Print This page

മുഖ്യമന്ത്രി നിലപാട്‌ വ്യക്തമാക്കണം -എസ്‌.കെ.എസ്‌.എസ്‌.എഫ്‌

കോഴിക്കോട്‌:പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യുടെ പേരില്‍ സാമ്പത്തിക ചൂഷണം ലക്ഷ്യമാക്കി അവതരിപ്പിച്ച കേശം വ്യാജമാണെന്ന്‌ കാന്തപുരം വിഭാഗത്തിലെ ഒരു വിഭാഗം തന്നെ സമ്മതിച്ച സാഹചര്യത്തില്‍ അതുപയോഗിച്ചുള്ള സാമ്പത്തിക ചൂഷണ കേന്ദ്രത്തിന്‌ ശിലപാകാന്‍ മന്ത്രി പരിവാരങ്ങളുമായി വന്നതിന്റെ ധാര്‍മികതയെന്തെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിക്കണമെന്ന്‌

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കാമ്പയിന്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സുകൃതങ്ങളുടെ സമുദ്ധരണത്തിന്‌ എന്ന പ്രമേയവുമായി രണ്ട്‌ മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ സംസ്ഥാനതല ഉദ്‌ഘാടന പരിപാടിയില്‍ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.

വ്യാജ കേശം സൂക്ഷിക്കാന്‍ പള്ളി നിര്‍മ്മിക്കുമെന്നും അതിന്‌ ചുറ്റും ടൗണ്‍ഷിപ്പ്‌ പണിയുമെന്നും പ്രചരിപ്പിച്ച്‌ സ്വരൂപിച്ച കോടിക്കണക്കിന്‌ രൂപ സംബന്ധിച്ച്‌ ഉടന്‍ അന്വേഷണത്തിന്‌ ഉത്തരവിടണം. ഇത്തരം ചൂഷകര്‍ക്ക്‌ ഇടം ലഭിക്കാന്‍ മഹല്ല്‌ തലങ്ങളില്‍ നടന്നു വരുന്ന ശിഥിലീകരണ ശ്രമങ്ങള്‍ക്ക്‌ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട്‌ പ്രതിഷേധാര്‍ഹമാണ്‌.സമസ്‌ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ ജനറല്‍ സെക്രട്ടറി സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി,പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്‌ ഫൈസി സ്വാഗതവും അയ്യൂബ്‌ കൂളിമാട്‌ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ നടന്ന സെഷന്‍ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ഉദ്‌ഘാടനം ചെയ്‌തു. അഷ്‌റഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌, മുസ്ഥഫ മുണ്ടുപാറ,നാസര്‍ ഫൈസി കൂടത്തായി പ്രസീഡിയം നിയന്ത്രിച്ചു. മുജീബ്‌ ഫൈസി പൂലോട്‌ വിഷയാവതരണം നടത്തി. സത്താര്‍ പന്തലൂര്‍ സ്വാഗതവും മുസ്ഥഫാ അഷ്‌റഫി കക്കുപ്പടി നന്ദിയും പറഞ്ഞു.

വിവാദ കേശം; എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ബഹുജന സംഗമം നടത്തും

കല്‍പ്പറ്റ: സമുദായത്തിനകത്ത്‌ വലിയ ആത്മീയ തട്ടിപ്പിന്‌ കളമൊരുക്കിയ വിവാദ കേശ വിഷയം പുതിയ വഴിത്തിരിവിലായ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പൊതുജന സമക്ഷം സമര്‍പ്പിക്കാന്‍ ബഹുജന സംഗമം നടത്താന്‍ എസ്‌ കെ എസ്‌ എസ്‌ എഫ്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു.

നിരവധി നുണകള്‍ ആവര്‍ത്തിച്ചും കള്ള തെളിവുകള്‍ സമര്‍പ്പിച്ചും വിവാദ കേശത്തിന്‌ ആധികാരികത ഉണ്ടാക്കാന്‍ ശ്രമിച്ച കാന്തപുരത്തിന്റെ കൂടാരത്തില്‍ തന്നെ മുടി വ്യാജമാണെന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായത്‌ എസ്‌ കെ എസ്‌ എസ്‌ എഫ്‌ ഈ വിഷയത്തില്‍ സ്വീകരിച്ച വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ കാരണമാണെന്നും വ്യാജമുടി വേരോടെ പിഴുതെറിഞ്ഞത്‌ സംഘടനയുടെ വിജയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ പ്രസിഡണ്ട്‌ കാസിം ദാരിമി പന്തിപ്പൊയില്‍ അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ റഹ്‌മാനി ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ്‌കുട്ടി ഹസനി, പി സി ത്വാഹിര്‍, അലി യമാനി, കെ എ റഹ്‌മാന്‍, അയ്യൂബ്‌ മുട്ടില്‍, അബ്‌ദുല്ലത്തീഫ്‌ വാഫി സംബന്ധിച്ചു.

