5 Minutes Read

ഹിന്ദുത്വം: ശ്രീരാമനിൽ നിന്ന് ശ്രീകൃഷ്ണനിലേക്ക്

18 November 2026

ഒരു രാജ്യത്തിന്റെ പുരോഗതി അളക്കേണ്ടത് എത്ര ക്ഷേത്രങ്ങൾ നിർമിച്ചു, എത്ര പള്ളികൾ വിവാദത്തിലാക്കി എന്നതുകൊണ്ടല്ല. എത്ര കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിച്ചു, എത്ര കുടുംബങ്ങൾക്ക് സുരക്ഷിതമായ ജീവിതം ഉറപ്പായി, എത്ര യുവാക്കൾക്ക് തൊഴിൽ ലഭിച്ചു, എത്ര മനുഷ്യർക്ക് നീതിയും സമാധാനവും ലഭിച്ചു എന്നതുകൊണ്ടാണ്. മതപരമായ വൈകാരികതയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവർ ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.

ഹിന്ദുത്വം: ശ്രീരാമനിൽ നിന്ന് ശ്രീകൃഷ്ണനിലേക്ക്

''രാധേ രാധേ, കമൽ ഖിലാ ദേ!''      2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പുതിയ മുദ്രാവാക്യമാണിത്. രാധയെ വാഴ്ത്തുക, താമര വിരിയിക്കുക! മഥുരയുടെ സാംസ്‌കാരിക സ്വത്വത്തെയും ശ്രീകൃഷ്ണഭക്തിയെയും പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയുമായി ചേർത്തുവെക്കുന്ന ഈ മുദ്രാവാക്യം കേവലം ഒരു പ്രചാരണവാചകമല്ല. അയോധ്യയിൽ നിന്ന് മഥുരയിലേക്കുള്ള നീക്കം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടുത്ത ചുവടുവെപ്പുകൾ എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചനയാണത്.

ബാബരി മസ്ജിദ്-രാമ ജന്മഭൂമി വിവാദത്തിൽ, മസ്ജിദ് ക്ഷേത്രമാക്കി മാറ്റിയതോടെ ഇന്ത്യയിലെ ഹിന്ദു-മുസ്ലിം പ്രശ്‌നങ്ങൾ കെട്ടടങ്ങുമെന്ന് വിചാരിവർക്ക് തെറ്റി. അധികാരത്തിലേക്കുള്ള ഇന്ധനമായി വർഗീയതയെ കണ്ടവർ അടുത്ത അജണ്ടയിലേക്ക് നീങ്ങിയിരിക്കുകയാണ്. ശ്രീരാമനെ വിട്ടു ശ്രീ കൃഷ്ണലേക്കാണ് അവരുടെ പുതിയ നീക്കം. ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ട രാധയെയാണ് അവർ അതിനു മുദ്രാവാക്യമായി തെരഞ്ഞെടുത്തിരിക്കുന്നത്.

25 കോടിയോളം ജനങ്ങൾ വസിക്കുന്ന ഉത്തർപ്രദേശിൽ 2027 നടക്കുന്ന തെരഞ്ഞെടുപ്പിനെ ബി.ജെ.പി നേരിടാൻ പോകുന്നത് 'രാധേ, രാധേ താമര വിരിയിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ്. ഉത്തർപ്രദേശ് ഒരു സ്വതന്ത്ര രാജ്യമായിരുന്നെങ്കിൽ, ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെയോ ആറാമത്തെയോ രാജ്യമാകുമായിരുന്നു. അവിടെയാണ് ഹിന്ദുത്വ അടുത്ത രാഷ്ട്രീയ അജണ്ടയുമായി ഇറങ്ങിയിരിക്കുന്നത്. അവിടെ തന്നെയായിരുന്നു അവർ ശ്രീരാമൻ വെച്ച് ആദ്യത്തെ പരീക്ഷണം നടത്തിയതും വിജയിച്ചതും. ഇപ്പോൾ അത് മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ''അയോധ്യ കഴിഞ്ഞു, ഇനി മഥുരയുടെ ഊഴമാണ്'' എന്ന രാഷ്ട്രീയ പ്രഖ്യാപനവും പുറത്തുവന്നു. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാ പ്രവർത്തനങ്ങൾ, ബൂത്തുതല പ്രചാരണങ്ങൾ, വികസന നേട്ടങ്ങൾ എന്നിവയോടൊപ്പം മതപരമായ വൈകാരികതയ്ക്കും വലിയ പ്രാധാന്യം നൽകുന്ന തന്ത്രമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

