‘മതേതര’ ബാലന്‍സിംഗും ചില ഇന്ത്യന്‍ വിചാരങ്ങളും

2312

മനുഷ്യനായതു കൊണ്ടുമാത്രം ഓരോ വ്യക്തിക്കും മൗലികാവകാശങ്ങള്‍ കിട്ടണമെന്നില്ലെന്നും ഭരണകൂടം അംഗീകരിച്ച ‘മതരേഖാ’ടിസ്ഥാനത്തിലുള്ള പൗരനായാല്‍ മാത്രമേ മൗലികാവകാശമുള്ള മനുഷ്യനാവൂ എന്ന ദേശരാഷ്ട്ര കല്‍പ്പനയായിരുന്നു നമ്മെ ഏറെ അലോസരപ്പെടുത്തിയത്. ഇവിടെ മനുഷ്യനില്‍നിന്ന് പൗരനിലേക്കുള്ള ദൂരം ഇത്രയധികം സങ്കീര്‍ണ്ണമാണോ എന്ന ചോദ്യം നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. പ്രസ്തുത ചോദ്യത്തെ കൂടുതല്‍ ആഴത്തില്‍ ഉപജീവിച്ചുകൊണ്ടുതന്നെ അവകാശ സംരക്ഷണത്തിന് കക്ഷിരാഷ്ട്ര-മത-ഭേദമന്യേ നാം കൈകോര്‍ത്തതും അടുത്ത കാലത്താണ്.

ലിബറല്‍ വാദവും മതേതര സങ്കല്‍പവും
അസീം പ്രേംജി സര്‍വകലാശാല അധ്യാപകനായ സുനന്ദന്‍ കെ.എന്‍ എഴുതിയ ലേഖനം മതേതര പൊതുയിടങ്ങള്‍ ഇന്ത്യന്‍ മതസമൂഹങ്ങളില്‍ പ്രകടമായ തിരശ്ചീന/ലംബ വ്യത്യാസങ്ങളെ വേര്‍തിരിച്ചു മനസ്സിലാക്കുന്നതിലെ പരിമിതികളെ ചൂണ്ടികാണിക്കുന്നതാണ്. കുറിപ്പില്‍ അദ്ദേഹം നടത്തുന്ന രണ്ടു പരാമര്‍ശങ്ങള്‍ ഏറെ വിശകലനമര്‍ഹിക്കുന്നതാണ്. ഒന്ന്, ആര്‍.എസ്.എസിനെ വിമര്‍ശിക്കുമ്പോള്‍ അതേ വാചകങ്ങളില്‍ മുസ്‌ലിം സംഘടനകളെക്കൂടി വിമര്‍ശിച്ചില്ലെങ്കില്‍ യഥാര്‍ഥ മതേതരവാദിയാകില്ല എന്നു കരുതുന്ന വീക്ഷണം മതേതരത്വത്തെ യാന്ത്രികമായി മനസ്സിലാക്കിയതിന്റെ പ്രതിഫലനം കൂടിയാണ്, രണ്ട്, മതസ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുക്കള്‍ സംഘടിക്കുന്നതും മുസ്‌ലിംകള്‍ സംഘടിക്കുന്നതും ഒരുപോലെ കാണാനാണ് പലപ്പോഴും മതേതരവാദികള്‍ക്കു പോലും താല്‍പ്പര്യം’. മതേതരത്വം, ലിബറല്‍ ജനാധിപത്യം എന്നിവയുടെ ഭാഗമാവുന്നവരും അതിന് വേണ്ടി വാദിക്കുന്നവരും പരോക്ഷമായി തങ്ങളുടെ നിലപാടുകളില്‍ ‘മതേതരത്വം നഷ്ടപ്പെടുമെന്ന പേടി’ വച്ചുപുലര്‍ത്തുന്നവരാണെന്നതാണ് പ്രസ്തുത വാക്യങ്ങളുടെ സാരം. ‘മതേതര പേടി’യിലെ ഇത്തരം ബാലന്‍സിംഗ് സിദ്ധാന്തങ്ങള്‍ രാജ്യത്ത് ന്യൂനപക്ഷ മതസമൂഹങ്ങള്‍ നേരിടുന്ന പീഡനത്തെയും അവഗണനയെയും ഭാഗികമായി അദൃശ്യമാക്കുന്നതായി കാണാം. പ്രമുഖ ആന്ത്രോപോളജിസ്റ്റായ ഇര്‍ഫാന്‍ അഹ്മദ് നടത്തിയ പഠനങ്ങളിലെ (ഠവല ടലരൗഹമൃ ടമേലേ മിറ വേല ഏലീഴൃമുവ്യ ീള ഞമറശരമഹശാെഋജണഖൗില-2009, കഹെമാശാെ മിറ ഉലാീരൃമര്യ ശി കിറശമ ഠവല ഠൃമിളെീൃാമശേീി ീള ഖമാമ’മവേഋ കഹെമാശജൃശിരലീേി ഡിശ്ലേെൃശ്യ2009) നിരീക്ഷണങ്ങള്‍ ഇതിനോട് കൂട്ടിച്ചേര്‍ക്കാവുന്നവയാണ്. മതസംഘടനകള്‍ ‘ഇസ്‌ലാമിസ്റ്റ്’, ‘മതമൗലികവാദികള്‍’ എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടുമ്പോള്‍ രാജ്യത്ത് നടന്ന മുസ്‌ലിം വിരുദ്ധ കലാപങ്ങളെ ചെറുക്കാനുള്ള ഭരണകൂട പരാജയവും അതിനെത്തുടര്‍ന്ന് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാബോധവും പൊതുയിടങ്ങളില്‍ ഗൗരവതരമായ ഒരു പ്രശ്നമായി ഉന്നയിക്കപ്പെടുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിമര്‍ശനം.

സവര്‍ണ ബോധവും രാമരാജ്യ നിര്‍മിതിയും
അര്‍ജുന്‍ അപ്പാദുരൈ എഴുതിയ ശ്രദ്ധേയമായ ‘ഉശഷൌിരൗേൃല മിറ ഉശളളലൃലിരല ശി വേല ഏഹീയമഹ ഈഹൗേൃമഹ ഋരീിീാ്യ’ എന്ന ലേഖനത്തില്‍ ഹിന്ദു മതമൗലികവാദം എങ്ങനെ ഇന്ത്യയെ അവരുടെ തന്നെ ഹോം ഗ്രൗണ്ടാക്കി മാറ്റുന്നുവെന്ന് ഹൃസ്വമായി സൂചിപ്പിക്കുന്നുണ്ട്. ആഗോളവത്കരണം സാധ്യമായതിനു ശേഷം ആധുനിക സമൂഹങ്ങള്‍ സ്വന്തം ദേശത്തു നിന്ന് വിട്ടുനില്‍ക്കുമ്പോഴും തങ്ങളുടെ മാതൃരാജ്യത്തോട് സവിശേഷമായ പ്രതിബദ്ധതയും ആഭിമുഖ്യവും പുലര്‍ത്തുന്നതായി കാണാം. പ്രസ്തുത പ്രക്രിയയെ അപസ്ഥലീകരണം (ഉലലേൃൃശീേൃശമഹശ്വമശേീി) എന്ന് വിശേഷിപ്പിക്കുന്ന അപ്പാദുരൈ ആഗോള സാംസ്‌കാരിക സമ്പദ് വ്യവസ്ഥയെ മൂലധനം, മീഡിയ, വ്യക്തി, സാങ്കേതികവിദ്യ, പ്രത്യയശാസ്ത്രം (എശിമിരലരെമുല,െ ങലറശമരെമുല,െ ഋവേിീരെമുല,െ ഠലരവിീരെമുല,െ കറലീരെമുല)െ എന്നീ അഞ്ച് പദങ്ങളിലൂടെയാണ് വിശകലനം ചെയ്യുന്നത്. ആഗോളവത്കരണത്തിന്റെ ഈ അഞ്ച് സാമഗ്രികളും തന്ത്രപരമായി ഉപയോഗിച്ചുതന്നെയാണ് ഹൈന്ദവ മൗലികവാദം ഇന്ത്യയില്‍ വേരുറക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അരവിന്ദ് രാജഗോപാലിന്റെ ‘പൊളിറ്റിക്സ് ആഫ്റ്റര്‍ ടെലിവിഷന്‍’ (ജീഹശശേര െഅളലേൃ ഠലഹശ്ശശെീി) എന്ന പഠനത്തില്‍ രണ്ടു സീറ്റില്‍ നിന്ന് ബി.