എന്തുകൊണ്ട്‌ മോദി ഇറങ്ങിപ്പോവില്ല?

Print This page
പി.കെ. സലാം
ബദലില്ലെന്നതായിരുന്നു അര നൂറ്റാണ്ടിലേറെ കാലത്തില്‍ പകുതിയും കോണ്‍ഗ്രസിനെ കേന്ദ്ര അധികാരത്തില്‍ നിലനിര്‍ത്തിയിരുന്നതെന്ന സത്യം കൂടുതല്‍ ബോധ്യമാകുകയാണ്‌ നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍. ചിന്നിച്ചിതറിക്കിടന്ന പ്രതിപക്ഷത്തോട്‌ ഓരോ തെരഞ്ഞെടുപ്പു വേളയിലും കോണ്‍ഗ്രസുകാര്‍ ചോദിക്കുമായിരുന്നു, ആരാ നിങ്ങടെ നേതാവ്‌, എന്താ നിങ്ങടെ പരിപാടി എന്ന്‌. ഇപ്പോഴത്‌ തിരിച്ചു ചോദിക്കുകയാണ്‌ ബി.ജെ.പി. ലോക്‌സഭയിലെ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്റെ പളപളപ്പില്‍ അധികാര ദുര പിടിച്ച നരേന്ദ്രമോദി സ്വന്തം പാര്‍ട്ടി നേതാക്കളെ പോലും വില വെക്കാതെ സ്വാഭീഷ്‌ടങ്ങള്‍ നടപ്പില്‍ വരുത്തുമ്പോളും ബദല്‍ ആരെന്ന ചോദ്യം തന്നെയാണ്‌ ഉയരുന്നത്‌. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ ശക്തി സംഭരിക്കുമെന്ന വിശ്വാസം ഇന്ത്യന്‍ ജനതക്ക്‌ ഉണ്ടായിട്ടില്ല. തീര്‍ച്ചയായും ആസന്നമായ ഉത്തര്‍ പ്രദേശ്‌, പഞ്ചാബ്‌, ഉത്തരാഖണ്‌ഡ്‌, ഗോവ, മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ ബി.ജെ.പി.ക്കും നരേന്ദ്രമോദിക്കും മാത്രമല്ല, കോണ്‍ഗ്രസിനും നിര്‍ണായകമാകുകയാണ്‌. തൊട്ടു പിന്നാലെ കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്‌ തെരഞ്ഞെടുപ്പുകള്‍ വരികയുമാണ്‌. നോട്ട്‌ അസാധുവാക്കല്‍ അടക്കം കേന്ദ്ര സര്‍ക്കാറിന്റെ നടപടികളെ ജനം എങ്ങനെ കാണുന്നുവെന്ന വിലയിരുത്തലായി ഈ തെരഞ്ഞെടുപ്പുകളെ കാണേണ്ടതായി വരും.

ജനവിരുദ്ധ നടപടികള്‍ തുടരുമ്പോഴും നരേന്ദ്രമോദിക്ക്‌ ജനപിന്തുണ കുറയുന്നുവെന്ന്‌ വിലയിരുത്താവുന്ന സൂചനകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. സ്വാധീനം കുറഞ്ഞിട്ടില്ല. കേരളത്തില്‍ പോലും ബി.ജെ.പി. നില മെച്ചപ്പെടുത്തിയെന്ന്‌ വ്യക്തമാകുന്നു. എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നുവെന്ന ചോദ്യത്തിനുത്തരം കണ്ടെത്താന്‍2014ലേക്ക്‌ തന്നെ പോകേണ്ടിവരും.

മോദിയെ അധികാരത്തില്‍ എത്തിച്ചത്‌ ആര്‌?

കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യവും രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ പിടിപ്പുകേടുമാണ്‌ നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ച മുഖ്യഘടകം. ജനങ്ങള്‍ക്കിടയില്‍ സാമുദായിക ചേരിതിരിവു സൃഷ്‌ടിക്കുന്ന സംഘ്‌ പരിവാര്‍ രീതിയും വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഗുജറാത്തിലെ വര്‍ഗീയ കലാപത്തിന്റെ രക്തക്കറ പേറുന്നയാളായിട്ടും നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കാന്‍ ബി.ജെ.പി. നേതൃത്വം നിര്‍ബന്ധിതമായത്‌ അത്തരം ഒരാളെയാണ്‌ രാജ്യം കാത്തിരിക്കുന്നതെന്ന ധാരണ തന്നെയാണ്‌.

യു.പി.എ എന്ന മുന്നണിയില്‍ കോണ്‍ഗ്രസിന്‌ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും ഇന്ത്യയുടെ ഹൃദയഭൂമികയില്‍ നിന്ന്‌ ഏറെക്കുറെ പിഴുതെറിയപ്പെട്ട ആ പാര്‍ട്ടിയുടെ ദൗര്‍ബല്യം ഭരണത്തില്‍ പ്രകടമായിരുന്നു. ജനങ്ങളോട്‌ സംവദിക്കുന്ന ഒരു നേതൃത്വം കോണ്‍ഗ്രസിന്നുണ്ടായില്ല. പാര്‍ട്ടിയും ഭരണവും വെവ്വേറെ കൈകളിലായത്‌, പാര്‍ട്ടിക്ക്‌ ദോഷം ചെയ്‌തു. മന്‍മോഹന്‍ സിംഗ്‌ ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ ബഹുമാന്യനായിരുന്നെങ്കിലും ജനങ്ങളുടെ കൈയടിയും പിന്തുണയും ഇനിയും പാര്‍ട്ടിക്ക്‌ ആവശ്യമുണ്ടെന്ന രീതിയില്‍ നീങ്ങിയില്ല. അത്തരത്തില്‍ ഭരണത്തെകൂടി കൊണ്ടുപോകുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടു.

