തങ്ങളുടെ ലിംഗത്തിന് ഭിന്നമായ മനസ്സുള്ളവര്‍ ചില പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുï് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, ലിംഗരാഷ്ട്രീയക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പരിഹാരങ്ങള്‍ പ്രശ്‌നങ്ങളെ പരിഹരിക്കാതെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്. ആ സങ്കീര്‍ണമായ ചില ആലോചനകളാണ് ഇവിടെ കുറിക്കുന്നത്.
സെക്‌സും ജെന്‍ഡറും
ആദ്യം ഇവര്‍ ലിംഗവും ലിംഗത്വവും രïാണെന്ന് വാദിക്കുന്നു. ലിംഗം അഥവാ സെക്‌സ് ശാരീരികവും ലിംഗത്വം അഥവാ ജെന്‍ഡര്‍ മാനസികവുമാണത്രെ. അതായത് സെക്‌സ് എന്നാല്‍, രïു തുടകള്‍ക്കിടയിലുള്ളതും ജെന്‍ഡര്‍ എന്നാല്‍ മനസിലുള്ളതുമെന്നാണ് വിശദീകരണം. ലൈംഗികാവയവം ലിംഗമോ യോനിയോ ആയാലും, ലിംഗകോശോല്‍പാദന അവയവം വൃഷ്ണമോ അണ്ഡാശയമോ ആയാലും, മൂന്നരക്കോടിയോളം വരുന്ന കോശങ്ങളിലെ ലിംഗ ക്രോമാസോം എക്‌സ്. വൈയോ, എക്‌സ്. എക്‌സോ ആയാലും കാര്യമില്ല. ഒരാളുടെ മനസ് പറയുന്നതാണത്രെ ജെന്‍ഡര്‍.
സമൂഹം ശാരീരിക പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ കുട്ടികളെ മോളേ എന്നും മോനേ എന്നും വിളിച്ചും അതനുസരിച്ച് വ്യത്യസ്ത വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും നല്‍കിയും രക്ഷിതാക്കളെ അമ്മേ,അച്ഛാ എന്ന് വിളിപ്പിച്ചും അവരുടെ മേല്‍ ലിംഗത്വം അടിച്ചേല്‍പ്പിക്കുകയാണത്രെ. അതിനാല്‍, സംബോധനകളും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും എന്തിന് ശൗചാലയങ്ങള്‍ വരെ ലിംഗരഹിതക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു. അച്ഛന്‍,അമ്മ എന്നതിന് പകരം ബെര്‍ത്തിംഗ് പീപ്പിള്‍ എന്നും അവന്‍,അവള്‍ എന്നതിന് പകരം അവര്‍ എന്നും വിളിച്ചുതുടങ്ങണമത്രേ. അങ്ങനെ എന്നെങ്കിലും കുട്ടി തന്റെ ലിംഗത്വം തിരിച്ചറിയുകയും അവര്‍ സ്വയം പ്രഖ്യാപിക്കുകയും ചെയ്യും. അതുവരെ സമൂഹം ലിംഗരഹിതരെ പോലെ അവരെ കാണുകയും അവര്‍ തങ്ങളെ എന്തായാണോ പരിചയപ്പെടുത്തുന്നത് അപ്രകാരം അവരെ കാണാന്‍ ശ്രമിക്കുകയും വേണം.
