ദൈവം, ദൈവനിഷേധം: യുക്തിയും ശാസ്ത്രവും ആരുടെ പക്ഷത്താണ്?

969

‘ഈ ലോകത്തിലൂടെ നമ്മെ നയിച്ചുകൊïിരിക്കുന്ന സവാരി മൃഗമായ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുവിന്‍!’ പ്രശസ്ത കവിയും ചിന്തകനും പ്രഭാഷകനുമായിരുന്ന എമേഴ്‌സണിന്റേതാണ് ഈ വാക്കുകള്‍. പതിനെട്ടാം നൂറ്റാïിലെ അമേരിക്കയിലാണ് എമേഴ്‌സണ്‍ ജീവിച്ചിരുന്നത്. യജമാനന്‍ ഉറങ്ങിപ്പോയാലും വഴി തെറ്റാതെ ലക്ഷ്യത്തിലെത്തിച്ചിരുന്ന സവാരി മൃഗങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥിരകാല കാഴ്ചകളില്‍ പെട്ടതായിരുന്നു. ആ അനുഭവ ദൃശ്യങ്ങള്‍ മനസ്സില്‍ വച്ചുകൊïാണ് എമേഴ്‌സണ്‍ മേല്‍പ്രസ്താവന നടത്തുന്നത്.
ഈ ഭൂഗോളം നിര്‍ണിതമായ സഞ്ചാരപഥങ്ങളിലൂടെ ഭ്രമണം ചെയ്തുകൊïിരിക്കുന്നതാണെന്ന് നമുക്കറിയാം. സൗരയൂഥത്തിലെ ഇതര ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും കാര്യങ്ങളും വിഭിന്നമല്ല. അതിനു പുറമെയാണ് അനന്തകോടി നക്ഷത്രജാലങ്ങള്‍. സര്‍വ ചരാചരങ്ങളും ഉള്‍കൊള്ളുന്ന ഈ പ്രപഞ്ച സംവിധാനത്തിനു പിന്നിലെ ആസൂത്രണ വൈഭവം ആരെയാണ് വിസ്മയ ഭരിതരാക്കാത്തത്! ആ നിത്യവിസ്മയത്തെ വിശകലനവിധേയമാക്കാന്‍ ശ്രമിച്ചാല്‍, പ്രപഞ്ച താളത്തെ നിയന്ത്രിക്കുന്ന ഒരു പശ്ചാത്തല ശക്തിയുടെ സാന്നിധ്യത്തിലേക്കാണ് സാമാന്യയുക്തി ആരെയും കൊïെത്തിക്കുക. എമേഴ്‌സണ്‍ പ്രസ്താവിച്ചതു പോലെ, യാത്രികര്‍ ഉറങ്ങിയാലും യാനത്തെ നയിക്കുന്ന സവാരി മൃഗം കണക്കെ, പിഴക്കാതെ വഴിനയിക്കുന്ന പ്രപഞ്ചശക്തിയുടെ സാന്നിധ്യത്തിലേക്ക്!
അഗോചരമായ ഈ പ്രപഞ്ചശക്തിയെ ഈശ്വരന്‍, അഥവാ, ദൈവം എന്നാണ് വിശ്വാസികള്‍ വിളിക്കുന്നത്. എന്നാല്‍, ഇത്തരത്തിലുള്ള ഒരു പ്രപഞ്ചശക്തിയുടെ സാന്നിധ്യം നിഷേധിക്കുന്നവരും ഉï്. ഈശ്വരനിരാസത്തിന്റെതായ ആ പ്രത്യയശാസ്ത്രത്തിന്റെ മേല്‍വിലാസമാകട്ടെ എന്നും യുക്തിവാദമാണ് ഈ ഭൂമുഖത്ത് മനുഷ്യകുലം ഉദയം ചെയ്തിട്ട് അഞ്ചര ദശലക്ഷം വര്‍ഷങ്ങള്‍ പിന്നിട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഈശ്വരവിശ്വാസത്തിന്റെ ചരിത്രം പരതിയാല്‍ മനുഷ്യചരിത്രത്തിന്റെ അത്രതന്നെ പഴക്കം കാണും. സഹസ്രാബ്ദങ്ങളുടെ പൈതൃകം അവകാശപ്പെടാറുള്ള മതസംഹിതകള്‍ നമുക്ക് പരിചിതമാണല്ലോ? മൃതദേഹങ്ങള്‍ മതാചാര പ്രകാരം സംസ്‌കരിക്കുന്ന രീതി എഴുപതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പേ ആഫ്രിക്കന്‍ ജനവിഭാഗങ്ങളില്‍ നിലനിന്നിരുന്നതിന്റെ തെളിവുകള്‍ നാസ്തികര്‍ പോലും അംഗീകരിക്കുന്നതാണ്.
