബ്ബുള്ളാഹിബ്‌നു അബ്‌ദുശുകൂര്‍ എന്ന ഹനഫി പണ്ഡിതന്‍ തയ്യാറാക്കിയ �Ą�dG ����e എന്ന ഉസൂലുല്‍ ഫിഖ്‌ഹിലെ വിലപ്പെട്ട രചനയെ ഇന്ത്യയിലെ ഉന്നത ശിഷ്യരായ ഉലമാക്കള്‍ പാഠ്യവിഷയമായി അംഗീകരിക്കുകയും വ്യാഖ്യാനങ്ങള്‍ രചിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇന്ത്യന്‍ പണ്ഡിതന്മാരുടേതായി പത്ത്‌ വ്യാഖ്യാനങ്ങള്‍ ഈ ഗ്രന്ഥത്തിനുണ്ട്‌.

പന്ത്രണ്ടാം നൂറ്റാണ്ടിലെ പ്രഗത്ഭനായ പണ്ഡിതന്‍ മുഹമ്മദ്‌ അഅ്‌ലാ അത്താനവി രചിച്ച �ľ�dG ��MUG ����c എന്ന ഗ്രന്ഥം പണ്‌ഡിത ലോകത്ത്‌ ശ്രദ്ധ പിടിച്ച്‌ പറ്റിയ രചനയാണ്‌. ഗ്രന്ഥകര്‍ത്താക്കള്‍ക്കും, ഗവേഷകര്‍ക്കും, സാങ്കേതിക പദങ്ങളുടെയും പ്രയോഗങ്ങളുടെയും ഒരു ഡിക്ഷണറി പോലെ ഉപയോഗിക്കുന്ന കഴിയുന്ന തരത്തിലാണ്‌ ഇതിന്റെ രചന. ഇതേ നൂറ്റാണ്ടുകാരനായ അബ്‌ദുന്നബി എന്ന ഒരാള്‍ രചിച്ച �ĸ�dG �e�L എന്ന നാല്‌ വാള്യമുള്ള ഗ്രന്ഥവും ഇതേ വിഷയം കൈകാര്യം ചെയ്യുന്നു.

ഇന്ത്യന്‍ പണ്ഡിതന്മാരുടെ രചനകളില്‍ ഏറ്റവും മികച്ച്‌ നില്‍ക്കുന്നതാണ്‌ ശാഹ്‌ വലിയുള്ളാഹി ദഹ്‌ലവിയുടെ ��d��dG ¸dG ��M. ശരീഅത്ത്‌ നിയമങ്ങളുടെ രഹസ്യങ്ങളും, ഇസ്‌ലാമിക ശരീഅത്തിന്റെ തത്വശാസ്‌ത്രവും ചര്‍ച്ച ചെയ്യപ്പെടുന്ന പ്രസ്‌തുത ഗ്രന്ഥം ഉള്ളടക്കം, രചനാഭംഗി, ഒഴുക്ക്‌, വിഷയങ്ങളുടെ ക്രോഡീകരണം എന്നിവയില്‍ മികവ്‌ പുലര്‍ത്തുന്നതോടൊപ്പം, ഗദ്യസാഹിത്യത്തിലെ സര്‍ഗാത്മക രചനകളില്‍ ഇബ്‌നുത്വല്‍ദൂമിന്റെ മുഖദ്ദിമക്ക്‌ ശേഷം രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്നതുമാണ്‌. മുസ്‌ലിം പണ്ഡിതലോകത്ത്‌ വലിയ പ്രസിദ്ധിയാണ്‌ ഈ ഗ്രന്ഥത്തിനുള്ളത്‌. പത്ത്‌ വാള്യങ്ങളിലായി മുര്‍തളാബ്‌നു മുഹമ്മദുല്‍ ബില്‍ഗ്‌റാമി തയ്യാറാക്കിയ �Sh��dG ��J എന്ന പ്രശസ്‌ത ഗ്രന്ഥം അറബി ഭാഷയിലെ ഒരു ലൈബ്രറിപോലെ കണക്കാക്കുന്നതും പണ്‌ഡിത ശ്രദ്ധ പിടിച്ച്‌ പറ്റിയതുമാണ്‌.

ഹിജ്‌റ പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച ഇന്ത്യന്‍ പണ്ഡിതന്മാര്‍ മികച്ച രചനാ വൈഭവം കൊണ്ട്‌ മുസ്‌ലിം ലോകത്ത്‌ ശ്രദ്ധ പിടിച്ച്‌ പറ്റിയവരാണ്‌ ``വൈജ്ഞാനിക രംഗത്ത്‌ അവര്‍ ഓരോരുത്തരും ഓരോ അക്കാദമി പോലെയായിരുന്നു. ഒരു അക്കാദമിക്ക്‌ പോലും നിര്‍വ്വഹിക്കാന്‍ കഴിയാത്ത സംഭാവനകള്‍ അക്കാലത്തെ ചില ഉലമാക്കള്‍ വ്യക്തിപരമായിത്തന്നെ അര്‍പ്പിച്ചിട്ടുണ്ടെന്നതാണ്‌ ഏറ്റവും ശ്രദ്ധേയമായത്‌. ബോവാലിലെ അമീറായിരുന്ന ഹസന്‍ ഖനൂജിയുടെ മകന്‍ അമീര്‍ സിദ്ദീഖ്‌ ഹസന്‍ എന്ന പണ്ഡിതന്‍ ഇരുന്നൂറ്റി ഇരുപത്തിരണ്ട്‌ ഗ്രന്ഥങ്ങള്‍ രചിച്ചുകൊണ്ട്‌ ഇസ്‌ലാമിക സാഹിത്യത്തെ പുഷ്‌ടിപ്പെടുത്തി. ഇവയില്‍ അറുപത്തി അഞ്ചെണ്ണം അറബി ഭാഷയിലുള്ള രചനകളാണ്‌. പത്ത്‌ വാള്യങ്ങളുള്ള ഫത്‌ഹുല്‍ ബയാന്‍, അബ്‌ജദുല്‍ ഉലൂം, താജുല്‍ മുകല്ലില്‍, അല്‍ബുല്‍ഗത്തുഫീ ഉസൂലില്‍ ലുഗ, അല്‍ഇല്‍മുല്‍ ഗിഫാഖ്‌ എന്നിവ ഇവയില്‍ ഏറ്റവും മികവ്‌ പുലര്‍ത്തുന്നസാഹിത്യസൃഷ്‌ടികളാണ്‌.

ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ക്ക്‌ മുതല്‍കൂട്ടായിക്കൊണ്ട്‌ 86 അറബി ഗ്രന്ഥങ്ങള്‍ അടക്കം 110 ഗ്രന്ഥങ്ങള്‍ രചിച്ച പണ്ഡിതശ്രേഷ്‌ടനാണ്‌ അബ്‌ദുല്‍ഹലീമുല്ലക്‌നവി. ����dG ~FGįdG എന്ന ഹനഫി പണ്ഡിതന്മാരുടെ ജീവചരിത്രം വിവരിക്കുന്ന അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥം ഈ വിഷയത്തിലുള്ള ഒരു ആധികാരിക പഠനമാണ്‌. പ്രമുഖ പരിഷ്‌കര്‍ത്താവായി അറിയപ്പെടുന്ന അശ്‌റഫലി താനവി പതിമൂന്ന്‌ അറബി ഗ്രന്ഥങ്ങളടക്കം 910 രചനകളുടെ കര്‍ത്താവാണ്‌.

ഇന്ത്യന്‍ ഉലമാക്കളുടെ രചനകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്‌ അല്ലാമാ മഹ്‌മൂദ്‌ ഹസന്‍ ഖാന്‍ രചിച്ച 򯾡��G ���e എന്ന പ്രസിദ്ധമായ ഗ്രന്ഥം. അറുപത്‌ വാള്യങ്ങളിലായി നാലായിരം ഗ്രന്ഥകാരന്മാരുടെ ജീവചരിത്രം പരിചയപ്പെടുന്ന ഈ ഗ്രന്ഥം ഈ വിഷയത്തിലുള്ള ഒരു വിജ്ഞാനകോശമാണ്‌. ഹൈദറാബാദ്‌ ഗവര്‍ണ്‍മെന്റിന്റെ ചിലവില്‍ ബൈറൂത്തിലാണ്‌ ഇത്‌ അച്ചടിക്കപ്പെട്ടത്‌. ഗ്രന്ഥരചനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മറ്റൊരു ഇന്ത്യന്‍ പണ്ഡിതനാണ്‌ സയ്യിദ്‌ സുലൈമാന്‍ നദ്‌വി. നബിചരിതം, ഇസ്‌ലാമികനിയമങ്ങള്‍, അറബി സാഹിത്യചരിത്രം മുതലായ വിഷയങ്ങളില്‍വിലപ്പെട്ട നിരവധി രചനകള്‍ അദ്ദേഹത്തിന്റെ വകയായിട്ടുണ്ട്‌. ആനുകാലികങ്ങളില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങളും ഫത്‌വകളും വേറെയും. ഇതെല്ലാംകൂടി പരിഗണിക്കുമ്പോള്‍ പൗരസ്‌ത്യദേശത്തെ ഏറ്റവും വലിയ ഗവേഷകനും ഗ്രന്ഥകാരനുമായി അദ്ദേഹത്തെ എണ്ണപ്പെടുന്നു. അത്‌പോലെ മറ്റൊരു പ്രമുഖ എഴുത്തുകാരനാണ്‌ �f�ǵdG ���MG �X��e എന്ന ഇന്ത്യന്‍ പണ്ഡിതന്‍. രചനാ വൈഭവം കൊണ്ടും പ്രതിപാദന ശൈലികൊണ്ടും വിഷയവൈപുല്യം കൊണ്ടും മികച്ച്‌ നില്‍ക്കുന്ന അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്‌ �jh~J ,Ӄ�G Ȅ�dG iO����b�G ڃ�dG ���f തദ്‌വീനുല്‍ ഹദീസ്‌ മുതലായവ.