 

 

ഒരു കാലത്ത് 'ജയ് ശ്രീറാം' ആയിരുന്നു ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമായ മുദ്രാവാക്യം. ബാബരി മസ്ജിദും രാമജന്മഭൂമി വിവാദവും രാജ്യത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ മാറ്റിമറിച്ചു. രാമഭക്തിയുടെ പേരിൽ ജനങ്ങളെ വൈകാരികമായി സംഘടിപ്പിച്ചു. രഥയാത്രകളും പ്രക്ഷോഭങ്ങളും വർഗീയ ധ്രുവീകരണവും അതിന്റെ ഭാഗമായി നടന്നു. ബാബരി മസ്ജിദിന്റെ തകർച്ച ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൊന്നായി മാറി. ആ വിവാദം രാഷ്ട്രീയമായി മുതലെടുത്ത് അധികാരത്തിന്റെ പടവുകൾ കയറിയവർ ഒടുവിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുകയും ചെയ്തു. പക്ഷേ, രാഷ്ട്രീയത്തിന്റെ വിശപ്പ് ഒരു ലക്ഷ്യം പൂർത്തിയാക്കിയതോടെ അവസാനിക്കുമോ? അധികാരം നിലനിർത്താൻ പുതിയ വൈകാരിക വിഷയങ്ങൾ കണ്ടെത്തേണ്ടിവരില്ലേ? വരുമെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിലും മറ്റും അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോൾ, ഭക്തിയുടെ പേരിൽ നടത്തിയ രാഷ്ട്രീയത്തിന്റെ ധാർമികതയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. ജനങ്ങളുടെ വിശ്വാസത്തെ അധികാരത്തിലേക്കുള്ള വഴിയായി ഉപയോഗിക്കുന്നവർ ആ വിശ്വാസത്തിന്റെ മൂല്യങ്ങളെ എത്രമാത്രം സംരക്ഷിക്കുന്നുണ്ട്?

ഇപ്പോൾ മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയാണ് പുതിയ വിവാദത്തിന്റെ കേന്ദ്രം. ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തോട് ചേർന്നുള്ള പള്ളിയുടെ ഭൂമിയും ചരിത്രവും സംബന്ധിച്ച് ഹിന്ദുത്വ സംഘടനകൾ വിവിധ അവകാശവാദങ്ങൾ ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഔറംഗസീബിന്റെ കാലത്ത് ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്നും ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് പള്ളി നിലകൊള്ളുന്നതെന്നും ഹിന്ദുത്വർ വാദിക്കുന്നു.

 

ഇപ്പോൾ മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയാണ് പുതിയ വിവാദത്തിന്റെ കേന്ദ്രം. ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തോട് ചേർന്നുള്ള പള്ളിയുടെ ഭൂമിയും ചരിത്രവും സംബന്ധിച്ച് ഹിന്ദുത്വ സംഘടനകൾ വിവിധ അവകാശവാദങ്ങൾ ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഔറംഗസീബിന്റെ കാലത്ത് ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്നും ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് പള്ളി നിലകൊള്ളുന്നതെന്നും ഹിന്ദുത്വർ വാദിക്കുന്നു. പള്ളിയുടെ അകത്തുള്ള ചില ചിഹ്നങ്ങളെക്കുറിച്ചും അവകാശവാദങ്ങളുണ്ട്. എന്നാൽ, ഈ അവകാശവാദങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കേണ്ടതുണ്ട്.

