‘ബദ്‌രീങ്ങളേ കാക്കണേ’ ഇസ്തിഗാസ, കൊസാലിറ്റി, ഒക്കേഷണലിസം

3013

ഒന്ന്
‘ബദരീങ്ങളേ കാക്കണേ, മുഹ്‌യിദ്ദീന്‍ ശൈഖേ കാക്കണേ’ തുടങ്ങിയ സഹായര്‍ഥനകള്‍ ഇസ്തിഗാസയാണ്. അല്ലാഹുവിനോടല്ലാതെ പ്രാര്‍ഥിക്കാന്‍ പാടില്ലെന്നിരിക്കെ, സൃഷ്ടികളോട് സഹായം തേടാമോ എന്ന ശങ്കയാണ് ഇസ്തിഗാസാ നിരാകരണവാദത്തിന്റെ മര്‍മം. ഇവിടെ, പ്രാര്‍ഥന എന്ന മലയാളപദത്തെ കുറിക്കുന്ന അറബ് പദം ‘ദുആ’ എന്നതാണല്ലോ. അല്ലാഹു അല്ലാത്തവരോടുള്ള ദുആയാണ് വിലക്കപ്പെട്ടിട്ടുള്ളത്. ഏതൊരു സഹായഭ്യര്‍ഥനയും പ്രാര്‍ഥനയാവുന്നത്, അഭ്യര്‍ഥകന് അഭ്യര്‍ഥിതനോടുള്ള മനോഭാവമനുസരിച്ചു മാത്രമാണ്. ഒരു സഹായര്‍ഥനയില്‍ രണ്ടു ഘടകങ്ങള്‍ ഒരുമിക്കോമ്പാഴാണ് അത് പ്രാര്‍ഥനയാവുന്നത്: അര്‍ഥിക്കുന്നവന്‍ തന്റെ ഉബൂദിയ്യതും അര്‍ഥിക്കപ്പെടുന്നവന്റെ റുബൂബിയ്യതും ഒരുമിച്ചുള്‍ക്കൊള്ളുക എന്നതാണത്, തഫ്‌സറുറാസി; 135/7.
അതായത്, ‘പ്രാര്‍ഥന അല്ലാഹുവിനോടു മാത്രം’ എന്ന ഇസ്തിഗാസാ വിരുദ്ധവാക്യം ഒരു കറശീ േ്യെിറൃീാ ത്തിന്റെ ഭാഗമാണ്. കാരണം, സഹായര്‍ഥന അല്ലാഹുവിനോടാകുമ്പോള്‍ മാത്രമേ അത് പ്രാര്‍ഥനയാവുകയുള്ളൂ എന്ന് വിശ്വസിക്കുന്നവരാണല്ലോ ഇസ്തിഗാസ ചെയ്യാറുള്ളത്. അല്ലെങ്കില്‍, പ്രജനന് പ്രകൃതം നന്നായറിയുന്ന ഭിഷഗ്വരന്മാരോട് ‘പ്രസവം സ്ത്രീക്ക് മാത്രം’ എന്നു പറയുന്ന അനൗചിത്യമെങ്കിലും മേല്‍ പ്രസ്താവനയിലുണ്ട്.

