2 Minutes Read

പത്രം വായിക്കാത്ത ജെന്‍സിയും മൗനം പാലിക്കുന്ന കലാലയങ്ങളും

28 October 2026

ഒട്ടും പ്രാദേശികമല്ലാത്ത സിലബസും കരികുലവുമാണ് ഇന്ന് രാജ്യത്തെ മിക്ക ക്യാമ്പസുകളിലും പഠിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. സാമൂഹ്യ അവബോധം എന്നത് ഏതൊരു തൊഴിൽ മേഖലക്കും വളരെ അത്യന്താപേക്ഷിതമാണ്. എന്നാൽ, നിർമിക്കപ്പെടുന്ന കരിക്കുലങ്ങളിൽ പ്രാദേശിക അവബോധം ഉണ്ടാക്കുന്ന കാര്യങ്ങൾ തുലോം വിരളം. ഒരുപക്ഷേ, ഇതിൽ പലതും താഴെ ക്ലാസുകളിൽ നിന്നു തന്നെ പഠിപ്പിച്ചു പോരേണ്ടിയിരിക്കുന്നു.

പത്രം വായിക്കാത്ത ജെന്‍സിയും  മൗനം പാലിക്കുന്ന കലാലയങ്ങളും

നാഷണൽ സർവീസ് സ്‌കീമിന്റെ പ്രോഗ്രാം ഓഫീസർ ആയിരിക്കുമ്പോൾ വിദ്യാർഥികളെ യൂണിറ്റ് അംഗങ്ങളാക്കുന്നതിനു വേണ്ടി സാധാരണഗതിയിൽ ഇന്റർവ്യൂകൾ നടത്താറുണ്ട്. കഴിഞ്ഞ വർഷം 167 വിദ്യാർഥികൾ ഇന്റർവ്യൂവിൽ പങ്കെടുത്തു. പ്രധാനമായും വിദ്യാർഥികളുടെ സാമൂഹ്യ അവബോധം, സേവന സന്നദ്ധത തുടങ്ങിയവ പരീക്ഷിക്കലാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. 167 വിദ്യാർഥികളിൽ നിത്യവും പത്രം വായിക്കുന്നവർ മൂന്നുപേരാണ്. ഇത് എനിക്ക് വളരെ ശ്രദ്ധേയമായ കാര്യമായി തോന്നി. ജെൻസി തലമുറക്ക് ദിനപത്രങ്ങൾ അലർജിയാണ്. അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം സ്വന്തം നാടിനെ കുറിച്ചോ ചുറ്റുപാടുകളെ കുറിച്ചോ കുട്ടികൾക്ക് യാതൊരു ധാരണയുമില്ല എന്നതാണ്. 

 


നിലമ്പൂർ ഭാഗത്തുനിന്ന് വരുന്ന ഒരു വിദ്യാർഥിനിയോട് ചാലിയാർ പുഴ എങ്ങോട്ടാണ് ഒഴുകുന്നത്. എവിടെയാണ് അത് കടലിൽ ചേരുന്നത് എന്ന ചോദ്യത്തിന് പഞ്ചാബ് എന്നാണ് മറുപടി തന്നത്. ചിരിക്കണോ കരയണോ? സ്വന്തം പഞ്ചായത്തിൽ എത്ര വാർഡുകൾ ഉണ്ട്? വാർഡ് മെമ്പറുടെ പേര് എന്താണ്? പഞ്ചായത്ത് പ്രസിഡന്റ് ആരാണ്? തുടങ്ങിയ പ്രാദേശികമായ ചോദ്യങ്ങൾക്ക് 10% ത്തിൽ താഴെ കുട്ടികൾ മാത്രമാണ് ശരിയായ ഉത്തരം പറഞ്ഞത്. ദോഹ വേൾഡ് കപ്പ് ഫുട്ബോൾ ഏത് രാജ്യത്താണ് നടന്നതെന്ന് ചോദ്യത്തിന് പോലും മറുപടി പറയാൻ ചിലർക്ക് സാധിച്ചില്ല. ഇന്ത്യയുടെ രാഷ്ട്രപതിയുടെ പേര് അറിയാത്തവർ, സംസ്ഥാനത്തെ ഗവർണർ മുതൽ വിദ്യാഭ്യാസ മന്ത്രി വരെയുള്ളവരുടെ പേരറിയാത്തവർ അങ്ങനെ പോകുന്നു പൊതുബോധമില്ലായ്മയുടെ നീണ്ട നിര. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം അതൊന്നുമല്ല: ഞാൻ ഈ വിഷയം സ്റ്റാഫ് റൂമിൽ നിന്ന് വന്ന പരിഭവിച്ചപ്പോൾ ഏറ്റവും ജെൻസിയായ ടീച്ചർ പറഞ്ഞു -അല്ലെങ്കിലും കുട്ടികൾ എന്തിനാണ് ഇതെല്ലാം അറിയേണ്ടത്. 

