അസ്തിത്വം: മുസ്‌ലിം സ്വത്വ നിര്‍മിതിയിലെ ഉള്‍സാരങ്ങള്‍

2448

നിലനില്‍പ്പിന്റെ ജീവല്‍പ്രശ്‌നങ്ങളില്‍ മൃഗീയമായ അവകാശ ധ്വംസനങ്ങള്‍ നിരന്തരം അരങ്ങേറുന്നതിന്റെ പ്രതികരണമാണ് സ്വത്വബോധ സമരങ്ങള്‍. ഭരണ വര്‍ഗത്തിന്റെ അപ്രമാദിത്വം കീഴാള-ദളിത്-മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന അരക്ഷിതാവസ്ഥയുടെ സമകാലിക സാഹചര്യത്തിലാണ് ആഗോള സ്വത്വബോധ ചര്‍ച്ച കടന്നുവരുന്നത്. പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ റൂസോയുടെ വാക്കുകള്‍ ന്യൂനപക്ഷ വിരുദ്ധ ഭരണ വ്യവഹാരങ്ങളെ എതിര്‍ക്കുന്നത് കാണാം. ക േശ െഡിിമൗേൃമഹ എീൃ മ ുെലരശളശര മരശേീി എീൃ മ ാമഷീൃശ്യേ ീേ ൃൗഹഹലറ ളീൃ മ ാമഷീൃശ്യേ , ശ േരമി ലെഹറീാ യല ീൃഴമിശ്വലറ മിറ ഡിശലേറ ളീൃ മ ുെലരശളശര മരശേീി -ന്യൂനപക്ഷങ്ങളെ അവഗണിക്കുകയും ഭൂരിപക്ഷ സാഹോദര്യത്തിന് ഊന്നല്‍ നല്‍കുന്നതും പ്രകൃതി വിരുദ്ധമാണെന്ന് പറഞ്ഞുവക്കുന്നു. ഐഡന്റിറ്റി പൊളിറ്റിക്ക്‌സ്-ഐഡന്റിറ്റി ക്രൈസിസ് എന്നത് ഒരു വടത്തിന്റെ ഇരുതലകള്‍ വിവിധ രൂപങ്ങളില്‍ മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കവും വിഹ്വലതയും നിറഞ്ഞതാണ്.
1963 ലെ മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ പ്രഭാഷണം, ഫാസിസ്റ്റ് നാസിസ്റ്റ് കിരാത വാഴ്ചകള്‍ക്കെതിരെ ഒന്നാം ലോകമഹായുദ്ധാനന്തരം ഉടലെടുത്ത ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയം,വിഭജനാനന്തരവും, പതിനേഴാം നൂറ്റാണ്ടോടു കൂടിയും തകര്‍ന്ന മുഗള്‍ ഭരണ നിര്‍വഹണത്തിന് ശേഷം മുസ്‌ലിം സ്വത്വം ദേശീയ മാനങ്ങളിലേക്ക് കടന്നുവന്നതും, ദളിത് ന്യൂനപക്ഷങ്ങളെ അണ്‍പ്രിവിലേജ് സൊസൈറ്റിയില്‍ ഉള്‍പ്പെടുത്തി എഴുതിത്തള്ളിയതും, സ്വതബോധ ഉള്‍സാരങ്ങള്‍ക്ക് ചരിത്രത്തില്‍ പുതിയ ചക്രവാളങ്ങള്‍ തുറന്നിട്ടു. ആഗോളാടിസ്ഥാനത്തില്‍ ഉസ്മാനിയ ഭരണത്തിനുശേഷം തകര്‍ന്നു പോയിക്കൊണ്ടിരിക്കുന്ന സ്വത്വ ബോധത്തെയും, ദേശീയ അടിസ്ഥാനത്തില്‍ ഫാഷിസ്റ്റ് ചിദ്രതയുടെ ഏകശിലാത്മക വൈകൃതത്തിന്റെ അധീനതയില്‍ ഭ്രംശം സംഭവിച്ച ഇസ്‌ലാമിക അടിസ്ഥാനങ്ങളെയും, പ്രാദേശിക തലങ്ങളില്‍ സംവരണവും അസന്തുലിതാവസ്ഥയും മൃദു ഹിന്ദുത്വ സവര്‍ണാധിപത്യവും ഗ്രസിച്ച മുസ്‌ലിം മേഖലകളേയും സ്പഷ്ടമായി വ്യക്തമാക്കുക എന്നതാണ് ഈ കുറിപ്പിന്റെ ആത്യന്തിക ലക്ഷ്യം. ക്രിയാത്മകമായ ന്യൂനപക്ഷ മുന്നേറ്റങ്ങളുടെ മികവുറ്റ വിപ്ലവങ്ങള്‍ക്ക് ലോകം ഇന്നുവരെ സാക്ഷ്യം വഹിച്ചിട്ടില്ല എന്ന് പ്രവചിച്ച ലൂഥര്‍ കിംഗിന്റെ ചര്‍ച്ചകളോട് രാജിയാകുന്ന രീതിയില്‍ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതും അത്യാന്തപേക്ഷികമാണ്.