ജെ.പി എങ്ങനെ മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ട്ടിയായതെന്നും, എണ്‍പതുകളിലെ രാമ നാദസാഗറിന്റെ രാമായണവും ബി.ആര്‍ ചോപ്രയുടെ മഹാഭാരതവും സീരിയലായി അവതരിപ്പിക്കുക വഴി സാവധാനം പരിണമിച്ച തീവ്രഹിന്ദുത്വ ബോധത്തെയും നിലവിലെ ജാതിയധിഷ്ഠിത ബ്രഹ്മണിക്കല്‍ ഹെജിമണിയെ ഒളിച്ചു കടത്താന്‍ ന്യൂനപക്ഷങ്ങളേക്കാള്‍ മതങ്ങളെ പ്രതിലോമപരമായി ഉപയോഗിക്കുന്ന റിപ്പബ്ലിക്കും ടൈംസ് നൗവും ആജ്തക്കും ‘ബിന്ദാസ് ബോലിലൂടെ’ സുദര്‍ശന്‍ ടി വിയും ചെയ്യുന്ന ചാര്‍ട്ടറുകളെയാണ് നാം കൂച്ചുവിലങ്ങിടേണ്ടത്.
1949-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ജോര്‍ജ്വ ഓര്‍വലിന്റെ (ഏലീൃഴല ഛൃംലഹഹ ) ‘1984’ എന്ന കൃതി ‘സ്റ്റേറ്റ് ഓപ്പറേഷന്‍ മീഡിയ ഇന്‍ കണ്ട്രോള്‍’ തുടങ്ങിയ ഫാസിസ്റ്റ് ക്രമീകരണങ്ങളെ വ്യക്തമാക്കുന്നതിനോടൊപ്പം പാര്‍ട്ടിയുടെ താഴ്ന്ന റാങ്കുകാരനായ വിന്‍സ്റ്റണ്‍ സ്മിത്തിന്റെയും തന്റെ അശുഭ ഭരണാധികാരിയായ ബിഗ് ബ്രദറിന്റെയും ആഖ്യാന പ്രത്യാഖ്യാനങ്ങളെ ഓര്‍വല്‍ വിശദീകരിക്കുകയും, ഒരു വല്യേട്ടണ്‍ സ്ഥാനത്തു നിന്ന് നിയന്ത്രിക്കുന്ന മാധ്യമ വിചാരങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് പൊളിറ്റിക്കല്‍ തിയറിസ്റ്റ് ആയ റോജര്‍ ഗ്രിഫിന്‍സ് (ഞീഴലൃ ഏൃശളളശി)െ ‘പാലിജനറ്റിക്ക് അള്‍ട്രാ നാഷണലിസം’ (ജമഹലീഴലിലശേര ഡഹേൃമ ചമശേീിമഹശൊ) എന്ന പേരില്‍ ഒരു ആശയം വിശദീകരിക്കുന്നുണ്ട്. ദേശീയതയുടെ ഏറ്റവും ഹിംസാത്മകമായ രൂപമായാണ് ഇതില്‍ ഗ്രിഫിന്‍സ് സോഷ്യല്‍ ഡിലമ്മയെ പരിചയപ്പെടുത്തുന്നത്. നവ മാര്‍കിസ്റ്റായ ആന്റോണിയോ ഗ്രാംഷി ( അിീേിശീ ഏൃമാരെശ) ഇറ്റലിയിലെ ജയിലിലായിരുന്ന സമയത്ത് സാമ്പത്തിക വൈരുദ്ധ്യങ്ങളെ കൊണ്ട് തകര്‍ന്നടിയേണ്ട മുതലാളിത്ത ക്രമം എന്തുകൊണ്ട് വന്‍ മാന്ദ്യത്തിനു ശേഷവും തുടര്‍ന്നു പോകുന്നു എന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോളാണ് സാമൂഹികവും സാംസ്‌കാരികവുമായിട്ടുള്ള ഘടനകളെക്കുറിച്ചും പ്രബലമായ പ്രത്യായ ശാസ്ത്രം ( ഉീാശിമി േകറലീഹീഴ്യ ) എങ്ങനെയല്ലാം ഭരണകൂടം പ്രമോട്ട് ചെയ്യുന്നു