ഇസ്‌ലാമിക വീക്ഷണം
ഇസ്‌ലാമിക വീക്ഷണത്തില്‍ സെക്‌സ് തന്നെയാണ് ജെന്‍ഡര്‍. ഒന്നുകില്‍ പുരുഷന്‍, അല്ലെങ്കില്‍ സ്ത്രീ, അതുമല്ലെങ്കില്‍ സ്ത്രീയെന്നോ പുരുഷനെന്നോ തിരിച്ചറിയാന്‍ പ്രയാസമുള്ള മധ്യലിംഗക്കാര്‍ (ഇന്റര്‍സെക്‌സ്/ഹുന്‍സ). മറ്റൊരു വര്‍ഗീകരണവും സാധ്യമല്ല. പുരുഷനും സ്ത്രീക്കും മധ്യലിംഗക്കാര്‍ക്കും വേï പരിഗണന ഇസ്‌ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. മാധ്യലിംഗക്കാരുടെ ലിംഗ നിര്‍ണയമാനദണ്ഡങ്ങളും കര്‍മശാസ്ത്രം ചര്‍ച്ച ചെയ്തിട്ടുï്. അപ്രകാരം പുരുഷനിലേക്ക് ചേര്‍ക്കപ്പെടുന്നവരുടെ ശരീരത്തിലെ യോനി, സ്തനങ്ങള്‍ തുടങ്ങിയ സ്‌ത്രൈണ്യ അവയവങ്ങള്‍ ചികിത്സയുടെ ഭാഗമായി മുറിച്ചുമാറ്റാവുന്നതാണ്. ലിംഗ മാറ്റശാസ്ത്രക്രിയ മധ്യ ലിംഗക്കാര്‍ക്ക് അനുവദിനീയമാകുന്ന സാഹചര്യങ്ങള്‍ ഉï് എന്നുസാരം. എന്നാല്‍, ലിംഗത്തിന് ഭിന്നമായ മനസ്സുള്ളവര്‍ക്ക് തങ്ങളുടെ മനസ്സ് ആഗ്രഹിക്കുന്നതിലേക്ക് മാറാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അത് അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തലാണ്. അടിസ്ഥാനം ലിംഗമാണ്, മറിച്ചുള്ളത് രോഗവും. ഇവിടെ തോന്നലാണ് രോഗം.
എല്ലാം മനസ് പറയും പോലെയാണെങ്കില്‍
‘ഒരാളുടെ മനസ് പറയുന്നതാണ് അയാളുടെ ലിംഗത്വം. മനസ് പറയുന്നതിലേക്ക് ശരീരത്തെ മാറ്റാന്‍ വേïതെല്ലാം ചെയ്യാം, മറിച്ചുള്ളത് പാടുള്ളതും അല്ല’. ഇതാണ് ലിംഗ രാഷ്ട്രീയക്കാരുടെ നിലപാട്. ഈ പരിഹാരം നടപ്പിലാക്കിയ ഇടങ്ങളിലെ സ്ഥിതി പരിശോധിക്കും മുമ്പ് ഇവരുടെ വാദങ്ങളിലെ ചില വൈരുധ്യങ്ങള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. ഒരാള്‍ സ്വയം താനൊരു അന്യഗ്രഹജീവിയാണെന്ന് അവകാശപ്പെട്ടാല്‍ അതും, താനൊരു നായയാണെന്ന് അവകാശപ്പെട്ടാല്‍ അതും നാം അംഗീകരിക്കേïി വരും. നീ ചെറുപ്പം മുതലേ ഈ ഭൂമിയില്‍ ജനിച്ചു വളര്‍ന്ന ആളല്ലേ എന്നോ, നായയെ കïാല്‍ ഞങ്ങള്‍ക്കറിയില്ലേ എന്നോ ഇവരോട് തിരിച്ചു പറയുന്നത് കുറ്റകരമായി കാണേïി വരും. ഞാന്‍ എന്നെ സ്വയം തിരിച്ചറിയുന്നത് ഒരു കറുത്തവര്‍ഗക്കാരിയായാണ് എന്ന് ഒരു വെളുത്തവര്‍ഗക്കാരി പറഞ്ഞാല്‍ അതും അംഗീകരിക്കേïി വരും. എന്റെ മനസ് പറയുന്നത് ഞാന്‍ ഇന്ത്യയുടെ രാഷ്ട്രപതിയാണെന്നാണ് എന്ന് പറഞ്ഞാല്‍ അതിനെയെങ്കിലും മാനസികാരോഗമായി കാണാനുള്ള വകുപ്പ് വേïേ. ജറേത്ത് നെബുല എന്ന 33 വയസുള്ള ആള്‍ താനൊരു അന്യഗ്രഹ ജീവിയാണെന്ന് സ്വയം അവകാശപ്പെടുന്നു. തനിക്ക് ഒരു ജെന്‍ഡറും ഇല്ലത്രെ. അതിനാല്‍, തന്നെ അവനെന്നോ അവളെന്നോ വിളിക്കാതെ അത് എന്നോ വസ്തു എന്നോ വിളിക്കണമത്രേ. ജനിക്കുമ്പോള്‍ സ്ത്രീയായിരുന്നു, 29-ാം വയസ്സില്‍ പുരുഷനായി മാറി, ഇപ്പോള്‍ അന്യഗ്രഹജീവിയായും (1).