ത്വലബാതസ്‌നീം; ഏകദിന പഠന ക്യാമ്പ്‌

തിരൂരങ്ങാടി:എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ത്വലബാ വിങ്‌ തിരൂരങ്ങാടി ഏരിയ കമ്മറ്റി സംഘടിപ്പിച്ച തസ്‌നീം ഏകദിന പഠനക്യാമ്പ്‌ സമാപിച്ചു. ചേളാരി സമസ്‌താലയത്തില്‍ നടന്ന ക്യാമ്പ്‌ കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.സയ്യിദ്‌ ഫാരിസ്‌ തങ്ങള്‍ ആധ്യക്ഷം വഹിച്ചു. മുസ്ഥഫ ഫൈസി വടക്കുംമുറി, സിറാജ്‌ ഹുദവി, സി.കെ മൊയ്‌തീന്‍ ഫൈസി വിവിധ സെഷനുകള്‍ക്ക്‌ നേകൃത്വം നല്‍കി.

ത്വലബാവിംങ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ബാസിത്‌ ചെമ്പ്ര, റാഷിദ്‌ വി ടി വേങ്ങര, അനീസ്‌ ഫൈസി മാവണ്ടിയൂര്‍, റാസി ബാഖവി ഉള്ളണം, നൗഷാദ്‌ ചെട്ടിപ്പടി, ഹക്കീം മുട്ടിച്ചിറ, ഹുസൈന്‍ കടപ്പുറം, റഹീം പകര പ്രസംഗിച്ചു. മുനീര്‍ വെള്ളില ഖീറാഅത്ത്‌ നടത്തി.

റഫീഖ്‌ മാമ്പുഴ സ്വാഗതവും ജവാദ്‌ ഇരുമ്പുചോല നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: റഹീം പകര(ചെയര്‍മാന്‍), റഫീഖ്‌ മാമ്പുഴ(കണ്‍വിനര്‍), ജവാദ്‌ ഇരുമ്പുചോല(ട്രഷറര്‍).

എല്‍.ഡി.സി സെമിനാറുകള്‍ പൂര്‍ത്തിയായി

മലപ്പുറം:എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാ കമ്മറ്റിയുടെ വിദ്യാഭ്യാസ വിഭാഗമായ ട്രന്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ എല്‍.ഡി.സി പരീക്ഷാര്‍ത്ഥികള്‍ക്ക്‌ വേണ്ടി സൗജന്യ സെമിനാറുകള്‍ നടത്തി. ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിന്‌ ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. സെമിനാറുകളില്‍ ട്രന്‍ഡ്‌ സെന്റര്‍ ഫോര്‍ എക്‌സലന്‍സിന്റെ വിദഗ്‌ധ പരിശീലകര്‍ ക്ലാസ്സെടുത്തു.

മാതൃകാ പരീക്ഷയും നോളജ്‌ ടിപ്‌സ്‌ വിതരണവും നടത്തി. മലപ്പുറം എന്‍സൈന്‍ സിവില്‍ സര്‍വീസ്‌ അക്കാഡമിയിലും തിരൂര്‍ മഹാത്മാ കോളേജിലും കൊണ്ടോട്ടി ബ്രിട്ടീഷ്‌ അക്കാഡമിയിലും തുടര്‍ പരിശീലനം നടന്നു വരുന്നു. ജില്ലയിലെ നൂറ്‌ കരിയര്‍ സെന്ററുകളിലും പി.എസ്‌.സി പരീക്ഷാ മാര്‍ഗദര്‍ശക ക്ലാസ്സുകള്‍ ആരംഭിക്കും.

മലപ്പുറത്ത്‌ നടന്ന സെമിനാര്‍ ഖയ്യൂം മാസ്റ്റര്‍ കടമ്പോടും തിരൂരില്‍ പി.എ സലാം മാസ്റ്ററും ഉദ്‌ഘാടനം ചെയ്‌തു. കൊണ്ടോട്ടി അമാന ടവറില്‍ ഒളവട്ടൂര്‍ നുസ്‌റത്തുല്‍ ഇസ്ലാം സംഘത്തിന്റെ സഹകരണത്തോടെ നടന്ന സെമിനാര്‍ മുഹമ്മദലി ശിഹാബ്‌ ഐ.എ.എസ്‌ ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുല്‍സലാം ഫൈസി ഒളവട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. പുളിക്കല്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.അബ്‌ദുല്ല മാസ്റ്റര്‍, പി.മോയുട്ടി മൗലവി, വി.കെ ഹാറൂണ്‍ റശീദ്‌, അബ്‌ദുല്‍ കരീം ദാരിമി ഓമാനൂര്‍, എം.അബൂബക്കര്‍ ഹാജി, കോപ്പിലാന്‍ അബുഹാജി, മുഹ്‌യുദ്ദീന്‍ അലി, ഉമര്‍ ദാരിമി പുളിയക്കോട്‌, ശിഹാബ്‌ കുഴിഞ്ഞോളം, യു.കെ.എം ബശീര്‍ മൗലവി, ടി.സി നാസര്‍, കെ.ശംസുദ്ദീന്‍ ഒഴുകൂര്‍, അബൂബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.Share