കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഓര്‍മകള്‍ ഊര്‍ജമാവട്ടെ...

Print This page
വേങ്ങൂര്‍ സ്വലാഹുദ്ദീന്‍ റഹ്‌മാനി
കോട്ടുമല അബൂബക്‌ര്‍ മുസ്‌ലിയാര്‍ ജാമിഅ നൂരിയ്യയില്‍ മുദരിസായി സേവനമനുഷ്‌ഠിക്കുന്ന കാലം. നാട്ടില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷം തന്റെ പ്രിയ പുത്രനെയും കൂടെ കൂട്ടി ആ പിതാവ്‌. പത്ത്‌ പന്ത്രണ്ട്‌ വയസ്സേ അന്നു പ്രായമുണ്ടായിരുന്നുള്ളൂ. മുതിര്‍ന്ന ക്ലാസ്‌ മാത്രമായിരുന്നതിനാല്‍ ജാമിഅയില്‍ ചേരാനായില്ലെങ്കിലും മകനാവശ്യമായ ചെറിയ മതഗ്രന്ഥങ്ങള്‍ ഓതിക്കൊടുക്കാന്‍ കോട്ടുമല ഉസ്‌താദ്‌ സ്വയം സമയം കണ്ടെത്തുകയും തന്റെ ശിഷ്യന്മാരെ ഏര്‍പ്പാടാക്കുകയും ചെയ്‌തിരുന്നു.

തീരെ തടിയില്ലാത്ത മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആ കുട്ടി ഒഴിവുനേരങ്ങളില്‍ ജാമിഅയിലെ ചീനിമരച്ചുവട്ടിലൂടെ ഓടിക്കളിക്കുന്നത്‌ പതിവ്‌ കാഴ്‌ച. ഒരിക്കല്‍, ഒാടിക്കളിക്കുന്നതിനിടെ ജാമിഅയില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി കുട്ടിയെ സമീപിച്ചു ചില ചോദ്യങ്ങള്‍ ചോദിച്ചു. ഈ കളിക്കുട്ടി വല്ലതും പഠിക്കുന്നുണ്ടോ എന്നു പരിശോധിക്കുകയായിരുന്നു വിദ്യാര്‍ത്ഥിയുടെ ലക്ഷ്യം.

വിദ്യാര്‍ത്ഥി: ഏത്‌ കിതാബാണ്‌ കുട്ടീ ഓതുന്നത്‌?
കുട്ടി: മീസാന്‍.
വിദ്യാര്‍ത്ഥി: എങ്കില്‍ `നിങ്ങള്‍ രണ്ടിലേറെ സ്‌ത്രീകള്‍ അടിക്കപ്പെട്ടിട്ടില്ല' എന്ന്‌ എങ്ങനെയാണ്‌ അറബിയില്‍ പറയുക?
ഒട്ടും താമസിയാതെ ഉത്തരം വന്നു. ``മാ ളുരിബ്‌ത്തുന്ന''
കുട്ടിയുടെ ചാട്ടുളി പോലുള്ള ഉത്തരത്തില്‍ അത്ഭുതപ്പെട്ട വിദ്യാര്‍ത്ഥി ഒന്നുകൂടെ പരിശോധിക്കട്ടെ എന്നു കരുതി മറ്റൊരു ചോദ്യം കൂടി തൊടുത്തുവിട്ടു: എങ്കില്‍ അതേ അര്‍ത്ഥം വരുന്ന വേറൊരു പദമുണ്ടല്ലോ, അതേതാണ്‌? കുട്ടി അതിലേറെ വേഗത്തില്‍: ``ലം തുള്‌രിബ്‌ന''
അതോടോ ആ വിദ്യാര്‍ത്ഥി ആകെ ഒയന്ന്‌ (വിദ്യാര്‍ത്ഥിയുടെ ഭാഷാശൈലിയോട്‌ കടപ്പാട്‌) പരിശോധനയും മതിയാക്കി സ്ഥലം വിട്ടു.
ആ കുട്ടിയുടെ പേര്‌, പതിറ്റാണ്ടുകളോളം കടമേരി റഹ്‌മാനിയ്യ അറബിക്‌ കോളേജ്‌ പ്രിന്‍സിപ്പാളായി സേവനമനുഷ്‌ഠിച്ച കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍.

ആ വിദ്യാര്‍ത്ഥിയുടെ പേര്‌, പത്തു വര്‍ഷത്തോളമായി കടമേരി റഹ്‌മാനിയ്യ അറബിക്‌ കോളേജില്‍ മുതിര്‍ന്ന പ്രൊഫസറായി സേവനമനുഷ്‌ഠിക്കുന്ന മുടിക്കോട്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍.

വന്ദ്യരായ കോട്ടുമല ബാപ്പു ഉസ്‌താദ്‌ ചെറുപ്പത്തില്‍ തന്നെ വലിയ ഗ്രാഹ്യശേഷിയും ഓര്‍മശക്തിയുമുള്ള കുട്ടിയായിരുന്നുവെന്ന്‌ മുടിക്കോട്‌ ഉസ്‌താദ്‌ ഇപ്പോഴും ഓര്‍ക്കുന്നു. ഒരുപക്ഷേ, പിതാവിനേക്കാള്‍ വലിയ ഗ്രാഹ്യശേഷിയും തന്റേടവുമുണ്ടെന്ന്‌ പറഞ്ഞാലും തെറ്റാവില്ലെന്ന്‌ മുടിക്കോട്‌ ഉസ്‌താദിന്റെ സാക്ഷ്യപ്പെടുത്തല്‍.

കോട്ടുമല ബാപ്പു ഉസ്‌താദ്‌ നാട്ടില്‍ നിന്ന്‌ തന്നെയാണ്‌ പ്രാഥമിക വിദ്യാഭ്യാസം വിദ്യാഭ്യാസം കരസ്ഥമാക്കിയത്‌. സ്വദേശമായ കാളമ്പാടി മദ്‌റസത്തുല്‍ ഫലാഹിയ്യയില്‍ നിന്ന്‌ മതപഠനവും മലപ്പുറം എല്‍പി സ്‌കൂളില്‍ നിന്ന്‌ ഭൗതിക വ്യദ്യഭ്യാസവും നേടി. മദ്‌റസ അഞ്ചാം ക്ലാസ്‌ കഴിഞ്ഞതോടെ ബാപ്പു ഉസ്‌താദ്‌ ഉപ്പയുടെ കൂടെ കൂടാന്‍ തുടങ്ങി. അന്ന്‌ നേരെ പോയത്‌ പിതാവിന്റെ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലെ പ്രസിദ്ധ ദര്‍സിലേക്കാണ്‌. പിന്നീട്‌ ബാഫഖി തങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി പിതാവ്‌ ജാമിഅയിലേക്ക്‌ പോന്നപ്പോള്‍ ബാപ്പു ഉസ്‌താദും പട്ടിക്കാട്‌ വന്നു. മതപഠനവും ഭൗതിക പഠനവും ജാമിഅഃ നൂരിയ്യ കേന്ദ്രീകരിച്ചാണ്‌ പഠിച്ചത്‌. ജാമിഅയില്‍ നിന്നും രാവിലെ പട്ടിക്കാട്‌ ഹൈസ്‌കൂളിലേക്ക്‌ പോകും. സ്‌കൂള്‍ പഠനത്തിനിടക്ക്‌ മതവിഷയങ്ങള്‍ പിതാവില്‍ നിന്നും ശിഷ്യരില്‍ നിന്നും ഓതിയെടുത്തു. ഫത്‌ഹുല്‍ മുഈനും അല്‍ഫിയയും വരെയുള്ള കിതാബുകള്‍ അന്ന്‌ ജാമിഅയില്‍ വെച്ച്‌ ബാപ്പു ഉസ്‌താദ്‌ ഓതി. ശംസുല്‍ ഉലമ അടക്കമുള്ള ജാമിഅയിലെ വലിയ പണ്ഡിതരുമായി ചെറുപ്പത്തിലേ ബന്ധം പുലര്‍ത്താന്‍ ജാമിഅ വാസം ബാപ്പു ഉസ്‌താദിനു സഹായകമായി.

പിന്നീട്‌, കൂടുതല്‍ കിതാബുകള്‍ ഓതാന്‍ വേണ്ടി മേല്‍മുറി ആലത്തൂര്‍പടി ദര്‍സില്‍ ചേര്‍ന്നു. കെ.കെ അബൂബക്‌ര്‍ ഹസ്‌റത്തായിരുന്നു അന്ന്‌ അവിടെ ഉസ്‌താദ്‌. തഫ്‌സീര്‍, മിശ്‌കാത്ത്‌, മഹല്ലി, ശറഹുത്തഹ്‌ദീബ്‌ തുടങ്ങിയ മതഗ്രന്ഥങ്ങള്‍ അവിടെ നിന്നും പഠിച്ചു. തുടര്‍ന്ന്‌ കെകെ ഹസ്‌റത്ത്‌ പൊട്ടച്ചിറ അന്‍വരിയ്യ കോളേജിലേക്ക്‌ മാറിയപ്പോള്‍ ഉസ്‌താദിന്റെ കൂടെ അവിടെയെത്തി. വല്ലപ്പുഴ ഉണ്ണീന്‍ കുട്ടി മുസ്‌ലിയാര്‍, കോക്കൂര്‍ കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍ എന്നിവര്‍ അന്‍വരിയ്യയിലെ മറ്റു അധ്യാപകരായിരുന്നു. രണ്ടു വര്‍ഷത്തെ അന്‍വരിയ്യ കോളേജിലെ പഠനത്തിനു ശേഷം വീണ്ടും ജാമിഅയിലെത്തി. 1971-ലായിരുന്നു അത്‌. ജാമിഅയില്‍ ആറാം ക്ലാസിലാണ്‌ അഡ്‌മിഷന്‍ വാങ്ങിയത്‌. അവിടെ നാലു വര്‍ഷം പഠനം തുടര്‍ന്നു 1975-ല്‍ സനദ്‌ വാങ്ങി പുറത്തിറങ്ങി. സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി തുടങ്ങിയര്‍ സഹപാഠികളായിരുന്നു.

പഠനശേഷം ആദ്യമായി സേവനം ചെയ്‌തത്‌ നാടിനു അടുത്തുള്ള അരിപ്ര വേളൂര്‍ പള്ളിയിലായിരുന്നു. അവിടെ മുദരിസും ഖത്വീബും ഖാളിയുമായിരുന്നു. നാല്‍പത്‌ വിദേശികളടക്കം നൂറോളം വിദ്യാര്‍ത്ഥികളടങ്ങുന്ന വലിയ ദര്‍സ്‌ തന്നെയായിരുന്നു അത്‌. ബൈളാവി, ബുഖാരി, മഹല്ലി, ജംഉല്‍ ജവാമിഅ്‌ തുടങ്ങിയ പ്രധാനഗ്രന്ഥങ്ങള്‍ അവിടെ ദര്‍സ്‌ നടത്തിയിരുന്നു.

പിന്നീട്‌ ബാപ്പു ഉസ്‌താദ്‌ ഗള്‍ഫിലേക്ക്‌ പോയി. ഗള്‍ഫിലെ വാസവും മറ്റും ദര്‍സ്‌ മേഖലയുമായി ബന്ധം കുറയാന്‍ കാരണമാകുന്നവെന്ന്‌ കണ്ട ഉസ്‌താദ്‌ പിതാവിന്റെ ആഗ്രഹം പോലെ തന്നെ, അധ്യാപന രംഗത്തേക്ക്‌ സജീവമായി തിരിച്ചു വന്നു. നന്തി ദാറുസ്സലാം അറബിക്‌ കോളേജില്‍ ചേര്‍ന്നു ഉസ്‌താദ്‌ തന്റെ ജ്ഞാനസപര്യക്ക്‌ വീണ്ടും ജീവന്‍ നല്‍കി. കോളേജിന്റെ തുടക്കകാലമായിരുന്നു അത്‌. എ.വി അബ്ദുറഹ്‌മാന്‍ മുസ്‌ലിയാരും കൂടെയുണ്ടായിരുന്നു.