എന്നതിനെക്കുറിച്ചും പൗര സമൂഹവും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും എഴുതാനിടയായത്. ഒരര്‍ഥത്തില്‍ പ്രചണ്ഡ വാദങ്ങളെ ഉയര്‍ത്തു ന്നതും ‘മന്‍കീ ബാത്തിലൂടെ’ പ്രധാനമന്ത്രി ജനങ്ങളെ പരിശീലിപ്പിക്കുന്നതും സൈബറിടത്തിലെ വലതുവത്കരണത്തെയാണ്. ബാബരിയും, മുത്വലാഖും, ഘര്‍വാപ്പസിയും, കരിനിയമങ്ങളും, ആള്‍ക്കൂട്ടകൊലയും, അര്‍ബണ്‍ നെക്സലൈറ്റ് പട്ടവും, സ്ഥാപനവത്കരണവും, വസ്ത്ര ധാരണ വേര്‍ത്തിരിവും, കാര്‍ഷിക ബില്ലും ധാരാളം ചര്‍ച്ച ചെയ്യപ്പെട്ടങ്കിലും മുഖ്യധാരാ മാധ്യമങ്ങളില്‍ നല്ലപിള്ള ചമയുന്ന സര്‍ക്കാറിനെയാണ് നാം കാണുന്നത്. ‘ക്രോബ്രാ പോസ്റ്റ് ഓപ്പറേഷന്‍’ ഭരണനിര്‍വഹണത്തിലെ മാധ്യമച്യുതിയെ വരച്ചുകാണിച്ചു തന്നെങ്കിലും സത്യാനന്തര കാലത്ത് നമ്മെ ഭരിക്കുന്നതും നാം അടിയറവ് പറയുന്നതും മാധ്യമങ്ങളില്‍ മാത്രമാണെന്നത് എത്ര ഖേദകരം.

കാര്‍ഷിക മേഖലയും ഉഴുതിമറിച്ച കര്‍ഷക ജീവിതവും
ഏറ്റവും വിചിത്രമായത് കര്‍ഷകരെ സഹായിക്കുവാനെന്ന് പ്രചരിപ്പിച്ച് മോഡി സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളാണ്. കര്‍ഷകര്‍ക്ക് പ്രാഥമികമായും അടിസ്ഥാനപരമായും അത്യാവശ്യം വേണ്ടത് അവരുടെ ഉത്പന്നങ്ങള്‍ക്ക് മതിയായ വില കിട്ടുക എന്നതാണ്. സ്വാതന്ത്ര്യം കിട്ടിയതു മുതല്‍ ഇന്നോളം ഒരു സര്‍ക്കാരും അതു മാത്രം നല്‍കുവാന്‍ തയ്യാറായിട്ടില്ല എന്നത് സ്വതന്ത്ര്യാനന്തര ഇന്ത്യയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട കര്‍ഷകരുടെ അവകാശങ്ങള്‍ക്കെതിരെയുള്ള കൈക്കടത്തലുകളാണ്. വില വര്‍ദ്ധിപ്പിക്കുന്നിടത്ത് കര്‍ഷകരും കാര്‍ഷിക മേഖലയും തകരും. മോഡി സര്‍ക്കാറും വിലയുടെ കാര്യത്തില്‍ യാതൊരു വ്യത്യാസവും വരുത്തിയിട്ടില്ല. വന്‍കിട വ്യവസായ മേഖലയുടെ അധിനിവേശപരമായ ചൂഷണത്തിന് വിധേയമാകുന്ന ഗ്രാമീണ കാര്‍ഷിക മേഖലയില്‍ നിന്നും സമ്പത്ത് ഊറ്റിയെടുക്കുന്ന ആന്തരിക കോളനീകരണത്തെ പോഷിപ്പിക്കുന്ന നയങ്ങളാണ് ഇന്നുവരെ തുടരുന്നത്. അതിന്റെ പാരമ്യം ആഗോളവത്കരണത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. മോഡി സര്‍ക്കാര്‍ ഏറ്റവും