അത്‌ പോലെ ഇസ്‌ലാമിക വിഷയങ്ങളുടെ അധ്യാപനത്തിലും പ്രത്യേകിച്ച്‌ ഹദീസ്‌ സംബന്ധമായ വിഷയങ്ങളിലുള്ള ഗ്രന്ഥരചനയിലും ഇന്ത്യന്‍ പണ്ഡിതന്മാര്‍ മുന്നിട്ട്‌ നില്‍ക്കുന്നു. ഹദീസ്‌ വിജ്ഞാനങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ ശ്രദ്ധിച്ചില്ലായിരുന്നുവെങ്കില്‍ പൗരസ്‌ത്യദേശത്തെ ഹദീസ്‌ പഠനം നിലച്ച്‌ പോകുമായിരുന്നുവെന്ന്‌ ചിലപണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഹദീസ്‌ പഠന സംബന്ധമായി വന്ന ഇന്ത്യന്‍ പണ്ഡിതന്മാരുടെ പ്രധാന രചനകളാണ്‌ അബൂദാവൂദിന്റെ വ്യാഖ്യാനമായി മുഹമ്മദ്‌ അശ്‌റഫ്‌ അദ്ദിയാനവി രചിച്ച OĄ��G ��Y എന്ന ഗ്രന്ഥവും ഖലീല്‍ അഹ്‌മദ്‌ സഹാറന്‍പൂരിയുടെ O���G ��H എന്ന ഗ്രന്ഥവും. അബ്‌ദുറഹ്‌മാന്‍ അല്‍ മുബാറക്‌ഫൂരിയുടെ തുര്‍മദിയുടെ വ്യാഖ്യാനമായ iP�M�G ��� ദയൂബന്തിയിലെ ശബീര്‍ അഹമദ്‌ എന്ന പണ്ഡിതന്‍ സ്വഹീഹ്‌ മുസ്‌ലിമിന്റെ വ്യാഖ്യാനമായി രചിച്ച ����G ��a, മുഹമ്മദ്‌ സക്കരിയ്യ അല്‍കാന്‍ദലവി മുവത്വയുടെ വ്യാഖ്യാനമായി രചിച്ച �d����G �LhG അന്‍വര്‍ഷാഹ്‌ അല്‍കശ്‌മീരി എന്ന പണ്ഡിതന്‍ സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനമായി എഴുതിയ iQ��dG ���a ഉബൈദുള്ള അല്‍ മുബാറക്‌ പൂരിയുടെ മിശ്‌ക്കാത്തുല്‍ മസാബീഹിന്റെ വ്യാഖ്യാനമായ ��J���G I�Y�e എന്നിവ. അറബി ഭാഷക്ക്‌ പുറമെ ഉര്‍ദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ്‌, ഹിന്ദി മറ്റ്‌ പ്രാദേശിക ഭാഷകളിലും ഇസ്‌ലാമിക്‌ വിഷയങ്ങളെക്കുറിച്ച്‌ ഇന്ത്യന്‍ പണ്ഡിതന്മാര്‍ക്ക്‌ സാഹിത്യരചനകളുണ്ട്‌.

ഇസ്‌ലാമുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാന ശാഖകളുടെയും, അറബി ഭാഷാ സാഹിത്യത്തിന്റെയും പുരോഗതിയിലും വളര്‍ച്ചയിലും ഇന്ത്യന്‍ പണ്ഡിതന്മാര്‍ വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. ഖുര്‍ആന്‍ വിജ്ഞാനവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ പണ്ഡിതന്മാരുടെ രചനകള്‍ പരിശോധിക്കുമ്പോള്‍ ആധിക്യവും ഖുര്‍ആന്‍ വ്യാഖ്യാന വിഷയത്തിലാണെന്ന്‌ കണ്ടെത്താന്‍ കഴിയും. തഫ്‌സീര്‍ വിഷയത്തിലുള്ള ഇന്ത്യന്‍ ഉലമാക്കളുടെ രചനകള്‍ പ്രധാനമായും നാലായി തിരിക്കാവുന്നതാണ്‌. വിശുദ്ധ ഖുര്‍ആനിന്റെ സമ്പൂര്‍ണ്ണ വ്യാഖ്യാനം, ഖുര്‍ആന്‍ നിയമങ്ങളും വിധി വിലക്കുകളും പ്രതിപാദിക്കുന്ന ആയത്തുകളുടെ വ്യാഖ്യാനം ഖുര്‍ആനിന്റെ ഭാഗികമായ വ്യാഖ്യാനം ചില പ്രധാന തഫ്‌സീര്‍ ഗ്രന്ഥങ്ങളെകുറിച്ചുള്ള വിശദീകരണങ്ങളും പഠനങ്ങളും എന്നിവയിലാണ്‌ ഇന്ത്യന്‍ ഉലമാക്കളുടെ പ്രധാന രചനകളുള്ളത്‌. അറബിയില്‍ 12 പേര്‍ഷ്യനില്‍ 10 ഉറുദുവില്‍ 11 ഹിന്ദിയില്‍ 2 എന്നിങ്ങനെയാണ്‌ ഖുര്‍ആന്‍ സംബന്ധമായ ഇന്ത്യന്‍ പണ്ഡിതന്മാരുടെ സമ്പൂര്‍ണ്ണ തഫ്‌സീറുകളുടെ കണക്ക്‌. നിയമങ്ങള്‍ പ്രതിപാദിക്കുന്ന ആയത്തുകളുടെ തഫ്‌സീറുകള്‍ അറബിയില്‍ 5 ഉം ഉറുദുവില്‍ ഒന്നുമാണ്‌. അത്‌പോലെ വിശുദ്ധ ഖുര്‍ആനിന്റെ ഭാഗികമായ തഫ്‌സീറുകള്‍ അറബിയില്‍ 10 പേര്‍ഷ്യയനില്‍ 2 ഉറുദുവില്‍ 7 എന്നീ ക്രമത്തിലാണ്‌. ചില പ്രധാന തഫ്‌സീര്‍ ഗ്രന്ഥങ്ങളെക്കുറിച്ച്‌ ഇന്ത്യന്‍ പണ്ഡിതന്മാര്‍ എഴുതിയ പഠനങ്ങള്‍ അറബിയിലും, ഉറുദുവിലും 5 പേര്‍ഷ്യനില്‍ 1 എന്ന നിലയിലാണ്‌. ഇവക്ക്‌ പുറമെ ഇന്ത്യയിലെ ഉലമാക്കള്‍ക്ക്‌ �BG��dG �ĸY ല്‍ വിവിധ ഭാഷകളില്‍ പഠനങ്ങളുണ്ട്‌. അത്‌പോലെ നാം മുമ്പ്‌ സൂചിപ്പിച്ചത്‌ പ്രകാരം ഹദീസ്‌ ഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങള്‍ ഹദീസ്‌ വിജ്ഞാനീയങ്ങളിലുള്ള പഠനങ്ങള്‍ മുതലായവ വിവിധ ഭാഷകളില്‍ ഇന്ത്യന്‍ ഉലമാക്കളുടെ സാഹിത്യസേവനങ്ങളുടെ കൂട്ടത്തിലുണ്ട്‌.

അത്‌പോലെ ഫിഖ്‌ഹിലും, ഉസൂലുല്‍ ഫിഖ്‌ഹിലും മികച്ച സാഹിത്യരചനകള്‍ നടത്തിയവരാണ്‌ ഇന്ത്യന്‍ ഉലമാക്കള്‍. ആയിരത്തിലധികം ഗ്രന്ഥങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ട്‌. ഹനഫി ഫിഖ്‌ഹ്‌, ശാഫിഈ ഫിഖ്‌ഹ്‌, കര്‍മ്മശാസ്‌ത്ര സംബന്ധമായ ഫത്‌വകള്‍, ഉസൂലുല്‍ ഫിഖ്‌ഹ്‌ മുതലായവയിലാണ്‌ ഈ രചനയിലധികവും. ഹനഫി ഫിഖ്‌ഹില്‍ 5 ഉം ഷാഫിഈ ഫിഖ്‌ഹില്‍ 7ഉം രചനകള്‍ ഇന്ത്യന്‍ ഉലമാക്കള്‍ക്കുണ്ട്‌. �ĸ�dG �ĸY ലും ഇന്ത്യന്‍ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങള്‍ മികവ്‌ പുലര്‍ത്തുന്നു. അഹ്‌ലുസ്സുന്നത്തിവല്‍ജമാഅത്തിന്റെ അഖീദകള്‍ വിവരിക്കുന്ന പതിനൊന്ന്‌ ഗ്രന്ഥങ്ങള്‍ അറബിഭാഷയില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ രചിച്ചിട്ടുണ്ട്‌. അത്‌പോലെ വിശ്വാസപരമായ കാര്യങ്ങള്‍ വിവരിക്കുന്ന പ്രമുഖ ഗ്രന്ഥങ്ങളുടെ വ്യാഖ്യാനമായി പതിനഞ്ചോളം രചനകള്‍ വേറെയുമുണ്ട്‌. ~F���dG ���T ന്റെ വ്യാഖ്യാനവും �bG��G ���T ŸY �ǡT�M എന്ന ഗ്രന്ഥവും ഇവ്വിഷയകമായി ഇന്ത്യന്‍ പണ്ഡിതന്മാര്‍ രചിച്ച പ്രധാന ഗ്രന്ഥങ്ങളാണ്‌. ഉറുദു പേര്‍ഷ്യന്‍ മുതലായ ഭാഷകളിലും ഈ വിഷയത്തില്‍ ഇന്ത്യന്‍ ഉലമാക്കളുടെ സംഭാവനകളുണ്ട്‌.