അസ്തിത്വ പ്രതിസന്ധിയുടെ ഡെമോഗ്രാഫിക് സ്റ്റാറ്റസ് വായിക്കുമ്പോള്‍ വ്യക്തമായ വ്യത്യാസങ്ങളാണ് ആഗോള ദേശീയ പ്രാദേശിക അടിസ്ഥാനങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. വീണ്ടെടുക്കപ്പെടേണ്ട ചരിത്രപാഠങ്ങള്‍ തുരുമ്പെടുത്തു കൊണ്ടിരിക്കുമ്പോള്‍ പുനര്‍ജീവനം നല്‍കാന്‍ കൈരളി യുവസന്നാഹത്തെ സജ്ജമാക്കുന്നത് ആഗോളതലത്തില്‍തന്നെ വേറിട്ട സ്വത്വ-നിര്‍മിതിയുടെ ഉദാത്ത മാതൃകയാണ്. ആഗോള മുസ്‌ലിമിന് സ്വന്തം കിണറിലെ ദാഹജലം കുടിക്കാന്‍ ലിബറല്‍ സാംസ്‌കാരിക കുത്തകകളുടെ അനുവാദത്തിന് കാത്തു കിടക്കണോ? അതോ നായര്‍ സമൂഹത്തിന്റെ ഗവണ്‍മെന്റ് ജോലി അനുപാതം കണ്ടു സമൂഹത്തെ അപകര്‍ഷതാബോധത്തോടെ വീക്ഷിക്കണോ? പേരിനുപോലും മുസ്‌ലിം സ്വത്വത്തോടു രാജിയാവാത്ത ദായിഷിന്റെ ത്രീവ്ര വായനകള്‍ക്ക് മറുപടി നല്‍കി എത്രനാള്‍ അസ്ഥിത്വം തെളിയിച്ചു കൊണ്ടിരിക്കണം?. ഇത്തരം ചോദ്യങ്ങള്‍ക്ക് വസ്തുതാപരമായ മറുപടികള്‍ ലഭിക്കുന്ന സാഹചര്യമാണ് മുസ്‌ലിം സമൂഹം അസ്തിത്വത്തിന്റെ പരമകാഷ്ഠയിലെന്ന് പ്രഖ്യാപിക്കുവാന്‍ സാധിക്കുകയുള്ളൂ.

ആഗോള മുസ്‌ലിം: അസ്തിത്വ പര്യായങ്ങള്‍
ദേശീയ-പ്രാദേശിക മുസ്‌ലിം സ്വത്വവര്‍ത്തമാനത്തെ മാറ്റി നിര്‍ത്തി ആഗോള മുസ്‌ലിംകളുടെ പൊതുവില്‍ ഉന്നയിക്കപ്പെടുന്ന അസ്തിത്വങ്ങള്‍ക്ക് മറുപടി ഇന്നും അപ്രാപ്യമാണ്. 1258 ല്‍ മംഗോളിയന്‍ രാജാവ് ഹുലാക്കു ഖാന്റെ നിര്‍ദേശപ്രകാരം തകര്‍ത്തെറിഞ്ഞ മുസ്‌ലിം വൈജ്ഞാനിക രാഷ്ട്രീയ അസ്തിത്വം യഥാവിധി ഇന്നും പ്രതീക്ഷകളുടെ പുലരികള്‍ സമ്മാനിക്കാതെ നിലകൊള്ളുകയാണ്്. തര്‍ത്താരി-മംഗോളുകളും, കുരിശുയുദ്ധ സന്നാഹങ്ങളും, സ്പാനിഷ് പരാജയവും, ഓട്ടോമന്‍ തുര്‍ക്കിയുടെ പതനവും മുസ്‌ലിമിന്റെ ആഗോള സ്വത്വത്തിനു വരുത്തിയ വിനാശം വലുതായിരുന്നു.
