അര്‍ജന്റീനയിലെ മുസ്‌ലിം വിശേഷങ്ങള്‍

Print This page
അബ്ദുല്‍ ഹഖ്‌ . എ.പി മുളയങ്കാവ്‌
യുഎസ്‌, യൂറോപ്പ്‌, ലാറ്റിനമേരിക്ക എന്നിവ താരതമ്യംചെയ്യുമ്പോള്‍ പെതുവെ മുസ്‌ലിംകള്‍ കുറവാണ്‌ അര്‍ജന്റീനയില്‍. ലാറ്റിനമേരിക്കയെ സംബന്ധിച്ചെടുത്തോളം വളര്‍ന്ന്‌കൊണ്ടിരിക്കുന്ന മതമാണ്‌ ഇസ്‌ലാം.അര്‍ജന്റീനയിലെ ദഅ്‌വ പ്രവര്‍ത്തകര്‍ പറയുന്നത്‌ രണ്ട്‌ ശതമാനം മാത്രമാണ്‌ ഇവിടുത്തെ യഥാര്‍ത്ഥ അര്‍ജന്റീനിയന്‍ മുസ്‌ ലിംകള്‍ ഉള്ളത്‌.

19,20 നൂറ്റാണ്ടുകള്‍ക്കിടയിലാണ്‌ പണ്ട്‌ ഓട്ടോമന്‍ സാമ്ര്യാജ്യത്തിന്‌ കീഴിലുണ്ടായിരുന്ന മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളായ സിറിയ,ലബനാന്‍ എന്നിവിടങ്ങളില്‍ നിന്നും അര്‍ജ്‌ന്റീനയിലേക്ക്‌ പലായനം ചെയ്‌തവരാണ്‌ ഇവിടുത്തെ മുസ്‌ലിംകള്‍. അന്നത്തെ പലായനത്തില്‍ മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ ക്രിസ്‌ത്യാനികളായിരുന്നു.

അര്‍ജന്റീന ലാറ്റിനമേരിക്കയിലെ മുസ്‌ലിംകളുടെ വലിയ കേന്ദ്രമാണ്‌. കണക്കുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ മുസ്‌ലിംകള്‍ 4 ലക്ഷത്തില്‍ നിന്ന്‌ അഞ്ചു ലക്ഷത്തിലേക്ക്‌ ഒഴുക്ക്‌ എത്തിയിട്ടുണ്ടെന്നും ലാറ്റിനമേരിക്കയിലെ ദക്ഷിണ രാജ്യങ്ങളില്‍ മൊത്തം രണ്ട്‌ ശതമാനം മുസ്‌ ലിം വളര്‍ച്ച എത്തിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.സൗത്ത്‌ അമേരിക്കയിലെ വലിയ കേന്ദ്ര മസ്‌ജിദായി 1989 ല്‍ നിര്‍മ്മിച്ച കിംഗ്‌ ഫഹദ്‌ ഇസ്ലാമിക്‌ കള്‍ച്ചറള്‍ സെന്ററടക്കം നിരവധി പള്ളികളും സാസ്‌കാരിക കേന്ദ്രങ്ങളും ഇന്ന്‌ അര്‍ജന്റീനയിലുണ്ട്‌.

യൂറോപ്പിനോടും അമേരിക്കയോടും താരതമ്യം ചെയ്‌തു നോക്കുമ്പോള്‍ അര്‍ജന്റീനയില്‍ തുറന്ന മനസ്സോടെയാണ്‌ ഇസ്‌ലാം നിലനില്‍ക്കുന്നത്‌. ചിലയാളുകള്‍ മാത്രമാണ്‌ മതത്തെ രഹസ്യമായികൊണ്ട്‌ നടക്കുന്നത്‌.അര്‍ജന്റീനയെ സബന്ധിച്ചെടുത്തോളം ഇസ്‌ലാം മതത്തെ കൊണ്ട്‌ പോകാനും മുസ്‌ലിമായി ജീവിതം നയിക്കാനും അവര്‍ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നുണ്ട്‌. മുസ്‌ലിമായതിന്റെ പേരില്‍ വിവേചനമോ മതത്തിന്റെ അനുഷ്‌ഠാനങ്ങള്‍ക്ക്‌ വിലക്കെന്നുമില്ല, സമാധാനത്തിന്റെ മതത്തിന്‌ സ്വാതന്ത്ര്യമുള്ള നാട്‌ അതാണ്‌ അര്‍ജന്റീന.

