ഇടത് വിദ്യാര്‍ഥിത്വം ആഭാസമാകുന്നതിന്റെ കാരണങ്ങള്‍

1172


കാമ്പസുകളില്‍ കുത്തിനിറക്കപ്പെട്ട ഇടത്-ലിബറല്‍ പുരോഗമന ചിന്തകള്‍ വിദ്യാര്‍ഥി ജീവിതങ്ങളില്‍ ഏല്‍പ്പിക്കുന്ന പരുക്കുകളെ ഇടതുപക്ഷ വിമര്‍ശനങ്ങള്‍ എന്നതിനപ്പുറം ഇടത് പിതൃത്വ,കമ്മ്യൂണിസ്റ്റ് ഫിലോസഫിക്ക് അകത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ വൈകല്യങ്ങളായി മനസ്സിലാക്കേïതുï്. കമ്മ്യൂണിസ്റ്റ് ഫിലോസഫിയുടെ അവതരണവും പ്രായോഗികവത്കരണവും അത്തരം വൈകല്യങ്ങള്‍ പേറുന്നത് കൊïുതന്നെ, ഇടത് കാമ്പസ് രാഷ്ട്രീയം അവകളെ ഏെറ്റടുക്കുമ്പോള്‍ സംഭവിക്കാവുന്ന സ്വാഭാവികതയാണ് കാമ്പസുകളില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ ‘ആഭാസ’ വൃത്തികള്‍ എന്നു പറയാം. അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അനുഭവിക്കുന്ന സ്വത്വപരമായ പ്രശ്‌നമാണ്. അത്തരം ആഭാസങ്ങളെ കൂടെകൂട്ടാതെ കാമ്പസ് രാഷ്ട്രീയത്തില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ക്ക് ഇരിപ്പിടമില്ല എന്നതാണ് ആ സ്വത്വ പ്രതിസന്ധിയുടെ ആഴം വെളിവാകുന്നത്.
ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ അടക്കം അനുഭവിക്കുന്ന ഈ പ്രശ്‌നം മാര്‍ക്‌സ് ഫിലോസഫിയുടെ തന്നെ ആഭ്യന്തര വൈകല്യങ്ങളാണ്. ആത്മികവും ധാര്‍മികവുമായ മൂല്യങ്ങളുടെ തിരസകരണം, മെറ്റീരിയലിസ്റ്റ് ഫിലോസഫിയോടുള്ള അന്തമായ അനുകരണം, സംഘട്ടന രാഷ്ട്രീയത്തോടുള്ള അമിത പ്രിയം തുടങ്ങിയ ഘടകങ്ങളെ മുന്‍നിര്‍ത്തിയുള്ള ഒരു പ്രത്യയശാസ്ത്ര നിര്‍മിതിയുടെ ആധുനിക വകഭേദവും അടിസ്ഥാന ഘടകങ്ങളില്‍ നിന്ന് വിഭിന്നമല്ല. മൂല്യരഹിതവും ധാര്‍മിക വിരുദ്ധവും സംഘര്‍ഷ പ്രേരിതവും, ജാതി പ്രീണനവും നിറഞ്ഞ ഒരു രാഷ്ട്രീയ വ്യവസ്ഥിതിയെ ‘പുരോഗമന’ രാഷ്ട്രീയ സംഘമായി സ്വയം അവതരിപ്പിക്കുകയും കാമ്പസുകളില്‍ ലൈംഗിക സ്വഭാവമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഇടത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് കാമ്പസുകളില്‍ എന്താണ് പണി? എന്ന പുതിയ കാലത്ത് കാമ്പസുകളില്‍ നിന്ന് തന്നെ ഉയരുന്ന ചോദ്യങ്ങള്‍ ചില ആലോചനകളുടെ പുറത്ത് രൂപപ്പെട്ടുവരുന്ന ഒന്നാണ്. അത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ രാഷ്ട്രീയപരം മാത്രമല്ല, സാമൂഹികവും കൂടിയാണ

ഇടത്/കാമ്പസിനകത്ത് ഒരു ഫിലോസഫിക്കല്‍ പ്രശ്‌നമുണ്ടോ ?