തസവ്വുഫിന്റെ വിവിധ ശാഖകളിലുള്ള ഇന്ത്യന്‍ പണ്ഡിതന്മാരുടെ രചനകളില്‍ പ്രത്യേകമായ ഒരു ഉണര്‍വ്വ്‌ ദൃശ്യമായത്‌ ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടോട്‌ കൂടിയാണ്‌. ഇവ്വിഷയകമായി അറബി ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ ഇന്ത്യന്‍ ഉലമാക്കളുടെ സംഭാവനകളുണ്ട്‌. മഅ്‌രിഫത്ത്‌, സുലൂക്ക്‌ വിഷയങ്ങളിലുള്ള രചനകള്‍, ചില ദിക്‌ര്‍, ദുആകള്‍, പൂര്‍വ്വ സൂരികളായ ഉലമാക്കള്‍ തസവ്വുഫില്‍ നിര്‍വ്വഹിച്ചിട്ടുള്ള പ്രമുഖ ഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങള്‍ മുതലായവ ഇത്‌ സംബന്ധമായി ഇന്ത്യന്‍ ഉലമാക്കളുടെ സാഹിത്യപ്രവര്‍ത്തനങ്ങളാണ്‌. മനുഷ്യമനസ്സുകളെ സര്‍വ്വ തിന്മകളില്‍ നിന്നും മുക്തമാക്കാനും, ശുദ്ധീകരിക്കാനും, അവരെ നന്മയിലേക്ക്‌ നയിക്കാനും, ആത്മീയതയിലേക്ക്‌ ഉയര്‍ത്താനുമാണല്ലോ യഥാര്‍ത്ഥത്തില്‍ സാഹിത്യ രചനകള്‍ ഉപയോഗിക്കേണ്ടത്‌. ഇന്ത്യയില്‍ ധാരാളം സൂഫീ ഉലമാക്കളും, വിവിധ ത്വരീഖത്ത്‌ സരണികളിലെ മശാഇഖുകളും ഉണ്ടായിട്ടുണ്ട്‌. അവരുടെയൊക്കെ രചനകള്‍ ഈ വിഷയങ്ങളില്‍ വിലപ്പെട്ട സേവനങ്ങളാണ്‌. �a���G ��Y ല്‍ ഇന്ത്യന്‍ ഉലമാക്കള്‍ക്ക്‌ അറബിയില്‍ 12 ഉം പേര്‍ഷ്യനില്‍ 5 ഉം രചനകളുണ്ട്‌. �ĸ��dG ��Y ല്‍ അറബിയില്‍ 11 ഉം പേര്‍ഷ്യനില്‍ 8 ഉം, ഉര്‍ദുവില്‍ 5 ഉം കൃതികള്‍ ഇന്ത്യന്‍ ഉലമാക്കള്‍ രചിച്ചിട്ടുണ്ട്‌. ദിക്‌ര്‍ -ദുആകളെക്കുറിച്ചുള്ള 10 കിതാബുകളും പ്രമുഖ സൂഫീ ഗ്രന്ഥങ്ങളുടെ വ്യാഖ്യാനമായി അറബിയില്‍ 6 ഉം, പേര്‍ഷ്യനില്‍ 2 ഉം കൃതികള്‍ വേറെയുമുണ്ട്‌. ഇവക്ക്‌ പുറമെ ��HĈ�e എന്ന പേരില്‍ ഇന്ത്യയിലെ ചില സൂഫീ പണ്ഡിതന്മാര്‍ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്‌. ശൈഖ്‌ അഹ്‌മദ്‌ സര്‍ഹിന്ദിയുടെ മൂന്ന്‌ വാള്യങ്ങളിലുള്ള മക്തൂബാത്‌, ശാഹ്‌വലിയുള്ളാഹി ദഹ്‌ലവിയുടെ മക്തൂബാത്ത്‌ എന്നിവ ഈ വിഭാഗത്തില്‍ മികച്ച രചനകളാണ്‌. അതോടൊപ്പം ഇന്ത്യയിലെ സൂഫികള്‍ക്ക്‌ ക്രോഡീകരിക്കപ്പെട്ട ചില മല്‍ഫൂളാത്‌കളുമുണ്ട്‌. അജ്‌മീര്‍ ശൈഖ്‌ മുഈനുദ്ദീന്‍ ചിശ്‌തി (ഖ.സി) യുടെ �aQ��dG ��dO ശൈഖ്‌ ഉസ്‌മാന്‍ ഹാറൂനിയുടെ (ഖ.സി) �GhQ�G ���fG മുതലായവ ഈ വിഷയത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഏഴ്‌ മഖ്‌തൂബാതും 10 മല്‍ഫൂളാത്തും ഇന്ത്യന്‍ സൂഫി പണ്ഡിതന്മാര്‍ക്കുണ്ട്‌.

ഭാഷയിലും, വ്യാകരണത്തിലും ചരിത്രത്തിലുമെല്ലാം ഇന്ത്യന്‍ ഉലമാക്കള്‍ക്ക്‌ സാഹിത്യസൃഷ്‌ടികളുണ്ട്‌. ശൈഖ്‌ സിറാജുദ്ദീനിന്റെ đ�dG �jG~g ശൈഖ്‌ മുഹമ്മദ്‌ റശീദിന്റെ ഖുലാസത്തുന്നഹ്‌വ്‌ തുടങ്ങി ഒമ്പതോളം അറബി ഗ്രന്ഥങ്ങളും 4 പേര്‍ഷ്യന്‍ രചനകളും, 10 ഉര്‍ദു ഗ്രന്ഥങ്ങളും വ്യാകരണശാസ്‌ത്രത്തില്‍ ഇന്ത്യന്‍ ഉലമാക്കള്‍ സംഭാവന ചെയ്‌തിട്ടുണ്ട്‌. പദോല്‍പത്തിശാസ്‌ത്ര (����dG ��Y) ത്തില്‍ അറബി പേര്‍ഷ്യന്‍ 5 എന്നീ ക്രമത്തിലും ഇന്ത്യന്‍ പണ്ഡിതന്മാര്‍ ഗ്രന്ഥ രചന നടത്തിയിട്ടുണ്ട്‌. അത്‌പോലെ ����dG ��Y ല്‍ പണ്ഡിതന്മാര്‍ എഴുതിയ കിതാബുകളുടെ വ്യാഖ്യാനമായി അറബിയില്‍ 4 ഉം പേര്‍ഷ്യനില്‍ 3 ഉം രചനകള്‍ ഇവ്വിഷയകമായി വേറെയും നമുക്ക്‌ കാണാം.

���dG ��Y ല്‍ ഇന്ത്യന്‍ ഉലമാക്കളില്‍ ആദ്യമായി ഗ്രന്ഥ രചന നടത്തിയത്‌ ����G �j~dG šVQ ��e�G �ǡ�dG എന്ന മഹാനാണ്‌. അദ്ദേഹത്തിന്റെ QOGĈdG ���c ,�j���dG ��� ,�NG�dG ����dG മുതലായവ ഈ വിഷയത്തിലുള്ളതിന്റെ പതിമൂന്ന്‌ രചനകളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നവയാണ്‌. അത്‌പോലെ ഇല്‍മുല്‍ ബലാഗയില്‍ �Z��dG ��Y ല്‍ ഇന്ത്യന്‍ ഉലമാക്കളുടെ പത്ത്‌ ഗ്രന്ഥങ്ങളില്‍ ശാഹ്‌ വലിയുള്ളാഹിദ്ദഹ്‌ലവിയുടെ പുത്രന്‍ �j��dG ~�Y �ǡT ന്റെ �Z��dG �G��e യും ശൈഖ്‌ ശംസുദ്ദീന്‍ ഹൈദറാബാദിയുടെ �Z��dG ���c മുതലായവയും മുന്‍പന്തിയില്‍ നില്‍ക്കുന്നു. അറബി സാഹിത്യത്തില്‍ വളരെ വിലപ്പെട്ട സേവനങ്ങളാണ്‌ ഇന്ത്യന്‍ ഉലമാക്കള്‍ക്കുള്ളത്‌. ഗദ്യപദ്യസാഹിത്യങ്ങളിലായി ഇരുപത്‌ കനപ്പെട്ട രചനകള്‍ അവര്‍ നിര്‍വ്വഹിച്ചിട്ടുണ്ട്‌.