ഒരു ജപ്പാന്‍ കാരന്‍ 12 ലക്ഷം രൂപ മുടക്കി നായയെ പോലെ ആയത് ഈ വര്‍ഷമാണ്. കോളി എന്നാണ് നായാരൂപത്തിന് സ്വീകരിച്ച പേര്(2). രചല്‍ ഡോലിസല്‍ എന്ന വെള്ളക്കാരിയായ അമേരിക്കന്‍ അധ്യാപിക താനൊരു കറുത്തവര്‍ഗക്കറിയാണെന്ന് അവകാശപ്പെട്ടത് ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാദമായിരുന്നു(3).
പ്രത്യാഘാതങ്ങള്‍
ഒരാളുടെ ലൈംഗിക സ്വത്വം അയാള്‍ സ്വയം പ്രഖ്യാപിക്കുന്നതാണെന്നും അതിനെ പരിശോധിക്കാനോ ചോദ്യം ചെയ്യാനോ ആര്‍ക്കും അവകാശമില്ലെന്നും വന്നാല്‍ അതിന്റെ ഭവിഷത്ത് അനുഭവിക്കുക സ്ത്രീകള്‍ തന്നെയാകും. സ്വയം സ്ത്രീയായി തിരിച്ചറിയുന്നുവെന്ന് അവകാശപ്പെടുന്ന ഒരു കായികതാരം സ്ത്രീകളുടെ കൂടെ മത്സരിച്ച് അവരുടെ സ്ഥാനങ്ങള്‍ കൈക്കലാക്കുന്ന അവസ്ഥ വരും. എമിലി ബ്രിഡ്ജസ് എന്ന സ്ത്രീയായി മാറിയയാളെ (ട്രാന്‍സ് വുമണ്‍)സൈക്ലിംഗ് മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രïു വര്‍ഷത്തേക്ക് വിലക്കേï അവസ്ഥ വന്നിരിക്കുകയാണ് (4). സ്ത്രീകളുടെ ജയിലുകളില്‍ പ്രവേശിച്ച് അവരെ ഗര്‍ഭിണികളാക്കിയതിന് മറ്റൊരു അമേരിക്കന്‍ ട്രാന്‍സ്‌വുമണെ അവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചത് ഈ വര്‍ഷമാണ് (5).
സ്വന്തം ജെന്‍ഡര്‍ സ്വയം തിരിച്ചറിഞ്ഞു പ്രഖ്യാപിക്കും വരെ കുട്ടികളെ ലിംഗരഹിതരായി വളര്‍ത്തണമെന്ന് വന്നാല്‍ കുട്ടികളില്‍ ജെന്‍ഡര്‍ കണ്‍ഫ്യൂഷന്‍ വരും. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പിലാക്കിയ രാജ്യങ്ങളില്‍ സ്വന്തം ലിംഗത്വം ഏതെന്നു സംശയിക്കുന്ന കൗമാരക്കാരുടെ എണ്ണം കൂടിവരികയാണ്(6). അതായത് ലിംഗത്തിന് ഭിന്നമായ മനസുള്ള കുറച്ചു പേര്‍ അനുഭവിക്കുന്ന പ്രശ്‌നം പരിഹരിക്കാനായി ലിംഗ രാഷ്ട്രീയക്കാര്‍ നിര്‍ദേശിക്കുന്ന പരിഹാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഇതേ പ്രശ്‌നം അനുഭവിക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് സാരം.
