Print This page

എന്തുകൊണ്ട്‌ മോദി ഇറങ്ങിപ്പോവില്ല?

പി.കെ. സലാം
ബദലില്ലെന്നതായിരുന്നു അര നൂറ്റാണ്ടിലേറെ കാലത്തില്‍ പകുതിയും കോണ്‍ഗ്രസിനെ കേന്ദ്ര അധികാരത്തില്‍ നിലനിര്‍ത്തിയിരുന്നതെന്ന സത്യം കൂടുതല്‍ ബോധ്യമാകുകയാണ്‌ നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍. ചിന്നിച്ചിതറിക്കിടന്ന പ്രതിപക്ഷത്തോട്‌ ഓരോ തെരഞ്ഞെടുപ്പു വേളയിലും കോണ്‍ഗ്രസുകാര്‍ ചോദിക്കുമായിരുന്നു, ആരാ നിങ്ങടെ നേതാവ്‌, എന്താ നിങ്ങടെ പരിപാടി എന്ന്‌. ഇപ്പോഴത്‌ തിരിച്ചു ചോദിക്കുകയാണ്‌ ബി.ജെ.പി. ലോക്‌സഭയിലെ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്റെ പളപളപ്പില്‍ അധികാര ദുര പിടിച്ച നരേന്ദ്രമോദി ......

നീതി നിഷേധം മാത്രം സംസാരിക്കുന്ന സമുദായം

ശൈഖ്‌ ഹാമിദ്‌ ബിന്‍ ഈസ
എല്ലാറ്റിനും മുകളില്‍ നീതി എന്ന ആശയത്തെ പ്രധിഷ്‌ഠിക്കുന്ന ഒരു വിഭാഗമായി മുസ്‌്‌ലിംകള്‍ ഇപ്പോള്‍ മാറിയിരിക്കുന്നു. ഈ പ്രവണത ഏറെ ദുഃഖകരമാണ്‌. നമ്മുടെ പ്രവര്‍ത്തികളിലും ചിന്തികളിലും `നീതിയില്ല- സമാധാനമില്ല' എന്ന ഒരു മാനസികാവസ്ഥയുടെ സ്വാധീനം വലുതാണ്‌. അതുവഴി ലോകത്തിന്‌ അവകാശങ്ങള്‍ക്ക്‌ വേണ്ടി മാത്രം പൊരുതുന്ന ഒരു വിഭാഗമായാണ്‌ നാം ദൃശ്യമാവുന്നത്‌. ......

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഓര്‍മകള്‍ ഊര്‍ജമാവട്ടെ...

വേങ്ങൂര്‍ സ്വലാഹുദ്ദീന്‍ റഹ്‌മാനി
കോട്ടുമല അബൂബക്‌ര്‍ മുസ്‌ലിയാര്‍ ജാമിഅ നൂരിയ്യയില്‍ മുദരിസായി സേവനമനുഷ്‌ഠിക്കുന്ന കാലം. നാട്ടില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷം തന്റെ പ്രിയ പുത്രനെയും കൂടെ കൂട്ടി ആ പിതാവ്‌. പത്ത്‌ പന്ത്രണ്ട്‌ വയസ്സേ അന്നു പ്രായമുണ്ടായിരുന്നുള്ളൂ. മുതിര്‍ന്ന ക്ലാസ്‌ മാത്രമായിരുന്നതിനാല്‍ ജാമിഅയില്‍ ചേരാനായില്ലെങ്കിലും മകനാവശ്യമായ ചെറിയ മതഗ്രന്ഥങ്ങള്‍ ഓതിക്കൊടുക്കാന്‍ കോട്ടുമല ഉസ്‌താദ്‌ സ്വയം സമയം കണ്ടെത്തുകയും തന്റെ ശിഷ്യന്മാരെ ഏര്‍പ്പാടാക്കുകയും ചെയ്‌തിരുന്നു. ......

മോദിയും ട്രംപും ജനാധിപത്യത്തിന്റെ പരിമിതികള്‍ തന്നെയാണ്‌

മുന്‍ഷി
മാഷ്‌: ഇന്ന്‌ നമ്മള്‍ ജനാധിപത്യത്തെ കുറിച്ചാണ്‌ പഠിക്കാന്‍ പോവുന്നത്‌.
കുട്ടികള്‍: അതെന്തിനാ ഇപ്പൊ ജനാധിപത്യത്തെ കുറിച്ചു പഠിക്കുന്നത്‌?
മാഷ്‌: അത്‌ ഞാന്‍ തീരുമാനിക്കും. നിങ്ങള്‍ കേട്ടാല്‍ മതി.
കുട്ടികള്‍: ശരി, സാര്‍. ......



Share