നന്തിയിലെ വളരെ കുറഞ്ഞ കാലത്തെ സേവനത്തിനു ശേഷമാണ്‌ ഉസ്‌താദ്‌ കടമേരി റഹ്‌മാനിയ്യയിലെത്തുന്നത്‌. തന്റെ അധ്യാപകജീവിതത്തിലും വിശിഷ്യാ കടമേരിയുടെ ചരിത്രത്തിലും വലിയൊരു അടയാളപ്പെടുത്തലിന്റെ പ്രാരംഭകുറിയായിരുന്നു അത്‌. ചീക്കിലോട്ടോറ്‌ എന്ന പേരിലറിയപ്പെടുന്ന റഹ്‌മാനിയ്യാ സ്ഥാപകന്‍ ചീക്കിലോട്ട്‌ കുഞ്ഞമ്മദ്‌ മുസ്‌ലിയാരും പ്രിന്‍സിപ്പാള്‍ എംഎം ബശീര്‍ മുസ്‌ലിയാരും പിതാവ്‌ കോട്ടുമല അബൂബക്‌ര്‍ മുസ്‌ലിയാരോട്‌ ബാപ്പു ഉസ്‌താദിനു വേണ്ടി ആവശ്യം ഉന്നയിക്കുകയായിരുന്നു. ചീക്കിലോട്ടോറിന്റെയും ബശീര്‍ മുസ്‌ലിയാരുടെയും ഉസ്‌താദായിരുന്നു പിതാവ്‌ കോട്ടുമല ഉസ്‌താദ്‌. പിതാവുമായുള്ള തങ്ങളുടെ ഗുരു-ശിഷ്യ ബന്ധവും ബശീര്‍ ഉസ്‌താദിന്റെ അടുത്ത പരിചയവും വെച്ചാണ്‌ അവര്‍ അങ്ങനെ ആവശ്യപ്പെട്ടത്‌. അവരുടെ ആവശ്യം പിതാവ്‌ പരിഗണിക്കുകയും ബാപ്പു ഉസ്‌താദ്‌ കടമേരി റഹ്‌മാനിയ്യയില്‍ മുദര്‍രിസായി പ്രവേശിക്കുകയും ചെയ്‌തു. 1979-80 കാലത്തായിരുന്നു അത്‌.പിന്നീട്‌ നാലു പതിറ്റാണ്ടോളം കാലം മരണം വരെ കടമേരി റഹ്‌മാനിയ്യയുടെ അമരക്കാരനായി ബാപ്പു ഉസ്‌താദ്‌ മുന്നില്‍ നിന്നു.

കുടുംബപരമായി തന്നെ വലിയ പണ്ഡിത പാര്യമ്പര്യമുള്ള തറവാട്ടിലായിരുന്നു ഉസ്‌താദിന്റെ ജനനം. 1952-ല്‍ മലപ്പുറത്തിനടുത്ത കാളമ്പാടിയിലാണ്‌ ഉസ്‌താദ്‌ ജനിച്ചത്‌. പിതാവ്‌ കോട്ടുമല അബൂബക്‌ര്‍ മുസ്‌ലിയാരും പിതാമഹന്‍ കോമു മുസ്‌ ലിയാരും വലിയ തലയെടുപ്പമുള്ള പണ്ഡിതരായതിനാല്‍ തന്നെ പണ്ഡിത നേതൃത്വത്തിലേക്കുയരാനുള്ള എല്ലാ കുടുംബ സാഹചര്യവും ചെറുപ്പം മുതലേ ഉസ്‌താദിനു ലഭിച്ചു. കോമു മുസ്‌ലിയാരുടെ അരുമ ശിഷ്യനായ കോട്ടുമല അബൂബക്‌ര്‍ മുസ്‌ലിയാര്‍ക്ക്‌ തന്റെ സ്വന്തം മകളെ വിവാഹം ചെയ്‌തു കൊടുക്കുകയായിരുന്നു ആ ഗുരുവന്ദ്യര്‍.

മാത്രവുമല്ല, കോട്ടുമല ബാപ്പു ഉസ്‌താദിനു വിവാഹ ബന്ധം വഴി ആത്മീയമായ പരിരക്ഷ കിട്ടാനും ഭാഗ്യമുണ്ടായി. കേരളീയ സൂഫീ പണ്ഡിതന്മാരില്‍ പ്രമുഖരായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ മകള്‍ സഫിയ ഹജ്ജുമ്മ ആണ്‌ ബാപ്പു ഉസ്‌താദിന്റെ ആദ്യ ഭാര്യ. അതിലാണ്‌ ഉസ്‌താദിനു മക്കളെല്ലാം ഉണ്ടായത്‌. അബൂബക്കര്‍, ഫൈസല്‍, ഡോ.അബ്‌ദുറഹ്‌മാന്‍, ഫാത്വിമ സുഹറ, സൗദ, ഫൗസിയ. ആദ്യ ഭാര്യടെ മരണത്തിനു ശേഷം ഉസ്‌താദ്‌ കോഴിക്കോട്‌ കൂടത്തായിയില്‍ നിന്നും ആയിശാബി എന്നവരെ വിവാഹം ചെയ്‌തു. അതില്‍ മക്കളുണ്ടായിട്ടില്ല.

2017 ജനുവരി 10-ാം തിയ്യതി ചോവ്വാഴ്‌ച്ച ഒരു നട്ടുച്ചക്കാണ്‌ ആ കര്‍മസൂര്യന്‍ അസ്‌തമിച്ചത്‌. അറുപത്തിയഞ്ച്‌ വയസ്സ്‌ മാത്രമുള്ള ആ ജീവിതത്തിന്റെ വേര്‍പാട്‌, കത്തിജ്വലിക്കുന്ന നട്ടുച്ച സൂര്യന്റെ അസ്‌തമയം പോലെ കേരള മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതവും അസഹനീയവുമായിരുന്നു. ശരിക്കും, 2017 ജനുവരി പത്തിന്റെ (ചൊവ്വാഴ്‌ച്ച) നട്ടുച്ച നേരത്ത്‌ തന്നെയാണ്‌ ആ കര്‍മസൂര്യന്‍ അസ്‌തമിച്ചത്‌. പിതാവ്‌ കോട്ടുമല അബൂബക്‌ര്‍ മുസ്‌ലിയാരുടെയും പ്രാസ്ഥാനിക രംഗത്തെ സഹപ്രവര്‍ത്തകന്‍ കാളമ്പാടി ഉസ്‌താദിന്റെയും ഇടയില്‍, പിതാമഹന്‍ കോമു മുസ്‌ലിയാരുടെ ചാരത്ത്‌ ആ മഹാമനീഷി അന്ത്യ വിശ്രമം കൊള്ളുന്നു. ആ നാലു ജീവിതങ്ങളുടെയും കര്‍മഭൂമിയും വിശ്രമ ഭൂമിയുമെന്ന നിലയില്‍ കാളമ്പാടി ദേശത്തിനു എന്നും അഭിമാനിക്കാന്‍ വകയുണ്ട്‌.

അറുപത്തിയഞ്ച്‌ വര്‍ഷത്തെ ഉസ്‌താദിന്റെ ജീവിതം മുന്നോട്ടുവെക്കുന്ന ബഹുമുഖസന്ദേശങ്ങള്‍ വലിയ വായനകള്‍ ആവശ്യപ്പെടുന്നുണ്ട്‌. മതപരവും സാമൂഹികവും രാഷ്ട്രീയവും സംഘടനാപരവുമായ വീക്ഷണകോണുകളിലൂടെ അവ വിലയിരുത്തപ്പെടേണ്ടതുമാണ്‌.

ഒന്ന്‌

സമസതയെന്ന പാരമ്പര്യസുന്നി മതപ്രസ്ഥാനത്തിന്റെ അമരത്തിരിക്കുമ്പോഴും കേരളമുസ്‌ലിംകളുടെ സാമുദായിക പ്രശ്‌നങ്ങളെ പൊതുവത്‌കരിച്ച്‌ മുസ്‌ലിംകള്‍ക്കിടയില്‍ ഒരു ജനറല്‍ പ്ലാറ്റ്‌ഫോം സൃഷ്ടിക്കാന്‍ ബാപ്പു ഉസ്‌താദിനു കഴിഞ്ഞു. വിവാഹ പ്രായം, ശരീഅത്ത്‌ വിവാദം തുടങ്ങിയ ആനുകാലിക പൊതുവിഷയങ്ങളില്‍ വിവിധ സാമുദായിക സംഘടനകളെ ഒന്നിച്ചു നിര്‍ത്താനും അവരെ ഒരു മേശക്കു ചുറ്റും കൂട്ടിയിരുത്താനും ഉസ്‌താദിനു കഴിഞ്ഞു. ഈയിടെയുണ്ടായ ഏകസിവില്‍കോഡ്‌ വിവാദത്തില്‍ ശരീഅത്ത്‌ സംരക്ഷണ പക്ഷത്ത്‌ സമുദായത്തെ ഒറ്റെക്കെട്ടായി നിര്‍ത്താനായത്‌ ആ ചടുലമായ സാന്നിധ്യം കൊണ്ട്‌ മാത്രമായിരുന്നു. സമുദായത്തിനെതിരെ വരുന്ന കൂരമ്പുകള്‍ക്കു നേരെ പ്രതിരോധത്തിന്റെയും സമരത്തിന്റെയും പോര്‍മുഖത്തു നിലയുറപ്പിച്ച പോരാളി തന്നെയായിരുന്നു ബാപ്പു ഉസ്‌താദ്‌. പൊതുപ്രശ്‌നങ്ങളില്‍ സാമുദായിക സംഘടനകളെ ഒന്നിച്ചു നിര്‍ത്തുന്നതില്‍ പലപ്പോഴും ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മുസ്‌ലിം ലീഗിനുണ്ടായിരുന്ന പരിമിതി മറികടക്കാന്‍ ബാപ്പു ഉസ്‌താദിനു സാധിച്ചിരുന്നു. ഹജ്ജ്‌ കമ്മിറ്റി ചെയര്‍മാന്‍ എന്ന മേലാപ്പ്‌ അതിനു വലിയ സഹായകമാവുകയും ചെയ്‌തു. പൊതുവിഷയങ്ങളില്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന ഒരു കോ-ഓര്‍ഡിനേറ്ററെയാണ്‌ നഷ്ടപ്പെട്ടിരിക്കുന്നതെന്ന്‌ പികെ കുഞ്ഞാലിക്കുട്ടി അനുസ്‌മരിച്ചത്‌ അതുകൊണ്ടാണ്‌.

രണ്ട്‌

കേരളത്തിലെ പാരമ്പര്യ സുന്നി സമൂഹം മതേതരചിന്താഗതിയുള്ളവരാണെന്ന്‌ മറ്റു സഹോദര സമുദായങ്ങളെയും അവരുടെ നേതാക്കളെയും ബോധ്യപ്പെടുത്താന്‍ അവരുമായുള്ള ബാപ്പു ഉസ്‌താദിന്റെ വ്യക്തിബന്ധവും വ്യക്തിപ്രഭാവവും കൊണ്ട്‌ സാധിച്ചു. കൂടുതല്‍ മതേതരമാണെന്ന്‌ നിരന്തരം തെളിയിക്കേണ്ട വര്‍ത്തമാനസന്ധിയില്‍ അതിനു വലിയ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്‌. പിഎസ്‌ ശ്രീധരന്‍പിള്ളയുടെയും രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും രമേശ്‌ ചെന്നിത്തലയുടെയും അനുശോചന പ്രസ്‌താവനകള്‍ കേവലം യാദൃശ്ചികമല്ല. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോട്ടുമല ബാപ്പു ഉസ്‌താദ്‌ മതേതര സമൂഹത്തിനു സമര്‍പ്പിച്ച ഈ സേവനം ഒട്ടും ചില്ലറയല്ലെന്ന്‌ കാലം തെളിയിക്കുമെന്ന്‌ തീര്‍ച്ച.

മൂന്ന്‌

പൗരാണികതയെയും ആധുനികതയെയും സമന്വയിപ്പിച്ച്‌ സമസ്‌തയുടെ സംഘടനാസംവിധാനം പുനര്‍നിര്‍ണ്ണയിച്ച കണ്ണിയായിരുന്നു ഉസ്‌താദ്‌. സമസ്‌തയുടെ ബാനറില്‍ കാലോചിതവും ആധുനികവുമായ വന്‍ പുതുപുത്തന്‍ ദൗത്യങ്ങളുമായി മുന്നോട്ടുവരുകയും മുന്നില്‍ നിന്ന്‌ അവ വിജയിപ്പിച്ചെടുക്കുകയും ചെയ്‌തു ബാപ്പു ഉസ്‌താദ്‌. ഒരു മുസ്‌ലിയാര്‍ ഒരെഞ്ചിനീയറിംഗ്‌ കോളേജ്‌ നടുത്തുകയോ എന്ന ആശങ്കയെ എംഇഎ എഞ്ചിനീയറിംഗ്‌ കോളേജ്‌ അപ്രസ്‌ക്തമാക്കി. സ്വന്തമായൊരു പത്രമെന്ന സമസ്‌തയുടെ എക്കാലത്തെയും സ്വപ്‌നമത്തെ പുഷ്‌പം പോലെ സാധിച്ചെടുത്തു ആ മഹാമനീഷി. തുടങ്ങട്ടെ, എന്നിട്ടാവാം എന്നു കരുതി എല്ലാവരും മാറിമടിച്ചു നില്‍ക്കുന്ന, പ്രയോഗിക ബുദ്ധിമുട്ടുള്ള സങ്കീര്‍ണ്ണമായ ബൃഹത്‌ പദ്ധതികളെ നിഷ്‌പ്രയാസം വിജയിപ്പിച്ചെടുക്കാനുള്ള ബാപ്പു ഉസ്‌താദിന്റെ ഇനിഷ്യേറ്റീവ്‌ പവര്‍(മുന്‍കൈ എടുക്കാനുള്ള കഴിവ്‌) അതപാരം തന്നെയായിരുന്നു.