അത്‌പോലെ ചരിത്ര രചനയിലും ഇന്ത്യന്‍ ഉലമാക്കളുടെ പങ്ക്‌ വിലപ്പെട്ടതാണ്‌. ഇന്ത്യന്‍ ചരിത്രം മറ്റ്‌ ചരിത്രഗ്രന്ഥങ്ങള്‍, യുദ്ധങ്ങളുടെ ചരിത്രം, ഇസ്‌ലാമിക ചരിത്രം, വിവിധനാടുകളുടെ ചരിത്രം, അറബികളുടെ ചരിത്രം (സ്വഹാബികളുടെയും ഖലീഫമാരുടെയും ചരിത്രം) മുതലായവയില്‍ അറബി, ഉറ്‌ദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ്‌ മുതലായ ഭാഷകളില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ക്ക്‌ രചനകളുണ്ട്‌. വിവിധകാലഘട്ടങ്ങളിലും, മേഖലകളിലും പ്രഗത്ഭരായ ഉലമാക്കളുടെ ജീവചരിത്രം, സൂഫികളും, വിവിധ ത്വരീഖത്തുകളുടെ മശാഇഖുകളുമായ മഹാന്‍മാരുടെ ചരിത്രം മുതലായവയിലും ഇന്ത്യന്‍ പണ്ഡിതന്മാര്‍ അവരുടെ രചനാവൈഭവം പ്രകടിപ്പിച്ചിട്ടുണ്ട്‌. അത്‌പോലെ വൈദ്യശാസ്‌ത്രത്തിന്റെ വിവിധ ശാഖകളായ യൂനാനി, ആയുര്‍വേദം മുതലായ ചികിത്സാരീതികളെ സംബന്ധിച്ച്‌ ഇന്ത്യന്‍ പണ്ഡിതന്മാര്‍ ഗ്രന്ഥ രചന നടത്തിയിട്ടുണ്ട്‌. അറബിയില്‍ നേരിട്ട്‌ ഗ്രന്ഥ രചന നടത്തുകയോ, സംസ്‌കൃതത്തില്‍ നിന്ന്‌ അറബിയിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെടുകയോ ചെയ്‌തവയാണ്‌ ആയുര്‍വേദത്തിലെ ഇന്ത്യന്‍ ഉലമാക്കളുടെ രചനകള്‍. യൂനാനി ചികിത്സാരീതി അറബിനാടുകളില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ എത്തിയതാണ്‌. മരുന്നുകളുടെ കൂടുകളും, ഉപയോഗങ്ങളും, ചികിത്സാരീതികളും വിവരിക്കുന്ന എട്ടോളം ഗ്രന്ഥങ്ങള്‍ അറബിയില്‍ ഇന്ത്യന്‍ ഉലമാക്കള്‍ സംഭാവന ചെയ്‌തിട്ടുണ്ട �d��S�dG ,ž�dG ��dG ,A����dG �~�e മുതലായവ ആയുര്‍വേദത്തിലെ ശ്രദ്ധേയമായ സംഭാവനകളാണ്‌. അത്‌പോലെ 15 ഗ്രന്ഥങ്ങളാണ്‌ യൂനാനി ചികിത്സയെക്കുറിച്ച്‌ ഇന്ത്യന്‍ ഉലമാക്കള്‍ രചിച്ചിട്ടുള്ളത്‌. iĄ�dG ��dG ��ǔ�J ,�j���dG ,�F���dG �G��e മുതലായവ ഈ വിഭാഗത്തിലെ ഉത്തമ കൃതികളാണ്‌. പ്രഗത്ഭരായ പണ്ഡിതന്മാര്‍ വൈദ്യശാസ്‌ത്രത്തില്‍ രചിച്ച ഗ്രന്ഥങ്ങള്‍ക്ക്‌ പണ്ഡിതോചിതമായ വ്യാഖ്യാനങ്ങളും ഇന്ത്യന്‍ ഉലമാക്കള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ ഉലമാക്കളുടെ സാഹിത്യ സംഭാവനകളെക്കുറിച്ചുള്ള ചില ഭാഗങ്ങള്‍ മാത്രമാണ്‌ ഇവിടെ പരാമര്‍ശിക്കപ്പെട്ടത്‌. ഇനി നമുക്ക്‌ കേരളപണ്ഡിതന്മാരുടെ സാഹിത്യ സേവനങ്ങളെക്കുറിച്ച്‌ അല്‌പം ചിന്തിക്കാം.

കേരള ഉലമാക്കളുടെ സാഹിത്യ സാന്നിദ്ധ്യം:-

നാം മുമ്പ്‌ സൂചിപ്പിച്ചത്‌ പോലെ ഇസ്‌ലാമിന്റെ ആഗമനത്തോട്‌കൂടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. ഈ പള്ളികള്‍ അന്നത്തെ കോളേജുകളോ സര്‍വ്വകലാശാലകളോ ഒക്കെയായി കണക്കാക്കപ്പെട്ടിരുന്നു. പ്രഗത്ഭരായ ഉലമാക്കള്‍ ഇവിടങ്ങളില്‍ ദര്‍സ്‌ നടത്തുകയും വിവിധ ഇസ്‌ലാമിക വിജ്ഞാനശാഖകളില്‍ നൈപുണ്യം നേടിയവരും, ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കാന്‍ കഴിവുള്ളവരുമായ പണ്ഡിതന്മാര്‍ ഇത്തരം പള്ളിദര്‍സുകളില്‍ നിന്ന്‌ പുറത്ത്‌ വന്നു. ഓരോ പള്ളിയും വൈജ്ഞാനിക ചര്‍ച്ചകള്‍ കൊണ്ട്‌ സജീവമായിരുന്നു. വിദ്യാര്‍ത്ഥികളുടെ സംശയദൂരീകരണത്തിനും; അധികവായനക്കും, അറിവ്‌ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ഓരോ പള്ളിയോടനുബന്ധിച്ചും വിപുലമായ ഗ്രന്ഥശേഖരങ്ങളുള്ള ലൈബ്രറികള്‍ സ്ഥാപിക്കപ്പെട്ടു. അച്ചടിവിദ്യ വികസിച്ചിട്ടില്ലാത്തതിനാല്‍ അന്ന്‌ പകര്‍ത്തിയെഴുതുകയായിരുന്നു പതിവ്‌. ഇങ്ങനെ പകര്‍ത്തിയെഴുതുന്ന ഗ്രന്ഥങ്ങളില്‍ മാര്‍ജിനുകള്‍ വിടാന്‍ അധ്യാപകര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത്തരം മാര്‍ജിനുകള്‍ അധ്യാകപന്റെ വിശദീകരണങ്ങള്‍ക്കൊപ്പം അതാത്‌ വിഷയങ്ങളിലുള്ള ഉന്നത ഗ്രന്ഥങ്ങള്‍ മുത്വാലഅ ചെയ്‌ത്‌ വിശദാംശങ്ങള്‍ രേഖപ്പെടുത്തുക പതിവായിരുന്നു. ഇങ്ങനെ മാര്‍ജിനുകളില്‍ രേഖപ്പെടുത്തുന്നതിന്‌ ``ഹാശിയ'' എന്നാണ്‌ പറഞ്ഞിരുന്നത്‌. വിദ്യാര്‍ത്ഥികളുടെ തനിമയാര്‍ന്ന ഇത്തരം സൃഷ്‌ടികള്‍ പിന്നീട്‌ കൂടുതല്‍ വിശദീകരണങ്ങള്‍ ചേര്‍ത്ത്‌ പരിഷ്‌കരിക്കുകയുണ്ടായി. എന്നാല്‍ ഇത്തരം ആദ്യകാല ഹസ്‌ത ലിഖിത ഗ്രന്ഥങ്ങള്‍ നമുക്കിന്ന്‌ ലഭ്യമല്ല.

ആദ്യകാല ഉലമാക്കളുടെ ഇഖ്‌ലാസും, ഇല്‍മിനോടുള്ള സ്‌നേഹവും, ത്യാഗമനസ്ഥിതിയും, ക്ഷമയുമെല്ലാം കാരണമായി പലഗ്രന്ഥങ്ങളും അവര്‍ പകര്‍ത്തിയെഴുതാന്‍ തയ്യാറായി. വിവിധ വിജ്ഞാനശാഖകളിലുള്ള പല അപൂര്‍വ്വ ഗ്രന്ഥങ്ങളും ഇങ്ങനെ പകര്‍ത്തി എഴുതിയവയിലുണ്ട്‌. പല പള്ളികളോടനുബന്ധമായി സ്ഥാപിക്കപ്പെട്ട ലൈബ്രറികളിലും, സ്വകാര്യ വ്യക്തികളുടെ ശേഖരങ്ങളിലും, പണ്ഡിത ഭവനങ്ങളിലും ഇത്തരം കയ്യെഴുത്ത്‌ ഗ്രന്ഥങ്ങളുടെ കോപ്പികള്‍ കാണാം. ചാലിയത്തെ കുതുബുഖാന, പുരാതനമായ വലിയ കുളങ്ങര പള്ളിയിലെ ലൈബ്രറി, ഫാറൂഖ്‌ കോളേജ്‌ ലൈബ്രറി മുതലായവയില്‍ ഇത്തരം കയ്യെഴുത്ത്‌ ഗ്രന്ഥങ്ങളുടെ വലിയ ശേഖരമുണ്ട്‌. അച്ചടിരംഗത്ത്‌ നൂതന സാങ്കേതിക വിദ്യകള്‍ വികാസം പ്രാപിച്ചിട്ടില്ലാത്ത കാലത്ത്‌ പോലും നമ്മുടെ മഹാന്മാരായ ഉലമാക്കള്‍ സാഹിത്യപ്രവര്‍ത്തനങ്ങളും രചനകളുംനടത്തിയിരുന്നു എന്നതിന്‌ തെളിവാണ്‌ ഇത്തരം കയ്യെഴുത്ത്‌ ഗ്രന്ഥങ്ങള്‍. മതവിഷയങ്ങളിലുള്ള കയ്യെഴുത്ത്‌ ഗ്രന്ഥങ്ങള്‍ക്ക്‌ പുറമെ ചികിത്സാരംഗത്തുള്ള പല അമൂല്യ കയ്യെഴുത്ത്‌ ഗ്രന്ഥങ്ങളും വിവിധ സ്വകാര്യ ശേഖരങ്ങളിലുണ്ട്‌. മുജറബായ പല അമലുകളും ഒറ്റമൂലികകളും ഇത്തരം കയ്യെഴുത്ത്‌ ഗ്രന്ഥങ്ങളില്‍ കാണാം. ഇവയില്‍ പലതും അറബി മലയാളത്തിലാണ്‌. കാരണം മലയാള ഭാഷ വളര്‍ന്ന്‌ വികസിച്ചിട്ടില്ലാത്ത കാലഘട്ടത്തില്‍ കേരള മുസ്‌ലിംകള്‍ ഗ്രന്ഥരചനക്ക്‌ ഉപയോഗിച്ചിരുന്ന ഭാഷ അറബി മലയാളമായിരുന്നു. കയ്യെഴുത്ത്‌ രൂപത്തിലുള്ളതും മുദ്രണം ചെയ്‌തതുമായ വിവിധ വിഷയത്തിലുള്ള അറബി മലയാള ഗ്രന്ഥങ്ങള്‍ പുരാതന കാലം മുതല്‍ തന്നെ കേരള ഉലമാക്കള്‍ സാഹിത്യ സേവനം നടത്തിയിരുന്നു എന്നതിന്‌ തെളിവായി നമുക്ക്‌ കണ്ടെത്താന്‍ കഴിയും. കേരളപണ്ഡിതന്മാരുടെ സാഹിത്യ പൈതൃകത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നതാണ്‌ ഇത്തരം കയ്യെഴുത്ത്‌ ഗ്രന്ഥങ്ങള്‍.