ഒടുവിലായി ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് വായ്പയായി നല്‍കുനമെന്നാണ് പ്രഖ്യാപിച്ചത്. അര്‍ഹവമായ വില നല്‍കാതെ വായ്പ മാത്രം കൂട്ടി നല്‍കുന്നത് ഗ്രാമങ്ങളുടെയും കാര്‍ഷിക മേഖലയുടെയും സമ്പത്ത് പട്ടണങ്ങളിലേക്കും വന്‍കിട വാണിജ്യ വ്യവസായ മേഖലയിലേക്കും ഊറ്റിയെടുക്കുന്ന നടപടി മാത്രമാണ്. കോര്‍പറേറ്റു ബാങ്കുകള്‍ക്ക് വേണ്ടി ‘സര്‍ഫാസി നിയമം’ അടിച്ചേല്‍പ്പിക്കുന്നതിനാല്‍ കിടപ്പാടങ്ങളും മറ്റു സ്ഥാവര വസ്തുക്കളും കര്‍ഷകര്‍ക്ക് നഷ്ടപ്പെടാനാണ് മതിയായ വിലയും വില സ്ഥിരതയും ഉറപ്പുവരുത്താതെ കൂടുതല്‍ വായ്പകള്‍ നല്‍കുന്നത് ഇടയാക്കുക. കര്‍ഷകരെ ഒരു വര്‍ഗമെന്ന നിലയില്‍ ഇല്ലായ്മ ചെയ്യുന്ന കോര്‍പറേറ്റ് ലക്ഷ്യങ്ങളാണ് മോഡി സര്‍ക്കാര്‍ സഫലീകരിക്കുന്നത്.

തൊഴിലവസരങ്ങള്‍; ഗൂഢാലോചനയുടെ അയിത്ത ബോധ്യങ്ങളില്‍
ഏറ്റവും ഒടുവിലായി, ‘ദേശീയ റിക്രൂട്ടിംഗ് ഏജന്‍സിയ’ എന്ന പുതിയ സംവിധാനമാണ് മോഡി സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുള്ളത്. യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ തുടങ്ങിയ ഭരണഘടനാനുസൃത സംവിധാനങ്ങളെ നോക്കുകുത്തികളാക്കുവാനാണോ സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്ന് വ്യക്തമല്ല. തൊഴിലവസരങ്ങളില്‍ റിക്രൂട്ട്മെന്റ് ഏതു സംവിധാനം നടത്തിയാലും ദശലക്ഷകണക്കിന് അഭ്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുക എന്നതാണ് പരമപ്രധാനം. എന്നാല്‍, റയില്‍വേ ഉള്‍പ്പടെ 8,00,000 തൊഴിലവസരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത്. അതിനുപുറമേ, ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും സ്വകാര്യ കുത്തക കമ്പനികള്‍ക്ക് മോഡി സര്‍ക്കാര്‍ വിറ്റുതുലക്കുമ്പോള്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടപ്പെടുന്നത്. കലാലയങ്ങളിലും സര്‍വകലാശാലകളിലും സ്ഥിരം നിയമനങ്ങള്‍ മരവിപ്പിച്ച് നിര്‍ത്തി യിരിക്കുന്ന മോഡി സര്‍ക്കാര്‍, പുതിയ നയത്തിലുടെ കുട്ടികളില്‍ നിന്നും വന്‍ തുക ഫീസായും മറ്റും ഈടാക്കിയെടുക്കുന്ന കച്ചവടകേന്ദ്രം