നീതി നിഷേധം മാത്രം സംസാരിക്കുന്ന സമുദായം

Print This page
ശൈഖ്‌ ഹാമിദ്‌ ബിന്‍ ഈസ
എല്ലാറ്റിനും മുകളില്‍ നീതി എന്ന ആശയത്തെ പ്രധിഷ്‌ഠിക്കുന്ന ഒരു വിഭാഗമായി മുസ്‌്‌ലിംകള്‍ ഇപ്പോള്‍ മാറിയിരിക്കുന്നു. ഈ പ്രവണത ഏറെ ദുഃഖകരമാണ്‌. നമ്മുടെ പ്രവര്‍ത്തികളിലും ചിന്തികളിലും `നീതിയില്ല- സമാധാനമില്ല' എന്ന ഒരു മാനസികാവസ്ഥയുടെ സ്വാധീനം വലുതാണ്‌. അതുവഴി ലോകത്തിന്‌ അവകാശങ്ങള്‍ക്ക്‌ വേണ്ടി മാത്രം പൊരുതുന്ന ഒരു വിഭാഗമായാണ്‌ നാം ദൃശ്യമാവുന്നത്‌. അതായത്‌, നമ്മെ അടിച്ചമര്‍ത്തുകയും നമ്മുടെ ജീവിത വഴിയെ വെല്ലുവിളിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിരന്തരം നീതിക്ക്‌ വേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമായാണ്‌ നാം പൊതുമണ്ഡലത്തിന്‌ ദൃശ്യമാവുന്നത്‌.

നമ്മെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു മുന്നില്‍ നാം അറിയപ്പെടേണ്ടതും നമ്മെ അവര്‍ അറിയേണ്ടതും ഇങ്ങനെയാണോ? ഇതാണോ മാനവ സമൂഹത്തിന്‌ മുസ്‌്‌ലിംകള്‍ സംഭാവന ചെയ്യേണ്ടത്‌? നമ്മുടെ നീതി മുദ്രാവാക്യങ്ങള്‍പോലും സര്‍വര്‍ക്കുമുള്ള നീതി എന്നതിനേക്കാള്‍, നമ്മുടെ മാത്രം നീതി എന്നതിലേക്ക്‌ ചുരുങ്ങുക കൂടി ചെയ്യുമ്പോള്‍ സംഭവിക്കുന്നതെന്താണ്‌?, തുടങ്ങിയ ചോദ്യങ്ങളിലേക്ക്‌ നാം തിരിച്ചുവരാന്‍ സമയമായിട്ടുണ്ട്‌.

ജീവിത വിശുദ്ധി, ആത്മസംസ്‌കരണം, കരുണ, വ്യക്തി ജീവിതത്തിലെ ഇടപെടലുകളിലെ ആകര്‍ഷണീയത എന്നിവയില്‍ കേന്ദ്രീകരിച്ചിരുന്ന നമ്മുടെ സമുദായമിപ്പോള്‍ ഈ നീതി സങ്കല്‍പത്തിന്റെ വക്താക്കളായി മാറുകയും നമ്മുടെ കുട്ടികളില്‍പോലും ഈ ആശയത്തെ കുത്തിവെക്കുകയും ചെയ്‌തുതുടങ്ങിയിരിക്കുന്നു. ഒരു അന്തര്‍ദേശീയ സര്‍വേ പറയുന്നത്‌, മുസ്‌്‌ലിം കുട്ടികളില്‍ മറ്റു സമൂഹങ്ങളേക്കാള്‍ കരുണ കുറവായും, എന്നാല്‍ നീതിബോധം കൂടുതലായും കാണപ്പെടുന്നു എന്നാണ്‌. അതായത്‌ മറ്റുള്ളവന്റെ കര്‍മങ്ങളെ മോശമെന്ന്‌ വിധി എഴുതാനും തിന്മകളുടെ പേരില്‍ അവന്‍ ശിക്ഷിക്കപ്പെടണമെന്നുമുള്ള ആവശ്യം ഉന്നയിക്കാനും നാം മുന്‍പന്തിയില്‍ ആണെന്ന്‌.

അല്‍പം മുമ്പ്‌ ഒരു മുസ്‌്‌ലിം പ്രൈമറി സ്‌കൂള്‍ സന്ദര്‍ശന സമയത്ത്‌ വിദ്യാര്‍ത്ഥികളോടുള്ള ഇടപെടില്‍നിന്നും, ജീവിതംകൊണ്ട്‌ എന്തെങ്കിലും ചെയ്യണമെന്ന്‌ ആഗ്രഹമുള്ളവര്‍ അവരില്‍ വളരെ കുറവാണ്‌ എന്നാണ്‌ അനുഭവപ്പെട്ടത്‌. അവരില്‍ തന്നെ മതവുമായി ബന്ധിതമായ ലക്ഷ്യമുള്ളവര്‍ വളരെ ന്യൂനപക്ഷമായിരുന്നു. മതവുമായി ബന്ധിതമായ ലക്ഷ്യമുള്ളവര്‍ പക്ഷേ, ഇസ്‌്‌ലാമിന്റെ ഇമേജിനെ സംരക്ഷിക്കണമെന്ന്‌ ആഗ്രഹിക്കുന്നവരായിരുന്നു. ഇതാണ്‌ നാം നമ്മുടെ മക്കള്‍ക്ക്‌ പകര്‍ന്ന്‌ നല്‍കിക്കൊണ്ടിരിക്കുന്നത്‌.