കേരള ഉലമാക്കള്‍ അവരുടെ സാഹിത്യ സേവനങ്ങളെ മതപ്രബോധനത്തിന്റെ ഭാഗമായിട്ടാണ്‌ കണ്ടത്‌. ഖുര്‍ആനായിരുന്നു അവര്‍ക്ക്‌ അതിനുള്ള പ്രചോദനം. സമൂഹത്തെ സംസ്‌കാര സമ്പന്നരാക്കുകയും അവരെ ദീനിലേക്ക്‌ അടുപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു കേരള പണ്ഡിതന്മാരുടെ സാഹിത്യ രചനകളുടെ ലക്ഷ്യം. കേരള മുസ്‌ലിം സാഹിത്യചരിത്രത്തില്‍ പൊന്നാനി മഖ്‌ദൂമുമാര്‍ക്ക്‌ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്‌. അവരാണ്‌ അറബി ഭാഷയിലെ സാഹിതീയ പ്രസ്ഥാനത്തിലെ മസ്‌തിഷ്‌കമായി വര്‍ത്തിച്ചത്‌. വിവിധ വിഷയങ്ങളിലായി അറബി ഭാഷയില്‍ ഒട്ടേറെ സാഹിത്യരചനകള്‍ അവര്‍ കൈരളിക്ക്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. അത്‌പോലെ കോഴിക്കോട്‌ ഖാളിമാരുടെ പങ്കും ഈ രംഗത്ത്‌ പ്രത്യേകം എടുത്ത്‌ പറയേണ്ടതാണ്‌. അറബി മലയാളത്തിലാണെങ്കിലും കോഴിക്കോട്‌ ഖാളി മുഹമ്മദിന്റെ ``മുഹ്‌യിദ്ദീന്‍മാല'' കണ്ട്‌ കിട്ടിയതില്‍ വെച്ചേറ്റവും പഴക്കമുള്ളകൃതിയായിട്ടാണ്‌ കരുതിപ്പോരുന്നത്‌. തുഞ്ചത്തെഴുത്തച്ഛന്‍ അദ്ധ്യാത്മ രാമായണം രചിക്കുന്നതിന്റെ അഞ്ച്‌ വര്‍ഷം മുമ്പാണ്‌ ഇതിന്റെ രചന നടന്നത്‌. അത്‌ പോലെ കേരളത്തിലെ വിവിധ ഖബീലകളില്‍ പെട്ട സാദാത്തുക്കള്‍, മറ്റ്‌ കേരളത്തിലെ ഉലമാക്കള്‍ എന്നിവര്‍ അറബിയിലും അറബി മലയാളത്തിലും, മലയാള ഭാഷയിലുമൊക്കെ മികച്ച സാഹിത്യ രചനകള്‍ നിര്‍വ്വഹിച്ച്‌ ഇസ്‌ലാമിക സാഹിത്യനഭോമണ്‌ഡലത്തിലെ ജ്വലിക്കുന്ന താരങ്ങളായി മാറി. ലോക സാഹിത്യകാരന്മാരെയും അവരുടെ സാഹിത്യസംഭാവനകളെയും വിലയിരുത്തുമ്പോള്‍ അവരുടെ മുമ്പില്‍ തന്നെ വെക്കാന്‍ കഴിയുന്ന ലക്ഷണമൊത്ത സാഹിത്യസൃഷ്‌ടികളാണ്‌ കേരളത്തിലെ ഉലമാക്കള്‍ സമര്‍പ്പിച്ചത്‌.

ഹിജ്‌റ 743/1342 മുതലുള്ള സാഹിത്യ രചനകളെക്കുറിച്ച്‌ മാത്രമേ നമുക്ക്‌ വിവരണങ്ങള്‍ ലഭ്യമായിട്ടുള്ളൂ. അതിന്റെ മുമ്പും ധാരാളം സാഹിത്യകൃതികള്‍ കേരള ഉലമാക്കള്‍ രചിച്ചിട്ടുണ്ടാകാം. അവകയ്യെഴുത്ത്‌ ഗ്രന്ഥങ്ങളായതിനാലും അച്ചടി സൗകര്യം കുറവായതിനാലും അവ നഷ്‌ടപ്പെട്ടുപോയിരിക്കാന്‍ സാധ്യത ഏറെയാണ്‌. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്‌ കേരളത്തില്‍ പ്രകാശിതമായ ആദ്യത്തെ അറബി ഗ്രന്ഥം ഫഖീഹ്‌ ഹുസൈന്‍ എന്ന പണ്ഡിതന്‍ രചിച്ച �e��G ~�b ആണ്‌ ഹിജ്‌റ 743 ലായിരുന്നു ഇതിന്റെ രചന പൂര്‍ത്തിയായത്‌. ഇസ്‌ലാമിലെ വൈവാഹിക നിയമങ്ങള്‍ വിവരിക്കുന്ന കൃതിയാണിത്‌. പതിനേഴ്‌ പേജുകളുള്ള ഈ കൃതി '��c ����S' എന്ന പേരില്‍ അറിയപ്പെടുന്നതും, മുമ്പ്‌ പള്ളി ദര്‍സുകളില്‍ ഓതിക്കൊടുത്തിരുന്നതുമായ ഏഴ്‌ കൃതികളടങ്ങിയ സമാഹാരത്തിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. നികാഹിന്റെ ഖുതുബയും അത്‌ നിര്‍വ്വഹിക്കേണ്ട രൂപവും വിശദമായി ഈ കൃതിയില്‍ വിവരിക്കുന്നു.