യുക്തിവാദ ചിന്താഗതിക്ക് അത്രകï് പൗരാണികത അവകാശപ്പെടാനില്ല. പ്രമുഖ ഫ്രഞ്ച് ദാര്‍ശനികനായിരുന്ന റെനെ ദെക്കാര്‍ത്ത് ആണ് ആധുനിക യുക്തിവാദ പ്രസ്ഥാനത്തിന്റെ ആചാര്യനായി അറിയപ്പെടുന്നത്. പതിനാറാം നൂറ്റാïില്‍ ജീവിച്ചിരുന്ന ദെക്കാര്‍ത്തിന്റെ യുക്തിവാദത്തിന്റെ അന്തസത്ത പക്ഷേ, നാസ്തികതയില്‍ ഊന്നിക്കൊïുളളതായിരുന്നില്ല. ‘എന്റെ ധാരണകളില്‍ ഏറ്റവും ശക്തവും വ്യക്തവും സവിശേഷവുമായത് ദൈവത്തെക്കുറിച്ചാണെന്ന്’ദെക്കാര്‍ത്ത് തന്നെ എഴുതിയിട്ടുï്.
യുക്തിവാദം നാസ്തികതയുടെ മേലങ്കിയണിയുന്നത് പത്തൊമ്പതാം നൂറ്റാïിലാണ്. യൂറോപ്പില്‍ കോളനിയനന്തര കാലഘട്ടത്തിലുïായ ജ്ഞാനോദയത്തിന്റെ ഉപോല്‍പന്നമായാണ് അതു കണക്കാക്കപ്പെടുന്നത്. ചരിത്രത്തില്‍ ആധുനിക യുഗം എന്ന് വിശേഷിപ്പിക്കുന്നതും ഇതേ കാലഘട്ടത്തെ തന്നെ. കാലത്തിന്റെ പ്രയാണഗതിക്കനുസരിച്ച് മുന്നേറാന്‍ കഴിയാതെപോയ യൂറോപ്യന്‍ പൗരോഹിത്യത്തോടുള്ള എതിര്‍പ്പ്, നാസ്തിക ചിന്താഗതി വളര്‍ത്തുന്നതില്‍ രാസത്വരകമായി വര്‍ത്തിച്ച ഘടകങ്ങളിലൊന്നാണ്.
ഇരുപതാം നൂറ്റാïിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഉദയം ചെയ്ത ആധുനികാനന്തര കാലഘട്ടത്തിന്റെ തിരനോട്ടത്തോടെ യുക്തിവാദവും നാസ്തികതയും പതിയെ പിന്നണിയിലേക്ക് വഴിമാറിയതായിരുന്നു. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി പ്രഫസര്‍ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ‘ഠവല ഏീറ ഉലഹൗശെീി’ എന്ന കൃതിയുടെ പ്രസാധനത്തോടെയാണ് നാസ്തികത വീïും ചര്‍ച്ചാ വിഷയമാകുന്നത്. ഡോക്കിന്‍സിന്റെ രചന രïായിരത്തിആറില്‍ ബ്രിട്ടണിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. കേരളക്കരയിലും അതിന്റെ അലയൊലികളുïായി. ‘നാസ്തികനായ ദൈവം’ എന്ന പേരില്‍ ഡോക്കിന്‍സിന്റെ രചനക്ക് മലയാളത്തില്‍ പ്രൊ.രവിചന്ദ്രന്റെ ഒരു സ്വതന്ത്ര പുനരാഖ്യാനവും പ്രസിദ്ധീകരിക്കപ്പെട്ടു. ഡോക്കിന്‍സ് കൃതിയുടെ ഈ മലയാള വായനയെ മുന്‍നിര്‍ത്തി യുക്തിവാദ/നാസ്തിക അവകാശവാദങ്ങളെ നിശിതമായി വിചാരണ ചെയ്യുന്ന ഒരു കൃതിയാണ് എന്‍.എം ഹുസൈന്‍ തയ്യാറാക്കിയ ‘ദൈവം;ഡോക്കിന്‍സിന്റെ അശാസ്ത്രീയ വാദങ്ങള്‍.’