 

 

മുസ്ലിംകൾ 800 വർഷത്തോളം, ഇന്ത്യയെ അടക്കി ഭരിച്ചിട്ടുണ്ടെന്നത് ശരി. പക്ഷേ, അന്നും അവർ ന്യൂനപക്ഷമായിരുന്നു. അവരുടെ പള്ളികളും കൊട്ടാരങ്ങളും സ്മാരകങ്ങളും നിർമിച്ചതിൽ മുഖ്യപങ്കാളിത്തം വഹിച്ചത് ഇവിടുത്തെ ഹൈന്ദവർ തന്നെയായിരുന്നു. സ്വാഭാവികമായും ഹൈന്ദവ വാസ്തു വിദ്യയുടെ പ്രതിഫലനവും സ്വാധീനവും അതിൽ പ്രകടമാകാൻ ഇടയുണ്ട്. ഇന്നും കേരളത്തിലെ പൗരാണിക മസ്ജിദുകൾ ഇവിടുത്തെ ഹൈന്ദവ ക്ഷേത്രങ്ങളുടെ നിർമിതിയോട് സമാനമായി നിൽക്കുന്നത് ഉദാഹരണം. അപ്രകാരം തന്നെ, ജനങ്ങൾ ഉപേക്ഷിച്ചത് കൊണ്ടും മറ്റും തകർന്നടിഞ്ഞ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ പിൽകാലത്ത് മസ്ജിദുകളുടെ നിർമാണത്തിന് ഉപയോഗപ്പെടുത്തിയതും ഉണ്ടാകാം.  ഇവയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മുസ്ലിം ഭരണാധികാരികൾ ക്ഷേത്രങ്ങൾ തകർത്തു ഇവിടെ പള്ളികൾ ഉണ്ടാക്കിയെന്ന് പ്രചണ്ഡമായ പ്രചരണങ്ങൾ അഴിച്ചു വിടുന്നത്. ഇനി മുസ്ലിം ഭരണാധികാരികൾ അങ്ങനെ ചെയ്തിട്ടുണ്ടെന്ന് തന്നെ സമ്മതിക്കുക. നൂറ്റാണ്ടുകൾക്കു ശേഷം വരുന്ന ഒരു തലമുറ എങ്ങനെ അതിന്റെ ഉത്തരവാദികളാകും; അതും ഒരു മതേതര രാജ്യത്ത് താമസിക്കുന്നവർ?. ഇത്തരം ന്യായങ്ങളുടെ മേൽ നടന്ന കർസേവയുടെ ഒന്നാമത്തെ രക്തസാക്ഷിയായിരുന്നല്ലോ ബാബരി മസ്ജിദ്. 

 

 

ബാബരി മസ്ജിദ്-രാമ ജന്മഭൂമി വിവാദത്തിൽ, മസ്ജിദ് ക്ഷേത്രമാക്കി മാറ്റിയതോടെ ഇന്ത്യയിലെ ഹിന്ദു-മുസ്ലിം പ്രശ്‌നങ്ങൾ കെട്ടടങ്ങുമെന്ന് വിചാരിവർക്ക് തെറ്റി. അധികാരത്തിലേക്കുള്ള ഇന്ധനമായി വർഗീയതയെ കണ്ടവർ അടുത്ത അജണ്ടയിലേക്ക് നീങ്ങിയിരിക്കുകയാണ്. ശ്രീരാമനെ വിട്ടു ശ്രീ കൃഷ്ണലേക്കാണ് അവരുടെ പുതിയ നീക്കം. ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ട രാധയെയാണ് അവർ അതിനു മുദ്രാവാക്യമായി തെരഞ്ഞെടുത്തിരിക്കുന്നത്.