മുസ്‌ലിംകളുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാമത്തേത്‌ വിശുദ്ധ ഖുര്‍ആനാണല്ലോ. പുരാതന കാലം മുതല്‍ക്ക്‌ തന്നെ ഖുര്‍ആന്‍ പാരായണത്തിലും പഠനങ്ങളിലും കേരള മുസ്‌ലിംകള്‍ ശ്രദ്ധ വെച്ചിരുന്നു. കേരളമുസ്‌ലിം പണ്ഡിതന്മാര്‍ അവരുടെ പ്രസംഗങ്ങളിലും ഉപദേശങ്ങളിലും അടിസ്ഥാനമാക്കിയിരുന്നത്‌ ഖുര്‍ആനും ഹദീസുമായിരുന്നു. പള്ളി ദര്‍സുകളില്‍ തുടക്കം മുതല്‍ തന്നെ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥങ്ങളായ തഫ്‌സീറുകള്‍ പാഠ്യ വിഷയങ്ങളായിരുന്നു. ഖുര്‍ആന്‍ പഠന സംബന്ധമായി കേരള ഉലമാക്കളുടെ രചനകള്‍ കുറവാണെന്ന്‌ പറയാം. ഖുര്‍ആന്‍ പാരായണ നിയമം (~j��) വിവരിക്കുന്ന ചില കൃതികളാണ്‌ ഈ രംഗത്ത്‌ ആദ്യകാല പണ്ഡിതന്മാരുടെതായി നമുക്ക്‌ ലഭ്യമായിട്ടുള്ളത്‌. അറബിഭാഷയില്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും, കോഴിക്കോട്‌ ഖാളിയുമായിരുന്ന ഖാളി അബൂബക്കര്‍ കുഞ്ഞിയുടെ ഖസ്വീദതുന്‍ ഫീ മവാനിഇല്‍ ഔഖാഫ്‌ എന്ന കൃതിയാണ്‌ അവയിലൊന്ന്‌. പേര്‌ സൂചിപ്പിക്കുന്നത്‌ ഖുര്‍ആന്‍ പാരായണം നടത്തുമ്പോള്‍ വഖഫ്‌ ചെയ്യാന്‍ പാടില്ലാത്ത സ്ഥലങ്ങളാണ്‌ ഈ കൃതിയുടെ പ്രമേയം. അത്‌പോലെ ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ മറ്റൊരു കവിതയാണ്‌ �BG��dG ~j�� ഫത്‌ഹുല്‍ ഫതാഹ്‌, ഫൈളുല്‍ ഫയ്യാള്‌, സഫലമാല മുതലായ അറബി മലയാള സാഹിത്യകൃതികളുടെ കര്‍ത്താവും മലപ്പുറം ജില്ലയിലെ അണ്ടിത്തോട്‌ സ്വദേശിയുമായ ശുജാഈ മൊയ്‌തു മുസ്‌ല്യാരാണ്‌ ഈ പദകൃതിയുടെ രചയിതാവ്‌. മലപ്പുറം ജില്ലയിലെ കുഴിപ്പുറം സ്വദേശിയായിരുന്ന കുഞ്ഞീനുബ്‌നു മരക്കാര്‍ രചിച്ച AG��dG ���M �a AG��dG �d��S�dG ഖുര്‍ആന്‍ എഴുതുകയും, മുദ്രണം നടത്തുകയും ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദകളും മറ്റ്‌ ഖുര്‍ആനുമായി ബന്ധപ്പെട്ടവിഷയങ്ങളും കൈകാര്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കൃതിയാണ്‌ ��b�dG ���X �a �bh �� �SG��dG . ഒരു കാരലത്ത്‌ കേരള ഉലമാക്കളുടെ ഇടയില്‍ ചര്‍ച്ചാവിഷയമായിരുന്ന ¸dG എന്ന ജലാലത്തിന്റെ ഇസ്‌മിലെ �� നെ തഫ്‌ഖീമോ (ഘനീഭവിപ്പിക്കല്‍) തര്‍ഖീഖോ (ലഘൂകരിക്കല്‍) ഏതാണ്‌ ചെയ്യേണ്ടതിനെകുറിച്ചുള്ള ചര്‍ച്ചയാണ്‌ പ്രതിപാദ്യ വിഷയം. ബിസ്‌മിയുടെ വിശദീകരണമായി പൊന്നാനിയിലെ തുന്നന്‍വീടന്‍ മുഹമ്മദ്‌ബ്‌നു അലി എന്ന പണ്ഡിതന്‍ രചിച്ച ������dG ���T എന്ന ഗ്രന്ഥവും ഖുര്‍ആന്‍ പഠനത്തില്‍ കേരളത്തിലെ ആദ്യകാല ഉലമാക്കളുടെ സംഭാവനയാണ്‌. ഈ അടുത്ത കാലത്ത്‌ കേരളത്തിലെ പ്രഗത്ഭ പണ്ഡിതനും, എഴുത്ത്‌ കാരനും, അറബി സാഹിത്യകാരനുമായിരുന്ന പാനൂരിലെ സയ്യിദ്‌ ഇസ്‌മാഈല്‍ ശിഹാബുദ്ദീന്‍ പൂക്കോയ തങ്ങള്‍ (ഖ.സി) രചിച്ച ��S���dG ��e�g ŸY എന്ന അറബിയിലുള്ള ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥം ഇവിടെ പ്രത്യേകം പ്രസ്‌ത്യാവ്യമര്‍ഹിക്കുന്നു. വിശുദ്ധ ഖുര്‍ആന്‌ അറബിയില്‍ തഫ്‌സീറെഴുതിയ ഏക മലയാളി പണ്ഡിതനാണദ്ദേഹം.

ഹദീസ്‌ സാഹിത്യത്തിലും കേരള ഉലമാക്കളുടെ സംഭാവനകള്‍ കുറവാണ്‌. തിരൂരങ്ങാടി സ്വദേശി അലി ഹസ്സന്‍ മുസ്‌ല്യാര്‍ (ന.മ) രചിച്ച ��f�Gh ���H �G��G ��f എന്ന ഹദീസ്‌ സമാഹാരമാണ്‌ അവയിലൊന്ന്‌. നബി (സ) പത്‌നി ആയിശ (റ) വില്‍ നിന്ന്‌ ഉദ്ധരിച്ചതും ബുഖാരിയില്‍ നിന്ന്‌ തിരഞ്ഞെടുത്തതുമായി 470 ഹദീസുകളാണ്‌ ഈ ഗ്രന്ഥത്തില്‍ കൊടുത്തിട്ടുള്ളത്‌. ഇതേ ഗ്രന്ഥകാരന്‍ രചിച്ച �j�dG �N �j~�H ¸Ǹ�G ~F��dG എന്ന ഗ്രന്ഥത്തില്‍ ബുഖാരി മുസ്‌ലിമില്‍ നിന്ന്‌ ക്രോഡീകരിച്ച എളുപ്പത്തില്‍ മനഃപാഠമാക്കാന്‍ കഴിയുന്ന ചെറിയ ഹദീസുകളാണുള്ളത്‌. ഈ രംഗത്ത്‌ ശ്രദ്ധേയമായ രചനയാണ്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്ന മൗലാനാ അബ്‌ദുല്‍ ബാരി (ന.മ) മുസ്‌ല്യാരുടെ ��ǡ�dG ����U ബുഖാരി മുസ്‌ലിം എന്നീ ഹദീസ്‌ ഗ്രന്ഥങ്ങളിലെ ഹദീസുകളുടെ പുനഃസംവിധാനമാണ്‌ ഈ ഗ്രന്ഥം. ഈ വിഷയത്തില്‍ അറിയപ്പെട്ട മറ്റൊരു ഹദീസ്‌ ഗ്രന്ഥമാണ്‌ അല്‍ കവാകിബുദൂരിയ്യ. പ്രധാനപ്പെട്ട എല്ലാ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ആയിരം ഹദീസുകളും അവയുടെ മലയാള പരിഭാഷയും നല്‍കിക്കൊണ്ട്‌ തൃശൂര്‍ ജില്ലയിലെ പാടൂര്‍ സ്വദേശി കുഞ്ഞഹമ്മദ്‌ മൗലവി രചിച്ചതാണ്‌ ഈ ഗ്രന്ഥം. അത്‌പോലെ പരൂര്‍ അഹമ്മദ്‌മുസ്‌ല്യാര്‍ രചിച്ച �j~�G ��MUG �a �ǯdG മറ്റൊരു ഹദീസ്‌ പഠനഗ്രന്ഥമാണ്‌. ആയിരം ഈരടികളുള്ള ഈ കൃതിയുടെ പ്രതിപാദ്യം. ഹദീസ്‌ ഗ്രന്ഥങ്ങളിലെ സാങ്കേതിക പദങ്ങളുടെ വിശദീകരണമാണ്‌.

ഫിഖ്‌ഹില്‍ കേരളത്തിലെ ഉലമാക്കള്‍ കനപ്പെട്ടകൃതികള്‍ രചിച്ചിട്ടുണ്ട്‌. ചെറിയ സൈനുദ്ദീന്‍ മഖ്‌ദൂം എന്ന പേരില്‍ അറിയപ്പെടുന്ന അശൈഖ്‌ അഹ്‌മദ്‌ സൈനുദ്ദീന്‍ ഇബ്‌നു മുഹമ്മദില്‍ ഗസ്സാലി രചിച്ച ���G ��a ഈ വിഷയത്തില്‍ പ്രസിദ്ധമായ രചനയാണ്‌. കേരളത്തില്‍ മാത്രമല്ല വിദേശയൂനിവേഴ്‌സിറ്റികളും ഈ ഗ്രന്ഥം പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ശാഫിഈ ഫിഖ്‌ഹ്‌ പഠിക്കുന്നതിന്‌ കേരളത്തില്‍ വരിചിതമായ ഈ കൃതിയില്‍ കര്‍മ്മശാസ്‌ത്ര സംബന്ധമായ ഏതാണ്ട്‌ എല്ലാ വിഷയങ്ങളും സ്‌പര്‍ശിക്കുന്നു. വിവാഹം, വിവാഹമോചനം എന്നിവയുടെ കര്‍മ്മശാസ്‌ത്രവിധികള്‍ വിവരിക്കുന്ന ��VG�dG ����G ,����dG ���MG ���MG മുതലാവയും അദ്ദേഹത്തിന്റെ രചനകളാണ്‌. ഫിഖ്‌ഹിലെ സങ്കീര്‍ണ്ണമായ പ്രസ്‌നങ്ങള്‍ക്ക്‌ തന്റെ ഉസ്‌താദുമാരായ ഇബ്‌നു ഹജറില്‍ ഹൈതമി (ന.മ) പോലെയുള്ളവരുടെ ഫത്‌വകളാതിന്റെ ഉള്ളടക്കം. ഉമര്‍ ഖാസി (ന.മ.)യുടെ ����dG ~�U��e ഏറെ ശ്രദ്ധേയമായ ഒരു രചനയാണ്‌. 1132 വരികളായി അദ്ദേഹം രചിച്ച ഈ കൃതി തുഹ്‌ഫയുടെ വീക്ഷണമനുസരിച്ചു വിവാഹം വിവാഹമോചനം തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദിക്കുന്നു. കേരളത്തിലെ ഒട്ടനവധി പണ്ഡിതന്മാര്‍ ഫിഖുഹില്‍ സാഹിത്യം രചന നിര്‍വ്വഹിച്ചിട്ടുണ്ട്‌.

തസവ്വുഫാണ്‌ കേരള ഉലമാക്കള്‍ താല്‍പര്യത്തോടെ കൈകാര്യം ചെയ്‌ത മറ്റൊരു വിഷയം. മനുഷ്യനെ സര്‍വ്വതിന്മകള്‍ നിന്നും പാപങ്ങളില്‍ നിന്നും മുക്തരാക്കി അല്ലാഹുവിലേക്ക്‌ അടുപ്പിക്കുക എന്ന ഉദ്ദേശത്തോട്‌ കൂടി അവര്‍ ഈ രംഗത്ത്‌ വലിയ സംഭാവനകളര്‍പ്പിച്ചു. മഖ്‌ദുമാരും കോഴിക്കോട്‌ ഖാലിമാരുമൊക്കെയായിരുന്നു ഇതിന്റെ മുന്‍പന്തിയില്‍. അവര്‍ അധികവും വലിയ സൂഫികളും, ത്വരീഖത്തിന്റെ മശായിഖുകളുമായിരുന്നു. വലിയ സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ ���dG ~�T�e ,Q��cP�G �jG~g ചെറിയ സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ O���dG O��TQG ഖാലി അബ്‌ദുല്‍ അസീസിന്റെ ����f�G ��jG �c �G മുതലായവ തസവ്വുഫിലെ പ്രധാന രചനകളാണ്‌. കേരളപണ്ഡിതന്മാരുടെ ധാരാളം രചനകള്‍ വേറെയും ഈ വിഷയത്തിലുണ്ട്‌.

കേരളത്തില്‍ വിരചിതമായ മൗലൂദുകള്‍ സാഹിത്യപ്രാധാന്യമുള്ളവയാണ്‌. ആയിരത്തോളം മൗലീദുകള്‍ കേരള ഉലമാക്കളുടെ സംഭാവനയായിട്ടുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. മഹാന്മാരുടെ ജീവചരിത്രവും മറ്രും ഗദ്യ-പദ്യ സമ്മിശ്രമായ രീതിയില്‍ പറയപ്പെടുന്നതാണ്‌ മൗലീദുകള്‍. ശൈഖ്‌ സൈനുദ്ദീന്‍ ഇബ്‌നു അലി (ന.മ) രചിച്ച മന്‍ഖൂസ്‌ മൗലിദ്‌ ആണ്‌ അവയില്‍ പ്രധാനപ്പെട്ടത്‌. ഇങ്ങനെ പ്രവാചകന്മാരെ കുറിച്ചും, സ്വഹാബികളെ കുറിച്ചും പ്രമുഖ വ്യക്തികളെയും, സാദാത്തുക്കളെയും, അലമാക്കളെയും ശുഹദാക്കളെയുമൊക്കെ കുറിച്ച്‌ എഴുതിയ മൗലീദുകള്‍ ധാരാളമുണ്ട്‌. പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ച്‌ ഒരു കേരളപണ്ഡിതന്‍ മൗലീദ്‌ രചിച്ചു എന്ന്‌ പറയുമ്പോള്‍ നമുക്ക്‌ അത്ഭുതം തോന്നും. നെല്ലിക്കുത്തുകാരന്‍ അബൂറഹ്‌മ മുഹമ്മദ്‌ബ്‌നു കോയ മുസ്‌ലിയാര്‍(ന.മ) രചിച്ച ��W�G �ġS�dG �~e �a ����G ����G എന്ന മൗലീദാണ്‌ ഈ വിഷയത്തിലെ ശ്രദ്ധേയമായ രചന. കേരളത്തില്‍ മണ്‍മറഞ്ഞവരും അല്ലാത്തവരുമായ ഉലമാക്കള്‍ രചിച്ച മൗലീദുകള്‍ ശേഖരിച്ച്‌ അവയെ `മൗലീദ്‌ സാഹിത്യം' എന്ന പേരില്‍ പഠനവിധേയമാക്കിയാല്‍ നമ്മുടെ പൂര്‍വ്വികരായ മഹത്തുക്കളുടെ സാഹിത്യവാസന മനസ്സിലാക്കാനും നമ്മുടെ ചരിത്രത്തെയും പാരമ്പര്യത്തെയും കുറിച്ച്‌ അവബോധമുണ്ടാക്കാനും ഏറെ സഹായകരമാവും.

ചരിത്രത്തിലാണ്‌ പിന്നീട്‌ കേരള ഉലമാക്കളുടെ സാഹിത്യസാന്നിദ്ധ്യമുള്ളത്‌. അവയില്‍ തന്നെ അധിനിവേശവിരുദ്ധ സാഹിത്യങ്ങളാണ്‌ പ്രാധാന്യമര്‍ഹിക്കുന്നവ. നമ്മുടെ ഉലമാക്കളുടെ അചഞ്ചലമായ വിശ്വാസത്തോടൊപ്പം അവരുടെ ദേശീയബോധവും ദേശസ്‌നേഹവും സര്‍വ്വോപരി സ്വാതന്ത്ര്യാഭിവാജ്ഞയും സൂചിപ്പിക്കുന്നവയാണ്‌ ഈ രചനകള്‍. പൊന്നാനിയിലെ ശൈഖ്‌ സൈനുദ്ദീന്‍ ബ്‌നു അലി (റ) രചിച്ച ������dG ň��Y O��L ŸY ����G �gG ��j�� ഉം ശൈഖ്‌ അഹ്‌മദ്‌ സൈനുദ്ദീന്‍ ഇബ്‌നു മുഹമ്മദില്‍ ഗസ്സാലി (റ) രചിച്ച ��d��J�dG Q��NG �ʩH �a �j~g��G ��� എന്ന കൃതിയും പോര്‍ച്ചീസുകാരുടെ ക്രൂരകൃത്യങ്ങള്‍ വിവരിക്കുകയും അവരോട്‌ പോരാടാനും നാടിന്റെ അഭിമാനം കാക്കാനും ജനങ്ങളെ ആഹ്വാനം ചെയ്യുന്നവയാണ്‌. ഈ വിഷയത്തിലെ വിലപ്പെട്ട രചനയാണ്‌ ഖാളി മുഹമ്മദ്‌ (റ) ന്റെ ���G ���dG മുസ്‌ലിം സേനാധിപരും, സാമൂതിരിയുടെ നായര്‍ പടയാളികളും ചേര്‍ന്ന്‌ പോര്‍ച്ചീസുകാരില്‍ നിന്ന്‌ ചാലിയം കോട്ട പിടിച്ചടക്കിയതും ആയുദ്ധത്തില്‍ കൈവരിച്ച വ്യക്തമായ വിജയവുമാണ്‌ ഇതിന്റെ ഉള്ളടക്കം. മമ്പുറം തങ്ങളുടം Q���dG �ǡS ഉം, മഹാനവര്‍കളുടെ പുത്രനായ സയ്യിദ്‌ ഫളല്‍ തങ്ങളുടെ ������dG I~�Yh I���dG �f�g� ����Gh AG�e�G I~Y ഉം ഇവ്വിഷയകമായി രചിക്കപ്പെട്ട പ്രധാനപ്പെട്ട കൃതികളാണ്‌. പ്രവാചക ചരിത്രം, മറ്റ്‌ ജീവചരിത്രക്കുറിപ്പുകള്‍, യാത്രാവിവരണം, ഇസ്‌ലാമിക സംസ്‌കാരം, മുതലായവയിലും കേരള പണ്ഡിതന്മാര്‍ക്ക്‌ രചനകളുണ്ട്‌.

ഭാഷാശാസ്‌ത്രത്തിലും കേരള ഉലമാക്കള്‍ക്ക്‌ രചനകളുണ്ട്‌. ശൈഖ്‌ സൈനുദ്ദീന്‍ ബ്‌നു അഹമദില്‍ മഅബരി (റ) യുടെ �d�e �HG �ǯdG ���T തുന്നന്‍ വീടന്‍ എന്നറിയപ്പെടുന്ന പൊന്നാനി സ്വദേശി മുഹമ്മദ്‌ ബ്‌നു അലി (ന.മ) രചിച്ച ഇബ്‌നു വര്‍ദിയുടെ ��� യുടെ വ്യാഖ്യാനമായ ����dG �ǡT�M മഖ്‌ദൂം കുടുംബമായ ശൈഖ്‌ ഉസ്‌മാന്‍ (ന.മ) രചിച്ച i~�dG ��b ���T അവയില്‍ പ്രധാനമാണ്‌. ഭാഷാ നിഷണ്ടുക്കളുടെ രചനയിലും കേരളപണ്ഡിതന്മാരുടെ സേവനമുണ്ട്‌. തിരൂരങ്ങാടിയിലെ അലി ഹസ്സന്‍ മുസ്‌ല്യാര്‍ (ന.മ) രചിച്ച ���d�G 񡝯�H ����G �����J നിത്യോപയോഗമുള്ള 700 പദങ്ങള്‍ ചേര്‍ത്ത്‌കൊണ്ട്‌ രചിക്കപ്പെട്ട നിഘണ്ടുവാണ്‌. അറബി സാഹിത്യത്തില്‍ കേരള ഉലമാക്കള്‍ നടത്തിയ രചനകളില്‍ വളരെ പ്രധാനപ്പെട്ടതാണ്‌ അസ്‌ഹരി തങ്ങളുടെ ��H��dGh ���dG എന്ന ഗ്രന്ഥം. അദ്ദേഹം തന്നെ വ്യാകരണത്തിന്റെ ഉത്ഭവവും വളര്‍ച്ചയും വിവരിക്കുന്ന �QģJhđ�dG �jQ�J എന്ന മറ്റൊരു ഗ്രന്ഥവും എഴുതിയിട്ടുണ്ട്‌.

