പൊങ്ങച്ചങ്ങളുടെ വസ്‌ത്രലോകം

Print This page
സനീബ. പി
ഉച്ചഭക്ഷണത്തിന്‌ വേണ്ടിഎല്ലാവരുംസ്റ്റാഫ്‌റൂമില്‍കൂടിയപ്പോഴാണ്‌ടീച്ചര്‍വിഷയമെടുത്തിട്ടത്‌...``കുട്ടികള്‍ക്ക്‌ നല്ല ഡ്രസ്സുകള്‍ എടുക്കണം. പറ്റിയ കട ഉണ്ടെങ്കില്‍ആര്‍ക്കും നിര്‍ദ്ദേശിക്കാം. നല്ല ഡ്രസ്സ്‌കിട്ടിയാല്‍ സമ്മാനമുണ്ട്‌''..

പെണ്ണുങ്ങളല്ലേ, വസ്‌ത്രമല്ലേവിഷയം. ചര്‍ച്ച കാടുകയറി. വസ്‌ത്രവിപണിയുടെകാണാപ്പുറങ്ങളും കണ്ടപുറങ്ങളുംഎല്ലാംഎല്ലാവരുംഎടുത്തിട്ടു. ഓരോരുത്തര്‍ക്കുംവിഷയത്തില്‍അഗാധമായ പാണ്‌ഠിത്യമുണ്ട്‌ എന്ന്‌ മനസ്സിലായി. കടകളുംവഴിയുംഅവിടത്തെ ആളുകളുംസ്വഭാവവുംഎല്ലാം ചര്‍ച്ചക്ക്‌ വന്നു. ഇതെല്ലാംകേട്ടിരിക്കുകയായിരുന്ന കൂട്ടുകാരി പറഞ്ഞു.

``ഈ മനുഷ്യന്മാരുടെഒരുകാര്യം... മണ്ണില്‍കൊണ്ട്‌ പോയിവെക്കാനുള്ളതടിയിലാ വല്യ പണംമൊടക്കി പട്ടു ചുറ്റാന്‍ പോണത്‌... പ്രാന്ത്‌...''

സ്‌കൂള്‍വിട്ട്‌വീട്ടിലേക്ക്‌മടങ്ങുമ്പോള്‍ വസ്‌ത്രവിഷയംവീണ്ടുംകൂട്ടുകാരിവലിച്ചിട്ടു.ഓരോരുത്തരുംവര്‍ഷാവര്‍ഷം എത്ര തവണയാണ്‌ടെക്‌സറ്റയില്‍സ്‌കയറി ഇറങ്ങുന്നത്‌ എന്ന്‌ ആശ്ചര്യപ്പെട്ടു. പല തരത്തിലുള്ളഓഫറുകളും നല്‍കി കച്ചവടക്കാര്‍വിറ്റഴിക്കുന്ന വസ്‌ത്രങ്ങളുടെവിലയഥാര്‍ത്ഥത്തില്‍വളരെകുറവാണ്‌. എന്ന്‌ മാത്രമല്ല. വിലകുറഞ്ഞ വസ്‌ത്രങ്ങള്‍ വാങ്ങിക്കുന്നത്‌ എന്തോമോശംകാര്യമായാണ്‌ഓരോരുത്തരുംകരുതുന്നത്‌. പൊങ്ങച്ചം കാണിക്കാനുള്ളമറ്റൊരു ഉപാധിയാണ്‌വസ്‌ത്രങ്ങള്‍.

ഇന്നത്തെ കാലത്ത്‌ പൊങ്ങച്ചം അതിന്റെഎല്ലാ പരിധിയുംലംഘിച്ചിരിക്കുന്നു. ഇതില്‍സ്‌ത്രീകളുടെ പങ്കാണ്‌വലുത്‌. പുരുഷന്റെആര്‍ഭാഢംഒരളവോളംപരിധിയുള്ളതാണ്‌. എന്നാല്‍സ്‌ത്രീയുടേത്‌ അങ്ങനെയല്ല. വീട്‌, വാഹനം തുടങ്ങിയവയില്‍ഒറ്റത്തവണമുതല്‍മുടക്കുകയാണ്‌പുരുഷന്‍ ചെയ്യുന്നത്‌. എന്നാല്‍സ്‌ത്രീതിരിച്ചാണ്‌.വസ്‌ത്രം, വീട്ടിലേക്ക്‌വേണ്ട സാധനങ്ങള്‍, ഉപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധകവസ്‌തുക്കള്‍ തുടങ്ങി പല കാര്യങ്ങളില്‍ചെറിയചെറിയതുക നിരന്തരമായിമുടക്കുന്നു. കണക്കെഴുതിസൂക്ഷിച്ചാല്‍ പുരുഷനെക്കാള്‍സ്‌ത്രീയാണ്‌ പണംചെലവാക്കുന്നത്‌.