യുക്തിയുടെയും ഭൗതികശാസ്ത്ര കïെത്തലുകളുടെയും പിന്‍ബലം തങ്ങള്‍ക്കു മാത്രം അര്‍ഹതപ്പെട്ടതാണെന്നാണ് നാസ്തികരുടെ അവകാശവാദം. എന്നാല്‍, വാസ്തവമെന്താണ്? ദൈവനിരാസത്തിന് പിന്‍ബലമേകാന്‍ തക്കതായ എന്തെങ്കിലും തെളിവ് മുന്നോട്ടുവക്കാന്‍ നാസ്തികരുടെ പക്കലുïോ? ‘ദൈവമില്ല എന്നതിനുള്ള തെളിവ് ആര്‍ക്കും ഒരിക്കലും ഹാജരാക്കാനാവില്ല’ ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കാനായി ഡോക്കിന്‍സിന്റെ വക്കാലത്ത് ഏറ്റെടുത്ത് വിസ്തരിച്ച് ഉപന്യസിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പ്രൊഫ.രവിചന്ദ്രന്റെ തന്നെ വാക്കുകളാണിവ. ഇപ്പോഴെന്നല്ല, ഇനിയൊരിക്കലും സാധ്യമാവില്ലെന്നു കൂടിയാണല്ലോ ഈ കുറ്റസമ്മത മൊഴി! പിന്നെ ആ രചനാസാഹസത്തിന്റെ കാര്യമെന്തായിരുന്നു? വസ്തുനിഷ്ഠം, അഥവാ സമൂര്‍ത്തമായ തെളിവുകളിലൂടെ ദൈവാസ്തിക്യം തെളിയിക്കാന്‍ സാധ്യമല്ലെന്ന് സ്ഥാപിക്കലായിരുന്നു തന്റെ ലക്ഷ്യമെന്നാവും ‘നാസ്തികനായ ദൈവം’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവിന് അക്കാര്യത്തില്‍ നല്‍കാനുളള മറുപടി. ദൈവാസ്തിത്വം തെളിയിക്കാനായി ഉന്നയിക്കപ്പെടാറുള്ള തെളിവുകളുടെ ഖണ്ഡനത്തെയും ബന്ധപ്പെട്ട വാദഗതികളെയും എന്‍.എം ഹുസൈന്‍ തന്റെ രചനയില്‍ നിശിതമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കുകയും അവയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുകയും ചെയ്യുന്നുï്.
ഈ പ്രപഞ്ചത്തിന് ഒരു ഉത്ഭവമുള്ള സ്ഥിതിക്ക്, അതിനെ ഇല്ലായ്മയില്‍നിന്ന് ഉïാക്കിയ ഒരു കര്‍ത്താവ് ഉïായിരിക്കണം എന്നതാണ് ഈശ്വരവിശ്വാസത്തിന്റ അടിസ്ഥാനം. നാസ്തികര്‍ ഈ സാമാന്യ യുക്തിയെ മറികടക്കാന്‍ ശ്രമിക്കുക ഒരു മറുചോദ്യം ഉന്നയിച്ചുകൊïാണ്. എല്ലാം സൃഷ്ടിച്ചത് ഈശ്വരനാണെങ്കില്‍ ഈശ്വരനെ സൃഷ്ടിച്ചതാരാണ്? ഡോക്കിന്‍സും ഇതേ വാദം ഉന്നയിക്കുന്നുï്. ഈശ്വരന്‍ അനാദിയാണെന്നതാണ് ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്കുള്ള മറുപടി. ഉത്ഭവം ഇല്ലാത്തതു കൊï് ദൈവത്തിനെ ആരും സൃഷ്ടിക്കേïതില്ലെന്നു സാരം. ഇത് യുക്തിപരവും തത്വശാസ്ത്രപരവുമായ ഒരു വിശദീകരണമാണ്. ഈ വിശദീകരണത്തിലെ യുക്തിയും തത്വശാസ്ത്രപരമായ സാധുതയും എന്‍.എം ഹുസൈന്‍ തന്റെ പുസ്തകത്തില്‍ അനിഷേധ്യമാം വിധം സ്ഥാപിക്കുന്നുï്. എന്നാല്‍, ദൈവത്തിനു പകരം പ്രപഞ്ചം തന്നെയാണ് അനാദിയായിട്ടുള്ളതെന്നാണ് നാസ്തികരുടെ മറുവാദം. പ്രപഞ്ചഘടനാ ശാസ്ത്രത്തിന്റെ(ഇീാെീഹീഴ്യ) വികാസത്തോടെ പ്രപഞ്ചം അനാദിയാണെന്ന വാദത്തിന്റെ പൊള്ളത്തരം വെളിവായിട്ടുള്ളതാണ്. അതുകൊï് ഇപ്പോള്‍ പ്രപഞ്ചം എന്നതിനു പകരം ദ്രവ്യം എന്നാണ് നാസ്തികര്‍ പറയുക.
