വ്യക്തിനിയമം; ഏകീകരണത്തില്‍ നിന്ന് പരിഷ്‌കരണത്തിലേക്കുള്ള ദൂരം

1650

ഇക്കഴിഞ്ഞ ജൂണ്‍ 15 നാണ് മുസ്‌ലിം വ്യക്തിനിയമം ഉള്‍പ്പെടെ 52 നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. കാലഹരണപ്പെട്ട നിയമങ്ങള്‍ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ഈ നീക്കമെന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ നിയമങ്ങളുടെ നിലവിലെ പ്രസക്തിയും ഇവയുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും പരിശോധിച്ച് അഭിപ്രായം അറിയിക്കാന്‍ വിവിധ മന്ത്രാലയങ്ങളോട് നിയമവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ടെത്രെ.! ബി എസ് ചൗഹാന്‍ കമ്മീഷന്റെ 2016 ലെ ‘ഏക സിവില്‍കോഡ് സാധ്യതാ പരിശോധന’ ഉദ്ദേശിച്ച ഫലം നല്‍കാത്തതിനാല്‍, അത് മറ്റൊരു രൂപത്തില്‍ പൊടി തട്ടിയെടുത്ത് പൊലിപ്പിച്ച് നിര്‍ത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്.
370-ാം വകുപ്പ് റദ്ദാക്കല്‍, മുത്വലാഖ് നിരോധനം, രാമക്ഷേത്ര നിര്‍മാണം… തുടങ്ങിയ വാഗ്ദാന പാലനത്തിനു ശേഷം ഇനി നാം ഏക സിവില്‍ കോഡിലേക്ക് കടക്കാന്‍
പോകുന്നു’ വെന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ലഖ്‌നൗ ബി.ജെ.പി സമ്മേളനത്തിലെ പ്രഖ്യാപനം ഇത് ശരിവക്കുന്നതാണ്.
തങ്ങളുദ്ദേശിക്കുന്ന ‘സമ്പൂര്‍ണ പുറത്താക്കല്‍ യജ്ഞത്തിന്’ ബഹുസ്വര ഇന്ത്യയില്‍ പരിമിതികളുണ്ടെന്ന ബോധ്യ നൈരന്തര്യത്തിന്റെ ഉല്‍പന്നങ്ങളാണ് ഇവ്വിധം പുറത്തു വന്നു കൊണ്ടിരിക്കുന്ന സൃഗാല നീക്കങ്ങള്‍. വ്യക്തിനിയമങ്ങളുടെ പരിഷ്‌കരണവും ഏകീകരണവും ഇരട്ടസഹോദരങ്ങളാണെന്നു പറയേണ്ടി വരുന്നത് അതുകൊണ്ടാണ്. രാഷ്ട്രത്തിന് ലാഭചേദങ്ങളില്ലാത്ത വിധം ഓരോ മതവിഭാഗത്തിനും അവരവരുടെ മതാചരണത്തില്‍ അനിവാര്യമായ സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്ന നിയമസംവിധാനമാണ് വ്യക്തിനിയമം അഥവാ, സിവില്‍കോഡ്. വിവാഹം,വിവാഹമോചനം,അനന്തരാവകാശം,സ്വത്തവകാശം,ശേഷക്രിയ.. തുടങ്ങിയ കാര്യങ്ങളില്‍ തങ്ങളുടെ മതം മുന്നോട്ടുവക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ കൈകൊള്ളുന്നതിനുള്ള സ്വാതന്ത്ര്യമാണ് ഇതിലൂടെ മുസ്‌ലിംകളാദി മതവിശ്വാസികള്‍ നേടിയെടുത്തിട്ടുള്ളത്. അതെല്ലാംകൂടി ഏകീകരിച്ച് ഒന്നാക്കണമെന്നാണ് ‘ടി’വാദങ്ങളുടെ ഉള്ളടക്കം. ഭരണഘടനയിലെ നിര്‍ദേശകതത്വങ്ങളെന്നറിയപ്പെടുന്ന നാലാം ഭാഗത്തിലെ 36 മുതല്‍ 51 