ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം

Print This page
മുഹമ്മദ്‌ റഈസ്‌
പല കാരണങ്ങള്‍ കൊണ്ടും ഇസ്ലാം ഇന്നേറെ ചര്‍ച്ചചെയ്യപ്പെടുന്നു.ഇസ്ലാംഭീതി (കഹെമാീുവീയശമ) മുതല്‍ ഇസ്ലാമിനെ കുറിച്ചുള്ള സ്വതന്ത്രമായ പഠനങ്ങളും ചര്‍ച്ചകളും നിരീക്ഷണങ്ങളും വരെ അതെത്തി നില്‍ക്കുന്നു.ഒരു കാലത്ത്‌ഇസ്‌ലാമിക വിശ്വാസങ്ങളെയും കര്‍മ്മങ്ങളെയും

സംശയത്തോടയും ഭയത്തോടെയും നോക്കിക്കണ്ടിരുന്ന പാശ്ചാത്യലോകം ഇന്ന്‌ അവരനുഭവിക്കുന്ന മൂല്യച്യുതിയുടെ പരിഹാരമായി, ആത്മാവിന്റെ ദാഹമകറ്റാനുള്ള മാര്‍ഗ്ഗമായി ഇസ്‌ലാമിനെ പുല്‍കുന്ന കാഴ്‌ച നാംകണ്ടുകൊണ്ടിരിക്കുകയാണ്‌.ഈ സാഹചര്യത്തിലാണ്‌ പാശ്ച്യാത്യലോകത്തെ ഏറ്റവും മികച്ച ഇസ്‌ലാമിക പ്രബോധകരില്‍ ഒരാളായ, തന്റെ യൗവ്വനകാലത്ത്‌ തന്നെ അന്വേഷണങ്ങളിലൂടെ 'മാര്‍ക്‌ ഹാന്‍സണില്‍' നിന്ന്‌ 'ഹംസ യൂസഫ്‌' ആയ,ഗുരുമുഖത്തു നിന്നുമുള്ള ഏറ്റവും ഉത്തമമായഇസ്‌ലാമിക പഠനരീതിയില്‍ വളര്‍ന്നു വന്ന, `വേല ാീേെ ശിളഹൗലിശേമഹ കഹെമാശര രെവീഹമൃ ശി വേല ണലേെലൃി ംീൃഹറ` ` എന്ന്‌ ഠവല ചലം ഥീൃസലൃ മാഗസിന്‍ വിശേഷിപ്പിച്ച ഷെയ്‌ഖ്‌ ഹംസ യുസുഫിന്റെ ചിന്തകളുടെ മലയാള പരിഭാഷ'ബഹുസ്വരസമൂഹത്തിലെ മുസ്ലിം' നാം വായനക്കെടുക്കുന്നത്‌.ആധുനിക ലോകത്തെ പ്രബോധകരുടെയും പണ്ഡിതരുടെയും ചിന്തകളും കാഴ്‌ചപ്പാടുകളും പുസ്‌തകങ്ങളും സാധാരണക്കാരായ മലയാളിവായനക്കാര്‍ക്ക്‌ ഇന്നും വേണ്ടത്ര ലഭ്യമല്ല.ക്ലാസ്സിക്കല്‍ഇസ്‌ലാമിന്റെ സൂഫീ ചിന്താധാരയില്‍ അധിഷ്‌ഠിതമായ സ്‌നേഹദര്‍ശനങ്ങള്‍ പങ്കുവെക്കുന്ന പുസ്‌തകങ്ങള്‍ മലയാളത്തില്‍ ഇല്ലെന്നു തന്നെ വേണം പറയാന്‍.