രാഷ്ട്രീയമായ ഇത്തരം പരാജയങ്ങള്‍ക്ക് പുറമേയാണ് ഇസ്‌ലാമിന്റെ മെറ്റാഫിസിക്കല്‍-തസവ്വുഫ് ശാഖകളിലേക്കും മോഡേണിറ്റിയുടെ അതിപ്രസരം കുമിഞ്ഞു കൂടിയത്ത്. സ്വന്തം സ്വത്വത്തെ ഊരിയെറിയാതെ ഉത്തരാധുനികതയുടെ ഏതു വെല്ലുവിളികളെയും എതിര്‍ക്കാന്‍ ഒരു യഥാര്‍ഥ മുസല്‍മാന് കഴിയുമെന്ന് താരിഖ് റമളാന്‍ന്റെയും ഫള്‌ലു റഹ്മാന്റെയും പഠനങ്ങള്‍ വ്യക്തമാക്കുന്നു. സെക്യുലറിസം,ലിബറലിസം തുടങ്ങി സാംസ്‌കാരികതയുടെ പുതിയ ലേബലുകള്‍ ചമഞ്ഞുവരുന്ന ചോദ്യശരങ്ങള്‍ക്ക് ഉദാത്തമായ മറുപടികള്‍ നല്‍കാന്‍ ബൗദ്ധികമായ ശാസ്ത്ര നിരീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ട മതനിര്‍മിതിക്ക് മാത്രമാണ് സാധ്യമാകുന്നത്. ആഗോള അടിസ്ഥാനത്തില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയുമായി (ഹി: 487) രംഗത്തുവന്ന മസ്ദൂഖിയന്‍ ശിരഛേദത്തിനിരയായി മരണപ്പെട്ട മുസ്‌ലിംകള്‍ മുതല്‍ 1917 ബോള്‍ഷെവിക് പാര്‍ട്ടിയുടെ ആക്രമണത്തിന്റെ അട്ടിപ്പേര്‍ ചുമന്ന് മരിച്ചവരും,സമര്‍ഖന്ദ്, തുര്‍മുദ് പ്രദേശങ്ങളിലെ നിഷ്ഠൂരമായ ചരിത്രസത്യങ്ങളും, ബോസ്‌നിയന്‍-സെര്‍ബ് അതിക്രമങ്ങളില്‍ അസ്തിത്വം നഷ്ടപ്പെട്ട ഇസ്‌ലാമിന്റെ ചരിത്രവും ആഗോള മുസ്‌ലിമിന്റെ അതിജീവന പ്രകിയയുടെ നൂറ്റാണ്ടുകളുടെ ചരിത്രരേഖയാണ് വിവരിക്കുന്നത്.
ചരിത്രത്തിന്റെ ദശാസന്ധികളില്‍ സ്വത്വത്തിന്റെ ന്യായമായ നിലനിപ്പിനു വേണ്ടി പോരാടിയ ഇടങ്ങള്‍ ഒരുപോലെ ദ്യോതിപ്പിക്കുന്ന ചോദ്യം ഒന്നുമാത്രമാണ്. ഇത്രയേറെ ചരിത്രത്തില്‍ നിലനില്‍പ്പിന്റെ ചക്രശ്വാസത്തിന് വേണ്ടി ചതച്ചിറക്കപ്പെട്ട സമൂഹം വേറെയുണ്ടോ?. ചില സാന്ദര്‍ഭിക ഉദാഹരണങ്ങള്‍: 1987 റഷ്യന്‍ പര്യടനത്തിനെത്തിയ അല്‍ അറബ് പത്രാധിപന്‍ അബ്ദുല്‍ മുഈന്‍ പടിഞ്ഞാറന്‍ തുര്‍ക്കിസ്ഥാനിലെ മുസ്‌ലിം നിലനില്‍പ്പിനെ പറഞ്ഞതിങ്ങനെയാണ് ‘2700 പള്ളികളില്‍നിന്ന് 7 പള്ളികളിലേക്ക് ചുരുങ്ങിയ ഒരു നാട് സ്പാനിഷ് അധിനിവേശത്തില്‍ സര്‍വസ്വവും നഷ്ടപ്പെട്ട മുസ്‌ലിം പൈതൃകത്തെ ഓര്‍മിപ്പിച്ചു’.
അസ്തിത്വം അവകാശമാണ് ഔദാര്യമല്ല എന്ന് മനസ്സിലാക്കാന്‍ വൈകിയിരിക്കുന്നു. ആഗോള മുസ്‌ലിം അസ്തിത്വ വ്യവഹാരങ്ങളെ വീക്ഷിക്കുമ്പോള്‍ പൂര്‍ണമാവാത്ത സമസ്യകള്‍ ഏറെയാണ് ഇസ്‌ലാമോഫോബിയ, അപരവത്കരണം, കോളനീകരണം തീവ്രവാദ ലേബല്‍ എന്നിവയില്‍ മുസ്‌ലിമിനെ വരിഞ്ഞുമുറുക്കി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ മുസ്‌ലിംകളെ കഥയറിയാതെ ആട്ടം കാണുന്ന നിഷ്‌ക്രിയരാക്കി മാറ്റുന്നു.