രണ്ട്
‘നിന്നെമാത്രം ഞങ്ങളാരാധിക്കുന്നു, നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു’ ‘നീ വല്ലകാര്യത്തിനും പരസഹായം തേടുന്നുവെങ്കില്‍ അത് അല്ലാഹുവിനോടാവുക’ തുടങ്ങിയ ഖുര്‍ആനിക-പ്രവാചക വചനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പൊതുവേ ഇസ്തിഗാസയിലെ ശിര്‍ക്കന്വേഷണം. അപ്പറയപ്പെട്ടതിന്റെ പ്രത്യക്ഷസാരം തന്നെയാണ് പ്രായോഗിക വിവക്ഷ എന്നു വന്നാല്‍, ഭൗതിക-സാമൂഹിക ജീവിതത്തില്‍ സര്‍വ സാധാരണമായി നടക്കുന്ന മനുഷ്യസഹായങ്ങള്‍ അനിസ്‌ലാമികമാവേണ്ടി വരും. .അതുകൊണ്ടുതന്നെ, കുറ്റകരമാവുന്ന, ദൈവ ബഹുത്വത്തിലേക്കു ചേരുന്ന സഹായര്‍ഥനക്ക് ഇസ്തിഗാസാ നിരാസകര്‍ ഒരു യുക്തിന്യായം മുന്നോട്ടുവക്കാറാണ് പതിവ് . ‘അഭൗതികമായ, അതിപ്രകൃതമായ നിലയിലുള്ള സഹായര്‍ഥന അല്ലാഹു അല്ലാത്തവരോടാവുമ്പോഴാണ് കുഴപ്പം. ഭൗതികമായ സഹായം അല്ലാഹു അല്ലാത്തവരോടും തേടാം’ എന്നതാണ് പ്രസ്തുത യുക്തിന്യായം. ഒരു ന്യായത്തിന്റെ ആധാരം ബുദ്ധിവിചാരം ആവുകയെന്നത് മാത്രം ഒരു പ്രശ്‌നമല്ല, പക്ഷേ, ആ ന്യായം പ്രശ്‌നരഹിതമാവണമെന്നു മാത്രം. അവിടെയുണ്ടാവുന്ന അനര്‍ഥങ്ങള്‍ അനവധിയാണ്.
ഒന്ന്, കഴിവുകളെയും സിദ്ധികളെയും ശേഷികളെയും സംബന്ധിച്ച് ഒന്നുകില്‍ ഭൗതികം, അല്ലെങ്കില്‍ അഭൗതികം എന്ന വിഭാഗീകരണം പ്രമാണബദ്ധമല്ല. ഖുര്‍ആനിലോ ഹദീസിലോ മറ്റവലംബങ്ങളിലോ അങ്ങനെയില്ല.
രണ്ട്, ഭൗതികം അല്ലാത്തത് അഭൗതികം എന്ന കേവലത്വത്തിനപ്പുറം , എവിടെന്നെവിടെവരെയാണ്, ഏതിനുമേതിനും മധ്യേയാണ് ഭൗതികം എന്ന നിര്‍വ്വചനം അങ്ങനെ വിഭാഗീകരിക്കുന്നവര്‍ക്ക് നിര്‍ണ്ണിതമായി പറയാനാവുന്നില്ല .
മൂന്ന്, മരണത്തോടെയാണ് കഴിവ് അഭൗതികമാവുന്നതെങ്കില്‍ ജീവിച്ചിരിക്കുന്ന ആള്‍ദൈവങ്ങളോട് ‘അസാധാരണ’ കാര്യങ്ങളില്‍ സഹായര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാവരുതല്ലോ ,ജീവിച്ചിരിക്കുന്ന സ്വാമിദൈവത്തോട് ജീവിച്ചിരിക്കുന്ന ഭക്തന്‍ ‘എനിക്ക് മന:ശാന്തിയും മാര്‍ഗദര്‍ശനവും നല്‍കേണമേ’ എന്ന് പ്രാര്‍ത്ഥിക്കുന്നത് ഭൗതികമായ സഹായഭ്യര്‍ത്ഥനയാവുമപ്പോള്‍ .
നാല്, മരണത്തോടെ പൂര്‍ണ്ണമായും അഭൗതികമാവുന്നുവെങ്കില്‍, ജീവിച്ചിരിക്കുന്നവരുടെ അഭിവാദ്യങ്ങള്‍ അവരെങ്ങനെ കേള്‍ക്കുന്നു, സംസ്‌ക്കരണാനന്തരം ആളുകള്‍ നടന്നകലുന്ന പാദപതനങ്ങളുടെ മുഴക്കം പോലും അവര്‍ കുടീരങ്ങള്‍ക്കുള്ളില്‍ വെച്ച് കേള്‍ക്കുമെന്നത് മുതലുള്ള എത്രയോ പ്രമാണങ്ങളെ എങ്ങനെ അപവ്യാഖ്യാനിക്കും?