ഇവിടെയാണ്‌ഒരുകുടുംബബജറ്റ്‌ പ്രസക്തമാകുന്നത്‌. വീട്ടിലെസാമ്പത്തികവകുപ്പ്‌കൈകാര്യംചെയ്യേണ്ടത്‌ പെണ്ണാണ്‌. അതിനാല്‍അവള്‍ സാമ്പത്തികസാക്ഷരത നേടിയിരിക്കണം. എന്ത്‌വാങ്ങുമ്പോഴും ആവശ്യത്തിനാണ്‌ആദ്യത്തെ മുന്‍ഗണന നല്‍കേണ്ടത്‌. പിന്നെയാണ്‌സൗകര്യത്തിന്‌ പ്രാധാന്യം നല്‍കേണ്ടത്‌. എന്നാല്‍ പലപ്പോഴും നേരെതിരിച്ചാണ്‌ നമ്മള്‍ കാര്യങ്ങള്‍ ചെയ്യാറുള്ളത്‌. അല്‌പം പോലുംറിസ്‌കെടുക്കാന്‍ താല്‌പര്യമില്ലാത്തതിനാല്‍എല്ലാത്തിനും സൗകര്യം പരിഗണിക്കുന്നു. അമ്മിയും അരക്കല്ലും പോയിമിക്‌സിവന്നു. അരപ്പിന്‌ വേണ്ടി. ഇന്ന്‌മിക്‌സിയല്ലഗ്രൈന്ററാണ്‌താരം. ചെറിയവീടുകളില്‍ പോലുംഹോംഗ്രൈന്ററുകളുണ്ട്‌. അലക്കാന്‍ മടിച്ച്‌വാഷിങ്‌ മെഷീന്‍, ഭക്ഷണം പലതവണ പാകംചെയ്യുന്നത്‌ മടിച്ച്‌ ഫ്രിഡ്‌ജ്‌. ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ മനുഷ്യന്‍സൗകര്യങ്ങള്‍ക്ക്‌വേണ്ടി മാത്രംചെലവഴിക്കുന്നത്‌ വലിയതുകയാണ്‌. വളരെവലിയതുക.

ഇക്കാര്യത്തിന്‌ ഗുണകരമായമറ്റൊരു വശമുണ്ട്‌. ഇങ്ങനെയുള്ളസൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സമയംവലിയഅളവില്‍ലാഭമുണ്ടാകും. ഈ സമയം നല്ല കാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കാം. മറ്റുജോലിക്ക്‌ പോകാത്ത വീട്ടുമ്മമാര്‍ക്ക്‌ ഈ സമയംഖുര്‍ആനോതുക, നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക, ദിക്‌റ്‌ചൊല്ലുകതുടങ്ങിയഇബാദത്തുകള്‍ക്ക്‌ ഉപയോഗിക്കാം. കുടുംബസന്ദര്‍ശനം പോലെയുള്ളവലിയ പ്രതിഫലമുള്ളഇബാദത്തുകള്‍ക്കും ഉപയോഗിക്കാം.എന്നാല്‍ ഇപ്പറഞ്ഞത്‌ നടക്കുമോ?നടക്കുന്നുണ്ടോ? ഇല്ല എന്നതാണ്‌യാഥാര്‍ത്ഥ്യം.

പ്രിയപ്പെട്ട വായനക്കാരികളേ, നമ്മുടെ സമയംഎന്തിനാണ്‌ നമ്മള്‍ യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നത്‌ എന്ന്‌ശരിക്കുംആലോചിച്ച്‌ നോക്കൂ. നമ്മുടെ പണംഎന്തെല്ലാംആവശ്യങ്ങള്‍ക്കാണ്‌ ഉപയോഗിക്കുന്നത്‌ എന്നുംശരിക്കുംആലോചിച്ച്‌ നോക്കൂ. അല്ലാഹുവിനോട്‌എല്ലാകാര്യത്തിനും മറുപടി പറയേണ്ടിവരുമെന്ന്‌നമുക്കറിയാവുന്ന കാര്യമാണ്‌. എന്നാല്‍ ആ ബോധത്തോടെതന്നെയാണോ നമ്മുടെ എല്ലാവരുടേയും പ്രവര്‍ത്തനങ്ങള്‍ എന്നുംആലോചിക്കാവുന്നതാണ്‌.