ആംഗലേയഭാഷാ പുസ്‌തകങ്ങള്‍ മൊഴിമാറ്റം ചെയ്യുന്ന പലപ്രസാധകരും അത്തരം കൃതികള്‍ പലകാരണങ്ങള്‍ കൊണ്ടും അവഗണിച്ചു എന്ന്‌ പറയാതെ വയ്യ.ഈ സാഹചര്യത്തില്‍ പാണക്കാട്‌ ഹാദിയ സെന്റര്‍ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ്‌ (ഇടഋ)യുടെ 'ബുക്ക്‌ പ്ലസ്‌' ഇത്തരം ഒരു ശ്രമവുമായി കടന്നുവരുന്നത്‌ ഏറെ അഭിനന്താര്‍ഹമാണ്‌.160 പേജില്‍ പത്ത്‌ അധ്യായങ്ങളിലായി അബ്ദുല്‍ ഗഫൂര്‍ ഹുദവി മൊഴിമാറ്റം നടത്തിയ ഈ കൊച്ചു പുസ്‌തകം ലാളിത്യമാര്‍ന്ന അവതരണത്തിലും വിവര്‍ത്തന മികവിലും ആഖ്യാനശൈലിയിലും ആശയ ഗാംഭീര്യത്തിലും മികച്ചു നില്‍ക്കുന്നു.അജ്ഞതയുടെ ഇരുട്ടില്‍ തപ്പുന്ന ആധുനിക ലോകത്ത്‌ പ്രതീക്ഷയുടെവിളക്കുമാടം തീര്‍ക്കുകയാണ്‌ ഷെയ്‌ഖ്‌ ഹംസയൂസഫ്‌.തീവ്രമായ ചിന്തകള്‍ കൊണ്ടും കടുത്ത സംവാദങ്ങള്‍ കൊണ്ടുംവികൃതമാക്കിയഇസ്‌ലാമിന്റെശാന്തസുന്ദരമുഖത്തെ,സ്‌നേഹത്തിന്റെയുംസമാധാനത്തിന്റെയും ശാന്തിയുടെയുംവിജ്ഞാനത്തിന്റെയും മന്ത്രങ്ങള്‍കൊണ്ട്‌ അദ്ദേഹംസുഗന്ധ പൂര്‍ണ്ണമാക്കുന്നു.

ലോകത്തെ വിവിധ മുസ്ലിംജനവിഭാഗങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥ ചര്‍ച്ചചെയ്‌തു കൊണ്ടാണ്‌ പുസ്‌തകം ആരംഭിക്കുന്നത്‌.മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ രാഷ്ട്രീയമാറ്റങ്ങളെ രാഷ്ട്രീയ ഇസ്‌ലാമെന്നും പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ ഇസ്ലാമിക്‌ പൊളിറ്റിക്‌സ്‌ എന്നും കൂട്ടിവായിക്കുന്ന, അത്തരം പഠനങ്ങളുടെ പൊള്ളത്തരങ്ങളും അവ സൃഷ്ടിക്കുന്ന ഇസ്ലാംഭീതിയും പുസ്‌തകം ചര്‍ച്ച ചെയ്യുന്നു.

മതത്തിന്റെ സത്ത ആത്മീയതയും ഭക്തിയുമാണ്‌.അത്‌ മറ്റെന്തെങ്കിലുമാണെന്ന്‌ തെറ്റിദ്ധരിച്ചവര്‍ക്കുള്ള മാര്‍ഗദര്‍ശി കൂടിയാണ്‌ ഷെയ്‌ഖ്‌ ഹംസ യുസുഫും ഈപുസ്‌തകവും.