`തങ്ങളുടെ അവകാശം' എന്ന ചിന്ത

എല്ലാ മുസ്‌്‌ലിംകളുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്നും നാം വലിയ പ്രതിസന്ധിയിലാണെന്നുമുള്ള ചിന്ത. അതുകൊണ്ട്‌ തന്നെ കുട്ടികളുടെ കൂട്ടത്തില്‍ അല്‍പം ബോധമുള്ളവര്‍, ഇസ്‌്‌ലാം എങ്ങനെയാണ്‌ അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും എങ്ങനെയാണ്‌ നാം അതിനെ പ്രതിരോധിക്കേണ്ടതെന്നുമുള്ള ചിന്തയിലേക്കാണ്‌ കേന്ദ്രീകരിക്കപ്പെടുക. അല്ലാതെ ഇസ്‌്‌ലാം നാം ജീവിക്കേണ്ട (ജീവിക്കുന്ന) യാഥാര്‍ത്ഥ്യമാണ്‌ എന്ന ബോധത്തിലേക്കല്ല. ഇസ്‌്‌ലാമിനെ ജീവിക്കുകയാണ്‌ വേണ്ടത്‌. അതിന്റെ ഫലങ്ങളാവണം നമ്മില്‍ പ്രകടമാക്കേണ്ടത്‌. സത്യത്തിന്റെ, സൗന്ദര്യത്തിന്റെ, വിശ്വസ്‌തതയുടെ, സമത്വത്തിന്റെ, കരുണയുടെ, ഒപ്പം നീതിയുടെയും മനോഹരമായ പഴങ്ങഴും ഫലങ്ങളും ലോകത്തിന്‌ അനുഭവിക്കാനാവുന്നതിലൂടെയാവണം ഇസ്‌്‌ലാമിന്റ ദൃശ്യത.

യഥാര്‍ത്ഥ മര്‍ദ്ദിതന്‍ താന്‍ മര്‍ദ്ദിതനാണ്‌, അടിച്ചമര്‍ത്തപ്പെട്ടവനാണ്‌ എന്നു സ്വന്തത്തെ വിശ്വസിക്കാന്‍ അനുവദിക്കുന്നവനാണ്‌. അവന്റെ ചുറ്റുപാടുകള്‍ക്കു മുകളില്‍ മറ്റു മനുഷ്യര്‍ക്കാണ്‌ സര്‍വാധികാരം എന്നും അവനു നല്‍കപ്പെടേണ്ട നീതിയുള്ളത്‌ അവരുടെ കൈയിലാണ്‌ എന്നും വിശ്വസിക്കുകയാണവന്‍. അത്തരം മനുഷ്യര്‍ ചുമരിലെറിയപ്പെട്ട പന്തുപോലെയാണ്‌. അത്‌ പ്രതികരിച്ചുകൊണ്ടിരിക്കും. ചുമരില്‍നിന്ന്‌ അത്‌ തിരിച്ചുതെറിക്കും. ഇത്തരം പ്രതികരണങ്ങള്‍ കേവലം തൊലിപ്പുറത്തു നിന്നുള്ളവയാണ്‌. നിരന്തരം എറിയപ്പെടുകയും, ഏറിനോട്‌ അതേ നാണയത്തില്‍ പ്രതികരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തുകൊണ്ട്‌ പതിയെ പതിയെ അതു പൊട്ടിപ്പോകും. പ്രതികരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരല്ല. അവനെ അക്രമിക്കുന്നവന്റെ തന്നെ പ്രവൃത്തിയുടെ ഭാഗമാണ്‌ അവന്റെ പ്രതികരണമവിടെ. അതായത്‌ ഒരര്‍ത്ഥത്തില്‍ അവന്‍ അക്രമിയുടെ തടവില്‍, അക്രമി ആഗ്രഹിക്കുന്നവിധം പ്രതികരിക്കുകയും ചെയ്യുന്ന ചുമരിലെറിയപ്പെടുന്ന പന്ത്‌ പോലെയാണ്‌.