പോലെ അവയെ ആക്കുവാനാണ് ഒരുങ്ങുന്നത്. ഉന്നത വിദ്യാഭ്യാസം ഒരു സപര്യയാക്കി യോഗ്യത നേടുന്ന യുവജനങ്ങള്‍ക്ക് മേലില്‍ സ്ഥിരനിയമനം ലഭിക്കാത്ത സാഹചര്യമാണ് വരുന്നത്. മുതലാളിത്ത ശക്തികള്‍ക്ക് അധ്വാനം അന്യായമായി ചൂഷണം ചെയ്യാവുന്ന ഹയര്‍ ആന്റ് ഫയര്‍ തൊഴില്‍ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുവാനാണ് മോഡിയുടെ പുറപ്പാട്. ഭരണഘടനയും അതിന്റെ സംവിധാനങ്ങും മറികടന്ന് പുതിയ സംവിധാനങ്ങളെ സര്‍ക്കാര്‍ ചൊല്‍പിടിക്കു കീഴില്‍ ഉണ്ടാക്കാനാണ് മോഡി ശ്രമിക്കുന്നത്. അധികാരത്തിന്റെ കേന്ദ്രീകരണവും അധികാര പ്രമത്തതയും മനോഹരമായ വാക്കുകള്‍ കൊണ്ട് പൊതിഞ്ഞുവക്കാനാവില്ല. ‘ആത്മനിര്‍ഭാ ഭാരത്’ അല്ലെങ്കില്‍ സ്വയം പര്യാപ്ത ഭാരതം എന്ന മൂടുപടമണിഞ്ഞും പകര്‍ച്ചവ്യാധിയുടെ വ്യാപനത്തിന്റെ മറവിലും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ദേശദ്രോഹപരമായ നടപടികളെടുത്ത് മോഡി സരക്കാര്‍ നടപ്പിലാക്കുന്നതെന്ന് വ്യക്തമാണ്.

നാമാവശേഷമായ ആവിഷ്‌കാര സ്വാതന്ത്ര്യം
ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഉന്മൂലനം ചെയ്യുന്ന ഭരണഘടനാ സംവിധാനമായി മാറിയിരിക്കുന്നു ഇന്ന് ഇന്ത്യ. ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ രോഹിത് ശഹാദത് ദിനത്തോടനുബന്ധിച്ച് ഒരു നീളന്‍ പട്ടികയുണ്ടാവും. ഇന്ത്യയിലിതുവരെ വ്യവസ്ഥാപിത കൊലപാതകത്തിനിരയായ വിദ്യാര്‍ഥികളുടെ പട്ടിക. വര്‍ഷം തോറും ഈ പട്ടികയുടെ നീളം കൂടുന്നു എന്നതല്ലാതെ സ്ഥാപനങ്ങളോ അധികാര കേന്ദ്രങ്ങളോ ഇതിനോട് അനുഭാവപൂര്‍ണമായ ഒരു നടപടി സ്വീകരിച്ചതായി കാണാന്‍ സാധിക്കുകയില്ല. രോഹിത് വെമുലയുടെ മരണത്തില്‍ നീതി ലഭിക്കാന്‍ സഹായകമായേക്കാവുന്ന എസ്സി/എസ്റ്റി പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് ആക്ട് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അന്വേഷണ കമ്മീഷന്‍ രോഹിതിനെ ദലിതനല്ലാതാക്കാനാണ് ശ്രമിച്ചത്. അതേസമയം ഇവിടുത്തെ ഒ.ബി.