1968-ൽ മധുരയിൽ ക്ഷേത്ര-പള്ളി തർക്കവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ ഇരുവിഭാഗവും ചേർന്ന് ഒരു ഒത്തുതീർപ്പ് ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആരാധനാലയങ്ങളുടെ അതിർത്തികളും അവകാശങ്ങളും സംബന്ധിച്ച ധാരണക രൂപപ്പെട്ടു. പ്രശ്‌നങ്ങൾ വേണ്ടെന്നു കരുതി മുസ്ലിംകൾ അവിടെ അന്ന് വലിയ വിട്ടുവീഴ്ച ചെയ്തു. ഈ ഒത്തുതീർപ്പ് പ്രകാരം മധുര  ഈദ്ഗാഹ് മസ്ജിദ് ട്രസ്റ്റ് അതിന്റെ സമുച്ചയത്തിന്റെ വലിയ ഭാഗങ്ങൾ ഉപേക്ഷിച്ചു. 1968 ഒക്ടോബർ 12-ന് ശ്രീകൃഷ്ണ ജന്മസ്ഥാനു വേണ്ടി ദിയോ ധർ ശാസ്ത്രിയും ഷാഹി മസ്ജിദ് ഈദ്ഗാഹ് ട്രസ്റ്റിനു വേണ്ടി മുഹമ്മദ് ഷാ മീർ മാലിക്കും അബ്ദുൾ ഗഫാറും ഈ കരാറിൽ ഒപ്പുവച്ചു. 1968 ഓഗസ്റ്റ് 9-ലെ 2876/43, സി.ഐ.ആർ ലെറ്റർ വഴി യു.പി സുന്നി വഖഫ് ബോർഡ് കരാറിന് സമ്മതം നൽകി. മുഹമ്മദ് ഷാ മീർ മാലിക്കിനും അബ്ദുൾ ഗഫാറിനും ഈ കരാറിൽ ഏർപ്പെടാൻ ബോർഡ് അധികാരം നൽകി. അതുപോലെ, 1968 ഓഗസ്റ്റ് 25-ന് നടന്ന യോഗത്തിൽ സേവാ സംഘം തങ്ങളുടെ പേരിൽ ഒപ്പിടാൻ ദിയോ ധർ ശാസ്ത്രിയെ അധികാരപ്പെടുത്തിയിരുന്നു. 

രാഷ്ട്രീയത്തിന് മതം ഒരു ഉപകരണമാകുമ്പോൾ മതത്തിന്റെ ആത്മാവ് പലപ്പോഴും രാഷ്ട്രീയത്തിന്റെ അടിമയാകുന്നു. ഭക്തി മനുഷ്യനെ വിനയത്തിലേക്കും സഹജീവി സ്നേഹത്തിലേക്കും നയിക്കേണ്ടതാണ്. എന്നാൽ, അതേ ഭക്തി അപരനെ സംശയിക്കാനും വെറുക്കാനും അധികാരത്തിനു വേണ്ടി പോരാടാനും ഉപയോഗിക്കപ്പെടുമ്പോൾ, അത് ആത്മീയതയുടെ വളർച്ചയല്ല; രാഷ്ട്രീയത്തിന്റെ വിപണന തന്ത്രമാണ്.

 

ഇന്ന് ഒരു മനോഹരമായ ക്ഷേത്രം നിലനിൽക്കുന്നു. അങ്ങനെ പള്ളിയുടെ മേലുള്ള അവകാശവാദം ഹിന്ദുത്വർ ഉപേക്ഷിച്ചു. പക്ഷേ, പതിറ്റാണ്ടുകൾക്കു ശേഷം ആ ധാരണകളെ ചോദ്യം ചെയ്ത് വീണ്ടും തർക്കങ്ങൾ കോടതികളിലെത്തിയിരിക്കുന്നു. ആരാധനാലയങ്ങളെ സംബന്ധിച്ച 1991-ലെ നിയമവും രാജ്യത്തെ മതസൗഹാർദം സംരക്ഷിക്കാനുള്ള നിയമപരമായ സമീപനവും ഈ ചർച്ചയിൽ പ്രധാനമാണ്. ഇന്നലെ അവസാനിപ്പിച്ച ഒരു തർക്കത്തെ ഇന്ന് വീണ്ടും കുത്തിപ്പൊക്കി രാഷ്ട്രീയ ആയുധമാക്കുമ്പോൾ, അതിന്റെ വില നൽകേണ്ടിവരുന്നത് സാധാരണ മനുഷ്യരാണ്.

രാഷ്ട്രീയത്തിന് മതം ഒരു ഉപകരണമാകുമ്പോൾ മതത്തിന്റെ ആത്മാവ് പലപ്പോഴും രാഷ്ട്രീയത്തിന്റെ അടിമയാകുന്നു. ഭക്തി മനുഷ്യനെ വിനയത്തിലേക്കും സഹജീവി സ്‌നേഹത്തിലേക്കും നയിക്കേണ്ടതാണ്. എന്നാൽ, അതേ ഭക്തി അപരനെ സംശയിക്കാനും വെറുക്കാനും അധികാരത്തിനു വേണ്ടി പോരാടാനും ഉപയോഗിക്കപ്പെടുമ്പോൾ, അത് ആത്മീയതയുടെ വളർച്ചയല്ല; രാഷ്ട്രീയത്തിന്റെ വിപണന തന്ത്രമാണ്. ഒരു മതചിഹ്നത്തിന്റെ ശക്തി അതിന്റെ ആത്മീയ മൂല്യത്തിലാണ്. അതിനെ തെരഞ്ഞെടുപ്പ് ചിഹ്നമാക്കി ചുരുക്കുന്നത് മതത്തോടുതന്നെയുള്ള അക്രമമാണ്.