കടുത്ത പീഡനത്തിലും തടവിലുമായിരുന്ന മക്കയിലെ മുസ്‌്‌ലിംകളെ സ്വതന്ത്രമാക്കിയതെന്താണ്‌? അവരെ തടവിലാക്കിയ മനുഷ്യര്‍ക്ക്‌ യഥാര്‍ത്ഥ അധികാരവും ശക്തിയും എന്തെന്ന്‌ തിരിച്ചറിയുമായിരുന്നില്ല. ഒരു അടിമയായിരിക്കുമ്പോഴും ബിലാല്‍(റ) സ്വതന്ത്രനായിരുന്നു. കാരണം അല്ലാഹുവിന്‌ മാത്രമാണ്‌ തന്റെ മേല്‍ യഥാര്‍ത്ഥ അധികാരമെന്നും, അവനാണ്‌ തന്റെ ജീവിതത്തെ നിയന്ത്രിക്കുന്നത്‌ എന്നുമുള്ള തിരിച്ചറിവ്‌. ഒരു വര്‍ഗമായിനിന്ന്‌ നമ്മോടു മറ്റുള്ളവര്‍ ചെയ്യുന്ന തിന്മ എന്നതിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ചു ആ ബാധയെ തലയിലേറ്റി നടന്നാല്‍ നാം എങ്ങും എത്താന്‍പോകുന്നില്ല. മാത്രമല്ല, അതു നമ്മുടെ എല്ലാ ഊര്‍ജ്ജവും ചോര്‍ത്തിക്കളയുകയുമാണ്‌. ഇന്ന്‌ പോലും എനിക്ക്‌ ഒരു സഹോദരി എഴുതി; ചുറ്റും നടക്കുന്ന ഭയാനകമായ കാര്യങ്ങള്‍ നമ്മെ ദുര്‍ബലമാക്കിമാറ്റുകയാണ്‌. ഇത്‌ തീര്‍ത്തും സത്യമാണ്‌. നമ്മള്‍ ചുറ്റുപാടുകളിലെ ഈ ഭയപ്പെടുത്തുന്ന തരം വാര്‍ത്തകളിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ചു. അതില്‍ ഒട്ടിപ്പിടിച്ചു തുടങ്ങുമ്പോള്‍ നാം നമ്മെ തന്നെ ബലഹീനനാക്കി മാറ്റുകയാണ്‌. നമ്മിലെ നല്ല കഴിവും പ്രാപ്‌തിയുമുള്ളവര്‍ ഇതിലേക്ക്‌ തിരിയുന്നതോടെ അവരെ ശത്രുവിന്‌ ലഭ്യമാവുന്നപോലെയാണ്‌. ശേഷം അല്ലാഹുവിനെ അന്വേഷിക്കാനോ, നമ്മുടെ തന്നെ വ്യക്തി വിശുദ്ധിയുടെയും റബ്ബുമായുള്ള ബന്ധത്തിന്റെയും ഒരു ആത്മപരിശോധനയാണ്‌ നമുക്ക്‌ സമയമില്ലാതായി മാറുന്നു. മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഇന്ന്‌ കൂടുതല്‍ വിശുദ്ധി കൈവരിച്ചോ? അതോ വിശുദ്ധി നഷ്ടപ്പെടുത്തിയോ? എന്ന ചോദ്യത്തില്‍നിന്ന്‌ നാം അകന്നുപോകുന്നു. ലോകത്ത്‌ നടക്കുന്ന കാര്യങ്ങളില്‍ ഒട്ടിപ്പിടിക്കുന്നതിലൂടെ നമ്മുടെ മുമ്പിലുള്ള ഏറ്റവും പ്രധാനവും യഥാര്‍ത്ഥവുമായ ജിഹാദിനെ അഭിമുഖീകരിക്കാന്‍ മറന്നുപോകുന്നു. അതായത്‌ അല്ലാഹുവിനോട്‌ വ്യക്തി വിശുദ്ധിയിലൂടെ, ആത്മീയ ഉന്നതിയിലൂടെ വഴിതെളിച്ചു തരാന്‍ ആവശ്യപ്പെടാനും ഭൂമിയിലെ ജീവിതം നന്മകള്‍ക്കുള്ള അവസരമാക്കാനും. അതിനാണ്‌ അവന്‍ നമ്മെ ഭൂമിയിലേക്കയച്ചത്‌. ഇതാണ്‌ യഥാര്‍ത്ഥ യുദ്ധമുഖത്തുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഇത്‌ തന്നെയാണ്‌ യഥാര്‍ത്ഥവും പ്രധാനവുമായ യുദ്ധം. ഹൃദയത്തിനു വേണ്ടിയുള്ള യുദ്ധം. നിനക്കുവേണ്ടിയുള്ള യുദ്ധത്തിനു മുമ്പ്‌ ഹൃദയത്തിനു വേണ്ടിയുള്ള യുദ്ധം ആരംഭിച്ചവനു നാല്‌ സ്വഭാവ ഗുണങ്ങളുണ്ടാവും.


1. ഹൃദയങ്ങളില്‍ ദേഷ്യം നട്ടുവളര്‍ത്തുന്നതിന്‌ മുമ്പ്‌ കരുണ നട്ടുവളര്‍ത്തപ്പെടും. ഹൃദയത്തിലെ കരുണ, ചെരുപ്പിനെ നിയന്ത്രിക്കുകയും ഇവക്കിടയില്‍ കൃത്യമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുപ്പെടുകയും ചെയ്യും.

2- അല്ലാഹുവിനു വേണ്ടിയുള്ള വെറുപ്പിനെ വളര്‍ത്തിയെടുക്കുന്നതിന്‌ മുമ്പേ അല്ലാഹുവിനു വേണ്ടിയുള്ള സ്‌നേഹത്തെ നട്ടുവളര്‍ത്തുകയും, അല്ലാഹുവന്‌ വേണ്ടിയുള്ള സ്‌നേഹം വെറുപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. മാത്രമല്ല, ഈ രണ്ട്‌ ഗണങ്ങള്‍ക്കുമിടയില്‍ കൃത്യമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കപ്പെടുയും ചെയ്യും.
3- നന്മയോടും നല്ലവരോടുമുള്ള അനുകൂല മനോഭാവം തിന്മയോടുള്ള കടുത്ത മനസ്സിന്‌ മുന്നേ രൂപപ്പെടുത്തപ്പെടും.
4- അല്ലാഹുവിന്‌ പ്രതീകമായ നിന്നോടുള്ള കൂറും ഭക്തിയും അല്ലാഹുവിന്‌ അതൃപ്‌തികരമായതിനോട്‌ നിഷേധ മനസ്സിന്‌ മുന്നേ രൂപപ്പെടുകയും ഒന്നാമത്തേത്‌ രണ്ടാമത്തേതിനെ നിയന്ത്രിക്കുകയും ചെയ്യും. ഒപ്പം അവനിടയില്‍ കൃത്യമായ അതിരുകള്‍ നിശ്ചയിക്കപ്പെടുകയും ചെയ്യും.