സി വിദ്യാര്‍ഥിനകളുടെ കാര്യത്തില്‍ പേരിനൊരു നിയമപരിരക്ഷ പോലും ഇല്ല. മണ്ഡലാനന്തര കാലത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കടന്നുവരുന്നവരുടെ എണ്ണം വര്‍ധിച്ചാലും, ഈ സമുദായത്തില്‍ നിന്ന് വരുന്ന കുട്ടികള്‍, വിദ്യാര്‍ഥികള്‍, അല്ലെങ്കില്‍ ഗവേഷകര്‍ അഭിമുഖീകരിച്ചേക്കാവുന്ന വിവേചനങ്ങള്‍ക്കെതിരെയുള്ള സംരക്ഷണമെന്ന മട്ടില്‍ നിയമപരമായ പരിഗണനയോ പരിരക്ഷയോ ഇവര്‍ക്കില്ല എന്നത് ശ്രദ്ധേയമാണ്. ഇത്തരത്തില്‍ നിയമപരിരക്ഷകള്‍ നിലനില്‍ക്കുമ്പോള്‍ പോലും പായല്‍ തഡ്വിക്കോ രോഹിത് വെമുലക്കോ പഠിക്കാനും ജീവിക്കാനും സാധിച്ചില്ല. അത്തരത്തിലുള്ള മറ്റൊരു സ്ഥാപനത്തിലേക്കാണ് ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഫാത്തിമാ ലത്തീഫ് വരുന്നത്. ഫാത്തിമയുടെ മരണാനന്തര നീതിക്കുവേണ്ടി പോലും ഏതെങ്കിലുമൊരു നിയമം ഇവിടെ സംസാരിക്കുന്നില്ല. അക്കാദമിക രംഗത്താവട്ടെ അല്ലാത്ത രംഗത്താവട്ടെ, ന്യൂനപക്ഷ വിവേചനങ്ങള്‍ക്കെതിരെ നിയമപരമായ ഒരു പരിരക്ഷയും ഇല്ലാതെയാണ് പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവര്‍ നിലനില്ക്കുാന്നത്.

മതേതര വീണ്ടെടുപ്പ്; അറിയേണ്ട മുന്‍കലരുതലുകള്‍
ജനാധിപത്യ സെക്യൂലര്‍ ചേരികളില്‍ (ഉലാീരൃമശേര ലെരൗഹമൃ ഹൌാ)െ ചെറുഗ്രൂപ്പുകള്‍ രൂപപ്പെടുത്തി മതന്യൂനപക്ഷങ്ങളെ വൈകാരിക തടവറയില്‍ നിര്‍ത്തി ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിച്ചും കുതിരക്കച്ചവടത്തിലൂടെയും റിസോര്‍ട്ട് രാഷ്ട്രീയത്തിലൂടെയുമാണ് ഇന്ന് സംഘപരിവാര്‍ തങ്ങളുടെ അധികാരങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത്. അജണ്ട രാഹിത്യം, ആസൂത്രണമില്ലായ്മ, ദീര്‍ഘവീക്ഷണ പരാജയം, താല്‍കാലിക അധികാര നേട്ടം തുടങ്ങിയ ദരിദ്ര്യ വീക്ഷണങ്ങള്‍ ജനാധിപത്യ മതേതര ചേരികളില്‍ ഐക്യം അസാധ്യമാക്കുക വഴി സംഘപരിവാറിന്റെ വ്യവസ്ഥാപിത ലക്ഷ്യ പൂര്‍ത്തീകരണത്തിനു നാം കളമൊരുക്കുകയാണ്. രാഷ്ട്രീയ സംഘടനകള്‍ ഇതില്‍ നിന്നു മാറി കാലത്തിനു മുന്നേ നടക്കാന്‍ കരുത്തും കരുതലും ആര്‍ജിക്കണം. ഫാസിസം ഇന്ത്യയില്‍ വളര്‍ന്നതും വികസിച്ചതും അധികാരം പിടിച്ചതും ജനാധിപത്യ മതേതര ചേരികളുടെ കുറ്റകരമായ വീക്ഷണ ദാരിദ്ര്യത്തിന്റെ പിന്‍ബലത്തിലാണ്.