പൊങ്ങച്ചം വസ്‌ത്രത്തില്‍ മാത്രമല്ല, ഭക്ഷണത്തിലുമുണ്ട്‌. സാധാരണദിവസങ്ങളില്‍തന്നെ പലപ്പോഴും ഭക്ഷണംആവശ്യത്തിലധികംഉണ്ടാക്കിവെക്കുന്നവരാണ്‌ നമ്മള്‍. സത്‌കാരം, വിവാഹംതുടങ്ങിയവിശേഷദിവസങ്ങളില്‍ പറയുകയുംവേണ്ട.കയ്യും കണക്കുമില്ലാതെ പണംചെലവാക്കും. വെച്ചുണ്ടാക്കും. വിളമ്പി ബാക്കിവന്നത്‌ കളയാനല്ലാതെമറ്റൊന്നിനും പറ്റില്ലല്ലോ. ആളുകള്‍ പഴയ പോലെദരിദ്രരുമല്ല. പണ്ടായിരുന്നുവെങ്കില്‍വന്നേടത്ത്‌ നിന്ന്‌ പോകുമ്പോള്‍ ചിലരെങ്കിലുംഭക്ഷണം പൊതിഞ്ഞ്‌കൊണ്ട്‌ പോകുന്ന പതിവുണ്ടായിരുന്നു. ഇന്നിപ്പോള്‍ അങ്ങനെയുള്ള പതിവുകളും ഇല്ല. അപ്പോള്‍ പലപ്പോഴുംവെച്ച ഭക്ഷണം പാഴാവുകതന്നെ.

നിങ്ങള്‍ആഹാരംകഴിക്കുകയുംകുടിക്കുകയുംചെയ്യുക, എന്നാല്‍ ധൂര്‍ത്ത്‌കാണിക്കരുത്‌. ധൂര്‍ത്ത്‌കാണിക്കുന്നവരെഅല്ലാഹുഇഷ്‌ടപ്പെടുന്നില്ല, തീര്‍ച്ച.

ധൂര്‍ത്തിനെയും പൊങ്ങച്ചത്തെയുംകുറിച്ച്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്ന കാര്യമാണ്‌മേല്‍സൂചിപ്പിച്ചത്‌. ഈ ആയത്തില്‍ പറയുന്ന ധൂര്‍ത്ത്‌ആഹാരത്തിലുംമറ്റും മാത്രമല്ല. എല്ലാകാര്യത്തിലും ബാധകമാണ്‌. മിതമായത്‌മതിജീവിതം ധന്യമാക്കിത്തീര്‍ക്കാന്‍. അമിതമായാല്‍എന്തും അപകടംചെയ്യും.

ഒരിക്കല്‍ നബി(സ്വ)യുടെഅടുക്കല്‍ കുറേയേറെഅടിമകള്‍ ഗനീമത്‌സ്വത്തിന്റെ ഭാഗമായിഎത്തുകയുണ്ടായി. വിവരമറിഞ്ഞ ഫാഥിമബീവി(റ)തന്റെവീട്ടിലേക്ക്‌ഒരാളെവിട്ടുതന്നാല്‍വീട്ടുജോലിക്ക്‌വലിയസഹായമാകുമായിരുന്നുഎന്ന്‌ പ്രവാചകസന്നിധിയില്‍അറിയിച്ചു. എന്നാല്‍അവിടുന്ന്‌ പറഞ്ഞ മറുപടിചിന്തനീയമാണ്‌. ബീവിയോട്‌മഹതിസ്വര്‍ഗ്ഗസ്ഥരായ വനിതകളുടെ നേതാവാണ്‌എന്നത്‌ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന്‌അവിടുന്ന്‌ പറഞ്ഞത്‌ സ്വുബ്‌ഹാനല്ലാഹിവല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹുഅല്ലാഹുഅക്‌ബര്‍എന്ന്‌ നിരിന്തരംചൊല്ലുന്നതാണ്‌ വേലക്കാര്‍ഉണ്ടായിരിക്കുന്നതിലേറെ നല്ലത്‌എന്നാണ്‌.

ഇന്നത്തെ കാലത്തെ ഇതൊക്കെ സാധിക്കുമോഎന്ന്‌വിചാരിക്കുന്നവരാകും ഭൂരിപക്ഷവും. എന്നാല്‍ അത്തരക്കാര്‍ മനസ്സിലാക്കേണ്ടത്‌ ഏത്‌കാലത്തുംഇതെല്ലാം സാധ്യമാണ്‌ എന്നതാണ്‌. വേണ്ടത്‌ നന്മയില്‍ജീവിതംചെലവഴിക്കാനുള്ള മനസ്സാണ്‌. അത്‌ഉണ്ടായാല്‍ചെയ്യുന്നതും പറയുന്നതുംകേള്‍ക്കുന്നതുംഎല്ലാം നന്മയുള്ളകാര്യങ്ങളായിരിക്കും. ആ മനസ്സാണ്‌ആദ്യംരൂപപ്പെടുത്തേണ്ടത്‌.