മുകളില്‍ വിവരിച്ച ഈ നാല്‌ നന്മകള്‍ അവന്‍ പാലിക്കപ്പെടുന്നതോടെ മനോഹരമായ ഗുണങ്ങള്‍ അവനില്‍ രൂപപ്പെട്ടുവരും. ഇവയാണ്‌ ഖല്‍ബിന്റെ മിസൈലുകള്‍. യഥാര്‍ത്ഥ ആയുധങ്ങള്‍. ഇസ്‌്‌ലാമിക പുനരുദ്ധാനത്തിന്റെ യഥാര്‍ത്ഥ ഇന്ധനം.
1- തന്നോട്‌ തിന്മ ചെയ്യുന്നവന്‌ മാപ്പുകൊടുക്കാനുള്ള മനസ്സ്‌.
2- തനിക്ക്‌ നിഷേധിച്ചവനോട്‌ മനസ്സും ഔദാര്യവും കാണിക്കാനുള്ള മനസ്സ്‌.
3- തന്നില്‍നിന്ന്‌ അകന്നുപോയവനിലേക്ക്‌ അടുത്തുചെല്ലാനുള്ള നിരന്തരമായ ശ്രമം.
4- തന്നെ അപമാനിച്ചവനോടുപോലും ആകര്‍ഷണീയമായും സാന്മാര്‍ഗികമായും പെരുമാറല്‍.
ഈ നാല്‌ ഗുണങ്ങളോടെ ഒരു വ്യക്തി ലോകത്തിന്‌ തിളങ്ങുന്ന ഒരു മാര്‍ഗദര്‍ശിയായി, മാതൃകയായി മാറും. അല്ലാതെ അധികാരഭാവമുള്ള ഒരു വിധികര്‍ത്താവിനെ പോലെയാകില്ല അവന്‍.

തന്റെ പ്രതീക്ഷകള്‍ക്ക്‌ അനുസരിച്ച്‌ താന്‍ അവര്‍ക്ക്‌ ആഗ്രഹിക്കുന്ന പോലെയാവണം. ജനങ്ങളുടെ സാന്മാര്‍ഗിക ജീവിതം എന്ന വിധികര്‍ത്താവിന്റെ ഭാവം അവന്‍ മാറ്റിവെക്കും. തന്റെ ആഗ്രഹങ്ങള്‍ക്കല്ല, അല്ലാഹുവിന്റെ താല്‍പര്യങ്ങള്‍ക്കാണ്‌ അവന്‍ അവനെ സമര്‍പ്പിക്കുന്നത്‌. അതിനാല്‍ അല്ലാഹു സന്മാര്‍ഗം നല്‍കാന്‍ വിധിച്ചവര്‍ക്ക്‌ വഴികാണിക്കാന്‍ അവനെ ഒരു ഉപകരണമായി ഉപയോഗപ്പെടുത്തും. അത്‌ വഴി ഈ വ്യക്തി അല്ലാഹുവിന്‌ വേണ്ടി അല്ലാഹുവിനാല്‍ ജീവിക്കുന്നു.

എന്നാല്‍ ഹൃദയത്തിന്‌ വേണ്ടിയുള്ള യുദ്ധത്തിനു മുമ്പ്‌ നീതിക്കു വേണ്ടിയുള്ള യുദ്ധം ആരംഭിച്ചവന്‌, മേല്‍ വിവരിച്ചതില്‍നിന്ന്‌ വ്യത്യസ്‌തമായ നാല്‌ ഗുണങ്ങളാണ്‌ വന്നുചേരുക.

കരുണക്കു മുമ്പ്‌ ദേഷ്യവും, അല്ലാഹുവിനു വേണ്ടിയുള്ള പ്രണയത്തിനു മുമ്പ്‌ അല്ലാഹുവിന്റെ പേരിലുള്ള വെറുപ്പും, നന്മയുടെ വ്യക്തികളോടും നന്മയോടുമുള്ള പ്രണയത്തേക്കാള്‍ അനീതി ചെയ്യുന്നവരോടുള്ള കടുത്ത മനസ്സും അവനില്‍ രൂപപ്പെട്ടുവരിക. ഇതില്‍ മുഴച്ച്‌ നില്‍ക്കുന്ന വെറുപ്പും, കടുപ്പവും അവനിലെ കരുണയെ തടഞ്ഞുനിര്‍ത്തും. അനീതിയോ അക്രമത്തോടുമുള്ള പ്രതിഷേധ വികാരമായിരിക്കും അവനില്‍ മുഴച്ചുനില്‍ക്കുക. അവന്റെ ആന്തരിക ഘടന രൂപപ്പെടുന്നത്‌ ഈ നാല്‌ സ്വഭാവങ്ങളില്‍നിന്നായതിനാല്‍ അവനില്‍ നാല്‌ സവിശേഷ സ്വഭാവങ്ങള്‍ രൂപപ്പെട്ടു വരും. അവ ഇസ്‌്‌ലാമിക പുനരുദ്ധാരണത്തിന്റെ അന്ധകനായും വര്‍ത്തിക്കും.