ദൈവം പദാര്‍ഥപരമായ ഒരു അസ്തിത്വം അല്ലാത്തതുകൊï്, തത്വശാസ്ത്രപരമായി തൃപ്തികരമായ വിശദീകരണം നല്‍കാനായാല്‍ അതു മതിയാകുന്നതാണ്. ദ്രവ്യമെന്നത് പദാര്‍ഥപരമായ ഒരസ്തിത്വമാണല്ലോ? അപ്പോള്‍ ദ്രവ്യത്തിന്റെ അനാദിയായ നിലനില്‍പ്പും വസ്തുനിഷ്ഠമായിത്തന്നെ തെളിയിക്കാന്‍ കഴിയേïതല്ലേ? പക്ഷേ, അക്കാര്യത്തിലുള്ള തെളിവുകളുടെ സ്ഥിതി എന്താണ്?
പ്രപഞ്ചത്തിനാകട്ടെ ദ്രവ്യത്തിനാകട്ടെ ആരംഭം ഇല്ലെന്ന് അവകാശപ്പെടാന്‍ തുടങ്ങുന്നതോടെ എത്തിപ്പെടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. അനാദിയെന്നു പറയപ്പെടുന്ന അവ ഉരുവം കൊള്ളുന്നതിന് കാരണമായ അനേകം രാസവസ്തുക്കള്‍ എവിടെനിന്നുïായി? സ്ഥലം, കാലം എന്നിവയുടെ ഉത്ഭവം എങ്ങനെയായിരുന്നു? എന്നു തുടങ്ങി ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളെയാണ് നേരിടേïിവരിക. ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ശ്രമത്തില്‍ നാസ്തികര്‍ തട്ടിവിടുന്ന വങ്കത്തങ്ങള്‍ ഒന്നൊന്നായി എന്‍.എം ഹുസൈന്‍ തന്റെ കൃതിയില്‍ അനാവരണം ചെയ്യുന്നതു കാണാം. ചിരിവേദിയില്‍ ബമ്പറടിക്കാന്‍ തക്ക മികച്ച ഫലിതോക്തികളാണ് അവയില്‍ പലതുമെന്ന് ഈ പുസ്തകത്തിന്റെ പാരായണം നമ്മെ ബോധ്യപ്പെടുത്തുന്നു. അപ്രകാരം തന്നെ അജ്ഞത, വിവരക്കേട്, യാഥാസ്ഥിതികത, കപടത എന്നിവയൊക്കെയും നാസ്തികര്‍ വിശ്വാസികള്‍ക്കുമേല്‍ ഉദാരമായി ചാര്‍ത്തിക്കൊടുക്കാറുള്ള ദുര്‍ഗുണങ്ങളാണ്. എന്നാല്‍, മേല്‍ പറയപ്പെട്ട ദുര്‍ഗുണങ്ങള്‍ കൂടുതല്‍ നന്നായിച്ചേരുക നാസ്തികര്‍ക്കു തന്നെയാണെന്ന് ഉദാഹരണങ്ങളും തെളിവുകളും നിരത്തി എന്‍.എം ഹുസൈന്‍ തന്റെ കൃതിയിലൂടെ സമര്‍ഥമായി സിദ്ധാന്തിക്കുന്നു.