വരെയുള്ള 16 കാര്യങ്ങളില്‍ 44-ാ മത്തെ നിര്‍ദ്ദേശമായ ഒരു ഏകീകൃത നിയമസംവിധാനത്തിനുവേണ്ടി ശ്രമിക്കുകയെന്ന ഭാവനാത്മക ഭരണകൂട സങ്കല്‍പമാണ് ഏകീകരണ വാദികളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതേ മാര്‍ഗനിര്‍ദേശത്തിലുള്‍കൊ ള്ളുന്ന നിര്‍ബന്ധിതവും സൗജന്യവ മായി വിദ്യാഭ്യാസമോ ദലിത് പിന്നോക്ക വിഭാഗങ്ങളുടെ ശാക്തീകരണമോ സമ്പൂര്‍ണ മദ്യനിരോധനമോ ദാരിദ്ര്യ നിര്‍മാര്‍ജനം പോലുമോ ഒരാവശ്യമായി മാറാതെ ഏകീകൃതസിവില്‍കോഡിന്റെ അഭാവമാണ് ഇന്ത്യന്‍ ജനത അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന വിധത്തില്‍ നടക്കുന്നപ്രചാരണങ്ങള്‍ ആവശ്യത്തിനു പിന്നിലെ ദുരൂഹതയാണ് വെളിപ്പെടുത്തുന്നത്. ഇതിന്റെ പേരില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ലായ മതനിരപേക്ഷതയും മൗലികാവകാശങ്ങളും ആമൂലാഗ്രം അമര്‍ച്ച ചെയ്യപ്പെടുന്നുവെന്നത് ഇവരെ ആശങ്കപ്പെടുത്തുന്നുമില്ല!. നിയമ കോടതിമുഖന പോലും നടപ്പിലാക്കിയെടുക്കാന്‍ ഭരണഘടനാപരമായി അധികാരമില്ലാത്ത ഒരു നിര്‍ദേശത്തിന്റെ പേരില്‍ നിരന്തരം വിദ്വേഷം വിളമ്പുന്നവര്‍ ഇന്ത്യയില്‍ പൊതുവായി എല്ലാവരെയും ബാധിക്കുന്ന കൃഷി, വ്യവസായം, തൊഴില്‍,വിദ്യാഭ്യാസം എന്നിവയില്‍ ഏതെങ്കിലും വിധത്തിലുള്ള ഐക്യരൂപം വേണമെന്ന് വാദിച്ചതായി അറിയില്ല. മാത്രമല്ല, ഇപ്പോഴുമൊരു പ്രഹേളികയായി തുടരുന്ന ‘ഏകസിവില്‍ കോഡു’ കൊണ്ട് ഏതു സിവില്‍ കോഡാണ് ഇവരുദ്ദേശിക്കുന്നതെന്ന് സുതരാം വ്യക്തമാണ്.
വൈവിധ്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെല്ലാം പ്രഖ്യാപിത ‘ഹിന്ദുത്വരാഷ്ട്ര’ത്തിലേക്കുള്ള കുറുക്കുവഴികളാണ്. ഭരണഘടനയും മുസ്‌ലിം വ്യക്തിനിയമങ്ങളുമാണ് അതിനു മുന്നിലെ ഏറ്റവും വലിയ പ്രതിബന്ധം. ഏതൊരു മതസമൂഹത്തിന്റെയും മതാടിസ്ഥാനത്തിലുള്ള വ്യക്തിത്വമാണ് വ്യക്തിനിയമം പ്രദാനം ചെയ്യുന്നത്. ആരാധനാരീതികളും കുടുംബ നിയമങ്ങളുമുള്‍കൊള്ളുന്ന ആ വ്യക്തി നിയമത്തിന്റെ ഭരണഘടനാപരമായ സംരക്ഷണത്തിനുവേണ്ടിയാണ് സാമുദായിക സ്വാതന്ത്ര്യം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഒരു മതവിഭാഗമെന്ന നിലയില്‍ ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി നാളിതുവരെ മുസ്‌ലിം സമുദായം പ്രതികരിച്ചിട്ടുള്ളത്. അക്കാര്യം ആണയിട്ടുറപ്പിക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യാ ചരിത്രത്തില്‍ കഴിഞ്ഞു പോയിട്ടുണ്ട്.