കാമ്പസുകളെ വലയംവെക്കുന്ന ഇടതു-ലിബറല്‍ ചിന്തകള്‍ കമ്മ്യൂണിസ്റ്റ് ഫിലോസഫിയുടെ മൗലികതയെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ നിര്‍മിതിക്ക് മുമ്പുണ്ടായിരുന്ന ഭൗതിക ചിന്തകളില്‍ നിന്ന് ചര്‍ച്ചകള്‍ തുടങ്ങാം. 1789 മുതല്‍ തന്നെ ‘നവോഥാന’ (Enlightenment) ത്തിന്റെ മത വിരുദ്ധ പ്രചാരണങ്ങള്‍ സജീവമായിരുന്നു. ഇതിനെതിരെ മത നേതൃത്വം രംഗത്ത് വന്നതോടെ ‘വിപ്ലവധാര’ എന്നൊരു പുതിയൊരു സംഘം രൂപീകരിക്കപ്പെട്ടു. മത മൂല്യങ്ങളെ തിരസ്‌കരിക്കുക, ബദലായി ഭൗതിക വാദത്തെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ‘വിവേകത്തിന്റെ ദേവത’ എന്ന് വിശേഷിപ്പിക്കുന്ന ഒരു സ്ത്രീയുടെ പ്രതിമയായിരുന്നു അവരുടെ പ്രതീക ചിത്രം.
ഈ മുന്നേറ്റം ഭൗതികവാദത്തെ യൂറോപ്പില്‍ സജീവമാക്കി. ഫ്രഞ്ച് വിപ്ലവത്തിലെ മുഖ്യ കഥാപാത്രങ്ങളായ ഡെനിസ് ഡിഡറോട്ടും തന്റെ ഉറ്റമിത്രം ബാരന്‍ ഡി ഹോള്‍ബാക്കും ഈ ചിന്താധാരയെ ഏറ്റെടുത്ത് ജനങ്ങളില്‍ കുത്തിനിറക്കുകയും ചെയ്തു. പ്രകൃതിയുടെ സംവിധാനം (The System of Nature) എന്ന പേരില്‍ 1770-ല്‍ ഹോള്‍ബാക്ക് ഒരു പുസ്തകമെഴുതി, ഈ പുസ്തകം ഭൗതികവാദത്തിന് അടിവരയിടുന്നു. എന്നുമാത്രമല്ല, ധാര്‍മിക സങ്കല്‍പ്പങ്ങളെയും മൂല്യ വ്യവസ്ഥിതിയെയും പരിഹസിക്കുകയും യാഥാസ്ഥിതികവത്കരിക്കുകയും തള്ളികളയുകയും ചെയ്യുന്ന ഒന്നായിരുന്നു. അക്കാലത്ത് അത്തരം മൂല്യ തിരസ്‌കരണങ്ങളുടെയും ഭൗതിക വാദത്തിന്റെ സംസ്ഥാപനത്തിന്റെയും നിലയത്തില്‍ നിന്ന് നിരവധി പുസ്തകങ്ങള്‍ വന്നു.1859-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഡാര്‍വിന്റെ ‘ഒറിജിന്‍ ഓഫ് സ്പീഷീസ്’, മാര്‍ക്‌സിന്റെ ദാസ് കാപ്പിറ്റല്‍ എന്നിവ അവകളില്‍ പ്രധാനപ്പെട്ടവയാണ്. ഈ ഡാര്‍വിനിസ്റ്റ്കമ്മ്യൂണിസ്റ്റ് ചിന്തകളും പുസ്തകങ്ങളും മൂല്യരഹിത സമൂഹത്തെയാണ് നിര്‍മിക്കാന്‍ ശ്രമിച്ചത്. ഭൗതികവാദപരമായ തത്വശാസ്ത്രം അത്തരമൊരു പ്രതലത്തില്‍ മാത്രമേ വ്യവഹരിക്കപ്പെടൂ എന്ന തിരിച്ചറിവിന്റെ പുറത്തായിരുന്നു അത്. അതിനപ്പുറത്തുള്ള ഒരു ലോകത്തെ അഭിസംബോധന ചെയ്യാന്‍ അത്തരം തത്വശാസ്ത്രങ്ങള്‍ക്കു ശേഷിയില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, വ്യത്യസ്ത മനുഷ്യ നാഗരികതകളെ അതിജീവിക്കുകയും മൂല്യ വ്യവസ്ഥിതികളാല്‍ പ്രബോധനം ചെയ്യപ്പെടുകയും ചെയ്യുന്ന തത്വശാസ്ത്രങ്ങള്‍, പുതിയ കാലത്ത് പുരോഗമന വായനകളില്‍ ഇടംപിടിക്കുന്നു എന്നിടത്താണ് മൂല്യവ്യവസ്ഥിതികളില്‍ കേന്ദ്രീകരിക്കപ്പെടുന്ന തത്വശാസ്ത്രങ്ങളുടെ അഭിസംബോധന സാധ്യതകളെ വിലയിരുത്തേണ്ടത്. മൂല്യ വ്യവസ്ഥിതിയെ ചോദ്യംചെയ്യുന്ന ഭൗതിക സങ്കല്‍പ്പങ്ങള്‍ യുക്തിയും ശാസ്ത്രീയതയുമാണ് അടിത്തറ എന്ന് പറയുമ്പോള്‍ തന്നെ എന്തുതരം യുക്തിയും ശാസ്ത്രീയതയുമാണ് അത് മുന്നോട്ടുവെക്കുന്നത് എന്നതൊരു ചോദ്യമാണ്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും എംഗല്‍സിന്റെ പ്രകൃതിയുക്തിവാദവും മൃഗങ്ങളിലെ പുരോഗമിച്ച ഒരു വിഭാഗം മാത്രമായിട്ടാണ് മനുഷ്യനെ കാണുന്നത്. അതുകൊണ്ട് തന്നെ മനുഷ്യ സമൂഹം ആത്മാവുള്ള, മൂല്യ വ്യവസ്ഥിതിയെ പിന്തുടരുന്ന ഒരു വിഭാമായി മാര്‍ക്‌സോ എംഗല്‍സോ പരിഗണിക്കുന്നില്ല. ‘ജോലി, ഉല്‍പാദനം’ എന്ന കേവലമായ ഭൗതിക സങ്കല്‍പ്പത്തിലധിഷ്ഠിതമാണ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി. അത് വ്യക്തി മൂല്യങ്ങളോ ധാര്‍മിക ചിന്തകളെയോ പ്രോല്‍സാഹിപ്പിക്കുന്നില്ല. ഇത് ഭൗതിക വാദത്തിന്റെ ഒരു പ്രശ്‌നമാണ്. മനുഷ്യനെ മൃഗമായി മാത്രം സങ്കല്‍പ്പിക്കുമ്പോള്‍ മാനുഷിക മൂല്യങ്ങളോ ധാര്‍മിക ചിന്തകളോ ഇല്ലാത്ത മൃഗ വൃത്തികളാല്‍ ആകര്‍ശിക്കപ്പെടും. കാമ്പസുകളില്‍ തുറന്നിടുന്ന ലൈംഗിക ദൃശ്യങ്ങളും വിദ്യാര്‍ഥിത്വ വിമര്‍ശനങ്ങളെ കായികപരമായി ഇല്ലായ്മ ചെയ്യുന്നതുമൊക്കെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സ്വത്വത്തിന്റെ തന്നെ പ്രശ്‌നമാണ്. ആ വൈകല്യങ്ങളെ പുരോഗമന സ്വഭാവത്തോടെ അവര്‍ ഏറ്റെടുക്കുന്നു എന്നുമാത്രം.