കവിതാസാഹിത്യത്തിലാണ്‌ കേരള ഉലമാക്കള്‍ക്ക്‌ ഏറെ സംഭാവനകളുള്ളത്‌ ഉമര്‍ഖാളിയുടെ �q� qȄf ,���dG �� ,i����dG q�Y , �d�G Ÿ�U തുടങ്ങിയ കവിതകള്‍ പ്രസിദ്ധമാണ്‌. പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ച്‌ എഴുതിയതാണ്‌ ���dG �� എന്ന കവിത. കേരളത്തിലെ ഉലമാക്കളുടെ കവിതാ സമാഹരണങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത്‌ അബ്‌ദുല്‍ ഖാദര്‍ ഫള്‌ഫരി (ന.മ) യുടെ Q���T�G �gG�L എന്ന പ്രശസ്‌ത ഗ്രന്ഥമാണ്‌. വിലാപ കാവ്യങ്ങളില്‍ (��qf�e) നല്ലൊരു ശേഖരം തന്നെയുണ്ട്‌ കേരള ഉലമാക്കളുടെ രചനകളില്‍ മര്‍സിയ്യത്തുകള്‍ മാത്രം എടുത്താല്‍ തന്നെ ഒരു ഗവേഷണ പഠനത്തിന്‌ മാത്രമുണ്ട്‌. അനുമോദനകാവ്യങ്ങള്‍, വര്‍ണ്ണനാ കാവ്യങ്ങള്‍, ഹാസ്യകവിതകള്‍, കവിതാസമാഹരണങ്ങള്‍ എന്നിവയില്‍ കേരള ഉലമാക്കള്‍ സാഹിത്യ സേവനങ്ങളുണ്ട്‌. വൈദ്യശാസ്‌ത്ര രംഗത്ത്‌ കേരളപണ്ഡിതന്മാര്‍ രചിച്ച കൃതികളില്‍ ഏറ്റവും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌ കിടങ്ങയം ഇബ്രാഹീം മുസ്‌ല്യാര്‍ (ന.മ) രചിച്ച �GO���G ��� എന്ന ഗ്രന്ഥമാണ്‌. ആയിരത്തിലേറെ ഔഷധങ്ങളുടെ പ്രാധാന്യവും, ഉപയോഗവും മറ്റും ഇതില്‍ വിവരിക്കുന്നു. ഔഷധങ്ങളുടെ പേരുകള്‍ മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്‌, തമിഴ്‌, ഉറുദു ഭാഷകളില്‍ നല്‍കിയിട്ടുണ്ട്‌. അദ്ദേഹം തന്നെ രചിച്ച '��L�f�G ~�f' എന്ന ബൈബിള്‍ വിമര്‍ശന ഗ്രന്ഥവും ഏറെ ഉപകാരപ്രദമായതും, ക്രിസ്‌തീയ വിശ്വാസങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്ന്‌ കാട്ടുന്നതും, ബൈബിളിലെ വൈരുദ്ധ്യങ്ങളും, അബദ്ധ വിശ്വാസങ്ങളും എടുത്ത്‌ ഉദ്ധരിച്ചുകൊണ്ട്‌ ഖണ്ഡിക്കുന്നതുമാണ്‌.

സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാര്‍ അറബി, മലയാള സാഹിത്യരംഗത്ത്‌ ചെയ്‌ത സേവനങ്ങള്‍ പ്രത്യേകം പ്രസ്‌താവ്യമര്‍ഹിക്കുന്നതും, പഠനവിധേയമാക്കേണ്ടതുമാണ്‌. മൗലാനാ പാങ്ങില്‍ അഹമദ്‌ കുട്ടി മുസ്‌ല്യാര്‍ വലിയ സാഹിത്യകാരനായിരുന്നു. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ അറബി ഭാഷക്കും ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ക്കുമായി സംഭാവന ചെയ്‌തിട്ടുണ്ട്‌. ധാരാളം മൗലീദുകളും മര്‍സിയ്യത്തുകളും അദ്ദേഹം രചിച്ചിട്ടുണ്ട്‌. തുഹ്‌ഫത്തുല്‍ മുഹ്‌താജിന്റെ മുഖദ്ദിമക്ക്‌ അദ്ദേഹത്തിന്റേതായ ഒരു ഹാശിയ അടക്കം ഇരുപത്തിരണ്ടോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണദ്ദേഹം. അത്‌പോലെ ��ǡ�dG ����U അടക്കം ഏഴോളം ഗ്രന്ഥങ്ങള്‍ മൗലാനാ അബ്‌ദുല്‍ ബാരി മുസ്‌ല്യാര്‍ (ന.മ) രചിച്ചിട്ടുണ്ട്‌. സമസ്‌തയുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖനും ദക്ഷിണേന്ത്യന്‍ മുഫ്‌തിയുമായിരുന്ന അഹ്‌മദ്‌കോയശ്ശാലിയാത്തി (ന.മ) മുപ്പത്തിയഞ്ച്‌ അറബി രചനകള്‍ കേരളത്തിന്‌ സംഭാവന ചെയ്‌തിട്ടുണ്ട്‌. �j�gR�G ih���dG അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌. വിവിധ വിഷയങ്ങളില്‍ തന്നോട്‌ എഴുതിച്ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ നല്‍കിയ ഫത്‌വകളുടെ സമാഹാരമാണിത്‌. സമസ്‌തയുടെ പ്രസിഡന്റായിരുന്ന റഈനുല്‍ മുഹഖിഖീന്‍ ശൈഖുനാ കണ്ണിയ്യത്ത്‌ ഉസ്‌താദിനും (ന.മ) അറബിയില്‍ രചനകളുണ്ട്‌. പദോല്‍പത്തിശാസ്‌ത്രം പ്രതിപാദിക്കുന്ന �Ǿ��dG �d���G �����J അടക്കം നാലോളം കൃതികള്‍ മഹാനവര്‍ക്കുണ്ട്‌. സമസ്‌തയുടെ ദീര്‍ഘകാല സെക്രട്ടറിയും, തുല്യതയില്ലാത്ത പ്രഗത്ഭ പണ്ഡിതനുമായിരുന്ന ശൈഖുനാ ശംസുല്‍ ഉലമ (ന.മ) യും അറബിഭാഷയില്‍ രചന നടത്തിയ മഹാനാണ്‌. രിസാലത്തുല്‍ മാറദീനിയുടെ വ്യാഖ്യാനമെന്ന രീതിയില്‍ മഹാനവര്‍കള്‍ എഴുതിയ ����dGh ��bh�G ���H �a ���S����G ��HQ�G അജ്‌മീര്‍ ശൈഖിന്റെ (ഖ.സി) പേരില്‍ എഴുതിയ മൗലീദ്‌ മുതലായവ ബഹുമാനപ്പെട്ടവരുടെ സാഹിത്യസേവനങ്ങളാണ്‌.

അറബിഭാഷയില്‍ കേരളത്തിലെ ഉലമാക്കള്‍ നടത്തിയ സാഹിത്യ സേവനങ്ങളെക്കുറിച്ച്‌ ഒരു ഹ്രസ്വവിവരമാണ്‌ ഇവിടെ നല്‍കിയത്‌. അറബിഭാഷക്ക്‌ പുറമെ മലയാളത്തിലും അവരുടെ സാഹിത്യസംഭാവനകളുണ്ട്‌. മൗലാനാ കെ.വി. ഉസ്‌താദി(ന.മ) ന്റെ അഞ്ച്‌ വാള്യങ്ങളുള്ള ഖുര്‍ആന്‍ പരിഭാഷ അഹ്‌മദ്‌ ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ (ഖ.സി) ഒറ്റവാള്യത്തിലുള്ള ഖുര്‍ആന്‍ പരിഭാഷ പ്രഗത്ഭ എഴുത്തുകാരനും ചിന്തകനും, പണ്ഡിതനുമായ മുസ്‌തഫല്‍ ഫൈസിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം, മുഹ്‌യിദ്ദീന്‍ മാലവ്യാഖ്യനാം, ഓറിയന്റലിസം തുടങ്ങിയവ കേരള ഉലമാക്കള്‍ മലയാള സാഹിത്യത്തിന്‌ ചെയ്‌ത സേവനങ്ങളാണ്‌. കേരളത്തിലെ ഉലമാക്കളുടെ സാഹിത്യസേവനങ്ങള്‍ അനുസ്‌മരിക്കുമ്പോള്‍ സമസ്‌ത ഉലമാക്കളില്‍ വളരെ പ്രമുഖനായിരുന്ന മര്‍ഹൂം പറവണ്ണ മൊയ്‌തീന്‍കുട്ടി മുസ്‌ല്യാരുടെ മകനായ ബശീര്‍ അഹ്‌മദ്‌ മുഹ്‌യിദ്ദീന്‍ രചിച്ച വിശുദ്ധ ഖുര്‍ആനിന്റെ ഇംഗ്ലീഷ്‌ പരിഭാഷയും പ്രത്യേകം എടുത്ത്‌ പറയേണ്ടതുണ്ട്‌. ഖുര്‍ആന്‍ ദി ലിവിങ്‌ ട്രൂത്ത്‌(ഖുര്‍ആന്‍ ജീവിക്കുന്ന സത്യം) എന്ന പേരില്‍ അദ്ദേഹം എഴുതിയ ഈ പരിഭാഷ ഏകമലയാളി പണ്ഡിതന്‍ എഴുതിയ വിശുദ്ധ ഖുര്‍ആനിന്റെ ഇംഗ്ലീഷ്‌ പരിഭാഷയാണ്‌. അല്ലാഹു മഹാന്മാരുടെ ബറക്കത്ത്‌ കൊണ്ട്‌ ഇരുവീട്ടിലും നമ്മെ വിജയികളില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.


Share