1- മറ്റുള്ളവന്റെ തിന്മകളിലേക്ക്‌ കേന്ദ്രീകരിക്കുകയും വിധികര്‍ത്താവായി മാറുകയും ചെയ്യും.
2- മതനവീകരണ വാദങ്ങള്‍ ഉന്നയിക്കും.
3- മുസ്‌്‌ലിംകളോട്‌ തന്നെയുള്ള ബന്ധം വിഛേദിക്കും.
4- ഹിംസാത്മകമായും നശീകരണ ലക്ഷ്യത്തോടെയും അവന്‍ പൊട്ടിത്തെറിക്കും. വൈകാരികമായി മാറും.
അതോടെ അവന്‍ ജനങ്ങള്‍ക്കിടയില്‍ ഒരു അധികാര സ്വഭാവമുള്ള വിധികര്‍ത്താവിനെപ്പോലെയായി മാറും. അവന്‍ ഒരിക്കലും പ്രകാശിക്കുന്ന മാര്‍ഗദര്‍ശിയായല്ല, അനുഭവപ്പെടുക. പിശാച്‌ അവനെ മാത്രമല്ല, അവനിലൂടെ മറ്റനവധി പേരെയും വഴിപിഴപ്പിക്കും. അവന്റെ മിഥ്യാധാരണകളില്‍നിന്നു രൂപപ്പെടുത്തിയ സമുദായ സംരക്ഷകവേഷം തന്നെയാണ്‌ അവനെ വഴിപിഴപ്പിക്കാന്‍ ഉപയോഗിക്കപ്പെടുക. പുനരുദ്ധരിക്കാനും സംരക്ഷിക്കാനുമുള്ള അവന്റെ ശ്രമങ്ങള്‍ മേല്‍വിവരിച്ച വികാരങ്ങളില്‍നിന്നാവുമ്പോള്‍ സംഭവിക്കുന്നത്‌ ഇതാണ്‌. ജനം എങ്ങനെയാണ്‌ മതപരമായി പുരോഗതി പ്രാപിക്കേണ്ടത്‌ എന്ന അവന്റെ തന്നെ വീക്ഷണത്തിലേക്കാണ്‌ അവന്‍ ചുരുങ്ങുന്നത്‌. മറ്റുള്ളവരെ നശിപ്പിച്ചു കളഞ്ഞാല്‍പോലും അത്‌ അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ അവന്‍ പരിശ്രമിക്കും. അല്ലാഹുവിന്റെ താല്‍പര്യങ്ങള്‍ക്കല്ല, അവന്റെ താല്‍പര്യങ്ങളാണ്‌ അവനെ സമര്‍പ്പിച്ചത്‌. അതുകൊണ്ട്‌ തന്നെ അവന്‍ അല്ലാഹുവിനാല്‍ അല്ലുഹുവിനുവേണ്ടി ഉപയോഗിക്കപ്പെടുന്നില്ല. പകരം പിശാച്‌ ജനങ്ങളെ വഴി പിഴപ്പിക്കാന്‍ ഒരു ഉപകരണമായി അവനെ ഉപയോഗിക്കുന്നു. ഏറ്റവും കൂടുതല്‍ പേടിക്കേണ്ട ഒന്നായി സമകാലിക ഇന്ത്യയില്‍ ദേശീയത മാറികൊണ്ടിരിക്കുകയാണ്‌. രാജ്യത്തെ മതന്യൂനപക്ഷങ്ങളെയും ദലിത്‌ പിന്നാക്ക വിഭാഗങ്ങളെയും ദേശീയതയുടെ എതിര്‍പക്ഷത്തു സ്ഥാപിച്ചുകൊണ്ടുള്ള സംഘപരിവാറിന്റെ പ്രചരണത്തിന്റെ ഫലം മോദി ഭരണത്തിനു കീഴില്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഭരണകൂടത്തിനു പിറകെ പരമോന്നത നീതി പീഠവും ഹിന്ദുത്വ ദേശീയ മൂല്യങ്ങള്‍ സ്വാംശീകരിച്ചോ എന്ന സംശയവും ബലപ്പെടുകയാണ്‌. `ഹിന്ദുത്വ'ത്തെകുറിച്ചുള്ള വിധിയില്‍ ഇടപെടാതെ മതം, ജാതി, വംശം തുടങ്ങിയവ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ഞാന്‍ ഒരു ഹിന്ദു ദേശീയവാദിയാണെന്ന(കഅങ അ ഒകചഉഡ ചഅഠകഛചഅഘകടഠ) പ്രഖ്യാപനമുള്ള, നരേന്ദ്രമോദിയുടെ കൂറ്റന്‍ തെരഞ്ഞെടുപ്പ്‌ പ്രചരണ ബോര്‍ഡിന്റെ ചിത്രം ആരും മറന്നിരിക്കാനിടയില്ല. ഈ പ്രചരണ ബോര്‍ഡുകള്‍ മുതല്‍ തെരഞ്ഞെടുപ്പ്‌ പ്രചരണം സംബന്ധിച്ച സുപ്രീംകോടതി വിധി വരെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഇന്ത്യന്‍ ബഹുസ്വരത ആശങ്കാജനകമാം വിധം സങ്കുചിതത്വത്തിലേക്കും ഹിന്ദുത്വത്തിലേക്കും കൂപ്പുകുത്തുന്നു എന്ന തീര്‍പ്പില്‍ എളുപ്പമെത്താനാകും.

ഹിന്ദുത്വര്‍ വിഭാവനം ചെയ്യുന്ന ദേശീയതയുടെ എതിര്‍പക്ഷത്തു സ്വാഭാവികമായും പ്രതിഷ്‌ഠിക്കപ്പെടുന്നത്‌ മുസ്‌്‌ലിംകളാണ്‌. മുസ്‌്‌ലിംകള്‍ പങ്കാളികളാകുന്ന ചില ചെയ്‌തികളും കുറ്റകൃത്യങ്ങളും ദേശീയതയുടെ എതിര്‍പക്ഷത്തു പ്രത്യേകമായി പ്രതിഷ്‌ഠിക്കപ്പെട്ടതായി കാണാം. ദാവൂദ്‌ ഇബ്രാഹിമിന്റെ അധോലോകം, മുസ്‌്‌ലിംകള്‍ പ്രതികളാകുന്ന തീവ്രവാദ കേസുകളും ഹവാല ഇടപാടുകളും, മുസ്‌്‌ലിം യുവാക്കളുടെ മിശ്ര വിവാഹം, പശു വ്യാപാരം/മാംസ കച്ചവടം തുടങ്ങിയവയാണ്‌ ഇവയില്‍ പ്രധാനം. പൊതുബോധത്തില്‍ നിരന്തരം ഇടപെട്ട്‌ സ്ഥാപിച്ചെടുത്ത പാകിസ്ഥാന്‍ വിരുദ്ധത ദേശീയത ഫലത്തില്‍ മുസ്‌്‌ലിം വിരുദ്ധതയായാണ്‌ അനുഭവപ്പെടുന്നത്‌.