കാമ്പസുകളില്‍ അധികാര സംസ്ഥാപനത്തിനും വിമര്‍ശന പ്രതിരോധങ്ങള്‍ക്കും വേണ്ടി ഇടത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഏര്‍പ്പെടുന്ന സംഘട്ടന രാഷ്ട്രീയത്തിന് പിറകിലും ഡാര്‍വിനിസ്റ്റ്-മാര്‍ക്‌സിസ്റ്റ് ഫിലോസഫിയുടെ സ്വാധീനം കാണാന്‍ കഴിയും. ഹിറ്റ്‌ലറിന്റെ ആശയങ്ങള്‍ രൂപം കൊള്ളുന്നതില്‍ അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ച ചരിത്രകാരന്‍ ഹെന്റിച്ച് വോണ്‍ ട്രട്ടെസ്‌കി (Heinrich von Treitschke) യുടെ നിരീക്ഷണ പ്രകാരം ഡാര്‍വിന്റെ ‘നിലനില്‍പിനായി പോരാടുക’ എന്ന സിദ്ധാന്തം മുന്നോട്ടുവെക്കുന്നതു പോലെ, മത്സരങ്ങളോ സംഘട്ടനങ്ങളോ ഇല്ലാതെ ഏതൊരു രാഷ്ട്രത്തിനും അഭിവൃദ്ധി സാധ്യമല്ല എന്നാണ്. മാര്‍ക്‌സിന്റെ വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ അടിസ്ഥാനവും ഇതിലും അല്‍പം തീക്ഷണമാണ്. നിരന്തരമായ കലഹത്തെയും സംഘട്ടനെത്തെയുമാണ് അത് മുന്നോട്ടുവെക്കുന്നത്. എന്നാല്‍, നിലനില്‍പ്പിനു വേണ്ടിയുള്ള സംഘട്ടനം എന്ന പ്രയോഗം അതിജീവന സങ്കല്‍പ്പത്തെ അല്ല വിവക്ഷിക്കുന്നത് എന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വ്യാപന ചരിത്രം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതിനെ ‘ബ്ലാക്ക് ബുക്ക് ഓഫ് കമ്മ്യൂണിസം’ വിവരിക്കുന്നത് ‘ജനങ്ങളെ കൊന്നുതള്ളാന്‍ ഒരു പ്രത്യേക പഠനശാഖ തന്നെ ആവശ്യമായിരുന്നു. തന്റെ സുഹൃത്തുകള്‍ വധിക്കപ്പെടണമെന്ന് ആഗ്രഹിച്ച ചിലരെങ്കിലും ഉണ്ടായിരുന്നെതിനാല്‍ അതിനുള്ള ഒരു രീതിശാസ്ത്രവും രൂപം കൊണ്ടു.’ ഫ്രഞ്ച് ഫിലോസഫറും ഗ്രന്ഥകാരനുമായ അലൈന്‍ ബ്രോസാറ്റിന്റെ നിരീക്ഷണം മനുഷ്യനും മൃഗവും തമ്മിലുളള അകലം കുറക്കലിലൂടെയും അവനെ മൃഗവത്കരിക്കലിലൂടെയും കാടത്തവും നശീകരണ പ്രവര്‍ത്തനങ്ങളും അതിന്റെ മൂര്‍ദ്ധന്യഭാവം പ്രകടമാക്കുന്നു എന്നായിരുന്നു. മനുഷ്യന്‍ മൃഗങ്ങളിലെ കേവലം ഒരിനം മാത്രമാണെന്നും അവന്റെ പുരോഗതി സംഘട്ടനങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്ന ഡാര്‍വിനിസ്റ്റ് ഫിലോസഫിയെയാണ് കമ്മ്യൂണിസം ഏറ്റുപ്പിടിക്കുന്നത്. ‘അനാര്‍ക്കിസം ഓര്‍ സോഷ്യലിസം ?’എന്ന പുസ്തകത്തില്‍ ജോസഫ് സ്റ്റാലിന്‍ പറയുന്നത് ‘മാര്‍ക്‌സിസം ഡാര്‍വിനിസത്തെ ആശ്രയിച്ചിരിക്കുന്നു. അതിനെ അടിസ്ഥാനമാക്കിയയാണ് മാര്‍ക്‌സിസത്തിന്റെ നിലനില്‍പ്പ്’ എന്നാണ്. ഇത്തരം ‘മൃഗ’ സങ്കല്‍പ തത്വശാസ്ത്രം രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുമ്പോഴുള്ള മാറ്റങ്ങളാണ് കാമ്പസുകളിലും നാം കാണുന്നത്. അതിലെ തിരുത്തുകള്‍ അവരുടെ മൗലികതയെ തന്നെ ചോദ്യം ചെയ്യും എന്നത് കൊണ്ട് ഒരു വ്യവസ്ഥിതിയുടെ തിരുത്തിന് ഇടത് ലിബറല്‍ രാഷ്ട്രീയം ഒരുക്കവുമല്ല.