പൊളിറ്റിക്കല്‍ കറക്റ്റ്‌നസിന്റെ അപ്പോസ്തലവംശം ‘ഞാന്‍’ എന്ന ഭാവം ചമഞ്ഞ് ഡെമോക്രാറ്റിക് സിംഹങ്ങള്‍ തുനീസ് മുതല്‍ ഈജിപ്ത് വരെ നടപ്പാക്കിയ ജനാധിപത്യ സ്ട്രാറ്റജിയുടെ കിതപ്പില്‍ നിന്ന് ഇനിയും മുസ്‌ലിം ലോകം രക്ഷപ്പെട്ടിട്ടില്ല. 43-ലധികം വരുന്ന മുസ്‌ലിം രാജ്യങ്ങളിലെ സാമ്പ്രദായിക ഖിലാഫാ-രീതിയെ നവ കമ്മ്യൂണിസത്തേക്കാള്‍ അറപ്പുള്ളതാക്കി ആത്മ പുച്ഛമിളക്കിവിടാന്‍ ഇനിയും വൈദേശിക ശക്തി തയ്യാറാണ്. പ്രസ്തുത സന്ദരഭങ്ങളിലും ജെറാര്‍ഡ് കുഷ്‌നരെ പോലുള്ളവരുടെ സമക്ഷം മരപ്പാവകളായി ചമയാന്‍ ചില ഉല്‍പതിഷ്ണുക്കളും ഭരണാധികാരികളുമുള്ളതാണ് ആഗോള മുസ്‌ലിമിന്റെ സ്വത്വ പ്രതിസന്ധി.
വംശനാശ ഭീഷണി നേരിടുന്ന സ്പീഷസിന്റെ റലാീഴൃമുവശരമഹ സ്റ്റാസ് നിര്‍മിച്ചാല്‍ ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകളും, മ്യാന്മറിലെ റോഹിങ്ക്യ വംശജര്‍, ക്യാപ്പിറ്റലിസ്റ്റ്-ഫാഷിസം ചവച്ചുതുപ്പിയ മധ്യധരണ്യാഴിയിലെ അയ്‌ലനും, ദെയ്‌ലബു മടങ്ങുന്ന നവ-കുടിയേറ്റ ചരിത്രവും സ്വത്വ നിര്‍മിതിയിലെ അപസ്വരങ്ങള്‍ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആഗോളാടിസ്ഥാനത്തില്‍ ആത്യന്തികം ആവശ്യമായത് നിലനില്‍പ്പിന് ആവശ്യമായ ശുദ്ധികലശമാണ.് മുസ്‌ലിം പൊതുപ്രശ്‌നങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ വിമുഖത കാണിക്കുന്ന മിഡിലീസ്റ്റ് ലോകം പരിഹാരം കാണേണ്ടത് സ്വന്തം ചരിത്രത്തിലെ അര്‍ഥം ചൊല്ലിപഠിച്ചാണ്. മതവിശ്വാസ അടിത്തറയില്‍ ഒരുക്കിയെടുത്ത ഈമാനിക ആവേശം യൂറോപ്യന്‍ സയന്റിസത്തിന്റെ മുന്നില്‍ മുട്ടിലിഴയാന്‍ ഇനിയും സമ്മതിച്ചാല്‍ മതം അനുശാസിക്കുന്ന പരിമിതികള്‍ക്കപ്പുറം നവലിബറല്‍ ചിന്താധാര യുവത പുണരുകയും പാരമ്പര്യ പ്രൗഢിയെ പഴകിയ ഭാണ്ഡമായി അരികു വത്കരിക്കുകയും ചെയ്യും. ബര്‍ണാഡ്ഷയുടെ ഇസ്‌ലാമിക സഹസഞ്ചാരികളെ നിര്‍വചിക്കാന്‍ ഉപയോഗിച്ച വസ്തുത സത്യമാകുന്നതും കാണം: കഹെമാ ശ െയലേെ ഞലഹശഴശീി യൗ േവേല ംീൃേെ ളീഹഹീംലൃ.െ

അസ്തിത്വ പ്രതിസന്ധി; ദേശീയ മുസ്‌ലിമിന്റെ അതിജീവന വര്‍ത്തമാനം