പ്രത്യക്ഷത്തില്‍ ദേശീയതയുമായി ഒരു ബന്ധവുമില്ലാത്ത സംഭവമാണെങ്കില്‍ കൂടി മുസ്‌്‌ലിംകള്‍ കുറ്റാരോപിതരാകുമ്പോള്‍ അത്‌ രാജ്യസുരക്ഷയുടെ പ്രശ്‌നമായി മാറ്റാനുള്ള സംഘപരിവാറിന്റെ മിടുക്ക്‌ അസാധാരണമാണ്‌. കര്‍ണാടകയിലെ രുദ്രന്‍ എന്ന ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്റെ കൊല എന്‍.ഐ.എ അന്വേഷണത്തിന്‌ വിട്ടത്‌ പ്രതികള്‍ മുസ്‌്‌ലിം സംഘടനയില്‍ പെട്ടവരായതു കൊണ്ടാണ്‌. ആര്‍എസ്‌എസുകാര്‍ കൊലപ്പെടുത്തിയ മുസ്‌ലിംകളുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള ജാഗ്രത ഭരണകൂടം എവിടെയും കാണിക്കാറുമില്ല. ഇസ്‌്‌ലാം സ്വീകരിച്ചതിന്‌ ആര്‍എസ്‌എസ്‌ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയ മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയിലെ ഫൈസല്‍ വധം കേവലമൊരു കൊലക്കസായി പൊതുസമൂഹവും പോലീസും കൈകാര്യം ചെയ്‌തത്‌ ഈ വൈരുധ്യത്തിന്റെ നിദര്‍ശനമാണ്‌. കണ്ണൂരിലെ നാറാത്ത്‌ ആയുധപരിശീലനം നടത്തിയെന്ന പേരില്‍ 21 യുവാക്കള്‍ക്കെതിരെ ദുരൂഹമാം വിധം കേസെടുത്ത്‌ യുഎപിഎ ചുമത്തിയപ്പോള്‍ കേരളീയ സമൂഹം മൗനത്തിലായിരുന്നു. ഹൈക്കോടതി പ്രസ്‌തുത യുഎപിഎ കേസ്‌്‌ തള്ളിയപ്പോഴും കേരളീയ സമൂഹത്തില്‍ അത്‌ ചര്‍ച്ചയായില്ല. എന്നാല്‍ മാവോയിസറ്റ്‌ അനുഭാവത്തിന്റെ പേരില്‍ യുഎപിഎ ചുമത്തിയ സംഭവങ്ങളില്‍ കേരളീയ സമൂഹത്തിന്റെ നിലപാട്‌ മറ്റൊന്നായിരുന്നു. മുസ്‌്‌ലിംകളുടെ ചെയ്‌തികള്‍ അപ്പാടെ ദേശീയതയുടെ മറുപക്ഷത്തു നിര്‍ത്തിയതു കൊണ്ട്‌ ദേശ സുരക്ഷയുമായി ബന്ധപ്പെട്ട ഏതു മാരക നിയമങ്ങളും അവര്‍ക്കു എളുപ്പം പ്രയോഗിക്കാവുന്ന സാമൂഹ്യ സാഹചര്യം ഇവിടെ നിലവിലുണ്ട്‌ എതാണ്‌ യാഥാര്‍ത്ഥ്യം.

ദേശീയതയും 2014ലെ തെരഞ്ഞെടുപ്പും
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌്‌ലിം സ്വത്വങ്ങളെയെല്ലാം പാകിസ്ഥാനോട്‌ സമീകരിച്ചായിരുന്നു നരേന്ദ്രമോദിയുടെ പ്രചാരണം. കേരളത്തെ ഇസ്‌്‌ലാമിക തീവ്രവാദത്തിന്റെ ഫാക്ടറിയായും അസംഗഡിനെ ടെറര്‍ ഹബ്‌ എന്നും ബിജെപി നിരന്തരം തെറി വിളിച്ചു. ഇവിടെയെല്ലാം മുസ്‌്‌ലിം സ്വത്വത്തെ അപര സ്ഥാനത്തു നിര്‍ത്തിയായിരുന്നു ബിജെപിയുടെ രഥമുരുണ്ടത്‌. ഹിന്ദുത്വവാദിയായ അര്‍ണബ്‌ ഗോസ്വാമിയുടെ ടൈംസ്‌നൗ ചാനല്‍ ഇന്ത്യ ഫസറ്റ്‌(കചഉകഅ എകഞടഠ) എന്ന ടാഗുമായി രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു. അഴിമതിയും ഭരണകൂട വീഴ്‌ചയും മാത്രമല്ല മുത്വലാഖും ഏകസിവില്‍കോഡും കിറശമ ളശൃേെ എന്ന ടാഗിനു കീഴില്‍ അവര്‍ കൊണ്ടു വന്നു. മുത്വലാഖ്‌, ഏകസിവില്‍കോഡ്‌ വിഷയങ്ങളില്‍ സംഘ്‌പരിവാര്‍ നിലപാടുകള്‍ ദേശീയ നിലപാടുകളായി പ്രഖ്യാപിക്കപ്പെട്ടു. വ്യത്യസ്‌ത നിലപാടുകളുള്ള മുസ്‌്‌ലിംകള്‍ സ്വാഭാവികമായും അര്‍ണബ്‌ നിയന്ത്രിച്ച `രാജ്യം ഒന്നാമത്‌' എന്ന ടാഗിന്‌ പുറത്തു നിന്ന്‌ അഭിപ്രായം പറഞ്ഞു. ഇത്തരം വ്യത്യസ്‌ത അഭിപ്രായങ്ങളും നിലപാടുകളും രാഷ്ട്രവിരുദ്ധമായ ഒന്നായി പൊതുസമൂഹത്തില്‍ ചിത്രീകരിക്കാന്‍ അതിലൂടെ അവര്‍ക്ക്‌ എളുപ്പം കഴിഞ്ഞു.

ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ദേശീയ വിരുദ്ധമായ ഒന്നായി സംഘ്‌പരിവാറിനൊപ്പം ടൈംസ്‌നൗ അടക്കമുള്ള ചില ദേശീയ മാധ്യമങ്ങളും നിരന്തരം പ്രശ്‌നവല്‍ക്കരിച്ചു. ബിജെപിക്ക്‌/മോദിക്ക്‌്‌ അനുകൂലമായ സോഷ്യല്‍ എഞ്ചിനീയറിംഗ്‌ ആയിരുന്നു ഇതെല്ലാം. മുസ്‌്‌ലിം എന്ന ശത്രുവിനെതിരെ മോദി എന്ന ദേശീയ പുരുഷനെ തെരഞ്ഞെടുക്കാനുള്ള ബോധം സൃഷ്ടിച്ചെടുക്കാനുള്ള പണിയാണ്‌ ഫലത്തില്‍ നടന്നത്‌. അതുകൊണ്ടു തന്നെ മോദിയെ പിന്തുണക്കുന്നവരെല്ലാം ഏറിയും കുറഞ്ഞും മുസ്‌്‌ലിം വിരുദ്ധത ആസ്വദിക്കുന്നുണ്ട്‌. മതനിരപേക്ഷമായിരുന്നു ഇന്ത്യന്‍ ദേശീയത, ഹിന്ദുത്വ ദേശീയതയായി പരാവര്‍ത്തനം ചെയ്യുന്നതാണ്‌ 2014-ലെ ലോകസഭാ തെരെഞ്ഞടുപ്പില്‍ കണ്ടത്‌. ആ പരാവര്‍ത്തനത്തിന്റെ ഏറ്റവും മൂര്‍ത്തമായ ആവിഷ്‌കാരമാണ്‌ നരേന്ദ്രമോദി.

ദേശീയത നടത്തുന്ന ഏറ്റുമുട്ടലുകള്‍
മോദിയിലൂടെ രാഷ്ട്രീയ വിജയം നേടിയ ഹിന്ദുത്വ ദേശീയത ബിജെപി ഭരണത്തിനു കീഴില്‍ ഭരണകൂടത്തിന്റെ അധികാര തലങ്ങളിലും ഇടങ്ങളിലും മാത്രമല്ല, പൗരസമൂഹത്തിന്റെ സ്വകാര്യ സ്ഥലങ്ങളിലും പടരുന്നതാണ്‌ കണുന്നത്‌. ദേശീയത ഒരു ഉന്മാദമായി മാറിക്കഴിഞ്ഞിരിക്കെ `ശത്രു'വുമായി നിരന്തരം ഏറ്റുമുട്ടല്‍ (ലിരീൗിലേൃ) സ്വാഭാവികമാണ്‌. പശുവിന്റെ പേരിലും ദേശീയ ഗാനത്തിന്റെ പേരിലും ഹിന്ദുത്വ ബ്രിഗേഡ്‌ നടത്തുന്ന ഏറ്റുമുട്ടലുകള്‍ ആ അര്‍ത്ഥത്തിലാണ്‌ കാണേണ്ടത്‌. ദേശീയ ഗാനം സിനിമാ തിയേറ്ററുകളില്‍ നിര്‍ബന്ധമാക്കുക വഴി സുപ്രീംകോടതി ആ ഉന്മാദ ദേശീയതയെ ഒന്നുകൂടി ഉണര്‍ത്തിവിട്ടു. പിന്നീട്‌ ഉത്തരം ഏറ്റുമുട്ടല്‍ ചുമതല ഭരണകൂടം(പോലീസ്‌) നേരിട്ട്‌ ഏറ്റെടുക്കുന്നതാണ്‌ കോഴിക്കോട്ടും തിരുവനന്തപുരത്തുമെല്ലാം കണ്ടത്‌. ഫെഡറല്‍ സംവിധാനത്തില്‍ ക്രമസമാധാനം സംസ്ഥാനങ്ങളുടെ ചുമതലയായിട്ടും ഉന്മാദ ദേശീയത ഇടതു സര്‍ക്കാരിന്റെ ചെലവിലും താണ്ഡവമാടി.

`രാജ്യം എന്നാല്‍ ഞാന്‍' എന്ന സേച്ഛാധിപത്യ രീതിയിലേക്കാണ്‌ ഇന്ത്യ പോയികൊണ്ടിരിക്കുന്നത്‌. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രഭാഷണങ്ങളില്‍ `ഞാന്‍' എന്ന വാക്ക്‌ വല്ലാതെ ആവര്‍ത്തിച്ചുപയോഗിക്കുന്നത്‌ കാണാം. ദേശീയ പുരുഷനായ ഞാനാണ്‌ രാജ്യമെന്നും ഞാന്‍ പറയുന്നതാണ്‌ ദേശീയതയെന്നും ഞാനാണ്‌ തീരുമാനങ്ങള്‍ എടുക്കുതെന്നും മോദി എപ്പോഴും ധ്വനിപ്പിക്കുന്നുണ്ട്‌. ബിജെപി സര്‍ക്കാര്‍ എന്നോ, എന്‍ഡിഎ സര്‍ക്കാര്‍ എന്നോ അത്യപൂര്‍വമായി മാത്രമേ മോദി പറയാറുള്ളു. ദേശീയ പുരുഷനായി നിന്ന്‌, മോദി സമൂഹത്തെക്കുറിച്ച്‌ സംസാരിക്കുമ്പോഴെല്ലാം ന്യൂനപക്ഷമെന്നോ മുസ്‌്‌ലിം എന്നോ പ്രയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതു കാണാം.