കാര്‍ലോസ്‌ മെനേമിന്റെ കാലം

പോപ്പുലേഷന്‍ വര്‍ധിച്ചപ്പോള്‍ ഒരുപാട്‌ മുസ്ലിംകളെ അവഗണിക്കപ്പെട്ടതായി തോന്നിയെങ്കിലും അതിനോരു പരിഹാരമുണ്ടായത്‌ 1989 ലെ കാര്‍ലോസ്‌ മെനേമെന്റെ തെരെഞ്ഞെടുപ്പോട്‌ കൂടെയാണ്‌. അദ്ദേഹം രണ്ട്‌ സിറിയന്‍ കുടിയേറ്റക്കാരെ ചിലിക്കടുത്ത ലാ റിയോജ പ്രൊവിന്‍സിലേക്ക്‌ ഉയര്‍ത്തി. മാത്രവുമല്ല അറേബ്യന്‍ വംശജനായ ആദ്യ പ്രസിഡന്റായി അദ്ദേഹം മാറുകയും ചെയ്‌തു. മെനേമെന്റെ കടന്നുവരവ്‌ രാജ്യത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. പുതിയ ചിന്തകളും ലക്ഷ്യങ്ങളും മുന്നില്‍ കണ്ട്‌ (അര്‍ജന്റീനിയന്‍ പ്രസിഡന്റ്‌) അദ്ദേഹം തന്റെ വിശ്വാസങ്ങളെ തന്നെ ഒഴിവാക്കുകയാണ്‌ ചെയ്‌തത്‌. ഒരു മുസ്‌ലിം ഹൃദയം അദ്ദേഹത്തിലുണ്ടായിരുന്നെങ്കിലും ദേശത്തിന്റെ പ്രസിഡന്റ്‌ പദവി സ്വപ്‌നം കണ്ട്‌ 1966 ല്‍ ക്രിസ്‌തുമതത്തിലേക്ക്‌ മാറുകയായിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ തന്നെ മുന്‍ ഭാര്യയായിരുന്ന സുലേമ യോമ പറയുന്നു.

പ്രാദേശികമായും അന്താരാഷ്ട്രീയ പരമായും ഒരു നിലക്ക്‌ വിവാദ പുരുഷനായിരുന്നുവെങ്കിലും അദ്ദേഹം പ്രസിഡന്റ്‌ കാലയളവില്‍ മുസലിംകള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമാവുന്ന നിരവധി പുരോഗനാത്മകമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കാഴ്‌ചവെച്ചു. ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതികളും ആരോഗ്യ സുരക്ഷാ ക്യാമ്പയിനുകളും അവയില്‍ ചിലത്‌ മാത്രം. അദ്ദേഹം തുടങ്ങിവെച്ച ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്ക്‌ അര്‍ജന്റീനയിലുടനീളം വന്‍സ്വീകരണം ലഭിച്ചു. ലാറ്റിനമേരിക്കയിലെ രാജ്യത്ത്‌ സ്‌ത്രീകള്‍ക്ക്‌ കോണ്‍ഗ്രസ്സില്‍ പ്രതിനിധീകരിക്കാന്‍ ക്വാട്ട നിയമം നടപ്പിലാക്കാന്‍ അദ്ദേഹം ജനങ്ങളെ ബോധവത്‌കരിച്ചു. പക്ഷെ 1992 ലെയും 94 ലെയും ആക്രമണങ്ങളെ നേരിടാന്‍ ശേഷിയില്ലാത്ത്‌ 97ലെ അദ്ദേഹത്തിന്റെ നാടീകീയമായ അന്ത്യം കുറിച്ചു.