അഴിമതി ആരോപണങ്ങള്‍ക്ക്‌ കൈയും കണക്കുമുണ്ടായില്ല. ടുജി സ്‌പെക്‌ട്രം, കോമണ്‍വെല്‍ത്ത്‌, കല്‍ക്കരി ഘനനം, എണ്ണപ്പാട വില്‌പന തുടങ്ങിയ കുംഭകോണങ്ങളുടെ പേരില്‍ ഉയര്‍ന്നുവന്ന അഴിമതിക്കഥകളില്‍ പറഞ്ഞുകേട്ട കോടികളാകട്ടെ സാധാരണ ഇന്ത്യക്കാര്‍ക്ക്‌ ഊഹിക്കാന്‍ പോലും കഴിയുമായിരുന്നതല്ല. ആര്‍.എസ്‌.എസിന്റെ വിചാര സംഭരണികള്‍ സന്ദര്‍ഭം മുതലെടുക്കുന്നതിന്‌ പരിശ്രമിക്കുകയും ചെയ്‌തു. അങ്ങനെയാണ്‌ ഗാന്ധിയന്‍ അണ്ണ ഹസാരെയുടെ പ്രസ്ഥാനം പോലെ പലതും ഡല്‍ഹിയിലെത്തിയത്‌. കോടതികളും ഈ ആവേശം പ്രകടിപ്പിച്ചു. ഏറ്റവും ഒടുവില്‍ സഹാറ ഡയറിയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം പോലും വേണ്ടെന്ന്‌ പറഞ്ഞ കോടതികള്‍ക്ക്‌ അന്ന്‌ മറ്റൊരു മുഖമായിരുന്നു.

ശക്തനായ ഏക നേതാവ്‌

ശക്തനായ ഏക നേതാവ്‌ എന്ന സങ്കല്‌പം ഇന്ത്യന്‍ രക്തത്തിലുള്ളതാണ്‌. ആ പ്രതിഛായ ജവാഹര്‍ലാല്‍ നെഹ്‌റുവിനും ഇന്ദിരക്കും സഹായകമായെങ്കില്‍ രാജീവോടെ അത്‌ ദുര്‍ബലമായി. നരേന്ദ്രമോദിയിലൂടെ ബി.ജെ.പി. ഇതിനെ മുതലെടുത്തുവെന്ന്‌ വേണം കരുതാന്‍. കോര്‍പറേറ്റുകളുടെ ഓമനപ്പുത്രനായി മാറിയ നരേന്ദ്രമോദി ഗുജറാത്തിലൂടെ വലിയ പ്രതിഛായ നിര്‍മാണം നേരത്തെ തുടങ്ങിയിരുന്നു. ഗുജറാത്ത്‌ കലാപത്തിന്റെ ഛവി മോദിയെ തടഞ്ഞു നിര്‍ത്തുമെന്നായിരുന്നു മറ്റു കക്ഷികള്‍ പ്രതീക്ഷിച്ചത്‌. എന്നാല്‍ ആ പ്രതിഛായ പോലും അദ്ദേഹത്തിന്‌ ശക്തിയായി ഭവിച്ചിട്ടുണ്ടെന്ന്‌ തിരിച്ചറിഞ്ഞു.

അഴിമതി , ഭീകരത
ഏറ്റവും ഒടുവില്‍ 1000, 500 രൂപയുടെ നോട്ടുകള്‍ ഒറ്റയടിക്ക്‌ നിരോധിച്ചപ്പോഴും മോദി ജനങ്ങളോട്‌ പറഞ്ഞത്‌ ഭീകരവാദത്തിനും ഭീകരവാദത്തെ വളര്‍ത്തുന്ന കള്ളപ്പണത്തിനുമെതിരായ പോരാട്ടമെന്നായിരുന്നു. 2004ല്‍ ബി.ജെ.പി.യുടെ ദേശീയ വക്താവ്‌ മീനാക്ഷി ലേഖി വാര്‍ത്താസമ്മേളനത്തില്‍ വലിയ നോട്ട്‌ നിരോധനം കള്ളപ്പണത്തെ ഇല്ലാതാക്കുകയില്ലെന്ന്‌ വ്യക്തമാക്കിയതാണ്‌. സാധാരണ മനുഷ്യരെ അത്‌ വലിയ തോതില്‍ ബാധിക്കുമെന്നും പറഞ്ഞിരുന്നത്‌ ശരിയായി ഭവിച്ചു. രാജ്യത്തെ പണ വിനിമയത്തിന്റെ 86 ശതമാനം കൈയടക്കിയ 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചെന്ന്‌ മാത്രമല്ല, പകരം ആവശ്യത്തിന്‌ നോട്ട്‌ എത്തിക്കാതിരിക്കുക കൂടി ചെയ്‌ത നരേന്ദ്ര മോദി ഇതിനെയെല്ലാം വിശേഷിപ്പിച്ചത്‌ കള്ളപ്പണത്തിനും ഭീകരതക്കും എതിരായ പോരാട്ടമായാണ്‌. അതു കൊണ്ടു തന്നെ ഈ നടപടിയെ തുറന്നെതിര്‍ക്കുന്നതിന്‌ പ്രതിപക്ഷ രാഷ്‌ട്രീയ നേതൃത്വം മടിച്ചു നിന്നു.മോദി വിരുദ്ധത കൊണ്ടുകൂടി ശ്രദ്ധേയനായ ജെ.ഡി.യു. നേതാവ്‌ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ ആദ്യം സ്വാഗതം ചെയ്‌തവരില്‍ പെടും. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം നടപടിയെ സ്വാഗതം ചെയ്യുകയും എന്നാല്‍ വേണ്ടത്ര ഗൃഹപാഠം ചെയ്യാതിരുന്നത്‌ ജനത്തെ ബുദ്ധിമുട്ടിലാക്കിയെന്ന്‌ പരിതപിക്കുകയുമാണ്‌ ചെയ്‌തത്‌. വിമര്‍ശിക്കുന്നവര്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുമെന്ന ഭയം പലരെയും വേട്ടയാടി.