ദുനിയാവില്‍വെച്ച്‌ നമ്മള്‍ ചെയ്‌ത്‌കൂട്ടിയതിന്മകള്‍ തന്നെ ധാരാളമുണ്ടാകുംആഖിറത്തില്‍ സങ്കടപ്പെടുത്താന്‍. അപ്പോള്‍ ധൂര്‍ത്തും പൊങ്ങച്ചവുംകൂടെകൊണ്ട്‌ പോകാതിരിക്കാന്‍ ശ്രമിക്കാം. കാരണംആഢംബരംകാണിക്കാന്‍ ദുനിയാവിലും പണവുംസമയവുംചെലവാക്കണം, മനപ്രയാസംവേറെയും. ആഖിറത്തിലാകട്ടെ അത്‌ നമുക്ക്‌സങ്കടംമാത്രമേ നല്‍കുന്നുള്ളൂ. എന്നാല്‍മിതവ്യയവും ഉള്ളതില്‍തൃപ്‌തിപ്പെടുന്ന മനസ്സുംദുനിയാവിലുംആഖിറത്തിലുംസന്തോഷകാരണമായിമാറുന്നു.

അല്ലാഹു നന്മയില്‍ജീവിതംചെലവഴിക്കുന്നവരില്‍ ഉള്‍പ്പെടുത്തട്ടെ, ആമീന്‍. 1973ലെ ക്രസന്റ്‌ ബോര്‍ഡിങ്‌ മദ്‌റസ വാര്‍ഷികമാണ്‌ രംഗം. മുഖ്യാതിഥിയായി വരുത്‌ ഇംഗ്ലീഷ്‌ ഭാഷയിലെ അഗ്രഗണ്യനായ കാലിക്കറ്റ്‌ വൈസ്‌ ചാന്‍സലര്‍ എം.എം ഗനിയാണ്‌. അദ്ദേഹത്തിന്റെ പ്രഭാഷണം പരിഭാഷപ്പെടുത്തുാനുള്ള വ്യക്തിയെ തെരഞ്ഞു മാനേജര്‍ പി.കെ മുഹമ്മദ്‌ ഹാജി ഹതാശനായി ഇരിക്കുകയാണ്‌. സുന്നീ സംഘടനാ രംഗത്ത്‌ ആംഗലേയ ഭാഷാപണ്ഡിതന്മാര്‍ കുറവുള്ള സമയം. ഉള്ളവര്‍ക്കു തന്നെ ഗനിയെ പോലുള്ള ഒരാളുടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ പേടി. ക്രസന്റിലേക്കു വന്ന കെ.പി ഉസ്‌മാന്‍ സാഹിബ്‌ വളരെ വൈകിയാണ്‌ ഗനിയുടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ ആളെക്കിട്ടാതെ സംഘാടകര്‍ വിഷമിച്ചിരിക്കുന്ന വിവരമറിഞ്ഞത്‌. സംഘടാകരുടെ അവസ്ഥ കണ്ടപ്പോള്‍ ഉസ്‌മാന്‍ സാഹിബ്‌ `ബേജാറാകണ്ട, ഞാന്‍ പരിഭാഷ ചെയ്‌തുകൊള്ളാം' എന്നു പറഞ്ഞു സാന്ത്വനിപ്പിച്ചു. പഴയ ബ്രണ്ണന്‍ കോളേജ്‌ പഠന കാലത്തെ കഴിവും പ്രാഗത്ഭവും അദ്ദേഹത്തിനു ഉണ്ടെന്ന്‌ അറിയാമെങ്കിലും, പലപ്രഗത്ഭരും മടി കാണിച്ച ഈ പരിഭാഷപ്പെടുത്തല്‍ സാഹിബിനെകൊണ്ട്‌ സാധിക്കുമോ എന്ന്‌ ഹാജി ന്യായമായും സംശയിച്ചു. സാഹിബിന്റെ തീരുമാനത്തിലെ കണിശത അറിയാവുതുകൊണ്ട്‌ മറുത്തൊന്നും പറഞ്ഞതുമില്ല. ഗനി പ്രസംഗം തുടങ്ങി. ഉസ്‌മാന്‍ സാഹിബ്‌ പരിഭാഷപ്പെടുത്താന്‍ എഴുന്നേറ്റു നിന്നു. അന്താരാര്‍ത്ഥങ്ങള്‍ നിറഞ്ഞ സാഹിത്യസമ്പന്നമായ പ്രഭാഷണം. പദാനുപദ പരിഭാഷക്കുപരിയായി വരികള്‍ക്കിടയിലെ വ്യംഗ്യാര്‍ത്ഥങ്ങളും സൂചനകളും ഉജ്ജ്വലമായി അദ്ദേഹത്തില്‍ നിര്‍ഗളിച്ചപ്പോള്‍, ഞെട്ടിത്തരിച്ചത്‌ ഹാജിയാര്‍ മാത്രമായിരുന്നില്ല. അന്നോളം വെറുമൊരു സംഘാടകനാണ്‌ ഉസ്‌മാന്‍ സാഹിബ്‌ എന്നു തെറ്റിദ്ധരിച്ചവര്‍ കൂടിയായിരുന്നു.
******