ഭരണഘടനാ നിര്‍മാണ സഭയുടെ ഏഴാമത്തെ സെഷനില്‍ 1948 നവംബര്‍ 23 ചൊവ്വാഴ്ച ചേര്‍ന്ന അസംബ്ലിയിലാണ് ഏകസിവില്‍ കോഡ് ചര്‍ച്ചയ്ക്കെടുക്കുന്നത്. അന്നത് 35-ാം ആര്‍ട്ടിക്കിളായിരുന്നു. മദിരാശിയില്‍ നിന്നുള്ള ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ് അന്ന്, ഏകസിവില്‍ കോഡ് നിയമസഭ അംഗീകരിക്കുന്നതിനു മുമ്പ് തന്നെ ഇതിന്റെ വരുംവരായ്കകള്‍ സഭയെ ബോധ്യപ്പെടുത്തിയിരുന്നു. ഇത്തരം നിയമങ്ങള്‍ രാജ്യത്തെ ഭരണകൂടം ന്യൂനപക്ഷവേട്ടയ്ക്കായി ഉപയോഗപ്പെടുത്തിയേക്കുമെന്ന ദീര്‍ഘദൃഷ്ടിയുള്ള മുന്നറിയിപ്പ് ഇന്നും പാര്‍ലമെന്ററി രേഖകളില്‍ കാണാം. പ്രസ്തുത സഭയില്‍ തുടര്‍ന്ന് സംസാരിച്ച നാസിറുദ്ദീന്‍ അഹമദിന്റെ (വെസ്റ്റ് ബംഗാള്‍) ഭേദഗതി നിര്‍ദ്ദേശത്തിനു ശേഷം മദ്രാസില്‍ നിന്നു തന്നെയുള്ള മറ്റൊരു മുസ്‌ലിം പ്രതിനിധിയായ മെഹബൂബലി ബെയ്ഗ് സാഹിബും എം.അനന്തശയനം അയ്യങ്കാറും തമ്മിലുണ്ടായ സംവാദം ശ്രദ്ധേയമാണ്:
മെഹബൂബലി ബെയ്ഗ് സാഹിബ്: ‘സര്‍, ഇനിപ്പറയുന്ന വ്യവസ്ഥ ആര്‍ട്ടിക്കിള്‍ 35 ല്‍ ചേര്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു: ‘ഈ ആള്‍ട്ടിക്കിളില്‍ ഒന്നും പൗരന്റെ വ്യക്തിനിയമത്തെ ബാധിക്കില്ല.'(ജൃീ്ശറലറ വേമ േിീവേശിഴ ശി വേശ െമൃശേരഹല വെമഹഹ മളളലര േവേല ുലൃീെിമഹ ഹമം ീള വേല രശശ്വേലി) എന്റെ കാഴ്ചപ്പാടില്‍ ആര്‍ട്ടിക്കിള്‍ 35 ന്റെ ‘സിവില്‍ കോഡ്’ എന്ന പ്രയോഗം ഒരു പൗരന്റെ വ്യക്തിപരമായ നിയമത്തെ ഉള്‍ക്കൊള്ളുന്നില്ല എന്നതാണ്. ഇനി അഥവാ സിവില്‍കോഡ് അത്തരത്തിലുള്ള നിയമങ്ങളെ കൂടി ബാധിക്കുന്നതാണെങ്കില്‍ മതവിഭാഗങ്ങളുടെ വിശിഷ്യ മുസ്‌ലിംകളുടെ അനന്തരാവകാശം,വിവാഹം,വിവാഹമോചനം എന്നിവ പൂര്‍ണമായും അവരുടെ മതവുമായി ബന്ധപ്പെട്ടതാണെന്ന് ഉണര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എം.അനന്തശയനം അയ്യങ്കാര്‍:അതെല്ലാം ഒരു കരാറല്ലേ. മഹ്ബൂബ് അലി ബെയ്ഗ് സാഹിബ് ബഹാദൂര്‍:ശ്രീ അനന്തസായനം അയ്യങ്കറിന് മറ്റു സമുദായങ്ങളുടെ നിയമങ്ങളെക്കുറിച്ച് എല്ലായ്‌പ്പോഴും വളരെ രസകരമായ ആശയങ്ങള്‍ ഉണ്ടെന്ന് എനിക്കറിയാം. ശരിയാണ്ഇതിനെ ഒരു കരാറായി വ്യാഖ്യാനിക്കാം,ഹിന്ദുക്കള്‍ക്കിടയില്‍ വിവാഹം ഒരു സംസ്‌കാരമാണെങ്കില്‍ യൂറോപ്യന്മാര്‍ക്കിടയില്‍ അത് കേവലം പദവിയുടെ കാര്യമാണ്.അത് എനിക്ക് നന്നായി അറിയാം. എന്നാല്‍, മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അങ്ങനെയല്ല. കഴിഞ്ഞ 1350 വര്‍ഷമായി അത് മുസ്‌ലിംകള്‍ ആചരിച്ചു പോരുകയും സര്‍വ രാഷ്ട്രങ്ങളിലെയും എല്ലാ അധികാരികളും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.