 


സിലബസിലെ കാര്യങ്ങൾ മാത്രമാണ് അവർ പഠിക്കേണ്ടത് എന്ന് സാരം. നമ്മുടെ ചർച്ചയുടെ കാതൽ അതു തന്നെയാണ്. ഒട്ടും പ്രാദേശികമല്ലാത്ത സിലബസും കരിക്കുലവുമാണ് ഇന്ന് രാജ്യത്തെ മിക്ക ക്യാമ്പസുകളിലും പഠിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. സാമൂഹ്യ അവബോധം എന്നത് ഏതൊരു തൊഴിൽ മേഖലക്കും വളരെ അത്യന്താപേക്ഷിതമാണ്. എന്നാൽ, നിർമിക്കപ്പെടുന്ന കരിക്കുലങ്ങളിൽ പ്രാദേശിക അവബോധം ഉണ്ടാക്കുന്ന കാര്യങ്ങൾ തുലോം വിരളം. ഒരുപക്ഷേ, ഇതിൽ പലതും താഴെ ക്ലാസുകളിൽ നിന്നു തന്നെ പഠിപ്പിച്ചു പോരേണ്ടിയിരിക്കുന്നു. പണ്ട് സായിപ്പുമാർ ഉണ്ടാക്കിയ ഗുമസ്തന്മാരെ ഉണ്ടാക്കാൻ വേണ്ടി നിർമിക്കപ്പെട്ട സിലബസുകളുടെ മാറിമറിഞ്ഞ രൂപം തന്നെയാണ് ഇന്നും നമ്മുടെ കലാലയങ്ങളിൽ പഠിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതിനോട് നോ പറയാനും തങ്ങൾക്ക് ആവശ്യമുള്ളതിനെ കൊണ്ടുവരാനും ഉള്ള ശക്തി പക്ഷേ നമ്മുടെ ജൻസിക്കാർ ഇന്നും നേടിയിട്ടുണ്ടോ എന്നതാണ് ചോദ്യം. ക്യാമ്പസുകളിലെ മിക്ക ചർച്ചകളും വൈയക്തികമായ വിഷയങ്ങളാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു കാര്യം സ്ത്രീ-പുരുഷ സമത്വം, ബോഡി ഷൈമിംഗ്, കോസ്റ്റ്യൂം തുടങ്ങിയ വിഷയങ്ങളാണ് ക്യാമ്പസുകളിലെ പ്രധാനപ്പെട്ട ചർച്ചകൾ. റഷ്യ-ഉക്രൈൻ യുദ്ധം ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തി കേരളത്തിലെ ഏതെങ്കിലും ക്യാമ്പസിൽ ചർച്ച നടന്നതായി കാണുന്നില്ല. 