കണ്ണൂരിലെ വേങ്ങാടുള്ള തറവാട്ടിലൊരു കല്യാണം കൂടാന്‍ പോയതാണ്‌ സാഹിബും കൂട്ടുകാരും. സമസ്‌തയുടെ പുതുതായി വാങ്ങിയ ട്രക്കറിലാണ്‌ യാത്ര. സംഘടനയുടെ വണ്ടിയില്‍ ആരു യാത്രചെയ്‌താലും വാടക ഓഫീസില്‍ അടക്കണമെന്നാണ്‌ നിയമം. വിവാഹശേഷം സാഹിബ്‌ തറവാട്ടില്‍ തന്നെ തങ്ങി. തിരിച്ചുള്ള യാത്രയില്‍ കുഞ്ഞിപ്പള്ളിക്കടുത്ത്‌ വെച്ചു ട്രക്കര്‍ അപകടത്തില്‍പെടുകയും യാത്രക്കാര്‍ പരുക്കേല്‍ക്കുകയും ചെയ്‌തു. ഏതാനും പേര്‍ ഹോസ്‌പിറ്റലില്‍ അഡ്‌മിറ്റ്‌ ചെയ്‌തു. പ്രയാസകരമായ ഈ അവസ്ഥ പരിഗണിച്ച്‌ ഓഫീസിലെ ചിലര്‍ ട്രക്കറിന്റെ വാടക വേണ്ടെന്നു വെച്ചു. ഇത്‌ അറിഞ്ഞ സാഹിബ്‌ കോപാകുലനായി. `പ്രസ്ഥാനത്തിന്‌ ഒറ്റ നയാപൈസയും നഷ്ടപ്പെടുത്തരുത്‌. അന്നു യാത്രപോയവരില്‍ നിന്ന്‌ മുഴുവന്‍ പണവും വസൂലാക്കി ഉടനെ സമസ്‌തയില്‍ ഏല്‍പിക്കണം'. ദേഷ്യംകൊണ്ട്‌ ചുവന്ന മുഖവുമായി സാഹിബ്‌ ആജ്ഞാപിച്ചു.
**********

ചാവക്കാടിനടുത്ത വെന്മേനാട്‌ ഗ്രാമം. അവിടെ മറവു ചെയ്യപ്പെട്ട സൂഫി വര്യന്‍ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ മഖ്‌ബറയില്‍ സിയാറത്തിനു വന്നതാണ്‌ അദ്ദേഹത്തിന്റെ പുത്രനായ കെ.പി ഉസ്‌മാന്‍ സാഹിബ്‌. തങ്ങളുടെ ആത്മീയ നേതാവിന്റെ പുത്ര സാന്നിധ്യം നാട്ടുകാരെ വല്ലാതെ സന്തോഷിപ്പിച്ചു. ജമാഅത്ത്‌ നിസ്‌കാരത്തിനു ശേഷം സ്ഥലത്തെ പ്രമുഖര്‍ സാഹിബിനെ ഒരു നസ്വീഹത്ത്‌ പ്രഭാഷണം നടത്താന്‍ നിര്‍ബന്ധിച്ചു. സൂഫീ പണ്ഡിത പരമ്പരയില്‍ ജനിച്ച ഉസ്‌മാന്‍ സാഹിബില്‍ നിന്ന്‌ അവര്‍ പ്രതീക്ഷിച്ചത്‌, പാരമ്പര്യത്തിന്റെ പോരിശ വിളമ്പുന്ന ഒരു പ്രസംഗമായിരുന്നു. പക്ഷേ, `വഅന്‍ ലൈയ്‌സ ലില്‍ ഇന്‍സാനി ഇല്ലാ മാ സആ' എ ആയത്ത്‌ ഓതിയാണ്‌ ആ യുവാവ്‌ പ്രഭാഷണം തുടങ്ങിയത്‌. കുടുംബ മാഹാത്മ്യം ഒരു യാഥാര്‍ത്ഥ്യമായിരിക്കെ തന്നെ, സ്വയം കര്‍മങ്ങളില്‍കൂടി ഉന്നതി തേടാനുള്ള പരിശ്രമ മാര്‍ഗമാണ്‌ ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നതെന്നും നിങ്ങളതിനു എന്നെ അനുവദിക്കണമെന്നുമായിരുന്നു ആ പ്രസംഗത്തിന്റെ സാരാംശം. യുവപ്രഭാഷകന്‍ ആയത്തും ഹദീസുമോതി വിഷയം സ്ഥാപിച്ചപ്പോള്‍ ശ്രോതാക്കള്‍ കോരിത്തരിച്ചുപോയത്രെ. അന്നത്തെ വെന്മേനാട്ടിലെ പതിവു സമ്പ്രദായത്തിനു വിപരീതമായി, മഹാനായ തോപ്പില്‍ ഇബ്രാഹീം മുസ്‌ലിയാരുടെ മകന്‍ തോപ്പില്‍ കാസിം എന്നവര്‍ക്ക്‌ മകളെ, കണ്ണൂരില്‍നിന്നുള്ള സാഹിബിന്‌ നികാഹ്‌ ചെയ്‌തുകൊടുക്കാടുത്തുകൊണ്ടാണ്‌ നാട്ടുകാര്‍ ആ പ്രസംഗത്തിനു പാരിദോശേികം നല്‍കിയത്‌.