നാല്‌

സമസ്‌തയെ പൊതുജനങ്ങള്‍ക്കിടയില്‍ സദാ ലൈവായി നിലനിര്‍ത്തുകയും പൊതുമണ്ഡലവുമായി ബന്ധപ്പെടുത്തുകയും ചെയ്‌തു ഉസ്‌താദ്‌. ശംസുല്‍ ഉലമക്ക്‌ ശേഷം സമസ്‌തയെ ഇത്രമേല്‍ പബ്ലിക്‌ ജനറലുമായി ബന്ധിപ്പിക്കുകയും വലിയ വാര്‍ത്താപ്രാധാന്യമുള്ള സാന്നിധ്യമായി നിലനിര്‍ത്തുകയും ചെയ്‌ത വേറെ പണ്ഡിതനില്ല. അതിനാല്‍ തന്നെ, ജോ. സെക്രട്ടറിയായിരിന്നിട്ടും സമസ്‌തയുടെ മുഖവും വക്താവും എന്നും ബാപ്പു ഉസ്‌താദായിരുന്നു.

അഞ്ച്‌

പ്രസ്ഥാനചരിത്രത്തില്‍ വേറിട്ടൊരു പ്രവര്‍ത്തന മെക്കാനിസം മുന്നോട്ടുവെച്ച പണ്ഡിതനായിരുന്നു ഉസ്‌താദ്‌. കൂടിയാലോചനകളില്‍ നിന്നും കൂടിയാലോചനകളിലേക്കും ആള്‍ക്കൂട്ടത്തില്‍ നിന്നും ആള്‍ക്കൂട്ടത്തിലേക്കും നിരന്തരം സഞ്ചരിക്കുകയും അടിത്തട്ട്‌ മുതല്‍ സംസ്ഥാന തലം വരെ കൂടെ നിന്ന്‌ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്‌തിരുന്ന കര്‍മനൈരന്തര്യത്തിന്റെ നിറഞ്ഞ മാതൃകയായിരുന്നു കോട്ടുമല ബാപ്പു ഉസ്‌താദ്‌. പ്രായാധിക്യം കൊണ്ടും അവശത കൊണ്ടും തലമുതിര്‍ന്ന നേതാക്കള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക്‌ പ്രാപ്യമല്ലാതാകുന്നതിന്റെ പരിമിതി പരിഹരിക്കാന്‍ ആ ജീവിതം എന്നും എവിടെയും സജീവമായി നിലകൊണ്ടു.

ആറ്‌

ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും പരമ്പരാഗത ഗ്രന്ഥജ്ഞാനത്തിലും വലിയ പാണ്ഡിത്യമുണ്ടായിരുന്നു. തഹ്‌ഖീഖുകളും ഇമാമുകളുടെ ഉദ്ധരണികളും കോര്‍ത്തിണക്കി കടമേരി റഹ്‌മാനിയ്യയിലെ ബുഖാരിയുടെയും തുഹ്‌ഫയുടെയും ജംഉല്‍ ജവാമിഇന്റെയും ക്ലാസുകള്‍ ഇബാറത്തുകള്‍ വരെ ഹൃദിസ്ഥമാകും വിധം സരസവും സുഗ്രാഹ്യവുമായിരുന്നു. മണിക്കൂറുകളുടെ ദൈര്‍ഘ്യമുണ്ടാകുമെങ്കിലും ഒരു മുഷിപ്പുമില്ലാതെ ഒരറ്റം മുതല്‍ മറ്റൊരറ്റം വരെ ക്ലാസിലെ എല്ലാ തരം വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കാന്‍ ആ അധ്യാപനപാടവത്തിനു കഴിഞ്ഞിരുന്നു എന്നത്‌ ഒട്ടും അതിശയോക്തിയല്ല. ഫത്‌വാ കമ്മിറ്റിയില്‍ തലവേദന പിടിച്ച പല വിഷയങ്ങളിലും അന്തിമ തീരുമാനമെടുക്കുന്നതില്‍ ബാപ്പു ഉസ്‌താദിന്റെ നിലപാടുകള്‍ക്ക്‌ വലിയ പങ്കുണ്ടായിരുന്നുവെന്നതും ആ പാണ്ഡിത്യത്തിന്റെ സമ്മതി തന്നെ.

ഏഴ്‌

ലക്ഷണമൊത്ത സംഘാടകനായിരുന്നു ഉസ്‌താദ്‌. കൂരിയാട്ടെ 85-ാം വാര്‍ഷികത്തിന്റെയും ആലപ്പുഴയിലെ 90-ാം വാര്‍ഷികത്തിന്റെയും വിജയ ശില്‍പി കോട്ടുമല ഉസ്‌താദിലെ ആ സംഘാടകനായിരുന്നു. പരന്നൊഴുകിയെത്തിയ പതിനായിരങ്ങളുടെ പുരുഷാരത്തെ തികഞ്ഞ ആസൂത്രണത്തികവോടെയും അച്ചടക്കത്തോടെയും ശുചിത്വബോധത്തോടെയും നിയന്ത്രിച്ചത്‌ ആ ഗുരുമുഖത്തെ ആ കണ്ണും മന്ദസ്‌മതവുമായിരുന്നു.

2004-ല്‍ മുശാവറയിലെത്തിയ ഒരു പണ്ഡിതന്‍ കേവലം പതിമൂന്ന്‌ വര്‍ഷം കൊണ്ട്‌ സമസ്‌തയുടെ നയനിലപാടുകളുടെയും സമ്മേളനങ്ങളുടെയും സമരസന്നാഹങ്ങളുടെയും വന്‍പദ്ധതികളുടെയും ചാലകശക്തിയായി മാറുന്നത്‌ വലിയ അത്ഭുതം തന്നെയാണ്‌; ഒരു പക്ഷേ, സമസ്‌തയുടെ ചരിത്രത്തില്‍ മുന്‍മാതൃകകളില്ലാത്തതും. ബാപ്പു ഉസ്‌താദിന്റെ സംഘാടനത്തികവിന്റെയും നിതാന്ത ജാഗ്രതയുടെയും നിദര്‍ശനമാണീ നേട്ടമെന്ന്‌ വിലയിരുത്താം.

എട്ട്‌

വലിയ ഏകോപകനായിരുന്നു ബാപ്പു ഉസ്‌താദ്‌. ചെറുശ്ശേരി ഉസ്‌താദ്‌ സെക്രട്ടറിയും കാളമ്പാടി ഉസ്‌താദും കോയക്കുട്ടി ഉസ്‌താദും പ്രസിഡന്റുമാരായിരിക്കുമ്പോഴും നിര്‍ണ്ണായകവും ആകസ്‌മികവുമായ വിഷയങ്ങളില്‍ നിലപാടുതറയൊരുക്കിയിരുന്നത്‌ ബാപ്പു ഉസ്‌താദ്‌ തന്നെയായിരുന്നു. എന്തു വിഷയം വന്നാലും 'ബാപ്പുസ്‌താദിനോട്‌ ചോദിക്കീം' എന്നാണ്‌ പറഞ്ഞിരുന്നത്‌.

ഒമ്പത്‌

പുത്തന്‍വാദികള്‍, കള്ളത്വരീഖത്തുകാര്‍, വിഘടിതര്‍ തുടങ്ങിയവരുടെ വികല വാദങ്ങള്‍ക്കെതിരെ ആരോഗ്യകരമായ പ്രചരണം നടത്താനും സമുദായത്തെ ബോധവത്‌കരിക്കാനും ബാപ്പു ഉസ്‌താദ്‌ തുടക്കം മുതലേ നിതാന്ത ജാഗ്രതയിലായിരുന്നു. കുറ്റിച്ചിറ, കൊട്ടപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ പുത്തന്‍വാദികളോട്‌ സംവാദത്തിലേര്‍പെടുകയും തബ്‌ലീഗ്‌ ജമാഅത്ത്‌, ആലുവാ തരീഖത്ത്‌ തുടങ്ങിയ വഴികെട്ട വിഭാഗങ്ങളെ കുറിച്ചു സമുദായത്തെ ബോധ്യപ്പെടുത്താനും ബാപ്പു ഉസ്‌താദ്‌ സദാ മുന്നിലുണ്ടായിരുന്നു. ആലുവാ ത്വരീഖത്തിനെതിരെ സമസ്‌തയുടെ നിലപാട്‌ രൂപീകരിക്കുന്നതില്‍ ബാപ്പു ഉസ്‌താദിന്റെ ശ്രമങ്ങള്‍ നിസ്‌തുലമാണ്‌.

വിഘടിത വിഭാഗത്തിന്റെ കുത്സിത ശ്രമങ്ങളെ മണത്തറിയാനും അവ മുളയിലേ നുള്ളിക്കളയാനും ബാപ്പു ഉസ്‌താദിന്റെ നയതന്ത്രപാടവം അതൊന്ന്‌ വേറെ തന്നെയായിരുന്നു. സമസ്‌തയുടെ സ്ഥാപക നേതാവ്‌ വരക്കല്‍ മുല്ലക്കോയ തങ്ങളും ശംസുല്‍ ഉലമയും അന്ത്യവിശ്രമം കൊള്ളുന്ന മഖാമും ചുറ്റുവട്ടവും കൈകലാക്കാന്‍ കോടികളുമായി ഇടനിലക്കാരെ വിട്ടു വിഘടിതര്‍ പിന്‍വാതില്‍ ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍, അത്‌ കാലേകൂട്ടി മനസ്സിലാക്കുകയും സമസ്‌തയുടെ സ്വാധീനവും സമ്പത്തുമുപയോഗിച്ചു ആ ശ്രമങ്ങളെ പരാജയപ്പെടുത്തുകയും ചെയ്‌തു ബാപ്പു ഉസ്‌താദിന്റെ ചാണക്യ ബുദ്ധി. സ്ഥാപക നേതാവിന്റെ ചാരെ സമസ്‌തയുടെ കൊടി തന്നെ പറക്കുന്നുവെന്ന്‌ ഉറപ്പു വരുത്തി ആ പണ്ഡിതന്‍.

പത്ത്‌

നിരവധി സ്ഥാപനങ്ങളുടെ അമരക്കാരനും മേധാവിയുമായിരുന്നു ഉസ്‌താദ്‌. അദ്ദേഹത്തിന്റെ സ്ഥാപന ഭരണം എത്രമേല്‍ ഫലപ്രാപ്‌തിയുള്ളതായിരുന്നുവെന്നതിനു കടമേരി റഹ്‌മാനിയ്യയുടെ പ്രയാണചരിത്രം തന്നെ ധാരാളം. കടമേരിയെന്ന ഒരു ചെളിപ്പാടത്തെ ഡസന്‍ കണക്കിനു സ്ഥാപനങ്ങളും സംവിധാനങ്ങളുമുള്ള റഹ്‌മാനിയ്യയെന്ന വലിയ പ്രസ്ഥാനമാക്കി മാറ്റിയതിനു പിന്നില്‍ ഉസ്‌താദിന്റെ ജാഗ്രവത്തായ കഴിവായിരുന്നു. കോടികള്‍ ചെലവ്‌ വരുന്ന വല്ലാര്‍പാടത്തെ പുതിയ ധനാഗമന പദ്ധതി തുടങ്ങാനുള്ള ആ മനോധൈര്യത്തിന്റെ പേരാണ്‌ ബാപ്പു ഉസ്‌താദ്‌.