കാമ്പസുകളിലെ ‘പുരോഗമന’പ്രസ്ഥാനങ്ങളുടെ പുരോഗതികള്‍
കാമ്പസുകളിലെ ഇടത്-ലിബറല്‍ സോ കോള്‍ഡ് പുരോഗമന പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ നിര്‍വഹണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതുമണ്ഡലങ്ങളില്‍ സജീവമാണ്. അത്തരം ചര്‍ച്ചകള്‍ വിപുലപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. ലൈംഗിക ദൃശ്യ പകര്‍ച്ചകള്‍ക്ക് അക്ഷരങ്ങള്‍ പൂക്കുന്ന കാമ്പസുകളെ തുറന്നിടുന്ന, വിദ്യാര്‍ഥിത്വ രാഷ്ട്രീയത്തിന്റെ പ്രശ്‌നം വെറും ലൈംഗിക പ്രദര്‍ശനമായി സാമാന്യവത്കരിക്കുന്ന ഇടത് ലിബറല്‍ കാമ്പസ് രാഷ്ട്രീയമാണ് അതിലൊന്ന്. കാമ്പസുകളുടെ കവാടങ്ങള്‍ക്കരികെ ലൈംഗിക ചിത്ര പ്രദര്‍ശനം നടത്തുന്ന, ലിംഗനീതിയെ കുറിച്ചുള്ള പുതിയ സംവാദങ്ങള്‍ ഉയര്‍ന്നുവരേണ്ടിടത്ത് ലിംഗ സമത്വം എന്ന ഇടുങ്ങിയ ചിന്തകള്‍ക്ക് പിറകെ പോകുന്ന ഇടത് ലിബറല്‍ വിദ്യാര്‍ഥി സംഘടനകള്‍ എന്ത് രാഷ്ട്രീയമാണ് കാമ്പസിന്റെ അകങ്ങളില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ലൈംഗിക വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് അനിവാര്യമാണ്. പക്വത കൈവരിക്കേണ്ട ഒരു സമൂഹത്തിന് അത്തരം വിദ്യാഭ്യാസം നല്‍കേണ്ടതുമാണ്. അത് കാമ്പസുകള്‍ക്കകത്ത് ലൈംഗിക ചിത്ര പ്രദര്‍ശനം കൊണ്ടാകരുത്. കാമ്പസുകളുടെ സാംസ്‌കാരിക സ്വഭാവത്തെ തന്നെ കളങ്കപ്പെടുത്തുന്ന ഉദാര ലൈംഗികതയെ പ്രോല്‍സാഹിപ്പിക്കുന്ന ‘പുരോഗമന’ സ്വഭാവങ്ങളും, വിദ്യാര്‍ഥിത്വ വിമര്‍ശനങ്ങളെ കായികമായി കൈകാര്യം ചെയ്യുന്ന അക്രമ രാഷ്ട്രീയവും മാറ്റിനിര്‍ത്തി, ക്രിയാത്മകമായ വിദ്യാര്‍ഥിത്വ രാഷ്ട്രീയം കാമ്പസുകള്‍ക്കകത്ത് ഇടതുപക്ഷ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് സാധ്യമാകുന്നില്ല എന്നിടത്താണ് അവ അനുഭവിക്കുന്ന സ്വത്വപരമായ ചില നിശ്ചലതകളെ നാം കാണേണ്ടത്. ഒരു തത്വശാസ്ത്രമെന്ന നിലയില്‍ ആ പരിമിതികളെ ചുമക്കാന്‍ നിര്‍ബന്ധിതവുമാണ്.