ഇസ്‌ലാമോഫോബിയയെ ആഗോള തലത്തില്‍ ഹൈജാക്ക് ചെയ്യുമ്പോഴും വിദ്യാര്‍ഥികള്‍ വീണ്ടെടുപ്പിന്റെ കരവലയങ്ങള്‍ തീര്‍ക്കു മ്പോള്‍ അസ്തിത്വ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാനും മതേതര ഭാരതത്തില്‍ പ്രതീക്ഷയര്‍പ്പിക്കാനും ന്യൂനപക്ഷങ്ങള്‍ക്കു സാധിക്കുന്നുണ്ട്. ഉദ്യോഗ മേഖലയിലെ തിരിച്ചു വരവും ഗവര്‍മെന്റ് തസ്തികയിലെ ന്യൂനപക്ഷ കടന്നുവരവും പ്രബുദ്ധത കൈവരിച്ചതിന്റെ ബാക്കിയെന്നോണമാണ്. അതിനു നിദാനമായത് യുവനിരയുടെ ചിന്തയും സക്രിയമായ ഇടപടലുകളുമാണ്. പ്രത്യക്ഷത്തില്‍ ഭാരതാംബയുടെ ഉള്‍തുടിപ്പ് കിടക്കുന്നതും വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കിടയിലാണ്. സ്വത്വബോധവും മതേതര കാഴ്ച്ചപ്പാടും ബഹുസ്വര ചിന്തയും പകര്‍ത്തുക വഴി മാത്രമേ ഇന്ന് നാം സൃഷ്ടിച്ച സര്‍വ മുറിവുകളെയും നമുക്ക് ഉണക്കാന്‍ കഴിയുകയുള്ളൂ. അതിനു നിദാനമെന്നോണം വ്യത്യസ്തരായിരിക്കാനും ആ വ്യത്യസ്തതകളുടെ പേരില്‍ വേട്ടയാടപ്പെടാതിരിക്കാനുമുള്ള അവകാശത്തെ നേടിയെടുക്കുക എന്നതാണ് ഇനി നാം ചെയ്യേണ്ടത്. അസ്തിത്വ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാനും തുറന്നെഴുതാനും കഴിയുന്നവരെ വാര്‍ത്തെടുക്കാന്‍ ഇത്തരം സക്രിയ ഇടപെടലുകള്‍ക്കേ സാധ്യമാവൂ. ‘സഭീ കാ ഖൂന്‍ ഹേ ശാമില്‍ യഹാം കീ മിട്ടീ മേം, കിസി കേ ബാപ് കാ ഹിന്ദുസ്ഥാന്‍ ഥോഡി ഹെ’ എന്ന റാഹത്ത് ഇന്‍ന്ദോരിയുടെ വാക്കുകള്‍ പോലെ അധസ്ഥിത കീഴാള വരേണ്യ വിഭാഗക്കാര്‍ക്കും ഇവിടെ അസ്തിത്വവും അവകാശങ്ങളും ഉണ്ട്. അവയെ നിലനിര്‍ത്താനും അപര നിര്‍മിതിയുടെ മതില്‍ കെട്ടുകളെ കൂച്ചുവിലങ്ങിടാനും സാധ്യമാവുന്ന മേച്ചില്‍ പുറങ്ങളിലാണ് മതേതര ഇന്ത്യയുടെ പ്രതീക്ഷകള്‍. സേവനത്തിലൂന്നിയ സാമൂഹികപ്രതിബദ്ധതയും, തികഞ്ഞ നീതിബോധവും കാത്തുസൂക്ഷിക്കുന്ന പ്രബുദ്ധരായ യുവതയ്ക്ക് മാത്രമാണ് ചലനാത്മകമായ മുന്നേറ്റങ്ങളെ സൃഷ്ടിക്കാനാവുക.

ഉവൈസ് നടുവട്ടം