തീരെ പേരും പ്രസിദ്ധിയുമില്ലാത്ത കടമേരിയെന്ന കുഗ്രാമത്തെയായിരുന്നു ഏഴു കടലും കടന്ന്‌ ലോകത്തിന്റെ നെറുകയില്‍ വേറിട്ടൊരു വൈജ്ഞാനിക വിപ്ലവത്തിന്റെ അടയാളമാക്കി ബാപ്പു ഉസ്‌താദ്‌ മാറ്റിയെടുത്തത്‌. 1972-ല്‍ കുറഞ്ഞ വിദ്യാര്‍ത്ഥികളെ വെച്ച്‌ കടമേരി പള്ളിയില്‍ തുടക്കം കുറിച്ച റഹ്‌ മാനിയ്യയെ, ശരീഅത്ത്‌ കോളേജ്‌, പബ്ലിക്‌ സ്‌കൂള്‍, വനിതാ കോളേജ്‌, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ബോര്‍ഡിംഗ്‌ മദ്‌റസ, അഗതി മന്ദിരം, ടെക്‌നിക്കല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ തുടങ്ങി വിവിധോദ്ദേശ്യ ബഹുമുഖ പദ്ധതിയായി ബാപ്പു ഉസ്‌താദ്‌ വികസിപ്പിച്ചെടുത്തു. ഒരു പ്രിന്‍സിപ്പാള്‍ എന്നതിനപ്പുറം സ്ഥാപനത്തിന്റെ ധനാഗമനമാര്‍ഗങ്ങളെ കുറിച്ചു ആലോചിക്കാനും കാലോചിതമായ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും എന്നും ബാപ്പു ഉസ്‌താദ്‌ മുന്നിലുണ്ടായിരുന്നു.

പതിനൊന്ന്‌

ഏതു പുതിയ സംവിധാനത്തോടും പെട്ടെന്ന്‌ സമരസപ്പെട്ടു പോകാന്‍ കഴിയുന്ന സ്വത്വസിദ്ധമായ സിദ്ധിയുണ്ടായിരുന്നു ബാപ്പു ഉസ്‌താദിന്‌. പത്രവും എഞ്ചിനീയറിംഗ്‌ കോളേജും നടത്തിപ്പോരുമ്പോള്‍ മനസ്സിലാക്കേണ്ട ടെക്‌നിക്കല്‍ വശയങ്ങളെയും പുതിയ ടെര്‍മിനോളജികളെയും വേഗത്തില്‍ പഠിച്ചെടുത്തിരുന്നു ഉസ്‌താദ്‌. പിന്നീട്‌ അത്തരം കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നതിനും പൊതുവേദകളില്‍ സാങ്കേതിക പദങ്ങള്‍ വച്ചു പയറ്റുന്നതിനും ബാപ്പു ഉസ്‌താദിന്‌ അപരിചിതത്വം തടസ്സമേ ആയിരുന്നില്ല.

പന്ത്രണ്ട്‌

തുടര്‍ച്ചയായി രണ്ടു തവണ ഹജ്ജ്‌ കമ്മിറ്റി ചെയര്‍മാനായ ബാപ്പു ഉസ്‌താദ്‌ അഞ്ചു വര്‍ഷമാണ്‌ ആ സ്ഥാനം അലങ്കരിച്ചത്‌. പ്രസ്‌തുത സ്ഥാനലബ്ധിയിലൂടെ ചെയര്‍മാന്‍ എന്ന വിളിപ്പേരിന്റെ ഭംഗിചൊറുക്കുകളെ ഉസ്‌താദ്‌ പരിഗണിച്ചതേയില്ല. തികച്ചും ഒരു വളണ്ടയറിന്റെ ആവേശവും ആര്‍ജ്ജവവുമായിരുന്നു ഉസ്‌താദിന്‌. ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഹജ്ജ്‌ എംബാര്‍ക്കേഷന്‍ ക്യാമ്പ്‌ കരിപ്പൂരില്‍ നിന്നും നെടുമ്പാശേരിയിലേക്ക്‌ മാറ്റിയെങ്കിലും ഒരു പരാതിയുമില്ലാതെ പൊതു സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റും വിധം ഓരോ തവണയും ഹജ്ജ്‌ ക്യാമ്പ്‌ നടത്തി. അവസാന ഹാജിയും പോയി എന്നുറപ്പു വരുത്തിയതിനു ശേഷമായിരുന്നു ബാപ്പു ഉസ്‌താദ്‌ ക്യാമ്പ്‌ സൈറ്റ്‌ വിട്ടിരുന്നത്‌.

കേരളത്തിലെ ഹജ്ജ്‌ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ അഞ്ചു വര്‍ഷക്കാലയളവില്‍ നിരവധി പരിഷ്‌കാരങ്ങള്‍ ബാപ്പു ഉസ്‌താദ്‌ നടപ്പിലാക്കിയിട്ടുണ്ട്‌. പോസ്‌റ്റ്‌ വഴിയോ കൊറിയര്‍ വഴിയോ സ്വീകരിച്ചു പോന്നിരുന്ന ഹജ്ജപേക്ഷ കരിപ്പൂര്‍ ഹജ്ജ്‌ ഹൗസ്‌ വഴി നേരിട്ടു സ്വീകരിക്കാന്‍ തുടങ്ങി. അത്‌ ഹജ്ജപേക്ഷകരുടെ എണ്ണം സര്‍വ്വോപരി വര്‍ദ്ധിക്കാനും കാരണമായി. സംസ്ഥാനത്ത്‌ ഹജ്ജിനു ഏറ്റവും കൂടുതല്‍ അപേക്ഷകരുണ്ടായതും കൂടുതല്‍ പേര്‍ക്ക്‌ ഹജ്ജിനു പോകാന്‍ സാധിച്ചത്‌ ബാപ്പു ഉസ്‌താദിന്റെ കാലത്തായിരുന്നു. ഹജ്ജ്‌ രേഖകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനും മറ്റും ഹജ്ജ്‌ ട്രെയ്‌നര്‍മാരെയും ഹജ്ജ്‌ ക്യാമ്പ്‌ വളണ്ടിയര്‍മാരെയും ചെയര്‍മാന്‍ നേരിട്ടു തെരഞ്ഞെടുക്കാന്‍ തുടങ്ങിതും ബാപ്പു ഉസ്‌താദാണ്‌. ഹജ്ജ്‌ ക്യാമ്പില്‍ 24 മണിക്കൂര്‍ മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്യണമെന്ന ചട്ടം മാറ്റി, എട്ടു മണിക്കൂര്‍ എന്നാക്കിയതും ബാഗേജുകളില്‍ ഏകീകൃത സ്‌റ്റിക്കര്‍ സംവിധാനം നടപ്പിലാക്കിയതും ഹാജിമാര്‍ക്ക്‌ വലിയ ആശ്വാസമായി. കേന്ദ്ര സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ ഹജ്ജ്‌ അപേക്ഷാരീതി നടപ്പിലാക്കിയ ഏക സംസ്ഥാനം എന്ന ബഹുമതി ലഭിച്ചതും ബാപ്പു ഉസ്‌താദ്‌ ഹജ്ജ്‌ കമ്മിറ്റി നേതൃത്വത്തിലിരിക്കുമ്പോള്‍ തന്നെ.

പതിമൂന്ന്‌

ജാമിഅ നൂരിയ്യയും ദാറുല്‍ ഹുദയും വാഫീ സ്ഥാപനങ്ങളും നന്തിക്കോളേജും മറ്റു സ്ഥാപനങ്ങളുമെല്ലാം നോക്കി നടത്തുന്ന ഫൈസീപണ്ഡിതന്മാരുള്‍കൊള്ളുന്ന ഫൈസിപ്പടക്ക്‌ തങ്ങളുടെ എക്കാലത്തെയും അനിഷേധ്യ ഗുരുവര്യരുടെ പുത്രനും റഹ്‌മാനികള്‍ക്ക്‌ ഗുരുപിതാവും തന്നെയായിരുന്നു ബാപ്പു ഉസ്‌താദ്‌. അതിനാല്‍ തന്നെ സുന്നീകൈരളിയിലെ പതിനായിരക്കണക്കിനു വരുന്ന പണ്ഡിത സുഹൃത്തുക്കള്‍ക്ക്‌ ബാപ്പു ഉസ്‌താദുമായി ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ആത്മബന്ധമുണ്ടെന്നു പറയാം. ഗുരുവിനെ അവസാനനോക്കു കാണാന്‍ നട്ടപ്പാതിരാക്കും അണമുറിയാതെ പോയ നെടുനീളന്‍ വരിയും ആ മുപ്പത്തിയൊമ്പത്‌ തവണകളും ഉസ്‌താദുമായുള്ള സുന്നീ കൈരളിയുടെ ആത്മബന്ധത്തിന്റെ നിറ സാക്ഷി, തീര്‍ച്ച. വിക്‌ടോറിയന്‍ കാലഘട്ടത്തിലെ വിഖ്യാതനായ ഐറിഷ്‌ സാഹിത്യകാരനായ ഓസ്‌കാര്‍ വൈല്‍ഡ്‌ (1854-1900) എഴുതിയ `സന്തോഷവാനായ രാജകുമാരന്‍' (ഹാപ്പി പ്രിന്‍സ്‌) എന്ന കഥയിലെ രാജകുമാരന്‍ രാഷ്‌ട്രമീമാംസയിലെ നന്മയുടെ ധാരയെ അഥവാ ദൈവികധാരയെ പ്രതിനിധാനം ചെയ്യുന്നു. പ്രതിമയായ രാജകുമാരന്‍ നല്ലവനായ ഒരു കുരുവിയുടെ സഹായത്തോടെ വേദനയനുഭവിക്കുന്നവരുടെ ജീവിതത്തില്‍ ആനന്ദം പകരുന്ന കഥ വല്ലാതെ സന്തോഷിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യും. മനുഷ്യമനസ്സിനെ ആര്‍ദ്രമാക്കുന്ന ഒരു കഥയാണ്‌ ഇത്‌. ഇറ്റാലിയന്‍ രാജ്യതന്ത്രജ്ഞന്‍, ചരിത്രകാരന്‍, രാഷ്‌ട്രീയ സൈദ്ധാന്തികന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന നിക്കോളോ മാക്യവെല്ലി (1469-1529) രചിച്ച `ദ പ്രിന്‍സ്‌' (രാജകുമാരന്‍), രാഷ്‌ട്രീയ ചിന്തയിലെ തിന്മയുടെ ധാരയെ അഥവാ പൈശാചിക ധാരയെയും പ്രതിനിധാനം ചെയ്യുന്നു. രാഷ്‌ട്രതന്ത്രം ഒരു പ്രായോഗിക കലയാണ്‌. അതിനാല്‍ സത്യധര്‍മ്മാദികള്‍ക്ക്‌ രാഷ്‌ട്രീയത്തില്‍ സ്ഥാനമില്ല എന്നതാണ്‌ `ദ പ്രിന്‍സ്‌' എന്ന കൃതിയില്‍ മാക്യവെല്ലി ആണയിട്ട്‌ പറയുന്നത്‌. ലക്ഷ്യപ്രാപ്‌തിക്കു ഏതു അടവും പ്രയോഗിക്കാമെന്ന്‌ വിശ്വസിച്ച മാക്യവെല്ലി, രാഷ്‌ട്ര നന്മക്കു വേണ്ടണ്ടി വ്യക്തി താല്‍പര്യങ്ങള്‍ ബലി കഴിക്കണമെന്നും വാദിച്ചു.

ഓസ്‌കാര്‍ വൈല്‍ഡിന്റെ `ഹാപ്പി പ്രിന്‍സ്‌' എന്ന കഥയുടെ രത്‌നചുരുക്കം ഇങ്ങനെയാണ്‌: നഗരത്തിലെ കുന്നിന്‍ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്വര്‍ണ്ണ നിര്‍മ്മിതമായ രാജകുമാരന്റെ പ്രതിമയെ ജനങ്ങള്‍ `ഹാപ്പി പ്രിന്‍സ്‌' എന്നു വിളിച്ചു. ഇന്ദ്രനീല കല്ലുകൊണ്ടണ്ട്‌ നിര്‍മ്മിച്ചതായിരുന്നു അവന്റെ കണ്ണുകള്‍. ഒരു രാത്രിയില്‍ ഏകാന്തനായ ഒരു കുരുവി ആ നഗരത്തില്‍ പറന്നെത്തി. അവന്റെ കൂട്ടുകാരെല്ലാം ഈജിപ്‌തിലേക്കു ശൈത്യകാല ദേശാടനത്തിനു പോയിരുന്നു. അവന്‍ വന്നിരുന്നത്‌ ഹാപ്പി പ്രിന്‍സിന്റെ തോളിലാണ്‌. രാത്രി കണ്ണീര്‍ വാര്‍ക്കുന്ന ഹാപ്പി പ്രിന്‍സിനെയാണ്‌ അവന്‍ കാണുന്നത്‌.

ഹാപ്പി പ്രിന്‍സ്‌ തന്റെ സുഖലോലുപമായിരുന്ന കൊട്ടാര ജീവിതത്തെപ്പറ്റി കുരുവിയോട്‌ പറഞ്ഞു. അന്ന്‌ അദ്ദേഹം പ്രജകളുടെ ജീവിതം കണ്ടിട്ടില്ലായിരുന്നു. മരിച്ചപ്പോള്‍ അവന്റെ പ്രതിമ നിര്‍മ്മിച്ച്‌ നഗരമധ്യത്തിലെ കുന്നിന്‍ മേന്‍ പ്രതിഷ്‌ഠിക്കപ്പെട്ടു. അപ്പോഴാണ്‌ അവന്‍ പ്രജകളുടെ ദയനീയമായ ജീവിതം കാണുന്നത്‌. ഹാപ്പി പ്രിന്‍സ്‌ പാവപ്പെട്ട ഒരു തുന്നല്‍കാരിയെ കുരുവിക്കു കാണിച്ചുകൊടുത്തു. അവളുടെ രോഗിയായ കുഞ്ഞ്‌ മധുര നാരങ്ങക്കു വേണ്ടണ്ടി വാശിപിടിക്കുകയായിരുന്നു. അവര്‍ക്ക്‌ കഴിക്കാന്‍ ഒന്നും തന്നെയുണ്ടണ്ടായിരുന്നില്ല. ഹാപ്പി പ്രിന്‍സ്‌ തന്റെ വാള്‍പിടിയിലെ മാണിക്യകല്ല്‌ അവര്‍ക്ക്‌ കൊണ്ടണ്ടുകൊടുക്കാന്‍ കുരുവിയോട്‌ പറഞ്ഞു. കുരുവി തന്റെ കൊക്കുകൊണ്ടണ്ട്‌ മാണിക്യ കല്ല്‌ അടര്‍ത്തിയെടുത്ത്‌ അവര്‍ക്ക്‌ എത്തിച്ചുകൊടുത്തു.

രണ്ടണ്ടാം ദിവസത്തെ രാത്രി നാടക രചയിതാവായ യുവാവിനെയാണ്‌ ഹാപ്പി പ്രിന്‍സ്‌ കുരുവിക്കു കാണിച്ചുകൊടുത്തത്‌. കൊടും ശൈത്യത്തില്‍ അയാള്‍ക്ക്‌ നെരിപ്പോടില്‍ ഇടാന്‍ കല്‍ക്കരിയോ കഴിക്കാന്‍ ഭക്ഷണമോ ഉണ്ടായിരുന്നില്ല. തന്റെ കണ്ണുകള്‍ ഉണ്ടണ്ടാക്കിയിരിക്കുന്ന ഒരു ഇന്ദ്രനീലകല്ല്‌ അയാള്‍ക്ക്‌ എത്തിച്ചുകൊടുക്കാന്‍ ഹാപ്പി പ്രിന്‍സ്‌ കുരുവിയോട്‌ ആജ്ഞാപിച്ചു. കുരുവി ആ ആജ്ഞയും അനുസരിച്ചു. പിന്നീട്‌ തന്റെ മറ്റേ കണ്ണിന്റെ സ്ഥാനത്തുള്ള ഇന്ദ്രനീല കല്ല്‌ തെരുവില്‍ തണുത്ത്‌ വിറക്കുന്ന തീപ്പെട്ടി കച്ചവടക്കാരിയായ പെണ്‍കുട്ടിക്ക്‌ കൊണ്ടണ്ടു കൊടുക്കാന്‍ ഹാപ്പി പ്രിന്‍സ്‌ കുരുവിയോട്‌ പറഞ്ഞു. രണ്ടണ്ടു കണ്ണും നഷ്‌ടപ്പെട്ട്‌ വികൃതനായ രാജകുരമാന്റെ ദുരവസ്ഥയില്‍ മനം നൊന്ത്‌ കുരുവി തന്റെ ദേശാടന യാത്ര ഉപേക്ഷിച്ച്‌ ഹാപ്പി പ്രിന്‍സിന്റെ കൂടെ കഴിഞ്ഞുകൂടി. പിന്നീട്‌ ഹാപ്പി പ്രിന്‍സ്‌ തന്റെ ശരീരം മൂടിയിരിക്കുന്ന സ്വര്‍ണ്ണ പത്രങ്ങള്‍ കൊത്തിയെടുത്ത്‌ പാവങ്ങള്‍ക്ക്‌ എത്തിച്ചുകൊടുക്കാന്‍ കുരുവിയെ ചട്ടം കെട്ടി. മഞ്ഞുകാലം കനത്തപ്പോള്‍ തന്റെ മരണം അടുത്തുവെന്ന്‌ കുരുവിക്ക്‌ ഉറപ്പായി. ഹാപ്പി പ്രിന്‍സിന്റെ ചുണ്ടില്‍ ഉമ്മവെച്ച്‌ കുരുവി മഞ്‌ഞില്‍ തണുത്ത്‌ മരവിച്ച്‌ അവന്റെ കാല്‍ചുവട്ടില്‍ മരിച്ചു വീണു. ഹാപ്പി പ്രിന്‍സിന്റെ ഹൃദയം പിളര്‍ന്നുപോയി. ഹാപ്പി പ്രിന്‍സിന്റെ ഹൃദയവും ചത്ത കുരുവിയും ഒരേ കുപ്പതൊട്ടിയില്‍ ചെന്നു പതിച്ചു.

ഒരു ദിവസം ദൈവം മാലാഖമാരെ വിളിച്ച്‌ പറഞ്ഞു: ``ഈ നഗരത്തിലെ ഏറ്റവും അമൂല്യമായ രണ്ടണ്ടു വസ്‌തുക്കള്‍ എനിക്കു കൊണ്ടുവന്നു തരിക.'' മാലാഖമാര്‍ കൊണ്ടുവന്നത്‌ ഹാപ്പി പ്രിന്‍സിന്റെ ഹൃദയവും ചത്ത കുരുവിയേയുമായിരുന്നു. ദൈവം ഹാപ്പി പ്രിന്‍സിനും കുരുവിക്കും അനന്തമായ സ്വര്‍ഗീയ ജീവിതം നല്‍കി. അധികാരം ആസ്വദിക്കാനുള്ളതെല്ലെന്നും അത്‌ സഹാനുഭൂതിയില്‍ മൂടപ്പെട്ട ഉത്തരവാദിത്തമാണെന്നും ഹാപ്പി പ്രിന്‍സ്‌ നമ്മെ ഉണര്‍ത്തുന്നു. ഇതാണ്‌ രാഷ്‌ട്രമീ മാംസയിലെ ദൈവിക പാത.

മാക്യവെല്ലിയുടെ `ദി പ്രിന്‍സ്‌' എന്ന കൃതി അധികാരം നേടിയെടുക്കാനും നിലനിര്‍ത്താനുമുള്ള വഴികള്‍ നിര്‍ദ്ദേശിക്കുന്നു. ധാര്‍മ്മിക നിരാസത്തിനു വഴികാട്ടുന്നതിനാല്‍ ചിലര്‍ മാക്യവെല്ലിയെ ചെകുത്താന്‍ എന്നര്‍ത്ഥമുള്ള `ഓള്‍ഡ്‌ നിക്ക്‌' എന്നു വിളിച്ചു. ഇംഗ്ലീഷ്‌ നാടക കൃത്തായ ക്രിസ്റ്റഫര്‍ മാര്‍ലോയുടെ `ദി ജ്യൂ ഓഫ്‌ മാള്‍ട്ട' (1589) എന്ന നാടകത്തില്‍ ഒരു കഥാപാത്രം എന്ന നിലയില്‍ മാക്യവെല്ലി പ്രത്യക്ഷപ്പെടുന്നുണ്ട. മാക്യവെല്ലി നാടകത്തില്‍ ഇങ്ങനെ പ്രസ്‌താവിക്കുന്നു: ``മതത്തെ കുട്ടികളുടെ ഒരു കളിപ്പാവയായാണ്‌ ഞാന്‍ കാണുന്നത്‌. അജ്ഞതയല്ലാതെ മറ്റൊരു പാപവുമില്ല'' സീസര്‍ ബോര്‍ജിയ എന്ന കുപ്രസിദ്ധനായ പ്രഭുവായിരുന്നു മാക്യവെല്ലിയുടെ ആദര്‍ശ രാജകുമാരന്‍. കുറുക്കന്റെ ബുദ്ധിയും സിംഹത്തിന്റെ ശക്തിയുമുള്ള രാജകുമാരനെയാണ്‌ മാക്യവെല്ലി വിഭാവനം ചെയ്‌തത്‌. ``സീസര്‍ ബോര്‍ജിയ ക്രൂരനായാണ്‌ അറിയപ്പെടുന്നത്‌. എങ്കിലും അദ്ദേഹത്തിന്റെ ക്രൂരത റോമാഗ്‌നയില്‍ ക്രമസമാധാനം കൊണ്ടണ്ടുവരികയും അതിനെ ഏകോപിപ്പിക്കുകയും ശാന്തിയും അച്ചടക്കവും തിരിച്ചു കൊണ്ടുവരികയും ചെയ്‌തു.

അതിനാല്‍ ഒരു രാജകുമാരന്‍ തന്റെ പ്രജകളെ യോജിപ്പിച്ച്‌ കൂറുള്ളവരായി നിര്‍ത്തേണ്ടണ്ടിവരുമ്പോള്‍ ക്രൂരതയെന്ന ആക്ഷേപത്തെക്കുറിച്ച്‌ അദ്ദേഹത്തിനു വ്യാകുലപ്പെടേണ്ടണ്ടതില്ല. ഇവിടെ ഒരു തര്‍ക്ക വിഷയം ഉയര്‍ന്നു വരുന്നു. ഭയപ്പെടുന്നതിനേക്കാള്‍ എത്രയോ നല്ലത്‌ സ്‌നേഹിക്കപ്പെടുന്നതല്ലേ? സ്‌നേഹിക്കപ്പെടുന്നതിനേക്കാല്‍ സുരക്ഷിതം ഭയപ്പെടുന്നതാണ്‌. കാരണം സ്‌നേഹത്തെ ഒരുമിച്ചുനിര്‍ത്തുന്നത്‌ കടപ്പാടുകളുടെ ഒരു ചങ്ങലയാണ്‌. മനുഷ്യന്‍ നികൃഷ്‌ട ജീവിയായതിനാല്‍ അവന്റെ താല്‍പര്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ ചങ്ങല ഓരോ സന്ദര്‍ഭത്തിലും പൊട്ടിച്ചുകൊണ്ടണ്ടിരിക്കും. അതേ സമയം നിങ്ങളെ ഒരിക്കലും കയ്യൊഴിഞ്ഞ ശിക്ഷാ ഭയം കൊണ്ടണ്ട്‌ ഭയം നിലനിര്‍ത്തപ്പെടും'' ഇങ്ങനെ നിരീക്ഷിക്കുക വഴി സ്‌നേഹം, ധാര്‍മികത, മനുഷ്യന്റെ ഉല്‍കൃഷ്‌ടത തുടങ്ങിയ തത്വങ്ങള്‍ മാക്യവെല്ലി രാഷ്‌ട്രീ വ്യവഹാരത്തില്‍ നിന്ന്‌ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഈ ആശയങ്ങള്‍ രാഷ്‌ട്രീയ ചിന്തയിലേയും പ്രായോഗിക രാഷ്‌ട്രീയത്തിലേയും തിന്മയുടെ ധാരയുടെ ആപ്‌ത വാക്യങ്ങളാണ്‌.