മുസ്‌ലിം പശ്ചാത്തലത്തില്‍ നിന്ന്‌ വന്ന ആളയാത്‌ കൊണ്ട്‌ തന്നെ മെനേം മുസ്‌ ലിം സമുദായത്തിന്‌ തന്നാലാവുന്ന സഹായങ്ങള്‍ ചെയ്‌തു കൊടുത്തു.1995 ല്‍ കിംഗ്‌ ഫഹദ്‌ മസ്‌ജിദ്‌ നിര്‍മ്മിക്കാന്‍ അദ്ദേഹം 8 ഏക്കര്‍ സ്ഥലം വിറ്റു ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ പള്ളിയായിരുന്നു കിംഗ്‌ ഫഹദ്‌ മസ്‌ജിദ്‌.

അര്‍ജന്റീനിയന്‍ സമുദായത്തിലെ ഒരു മുസ്‌ലിം

മതം എങ്ങനെ സംരക്ഷിക്കപ്പെടുന്നതെന്നും എങ്ങനെ വംശനാശം സംഭവിക്കുന്നുവെന്നും അടയാളപ്പെടുന്നതിന്റെ വലിയ ഉദാഹരണമാണ്‌ അര്‍ജന്റീനയിലെ വലിയ സിറ്റിയായ ബ്യൂണോസ്‌ ഐറിസ്‌. 19ാം നുറ്റാണ്ടിന്റെ അവസാനത്തിലും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഏകദേശംഅര മില്യണോളം മുസ്‌ലിംകള്‍ അര്‍ജന്റീനയിലേക്ക്‌ കുടിയേറിയത്‌.പക്ഷെ ഇപ്പോ ജനസംഖ്യ വര്‍ധിക്കുന്നുവെങ്കിലും സ്വയം മുസ്‌ലിമാണെന്ന്‌ തിരിച്ചറിഞ്ഞ ആചാര അനുഷ്‌ഠാന കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നവര്‍ ജനസംഖ്യാനുപാതം വെച്ചു നോക്കുമ്പോള്‍ കുറവാണ്‌. ബ്യൂണോസ്‌ ഐറിസിലെ മുസ്‌ലിം നേതാക്കളുമായുള്ള ഇന്റര്‍വ്യൂകളില്‍ അവര്‍ പറയുന്നത്‌ പ്രകാരം കര്‍മ്മങ്ങളില്‍ മുഴുകുന്ന (പ്രാക്ടീസിംഗ്‌) മുസ്‌ലിംകളുടെ എണ്ണം കുറവാണ്‌. ഇസ്‌ലാമിക അധ്യാപനങ്ങളെ പ്രചരിപ്പിക്കാനും മതപരിവര്‍ത്തനം ചെയ്‌തവര്‍ക്ക്‌ അനുഷ്‌ഠാന കര്‍മ്മങ്ങള്‍ കൃത്യമായി പാലിക്കാന്‍ അറിവ്‌ പകര്‍ന്ന്‌ കൊടുക്കാന്‍ തത്‌പരരായവര്‍ ആഴ്‌ചയില്‍ ഒരു ദിവസം ഒത്തുകൂടുകയും ഖുര്‍ആന്‍ വിശ്വാസ മറ്റു അനുബന്ധങ്ങള്‍ പഠിക്കുകയും ചെയ്യും.

അര്‍ജന്റീനയിലെ വളര്‍ന്നു വരുന്ന ഇസ്‌ലാമിനും മുസ്‌ലിമിനും തിരിച്ചടിയായത്‌ 1990 കളില്‍ അരങ്ങേറിയ വിവാദ പശ്ചാത്തലങ്ങളാണ്‌.1992 ല്‍ ബ്യൂണോസ്‌ ഐറിസില്‍ ഇസ്രയേല്‍ എംബസിക്കെതിരെ ബോംബേറ്‌ ഉണ്ടായി. അപ്രതീക്ഷിത ദുരന്തത്തില്‍ 23 പേര്‍ മരിക്കുകയും 242 പേര്‍ക്ക്‌ അപകടത്തില്‍ പെടുകയും ചെയ്‌തു. അതിന്‌ ശേഷം 1994ല്‍ അര്‍ജന്റീനയന്‍ ജൂതരുടെ പ്രധാന കേന്ദ്രമായ സൊസൈറ്റിക്കെതിരെ വീണ്ടും ആക്രമണം.