ലഖ്‌നോയില്‍ കഴിഞ്ഞ ആഴ്‌ച നടത്തിയ പ്രസംഗത്തിലും ദലിതുകള്‍, സ്‌ത്രീകള്‍, അരികുവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ എടത്തു പറഞ്ഞപ്പോഴും ന്യൂനപക്ഷങ്ങള്‍ എന്നു പറയാതിരുന്നത്‌ ശ്രദ്ധേയമാണ്‌. ഇന്ത്യന്‍ രാഷ്ട്രീയ വ്യവഹാരത്തില്‍ നിന്ന്‌ ന്യൂനപക്ഷം എന്ന പ്രയോഗം തന്നെ എടുത്തു കളയാനുള്ള നീക്കമായിത്തന്നെ ഇതിനെ കാണണം. അതിന്‌ മോദിക്കു കഴിയുന്നത്‌, ന്യൂനപക്ഷങ്ങളുടെ എല്ലാ ആവിഷ്‌കാരങ്ങളും ദേശീയവിരുദ്ധമാണെന്ന പൊതുബോധത്തിന്റെ ബലത്തിലാണ്‌.

ന്യൂനപക്ഷങ്ങളുടെ പ്രശ്‌നം
ന്യൂനപക്ഷങ്ങള്‍ക്കു ലോകത്ത്‌ എല്ലായിടത്തും പ്രശ്‌നങ്ങളുണ്ട്‌. ന്യൂനപക്ഷ വിഭാഗത്തില്‍ ജീവിക്കുക എന്നത്‌ അതീവ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന ഒരു കാര്യമാണ്‌. ശ്രീലങ്കയിലെ തമിഴര്‍ക്കും പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും ചൈനയിലെ സിംജിയാംഗിയന്‍ മുസ്‌്‌ലിംകള്‍ക്കുമെല്ലാം നേരിടേണ്ടുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനം അവര്‍ ന്യൂനപക്ഷമായി എന്നതു തയൊണ്‌. അതുകൊണ്ടാണ്‌ ലോകത്തിലെ എല്ലാ ഭരണഘടനകളും ന്യൂനപക്ഷങ്ങള്‍ക്കു സവിശേഷ അവകാശങ്ങള്‍ വകവെച്ചു നല്‍കുന്നത്‌.

ന്യൂനപക്ഷങ്ങള്‍ക്കു സംഘടിക്കാതെ നിലനില്‍ക്കാനാവില്ല. സംഘ്‌പരിവാറിനെ പോലെ വംശീയ ഫാഷിസ്‌റ്റ്‌ ശക്തികള്‍ ഉള്ളയിടത്ത്‌ പ്രത്യേകിച്ചും. ന്യൂനപക്ഷങ്ങളുടെ ഏത്‌ ആവിഷ്‌കാരവും ഭരണകൂടം സംശയത്തോടെയാണ്‌ കാണുക. എന്നാല്‍ ഭൂരിപക്ഷത്തിന്റെ ഏത്‌ ആവിഷ്‌കാരത്തെയും ഭരണകൂടം മൃദുവായി മാത്രമേ സ്‌പര്‍ശിക്കൂ. പാകിസ്ഥാനില്‍ മുസ്‌്‌ലിം തീവ്രവാദത്തിനും ശ്രീലങ്കയില്‍ സിംഹള തീവ്രവാദത്തിനും ഇന്ത്യയില്‍ ഹിന്ദുത്വ തീവ്രവാദത്തിനും മാന്യത ലഭിക്കുന്നത്‌ നോക്കുക. ഇന്ത്യയിലെ എല്ലാ മുസ്‌്‌ലിം ആത്യന്തിക വാദികളെയും ഒരു ദയയും അര്‍ഹിക്കാത്തവിധം ഭരണകൂടം കൈകാര്യം ചെയ്യുന്നത്‌ ശ്രദ്ധിക്കുക. എന്നാല്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക്‌ കോണ്‍ഗ്രസ്‌ ഭരിച്ചാലും ബിജെപി ഭരിച്ചാലും അത്ര ഭയക്കാനില്ല എന്നതാണ്‌ സത്യം. ന്യൂനപക്ഷങ്ങളുടെ നിര്‍ദോഷമായ ആവിഷ്‌കാരങ്ങള്‍ക്ക്‌ നൂറു കടമ്പകള്‍ കടക്കേണ്ടിവരുമ്പോള്‍, ഭൂരിപക്ഷ വിഭാഗത്തിന്‌ അത്തരം അസ്വസ്ഥതകള്‍ ഉണ്ടാവില്ല. ഇത്‌ മറ്റു രാജ്യങ്ങളിലും അവിടത്തെ ന്യൂനപക്ഷങ്ങള്‍ നേരിടുന്നു എന്നതും സത്യമാണ്‌. ഈ പൊതുബോധത്തെക്കുറിച്ചുള്ള സൂക്ഷ്‌മ ജ്ഞാനത്തില്‍ നിന്നാണ്‌ ന്യൂനപക്ഷങ്ങളുടെ എല്ലാ ആവിഷ്‌കാരങ്ങളും ചെറുത്തുനില്‍പ്പുകളും രൂപപ്പെടേണ്ടത്‌. മോദി ഭരണകാലത്ത്‌ പ്രത്യേകിച്ചും!


Share