അഞ്ച്: ഭൗതികം, അഭൗതികം എന്ന വേര്‍തിരിവ് പ്രമാണബദ്ധമല്ലെന്നിരിക്കേ , മരണപ്പെട്ടവര്‍ക്ക് മരണപ്പെടാത്തവരുടെ ലോകത്ത് ഇടപെടാന്‍ കഴിയില്ല എന്ന വിശ്വാസം അല്ലാഹുവിന്റെ കര്‍മ്മ സ്വാതന്ത്ര്യത്തില്‍ ഇടപെടലാണ്. കാരണം, മരണപ്പെട്ടവരിലൂടെ മരണപ്പെടാത്തവര്‍ക്ക് പ്രയോജനം ചെയ്യാന്‍ അല്ലാഹുവിന് ഉദ്ദേശ്യമില്ല, അല്ലാഹു അങ്ങനെ ചെയ്യുന്നില്ല എന്ന് അതേ സംബന്ധിച്ച് അറിവോ നിഗമനോ ഇല്ലാതെ സംസാരിക്കുന്നവരാണ് ഇസ്തിഗാസ ശിര്‍ക്കാണെന്ന് പറയുന്നവര്‍.
അല്ലാഹു എങ്ങനെയൊക്കെ മാത്രമേ സഹായിക്കാവൂ എന്ന ചട്ടം അടിമകളായ മനുഷ്യര്‍ സോഷ്യല്‍മീഡിയകളിലിരുന്ന് തീരുമാനിക്കുന്ന വൈരുധ്യമാണവിടെ കാണുന്നത്. ചുരുങ്ങിയത്, അല്ലാഹുവിന് അവന്റെ ജോലി ചെയ്യാനുള്ള താത്വിക സമ്മതമെങ്കിലും നല്‍കാന്‍ അവര്‍ തയ്യാറാവണം.’ഞങ്ങള്‍ കരുതുന്നത് പോലെ ഞങ്ങളെ സഹായിക്കാത്ത ദൈവം വ്യാജമാണെന്ന്’ കരുതുന്ന, അതായത്, ദൈവം എന്നാല്‍ മനുഷ്യര്‍ തീരുമാനിക്കുന്നത് ചെയ്യാനുള്ള സംരക്ഷകനാണ് എന്ന് ധരിച്ച നാസ്തികതയുടെ തൊട്ടിപ്പുറത്തുള്ള നിലപാടാണ് ഇസ്തിഗാസ ഹത്യ.
ബദ്രീങ്ങളേ കാക്കണേ എന്ന് വിളിച്ച മനുഷ്യനെ സഹായിക്കാനുള്ള കഴിവ് മരണാന്തര സ്ഥിതിയിലുള്ള ബദ്രീങ്ങള്‍ക്ക് അല്ലാഹു നല്‍കില്ല ,നല്‍കിയിട്ടില്ല, നല്‍കിയാലും ഇല്ലെങ്കിലും നിങ്ങള്‍ ചോദിക്കരുത് എന്നൊക്കെയുള്ള അതിവാദങ്ങള്‍ക്ക് വേറെന്താണര്‍ത്ഥങ്ങള്‍?
ആറ്: ഭൗതികകാര്യങ്ങളില്‍ അല്ലാഹു അല്ലാത്തവരോട് സഹായം ‘തേടാം’ എന്ന സമ്മതം മാത്രമേ പ്രസ്തുത വിഭാഗീകരണമനുസരിച്ച് പരാമൃഷ്ട പ്രമാണവായന അര്‍ത്ഥം കുറിക്കുന്നുള്ളൂ, ഭൗതികകാര്യങ്ങളിലും അല്ലാഹുവിനോട് തന്നെ സഹായം തേടലാണ് ഉചിതം എന്നോ, ചുരുങ്ങിയത്, ഭൗതികകാര്യങ്ങളിലും അല്ലാഹുവിനോട് സഹായം തേടാം എന്നും വരുന്നുണ്ടര്‍ത്ഥം. ഇസ്തിഗാസ ചെയ്യാതെ നേരിട്ട് അല്ലാഹുവിനോട് ചോദിക്കലല്ലേ ഉചിതം എന്ന നിരാകരണയുക്തി ഭൗതികമായ കാര്യത്തിലും പ്രായോഗികമാക്കാമല്ലോ .