നാസ്തികവാദങ്ങള്‍ക്കെതിരെ യുക്തിയുടെ അജയ്യത വിളംബരം ചെയ്യുന്ന നിരവധി നിരീക്ഷണങ്ങള്‍ ഈ പുസ്തകം ഉള്‍ക്കൊള്ളുന്നുï്. ‘ദൈവസങ്കല്‍പം ദ്രവ്യജന്യമാണ്. പ്രപഞ്ചത്തില്‍ മനുഷ്യനു മാത്രമേ ആ സങ്കല്‍പം ഉള്ളൂ,’ നാസ്തികരുടെ ഈ വാദം എടുത്തുദ്ധരിച്ചു കൊï് ഗ്രന്ഥകാരന്‍ നടത്തുന്ന നിരീക്ഷണം ഇപ്രകാരമാണ്. പ്രപഞ്ചത്തിലെ മസ്തിഷ്‌കവികാസം സിദ്ധിച്ച ഏക ജീവിവര്‍ഗം മനുഷ്യനാണല്ലോ? അപ്പോള്‍ മനുഷ്യനു മാത്രമേ ദൈവസങ്കല്‍പം ഉള്ളൂ എന്നതിനര്‍ഥം ബുദ്ധിയുള്ളവര്‍ക്കു മാത്രമേ അത്തരം വിചാരങ്ങള്‍ ഉïാകൂ എന്നല്ലേ? മനുഷ്യനെ പോലെ മസ്തിഷ്‌ക വികാസം സംഭവിക്കാത്തതുകൊïാണ് മറ്റു ജന്തുക്കള്‍ക്ക് ദൈവവിശ്വാസം ഇല്ലാത്തത് എന്നാണല്ലോ അതിന്റെ മറ്റൊരു വിവക്ഷ. അങ്ങനെയെങ്കില്‍ ദൈവാസ്തിത്വം അംഗീകരിക്കാനാവാത്ത നിരീശ്വരയുക്തിവാദികള്‍ക്ക് മറ്റു ജന്തുവിഭാഗങ്ങളുടെയത്രയേ മസ്തിഷ്‌ക വികാസം ഉïായിട്ടുള്ളൂ എന്നു കരുതുന്നതില്‍ തെറ്റുïോ? ഗ്രന്ഥകാരന്റെ ഈ നിരീക്ഷണത്തെ ആര്‍ക്കാണു ഖണ്ഡിക്കാനാവുക? ഇത്തരത്തില്‍ നാസ്തികവാദങ്ങളെ ഖണ്ഡിക്കുന്നതില്‍ ഒരേ സമയം പ്രഗത്ഭനായ അഭിഭാഷകന്റെ ചാതുരിയും മികച്ച അധ്യാപകന്റെ അവധാനതയും പുലര്‍ത്തുന്നതാണ് രചനാരീതി. ശാസ്ത്രം, തത്വശാസ്ത്രം, യുക്തിചിന്ത എന്നിങ്ങനെയുള്ള ഗഹനമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നതെങ്കിലും രചനാരീതിയിലെ ഈ സവിശേഷത കൊï് സാമാന്യ വായനക്കാരനു പോലും അനായാസം വായിച്ച് ഗ്രഹിക്കാനാവും.