ആക്രമണോത്സുക അപരത്വവത്കരണം, വര്‍ണാശ്രമ വ്യവസ്ഥ, ബ്രാഹ്മണിക്കല്‍ സമഗ്രാധിപത്യം എന്നിവയുടെ മൂര്‍ത്തമായ ക്ലാസിക്കല്‍ ഫാഷിസത്തിന്റെ രൂപങ്ങളാണ് മുസ്‌ലിം സ്വത്വത്തിനും ദളിത്-പിന്നാക്ക വിഭാഗത്തിലും വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. ഒന്നാം സ്വാതന്ത്ര്യ സമരാനന്തരം ഭരണസിരാകേന്ദ്രങ്ങളില്‍ പരോക്ഷമായും ഇരുപത്തിയൊന്നാം നൂറ്റാണ്ടോടെ മൃഗീയ ഭൂരിപക്ഷത്തോടെ തെളിഞ്ഞും അൗവേീൃശമേൃശമി ളീൃാ ീള ഏീ്‌ലൃിാലി േ (ഫാഷിസ നിര്‍വചനങ്ങളിലൊന്ന് – ഠവല അിമീോ്യ ീള ളമരെശാെ) എന്ന ലേബലില്‍ രംഗപ്രവേശം ചെയ്ത ഹിന്ദുത്വയാണ് മുസ്‌ലിം-ദളിത് സ്വത്വങ്ങളെ മുഖ്യധാരയില്‍ നിന്നും പുറംതള്ളുന്നത്. ഭരണഘടന അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ 21 ലെ പ്രൊട്ടക്റ്റ് പ്രൊപ്പോസ് പ്രൊഫസ്സ് എന്ന സ്വത്വ നിര്‍വചനങ്ങളെ ‘മനു’ വത്കരിച്ച ഫാഷിസത്തിനെതിരെ സമകാലിക സാഹചര്യത്തില്‍ സ്വത്വവാദത്തിന്റെ രാഷ്ട്രീയ-സാമൂഹിക ഇടം അതിജീവനത്തിന് പ്രതിജ്ഞാബദ്ധമാവുകയാണ്. കൊളംബിയന്‍ യൂണിവേഴ്‌സിറ്റി സോഷ്യോളജി പ്രൊഫസര്‍ ദെ അനാട്ടമി ഓഫ് ഫാഷിസത്തിന്റെ ഗ്രന്ഥ വിവക്ഷയില്‍-തിരുവാക്ക്-എതിര്‍ വാക്കിലെന്ന മാനദണ്ഡത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിക്രിയ സ്വേച്ഛാധിപതിയുടെ മാനുഷിക ദൈവിക ഭീഷണികളെ കാറ്റില്‍പറത്തി ഉള്ള നിറഞ്ഞ ആട്ടം-ഫാഷിസത്തിനും ഇന്ത്യന്‍ സമകാലികതയോടും ഒട്ടി നില്‍ക്കുന്ന ജീവനുള്ള സാമ്യം.
സമകാലിക ഇന്ത്യന്‍ മുസ്‌ലിമിന്റെ രാഷ്ട്രീയ വിഷയങ്ങളെ സമാഹരിക്കമ്പോള്‍ പൗരത്വ പ്രശ്‌നം മുതല്‍ പശു വംശ സിദ്ധാന്തവും നിയമ കാപട്യവും എല്ലാം ചേര്‍ന്നു നില്‍ക്കുന്നത് കാണാം. ക്ലാസിക്കല്‍ ഫാഷിസത്തിലെ ഉന്മൂലന സിദ്ധാന്തത്തിന്റെ പ്രകടനമാണ് പൗരത്വ പ്രക്ഷോഭത്തിലും ഭരണകൂട നിയമവാഴ്ചയിലും പൊട്ടിപ്പുറപ്പെടുന്നത്. ജര്‍മന്‍ രക്തത്തിന്റെ ആഭിജാത്യം പരീക്ഷിക്കാന്‍ നാസി ജര്‍മനിയില്‍ പുലര്‍ത്തിവന്ന ന്യൂറംബര്‍ഗ് വാന്‍സീ ഇരുട്ടിടങ്ങളിലെ ന്യൂനപക്ഷ ഉന്മൂലനമാണ് സമകാലിക സ്വത്വ സമരങ്ങളുടെ കാരണം. ഹമം ീള ൃലേെീൃമശേീി ീള ജൃീളളലശെീിമഹ ഇശ്ശഹ ടലൃ്ശരല എന്ന നിയമത്തിലൂടെ ആര്യന്‍ പാസ്സ് -ആര്യന്‍ ലോസ് കൊണ്ടുവന്ന് സ്വസമൂഹത്തിനു മാത്രം പൊസസീവ് സ്റ്റാറ്റസ് നല്‍കി ചങ്കിലൂടെ ഓടുന്ന രക്തംപോലും ജര്‍മന്‍ ആര്യവംശത്തിലെ താണെന്ന് നോക്കിയിട്ടായിരുന്ന് ഹിറ്റ്‌ലര്‍ ജര്‍മനിയിലെ വര്‍ഗീയ സ്വത്വത്തെ അവതരിപ്പിച്ചത്. ദേശീയ മുസ്‌ലിം-ദളിത് ഔദ്യോഗിക പ്രാധിനിത്യവും സാധ്യതകളും വകുപ്പ് തലങ്ങളും പരിശോധിക്കുമ്പോള്‍ ആനുപാതിക അന്തരങ്ങള്‍ കൂടുന്നത് ഫാഷിസത്തിന്റെ ഏകശിലാത്മക ബന്ധത്തെയാണ് ദ്യോതിപ്പിക്കുന്നത്.