വിശപ്പിനും വിനാശങ്ങള്‍ക്കും മുമ്പില്‍
എന്തിന് കാരണങ്ങള്‍ക്ക് പിന്നാലെ നാം നടക്ക
ണം, കാരണങ്ങള്‍ രൂപപ്പെടുത്തുന്ന മുസബ്ബിബായ അല്ലാഹുവിനോട് കാര്യം പറഞ്ഞ് അടങ്ങിയിരിക്കലല്ലേ യഥാര്‍ത്ഥ തൗഹീദ്.
കാരണങ്ങളെ നാം ഉണ്ടാക്കുകയല്ലല്ലോ ,അവന്‍ ചിലതിനെ ചിലതിനുള്ള കാരണങ്ങളാക്കുകയല്ലേ ചെയ്യുന്നത്.
മാത്രമല്ല, ‘ചെരുപ്പിന്റെ വാറ് പൊട്ടിയാലും നീ അല്ലാഹുവിനോട് ചോദിക്കുക’ എന്ന് ഹദീഥിലുണ്ട്. അതനുസരിച്ച് ഭൗതികകാര്യങ്ങളും അല്ലാഹുവിനോടല്ലേ ചോദിക്കേണ്ടത്. ഈ ഹദീഥ് വിശദീകരിക്കപ്പെടാമെങ്കില്‍ ആ തത്വം നടേ പറഞ്ഞ ഹദീഥിനും കിട്ടണ്ടേ?
അതായത്, ഭൗതികം, അഭൗതികം എന്നത് നിയതമോ നിര്‍വ്വചനീയമോ അല്ല, മറിച്ച് ആപേക്ഷികമാണ്. ഇങ്ങനെ വ്യക്തിക്കോ, വസ്തുവിനോ അനുസരിച്ച് മാറുന്ന നിര്‍ണ്ണയത്തിന്മേലാധാരമാക്കി പൊതുതത്വം രൂപീകരിക്കാന്‍ വിഡ്ഢികള്‍ക്കേ സാധിക്കുകയുള്ളൂ. ചില കഴിവുകള്‍ ഭൗതികമാണ് എന്ന വിശ്വാസം ഭൗതികവാദത്തിന്റെയും നിരീശ്വരവാദത്തിന്റെയും അംശമാ
ണ്. ഇഅ’തിസാലീ ചിന്താധാരയെ ദു:സ്വാധീനിച്ച ഭ്രംശിതയുക്തി അത് തന്നെയായിരുന്നു. അവരങ്ങനെ പറഞ്ഞത്, ഭൗതികവാദികളുടെ ആരോപണങ്ങളില്‍ നിന്നും അല്ലാഹുവിനെ സംരക്ഷിക്കുക എന്ന വയ്യാവേല ഏറ്റെടുത്ത് കൊണ്ടാണെങ്കില്‍, ആധുനിക ഇസ്തിഗാസാനിരാസകര്‍ അവ്വിധം പറയുന്നത് യൂറോപ്യന്‍ നാസ്തിക ജ്ഞാനോദയത്തിന്റെ ദു:സ്വാധീനം കൊണ്ടുമാണ്.

മൂന്ന്
കഴിവുകളുടെ കാര്യത്തിലെ വാസ്തവമെന്താണപ്പോള്‍ ?
മക്കയിലെ മുശ്‌രികുകള്‍ക്ക് ഒരു സ്വഭാവം ഉണ്ടായിരുന്നു, നിസാരമായ കാര്യങ്ങളില്‍ അല്ലാഹുവേതരമായ ദൈവങ്ങളോടു സഹായം തേടുക, ഗൗരവതരമായ വിഷയങ്ങളില്‍ അല്ലാഹുവിനോടും എന്നതായിരുന്നു അത്. വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലായി ആ തോന്ന്യാസത്തെ നിശിതമായി വിമര്‍ശിക്കുന്നതു കാണാം.