ഗംഗയും യമുനയും മലിനീകരണത്തിന്റെ പിടിയിലായിരിക്കുമ്പോൾ, തൊഴിലില്ലായ്മയും വിലക്കയറ്റവും വിദ്യാഭ്യാസ,ആരോഗ്യ മേഖലയിലെ പ്രതിസന്ധികളും ജനങ്ങളെ അലട്ടുമ്പോൾ, നദികളെ ശുദ്ധീകരിക്കുന്നതും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതും അധികാരികളുടെ മുൻഗണനയാകേണ്ടതല്ലേ? നദീതീരങ്ങളിൽ ഭക്തർക്ക് ശുദ്ധജലം ലഭിക്കാത്ത അവസ്ഥ നിലനിൽക്കുമ്പോൾ, പള്ളികൾ പൊളിച്ച് ക്ഷേത്രങ്ങൾ നിർമിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകൾക്ക് സമൂഹം ഇത്ര വലിയ പ്രാധാന്യം നൽകുന്നത് എന്തിനാണ്? മതവികാരം തന്നെ. മതവികാരങ്ങൾ ഉണർത്തുന്നത് ആർക്കും എളുപ്പമാണ്. എന്നാൽ, ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക എന്നത് അധ്വാനവും ഉത്തരവാദിത്വവും ആവശ്യപ്പെടുന്ന കാര്യമാണ്. അതിൽ നിന്നാണ് 10 വർഷത്തോളം യു.പിയുടെ മുഖ്യ മന്ത്രിയായ ആഥിത്യനാഥ് ഉൾപ്പെടെയുള്ളവർ ഒളിച്ചോടുന്നത്.

ഒരു രാജ്യത്തിന്റെ പുരോഗതി അളക്കേണ്ടത് എത്ര ക്ഷേത്രങ്ങൾ നിർമിച്ചു, എത്ര പള്ളികൾ വിവാദത്തിലാക്കി എന്നതുകൊണ്ടല്ല. എത്ര കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിച്ചു, എത്ര കുടുംബങ്ങൾക്ക് സുരക്ഷിതമായ ജീവിതം ഉറപ്പായി, എത്ര യുവാക്കൾക്ക് തൊഴിൽ ലഭിച്ചു, എത്ര മനുഷ്യർക്ക് നീതിയും സമാധാനവും ലഭിച്ചു എന്നതുകൊണ്ടാണ്. മതപരമായ വൈകാരികതയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവർ ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.

ശ്രീരാമനും ശ്രീകൃഷ്ണനും ഇന്ത്യൻ സംസ്‌കാരത്തിന്റെ മഹത്തായ ആത്മീയ പ്രതീകങ്ങളാണ്. അവരെ രാഷ്ട്രീയ വേദികളിലെ വോട്ടുപിടിത്ത മുദ്രാവാക്യങ്ങളാക്കി ചുരുക്കുന്നത് അവരുടെ മഹത്വത്തോടുള്ള ആദരവല്ല. രാമന്റെ പേരിൽ അധികാരം നേടിയവർ ഇനി കൃഷ്ണന്റെ പേരിൽ അധികാരം നിലനിർത്താൻ ശ്രമിക്കുമ്പോൾ, മാറുന്നത് ദൈവനാമങ്ങളാണ്; മാറാത്തത് രാഷ്ട്രീയ ലക്ഷ്യമാണ്. ശ്രീരാമനിൽ നിന്ന് ശ്രീകൃഷ്ണനിലേക്ക് മുദ്രാവാക്യം മാറുമ്പോൾ, ജനങ്ങൾ ചോദിക്കേണ്ടത് ഇതാണ്: ദൈവങ്ങളുടെ പേരുകൾ മാറുന്നു; നമ്മുടെ ജീവിതത്തിൽ എന്താണ് മാറുന്നത്?