എന്തിന്‌ നോട്ട്‌ നിരോധനത്തിനെതിരെ മനുഷ്യച്ചങ്ങല പണിത കേരളത്തില്‍ പോലും സി.പി.എം. പ്രത്യക്ഷത്തില്‍ നോട്ട്‌ നിരോധനത്തെ എതിര്‍ക്കാന്‍ മടിച്ചു. സഹകരണ പ്രതിസന്ധിക്കൊപ്പം ഒരു കാര്യം മാത്രമായി നോട്ട്‌ നിരോധനം ചുരുങ്ങി.

മുന്‍ പ്രധാനമന്ത്രിയും ആര്‍.ബി.ഐ. മുന്‍ ഗവര്‍ണറുമായ ഡോ.മന്‍മോഹന്‍ സിംഗ്‌ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തോടെയാണ്‌ പ്രത്യക്ഷത്തില്‍ നോട്ട്‌ അസാധുവാക്കലിനെ പരസ്യമായി എതിര്‍ക്കാന്‍ മിക്കവരും ധൈര്യം കാട്ടിയത്‌. മുന്‍ ധനമന്ത്രി പി.ചിദംബരവും ശക്തമായി എതിര്‍ത്തത്‌ മോദി വിമര്‍ശകര്‍ക്ക്‌ തെല്ലല്ല ആത്മവിശ്വാസം പകര്‍ന്നത്‌.

കള്ളപ്പണത്തെയും കള്ളനോട്ടിനെയും പാകിസ്‌താനുമായി ബന്ധിപ്പിക്കുകയെന്ന തന്ത്രവും മോദി പയറ്റുന്നു. അതു കൊണ്ടുതന്നെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പ്രതീതിയാണ്‌ ഒരു വിഭാഗം ജനങ്ങളിലെങ്കിലും നോട്ട്‌ നിരോധനം സൃഷ്‌ടിച്ചത്‌. കപ്പല്‍ കണക്കിന്‌ കള്ള നോട്ടുകള്‍ പാകിസ്‌താനില്‍ നിന്ന്‌ കേരളത്തില്‍ വരെ എത്തിയെന്ന്‌ പ്രചരിപ്പിക്കാന്‍ സംഘ്‌ പരിവാര്‍ പ്രചാരകര്‍ക്ക്‌ അമാന്തിക്കേണ്ടിവന്നിട്ടില്ല. ഇത്തരം പ്രചാരകരില്‍ വലിയ വിഭാഗം പ്രവര്‍ത്തിക്കുന്നത്‌ രഹസ്യപ്പോലീസ്‌ വിഭാഗത്തിലാണെന്നത്‌ ശ്രദ്ധേയമാണ്‌. കിംവദന്തികളെ ഇന്റലിജന്‍സ്‌ മുന്നറിയിപ്പാക്കി മാറ്റുകയും പിന്നീടതിന്‌ മാധ്യമങ്ങളിലൂടെ വാസ്‌തവത്തിന്റെ കുപ്പായമണിയിക്കുക കൂടി ചെയ്യുകയാണ്‌. പഞ്ചാബില്‍ രണ്ടായിരം രൂപയുടെ വ്യാജ നോട്ടുമായി പിടികൂടിയ ഒരാള്‍ മോദിയുടെ മേക്ക്‌ ഇന്ത്യ പരിപാടിയില്‍ സമ്മാനം നേടിയ ആളെയായിട്ടും കള്ള നോട്ടുണ്ടെങ്കില്‍ അത്‌ പാകിസ്‌താനില്‌ അച്ചടിച്ചതാണെന്ന്‌ പ്രചരിപ്പിക്കുമ്പോഴും ലക്ഷ്യം വേറെയാണ്‌.

കള്ളപ്പണം പിടികൂടുകയായിരുന്നു നോട്ട്‌ നിരോധനത്തിന്റെ ലക്ഷ്യം എന്ന്‌ പറഞ്ഞാല്‍ നിലനില്‌പില്ലെന്ന്‌ ബോധ്യപ്പെട്ടതുകൊണ്ടാകണം, ലക്ഷ്യം കാഷ്‌ലെസ്‌ വിനിമയമാണെന്ന്‌ തിരുത്തിയത്‌. നിര്‍ബന്ധിച്ച്‌ കാഷ്‌ലെസ്‌ ആക്കുന്ന വിദ്യ ഏതായാലും ഗ്രാമീണരെ പ്രധാനമായും നിരായുധരാക്കിയിട്ടുണ്ട്‌. ബാങ്കുള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ വരി നിന്ന്‌ മടുത്ത ജനം പലേടത്തും ബാങ്കുകള്‍ കൈയേറി. അതേ സമയം നഗരങ്ങളിലെ ഇടത്തരക്കാര്‍ അഴിമതിക്കും കള്ളപ്പണത്തിനും എതിരായ നടപടിയാണിതെന്ന വിശ്വാസം കൈവെടിഞ്ഞിട്ടില്ല. രാജ്യത്തെ മുച്ചൂടും അത്‌ ബാധിച്ചുകഴിഞ്ഞു. 50 ദിവസം കൊണ്ട്‌ എല്ലാം ശരിയായില്ലെങ്കില്‍ എന്നെ ശിക്ഷിച്ചോളൂ എന്ന്‌ പറഞ്ഞ പ്രധാനമന്ത്രി ചില്ലറ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച്‌ കൈയടി വാങ്ങാനാകുമോ എന്ന പരിശ്രമത്തിലാണ്‌. കേരളത്തിലെ ഒരു വായാടി ബി.ജെ.പി. നേതാവ്‌ ചാനലില്‍ കയറി നിന്ന്‌ ഇത്‌ മറ്റൊരു വാക്യത്തില്‍ ആവര്‍ത്തിച്ചിരുന്നു, അസാധുവാക്കിയ നോട്ടുകളില്‍ മൂന്നു ലക്ഷം കോടിയെങ്കിലും തിരിച്ചുവരില്ലെന്ന്‌. വന്നാല്‍ വിനു (ഏഷ്യാനെറ്റിലെ വാര്‍ത്താവതാരകന്‍)പറയും പോലെ അനുസരിക്കാമെന്ന്‌.54000 കോടി ഒഴികെ നോട്ടുകള്‍ തിരിച്ചുവന്നു വന്നതോടെ മോദിയുടെ വാദത്തില്‍ തെല്ലുപോലും സത്യമില്ലായിരുന്നുവെന്ന്‌ വെളിവാകുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ ഇതു നല്ല അവസരം ഒരുക്കിയെന്നതാണ്‌ ഒരു വാസ്‌തവം.

