അറബിയിൽ കുടുംബത്തിന് 'ഉസ്റ' എന്ന് പറയുന്നു. ബന്ധിക്കുക എന്നർഥമുള്ള 'അസ്റ' എന്ന പദത്തിൽ നിന്നാണതിന്റെ ഉത്ഭവം. കുടുംബത്തിനു ഒരുബന്ധന സ്വഭാവമുണ്ട്. ഉണ്ടാവുകയും വേണം.. അപ്പോഴാണ് കുടുംബം താങ്ങാവുക. തണലാവുക. താങ്ങാവുന്ന കുടുംബത്തിലെ മെമ്പർമാർ മറ്റുള്ളവർക്ക് തണലാകുന്നു, ആശ്രയമാകുന്നു.
മദ്റസാ ഹാളിലെ വാരാന്ത്യ പഠനവേദി. മഹല്ലിലെ ആബാലവൃദ്ധരും ആവേശപൂർവം സംബന്ധിക്കുന്ന മനോഹരമായ കാഴ്ച. പുതുതായി ചാർജെടുത്ത ഉസ്താദിന്റെ കർമപദ്ധതികളിൽ ഒന്നാണ് ഈ പഠന ശിബിരം. പ്രദേശ വാസികളെയെല്ലാം വിജ്ഞാന വിരുന്നിലേക്ക് ക്ഷണിക്കുകയായിരുന്നു ഉസ്താദ്. വിഭവ സമൃദ്ധമായ ദീനീ വിജ്ഞാന സദസ്സ്. ആത്മാർഥമായ ആ ക്ഷണം പ്രദേശവാസികൾ സ്വീകരിക്കുകയായിരുന്നു. അവർ വിജ്ഞാനദാഹികളായിരുന്നു. നിഷ്കളങ്കരും. നമ്മുടെ പഠനവേദിക്ക് ഇന്ന് നാന്ദികുറിക്കുകയാണ്. പ്രാർഥനക്കു ശേഷം ഉസ്താദ് സദസ്സിനെ അറിയിച്ചു. ഇതൊരു പ്രസംഗ വേദിയല്ല. ചർച്ചാ ക്ലാസാണ്. ശ്രോതാക്കളുടെ താൽപര്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഡിസ്കഷൻ വേദി. ഏതു വിഷയമാണ് നാം ചർച്ച ചെയ്യേണ്ടത്? സദസ്യരോട് ഉസ്താദ് അന്വേഷണം നടത്തി. സ്വതന്ത്ര ചിന്തയാണല്ലോ ഇന്നത്തെ ട്രെന്റ്. അഥവാ, ലിബറലിസം. ശമീമാണ് അഭിപ്രായം പറഞ്ഞത്.
ആദ്യം നന്നാവേണ്ടത് കുടുംബമാണ്. അല്ലേ.. മുഹ്സിനാണ് ചോദ്യമുന്നയിച്ചത്. അതെ, കുടുംബമാണ് ആദ്യം സംശുദ്ധമാകേണ്ടത്. എന്നാൽ, വ്യക്തികൾ നല്ലവരാകും. അപ്പോൾ സമൂഹവും നന്നാവും. ഈ കുടുംബം എന്നാൽ എന്താണ്? കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന് പറയാറുണ്ടല്ലോ. ശമീമിന് സംശയമായി. മാതാവും പിതാവും മക്കളും ഉൾകൊള്ളുന്ന ഒരു കൊച്ചു സമൂഹമാണ് കുടുംബം എന്ന് ചില പണ്ഡിതന്മാർ നിർവ്വചിച്ചിട്ടുണ്ട്.