സമസ്‌തയെ നയിച്ച ഉമറാക്കളില്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു കെ. പി ഉസ്‌മാന്‍ സാഹിബ്‌. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്‌ വേങ്ങാടാണ്‌ ജന്മദേശം. പിതാവ്‌ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ കുടുംബ പരമ്പര അബൂബക്കര്‍ സിദ്ദീഖ്‌(റ)വിലേക്കും അബൂ ഉബൈദത്തുബ്‌നു ജര്‍റാഹിലേക്കും ചെന്നെത്തുന്നു. വേങ്ങാട്‌ ഓത്തു പള്ളിയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം വേങ്ങാട്‌ ജുമാമസ്‌ജിദ്‌ ദര്‍സില്‍ ചേര്‍ന്നു. അതോടൊപ്പം പട്ടിപ്രം എലിമെന്ററി സ്‌കൂള്‍, തലശ്ശേരി ബി. ഇ. എം സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഭൗതിക വിദ്യാഭ്യാസം നേടി. ഉപരിപഠനം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വെച്ചായിരുന്നു.

1951-ല്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ രൂപീകരിച്ചപ്പോള്‍ കെ.പി ഉസ്‌മാന്‍ സാഹിബായിരുന്നു പ്രഥമ ജനറല്‍ സെക്രട്ടറി. പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പ്രസിഡണ്ടും സയ്യിദ്‌ അബ്‌ദുറഹിമാന്‍ ബാഫഖി തങ്ങള്‍ ട്രഷററുമായിരുന്നു. വിദ്യാഭ്യാസ ബോര്‍ഡിന്റെ വളര്‍ച്ചയിലും വികാസത്തിലും ഉസ്‌മാന്‍ സാഹിബിന്റെ പ്രവര്‍ത്തനങ്ങള്‍ നിസ്‌തുലമായിരുന്നു. 1943 ല്‍ മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്‍ രൂപീകരിച്ചപ്പോള്‍ സ്ഥാപക ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട്‌ ബാഫഖി തങ്ങളുടെ നിര്‍ദേശാനുസരണം തന്റെ സേവനം മുഴുവന്‍ മതരംഗത്തേക്ക്‌ മാറ്റുകയായിരുന്നു. കോളറയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ച കാലത്ത്‌ സാഹചര്യത്തെ ചൂഷണം ചെയ്‌ത്‌ മുസ്‌ലിം കുട്ടികളെ ഏറ്റെടുക്കാന്‍ ക്രിസ്‌ത്യാനികള്‍ രംഗപ്രവേശം ചെയ്‌തപ്പോള്‍ ഇതിനെ തടയാന്‍ മുന്നിട്ടിറങ്ങിയത്‌ ഉസ്‌മാന്‍ സാഹിബായിരുന്നു. ഈ സന്ദര്‍ഭത്തിലാണ്‌ താനൂരില്‍ യതീംഖാന സ്ഥാപിക്കുന്നത്‌. താനൂരില്‍ സ്ഥാപിതമായ യതീംഖാനയും മാനേജര്‍ സ്ഥാനവും അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നു. ഹൈദരാബാദ്‌ ആക്ഷന്‍കാലത്ത്‌ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തകനും പ്രഭാഷകനുമായ ഉസ്‌മാന്‍ സാഹിബ്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സ്‌കൂളുകളില്‍ വെച്ചുള്ള മദ്‌റസ പഠനം നിരോധിക്കപ്പെട്ടപ്പോള്‍ ഓരോ മഹല്ലിലും ദീനീ കേന്ദ്രം എന്ന ബാഫഖി തങ്ങളുടെ അഭിലാഷത്തിന്‌ പൂര്‍ത്തീകരണമേകാനുള്ള പ്രയത്‌നമായി രംഗത്തിറങ്ങുകയായിരുന്നു ജയില്‍ മോചിതനായ ഉസ്‌മാന്‍ സാഹിബ്‌. 1951-ല്‍ വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്‌ട്രീയ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഉപേക്ഷിച്ചു.