നൂറോളം പേര്‍ കൊല്ലപ്പെട്ട ആ ആക്രമണമായ അര്‍ജന്റീനയിലെ വലിയ ഭീകര അക്രമണം. ഇത്തരം ആക്രമണങ്ങള്‍ക്ക്‌ ശേഷമാണ്‌ അര്‍ജന്റീനയില്‍ ഇസ്‌ലാം വിരുദ്ധ ചലനങ്ങള്‍ ശക്തിപ്പെട്ടത്‌. ഒരുപാട്‌ അര്‍ജന്റീയന്‍ മുസ്‌ലിംകളോട്‌ പുറത്ത്‌ നിന്ന്‌ വന്നവരെ പോലെ പെരുമാറി. മാത്രവുമല്ല അര്‍ജന്റീനയന്‍ ഗവണ്‍മെന്റ്‌ തീവ്രവാദ ആക്രമണങ്ങളില്‍ നീതി കൊണ്ട്‌ വരാന്‍ കഴിഞ്ഞില്ലെന്ന്‌ ഒരുപാട്‌ ജൂതരും ക്രിസ്‌ത്യാനികളും വിശ്വസിച്ചു.

2011 ല്‍ കിര്‍ച്ചനറുടെ ഭരണഘടന നിയമ നിര്‍മ്മാണ സഭയില്‍ പാസ്സാക്കിയെടുത്ത നിയമത്തിലൂടെയാണ്‌ അതിനൊരു തിരുത്ത്‌ കൈവരുന്നത്‌. പൊതു ഇടങ്ങളില്‍ മുസ്‌ലിം സ്‌ത്രീകള്‍ക്ക്‌ പൂര്‍ണ്ണ സ്വാത്‌ന്ത്ര്യത്തോടെ ഹിജാബ്‌ ധരിക്കാന്‍ അവകാശമുണ്ടെന്നതായിരുന്നു പാസ്സാക്കിയെടുത്ത നിയമം. മത സ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും എന്ന നിലയിലേക്ക്‌ ഈ നിയമത്തെ വിപുലപ്പെടുത്തി.അര്‍ജന്റീനയിലെ ന്വൂനപക്ഷമായ മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം ഏറെ സന്തോഷകരമായ കാര്യവും വിവേചനമില്ലാതെ മതസ്വാതന്ത്ര്യം അനുവദിച്ച്‌ കൊടുക്കുന്ന നിയമവുമാണത്‌. ഈ നിയമമനുസരിച്ച്‌ സ്‌ത്രീകള്‍ക്ക്‌ ഹിജാബ്‌ ധരിച്ച്‌ കൊണ്ട്‌ തന്നെ ഐഡന്ററ്റി കാര്‍ഡുകളില്‍ ഫോട്ടോ പതിക്കാം.

മറ്റോരു ശ്രദ്ധേയമായ കാര്യം അര്‍ജന്റീനയിലെ മുസ്‌ലിംകളിപ്പോള്‍ ഇസ്‌ലാമിക അധ്യാപനങ്ങള്‍ കൈമാറുന്നത്‌ സ്‌പാനിഷ്‌ ഭാഷയിലാണ്‌. ലാറ്റിനമേരിക്കയില്‍ മില്യണ്‍ കണക്കിന്‌ ആളുകളുടെ നാട്ടു ഭാഷ സ്‌പാനിഷ്‌ ആണ്‌. മുന്‍ഗാമികള്‍ മുസ്‌ലിംകളാണെങ്കിലും വിശ്വാസത്തിലും പ്രവര്‍ത്തിയിലും ആ ബോധമില്ലാത്ത മുസ്‌ലിംകളും ഇവിടെ ഉണ്ടെന്ന്‌ പറയാതെ വയ്യ. യൂറോപ്പില്‍ അനുഭവിക്കുന്ന സ്‌ലാം ഭീതി അര്‍ജന്റീനയില്‍ ഇല്ല. നോര്‍ത്ത്‌ അമേരിക്കയിലെ ഇസ്‌ലാമിക്‌ സെന്റര്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലായ വഖാസ്‌ സയ്യിദ്‌ പറയുന്നത്‌ ലാറ്റിനമേരിക്കയില്‍ മുസ്‌ലിംകള്‍ക്കിടയിലെയും അമുസ്ലിം കള്‍ക്കിടയിലെയും സൗഹൃദ ബന്ധങ്ങള്‍ സുദൃഢമാണെന്നാണ്‌.

