arrow_back സത്യധാര ഹോം Sathyadhara
പംക്തികൾ check_circle FREE

കോളേജിലെ സൂഫിനി ടീച്ചറും വാപ്പയുടെ മിനി കൂപ്പര്‍ മോനും

Editorial Desk
Editorial Desk arrow_forward
Editor · 28 October 2026 · 7 വായനകൾ

കഴിഞ്ഞ വാരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തകര്‍ത്താടിയ രണ്ട് വിഷയങ്ങളാണ് സമുദായ കോളേജിലെ സൂഫിനി ടീച്ചറുടെ വാദങ്ങളും മൂന്നു നിരപരാധികളുടെ ജീവിതം അവസാനിപ്പിച്ച ഒരു പണക്കാരന്‍ പയ്യന്റെ കയ്യിലിരിപ്പും. രണ്ടും തമ്മിലെന്ത് ബന്ധം? ഹലുവയും മത്തിക്കറിയും പോലെയല്ലേയെന്ന് ഓര്‍ക്കേണ്ട. സൂഫിസത്തിന്റെ മറ പിടിച്ച് മതനിരാസം വരെ ആയേക്കാവുന്ന പല ജാതി വാദങ്ങളും ഉയര്‍ത്തിയ ടീച്ചറെ പിന്തുണച്ചവരില്‍ സാക്ഷാല്‍ ശശികല 'ടീച്ചര്‍' വരെയുണ്ടായിരുന്നു. ആരിഫ് ഹുസൈനാദികള്‍ വേറെയും. ബിജിഎമ്മിട്ടു വരുന്ന സൂഫിസം പുതിയ കാലത്തെ സമൂഹ മാധ്യമങ്ങളില്‍ നിത്യ കാഴ്ചയാണ്. ശരീഅത്തിന്റെ ചിട്ടാവട്ടങ്ങളില്ലാതെ പാടിപ്പറഞ്ഞിരിക്കുന്ന പലവിധ സൂഫികളും ഉലകില്‍ സുലഭവുമാണ്. തന്റെ കോളേജിനകത്തും പുറത്തും അല്ലാഹുവിന് നമ്മുടെ അത്രയെങ്കിലും ക്വാളിറ്റി വേണ്ടേയെന്നതടക്കം വികല വാദങ്ങള്‍ ഉയര്‍ത്തിയ ടീച്ചര്‍ക്ക്, ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനങ്ങളെയടക്കം അടിച്ചിടാന്‍ ശ്രമിച്ച ടീച്ചര്‍ക്ക് ശശികലയടക്കം പുഷ്പവൃഷ്ടി നടത്തിയില്ലെങ്കിലല്ലേ അത്ഭുതം. മനുഷ്യരുടെ ബുദ്ധിക്കൊത്ത് സംസാരിക്കണമെന്ന് ഇസ്ലാമിലെ പ്രാഥമിക ആശയവിനിമയ പാഠം മിക്കപ്പോഴും സമൂഹ മാധ്യമങ്ങളില്‍ നടപ്പാകാറില്ല. പ്രത്യേക, പുതിയ കാലത്തെ പൊതുമണ്ഡലം ചായക്കടയില്‍ നിന്ന് സമൂഹ മാധ്യമ നാല്‍കവലയിലേക്ക് മാറിയിരിക്കെ. എഫ്ബിയിലും ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ടുള്ളവരൊക്കെ വിവിധ വിഷയങ്ങളില്‍ ആധികാരികതയുടെ നിറകുടങ്ങളാണ്. ഡാറ്റ തീരുന്നതുവരെ നിറഞ്ഞുതുളുമ്പുന്ന കുടങ്ങള്‍... ഇത്തരം വിദഗ്ധര്‍ പങ്കുവെക്കുന്ന മുറിവൈദ്യം സേവിക്കുന്നവരുടെ അവസ്ഥ പറയേണ്ടല്ലോ. ഇസ്ലാമിന് മുറിവേല്‍പ്പിക്കാന്‍ അവസരമുണ്ടെങ്കില്‍ പാമ്പ് പാതാളത്തില്‍ നിന്നും വരുമെന്നതും തീര്‍ച്ചു.
ഇനി മിനി കൂപ്പര്‍ മോന്റെ കഥയെന്താണ്. അര്‍ധ രാത്രി മൂക്കുമുട്ടെ കുടിച്ച് ബോധമില്ലാതെ മൂന്ന് പാവങ്ങളുടെ മേല്‍ പാഞ്ഞു കയറിയ ശേഷം പറഞ്ഞത്രേ: എല്ലാം എന്റെ വാപ്പ നോക്കിക്കൊള്ളും. മതം വിലക്കിയ മദ്യമടക്കമുള്ള ലഹരി അകത്താക്കി വന്ന പ്രതിയുടെ കുറ്റത്തിന്റെ പങ്ക് മതത്തിന് കിട്ടാന്‍ അറബിപ്പേരും, വാപ്പയെന്ന നാട്ടുപ്രയോഗവും തന്നെ ധാരാളം. മുസ്ലിംമടക്കം മൂന്ന് നിരപരാധികളെ ഇടിച്ചിട്ടവനെ പ്രതിരോധിക്കാന്‍ ഒരു അറബിപ്പേരുകാരനും വരില്ല. പക്ഷേ, അതിനൊക്കെ അവന്റെ മതം മറുപടി പറയണം, മത സംഘടനകളും. ആദ്യത്തെ കേസിലും രണ്ടാമത്തെ കേസിലും പ്രതി മതം തന്നെ. 'എമു'കളടക്കമുള്ളവര്‍ക്ക് ആഘോഷിക്കാന്‍ വേറെന്ത് വേണം?.

verified സത്യധാര ആധികാരിക ഡിജിറ്റൽ പതിപ്പിൽ നിന്നുള്ള വായന.
Editorial Desk
എഴുത്തുകാരൻ

Editorial Desk

Editor

Sathyadhara Publications Head Office, Calicut

എല്ലാ രചനകളും arrow_forward

സത്യധാര ലോഗിൻ

+91

സത്യധാര വാർഷിക വരിസംഖ്യ

1 YEAR SUBSCRIPTION

1 വർഷ വരിസംഖ്യ

ഈ വർഷത്തെ എല്ലാ 24 മാഗസിൻ PDF-കളും + മുഴുവൻ പ്രീമിയം ലേഖനങ്ങളും
₹499
₹600
2 YEAR BEST VALUE

2 വർഷ വരിസംഖ്യ

2 വർഷത്തെ സമ്പൂർണ്ണ ഡിജിറ്റൽ പതിപ്പുകൾ
₹899