ഗതാഗതം പോലും വികാസം പ്രാപിക്കാത്ത കാലത്ത്‌ മദ്‌റസകള്‍ സ്ഥാപിക്കാനായി അദ്ദേഹം കയറിയിറങ്ങാത്ത, പ്രസംഗിക്കാത്ത ഗ്രാമങ്ങള്‍ കേരളത്തിലില്ല. പ്രയാസങ്ങളും പ്രതിസന്ധികളും നിരന്തരം പിന്തുടര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ ദൃഢ നിശ്ചയത്തെ കീഴ്‌പ്പെടുത്താനായില്ല. മദ്‌റസാ പ്രസ്ഥാനത്തിന്‌ വെള്ളവും വളവും നല്‍കി പരിരക്ഷണം നല്‍കിയവരില്‍ മുന്‍നിരയിലാണ്‌ ഉസ്‌മാന്‍ സാഹിബിന്റെ സ്ഥാനം. പാഠ്യപദ്ധതി, പാഠപുസ്‌തകങ്ങള്‍, മദ്‌റസ വിസിറ്റിംഗ്‌, മുഅല്ലിം ട്രെയിനിംഗ്‌, ഹിസ്‌ബ്‌ പരീക്ഷ സമ്പ്രദായങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, മദ്‌റസാ റിക്കാര്‍ഡുകള്‍ തുടങ്ങി എണ്ണമറ്റ പുരോഗമന പദ്ധതികള്‍ നടപ്പില്‍ വന്നത്‌ അദ്ദേഹത്തിന്റെ ക്രാന്തദര്‍ശിത്വവും ധിഷണപാടവവും കൊണ്ട്‌ മാത്രമാണ്‌. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേരെ സമുദായത്തിനകത്ത്‌ നിന്നും പുറത്ത്‌ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്ന പശ്ചാത്തലത്തിലാണ്‌ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നത്‌ സ്‌മരണീയമാണ്‌. ഓത്തു പള്ളികളില്‍ നടത്തിയിരുന്ന മുല്ലമാരുടെ ജോലി നഷ്‌ടമാവുമെന്ന ഭയത്താല്‍ അവര്‍ മദ്രസാ വിദ്യാഭ്യാസത്തിനെതിരെ പരോക്ഷമായെങ്കിലും ഇടപെട്ട സമയമായിരുന്നു അത്‌. അതോടൊപ്പം ബോര്‍ഡും ചോക്കും ക്ലാസടിസ്ഥാനത്തിലുള്ള പഠനരീതിയും അന്ന്‌ മതപഠനമേഖലയിലെ പരിവര്‍ത്തന പ്രക്രിയകളായിരുന്നു. ഇന്നത്തെ രീതിയിലുള്ള ശാസ്‌ത്രീയ സംവിധാനം അരനൂറ്റാണ്ട്‌ മുമ്പ്‌ ആവിഷ്‌കരിച്ച അവരുടെ കഴിവ്‌ അപാരം തന്നെ. കരിക്കുലം, റെയ്‌ഞ്ച്‌ സംവിധാനം, മുഅല്ലിം ട്രെയിനിംഗ്‌, ലോവര്‍ ഹയര്‍ സെക്കണ്ടറി തലത്തിലുളള പരീക്ഷാ സമ്പ്രദായം എന്നിവയൊക്കെ ഇദ്ദേഹത്തിന്റെ സംഭാവനകളായിരുന്നു.