ആഗോള വിപണിയില്‍ ഇന്ധന വില 40 ഡോളറായി കുറഞ്ഞിട്ടും അതിന്റെ നേട്ടം സാധാരണ ജനത്തിന്‌ കൊടുക്കാതെ ഖജനാവിന്‌ മുതല്‍കൂട്ടുകയായിരുന്നു. ഈ സമയം സര്‍ക്കാര്‍ ഖജനാവ്‌ മാത്രമല്ല, റിലയന്‍സിന്റേതടക്കം സ്വകാര്യ എണ്ണക്കമ്പനികളുടെയും ലാഭം കുന്നുകൂടി. ജനത്തെ കാഷ്‌ലെസ്‌ ആക്കുമ്പോഴും നേട്ടം കൈവരിക്കുന്നത്‌ ഈ കുത്തകകള്‍ തന്നെ. രാജ്യത്തിന്റെ വളര്‍ച്ചത്തോത്‌ 7.6ല്‍ നിന്ന്‌ 6.6 ആയി ചുരുക്കിക്കെട്ടിയത്‌ ഈയിടെയാണ്‌. വ്യാവസായികോല്‌പാദനമാകട്ടെ, കയറ്റുമതിയാകട്ടെ, തൊഴില്‍ മേഖലയാകട്ടെ സര്‍വത്ര മേഖലയിലും മാന്ദ്യം പിടികൂടിക്കഴിയുമ്പോള്‍ സര്‍ക്കാര്‍ മാത്രം തടിച്ചുകൊഴുക്കുന്നു. കാഷ്‌ലെസ്‌ ഇടപാടുകള്‍ക്ക്‌ ജനത്തെ നിര്‍ബന്ധിക്കുമ്പോള്‍ ആ വഴിയും സര്‍ക്കാറിനും ബാങ്കുകള്‍ക്കും ജനത്തെ പിഴിയാന്‍ കഴിയുന്നുവെന്ന്‌ ഉറപ്പുവരുത്തുകയാണ്‌ മോദി.

കേവലം മതേതരത്വത്തെ കുറിച്ച വായ്‌ത്താരികൊണ്ട്‌ മോദി ഇറങ്ങിപ്പോവില്ല. സാധാരണ ജനത്തിന്റെ ആത്മാവ്‌ തൊട്ടറിഞ്ഞ നേതൃത്വത്തെ സൃഷ്‌ടിച്ചെടുക്കനാകുമ്പോഴേ ഇരുതല മൂര്‍ച്ചയുള്ള വാളുകള്‍ പേറുന്ന ഈ ജനവിരുദ്ധ രാഷ്‌ട്രീയത്തിന്‌ അന്ത്യം കുറിക്കാനാവൂ. ന്യൂനപക്ഷങ്ങള്‍, അത്‌ വംശീയമോ ഭാഷാപരമോ മതപരമോ ലിംഗപരമോ ആകട്ടെ, അവര്‍ ചരിത്രത്തിലെമ്പാടും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ആധിപത്യ സമൂഹത്തിന്‌ കീഴില്‍ അവകാശങ്ങള്‍ ത്യജിക്കപ്പെട്ട്‌ തുല്യാവകാശങ്ങളോ മനുഷ്യാവകാശങ്ങള്‍ പോലുമോ നിഷേധിക്കപ്പെട്ട്‌ ജീവിക്കുന്നവരാണ്‌ ന്യൂനപക്ഷങ്ങള്‍. ഇന്ന്‌ ലോകത്ത്‌ ഏറ്റവുമധികം പീഡനമേല്‍ക്കുന്ന ന്യൂനപക്ഷമാണ്‌ റോഹിങ്ക്യകള്‍. ഇത്‌ പറയുന്നത്‌ ഐക്യരാഷ്ട്ര സഭയാണ്‌. പിറന്ന നാട്ടില്‍ പൗരത്വം പോലും നിഷേധിക്കപ്പെട്ട അവര്‍ നിരന്തരം ഭൂരിപക്ഷ സമൂഹമായ ബുദ്ധിസ്റ്റുകളാല്‍ വേട്ടയാടപ്പടുന്നു. കൂട്ടക്കൊല ചെയ്യപ്പെടുന്നു. സ്‌ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ പോലും തലയറുക്കപ്പെടുന്നു. യുവാക്കള്‍ ജീവനോടെ തൊലിയുരിക്കപ്പെടുന്നു. ഈ രംഗങ്ങളെല്ലാം ഇത്‌ ചെയ്യുന്നവര്‍ തന്നെ ചിത്രീകരിച്ച്‌ പ്രചരിപ്പിക്കുന്നു. ഇന്ത്യയുടെ അയല്‍രാജ്യമായ മ്യാന്മറില്‍ നടക്കുന്ന ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഇന്ത്യയുള്‍പ്പടെയുള്ള അയല്‍രാജ്യങ്ങള്‍ മൗനം പാലിക്കുന്നു. ലോകരാഷ്ട്രങ്ങള്‍ ഇതൊന്നും കണ്ടില്ലെന്ന്‌ നടിക്കുന്നു.