തീർച്ചയായും കുട്ടികൾക്ക് ലഭിക്കുന്ന ഇൻപുട്ടിലെ പ്രശ്നം തന്നെയാണിത്. നേരത്തെ സാമൂഹികമായ ഒട്ടനവധി പ്രശ്നങ്ങൾ ഏറ്റെടുത്തിരുന്ന ക്യാമ്പസ് ഇന്ന് അവനവനിലേക്ക് ചുരുങ്ങുകയാണ്. പൊതു വിഷയങ്ങൾ എന്നത് നമ്മുടെ ക്യാമ്പസുകൾക്ക് എന്നോ അന്യമായി.


സഹ്യപർവത നിരകളെ കുറിച്ചുള്ള കസ്തൂരിരംഗന്റെ റിപ്പോർട്ടോ, പരിസ്ഥിതി ലോല പ്രദേശങ്ങളെ കുറിച്ചുള്ള എസ്.ഐ.ആറോ ഏത് ക്യാമ്പസാണ് ചർച്ച ചെയ്തത്? ഫലസ്തീൻ-ഇസ്രായേൽ പ്രശ്നമായാലും, അമേരിക്ക-ഇറാൻ യുദ്ധം ആയാലും രാജ്യത്തെ ഓരോ വർഷവും അവതരിപ്പിക്കപ്പെടുന്ന ബജറ്റുകൾ ആയാലും ഇതിന്റെയൊന്നും വരുംവരായ്കകളെ കുറിച്ചുള്ള ഗൗരവമായ ചർച്ചകൾ ഇന്നത്തെ നമ്മുടെ ക്യാമ്പസുകൾക്ക് അന്യമായി. കഴിഞ്ഞ ദിവസം ഒരു കോളേജ് മാഗസിൻ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. 36 ലേഖനങ്ങൾ ഉണ്ടായിരുന്നു ആ മാഗസിനിൽ. അതിൽ സാമൂഹികമായ വിഷയങ്ങൾ കേവലം മൂന്നെണ്ണത്തിൽ താഴെ മാത്രമാണ് ഉണ്ടായിരുന്നത്. മറ്റുള്ളതെല്ലാം ആളുകളുടെ യാത്രകൾ, സ്വപ്നങ്ങൾ, ഭക്ഷണം, വസ്ത്രം തുടങ്ങിയ വൈയക്തിത വിഷയങ്ങൾ മാത്രമായിരുന്നു. നമ്മൾ എന്തുകൊണ്ട് ഇങ്ങനെയായി എന്ന് കൂടി കലാലയങ്ങൾ ചർച്ച ചെയ്യണമെന്നാണ് എന്റെ പക്ഷം. തീർച്ചയായും കുട്ടികൾക്ക് ലഭിക്കുന്ന ഇൻപുട്ടിലെ പ്രശ്നം തന്നെയാണിത്. നേരത്തെ സാമൂഹികമായ ഒട്ടനവധി പ്രശ്നങ്ങൾ ഏറ്റെടുത്തിരുന്ന ക്യാമ്പസ് ഇന്ന് അവനവനിലേക്ക് ചുരുങ്ങുകയാണ്. പൊതു വിഷയങ്ങൾ എന്നത് നമ്മുടെ ക്യാമ്പസുകൾക്ക് എന്നോ അന്യമായി. സ്വന്തം ക്യാമ്പസിലേക്ക് പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ സഞ്ചരിക്കുമ്പോൾ പോലും അതിനെതിരെ പ്രതികരിക്കാൻ കഴിയാത്ത ക്യാമ്പസ് മൗനം വിചിത്രമെന്ന് പറയാതെ നിർവാഹമില്ല.

sell ടാഗുകൾ

ഇതും വായിക്കാം

ഞാൻ എന്നെ കൈവിടാതിരുന്ന ക്യാമ്പസ് ഞാൻ എന്നെ കൈവിടാതിരുന്ന ക്യാമ്പസ്
സൈറ സിമാൽ 8 Minutes Read

ൻ ഇന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഒരു കാര്യം എനിക്ക് ഉറപ്പാണ്: ക്യാമ്പസ് എനിക്ക് പുതിയൊരു ലോകം പരിചയപ്പെടുത്തി. ആ ലോകത്തിനിടയിൽ എന്നെത്തന്നെ കൈവിടാതിരിക്കാനാണ് ഞാൻ പഠിച്ചത്.