മനസ് പറയുന്നിടത്തേക്ക് ശരീരത്തെ മാറ്റുമ്പോള്‍
മനസ് പറയുന്ന ലിംഗത്വത്തിലേക്ക് മാറാന്‍ ശരീരത്തിന്റെ ജൈവികഘടനയില്‍ മാറ്റം വരുത്താന്‍ ഇക്കൂട്ടര്‍ നിര്‍ദേശിക്കുന്നു. ഒരുപാടു പണവും സാങ്കേതികവിദ്യകളും ആവശ്യമാവുന്ന ലിംഗമാറ്റ ശാസ്ത്രക്രിയയാകട്ടെ ഏറെ പ്രയാസകരവുമാണ്. പുരുഷ ശരീരത്തെ സ്ത്രീയാക്കാന്‍ കേവലം ലിംഗം മുറിച്ചുമാറ്റി യോനി തുന്നിപ്പിടിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. അതിനായി താടിയെല്ല് വരെ രാകി മിനുക്കേïതുï്. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ കുത്തിവച്ച് താടി മീശ രോമങ്ങള്‍ കൊഴിച്ച്, ശബ്ദത്തിന്റെ കനം കുറച്ച്, അരക്കെട്ടിന്റെ ഭാഗം സ്ത്രീകളുടേത് പോലെയാക്കി മാറ്റണം. ലിംഗം മാറ്റി യോനിയക്കുമ്പോഴും തിരിച്ചും മൂത്രനാളം അടയുന്ന അവസ്ഥ എപ്പോഴും സംഭവിക്കാം. ഇടക്കിടക്ക് വൈദ്യസഹായം തേടേïിവരുമെന്ന് സാരം. ഇത്തരം ബുദ്ധിമുട്ടുകള്‍ കാരണം ലിംഗ മാറ്റശാസ്ത്രക്രിയക്ക് വിധേയമായവര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്(7).
ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുകയും ചികിത്സാ സൗകര്യങ്ങള്‍ സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയും ചെയ്താല്‍ ഈ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടുമെങ്കിലും ഇതല്ലാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നിരന്തരം വന്നുകൊïിരിക്കും. കാരണം, ഒരാളുടെ ശരീരത്തിലെ മൂന്നരക്കോടി കോശങ്ങളിലെയും ലിംഗ ക്രോമസോമുകള്‍ അയാള്‍ ആണാണെന്ന് വിളിച്ചു പറയുമ്പോഴും, അതിനെ മറികടക്കാനുള്ള ശ്രമങ്ങള്‍ ശരീരത്തിന്റെ ജൈവികഘടനയോട് ചെയ്യുന്ന യുദ്ധമാണ്. ഇതുകൊïാണ് പ്രശസ്ത സെക്‌സോളജിസ്റ്റും പത്രപ്രവര്‍ത്തകയുമായ ഡോ. ഡെബ്രാ സൊ തന്റെ എന്‍ഡ് ഓഫ് ജെന്‍ഡര്‍ എന്ന പുസ്തകത്തില്‍ ലിബറല്‍വാദികളുടെ ഇത്തരം ശാസ്ത്രവിരുദ്ധ നീക്കങ്ങളെ ജീവശാസ്ത്രത്തോടുള്ള യുദ്ധം (ബാറ്റില്‍ എഗൈന്‍സ്റ്റ് ബയോളജി) എന്ന് വിശേഷിപ്പിച്ചത്(8).
ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത ശേഷം പൂര്‍വലിംഗത്തിലേക്ക് തിരിച്ചു പോകണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ചിലര്‍ അത് പുറത്തു പറയാന്‍ ധൈര്യമില്ലാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. സമാന അവസ്ഥയെ അതിജീവിച്ച വാള്‍ട്ട് ഹെയര്‍ ഇത്തരക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനായി സെക്‌സ് ചെയ്‌ഞ്ചേഴ്‌സ് റിഗ്രറ്റ് എന്ന ഒരു സംഘടന തന്നെ തുടങ്ങിയിട്ടുï്(9). ഇങ്ങനെ പൂര്‍വലിംഗത്തിലേക്കുള്ള പുനര്‍ ലിംഗമാറ്റശസ്ത്രക്രിയക്ക് വിധേയമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ പഠിക്കാന്‍ ബ്രിട്ടനിലെ ബാത്ത് സ്പാ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം ആരംഭിച്ച ജെയിംസ് കാസ്പിയന്റെ ഗവേഷണത്തെ അണ്‍എത്തിക്കല്‍ എന്ന് വിശേഷിപ്പിച്ച് തടസപ്പെടുത്തി(10). ജെന്‍ഡര്‍ ഡിസ്‌ഫോറിയ ബാധിച്ച കുട്ടികളെ ചികില്‍സിച്ച് മാറ്റാന്‍ കഴിയുമെന്ന് തെളിയിച്ച, ടോറന്റോ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി സെക്‌സോളജി പ്രൊഫസറും അമേരിക്കന്‍ സൈക്കാട്രിക് അസോസിയേഷന്‍ അംഗവുമായിരുന്ന ഡോ. കെന്നത് സക്കറുടെ ക്ലിനിക് ആക്റ്റിവിസ്റ്റുകള്‍ പൂട്ടിച്ചു(11).
അതായത്, പിന്നീട് തനിയെ മാറാന്‍ വരെ സാധ്യതയുള്ള മനസിന്റെ തോന്നലിനെ ചികില്‍സിക്കാന്‍ അനുവദിക്കാതെ, അവ്വിഷയകമായി നടക്കുന്ന ഗവേഷണങ്ങളെ തടയുന്ന മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് ആക്റ്റിവിസ്റ്റുകള്‍ സ്വീകരിക്കുന്നത്. ഫലമോ, ലിംഗ ഭിന്ന മനസ്‌കത എന്ന പ്രയാസം അനുഭവിക്കുന്ന ഒരുപാടു പേര്‍ ഉïാവുന്നു, അവരില്‍ മതിയായ പരിശോധന നടത്താതെ ലിംഗമാറ്റശസ്ത്രക്രിയക്ക് പ്രോത്സാഹിപ്പിക്കുക വഴി തീരാദുഃഖത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
സംഗ്രഹം
ലിംഗഭിന്ന മനസ്‌കര്‍ അനുഭവിക്കുന്ന പ്രയാസം പരിഹരിക്കാന്‍ ലിംഗ രാഷ്ട്രീയക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ പ്രശ്‌നത്തെ പരിഹരിക്കുന്നതിനു പകരം, കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് എന്ന് പഠനങ്ങള്‍ പരിശോധിച്ചപ്പോള്‍ നമുക്ക് ബോധ്യമായി. ഇവ്വിഷയകമായ ചര്‍ച്ചക്കോ സംവാദത്തിനോ തങ്ങളുടെ നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെയോ ഒളിച്ചുകടത്തുന്നതിന്റെയോ മുമ്പ് അവര്‍ തയ്യാറാവുന്നുമില്ല. അവരുടെ പരിഹാരനിര്‍ദേശങ്ങള്‍ പരാജയമാവുന്നത് പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം കïെത്തുന്നേടത്ത് സംഭവിച്ച പിഴവ് മൂലമാണ്.