ആരാണ്‌ റോഹിങ്ക്യകള്‍?
മുമ്പ്‌ ബര്‍മ എന്നറിയപ്പെടുന്ന മ്യാന്മര്‍ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭാഗമായിരുന്നു. മ്യാന്മറിന്റെ വടക്ക്‌ പടിഞ്ഞാറന്‍ പ്രവിശ്യയായ രാഖൈന്‍ അല്ലെങ്കില്‍ അര്‍കാന്‍ പ്രവിശ്യയിലാണ്‌ ബര്‍മയിലെ മുസ്‌്‌ലിംകളില്‍ ഭൂരിഭാഗവും അധിവസിക്കുന്നത്‌. പതിനഞ്ചാം നൂറ്റാണ്ടിലുള്ള ചരിത്ര രേഖകളില്‍ ഇവിടെ മുസ്‌ലിം അധിവാസം രേഖപ്പെടുത്തിയിട്ടുണ്ട്‌. മ്യാന്മറിലെ മുസ്‌ലിംകള്‍ ഭൂരിഭാഗവും റോഹിങ്ക്യകളാണ്‌. റോഹിങ്ക്യകള്‍ പ്രാചീന കാലം മുതല്‍ റാഖൈന്‍ പ്രവിശ്യയിലുള്ളവരാണെന്നും ഈ പ്രവിശ്യ കേന്ദ്രീകരിച്ചി മുസ്‌ലിംകളുടേതായ ഒരു ഭരണകൂടം നിലനിന്നിരുന്നുവെന്നും ചില ചരിത്രകാരന്‍മാര്‍ വാദിക്കുന്നു. ബ്രിട്ടീഷുകാര്‍ 1826ലെ ആംഗ്ലോ ബര്‍മീസ്‌ യുദ്ധത്തിലാണ്‌ ബ്രിട്ടീഷുകാര്‍ അര്‍കാന്‍ പ്രവിശ്യ പിടിച്ചെടുക്കുന്നത്‌. ഈ സമയത്ത്‌, ബംഗ്ലാദേശില്‍ നിന്ന്‌ അര്‍കാനിലേക്ക്‌ ബ്രിട്ടീഷുകാര്‍ കുടിയേറ്റം പ്രോല്‍സാഹിപ്പിച്ചു. ബ്രിട്ടീഷുകാരുടെ സെന്‍സസനുസരിച്ച്‌ പത്തൊമ്പതാം നൂറ്റാണ്ടില്‍ അര്‍കാനിലെ മുസ്‌ലിം ജനസംഖ്യയില്‍ വര്‍ധനയുണ്ടായതായി ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷുകാരുടെ ഈ സെന്‍സസ്‌ രേഖകളനുസരിച്ച്‌ അര്‍കാനിലെ റോഹിങ്ക്യകളില്‍ ഭൂരിഭാഗവും ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരാണെന്ന്‌ ചിലര്‍ വാദിക്കുന്നു. എന്നാല്‍, അര്‍കാനിലെ റോഹിങ്ക്യകള്‍ എല്ലാവരും ബംഗ്ലാ ഭാഷയല്ല, മറിച്ച്‌ അവരുടെ തന്നെ റോഹിങ്ക്യന്‍ ഭാഷയാണ്‌ സംസാരിക്കുന്നത്‌ എന്നതിനാല്‍ അവര്‍ പ്രാചീനകാലം മുതല്‍ അവിടെ അധിവസിക്കുന്ന തദ്ദേശീയരാണെന്ന്‌ മറ്റൊരു വിഭാഗം ചരിത്രകാരന്മാര്‍ വാദിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ അര്‍കാന്‍ കേന്ദ്രമായി റോഹിങ്ക്യന്‍ സുല്‍ത്താന്‍മാരുടെ ഭരണകൂടം നിലനിന്നിരുന്നു. ഈ രണ്ട്‌ വാദങ്ങളും പരിശോധിക്കുമ്പോള്‍ മറ്റെല്ലാ കോളനികളിലും ചെയ്‌തത്‌ പോലെ ബ്രിട്ടീഷുകാര്‍ ബോധപൂര്‍വം സൃഷ്ടിച്ച ഒരു ചരിത്ര അപരവല്‍കരണമാണ്‌ റോഹിങ്ക്യകളുടെ കാര്യത്തിലുണ്ടായതെന്ന്‌ അനുമാനമാണ്‌ കൂടുതല്‍ യുക്തിസഹം.