അതൊന്നും നാം ചർച്ച ചെയ്ത് സമയം പാഴാക്കേണ്ട വിഷയമല്ല എന്നാണ് എന്റെ അഭിപ്രായം. മുഹ്സിൻ ഉടനെ പ്രതികരിച്ചു. ഇക്കാലത്തെ പ്രവണതയാണല്ലോ സ്വതന്ത്ര്യചിന്ത. അതിന്റെ ഭവിഷത്തുകൾ നാം മനസ്സിലാക്കിയിരിക്കേണ്ടതല്ലേ.. അൻവറിന്റേതായിരുന്നു കമന്റ്. ലിബറൽ ചിന്താഗതിക്കാർ ഉണ്ടാകുന്നത് എവിടെ നിന്നാണ്? ഉസ്താദ് ചോദിച്ചു. സദസ്സ് നിശ്ശബ്ദമായി.. സോഷ്യൽ മീഡിയ ലിബറലിസം വളരാൻ കാരണമാകുന്നുണ്ട്... അൽപസമയത്തിനു ശേഷം സവാദ് പതുക്കെ പറഞ്ഞു. അതെ, അതെ. സോഷ്യൽ മീഡിയ തന്നെ. കൂട്ടമായിട്ടായിരുന്നു പ്രതികരണം. അപ്പോൾ നമ്മുടെ ചർച്ചാ വിഷയം എന്താവണം? അഹ്മദ് കുട്ടിയുടേതായിരുന്നു ചോദ്യം. സദസ്സിലെ പ്രായം കൂടിയ വ്യക്തിയാണദ്ദേഹം. സമൂഹത്തിലെ ഓരോ വ്യക്തിയും ഓരോ കുടുംബത്തിന്റെയും ഉത്പന്നമാണല്ലോ. അപ്പോൾ കുടുംബമാണ് പ്രധാനം. 'അൽ ഇഹ്സാനു യബ്ദഉ ബിൻ ഉസ്റ:' എന്നൊരു ആപ്തവാക്യമുണ്ട്. നന്മകൾക്ക് തുടക്കം കുറിക്കേണ്ടത് കുടുംബത്തിൽ നിന്നാണെന്ന് സാരം. ഉസ്താദ് വിശദമാക്കി.
ആദ്യം നന്നാവേണ്ടത് കുടുംബമാണ്. അല്ലേ.. മുഹ്സിനാണ് ചോദ്യമുന്നയിച്ചത്. അതെ, കുടുംബമാണ് ആദ്യം സംശുദ്ധമാകേണ്ടത്. എന്നാൽ, വ്യക്തികൾ നല്ലവരാകും. അപ്പോൾ സമൂഹവും നന്നാവും. ഈ കുടുംബം എന്നാൽ എന്താണ്? കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന് പറയാറുണ്ടല്ലോ. ശമീമിന് സംശയമായി. മാതാവും പിതാവും മക്കളും ഉൾകൊള്ളുന്ന ഒരു കൊച്ചു സമൂഹമാണ് കുടുംബം എന്ന് ചില പണ്ഡിതന്മാർ നിർവ്വചിച്ചിട്ടുണ്ട്. 'കുടി' എന്ന പദത്തിൽ നിന്നാണ് കുടുംബമുണ്ടായത് എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. കുടി എന്നാൽ ചെറിയ വീട്. അഥവാ, ചെറ്റപ്പുര. 'ചെറ്റപ്പുര' അതൊരു ചീത്ത പ്രയോഗമല്ലേ ഉസ്താദേ.. ശമീം ചോദിച്ചു. ചെറ്റപ്പുര എന്നാൽ ചെറിയ വീട് എന്നാണർഥം. അതെങ്ങനാ ചീത്ത വാക്കാകുന്നത്? 'ചെറ്റ' എന്ന് വിളിക്കുന്നത് അസഭ്യമല്ലേ.. അത് കൊണ്ടാണ് സംശയമുണ്ടായത്... ശമീം പറഞ്ഞു. മാന്യതയില്ലാത്തവൻ, അൽപൻ എന്നൊക്കെയാണ് ചെറ്റ എന്ന മലയാളവാക്കിന്റെ പുതിയ ലോകത്തെ അർഥം. അങ്ങനെയാണ് ഒരു വ്യക്തിയെ ചെറ്റേ എന്ന് വിളിക്കുന്നത് അസഭ്യം ആയത്. വാസ്തവത്തിൽ പദത്തിന്റെ മൗലികതയിലേക്ക് നോക്കുമ്പോൾ അത് അസഭ്യമാണ് എന്ന് പറഞ്ഞു കൂടാ...
അപ്പൊ.. നമ്മുടെ ചർച്ചാ വിഷയം..? അഹ്മദ് കുട്ടി എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുകയായിരുന്നു. നമ്മുടെ പഠനവേദിക്ക് ആകർഷണീയമായ ഒരു ടോപിക് വേണം.. ഞാനൊരു പേര് പറയാം. സദസ്സിന്റെ അറ്റത്ത് നിന്നാണ് ശബ്ദമുയർന്നത്. അത് നവാസ് മാഷാണ് ഉസ്താദേ.. ഹൈസ്കൂളിലെ മലയാളം സാറാണ്. സവാദ് പറഞ്ഞു. എന്നാൽ, പറയൂ. ആകർഷണീയമായാൽ ആ പേര് തന്നെ സെലക്ട് ചെയ്യാം.. അല്ലേ...? അതെ.. അതെ.. നവാസ് അതിനു യോഗ്യനാണ്. 'താങ്ങാവുന്ന കുടുംബം' അതാണ് ഞാനുദ്ദേശിച്ച പേര്. എന്താ അഭിപ്രായം. നല്ല പേരാണ് അല്ലേ.. ഉസ്താദ് അഭിപ്രായം ചോദിച്ചു. അതെ. കേൾക്കാൻ ഇമ്പമുള്ള പേരാണ്. അതിന്റെ ഉദ്ദേശ്യം അറിയാൻ താൽപര്യമുണ്ട്. അൻവർ ആവശ്യപ്പെട്ടു.