അക്കാര്യത്തിന്റെ അല്‍കാര്യം ബോധ്യപ്പെടുത്തുന്ന വചനമാണ് സൂറ:ബഖറയുടെ 165ാമത്തെ വചനം. .
എല്ലാതരം കഴിവുകളും അല്ലാഹുവിനു മാത്രമാവുന്നു-അന്നല്‍ ഖുവ്വത ലില്ലാഹി ജമീആ-എന്ന പരമമായ പ്രഖ്യാപനമാണതിന്റെ കാതല്‍. ഇസ്തിഗാസാ നിരാസകരും മക്കാമുശ്‌രികുകളും സന്ധിക്കുന്ന ഒരുതലമതാണ്. ഇക്കൂട്ടര്‍ ഭൗതികം എന്നും അക്കൂട്ടര്‍ സാധാരണം എന്നും പരികല്‍പ്പിക്കുന്ന കാര്യങ്ങളാണ് അല്ലാഹുവേതരര്‍ക്കും സിദ്ധിച്ച ശേഷിയായി ഇരുകൂട്ടരും ഏറെക്കുറെ മനസ്സിലാക്കിയിരുന്നത്. വാസ്തവം അങ്ങനെയല്ല, സൂക്ഷ്മാവട്ടെ, സ്ഥൂലമാവട്ടെ, ഭൗതികമാവട്ടെ, അഭൗതികമാവട്ടെ, സാധാരണമാവട്ടെ, അസാധാരണമാവട്ടെ, മരണാനന്തരമാവട്ടെ, പൂര്‍വമൃതമാവട്ടെ, കാര്യകാരണീയമാവട്ടെ-ആവാതിരിക്കട്ടെ, സക്രിയയാവട്ടെ, നിഷ്‌ക്രിയയാവട്ടെ എന്തുമാവട്ടെ, എപ്പോഴുമാവട്ടെ, എവിടെയുമാവട്ടെ : അല്ലാഹുവിനു മാത്രമേ കഴിവുള്ളൂ. അവന്‍ നല്‍കിയാല്‍ മാത്രം അവനല്ലാത്തതിനു കഴിവുകിട്ടുന്നു എന്നുമാത്രം.
എന്തും ചോദിക്കേണ്ടത് അല്ലാഹുവിനോടാണ്. ആ അര്‍ഥനക്ക് വിവിധ രൂപങ്ങളുണ്ടെന്നു മാത്രം. സ്വയം കഴിവുണ്ടെന്നു കരുതി കൂട്ടുകാരനോട് ‘പാട്ടുപാടി ആനന്ദിപ്പിക്കൂ’ എന്നര്‍ഥത്തില്‍ അപേക്ഷിക്കല്‍ തെറ്റാവും. ആ വിശ്വാസമില്ലാതെ, കണ്ണിമ ചിമ്മിത്തുറക്കും വേഗത്തില്‍ ബല്‍ഖീസിന്റെ സിംഹാസനം കൊണ്ടുത്തരാമോ എന്നു പ്രവാചകന്‍ ചോദിക്കലും സ്വര്‍ഗത്തില്‍ കൂട്ടു തരാമോ എന്ന് അനുചരന്‍ അപേക്ഷിക്കലും ശരിയാവും. പ്രവാചകന്മാര്‍ അല്ലാഹുവിനോട്, ‘മറന്നതിന്റെ പേരില്‍ പിടികൂടരുതേ നാഥാ’ എന്ന് പ്രാര്‍ഥിച്ചത് സുറ: ബഖറയിലും, അവരില്‍ പെട്ട മൂസ(അ) ‘മറന്നിതതിന് ശിക്ഷിക്കരുതേ’ എന്ന് ഖളിര്‍(അ) മിനോട് അപേക്ഷിക്കുന്നത് സൂറ: കഹ്ഫിലും കാണാം. മനോഗതിയാണാധാരം.