റോഹിങ്ക്യകളുടെ പില്‍കാല ചരിത്രം
1826ലെ ആംഗ്ലോ ബര്‍മീസ്‌ യുദ്ധത്തിലാണ്‌ ബ്രിട്ടീഷുകാര്‍ ബര്‍മ കീഴടക്കുന്നത്‌. അര്‍കാന്‍ പ്രവിശ്യയിലേക്ക്‌ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം ബ്രിട്ടീഷുകാര്‍ പ്രോല്‍സാഹിപ്പിച്ചിരുന്നു. ബ്രിട്ടീഷ്‌ സെന്‍സ്‌ രേഖകളില്‍ പതിനേഴ്‌ , പതിനെട്ട്‌ നൂറ്റാണ്ടുകകളില്‍ അര്‍കാനിലെ മുസ്‌ലിം ജനസംഖ്യയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജപ്പാന്‍ ബര്‍മ ആക്രമിച്ച്‌ കീഴടക്കി. ഈ സമയത്ത്‌ ബര്‍മീസ്‌ ദേശീയവാദികളില്‍ ഭൂരിഭാഗവും ജപ്പാനെ പിന്തുണച്ചു. ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന്‌ ജപ്പാനെതിരെ പോരാടുകയാണ്‌ റോഹിങ്ക്യകള്‍ ചെയ്‌തത്‌. ഇതാണ്‌ അര്‍കാനില്‍ റോഹിങ്ക്യകളോട്‌ ബുദ്ധിസ്‌റ്റ്‌ ദേശീയവാദികള്‍ക്കുള്ള വൈരം വര്‍ധിപ്പിക്കാന്‍ കാരണമെന്ന്‌ ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ബ്രിട്ടീഷ്‌ കൊളോണിയലിസം അവസാനിച്ചതോടെ, അന്നത്തൈ കിഴക്കന്‍ പാകിസ്‌താനില്‍ അര്‍കാന്‍ പ്രവിശ്യ ലയിപ്പിക്കണമെന്ന ആവശ്യവുമായി റോഹിങ്ക്യകള്‍ക്കിടയില്‍ ചിലര്‍ പാകിസ്‌താന്‍ പ്രസ്ഥാനവുമായി രംഗത്തെത്തി. എന്നാല്‍, പാകിസ്‌താന്റെ രാഷ്ട്രപിതാവ്‌ മുഹമ്മദലി ജിന്ന ആ പ്രസ്ഥാനത്തെ പിന്നീട്‌ തള്ളിപ്പറഞ്ഞു. റോഹിങ്ക്യകളുടേത്‌ സവിശേഷ പ്രശ്‌നമാണെന്നും പാകിസ്‌താന്‌ അതില്‍ ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു ജിന്നയുടെ വാദം. 1962ല്‍ നടന്ന പട്ടാള അട്ടിമറിയില്‍ നെവിന്റെ നേതൃത്വത്തിലുള്ള പട്ടാള ഭരണകൂടം അധികാരത്തിലെത്തി. തേരാവാദ ബുദ്ധിസത്തിന്റെ അടിസ്ഥാനത്തിലുള്ള ബര്‍മീസ്‌ ദേശീയ നയം നെവിന്‍ പ്രഖ്യാപിച്ചു. ബര്‍മയില്‍ റോഹിങ്ക്യകളും ചൈനീസ്‌ വംശീയ വിഭാഗങ്ങളുമുള്‍പ്പടെയുള്ള വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യക്തമായ വിവേചനം പ്രഖ്യാപിക്കുന്നതായിരുന്നു ബര്‍മീസ്‌ ദേശീയ നയം. റോഹിങ്ക്യകള്‍ക്ക്‌ ബര്‍മയില്‍ പൗരത്വം പോലും നിഷേധിക്കപ്പെട്ടു. തൊണ്ണൂറുകളില്‍ പട്ടാള ഭരണകൂടത്തിനെതിരായി ബര്‍മയില്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന്‌ വന്നു. ഇതിനിടെ റോഹിങ്ക്യകളുടെ പ്രശ്‌നം ആരും ഉന്നയിച്ചില്ല. ജനാധിപത്യ പ്രസ്ഥാനവും മറ്റൊരര്‍ത്ഥത്തില്‍ ബര്‍മീസ്‌ ദേശീയ പ്രസ്ഥാനം തന്നെയായിരുന്നു. ജനാധിപത്യ പ്രക്ഷോഭം രൂക്ഷമായ തൊണ്ണൂറുകളില്‍ റോഹിങ്ക്യകള്‍ക്കിടയില്‍ സ്വത്വവാദത്തിലടിത്തറ പാകിയ സ്വയം നിര്‍ണയാവകാശ പ്രസ്ഥാനവും രൂപം കൊണ്ടു. അന്തര്‍ദേശീ വേദികളില്‍ റോഹിങ്ക്യന്‍ ആക്ടിവിസ്‌റ്റുകള്‍ റോഹിങ്ക്യ എന്ന വാക്കും അവരുടെ പ്രശ്‌നങ്ങളും നിരന്തരം ഉന്നയിക്കാന്‍ തുടങ്ങി. എന്നാല്‍ ജനാധിപത്യ പ്രക്ഷോഭത്തിന്‌ ലഭിച്ച പിന്തുണ അന്താരാഷ്ട്ര വേദിയില്‍ റോഹിങ്ക്യകളുടെ അവകാശങ്ങള്‍ക്ക്‌ ലഭിച്ചില്ല. ആങ്‌ സാങ്‌ സൂകിയുടെ നേതൃത്വത്തിലായിരുന്നു ജനാധിപത്യപ്രക്ഷോഭം കൊടുമ്പിരിലകൊണ്ടത്‌. സൂകിയും അക്കാലത്ത്‌ റോഹിങ്ക്യകളെ പറ്റി മിണ്ടിയില്ല.

2012ലെ വംശഹത്യയും അഭയാര്‍ത്ഥി പ്രവാഹവും
2012ല്‍ നടന്ന റോഹിങ്ക്യന്‍ വംശഹത്യയോടെയാണ്‌ റോഹിങ്ക്യകള്‍ എന്ന ജനവിഭാഗം ലോകത്തുണ്ടെന്ന്‌ അന്തര്‍ദേശീ മാധ്യമങ്ങള്‍ പലതുമറിയുന്നത്‌. ഇതിനകം മ്യാന്‍മര്‍ എന്ന പേര്‌ സ്വീകരിച്ച ബര്‍മയില്‍ പട്ടാള ഭരണകൂടം തെരഞ്ഞെടുപ്പ്‌ നടത്താന്‍ സമ്മതിക്കുകയും അങ്ങനെ ജനാധിപത്യ മ്യാന്മറില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളും അവിടേക്ക്‌ മാധ്യമങ്ങളുടെ സവിശേഷ ശ്രദ്ധ പതിയുകയും ചെയ്‌ത ഈ സന്ദര്‍ഭത്തില്‍ നടന്ന ഈ കൂട്ടക്കൊല ഇതോടെ ലോക ശ്രദ്ധ പിടിച്ചു പറ്റി. ഔദ്യോഗിക കണക്കനുസരിച്ച്‌്‌ എഴുപത്തിനാല്‌ പേര്‍ മാത്രം മരിക്കുകയും ഒന്നര ലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്‌തു. എന്നാല്‍ അതിലുമെത്രയോ അധികമാണ്‌ കണക്കെന്ന്‌ മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മ്യാന്മര്‍ പട്ടാളവും പോലീസും കലാപത്തില്‍ റോഹിങ്ക്യകള്‍ക്കെതിരായ അക്രമത്തില്‍ പങ്കാളികളായി.