താങ്ങാവുന്ന കുടുംബത്തിലെ മെമ്പർമാർ മറ്റുള്ളവർക്ക് തണലാകുന്നു, ആശ്രയമാകുന്നു. എങ്ങനെയാണ് താങ്ങാവുക എന്നതാണ് നമുക്ക് ചർച്ച ചെയ്യാനുള്ളത്. എത്രവിധം കുടുംബങ്ങളാണ് നിലവിലുള്ളത്. ശമീം ചോദിച്ചു. നല്ല ചോദ്യമാണ്. മൂന്ന് തരത്തിലുള്ള കുടുംബങ്ങളാണ് പൊതുവെയുള്ളത്. നമുക്കത് വിശദീകരിക്കാം.
താങ്ങ് എന്നാൽ സപ്പോർട്ട് എന്നാണ് സാരം. ആശ്രയം, സഹായം, തുണ എന്നൊക്കെ മലയാളത്തിൽ അർഥമുണ്ട്. വ്യക്തിക്ക് ആശ്രയവും സഹായവും തുണയുമൊക്കെ ആയിരിക്കണം കുടുംബം എന്നാണ് തലവാചകത്തിന്റെ പൊരുൾ.. നവാസ് വിശദീകരിച്ചു. നല്ല പേരാണ്. നമ്മുടെ പഠന ക്ലാസിന്റെ ടോപ്പിക് 'താങ്ങാവുന്ന കുടുംബം' എന്നാവരും ഒന്നിച്ചു പറഞ്ഞു. അറബിയിൽ കുടുംബത്തിന് 'ഉസ്റ' എന്ന് പറയുന്നു. ബന്ധിക്കുക എന്നർഥമുള്ള 'അസ്റ' എന്ന പദത്തിൽ നിന്നാണതിന്റെ ഉത്ഭവം. കുടുംബത്തിനു ഒരുബന്ധന സ്വഭാവമുണ്ട്. ഉണ്ടാവുകയും വേണം.. അപ്പോഴാണ് കുടുംബം താങ്ങാവുക. തണലാവുക. താങ്ങാവുന്ന കുടുംബത്തിലെ മെമ്പർമാർ മറ്റുള്ളവർക്ക് തണലാകുന്നു, ആശ്രയമാകുന്നു. എങ്ങനെയാണ് താങ്ങാവുക എന്നതാണ് നമുക്ക് ചർച്ച ചെയ്യാനുള്ളത്. എത്രവിധം കുടുംബങ്ങളാണ് നിലവിലുള്ളത്. ശമീം ചോദിച്ചു. നല്ല ചോദ്യമാണ്. മൂന്ന് തരത്തിലുള്ള കുടുംബങ്ങളാണ് പൊതുവെയുള്ളത്. നമുക്കത് വിശദീകരിക്കാം.
ഒരു രാജ്യത്തിന്റെ പുരോഗതി അളക്കേണ്ടത് എത്ര ക്ഷേത്രങ്ങൾ നിർമിച്ചു, എത്ര പള്ളികൾ വിവാദത്തിലാക്കി എന്നതുകൊണ്ടല്ല. എത്ര കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിച്ചു, എത്ര കുടുംബങ്ങൾക്ക് സുരക്ഷിതമായ ജീവിതം ഉറപ്പായി, എത്ര യുവാക്കൾക്ക് തൊഴിൽ ലഭിച്ചു, എത്ര മനുഷ്യർക്ക് നീതിയും സമാധാനവും ലഭിച്ചു എന്നതുകൊണ്ടാണ്. മതപരമായ വൈകാരികതയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവർ ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.
ഞാൻ ഇന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഒരു കാര്യം എനിക്ക് ഉറപ്പാണ്: ക്യാമ്പസ് എനിക്ക് പുതിയൊരു ലോകം പരിചയപ്പെടുത്തി. ആ ലോകത്തിനിടയിൽ എന്നെത്തന്നെ കൈവിടാതിരിക്കാനാണ് ഞാൻ പഠിച്ചത്.