ഫാസിസ്റ്റ് തീവ്രത കയറിയിറങ്ങാത്ത ഉദ്യോഗ തലങ്ങള്‍ ചുരുക്കമാണ്. വിദ്യാഭ്യാസമാണ് സ്വഭാവത്തെയും സമത്വ ഭാവനയുടെയും അടിത്തറ. അതിലൂടെയാണ് ഉദ്ധരണം സാധ്യമാവുന്നതും. കലാകായിക വിദ്യാഭ്യാസ മേഖലകള്‍ കാവിവത്കരണത്തിന് പ്രാധിനിത്യത്തിനെതിരെ പട്ടേല്‍-ജാട്ട് വിഭാഗം രംഗത്തു വന്ന് സംവരണ പ്രക്ഷോഭത്തിന്റെ അരികില്‍ പോലും നില്‍ക്കാന്‍ മുസ്‌ലിം സ്വത്വ പ്രതിസന്ധികള്‍ക്ക് സാധിച്ചിട്ടില്ല. ഭരണഘടനയിലെ മൗലിക തത്വങ്ങള്‍ വക്രീകരിച്ച് സഫൂറ സര്‍ഗാറിനെയും കഫീല്‍ ഖാനെയും ഉമര്‍ ഖാലിദിനെയും കാരാഗൃഹ വാസത്തിനു അയക്കുന്നവര്‍ ഹിറ്റ്‌ലറിന്റെ കാലഘട്ടത്തിലെ വിദ്യാഭ്യാസമന്ത്രി ബര്‍ത്ര് ബസ്റ്റ് പിന്തുടര്‍ന്ന ഫാഷിസ്റ്റ് നയങ്ങള്‍ നടപ്പില്‍ വരുത്തുന്നവരാണ്.
മൈലാഷ് വിഷ്ണുവിന്റെ പഠനത്തില്‍ മുസ്‌ലിം രാഷ്ട്രീയ പ്രാധിനിത്യത്തെ വ്യക്തമാക്കുന്നു: ഇന്ത്യന്‍ ജനസംഖ്യയില്‍ 14 ശതമാനം വരുന്ന മുസ്‌ലിം സ്വത്വത്തിന് 2019 രാഷ്ട്രീയ പ്രതിനിധ്യം ആവറേജ് അഞ്ചുശതമാനത്തില്‍ താഴെയാണ്. 2019-പ്രസ്തുത ശതമാനത്തില്‍ 25 മുസ്‌ലിം പ്രതിനിധികളും അതിനുമുമ്പ് 22 പ്രതിനിധികളുമായാണ് പ്രായോഗിക രാഷ്ട്രീയ പ്രാതിനിധ്യം മുന്നോട്ടു പോകുന്നത്. 1980-1984 തെരഞ്ഞെടുപ്പുകാലത്ത് മാത്രമാണ് ജനസംഖ്യാനുപാതിക നിരക്കില്‍ മുസ്‌ലിമിന് പ്രാധിനിധ്യം നല്‍കപ്പെട്ടത്. പിന്നീടങ്ങോട്ട് നിലനില്‍പ്പിനെ ഉച്ഛാസ വായു ശ്വസിക്കാന്‍ അവകാശത്തേക്കാളും ഔദാര്യത്തിനു മുമ്പില്‍ കൂപ്പു കൈകളുമായി നില്‍ക്കുകയാണ് മുസ്‌ലിം. അസ്തിത്വത്തെ രൂഢമൂലമായ ചോദ്യശരങ്ങളുമായി രംഗത്തു വരുമ്പോള്‍ ഇലക്ഷന്‍ കമ്മീഷന്റെ സ്റ്റാറ്റസ് ഒരു കുറി വായിച്ചാല്‍ സ്വത്വബോധത്തെ സംബന്ധിച്ച വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. 1952 മുതല്‍ ’57 വരെ അരങ്ങേറിയ മുസ്‌ലിം ലോകസഭാ പ്രാതിനിധ്യത്തിന് സമാന്തരമായ ശതമാനം മാത്രമാണ് ജനസംഖ്യ 14 ശതമാനത്തിലധികം എത്തിയിട്ടും മുസ്‌ലിംകള്‍ക്ക് നല്‍കപെടുന്നുള്ളൂ, അതല്ല സ്വര-സ്വത്വ-സംഘടിത അലംഭാവം കൊണ്ട് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. കൊടുംചതിയുടെ പാഠങ്ങള്‍ കൂടി നാം മനസ്സിലാക്കേണ്ടതുണ്ട് ഉത്തര്‍പ്രദേശ് 24% വെസ്റ്റ് ബംഗാള്‍ 17% ബീഹാര്‍ 12% മുസ്‌ലിംകള്‍ ജനസംഖ്യയില്‍ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും എല്ലാമായി 27 പ്രതിനിധികള്‍ മാത്രമാണ് രാജ്യഭരണ സിരാ കേന്ദ്രങ്ങളില്‍ പേരിനു പോലും ഉളളത്. ബാബരിയും, തേജോ മഹാലയവും, കത്വയും പ്രാതിനിധ്യത്തിന് സ്വത്വ പുനരുജ്ജീവന പാളികളില്‍ തോറ്റു പോയതിന്റെ ആഴമാണ് കാണിക്കുന്നത്.