ഇസ്‌ലാമിന്റെ രാഷ്‌ട്രീയ ചിന്ത നീതി എന്ന സങ്കല്‍പത്തില്‍ അധിഷ്‌ഠിതമാണ്‌. ``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടണ്ടി നിലകൊള്ളുന്നവരും നീതിക്കു സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതിപാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക്‌ പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ്‌ ധര്‍മ്മനിഷ്‌ഠയോട്‌ ഏറ്റവും അടുത്തത്‌'' (5:8) എന്ന ഖുര്‍ആനിക കല്‍പന ഇസ്‌ലാമിക രാഷ്‌ട്രീയ ചിന്തയുടെ ഹൃദയമാണ്‌. ഇന്ത്യന്‍ ഭരണഘടനയുടെയും ആത്യന്തിക ലക്ഷ്യം നീതിയാണ്‌. സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയപരവുമായ നീതി ഇന്ത്യന്‍ ഭരണഘടനയെ ഒരു ക്ഷേത്രത്തിനോട്‌ ഉപമിച്ചാല്‍ മൗലികാവകാശങ്ങളും നിര്‍ദ്ദേശക തത്വങ്ങളും ആ ക്ഷേത്രത്തിനെ ഇരട്ട ഗോപുരങ്ങളാണ്‌. ഭരണഘടനയുടെ പീഠിക ആണ്‌ അതിന്റെ ശ്രീകോവില്‍. അതില്‍ പ്രതിഷ്‌ഠിതമായിരിക്കുന്ന പൂജാവിഗ്രഹം നീതി എന്ന ആശയമത്രെ. നീതിയിലേക്കുള്ള രാജപാതയാണ്‌ ഭരണഘടനയുടെ മറ്റു വകുപ്പുകളും സ്ഥാപനങ്ങളും. ഭരണഘടനയുടെ പീഠിക, മൗലികാവകാശങ്ങള്‍ നിര്‍ദ്ദേശക തത്വങ്ങള്‍ മൗലിക കര്‍ത്തവ്യങ്ങള്‍ എന്നിവയടങ്ങുന്നതാണ്‌ അതിന്റെ താത്വിക അടിത്തറ . തുടര്‍ന്ന്‌ വിഭാവനം ചെയ്യുന്ന ഭരണഘടനാ സ്ഥാപനങ്ങളും പ്രവര്‍ത്തന പദ്ധതികളും ഭരണഘടനാ സൗധത്തിന്റെ മേലെടുപ്പ്‌ ആയി കാണാവുന്നതാണ്‌. ഈ താത്വിക അടിത്തറക്ക്‌ ഇസ്‌ലാമിന്റെ രാഷ്‌ട്രീയ-സാമൂഹ്യ ചിന്താ സരണിയുമായി വ്യക്തമായ രക്തബന്ധമുണ്ട്‌ണ്ട്‌. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനയുടെ ദ്വിതീയ തത്വങ്ങള്‍, പ്രാഥമിക തത്വമായ `നീതിയുടെ ഘടകങ്ങളാണ്‌ എന്നാണ്‌ ബ്രിട്ടീഷ്‌ രാഷ്‌ട്രമീമാംസകനായ ഏണസ്റ്റ്‌ ബാര്‍ക്കര്‍ (1874-1960) തന്റെ `ദി പ്രിന്‍സിപ്പ്‌ള്‍സ്‌ ഓഫ്‌ സോഷ്യല്‍ ആന്‍ഡ്‌ പൊളിറ്റിക്കല്‍ തിയറി' എന്ന കൃതിയില്‍ അഭിപ്രായപ്പെടുന്നത്‌.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം ഫ്രഞ്ച്‌ വിപ്ലവത്തിന്റെ കണക്ക്‌ പുസ്‌തകത്തിലാണ്‌ ചേര്‍ക്കാറുള്ളത്‌. എന്നാല്‍ നബി(സ്വ)യും സച്ചരിതരായ ഖലീഫമാരും ഈ തത്വങ്ങള്‍ പ്രയോഗതലത്തില്‍ സാധ്യമാക്കിയിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങള്‍ മുന്നോട്ടു വെക്കുമ്പോള്‍ അവ ഭൗതിക ലോകത്തിന്റെ നിയമ-രാഷ്‌ട്രീയ വ്യവസ്ഥയെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. എന്നാല്‍ ഇസ്‌ലാം ഈ ആശയങ്ങളെ പ്രതിഷ്‌ഠിക്കുന്നത്‌ ഭൗതികവും ആത്മീയവുമായ തലത്തിലാണ്‌. നീതി എന്ന ധവള ഹിമാലയത്തില്‍ നിന്നാണ്‌ ഇസ്‌ലാമിക രാഷ്‌ട്രീയ ചിന്തയുടേയും ഇന്ത്യന്‍ ഭരണഘടനയുടേയും മഹാനദികള്‍ ഉത്ഭവിക്കുന്നത്‌.

ഇസ്‌ലാം സാമൂഹ്യ നീതിക്ക്‌ നിദാനമായ തത്വങ്ങളും പദ്ധതികളും സ്വന്തമായി ആവിഷ്‌കരിച്ചിട്ടുണ്ടണ്ട്‌. ധനികരുടെ ധനത്തില്‍ പാവങ്ങളുടെ അവകാശം അത്‌ നിര്‍ണ്ണയിച്ചു. ``ധനം നിങ്ങളില്‍ പെട്ട ധനികര്‍ക്കിടയില്‍ മാത്രം കറങ്ങരുത്‌'' (59:7). എന്നാണ്‌ ഖുര്‍ആനിക വീക്ഷണം. ധനം ഏതാനും കൈകളില്‍ കുമിഞ്ഞു കൂടുന്നത്‌ തടയണമെന്ന്‌ ഇന്ത്യന്‍ ഭരണഘടനയും അനുശാസിക്കുന്നു (39 (6) വകുപ്പ്‌). നീതിഭദ്രമായ ഒരു രാഷ്‌ട്രീയ-സാമ്പത്തിക വ്യവസ്ഥയും ഇസ്‌ലാം മുന്നോട്ടുവെക്കുന്നു. അഭൗമ ലോകത്തിനു വേണ്ടണ്ടി ഭൗതിക ലോകത്തെ അത്‌ തള്ളിക്കളയുന്നുമില്ല.

`നിയമത്തിനു മുമ്പിലുള്ള സമത്വം' എന്ന തത്വം ഇന്ത്യന്‍ ഭരണഘടനയുടെ ഏറെ പ്രധാനപ്പെട്ട ഒരു ആശയമാണ്‌. സുപ്രീം കോടതി ഈ ആശയത്തെ വിശാലാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുകയും അതിന്റെ ഭ്രമണപഥത്തെ വിസ്‌തൃതമാക്കുകയും ചെയ്‌തിട്ടുണ്ടണ്ട്‌. ഏത്‌ തരത്തിലുള്ള തത്വദീക്ഷയില്ലായ്‌മക്കും എതിരായ ഒരു രക്ഷാകവചമായി ഈ അവകാശത്തെ കോടതി പരിണമിപ്പിച്ചിട്ടുണ്ടണ്ട്‌. ഇസ്‌ലാം ഈ തത്വത്തെ എന്നും ഉയര്‍ത്തിപിടിച്ചിട്ടുണ്ടണ്ട്‌. കുലീനമായ മഖ്‌സൂം കുടുംബത്തിലെ സ്‌ത്രീക്ക്‌ മോഷണ കുറ്റത്തിനു ശിക്ഷ വിധിക്കപ്പെട്ടതും റസൂല്‍(സ്വ)യുടെ അടുക്കല്‍ ശിക്ഷ ഒഴിവാക്കാന്‍ ശിപാര്‍ശ നടത്തിയതുമായ സംഭവം പ്രസിദ്ധമാണല്ലോ. അപ്പോള്‍ റസൂല്‍(സ്വ) പ്രഖ്യാപിച്ചു: ``ഇതു തന്നെയാണ്‌ മുന്‍പ്‌ ഇസ്രായേല്യരും ചെയ്‌തത്‌. പണക്കാര്‍ തെറ്റ്‌ ചെയ്‌താല്‍ അവര്‍ കണ്ണടച്ച്‌ കാണാതിരിക്കും. പാവങ്ങളെ ശിക്ഷിക്കുകയും ചെയ്യും. എന്റെ മകള്‍ ഫാത്വിമ മോഷ്‌ടിച്ചാലും അവളുടെ കരങ്ങള്‍ മുറിച്ച്‌ ശിക്ഷ നടപ്പാക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്‌'. '' നിയമത്തിനു മുമ്പിലെ തുല്യത ഇസ്‌ലാമിക നിയമ-രാഷ്‌ട്രീയ വ്യവസ്ഥയുടെ ആണിക്കല്ലാണ്‌ എന്ന വസ്‌തുതക്ക്‌ ഈ സംഭവം അടിവരയിടുന്നു. ഉമര്‍(റ) ഖലീഫയായിരിക്കെ ന്യായാധിപനായി നിയമിതനായിരുന്ന അബൂമൂസല്‍ അശ്‌അരിക്കെഴുതി: ``നീ മുഖഭാവത്തിലും നിയമത്തിലും സദസ്സിലും തുല്യത പുലര്‍ത്തുക- നിന്റെ പക്ഷപാതം ഒരു പ്രമാണിയേയും അനീതിയില്‍ ആകൃഷ്‌ടനും ദുര്‍ബലനെ നീതിയെ സംബന്ധിച്ച്‌ നിരാശനും ആക്കാത്ത വിധം'' ``നിങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ വിധിക്കുമ്പോള്‍ നീതിയോടെ വിധിക്കണം'' എന്ന്‌ വിശുദ്ധ ഖുര്‍ആനും അനുശാസിക്കുന്നു (4:58).

അഭിപ്രായ പ്രകടനത്തിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സുപ്രീം കോടതി ജഡ്‌ജിയായിരുന്ന പതജ്ഞലി ശാസ്‌ത്രി ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പറ്റി ഇങ്ങനെ നിരീക്ഷിച്ചു: ``അഭിപ്രായ സ്വാതന്ത്ര്യവും പത്ര സ്വാതന്ത്ര്യവും നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറയാണ്‌. സ്വതന്ത്രമായ രാഷ്‌ട്രീയ സംവാദത്തിന്റെ അഭാവത്തില്‍ ജനകീയ ഭരണകൂട പ്രക്രിയക്ക്‌ അനിവാര്യമായ സാമൂഹ്യ വിദ്യാഭ്യാസം സാധ്യമാകില്ല' (രമേശ്‌ ഥാപ്പര്‍, സ്റ്റേറ്റ്‌ ഓഫ്‌ മദ്രാസ്‌ (1950) ഇസ്‌ലാം മനുഷ്യത്വത്തെ അംഗീകരിക്കുന്നതിനാല്‍ തന്നെ അവന്റെ ആത്മാവിഷ്‌കാരത്തെ അംഗീകരിക്കുന്നു. ഒരിക്കല്‍ ഖലീഫ ഉമര്‍(റ) തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു: ``നിങ്ങളിലാരെങ്കിലും എന്നില്‍ വല്ല വക്രതയും കണ്ടണ്ടാല്‍ അത്‌ നേരെയാക്കേണ്ടതാണ്‌''. ആ നിമിഷം സദസ്സില്‍ നിന്ന്‌ ഒരാള്‍ വിളിച്ചു പറഞ്ഞു: ``അല്ലാഹുവാണെ, ഞങ്ങള്‍ താങ്കളില്‍ വല്ല വക്രതയും കണ്ടണ്ടാല്‍ വാളു കൊണ്ടണ്ടാണ്‌ നേരെയാക്കുക'' ഇതു കേട്ട ഖലീഫ പ്രതിവചിച്ചു: ``മുഹമ്മദിന്റെ (സ്വ) സമുദായത്തില്‍ ഉമറിനെ തന്റെ വാളുകെണ്ടണ്ട്‌ നേരെയാക്കുന്നവനെ ഉണ്ടണ്ടാക്കിയ അല്ലാഹുവിനാണ്‌ സര്‍വ്വസ്‌തുതിയും.'' ഇത്രയും അധികം അഭിപ്രായ സ്വാതന്ത്ര്യം ചരിത്രത്തില്‍ ഏത്‌ രാഷ്‌ട്ര വ്യവസ്ഥക്ക്‌ അവകാശപ്പെടാന്‍ കഴിയും?

നിയമവാഴ്‌ച എന്ന ആശയം ഇസ്‌ലാമും ഇന്ത്യന്‍ ഭരണഘടനയും പങ്കുവെക്കുന്നു. ഇസ്‌ലാമിക ഭരണവ്യവസ്ഥയില്‍ ഭരണാധികാരിയുടെ നിയമസാധുത ഭരണീയരുടെ സമ്മതത്തിലും നിയമ വ്യവസ്ഥയുടെ അനുസരണത്തിലുമാണ്‌ സംസ്ഥാപിതമായിരിക്കുന്നത്‌. രാജാവിനെ നിയമത്തിനു അതീതനോ രാജാവിന്റെ അധികാരത്തെ ദൈവദത്തമോ ആയി ഇസ്‌ലാം കാണുന്നില്ല. സശിഴ രമി റീ ിീ ംൃീിഴ എന്ന ആംഗ്ലോ-സാക്‌സന്‍ തത്വം ഇസ്‌ലാമിനു അന്യമാണ്‌. ശൂറ (കൂടിയാലോചന) എന്ന ഭരണതത്വം സ്വേഛാധിപത്യത്തിലേക്കും ഏകാധിപത്യത്തിലേക്കുമുള്ള പാതകള്‍ കൊട്ടിയടക്കുന്നു. ജനങ്ങളുടെ സമ്മതിയും അല്ലാഹുവിന്റെ കല്‍പനകളുമാണ്‌ ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ നിയമ സാധുതയുടെ ഉറവിടം. ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ എന്ന ഇന്ത്യന്‍ ഭരണഘടനയുടെ പ്രഥമ വാക്യം തന്നെ റിപ്പബ്ലിക്കിന്റെ അടിത്തറ ജനസമ്മതിയാണെന്ന വസ്‌തുതക്ക്‌ അടിവരയിടുന്നു.