അതേ വര്‍ഷം ജൂലൈയില്‍ നടന്ന സെന്‍സസില്‍ റോഹിങ്ക്യകളെ ഭരണകൂടം ഉള്‍പ്പെടുത്തിയില്ല. പകരം, അവരെ ബംഗാളി കുടിയേറ്റക്കാര്‍ എന്നാണ്‌ വിശേഷിപ്പിച്ചത്‌. വംശഹത്യയിലും ആക്രമണങ്ങളിലും ലക്ഷക്കണക്കിന്‌ റോഹിങ്ക്യകള്‍ പലായനം ആരംഭിച്ചു. ചെറു ചങ്ങാടങ്ങളിലും ബോട്ടുകളിലും കയറി കടലിലൂടെ ബംഗ്ലാദേശിലേക്കായിരുന്നു പലരുടെയും പലായനം. മ്യാന്മര്‍-ബംഗ്ലാദേശ്‌ അതിര്‍ത്തിയില്‍ കനത്ത സൈനിക വിന്യാസം നടത്തിയിരുന്നതിനാല്‍ ആ വഴി എത്തുന്നവരെ സൈന്യം തിരിച്ചയക്കുകയായിരുന്നു. മലാക്ക കടലിടുക്ക്‌ വഴിയും അന്‍ഡമാന്‍ ഉള്‍ക്കടല്‍ വഴിയും ഇന്തോനേഷ്യയിലേക്കും തായ്‌ലാന്‍ഡിലേക്കും കടക്കാന്‍ ശ്രമിച്ച റോഹിങ്ക്യകള്‍ പലരും കടലില്‍ മുങ്ങി മരിച്ചു. ബംഗ്ലാദേശിലെത്തിയവരെ ആ രാജ്യം സ്വീകരിച്ചില്ല. അവിടെ നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിച്ച്‌ ഒരു രാജ്യവും സ്വീകരിക്കാതെ നടുക്കടലില്‍ കഴിയേണ്ടി വന്ന റോഹിങ്ക്യകളുടെ ദയനീയ ചിത്രം, തുടര്‍വര്‍ഷങ്ങളില്‍ മാധ്യമങ്ങള്‍ വരച്ചു കാട്ടി. 2015 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ മാത്രം ഇരുപത്തയ്യായിരത്തോളം റോഹിങ്ക്യകളാണ്‌ കടല്‍ കടന്നത്‌. മലേഷ്യയും തായ്‌ലാന്‍ഡും അവരെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ, കടലില്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ പലരും മരിച്ചു. ഇതിനിടെ, മാര്‍പാപ്പ റോഹിങ്ക്യകള്‍ക്കായി ലോകത്തോട്‌ അഭ്യര്‍ത്ഥന നടത്തി. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഫിലിപ്പീന്‍സാണ്‌ ആദ്യമായി റോഹിങ്ക്യകളെ സഹായിക്കാമെന്ന്‌ പ്രഖ്യാപിച്ചത്‌. പിന്നീട്‌ ഇന്തോനേഷ്യ കടലില്‍ കുടുങ്ങിക്കിടന്ന റോഹിങ്ക്യകളെ കരക്കെത്തിക്കാന്‍ തയ്യാറായി.

2016ലെ വംശഹത്യയും പലായനവും
2015 നവംബറില്‍ മ്യാന്മറില്‍ പട്ടാള ഭരണം അവസാനിച്ച്‌ തെരഞ്ഞെടുപ്പ്‌ നടന്നു. ജനാധിപത്യ പ്രക്ഷോഭകാരിയും 1991ലെ സമാധാന നോബേല്‍ പുരസ്‌കാര ജേതാവുമായ ആങ്‌ സാങ്‌ സൂകിയുടെ പാര്‍ട്ടി അധികാരത്തിലെത്തി. മ്യാന്മര്‍ ഭരണഘടനയനുസരിച്ച്‌ ജീവിത പങ്കാളി വിദേശിയാണെങ്കില്‍ പ്രസിഡന്റാവാന്‍ കഴിയില്ല. സൂകിയെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ പട്ടാള ഭരണകൂടം നടത്തിയ ഭേദഗതിയായിരുന്നു ഇത്‌. എന്നാല്‍, സൂകി ദേശീയ ഉപദേഷ്ടാവ്‌ സ്ഥാനത്തെത്തി പിന്‍വാതില്‍ ഭരണം നടത്തുകയാണിപ്പോള്‍ മ്യാന്മറില്‍. സൂകി അധികാരത്തിലെത്തുമ്പോള്‍ റോഹിങ്ക്യകളുടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന്‌ ചിലരെങ്കിലും പ്രതീക്ഷിച്ചു. എന്നാല്‍, ഇക്കാലമത്രയും സൂകി ഇക്കാര്യത്തില്‍ പുലര്‍ത്തിയ മൗനം അധികാരത്തിലെത്തിയിട്ടും തുടര്‍ന്നു. എന്ന്‌ മാത്രമല്ല, പട്ടാള ഭരണകാലത്ത്‌, അതായത്‌ അഞ്ച്‌ വര്‍ഷം മുമ്പ്‌ നടന്ന കലാപവും പലായനവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തെങ്കിലും ജനാധിപത്യ ഭരണകൂടത്തിന്‌ കീഴില്‍ വംശഹത്യ വേണ്ട വിധം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടില്ല. മാത്രമല്ല, റോഹിങ്ക്യകള്‍ക്കെതിരെ ബുദ്ധിസ്‌റ്റ്‌ തീവ്രവാദികളായ യുവാക്കള്‍ക്ക്‌ മ്യാന്മര്‍ ഭരണകൂടം സായുധ പരിശീലനം നല്‍കുന്നതായും വാര്‍ത്തകളുണ്ടായി. ആയിരത്തഞ്ഞൂറ്‌ റോഹിങ്ക്യന്‍ വീടുകള്‍ കത്തിച്ചുവെന്ന്‌ ആംനെസ്‌റ്റി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇരുപ്പത്തേഴായിരം റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്ക്‌ പലായനം ചെയ്‌തു. ഇക്കുറി അതി രൂക്ഷമായ വിമര്‍ശമാണ്‌ മ്യാന്മര്‍ ഭരണകൂടത്തിനെതിരെയും ആങ്‌ സാങ്‌ സൂകിക്കെതിരെയും ഉയര്‍ന്നിട്ടുള്ളത്‌. ഇരുപത്തിമൂന്ന്‌ നൊബേല്‍ പുരസ്‌കാര ജേതാക്കള്‍ സൂകിക്കെതിരെ തുറന്ന കത്ത്‌ പ്രസിദ്ധീകരിച്ചു. മലേഷ്യ മ്യാന്മര്‍ ഭരണകൂടത്തിനെതിരെ ശക്തമായി രംഗത്തെത്തി. മലേഷ്യയിലും ഇന്തോനേഷ്യയിലും വലിയ പ്രക്ഷോഭങ്ങള്‍ നടന്നു. ആസിയാന്‍ രാജ്യങ്ങളായ മലേഷ്യയും മ്യാന്മറും തമ്മിലുള്ള ബന്ധം വഷളായി. എന്നാല്‍, റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ ലോകത്തെ ഒരു രാജ്യവും ഉറച്ച നിലപാട്‌ സ്വീകരിക്കുന്നുമില്ല.