കേരളം;ഐഡന്റിറ്റി പൊളിറ്റിക്‌സിന്റെ സാംഗത്യം
ആഗോള മുസ്‌ലിമും ദേശീയ ഇസ്‌ലാമിക സ്വത്വരാഷ്ട്രീയത്തിന് താരതമ്യപ്പെടുത്തുമ്പോള്‍ മാത്രം സെയിഫ് സോണില്‍ ഉണ്ടാകുന്ന പൊളിറ്റിക്കല്‍ കറക്റ്റനസ് മാത്രമാണ് കേരളീയ മുസ്‌ലിംകള്‍ക്കുള്ളത്. നേതൃത്വത്തിലെ പൂര്‍വ-വര്‍ത്തമാന ഉള്‍കാഴ്ചകളാണ് കൈരളിയിലെ മുസ്‌ലിം സ്വത്വത്തെ ഇത്രമേല്‍ അനുകരണീയമാക്കിയത്. സ്വത്വ സംരക്ഷണ വഴിയില്‍ മഖ്ദൂമി പാരമ്പര്യം, ഉസ്മാനിയ ആഭിമുഖ്യം, അറക്കല്‍ രാജവംശം, മമ്പുറം തങ്ങള്‍, ഖിലാഫത്ത് പ്രസ്ഥാനം തുടങ്ങി സംഘടിത രാഷ്ട്രീയ പ്രാതിനിത്യവും സമസ്തയുടെ ആത്മീയ അകസത്തയും പടര്‍ന്നുപന്തലിച്ച് മുസ്‌ലിം സ്വത്വബോധം ധിഷണാപരമായ മികവില്‍ തന്നെയാണ്. സമകാലിക കേരളത്തില്‍ ഗണ്യമായചരിത്ര-സാമൂഹിക അരാഷ്ട്രീയമായ ഔദ്യോഗിക ചൂഷണങ്ങളാണ് നേരിടേണ്ടി വരുന്നത്. മാന്‍ ഹോളില്‍ ജീവന്‍ പൊലിഞ്ഞ നൗഷാദിലും, മലബാറിന്റെ വിദ്യാഭ്യാസ പുരോയാനത്തിലും, ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളിലും, ക്യാബിനറ്റ് പദവിയിലും, വാരിയന്‍കുന്നന്റെ രാഷ്ട്രീയ പ്രതിബദ്ധതയിലും സവര്‍ണ കാര്‍ഡിറക്കുമ്പോള്‍ നമ്രശിരസ്‌ക്കരായി ഇരുളാതെ ക്രിയാത്മകമായി പ്രതികരിക്കണം. വര്‍ത്തമാനകാല മുസ്‌ലിമിന്റെ സ്വത്വവിചാരങ്ങളില്‍ ഔദ്യോഗിക വകുപ്പുകളില്‍ നില്‍ക്കുന്ന അസന്തുലിതാവസ്ഥ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പരോക്ഷമായ ഫാഷിസ പെരുമാറ്റങ്ങള്‍ മാറ്റിവച്ചാല്‍ ബാഹ്യമായ വെല്ലുവിളികള്‍ പ്രാദേശികതലത്തില്‍ കുറവാണ്. വിദ്യാഭ്യാസപരമായ വെല്ലുവിളികള്‍ക്ക് മുസ്‌ലിംകള്‍ നല്‍കുന്ന അപക്വമായ മറുപടികള്‍ വലിയൊരു ശതമാനം മുസ്‌ലിം സ്വത്വം തന്നെ വരുത്തിവക്കുന്ന മറ്റൊരു ന്യൂനതയാണ്. വകുപ്പ് മേധാവിത്യത്തിന് കീഴില്‍ വരുന്ന ഇരുന്നൂറ് വിദ്യഭാസ മേഖലകളില്‍ 180 ലേറെ നായര്‍-സവര്‍ണ മുന്നാക്ക വിഭാഗത്തിന്റെ കൈയിലാണ്. മുസ്‌ലിം അവകാശത്തിനു വേണ്ടി ചുണ്ടനക്കുമ്പോഴേക്കും മൗദൂദിയുടെ-ആന്റി ഗവണ്‍മെന്റ് സെര്‍വിസ് തിയറിയും പറഞ്ഞ് അരികുവത്കരിക്കുന്ന സവര്‍ണ മൃദു ഫാഷിസത്തോട് യുവനിര രാജിയാവരുത്. നിര്‍ഭാഗ്യകരമായ കണക്കുകള്‍ നിത്യേന സൂചിപ്പിക്കുന്നത് ഇനിയും മുസ്‌ലിം അസ്തിത്വം സവര്‍ണ മേധാവിത്വത്തോട് അടിയറവ് പറഞ്ഞിട്ടില്ല എന്നാണ്.