പുരോഗമന പ്രസ്ഥാനങ്ങള്‍ എന്ന് സ്വയം വിശേഷണങ്ങള്‍ നല്‍കി കാമ്പസുകളിലേക്ക് കടന്നുവരുന്ന വിദ്യാര്‍ഥി സംഘടനകള്‍ പ്രകടിപ്പിക്കുന്ന രാഷ്ട്രീയം പുരോഗമനപരമാണോ എന്നതും ചില ആലോചനകള്‍ അറിഹിക്കുന്നുണ്ട്. ‘മാറടി പെലച്ചി തന്തയില്ലാത്ത കൊച്ചുങ്ങളെ ഉണ്ടാക്കിത്തരും’ ഇതൊരു ഇടത് വിദ്യാര്‍ഥി നേതാവിന്റെ സഹപ്രവര്‍ത്തകക്ക് നേരെയുള്ള ആക്രോശമാണ്. ആണഹന്തയും ജാതീയതയും ലൈംഗികാതിക്രമ ത്വരയും നിറഞ്ഞ ഈ വാക്കുകള്‍ പുരോഗമന രാഷ്ട്രീയത്തെ അലോസരപ്പെടുത്തുന്നില്ല. ജാതീയതയെ ഒരു പുരോഗമന ഭാഷയായി സ്വീകരിക്കുന്ന ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ എന്തു പുരോഗമന സങ്കല്‍പ്പങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. ആധുനിക ജനാധിപത്യ വ്യവഹാരങ്ങള്‍ക്കനുസരിച്ച് ഭാഷയും രീതിയും സംഘാടനവും ക്രമീകരിക്കാന്‍ കഴിയാത്ത ജാതിയുടെ സവര്‍ണ വൃത്തങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് പുരോഗമന രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുന്നതിലെ വൈരുധ്യമാണ് സൂചിപ്പിക്കുന്നത്. കാമ്പസുകളില്‍ ഇടത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ദളിത് വിരുദ്ധതയുടെ അനുഭവങ്ങള്‍ അഭിലാഷ് പി.ടി എന്ന മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കുറിപ്പും പുരോഗമന രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖമാണ്. 1999-ലെ വിദ്യാര്‍ഥി ജീവിതത്തില്‍ അദ്ദേഹം കാമ്പസിലെ സജീവ ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്നു. കാമ്പസിലെ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുകയും ഇടത് വിദ്യാര്‍ഥി രാഷ്ട്രീയത്തെ തെരഞ്ഞടുപ്പുകള്‍ക്ക് സജ്ജമാക്കിയിരുന്ന ഒരു ദലിത് വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം. എന്നാല്‍, തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ ഒരു ദലിത് വിദ്യാര്‍ഥി പോലുമില്ലാത്തതില്‍ നേതൃത്വത്തിന് മുമ്പില്‍ പരാതിപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി സാമ്പ്രദായികമായി തന്നെ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ വെച്ചുപുലര്‍ത്തുന്ന ദലിത് വിരുദ്ധത തുറിച്ച് നില്‍ക്കുന്ന വാക്കുകളാണ്. ‘പ്രായോഗിക രാഷ്ട്രീയത്തില്‍ എല്ലാവരുടേയും വോട്ടുനേടാന്‍ നമ്മള്‍ ചില അടവുതന്ത്രങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. തന്നെയുമല്ല, നവജീവന്റാണി എന്ന കറുത്ത ദലിത് പെണ്‍കുട്ടിയെ കുറച്ചു വര്‍ഷം മുമ്പ് ഞങ്ങള്‍ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിയതാണ്. എന്നാല്‍, അവര്‍ ജയിച്ചില്ലെന്നു മാത്രമല്ല, എസ്.എഫ്.ഐയുടെ പാനല്‍ മുഴുവന്‍ പരാജയപ്പെടുകയാണുണ്ടായത്. അതുകൊണ്ട് ദലിതരെ സ്ഥാനാര്‍ഥികളാക്കി നിര്‍ത്തില്ലെന്നതാണ് ഈ കാമ്പസിലെ പാര്‍ട്ടിനയം’. ഒരു ദലിത് വിദ്യാര്‍ഥിയെ കാമ്പസില്‍ മത്സരിപ്പിക്കില്ല എന്ന തീരുമാനം പുറംതള്ളലിന്റെ രാഷ്ട്രീയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇപ്പോഴും ഇടത് കാമ്പസ് രാഷ്ട്രീയം അത്തരം ചിന്തകളില്‍ നിന്ന് മുക്തമല്ല. എന്നാല്‍, ഇത്തരം കാമ്പസുകളില്‍ പോലും പുരോഗമന രാഷ്ട്രീയത്തിന്റെ നിത്യവാഹകരായി അവര്‍ മാറുന്നു എന്നിടത്താണ് പ്രശ്‌നവത്കരിക്കേണ്ടത്. ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയത്തിനു പകരം പുറംതള്ളലിന്റെ രാഷ്ട്രീയത്തെ ഏതു ആധുനിക സങ്കല്‍പ്പമാണ് നീതീകരിക്കുക. പുരോഗമന ഭാഷയോ സര്‍ഗാത്മക രീതിശാസ്ത്രമോ ഇല്ലാത്ത മൂല്യബോധമുള്ള സാമൂഹിക കാഴ്ചപ്പാടുകളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഇടത് വിദ്യാര്‍ഥിത്വം കാമ്പസുകള്‍ക്കകത്ത് പ്രകടിപ്പിക്കുന്ന രാഷ്ട്രീയവും അത്തരം ആഭാസങ്ങളുടേതാകുന്നതും അതിനാലാണ്.