എപ്പോള്‍ മുതലാണ് അല്ലാഹു ഇടപെടുന്നതെന്നതിന് ഇസ്തിഗാസാ നിരാസകര്‍ കൊടുത്ത ഉദാഹരണം പരിശോധിച്ചാല്‍, അപ്പറയുന്നതല്ല കാര്യം എന്നകാര്യം പിടികിട്ടും.
വാഹനമോടിച്ചുകൊണ്ടിരിക്കേ ബ്രേക്കുപൊട്ടി നിയന്ത്രണം വിടുന്ന രംഗത്തില്‍, നിയന്ത്രണം വിടുന്നതുവരെ ഭൗതികവും വിട്ടുകഴിഞ്ഞാല്‍ അഭൗതികവുമെന്നാണ് അത്. നിയന്ത്രണം വിടുംവരെ ഡ്രൈവര്‍ക്കു വണ്ടി ഓടിക്കാം, അതിനു ശേഷം അല്ലാഹു പ്രത്യേകം ഇടപെടലേ രക്ഷയുള്ളൂ എന്നാണല്ലോ അപ്പറഞ്ഞതിന്റെ വളച്ചുകെട്ടില്ലാത്ത സാരം. ഉദാഹരണം ബാലിശമാണെന്നതിനേക്കാള്‍ പ്രധാനം വിശ്വാസം വികലമാണെന്നതാണ്. നിയന്ത്രണം വിടും മുമ്പും വിട്ടശേഷവും ഡ്രൈവര്‍ക്ക് സ്വന്തമായി യാതൊരു കഴിവുമില്ല എന്ന് തന്നെയാണ് ശരിയായ ഇസ്‌ലാമിക വിശ്വാസം. അനിയന്ത്രിതമാവുന്നതിനു മുമ്പത്തേതിനേക്കാള്‍ അല്ലാഹു പ്രത്യേകം ഇടപെടുന്ന ഒരു രൂപവും ശേഷമില്ല.
സാധാരണ കാര്യങ്ങളില്‍ മനുഷ്യര്‍ക്ക് കഴിവുണ്ടെന്നും അതിനാല്‍ ഡോക്ടറോട് സഹായം തേടാമെന്നും അസാധാരണ കാര്യങ്ങളില്‍ മനുഷ്യര്‍ക്കു കഴിവില്ലെന്നും അതിനാല്‍ അല്ലാഹുവിനോടേ ചോദിക്കാവൂ എന്നും പറയുന്നതിനേക്കാള്‍ വികലമായി എങ്ങനെയാണ് ഒരാള്‍ക്ക് അല്ലാഹുവിന്റെ കഴിവിനെ ചെറുതാക്കാനാവുക.
മക്കയിലെ മുശ്‌രിക്കായിരുന്ന ഇക്‌രിമ, മുസ്‌ലിംകള്‍ മക്കവരിച്ച ദിവസം, ഇസ്‌ലാമാശ്ലേഷിക്കും മുമ്പ് ജിദ്ദയിലോക്കോടി കപ്പല്‍ മാര്‍ഗം നാടു വിടുകയാണ്. യാത്രാമധ്യേ കടല്‍ച്ചൊരുക്കും കടല്‍ക്കാറ്റുമേറ്റ് മരണഭയം പിടികൂടിയപ്പോള്‍ ഇക്‌രിമ തനിക്കറിയുന്ന ദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിച്ചു, അതുകേട്ട സഹയാത്രികര്‍ പറഞ്ഞത്, ഇത്തരം തീക്ഷ്ണഘട്ടത്തില്‍ അവരെയൊന്നും വിളിച്ചിട്ടു കാര്യമില്ല-അല്ലാഹുവിനെത്തന്നെ വിളിക്കണമെന്നായിരുന്നു. ഇക്‌രിമ അതനുസരിച്ച് അല്ലാഹുവിനെ വിളിക്കുകയും ചെയ്തു. സാധാരണ കഴിവും അസാധാരണ കഴിവും എന്ന ആധുനിക മത ജല്‍പനത്തിനാണു മക്കാ ദൈവബഹുത്വത്തോട് നേരിട്ട് ബന്ധം എന്നര്‍ഥം.