നാസ്തികവാദങ്ങള്‍ക്ക് അനുകൂലമായി ശാസ്ത്രത്തിന്റെ മേല്‍വിലാസത്തില്‍ അവതരിപ്പിക്കപ്പെടുന്ന കപടസിദ്ധാന്തങ്ങളെ തൊലിയുരിച്ചു കാണിക്കുന്നതിലും ഗ്രന്ഥകാരന്‍ പൂര്‍ണ വിജയമാണ് കൈവരിച്ചിട്ടുള്ളത്. ദൈവനിരാസത്തിന് പിന്‍ബലമായി അവതരിപ്പിക്കപ്പെടാറുള്ള പ്രധാന ഭൗതികശാസ്ത്ര ശാഖയാണ് ഡാര്‍വിനിസം. അര്‍ഹതയുള്ളതേ അതിജീവിക്കൂ എന്നതാണ് ഡാര്‍വിനിസ്റ്റ് സിദ്ധാന്തങ്ങളുടെ ആധാരശില. ചരിത്രത്തിലെ ആദ്യ മതനിഷേധ രാഷ്ട്രമായിരുന്ന സോവിയറ്റ് യൂണിയന്റെ തകര്‍ച്ച നാം കïതാണ്. മതവിശ്വാസത്തിന്റെ ചിരന്തനമായ അതിജീവനവും നാം കïുകൊïിരിക്കുന്നു. അപ്പോള്‍ മതത്തിന്റെ അതിജീവനക്ഷമത അതിന്റെ അര്‍ഹതക്കുള്ള തെളിവല്ലേ എന്ന ഗ്രന്ഥകാരന്റെ ചോദ്യത്തിനു മുമ്പില്‍ ഏതു നാസ്തികനും നിരായുധനായിപ്പോവും.
നാസ്തികപക്ഷത്തു നിലയുറപ്പിച്ചിട്ടുള്ള ശാസ്ത്രജ്ഞരുടെ അവകാശവാദങ്ങള്‍ ഇഴകീറി പരിശോധിക്കുന്നതിനൊപ്പം ശാസ്ത്ര ചരിത്രത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ശാസ്ത്രജ്ഞരില്‍ ഏറിയകൂറും വിശ്വാസികളായിരുന്നു എന്ന വസ്തുതയും ഗ്രന്ഥകാരന്‍ എടുത്തു കാണിക്കുന്നുï്. ശാസ്ത്രത്തിന്റെ പുരോഗതി മനുഷ്യനെ മതവിശ്വാസത്തിലേക്ക് നീങ്ങാനാണ് പ്രേരിപ്പിക്കുന്നതെന്നു ഈ കൃതി നമ്മെ ബോധ്യപ്പെടുത്തുന്നു. മതം രസംകൊല്ലിയാണ് എന്ന ഡോക്കിന്‍സിന്റെ മറ്റൊരു വാദഗതിയും ഈ പുസ്തകത്തില്‍ വിശകലനവിധേയമാക്കുന്നുï്. സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്റ് പോലുള്ള സ്‌കാന്റിനേവിയന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ മതത്തോട് ഉദാസീന മനോഭാവം പുലര്‍ത്തുന്നവരാണ്. അവിടങ്ങളിലെ ജനങ്ങള്‍ താരതമ്യേന കൂടിയ മനസ്സമാധാനം അനുഭവിക്കുന്നവരാണെന്നും അതിനു കാരണം അവര്‍ക്കു മതത്തോടുള്ള വിപ്രതിപത്തിയാണെന്നുമാണ് നാസ്തിക അവകാശവാദം. ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഹാപ്പിനസ് റിപ്പോട്ടും ഈ വാദഗതിക്കു പിന്‍ബലമേകാന്‍ ആശ്രയിക്കപ്പെടാറുï്. ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം നാസ്തികത പ്രഖ്യാപിത നയമായി സ്വീകരിച്ചിട്ടുള്ള ചൈനയെക്കാളും എത്രയോ മുന്നിലാണ് സൗദി അറേബ്യയുടെ സ്ഥാനം എന്ന് ഗ്രന്ഥകാരന്‍ ചൂïിക്കാട്ടുന്നു. നാസ്തികത രാഷ്ട്രനയമായി സ്വീകരിച്ചിരുന്ന സോവിയറ്റ് റഷ്യയുടെ കാര്യം ആദ്യമേ സൂചിപ്പിച്ചതാണല്ലോ? ചുരുക്കത്തില്‍, ആസ്തികരും നാസ്തികരും ഒരുപോലെ വായിച്ചിരിക്കേï ഒന്നാണ് ‘ദൈവം: ഡോക്കിന്‍സിന്റെ അശാസ്ത്രീയ വാദങ്ങള്‍’ എന്ന എന്‍.എം ഹുസൈന്റെ ഈ കൃതി. ചെമ്മാട് ബുക്ക് പ്ലസാണ് പ്രസാധകര്‍. മുഖവില 330 രൂപ.

കെ.ബി ഫൈസല്‍