മുസ്ലിം സമൂഹത്തിന്‌ സൂഫീചിന്തയിലധിഷ്‌ഠിതമായ ഒരു പാരമ്പര്യത്തിലേക്കുള്ള തിരിച്ചു പോക്ക്‌ അനിവാര്യമാണെന്നും അതിനുള്ള ഒരു പുനര്‍വിചിന്തനം നടത്താന്‍ സമയമായെന്നും പുസ്‌തകംഓര്‍മ്മപ്പെടുത്തുന്നു.പത്ത്‌ അധ്യായങ്ങളില്‍ ഓരോന്നും ഏറെ ചിന്തോദ്ദീപകമാണ്‌. എന്തുകൊണ്ട്‌ കടകട പോലുള്ള ഭീകര സംഘടനകള്‍ ഷെയ്‌ഖ്‌ ഹംസ യുസുഫിനെ പോലുള്ളവരെ ഭയപ്പെടുന്നുവെന്നും അവര്‍ക്ക്‌ നേരെ വധഭീഷണിമുഴക്കുന്നുവെന്നും വ്യക്തമാണ്‌. മാനവികവും തത്വദീപ്‌തവും സ്‌നേഹമൂല്യങ്ങളില്‍ അധിഷ്‌ഠിതവുമായ ഇസ്‌ലാമിനെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്നതിനെ അവര്‍ വല്ലാതെ ഭയക്കുന്നു. ഇതര മതവിശ്വാസികളോട്‌ സംവദിക്കുന്നതിന്റെ, ഇസ്‌ലാമികപ്രബോധനത്തിന്റെ, ഏറ്റവും മഹത്തായ പാത ഏതെന്ന്‌ നമ്മെ ബോധ്യപ്പെടുത്തുന്നു. സഹിക്കാനും ക്ഷമിക്കാനുംവിട്ടുവീഴ്‌ച ചെയ്യാനും മര്യാദകാണിക്കാനും സത്യത്തിന്റെ വക്താക്കളാവും ശ്രമിക്കുമ്പോള്‍ മാത്രമാണ്‌ ഥാര്‍ത്ഥ ദാഇമാരായി നാം മാറുന്നത്‌ എന്നത്‌ പലരും തിരിച്ചറിയാതെ പോവുന്നു. ഇസ്‌ലാംഅഭയമാണെന്ന ബോധം നമ്മില്‍ നിന്ന്‌ നഷ്ടപ്പെടുന്നു. ഇര വാദം പലപ്പോഴും മുസ്ലിംസമൂഹത്തെ വേട്ടയാടുന്നു. പലപ്പോഴും മതേതര വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന്‌ മത ഗ്രന്ഥങ്ങളെ വിലയിരുത്തുന്നതിലെ പൊള്ളത്തരങ്ങള്‍ കൂടി ഷെയ്‌ഖ്‌ പങ്കുവെക്കുന്നു. ഗുരുമുഖത്തുനിന്നല്ലാതെ ഗ്രന്ഥങ്ങള്‍ പഠിച്ചെടുക്കുന്നതിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പലരുംതയാറാവുന്നില്ല. ഉപരിപ്ലവമായ അറിവില്‍ നിന്ന്‌ ജ്ഞാനത്തിന്റെ പ്രകാശത്തിലേക്കുള്ള ദൂരം ഏറെയാണ്‌. പാരമ്പര്യത്തെ ചോദ്യം ചെയ്‌തു കടന്നു വന്ന പലര്‍ക്കും ആ പ്രകാശം ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയി. അവര്‍ നേടിയത്‌ ആത്മാവ്‌ നഷ്ടപ്പെട്ട കേവലം അക്ഷരങ്ങള്‍ മാത്രമായി, ആര്‍ക്കും ഉപരിക്കാതെ പോവുന്നു.

ആശയസമ്പുഷ്ടമായ ദാര്‍ശനികതയും തസ്വവ്വുഫുംഒന്നിക്കുമ്പോള്‍ വിശാലസുന്ദരമായഒരു താഴ്‌.വരയില്‍ സ്‌നേഹത്തിന്റെ സുഗന്ധമുള്ളൊരു മന്ദമാരുതന്‍ തലോടുന്ന അനുഭൂതിയാണ്‌ വായനക്കാരന്‌ ലഭിക്കുന്നത്‌. ഇത്തരമൊരു പുസ്‌തകത്തെ മൊഴിമാറ്റംനടത്തിയ അബ്ദുല്‍ ഗഫൂര്‍ ഹുദവിയില്‍ നിന്ന്‌ ഷെയ്‌ഖ്‌ഹംസ യൂസുഫിന്റെ തന്നെ ജൗൃശളശരമശേീി ീള വേല ഒലമൃ(േ2004), ഠവല ഇീിലേി േീള വേല ഇവമൃമരലേൃ(2004), ണമഹസ ീി ണമലേൃ(2010) തുടങ്ങിയ മനോഹരമായ മറ്റു പുസ്‌തകങ്ങളും ഇടഋ -ബുക്ക്‌പ്ലസ്സിലൂടെ മലയാള ഭാഷക്ക്‌ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാം. ഇസ്‌ലാമിന്‌ നേരെ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരിക്കുന്ന ഇക്കാലത്ത്‌ ഇത്തരം പുസ്‌തകങ്ങള്‍ എങ്കിലും ഇരുട്ട്‌ നിറഞ്ഞ മനസ്സുകളില്‍ പ്രകാശമേകാം. ഷെയ്‌ഖ്‌ ഹംസയൂസഫ്‌ -പ്രതീക്ഷയുടെ ആ വിളക്കുമാടം ഇനിയും ഏറെനാള്‍ ലോകത്ത്‌ ഇസ്‌ലാമിന്റെ പ്രകാശവും സ്‌നേഹസുഗന്ധവും പരത്തിക്കൊണ്ട്‌ ജീവിക്കട്ടെ. അതിന്‌ നാഥന്‍ തുണക്കട്ടെ.


Share