അര്‍ജന്റീനയിലെ ഇന്നത്തെ ഇസ്‌ലാം

ഒരുപാട്‌ പ്രധാന കാരണങ്ങളെ കൊണ്ട്‌ അര്‍ജന്റീനിയന്‍ മുസ്‌ലിംകള്‍ കുറഞ്ഞ്‌ വരികയാണെന്ന്‌ തന്നെ പറയാം. ആദ്യമായി മതകീയ അനുഷ്‌ഠാനങ്ങളും മതകീയ ആരാധനാ കര്‍മ്മങ്ങളും ഇസ്‌ലാമിന്റെ സംസ്‌കാരവും അറബി ഭാഷയും അവര്‍ക്ക്‌ നഷ്ടപ്പെടുന്നു. അര്‍ജന്റീനിയന്‍ മുസ്‌ലിംകളുടെ കുടുംബവും മാതാപിതാക്കള്‍ക്കും അറബി അറിയാത്തത്‌്‌ കൊണ്ട്‌ അവര്‍ക്ക്‌ ചെറുപ്പത്തിലേ സ്‌പാനിഷ്‌ പഠിക്കേണ്ടി വരുന്നു.

രണ്ടാമതായി, വിശുദ്ധ ഖുര്‍ആനടക്കം മറ്റു പല ഗ്രന്ഥങ്ങളെയും അറിയാനായി അവര്‍ക്ക്‌ നാട്ടു ഭാഷയായ സ്‌പാനിഷ്‌ മാത്രമേ അറിയൂ. അവസാനമായി ഇസ്‌ലാമിക അധ്യാപനങ്ങള്‍ പഠിക്കാനുള്ള പാഠശാലകളുടെയും മദ്രസകളുടെയും ദൗര്‍ലഭ്യതയും ഇതിന്റെ കാരണമാവുന്നു. അത്‌ കൊണ്ട്‌ പല അര്‍ജന്റീനിയന്‍ മുസ്‌ ലിംകളും രാജ്യത്തിന്റെ പൊതു സംസ്‌കാരത്തോട്‌ അലിഞ്ഞു ചേരുകയും ഇസ്‌ലാമിന്റെ അടിസ്ഥാനം അവര്‍ മറന്നു പോവുകയും ചെയ്യുന്നു.

ഇന്ന്‌ അര്‍ജന്റീനയില്‍ ഇസ്‌ലാമും മുസ്‌ലിംകളും എണ്ണത്തില്‍ വര്‍ധനവ്‌ വന്നിട്ടുണ്ടെങ്കിലും ആരാധനാ കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കുന്ന മുസ്‌ലിംകളെ സൃഷ്ടിക്കാനുള്ള തത്രപ്പാടിലാണവര്‍. രാജ്യത്ത്‌ മതത്തിന്റെ ആരധനാ കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌. ഇസ്‌ലാമിക മൂല്യങ്ങളെ വിലകല്‍പ്പിക്കുന്നു അനുഷ്‌ഠാന കര്‍മ്മങ്ങള്‍ കര്‍മ്മ പഥത്തിലേക്ക്‌ കൊണ്ടുവരുന്ന മുസ്‌ലിംകള്‍ ഇനിയും അര്‍ജന്റീനിയന്‍ മണ്ണില്‍ തളിര്‍ക്കട്ടെ.


Share