കാമ്പസുകളില്‍ കുത്തിനിറക്കപ്പെട്ട ഇടത്-ലിബറല്‍ പുരോഗമന ചിന്തകള്‍ വിദ്യാര്‍ഥി ജീവിതങ്ങളില്‍ ഏല്‍പ്പിക്കുന്ന പരുക്കുകളെ ഇടതുപക്ഷ വിമര്‍ശനങ്ങള്‍ എന്നതിനപ്പുറം ഇടത് പിതൃത്വ,കമ്മ്യൂണിസ്റ്റ് ഫിലോസഫിക്ക് അകത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ വൈകല്യങ്ങളായി മനസ്സിലാക്കേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് ഫിലോസഫിയുടെ അവതരണവും പ്രായോഗികവത്കരണവും അത്തരം വൈകല്യങ്ങള്‍ പേറുന്നത് കൊണ്ടുതന്നെ, ഇടത് കാമ്പസ് രാഷ്ട്രീയം അവകളെ ഏെറ്റടുക്കുമ്പോള്‍ സംഭവിക്കാവുന്ന സ്വാഭാവികതയാണ് കാമ്പസുകളില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ ‘ആഭാസ’ വൃത്തികള്‍ എന്നു പറയാം. അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അനുഭവിക്കുന്ന സ്വത്വപരമായ പ്രശ്‌നമാണ്. അത്തരം ആഭാസങ്ങളെ കൂടെകൂട്ടാതെ കാമ്പസ് രാഷ്ട്രീയത്തില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ക്ക് ഇരിപ്പിടമില്ല എന്നതാണ് ആ സ്വത്വ പ്രതിസന്ധിയുടെ ആഴം വെളിവാകുന്നത്.
ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ അടക്കം അനുഭവിക്കുന്ന ഈ പ്രശ്‌നം മാര്‍ക്‌സ് ഫിലോസഫിയുടെ തന്നെ ആഭ്യന്തര വൈകല്യങ്ങളാണ്. ആത്മികവും ധാര്‍മികവുമായ മൂല്യങ്ങളുടെ തിരസകരണം, മെറ്റീരിയലിസ്റ്റ് ഫിലോസഫിയോടുള്ള അന്തമായ അനുകരണം, സംഘട്ടന രാഷ്ട്രീയത്തോടുള്ള അമിത പ്രിയം തുടങ്ങിയ ഘടകങ്ങളെ മുന്‍നിര്‍ത്തിയുള്ള ഒരു പ്രത്യയശാസ്ത്ര നിര്‍മിതിയുടെ ആധുനിക വകഭേദവും അടിസ്ഥാന ഘടകങ്ങളില്‍ നിന്ന് വിഭിന്നമല്ല. മൂല്യരഹിതവും ധാര്‍മിക വിരുദ്ധവും സംഘര്‍ഷ പ്രേരിതവും, ജാതി പ്രീണനവും നിറഞ്ഞ ഒരു രാഷ്ട്രീയ വ്യവസ്ഥിതിയെ ‘പുരോഗമന’ രാഷ്ട്രീയ സംഘമായി സ്വയം അവതരിപ്പിക്കുകയും കാമ്പസുകളില്‍ ലൈംഗിക സ്വഭാവമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഇടത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് കാമ്പസുകളില്‍ എന്താണ് പണി? എന്ന പുതിയ കാലത്ത് കാമ്പസുകളില്‍ നിന്ന് തന്നെ ഉയരുന്ന ചോദ്യങ്ങള്‍ ചില ആലോചനകളുടെ പുറത്ത് രൂപപ്പെട്ടുവരുന്ന ഒന്നാണ്. അത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ രാഷ്ട്രീയപരം മാത്രമല്ല, സാമൂഹികവും കൂടിയാണ്.

സാദിഖ് സഞ്ചാനി