ലിംഗഭിന്ന മനസ്‌കത മനസിന്റെ തോന്നലാണെന്ന് സമ്മതിക്കുകയും, അതു പരിഹരിക്കാനായി മനഃശാസ്ത്രപരമായ രീതികള്‍ ഗവേഷണം ചെയ്തു കïെത്തി നടപ്പാക്കുകയുമാണ് വേïത്. അപ്പോള്‍ വലിയൊരു വിഭാഗത്തിന്റെ പ്രയാസം പരിഹരിക്കാനാവും. ശിഷ്ടമുള്ളവര്‍ക്ക് മാത്രമേ ലിംഗമാറ്റ ശസ്ത്രക്രിയ എന്ന അപകടം പിടിച്ച സാധ്യതയെ പരിഗണിക്കൂ എന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. ഇത്തരം സംഘര്‍ഷം സ്വാഭാവികമായി ഉïാകാത്ത കുട്ടികളില്‍ വരെ ജെന്‍ഡര്‍ കണ്‍ഫ്യൂഷന്‍ ഉïാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളില്‍ നിന്നും പിന്മാറണം. കുട്ടികള്‍ നാളെയുടെ പ്രതീക്ഷകളാണ്. അവരെ നിങ്ങളുടെ തോന്ന്യവാസചിന്തകളുടെ പരീക്ഷണവസ്തുവാക്കരുത്. അപകടം അനുഭവിച്ചറിഞ്ഞ ശേഷമേ തിരുത്തലിനെ കുറിച്ച് ആലോചിക്കൂ എന്ന ശാഠ്യം ഒഴിവാക്കുക. മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നും പഠനങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളുന്നതാണ് ബുദ്ധിയുള്ളവരുടെ ലക്ഷണം. മക്കളുടെ ഭാവിയെക്കുറിച്ച് അത്രമേല്‍ ആശങ്കയാകുലരാണ് മാതാപിതാക്കള്‍. തങ്ങളുടെ മക്കള്‍ക്ക് കുറച്ച് മാനസിക സംഘര്‍ഷം ഉïായാലും മൂല്യങ്ങളില്‍ വിശ്വസിക്കുന്ന, അതനുസരിച്ച് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന മതവിശ്വാസികള്‍ക്ക് പ്രയാസമുïാവുമല്ലോ എന്ന ആഗ്രഹം ഒഴിവാക്കുക.
മുഹമ്മദ് ഫാരിസ് പി.യു
കുറിപ്പുകളും അവലംബങ്ങളും
- Ext-ransgender man now wants to live as sexless ALIEN and has had nipples removed(2019. Mirror. Available at https://www.google.com/amp/s/www.mirror.co.uk/news/us-news/ext-ransgender-man-now-wants-14071689.amp
- Japanese man pays a hetfy sum of Rs 12 lakh to fulfil his dream of looking like a dog(2022). The Economic Times. Available at https://www.google.com/amp/s/m.economictimes.com/news/new-updates/japanese-man-pays-hetfy-sum-of-rs-12-lakh-to-fulfil-his-dream-of-becoming-a-dog/amp_articleshow/91812704.cms
- Rachel Dolezal: ‘I wasn’t identifying as black to upset people. I was being me'(2015). The Guardian. Available at https://www.theguardian.com/us-news/2015/dec/13/rachel-dolezal-i-wasnt-identifying-as-black-to-upset-people-i-was-being-me
- Trans women must wait 2 years to be eligible for competition, says cycling world governing Body (2022). Available at https://www.outsports.comt/rans/2022/6/17/23172448/cycling-ucit-ransgender-regulations-bridgess
- USA: Transwoman shifted out of women’s prison after ‘she’ impregnates two female prisoners through consensual sex(2022). OpIndia. Available at https://www.opindia.com/2022/07/usat-ranswoman-shifted-from-womens-jail-after-impregnating-2-women/
- More US teens are rejecting ‘boy’ or ‘girl’ gender identities, a study finds(2018). CNN. Available at https://www.cnn.com/2018/02/06/health/teens-gender-nonconforming-studyt-rnd/index.html
- Cotnrovesry erupts over death oft ranswoman in Kochi(2021). The Hindu. Available at https://www.thehindu.com/news/national/kerala/cotnrovesry-erupts-over-death-oft-ranswoman-in-kochi/article35450279.ece
- Debra Soh (2020). The End of Gender: Debunking the Myths about Sex and Identtiy in Our Socitey
- Sex Change Regret | For Those Who Want to Return Back. Available at https://sexchangeregret.com/
- Universtiy ‘turned down politically incorrectt ransgender research'(2017). The Guardian. Available at https://www.theguardian.com/education/2017/sep/25/bath-spa-universtiyt-ransgender-gender-reassignment-reversal-research
- Kenneth Zucker(2022). Wikipedia. Available at https://en.m.wikipedia.org/wiki/Kenneth_Zucker