 

sell ടാഗുകൾ

ഇതും വായിക്കാം

കലിപ്പിന്റെ കലയല്ല സൂഫിസം കലിപ്പിന്റെ കലയല്ല സൂഫിസം
ശുഐബുൽ ഹൈതമി 12 Minutes Read

പ്രവാചകരിൽനിന്ന് ആരംഭിച്ച് തലമുറകളിലൂടെ കൈമാറിവന്ന മതനിയമങ്ങളെ ചെറുതാക്കിക്കാണിക്കുന്നവരിൽനിന്ന് എന്ത് അത്ഭുതങ്ങൾ കണ്ടാലും, അവർ വഴിപിഴച്ചവരും മറ്റുള്ളവരെ വഴിപിഴപ്പിക്കുന്നവരുമാണെന്ന് തിരിച്ചറിയാനുള്ള വിവേകമാണ് വിശ്വാസികൾക്ക് ഉണ്ടാകേണ്ടത്.

കൂടുതൽ വായിക്കുക
ജെന്‍സി സമരങ്ങള്‍;  ചരിത്രം വീണ്ടും തെരുവിലിറങ്ങുമ്പോള്‍ ജെന്‍സി സമരങ്ങള്‍; ചരിത്രം വീണ്ടും തെരുവിലിറങ്ങുമ്പോള്‍
എ. സജീവന് 3 Minutes Read

നിയമപരമായി അർഹതപ്പെട്ടവർക്കാർക്കും വോട്ടവകാശം നിഷേധിക്കരുതെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാൽ, ഇവിടെ എസ്.ഐ.ആറിലൂടെ പരമാവധി പേരെ വോട്ടർപട്ടികയിൽ നിന്നു തുത്തുകളയാനാണ് ഗ്യാനേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പു കമ്മീഷൻ ശ്രമിക്കുന്നത്

കൂടുതൽ വായിക്കുക
ജെന്‍സി സമരങ്ങള്‍;  ചരിത്രം വീണ്ടും തെരുവിലിറങ്ങുമ്പോള്‍ ജെന്‍സി സമരങ്ങള്‍; ചരിത്രം വീണ്ടും തെരുവിലിറങ്ങുമ്പോള്‍
എ. സജീവന് 3 Minutes Read

നിയമപരമായി അർഹതപ്പെട്ടവർക്കാർക്കും വോട്ടവകാശം നിഷേധിക്കരുതെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാൽ, ഇവിടെ എസ്.ഐ.ആറിലൂടെ പരമാവധി പേരെ വോട്ടർപട്ടികയിൽ നിന്നു തുത്തുകളയാനാണ് ഗ്യാനേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പു കമ്മീഷൻ ശ്രമിക്കുന്നത്

കൂടുതൽ വായിക്കുക
താങ്ങാവുന്ന കുടുംബം താങ്ങാവുന്ന കുടുംബം
കെ.എച്ച് കോട്ടപ്പുഴ 3 Minutes Read

അറബിയിൽ കുടുംബത്തിന് 'ഉസ്റ' എന്ന് പറയുന്നു. ബന്ധിക്കുക എന്നർഥമുള്ള 'അസ്റ' എന്ന പദത്തിൽ നിന്നാണതിന്റെ ഉത്ഭവം. കുടുംബത്തിനു ഒരുബന്ധന സ്വഭാവമുണ്ട്. ഉണ്ടാവുകയും വേണം.. അപ്പോഴാണ് കുടുംബം താങ്ങാവുക. തണലാവുക. താങ്ങാവുന്ന കുടുംബത്തിലെ മെമ്പർമാർ മറ്റുള്ളവർക്ക് തണലാകുന്നു, ആശ്രയമാകുന്നു.

കൂടുതൽ വായിക്കുക

സത്യധാര ലോഗിൻ

+91

സത്യധാര വാർഷിക വരിസംഖ്യ

1 YEAR SUBSCRIPTION

1 വർഷ വരിസംഖ്യ

ഈ വർഷത്തെ എല്ലാ 24 മാഗസിൻ PDF-കളും + മുഴുവൻ പ്രീമിയം ലേഖനങ്ങളും
₹499
₹600
2 YEAR BEST VALUE

2 വർഷ വരിസംഖ്യ

2 വർഷത്തെ സമ്പൂർണ്ണ ഡിജിറ്റൽ പതിപ്പുകൾ
₹899