ഇന്ന് മിസ്റ്റര്‍ അനന്തശയനം വന്ന് പുതിയൊരു രീതിയില്‍ മുസ്‌ലിംകള്‍ വിവാഹം ചെയ്യണമെന്ന് പറഞ്ഞാല്‍ അത് ഞങ്ങളുടെ മതം അനുവദിക്കാത്ത പക്ഷം പിന്തുടരാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. അതിനാല്‍, സര്‍, ഇത് ഇത്ര നിസ്സാരമായി പരിഗണിക്കേണ്ട കാര്യമല്ല.മറ്റ് ചില കമ്മ്യൂണിറ്റികളുടെ കാര്യത്തിലും അതങ്ങനെ തന്നെയാണ്,ഒരു മതത്തിന്റെ ആചാരങ്ങള്‍ മറ്റു മതങ്ങളുടെ മേല്‍ കെട്ടിവക്കുന്നത് അംഗീകരിക്കാന്‍ പ്രയാസമാണ്, സര്‍ ചിലയാളുകള്‍ ധരിച്ചുവച്ചിരിക്കുന്നത് മതനിരപേക്ഷ രാഷ്ട്രമെന്നാല്‍ അവിടെ പൗരന്‍മാര്‍ക്കെല്ലാം ഒരേ സംസ്‌കാരം, ഒരേ ഭാഷ, ഒരേ ജീവിതരീതി എന്നിങ്ങനെയാണെന്നു തോന്നിപോകുന്നു. ഒരു മതനിരപേക്ഷ രാഷ്ട്രടമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവിടെ വ്യത്യസ്തരായ മതവിഭാഗങ്ങള്‍ക്ക് അവരുടേതായ മത സ്വാതന്ത്ര്യം ഉണ്ടാകണം.’
നിര്‍ഭാഗ്യവശാല്‍ ശരീഅത്ത് കാലോചിതമായി പരിഷ്‌കരിക്കാനുള്ള മുറവിളി സമുദായത്തിലെ ചില ‘ഉല്‍പതിഷ്ണുക്കള്‍’ ഏറ്റെടുക്കുന്നുവെന്നതാണ് പുതിയ കാലത്തിന്റെ ശാപം. ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെമേല്‍ കെട്ടിവച്ച ഒരു നിയമസംഹിതയാണ് 1917 ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് എന്ന് തെറ്റിദ്ധരിച്ചിടത്താണ് കുരങ്ങന് ഏണി ചാരുന്ന ഇത്തരം ഭേദഗതിവാദികളുടെ പ്രതലവും പിന്‍ബലവും. യഥാര്‍ഥത്തില്‍, നാട്ടുനടപ്പുകളെന്തുതന്നെയായിരുന്നാലും മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അതിന് നിയമസാധുതയില്ലെന്നും അവര്ക്ക് അവരുടെ ശരീഅത്ത് നിയമം തന്നെയാണ് ബാധകമാവുകയെന്നുമംഗീകരിക്കുന്ന ഒരു സുപ്രധാന പ്രഖ്യാപനമാണ് 1931 ഒക്ടോബര്‍ 7-ലെ ശരീഅത്ത് അപ്ലിക്കഷന്‍ ആക്ട് (ശരീഅത്ത് ബാധമാക്കല്‍ നിയമം) അഥവാ നിയമങ്ങള്‍ നിര്‍മിക്കുകയല്ല നിലവിലുള്ള ശരീഅത്ത് നിയമങ്ങള്‍ക്ക് സാധുത നല്‍കുകയെന്നതാണ് ഈ ആക്ടിന്റെ ധര്‍മം. മുസ്‌ലിം ഭരണാധികാരികള്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് മുസ്‌ലിമേതര മതവിഭാഗങ്ങളുടെ മതസംബസിയായ ആചാരസമ്പ്രദായങ്ങള്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്യം അനുവദിക്കപ്പെട്ടിരുന്നു. മറ്റു മതസ്ഥരുടെ വ്യക്തി നിയമങ്ങളില്‍ ഭരണകൂടം ഇടപെടാതിരിക്കുകയെന്ന ഈനയം തന്നെയാണ് ബ്രിട്ടീഷുകാരും ഇവിടെ അനുവര്‍ത്തിച്ചത്.