മത സ്വാതന്ത്ര്യവും മനസാക്ഷിക്കുള്ള അവകാശവും ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിന്റെ ഭാഗമാണ്‌. മദീനാ നഗരത്തിന്റെ ഭരണഘടനയില്‍ ജൂത മതവിശ്വാസികള്‍ക്ക്‌ അവരുടെ മതാചാരണത്തിനുള്ള അവകാശം ഉറപ്പാക്കുകയുണ്ടണ്ടായി. നജ്‌റാനിലെ ക്രിസ്‌ത്യന്‍ ബിഷപ്പായിരുന്ന അബുല്‍ ഹാരിസിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘത്തെ റസൂല്‍(സ്വ) സ്വീകരിക്കുകയും ദൈവശാസ്‌ത്രപരമായ സംവാദങ്ങള്‍ നടത്തുകയും ചെയ്‌തു. മസ്‌ജിദുന്നബവ്വിയില്‍ തന്നെ അവര്‍ക്ക്‌ അവരുടെ പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യവും അനുവദിക്കുകയുണ്ടണ്ടായി. അവര്‍ക്ക്‌ മത സ്വാതന്ത്ര്യവും സാമൂഹ്യ-രാഷ്‌ട്രീയ അസ്‌തിത്വവും അനുവദിച്ചുകൊടുത്തു. ഇത്‌ ഇസ്‌ലാമിന്റെ മത സഹിഷ്‌ണുതയെയാണ്‌ ആലേഖനം ചെയ്യുന്നത്‌.

ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ മൂലക്കല്ലാണ്‌. ഇസ്‌ലാം ഈ രണ്ട്‌ അവകാശങ്ങളും ഊന്നി പറഞ്ഞിട്ടുണ്ടണ്ട്‌. അറഫയിലെ വിടവാങ്ങല്‍ പ്രഭാഷണത്തില്‍ ജീവനും സ്വത്തിനും അഭിമാനത്തിനുമുള്ള അവകാശം റസൂല്‍(സ്വ) ഊന്നി പറയുകയുണ്ടായി. ``ആരെങ്കിലും മറ്റൊരാളെ അന്യായമായി വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരാശിയേയും വധിച്ചവനു തുല്യമാണ്‌'' ഖുര്‍ആന്‍ വ്യക്തമാക്കുന്നു (5:32). ``അവകാശങ്ങള്‍ക്കു മുമ്പില്‍ ആര്‍ വധിക്കപ്പെടുന്നുവോ അവന്‍ രക്തസാക്ഷിയാണ്‌'' എന്ന്‌ നബി(സ്വ) പ്രഖ്യാപിക്കുകയുണ്ടായി. (നസാഈ).

വിദ്യാഭ്യാസത്തിനു ഇന്ത്യന്‍ ഭരണഘടന ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ടണ്ട്‌. മൗലികാവകാശങ്ങളിലും നിര്‍ദ്ദേശകതത്വങ്ങളിലും മൗലിക കര്‍ത്തവ്യങ്ങളിലും അത്‌ ഉള്‍പ്പെടുത്തിയിട്ടുണ്ടണ്ട്‌. ഇതേ പ്രാധാന്യം ഇസ്‌ലാമും വിദ്യാഭ്യാസത്തിനു കല്‍പിച്ചു. ``ജ്ഞാന സമ്പാദനം ഓരോ സ്‌ത്രീക്കും പുരുഷനും നിര്‍ബന്ധമാണ്‌'' എന്ന ഹദീസ്‌ ഇതിനു തെളിവാണ്‌ (ഇബ്‌നുമാജ).

ഇന്ത്യന്‍ ഭരണഘടന ഒരു ക്ഷേരാഷ്‌ട്രമാണ്‌ വിഭാവനം ചെയ്യുന്നത്‌. സാമൂഹ്യനീതിക്ക്‌ അത്‌ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്‌. ``ഇന്ത്യക്കുള്ള സേവനമെന്നാല്‍ കഷ്‌ടത അനുഭവിക്കുന്ന ജനകോടികള്‍ക്കുള്ള സേവനമാണ്‌. അത്‌ ദാരിദ്ര്യത്തെയും അജ്ഞതയെയും രോഗത്തെയും അസമത്വത്തെയും തുടച്ചുനീക്കലാണത്‌, ' - ജവഹര്‍ലാല്‍ നെഹ്‌റു ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടത്തിയ ആമുഖ പ്രസംഗത്തില്‍ ഇങ്ങനെ പറയുകയുണ്ടായി. ``സാമൂഹ്യ വിപ്ലവമെന്നാല്‍ ഇന്ത്യയെ ജന്മം, മതം, സാമൂഹ്യാചാരങ്ങള്‍, സമുദായം എന്നിവയുടെ അടിസ്ഥാനത്തിലുള്ള മധ്യകാല സ്വഭാവത്തില്‍ നിന്ന്‌ രക്ഷിച്ചെടുക്കലും അതിന്റെ സമൂഹ്യഘടനയെ നിയമം, വ്യക്തിപരമായ കഴിവ്‌, മതേതര വിദ്യാഭ്യാസം എന്നിവയുടെ അടിസ്ഥാനത്തില്‍ പുനര്‍സൃഷ്‌ടിക്കലുമാണ്‌'' - ഭരണഘടനാ ശില്‍പികളില്‍ ഒരാളായ കെ. സന്താനം നിരീക്ഷിക്കുകയുണ്ടായി. സാമൂഹ്യ വിപ്ലവത്തിന്റെ പ്രകാശ ഗോപുരമായാണ്‌ ഡോ. അംബേദ്‌കര്‍ ഇന്ത്യന്‍ ഭരണഘടനയെ കണ്ടത്‌. നിര്‍ദ്ദേശക തത്വങ്ങള്‍ ഈ സാമൂഹ്യ വിപ്ലവത്തിലേക്കുള്ള വഴിയടയാളങ്ങളാണ്‌. ഇതിനു സമാനമായ സാമൂഹ്യ വിപ്ലവം റസൂല്‍(സ്വ) അറേബ്യയില്‍ സാധ്യമാക്കുകയുണ്ടണ്ടായി. ``കഴുതപുലികളുടെ കൂട്ടത്തെ ഒരു ഉട്ടോപ്യയാക്കി പരിവര്‍ത്തിപ്പിച്ച സാമൂഹ്യ വിപ്ലവം' എന്നാണ്‌ ഫത്തുള്ള ഗുലാന്‍ തന്റെ `ഇന്‍ഫനെറ്റ്‌ ലൈറ്റ്‌' എന്ന കൃതിയില്‍ ഇതേപ്പറ്റി അഭിപ്രായപ്പെടുന്നത്‌.

രാഷ്‌ട്രീയ സംസ്‌കാരം രാഷ്‌ട്രീ വ്യവഹാരത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. വ്യക്തിയുടെ പെരുമാറ്റ രീതി പോലെ രാഷ്‌ട്രീയ സമൂഹത്തിനും പെരുമാറ്റ രീതിയുണ്ട്‌. അതാണ്‌ ആ സമൂഹ്യ വിഭാഗത്തിന്റെ രാഷ്‌ട്രീയ സംസ്‌കാരം. ഭരണകൂടത്തിന്റെ നിയമ സാധുതയും രാഷ്‌ട്രീയ സ്ഥിരതയും പുരോഗതിയും രാഷ്‌ട്രീയ സംസ്‌കാരത്തെ ആശ്രയിച്ചാണ്‌ നിലകൊള്ളുന്നത്‌. അമേരിക്കന്‍ രാഷ്‌ട്രീയ ചിന്തകരായ ഗബ്രിയേല്‍ ആല്‍മണ്ടണ്ടും സിഡ്‌നി വെര്‍ബയും ചേര്‍ന്ന്‌ എഴുതിയ `ദി സിവിക്‌ കള്‍ചര്‍' (1963) എന്ന കൃതിയാണ്‌ രാഷ്‌ട്രീയ സംസ്‌കാരത്തെ പറ്റിയുള്ള ചര്‍ച്ചക്ക്‌ തുടക്കമിട്ടത്‌. വിദ്യഭ്യാസത്തിനും വാര്‍ത്താ മാധ്യമങ്ങള്‍ക്കും രാഷ്‌ട്രീയ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ ഏറെ പ്രാധാന്യമുണ്ടണ്ട്‌. പങ്കാളിത്ത സംസ്‌കാരം വിധേയ സംസ്‌കാരം സങ്കുചിത സംസ്‌കാരം എന്നിങ്ങനെ മൂന്ന്‌ തരത്തിലുള്ള രാഷ്‌ട്രീയ സംസ്‌കാരമുണ്ടെന്നാണ്‌ ആല്‍മണ്ടും വെര്‍ബയും അഭിപ്രായപ്പെടുന്നത്‌. ഇന്ത്യന്‍ രാഷ്‌ട്രീയ സംസ്‌കാരത്തെ പറ്റി ഭരണഘടന ചില ആശയങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്‌. ഇത്‌ മൗലിക കര്‍ത്തവ്യങ്ങള്‍ എന്ന ഭാഗത്ത്‌ ദൃശ്യമാണ്‌. സാമൂഹ്യ സൗഹാര്‍ദ്ദം പ്രോത്സാഹിപ്പിക്കാനും മത-ഭാഷാ-പ്രാദേശിക വികാരങ്ങള്‍ക്ക്‌ അതീതമായി പൊതു സാഹോദര്യം പുലര്‍ത്താനും ഭരണഘടന അനുശാസിക്കുന്നു.

സ്‌ത്രീയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനും ശാസ്‌ത്രീയ അവബോധം, മാനവികത, അന്വേഷണ ത്വര, പരിഷ്‌കരണ ശ്രമങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കാനും മൗലിക കര്‍ത്തവ്യങ്ങള്‍ പൗരന്മാരെ ആഹ്വാനം ചെയ്യുന്നു. ഇസ്‌ലാം വിഭാവനം ചെയ്യുന്ന രാഷ്‌ട്രീയ സംസ്‌കാരം ഇതില്‍ നിന്ന്‌ ഏറെയൊന്നും വ്യത്യസ്‌തമല്ല. ഇസ്‌ലാമിന്റെ രാഷ്‌ട്രീയം മനുഷ്യന്റെ അന്തരംഗത്ത്‌ നിന്ന്‌ ആരംഭിക്കുന്നു. വ്യക്തിയില്‍ മന:സാക്ഷി, സമൂഹത്തില്‍ നിയമം ഈ രണ്ടണ്ട്‌ ശക്തികളെയും ഇസ്‌ലാം കൂട്ടിയിണക്കുന്നു. എല്ലാ നിയമങ്ങളുടെയും പരിപാലകനും സംരക്ഷകനുമായി മനസ്സിനെയാണ്‌ ഇസ്‌ലാം കാണുന്നത്‌. ഇന്ത്യന്‍ ഭരണഘടന മതേതര ധാര്‍മ്മികതയില്‍ ഊന്നിയ ഒരു രാഷ്‌ട്രീയ സംസ്‌കാരം മുന്നോട്ടുവെക്കുന്നു.

സ്‌നേഹത്തിലും ദയയിലും ഊന്നിയതാണ്‌ ഇസ്‌ലാമിന്റെ രാഷ്‌ട്രീയം. ഉമര്‍(റ) ഖലീഫയായിരിക്കെ പുതുതായി നിയമിതനായ ഒരു ഉദ്യോഗസ്ഥന്റെ നിയമന ഉത്തരവ്‌ തയ്യാറാക്കുകയായിരുന്നു. അതിനിടെ ഒരു കുഞ്ഞ്‌ ഖലീഫയുടെ മടിയില്‍ കയറി കളിക്കാന്‍ തുടങ്ങി. ഇതുകണ്ടണ്ട്‌ ഉദ്യോഗസ്ഥന്‍ ഇങ്ങനെ പറഞ്ഞു: ``എനിക്കിത്‌ പോലെ പത്തു കുട്ടികളുണ്ടണ്ട്‌. അവരാരും എന്നെ പേടിച്ച്‌ എന്റെ അടുക്കല്‍ വരാറില്ല''. ഇതുകേട്ട്‌ ഖലീഫ നിയമന ഉത്തരവ്‌ കീറി കളഞ്ഞ്‌ ഇങ്ങനെ പറഞ്ഞു: ``സ്വന്തം മക്കളോട്‌ അലിവും കാരുണ്യവും കാണിക്കാത്തവന്‍ എങ്ങനെ തന്റെ പ്രജകളോട്‌ കാരുണ്യം കാട്ടും? ഈ ഉദ്യോഗത്തിനു അയോഗ്യനാണു നിങ്ങള്‍.''