മലബാറും തെക്കും താരതമ്യപ്പെടുത്തുമ്പോള്‍ കലാകായിക രംഗത്ത് മുസ്‌ലിം-ദളിത് പിന്നാക്കാവസ്ഥ വളരെ പ്രകടമാണ്. 2011 ലെ സെന്‍സസ് പ്രകാരം ആഗോള മുസ്‌ലിം സാക്ഷരതയും കേരളവും താരതമ്യം ചെയ്യുമ്പോള്‍ ഗണ്യമായ വര്‍ദ്ധനവാണ് കൈരളിയുടെ മുസ്‌ലിം സ്വത്വത്തില്‍ പ്രകടമാവുത്. മുന്‍ഗണനാക്രമങ്ങള്‍ പുലര്‍ത്തുന്ന വിദ്യാഭ്യാസത്തിന്റെ ആവശ്യകത തിരിച്ചറിയാന്‍ വൈകുന്നു. കേരളത്തിലെ വലിയ ഭൂരിപക്ഷം തൊഴില്‍ രഹിതര്‍ മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. പത്താം തരം അടിസ്ഥാന വിദ്യാഭ്യാസത്തില്‍ നിന്നും ഓരോ വര്‍ഷവും വിജയിക്കുന്ന ശതമാനം ഉയരുമ്പോഴും അവകാശപ്പെട്ട സീറ്റുകളിലെ കുറവുകാരണം മുപ്പതിനായിരം വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായിരുന്നു. പിന്നീട് സാമാന്യം ഭേദമായ മേച്ചില്‍ പുറങ്ങള്‍ തേടി പ്രവാസത്തെ ആത്യന്തിക ലക്ഷ്യമാക്കിവക്കുകയും വിദ്യയുടെ യഥാര്‍ഥ്യത്തെ മനസ്സിലാക്കുന്നതില്‍ പരാജയപെടുന്നു. രണ്ടുപതിറ്റാണ്ടായി മുസ്‌ലിം സ്വത്വാവിഷ്‌കാരത്തിന് സാധിച്ചത് ഹിന്ദുവും ക്രൈസ്തവനും പ്രവാസലോകത്ത് ഒരുമിച്ചു നില്‍ക്കുന്നതിന് 47 ശതമാനം എന്ന അനുപാതതേക്കാള്‍ 56 ശതമാനം ഉയര്‍ത്താന്‍ കഴിഞ്ഞു.
മുസ്‌ലിം സ്വത്വബോധാധിഷ്ഠ വിദ്യാഭ്യാസ പുരോഗമനത്തിന് സര്‍വസ്വവും ചിലവഴിച്ച പൂര്‍വസൂരികളുടെ വഴിയില്‍ നിന്നും വളരെ വികൃതമാക്കപ്പെട്ട രീതിയിലാണ് പ്രവാസവും അതിനോട് അനുബന്ധമായ വിദ്യാഭ്യാസ അവഗണനയും വളര്‍ന്നുവരുന്നത്. അടിസ്ഥാനപരമായ മദ്രസ വിദ്യാഭ്യാസവും പത്താംതരം വരെ നീണ്ടു പോകുന്ന ഭൗതിക വിദ്യാഭ്യാസവും ഒഴിച്ചുനിര്‍ത്തിയാല്‍ ഭാവി പദ്ധതികളുടെ വിഷയത്തില്‍ മുസ്‌ലിമിന് സ്വത്വവും പുരോഗമന ചിന്തയും വളരെ മന്ദീഭവിച്ച ഭാവത്തില്‍ തന്നെയാണ് മുന്നോട്ടു പോകുന്നത്.

ഫത്താഹ് കരേക്കാട്