എന്നാല്‍, ക്രമേണ ചിലയിടങ്ങളില്‍ ഹൈന്ദവര്‍ക്കിടയില്‍ പരമ്പരാഗതമായി നിലനിന്നിരുന്ന ചില നാട്ടാചാരങ്ങള്‍ക്ക് പൊതു സാധുതയും അംഗീകാരവും ലഭിച്ചത് കാര്യങ്ങള്‍ അവതാളത്തിലാക്കി. ശരീഅത്തിനെ അവഗണിച്ചും അവമതിച്ചും നീക്കങ്ങളുണ്ടായി. അത്തരമൊരു പശ്ചാത്തലത്തിലാണ് ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് രൂപീകരിക്കപ്പെട്ടത്.
ശരീഅത്ത് നിയമങ്ങളുടെ പൊതു സാധുത മാത്രമാണ് ഇത്തരമൊരു നിയമത്തിന്റെ പരിധിയില്‍ വരുന്നത്. അല്ലാതെ, ആരോപിക്കപ്പെടുന്നതു പോലെ മുഹമ്മദന്‍ ലോ എന്ന പേരില്‍ ബ്രിട്ടീഷുകാര്‍ എഴുതിത്തയ്യാറാക്കിയ ഒരു നിയമപുസ്തകം മുസ്‌ലിംകളുടെമേല്‍ അടിച്ചേല്‍പിച്ചിരിക്കുകയല്ല. വിവാഹം, വിവാഹമോചനം, വിവാഹമൂല്യം, സംരക്ഷണം, രക്ഷാകര്‍തൃ ത്വം, കുടുംബവകാ ങ്ങള്‍, കടമകള്‍, വസ്വിയ്യത്തും അല്ലാത്തതുമായ പിന്തുടര്‍ച്ച, വ്യക്തിസ്വത്ത്, മതപരവും ധര്‍മപരവുമായ ദാനസ്വത്തുക്കള്‍, ശേഷക്രിയ എന്നിങ്ങനെ ഏതെല്ലാം കാര്യങ്ങളിലാണ് ശരീഅത്ത് നിയമം ബാധകമാവുകയെന്ന് പറയുക മാത്രമാണ് ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് ചെയ്യുന്നത്. പ്രസ്തുത ആക്ടിനൊപ്പം പ്രസിദ്ധപ്പെടുത്തപ്പെട്ട ലക്ഷ്യവിവരണത്തില്‍ അത് വളരെ വ്യക്തമാണ്.
ശരീഅത്ത് ആക്ട് ഒരാവൃത്തി വായിച്ചുനോക്കിയ ഒരാള്‍ക്കും ഇപ്പറഞ്ഞതില്‍ സംശയമുണ്ടാവാനിടയില്ല. മൊത്തം ആറു വകുപ്പുകളായാണ് ശരീഅത്ത് ആക്ട് നിലവില്‍ വന്നത്. അതില്‍ അഞ്ചാം വകുപ്പ് ഇടക്കാലത്ത് റദ്ദാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഒന്നാം വകുപ്പില്‍ (ടവീൃ േഠശഹേല മിറ ലഃലേിേ) ഈ നിയമത്തിന്റെ പേര് 1937-ലെ ശരീഅത്ത് അപ്ലിക്കഷന്‍ ആക്ട് ആണെ ന്ന് പറയുകയും മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്) മുസ്‌ലിംകള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി നിര്‍മിക്കപ്പെട്ട നിയമമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. വകുപ്പ് രണ്ടില്‍ (അുുഹശരമശേീി ീേ ുലൃീെിമഹ ഹമം ീേ ാൗഹെശാെ) ഏതെല്ലാം വിഷയങ്ങളിലാണ് ശരീഅത്ത് നിയമം ബാധകമാവുകയെന്ന് എടുത്തു പറയുന്നു. ഇതില്‍ ഓരോ വിഷയത്തിലും ശരീഅത്ത് നിയമമെന്താണെന്ന് പറയുന്നതിനു പകരം അതിനോടുള്ള സമീപനം ശരീഅത്ത് നിയമപ്രകാരമായിരിക്കുമെന്ന് പൊതുവായി പറയുന്ന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. മൂന്നാം വകുപ്പ് (ജീംലൃ ീള ാമസല റലരഹമൃമശേീി) ഈ നിയമം ബാധകമാകുന്നതിനുള്ള നിബന്ധന ഉള്‍കൊള്ളുന്നതാണ്. വകുപ്പ് നാലില്‍ (ൃൗഹല ാമസശിഴ ുീംലൃ) ഈ ആകട് പ്രകാരമുള്ള പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങള്‍ നിര്‍മിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് അനുവാദം നല്‍കുന്നു. ഉലീൈഹൗശേീി ീള ാമൃൃശമഴല എന്ന അഞ്ചാം വകുപ്പാണ് റദ്ദാക്കപ്പെട്ടത്. ശേഷമുള്ള ആറാം വകുപ്പ് (ൃലുലമഹ)െ ഇതിനു തടസ്സം നില്‍ക്കുന്ന ഏതാനും മുന്‍നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് നിലവിലുള്ള ശരീഅത്ത് നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ഒരു നിയമസംവിധാനം മാത്രമാണെന്ന് മുകളിലെ വിശദീകരണത്തില്‍ നിന്ന് വ്യക്തമാണല്ലോ. പിന്നെന്തുകൊണ്ട് ശരീഅത്ത് ചര്‍ച്ചയാകുന്നിടത്തെല്ലാം മുല്ലയും മുഹമ്മദന്‍ ലോയുമൊക്കെ കടന്നുവരുന്നുവെന്നു ചോദിച്ചാല്‍ അതു സംബന്ധമായ അജ്ഞതയും മുന്‍ വിധിയും എന്നു മാത്രമേ അതേ കുറിച്ച് പറയാനൊക്കൂ. ഇതേ അജ്ഞത തന്നെയാണ് ‘ജനകീയ ഇസ്‌ലാമിസ്റ്റു’ (?)കളുടെ ഭേദഗതി വാദത്തിന്റെഅടിസ്ഥാനവും.
വാസ്തവത്തില്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്ന് നേരിട്ട് ശരീഅത്ത് നിയമങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തവര്‍ക്കു വേണ്ടി തയ്യാറാക്കപ്പെട്ട കൈപുസ്തകങ്ങള്‍ മാത്രമാണ് മുല്ലയുടെ മുഹമ്മദന്‍ലോയും മറ്റുമൊക്കെ. ശാഫിഈ-ഹനഫീ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി ബ്രിട്ടീഷുകാരനായ തോമസ് നോര്‍വാള്‍ഡും സര്‍ മുല്ലാ ദിന്‍ഗാ ഫന്‍ന്‍ജിയുമൊക്കെ വിവര്‍ത്തനം ചെയ്ത് ഇത്തരം പുസ്തകങ്ങളല്ല ശരീഅത്തിന്റെ പ്രമാണമെന്ന് മനസ്സിലാക്കാനുള്ള സാമാന്യ പക്വതയാണ് പരിഷ്‌കരണ,ഭേദഗതി വാദികള്‍ ആദ്യമായി ആര്‍ജിച്ചെടുക്കേണ്ടത്. ജഡ്ജിമാരും വക്കീലുമാരുമൊക്കെ സ്വതന്ത്രമായി ഉപയോഗപ്പെടുത്തിവരുന്നു എന്നതുകൊണ്ട് മാത്രം ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടിന്റെ നിയമപരമായ പ്രമാണങ്ങളാണ് ഇവയെന്ന് തെറ്റിദ്ധരിക്കുന്നിടത്താണ് മുസ്‌ലിം വ്യക്തിനിയമത്തെ കുറിച്ച് പറയുമ്പോള്‍ സമുദായത്തിനിടയില്‍ നിന്നുതന്നെ ഉയരുന്ന അപശബ്ദങ്ങളുടെ പ്രഭവസ്ഥാനം. പറഞ്ഞുവരുന്നത് വ്യക്തിനിയമ ഏകീകരിക്കണമെന്ന വാദത്തിന്റെ വകഭേദം തന്നെയാണ് ശരീഅത് ഭേദഗതി വാദവും. ഇന്ത്യയെപ്പോലൊരു ബഹുസ്വര സമൂഹത്തില്‍ എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതും ചെരുപ്പിനൊപ്പിച്ച് കാല് മുറിക്കുന്നതും തമ്മിലുള്ള വ്യത്യാസം മാത്രമേ അവകള്‍ക്കിടയിലുള്ളൂ. അഥവാ, വിഷയത്തിന്റെ ഗൗരവ സ്വഭാവം നഷ്ടപ്പെടുന്ന പക്ഷം ചെരുപ്പിനു കേടുപറ്റാതിരിക്കാന്‍ ആ കാലുതന്നെ വേണ്ടെന്നുവക്കാന്‍ പറയുന്ന കാലം വിദൂരമല്ലെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് ഇത്തരുണത്തില്‍ നാം ചെയ്യേണ്ടത്.

മുആവിയ മുഹമ്മദ്