ഇസ്‌ലാമിക രാഷ്‌ട്രീയ ചിന്തയും ഇന്ത്യന്‍ ഭരണഘടനയും വിഭാവനം ചെയ്യുന്ന രാഷ്‌ട്രീയം രാഷ്‌ട്രതന്ത്രത്തിലെ ഉത്‌കൃഷ്‌ട ധാരയെ പ്രതിനിധീകരിക്കുമ്പോള്‍ ഫാസിസം നികൃഷ്‌ടധാരയെ പ്രതിനിധീകരിക്കുന്നു. ഇറ്റാലിയന്‍ ഫാസിസം, ജര്‍മ്മന്‍ നാസിസം, സ്‌പാനിഷ്‌ ഫാലഞ്ചിസം, ഇന്ത്യന്‍ ഹിന്ദുത്വവാദം എന്നിവ ഒരേ ഡി.എന്‍.എ. ഘടനയുള്ള രാഷ്‌ട്രീയ താവഴികളാണ്‌. സമഗ്രാധിപത്യം, അതോറട്ടേറിയനിസം, തീവ്രദേശീയത, യുദ്ധകൊതി, വംശീയവാദം, ഹിസാത്മകത എന്നിവ ഇവയുടെ പൊതു സ്വഭാവങ്ങളാണ്‌. ഫാസിസം എന്ന പ്രത്യയശാസ്‌ത്രം മൂര്‍ത്ത രൂപം പ്രാപിച്ചത്‌ ഇരുപതാം നൂറ്റണ്ടിലാണെങ്കിലും അതിന്റെ ചിന്താപരമായ ബീജങ്ങള്‍ രാഷ്‌ട്രമീമാംസയുടെ പുരാതന കാലഘട്ടത്തില്‍ നിന്ന്‌ കണ്ടെത്താനാവും.

പ്ലാറ്റോ (ബി.സി. 428-348) മുന്നോട്ടുവെച്ച കുലീനാധിപത്യത്തില്‍ ഊന്നിയ അതോറട്ടേറിയന്‍ അധികാര ശ്രേണിയെ ഫാസിസത്തിന്റെ പ്രാഗ്‌രൂപമായി വിലയിരുത്താവുന്നതാണ്‌.

മനുഷ്യ സ്വഭാവങ്ങളെ സംബന്ധിച്ച്‌ എല്ലാ വ്യക്തികള്‍ക്കും ബാധകമായ ചില അടിസ്ഥാന സത്യങ്ങള്‍ ഉണ്ടണ്ട്‌ എന്ന ഒരു വാദമുണ്ടണ്ട്‌. ഇതാണ്‌ എസന്‍ഷ്യലിസം. ഈ അടിസ്ഥാന മനുഷ്യ സ്വഭാവം മനുഷ്യന്റെ നികൃഷ്‌ടതയാണ്‌ എന്ന ചിന്താധാരയുടെ സ്വാഭാവിക വളര്‍ച്ചയാണ്‌ ഫാസിസം. അക്രമിയായ മനുഷ്യനെ മെരുക്കാനുള്ള സംവിധാനമാണ്‌ സ്റ്റേറ്റ്‌ എന്നതാണ്‌ ഫാസിസ്റ്റ്‌ സങ്കല്‍പം.

മനുഷ്യ സ്വഭാവത്തെപ്പറ്റി തോമസ്‌ ഹോബ്‌സ്‌ (1588-1671) പ്രസ്‌താവിച്ചത്‌ മനുഷ്യന്‍ ഏകാന്തനും നെറികെട്ടവനും വൃത്തികെട്ടവനും മൃഗീയനുമാണ്‌ എന്നാണ്‌. ഇതാണ്‌ മനുഷ്യനെ സംബന്ധിച്ച്‌ ഫാസിസ്റ്റ്‌ സങ്കല്‍പം. മനുഷ്യനെ നികൃഷ്‌ടനായി കാണുന്ന ഫാസിസം ഇതിനാല്‍ തന്നെ അശാസ്‌ത്രീയവും യുക്തിരഹതിവും മനുഷ്യവിരുദ്ധവുമാണ്‌. ഇതിനു വിപരീതമായി ഇസ്‌ലാം മനുഷ്യന്‍ പ്രകൃത്യാ ഉല്‍കൃഷ്‌ടനാണ്‌ എന്ന്‌ ഉദ്‌ഘോഷിക്കുന്നത്‌. ``തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്‌ടിച്ചിരിക്കുന്നു'' എന്നാണല്ലോ വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനം (95:4).

നിക്കോളോ മാക്യവെല്ലിയുടെ ആശയങ്ങള്‍ ഫാസിസ്റ്റ്‌ ചിന്തയെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്‌. ഫാസിസത്തിന്റെ പ്രയോഗ രീതി പ്രധാനമായും മാക്യവെല്ലിയന്‍ ആണ്‌. ധാര്‍മ്മികത ശക്തവും വിജയകരവുമായ ഒരു സ്റ്റേറ്റിനു അനുയോജ്യമല്ല എന്നതാണ്‌ മാക്യവെല്ലിയന്‍ സങ്കല്‍പം. ഫാസിസം മാക്യവെല്ലിയന്‍ ആശയങ്ങളെ പദാനുപദം അനുധാവനം ചെയ്യുന്നു. ഹോബ്‌സിയന്‍ സാമൂഹ്യ കരാര്‍ സിദ്ധാന്തത്തോട്‌ യോജിക്കുന്നതാണ്‌ ഫാസിസ്റ്റ്‌ രാഷ്‌ട്ര സങ്കല്‍പം. ഭരണകൂടത്തിനു വ്യക്തിയുടെ മേല്‍ അനിയന്ത്രിതവും അപരിമേയവുമായ അധികാരമുണ്ടെന്നാണ്‌ ഫാസിസ്റ്റ്‌ വാദം. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയാവട്ടെ ഒരു ലോക്കിയന്‍ സാമൂഹ്യ കരാറിനെയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌.

`ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍' ഇന്ത്യന്‍ സ്റ്റേറ്റുമായി ഉണ്ടാക്കുന്ന സാമൂഹ്യ കരാര്‍ ആണ്‌ ഭരണഘടന. അത്‌ സ്റ്റേറ്റിന്റെ അധികാരങ്ങളെ നിര്‍വചിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ഭരണീയരുടെ അവകാശങ്ങളെ സ്റ്റേറ്റിന്റെ കയ്യേറ്റങ്ങള്‍ക്ക്‌ അതീതമായി സങ്കല്‍പിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടനയെ പോലെ തന്നെ ഇസ്‌ലാമും സ്റ്റേറ്റിനു ഭരണീയരുടെ മേല്‍ അനിയന്ത്രിതമായ അധികാരം നല്‍കുന്നില്ല. ഫാസിസവും ഭരണഘടനാ വാദവും പ്രഖ്യാപിത ശത്രുക്കളാണ്‌ എന്ന വസ്‌തുത സുതരാം വ്യക്തമാണല്ലോ. സ്റ്റേറ്റ്‌, ഹെഗല്‍ വാദിച്ചത്‌ പോലെ, ഫാസിസ്റ്റുകള്‍ക്ക്‌ പൂജനിയമായ ദൈവമാണ്‌. എന്നാല്‍ ഭരണഘടന വാദികള്‍ക്കും ഇസ്‌ലാമിനും അത്‌ മാനവ സേവനത്തിനുള്ള ഒരു ഉപാധി മാത്രമത്രെ.

സിവില്‍ സൊസൈറ്റിയും സ്റ്റേറ്റും തമ്മിലുള്ള സര്‍വ്വ അതിര്‍വരമ്പുകളും മായ്‌ച്ചുകളഞ്ഞ്‌ ജീവിതത്തിന്റെ സര്‍വ്വ മണ്ഡലങ്ങളിലും ഫാസിസം കൈവെക്കുന്നു. വിദ്യഭ്യാസം, സംസ്‌കാരം, കല, സാഹിത്യം, മതം തുടങ്ങിയ സാമൂഹ്യ മേഖലകളിലെ ഫാസിസ്റ്റ്‌ വത്‌കരണത്തിലൂടെണ്‌ ഫാസിസ്റ്റ്‌ സമഗ്രാധിപത്യം കൊണ്ടുവരുന്നത്‌. ഗോ വധന നിരോധം, യോഗ അടിച്ചേല്‍പ്പിക്കല്‍, വിദ്യാഭ്യാസത്തിന്റെ കാവിവത്‌കരണം എന്നിവ ഈ സമഗ്രാധിപത്യ പ്രവണതയുടെ ഭാഗമാണ്‌. ഭരണഘടനയുടെ പീഠികയില്‍ പറയുന്ന ചിന്തിക്കാനും അഭിപ്രായ പ്രകടനം നടത്താനും വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം എന്ന ആശയത്തെ നിര്‍വീര്യമാക്കുക എന്നതാണ്‌ ഫാസിസ്റ്റ്‌ സമഗ്രാധിപത്യത്തിന്റെ ലക്ഷ്യം.

ചുരുക്കത്തില്‍ ഇന്ത്യന്‍ ഭരണഘടനാ വാദവും ഇസ്‌ലാമിക രാഷ്‌ട്രീയ ചിന്താസരണിയും രാഷ്‌ട്ര തന്ത്രത്തിലെ ഉത്‌കൃഷ്‌ട ധാരയേയും ഇന്ത്യന്‍ ഫാസിസം നികൃഷ്‌ട ധാരയേയും പ്രതിനിധാനം ചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടനയും ഇസ്‌ലാമിക ചിന്താധാരയും മുന്നോട്ടുവെക്കുന്ന രാഷ്‌ട്രീയം `സന്തോഷവാനായ രാജകുമാരന്റെ (ഹാപ്പി പ്രിന്‍സിന്റെ) രാഷ്‌ട്രീയമാണ്‌; ഫാസിസം അവതരിപ്പിക്കുന്ന രാഷ്‌ട്രീയമാകട്ടെ, മാക്യവെല്ലിയന്‍ രാജകുമാരന്റെ രാഷ്‌ട്രീയവും. ഇസ്‌ലാമിക ചിന്തയും ഇന്ത്യന്‍ ഭരണഘടനയും തമ്മിലുള്ള രക്തബന്ധം മേല്‍പറഞ്ഞ വസ്‌തുതകളില്‍ നിന്ന്‌ വ്യക്തമാണല്ലോ. ഇവ രണ്ടും മറ്റൊരു പരിപ്രേക്ഷ്യത്തില്‍ ഫാസിസത്തിന്റെ പ്രതിപക്ഷത്ത്‌ നില്‍ക്കുന്ന ആശയങ്ങളാണ്‌. പ്രത്യക്ഷത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആശയശ്രോതസ്സ്‌ പാശ്ചാത്യ ചിന്താധാരകളായ ലിബറലിസവും സോഷ്യലിസവുമാണ്‌. എന്നാല്‍ കുറച്ചുകൂടി സൂക്ഷ്‌മമായി പരിശോധനയില്‍ ഭരണഘടനാ തത്വങ്ങള്‍ക്ക്‌ ഇസ്‌ലാമിക ചിന്തയുമായി ഒരു പുരാതന ജൈവബന്ധം ഉള്ളതായി കാണാം. അതിനാല്‍ തന്നെ ഇന്ത്യന്‍ ഭരണഘടനയെ അനുധാവനം ചെയ്യുമ്പോള്‍ മാതൃകാധന്യനായ ഒരു ഇന്ത്യന്‍ മുസ്‌ലിം, ഇസ്‌ലാമിക ചിന്തയില്‍ നിന്ന്‌ വ്യതിചലിക്കേണ്ടതില്ല.

ഇന്ത്യന്‍ ഭരണഘടനയും ഇസ്‌ലാമും, ഹാപ്പി പ്രിന്‍സും അവന്റെ സുഹൃത്തായ ദേശാടന കുരുവിയും പോലെ ഒരേ ലക്ഷ്യത്തിനുവേണ്ടണ്ടി ഒന്നിക്കുകയും ചെയ്യുന്നു. തിന്മയുടെ ഇരുള്‍ വീശുന്ന, അസഹിഷ്‌ണുതയുടെ കൊടും ശൈത്യം രാഷ്‌ട്ര സിരകളെ മരവിപ്പിക്കുന്ന ഈ ദിനാന്ത വേളയില്‍ സന്തോഷവാനായ രാജകുമാരനും അവന്റെ ചങ്ങാതി കുരുവിയും പാടിയുണര്‍ത്തുന്ന മൃദുമന്ത്രണം ഇതത്രെ:
``ആലപിക്കുക നമ്മള്‍
മാനവത്വത്തിന്‍ ഗാന
ആര്‍ദ്രതയുടെ, ശക്തി
തീവ്രതയുടെ ഗാനം''
(തിരുനല്ലൂര്‍ കരുണാകരന്റെ `താഷ്‌കന്റ്‌' എന്ന കവിതയില്‍ നിന്ന്‌).


Share