എന്താകും റോഹിങ്ക്യകളുടെ ഭാവി?
സിറിയയില്‍ നിന്ന്‌ യൂറോപ്പിലേക്ക്‌ മെഡിറ്ററേനിയന്‍ കടലിലൂടെ പലായനം ചെയ്‌ത അഭയാര്‍ത്ഥികള്‍ക്കുള്ള പിന്തുണ റോഹിങ്ക്യകള്‍ക്ക്‌ ലഭിക്കുന്നില്ല. അയല്‍രാജ്യങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്‌ ചൈന തുടങ്ങിയ രാജ്യങ്ങള്‍ റോഹിങ്ക്യകള്‍ക്ക്‌ നേരെ വാതില്‍ കൊട്ടിയടച്ചിരിക്കുന്നു. കടല്‍ വഴി പലായനം ചെയ്‌തിട്ടും കാര്യമില്ല. റോഹിങ്ക്യന്‍ വിഷയത്തില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തന്ത്രപരമായ മൗനം പാലിക്കുന്നു. അറബ്‌ മുസ്‌ലിം രാജ്യങ്ങളും മൗനത്തിലാണ്‌. ആര്‍ക്കും വേണ്ടാത്ത ജനതയായി റോഹിങ്ക്യകള്‍ മാറിയിരിക്കുന്നു. ഫലസ്‌തീനികള്‍ക്കും സിറിയക്കാര്‍ക്കും ഇറാഖികള്‍ക്കും വേണ്ടി ഉയര്‍ന്നതിന്റെ പാതി പോലും മുറവിളി ഇവര്‍ക്കായി ഉയരുന്നില്ല. ഒരു നയതന്ത്ര നീക്കങ്ങളുമില്ല. പണപ്പിരിവില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്ല. കാരണം, റോഹിങ്ക്യകള്‍ ഇനിയും ലോക മുസ്‌ലിം സമൂഹത്തിന്റെ ഭാഗമായിട്ടില്ല. പട്ടാള ഭരണകൂടത്തിന്റെ കാലത്തെ ഒറ്റപ്പെടല്‍ അവരിപ്പോഴും അനുഭവിക്കുന്നു. അറബി സംസാരിക്കാത്ത മുസ്‌ലിംകളുടെ ദുരിതത്തോട്‌ പൊതുവെ മുസ്‌ലിം സമൂഹത്തിനുള്ള അവഗണന റോഹിങ്ക്യകളുടെ കാര്യത്തിലും ദൃശ്യമാണ്‌. ഗുജറാത്ത്‌ കലാപകാലത്ത്‌ പോലും മുസ്ലിം രാജ്യങ്ങള്‍ അക്കാര്യത്തില്‍ പാലിച്ച മൗനം റോഹിങ്ക്യകളുടെ കാര്യത്തിലും ആവര്‍ത്തിക്കുന്നു. അതിനുള്ള കാരണം പരതേണ്ടത്‌ മുസ്ലിം സമൂഹം തന്നെയാണ്‌. എന്നാല്‍, അമേരിക്കയും മറ്റ്‌ ലോകരാജ്യങ്ങളും പുലര്‍ത്തുന്ന മൗനത്തിന്‌ ചില കാരണങ്ങളുണ്ട്‌. അരനൂറ്റാണ്ടോളം നീണ്ട പട്ടാള ഭരണത്തിന്‌ കീഴില്‍ മ്യാന്മറില്‍ കാര്യമായ നിക്ഷേപമുണ്ടായിട്ടില്ല. ഖനി മേഖലകളിലും മ്യാന്മര്‍ വിപണികളിലേക്കും ആഗോള മൂലധനശക്തികള്‍ക്ക്‌ കടന്നു കയറണമെങ്കില്‍ തല്‍കാലം സൂകിയെയും മ്യാന്മര്‍ ഭരണകൂടത്തെയും പിണക്കാന്‍ പാടില്ല. ഏത്‌ രാജ്യത്താണ്‌ വംശീയ- മനുഷ്യാവകാശ പ്രശ്‌നങ്ങളില്ലാത്തത്‌ എന്ന മറുചോദ്യമുയര്‍ത്തി വിമര്‍ശകരെ നേരിടുകയാണ്‌ സൂകി.


Share