1951 മുതല്‍ 1957 വരെ ഉസ്‌മാന്‍ സാഹിബ്‌ വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നു. എന്നാല്‍ 1957 ല്‍ മുശാവറ മെമ്പര്‍ ജനറല്‍ സെക്രട്ടറിയായി വരണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന്‌ ജനറല്‍ സെക്രട്ടറിയായി കോട്ടുമല ഉസ്‌താദ്‌ നിയമിതനായി. പിന്നീട്‌ മരണം വരെ വിദ്യാഭ്യാസ ബോര്‍ഡിന്റെ സെക്രട്ടറിയായിരുന്നു ഉസ്‌മാന്‍ സാഹിബ്‌. 1958 ല്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപീകൃതമായപ്പോള്‍ അതിന്റെ സെക്രട്ടറി സ്ഥാനം അലങ്കരിച്ചതും അദ്ദേഹമായിരുന്നു. 1961 ല്‍ സമസ്‌തയുടെ കീഴില്‍ സുന്നി യുവജന സംഘം നിലവില്‍ വന്നപ്പോള്‍ ഉസ്‌മാന്‍ സാഹിബ്‌ മുഖ്യകാര്യദര്‍ശിയായി പ്രവര്‍ത്തിച്ചു. പി. എം. എസ്‌. എ പൂക്കോയ തങ്ങള്‍ ആയിരുന്നു എസ്‌. വൈ. എസിന്റെ പ്രസിഡണ്ട്‌. മത-ഭൗതിക വിജ്ഞാനങ്ങളുടെ സമന്വയമെന്ന അദ്ദേഹത്തിന്റെ ആശയത്തിന്റെ ഫലമായാണ്‌ സമസ്‌തയുടെ കീഴില്‍ പ്രഥമ ബോര്‍ഡിംഗ്‌ മദ്‌റസ നിലവില്‍ വരുന്നത്‌. അതിന്റെ പരിപോഷണത്തിലും വളര്‍ച്ചയിലും അദ്ദേഹത്തിന്റെ ഭാഗധേയം പ്രധാനം തന്നെ.

പട്ടിക്കാട്‌ ജാമിഅ നൂരിയ്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇംഗ്ലീഷ്‌, ഉറുദു ഭാഷകള്‍ പഠിപ്പിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി. വിദ്യാഭ്യാസ ബോര്‍ഡിന്റെ പരീക്ഷാ ബോര്‍ഡ്‌ ചെയര്‍മാനായും, ഓഫീസ്‌ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. പാഠ്യപദ്ധതി പരിഷ്‌കാരം പ്രായോഗിക വത്‌കരിക്കാനും മാനേജ്‌മെന്റുകളെ ഉദ്‌ബുദ്ധരാക്കുന്നതില്‍ മുഫത്തിശുമാരെ ഉപയോഗപ്പെടുത്താനും അദ്ദേഹം അതീവശ്രദ്ധ നല്‍കി. മരണം വരെ ജംഇയ്യത്തുല്‍ മുഫത്തിശീനിന്റെ പ്രസിഡണ്ടായി സേവന വീഥിയില്‍ തിളങ്ങി നിന്നു. 1970-ല്‍ വിദ്യാഭ്യാസ ബോര്‍ഡിന്‌ സ്വന്തമായി ഒരു ഓഫീസ്‌ എന്ന അദ്ദേഹത്തിന്റെ ദീര്‍ഘ കാലത്തെ ആഗ്രഹം സാക്ഷാത്‌കാരമായി. പരപ്പനങ്ങാടിയില്‍ നിന്നും ചേളാരിയിലേക്ക്‌ ഓഫീസ്‌ പ്രവര്‍ത്തനങ്ങള്‍ മാറിയതോടെ അദ്ദേഹവും കുടുംബ സമേതം ചേളാരിയിലേക്ക്‌ താമസം മാറി. സമസ്‌തയുമായുള്ള ഉസ്‌മാന്‍ സാഹിബിന്റെ ഹൃദയ ബന്ധം ഇതില്‍ നിന്നും സുഗ്രാഹ്യം. ദീര്‍ഘ ദൃഷ്‌ടിയോടെയുള്ള ആസൂത്രണ പാടവമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. ഒരു സംഘടനാ നേതാവിനുണ്ടാവേണ്ട സര്‍വ്വ ഗുണങ്ങളും സമ്മേളിച്ച അനുഗ്രഹീത വ്യക്തിത്വമായിരുന്നു ഉസ്‌മാന്‍ സാഹിബ്‌.

1998 ആഗസ്റ്റ്‌ 7 (റബീഉല്‍ ആഖിര്‍ 15)നായിരുന്നു മഹാന്റെ വഫാത്ത്‌. വസിയ്യത്തനുസരിച്ച്‌ പിതാമഹന്‍ ശൈഖ്‌ നൂറുദ്ദീന്‍(റ) അവര്‍കളുടെ ചാലിയത്തെ മഖ്‌ബറക്കടുത്ത്‌ ഖബറടക്കി.


Share