കൂടുതൽ വായിക്കുക
അടിമ പേറിയ നൊമ്പരം; അമേരിക്കന്‍ ഇസ്‌ലാമിന്റെ ആദ്യകാല വേരുകള്‍ അടിമ പേറിയ നൊമ്പരം; അമേരിക്കന്‍ ഇസ്‌ലാമിന്റെ ആദ്യകാല വേരുകള്‍
അമീൻ ഹുദവി ഖാസിയാറകം 6 Minutes Read

അമേരിക്കയിലെ ആദ്യകാല മുസ്‌ലിം ചരിത്രം, അടിമത്തത്തിനിടയിലും ഇസ്‌ലാമിക വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിച്ച ആഫ്രിക്കൻ മുസ്‌ലിംകളുടെ പോരാട്ടങ്ങൾ, അമേരിക്കൻ ചരിത്രത്തിൽ അവർ നൽകിയ സംഭാവനകൾ തുടങ്ങിയവയാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.

കൂടുതൽ വായിക്കുക
സീരിയല്‍ കില്ലര്‍ സീരിയല്‍ കില്ലര്‍
കൃഷ്ണ 1 Minute Read

നീല ടൈലില്‍ ഒരു ചെന്നായയുടെ പ്രതിബിംബം. നിലത്തു കിടന്ന് മുന്നിലെ പാടത്തിലൂടെ സൂരുനുദിക്കുന്നത് കാണാം. കിളികളെയെല്ലാം പിടിച്ചു തിന്നാന്‍ പറ്റിയിരുന്നെങ്കില്‍, എനിക്ക് ചിറകുകള്‍ വന്നേനെ.. രാവി...

കൂടുതൽ വായിക്കുക
അന്യ മനസ്സ് അന്യ മനസ്സ്
സബീല്‍ അലനല്ലൂര്‍ 1 Minute Read

സൂര്യേട്ടന്‍ ദേഷ്യമൊക്കെ ഒഴിവാക്കി ചന്ദ്രനെ കാണാന്‍ ഓടുകയാണ് കാറുകള്‍ക്കിടയിലൂടെ ഒരാള്‍ നടുവീര്‍പ്പ് ഇടുന്നത് കണ്ടു മുഖത്തും കയ്യിലും ഗ്രീസ് ആയിട്ടുണ്ട്. കടഞ്ഞ് തുടങ്ങിയ ശരീരവുമായി അവന്‍ മുത...

കൂടുതൽ വായിക്കുക
കാലവും ദൂരവും കാലവും ദൂരവും
സഈദി 1 Minute Read

ഭാവിതലമുറയില്‍ നിന്ന്വര്‍ത്തമാന തലമുറയിലേക്ക് എത്തിയിരിക്കുന്നുവെത്രെ. ആ ദൂരത്തിനിടയില്‍ കാലം എത്രയോ കഥകള്‍ മാറ്റിയെഴുതിയിരിക്കുന്നു!മാറ്റങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു...മാറാത്തത് ഒന്നുമില...

കൂടുതൽ വായിക്കുക

സത്യധാര ലോഗിൻ

+91

സത്യധാര വാർഷിക വരിസംഖ്യ

1 YEAR SUBSCRIPTION

1 വർഷ വരിസംഖ്യ

ഈ വർഷത്തെ എല്ലാ 24 മാഗസിൻ PDF-കളും + മുഴുവൻ പ്രീമിയം ലേഖനങ്ങളും
₹499
₹600
2 YEAR BEST VALUE

2 വർഷ വരിസംഖ്യ

2 വർഷത്തെ സമ്പൂർണ്ണ ഡിജിറ്റൽ പതിപ്പുകൾ
₹899