നാല്
അര്‍ഥിക്കപ്പെടുന്ന കാര്യങ്ങള്‍ ചെറുതോ വലുതോ എന്നതല്ല ശിര്‍ക്കാവാനുള്ള ന്യായം. അര്‍ഥനയുടെ മനോഭാവം എന്താണെന്നതാണ്. ആരാധനാമനോഭാവമാണ് ശിര്‍ക്കിന്റെ മാനദണ്ഡം. എന്താണപ്പോള്‍ ആരാധന എന്നത് പ്രസക്തമാണ്. ബൈളാവി 1/8 , മദാരികുത്തന്‍സീല്‍ 1 /16 , ഫത്ഹുല്‍ഖദീര്‍ 1/35 അടക്കം നിരവധി ഗ്രന്ഥങ്ങള്‍ പറഞ്ഞ, ജനവൃത്താന്ത സത്യംപോലെ അംഗീകൃതമായ നിര്‍വചനമാണല്ലോ: ആരാധന എന്നാല്‍ ഏറ്റവും പരമമായ വണക്കം എന്ന്. ഏതൊന്നിനു മുകളില്‍ മറ്റൊന്ന് വരുന്നുവോ അപ്പോഴാ ഒന്നിനോടുള്ള ഒന്നും പരമമാവുകയില്ല. പാരമ്യത്തിന്റെ പാരമ്യതയാണ് ആരാധനയാവുന്ന ഏറ്റവും പരമവണക്കം. ഇയ്യാകനഅ്ബുദു വ ഇയ്യാക നസ്തഈന്‍ എന്നതിന്റെ സാരം അതാണ്, ജാമിഉല്‍ ബയാന്‍: 1/ 69 . ഈ നിര്‍വചനം സമഗ്രമല്ലെങ്കില്‍ സമഗ്രമായ മറ്റൊന്നു കൊണ്ടുവരണം, ഖുര്‍ആനിലോ ഹദീസിലോ വാചികമായി പറയപ്പെട്ടത് മാത്രമാണ് പ്രമാണം എന്ന അത്യാശാസന കൊണ്ടുനടക്കുന്നവര്‍ ആദ്യംവേണ്ടത് തൗഹീദിന്റെ നിര്‍വചനം അവയില്‍ നിന്നു കൊണ്ടുവരലാണ്.
മുകളില്‍ അല്ലാഹു ഉണ്ട് വിശ്വസിക്കുന്ന ഒരാള്‍ ‘യാ മുഹമ്മദ് (സ്വ) , സഹായിക്കേണമേ’ എന്നു പറഞ്ഞാല്‍ പോലും ശിര്‍ക്കാവില്ല. അല്ലാഹുവിന്റെ ദൂതന് നല്‍കപ്പെടുന്ന ആദരവിനേക്കാള്‍ താഴെയാവുമല്ലോ ആ ദൂതന്റെ ദൂതരായ അനുയായികളും ശേഷകാലക്കാരും. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണിത്: ആരാധനാമനോഭാവമില്ലാതെയുളള സഹായര്‍ഥന അല്ലാഹുവിനോടുള്ള സഹായര്‍ഥനക്കു തുല്യമാവുമെന്ന വാദത്തിന്റെ സാരം, അല്ലാഹുവിനോടുള്ള സഹായര്‍ഥന ആരാധനാമനോഭാവത്തിലല്ല എന്നു തന്നെയല്ലേ, അത് കുഫ്‌റോ നിഫാഖോ ആവില്ലേ?. അല്ലാഹുവിന്റെ അരികെ ഉന്നതസ്ഥാനീയരും മരണാനന്തരം ആത്മാവിന് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കപ്പെടുകയും ചെയ്തവരെ മരണപ്പെടാത്തവര്‍ വിളിച്ചാല്‍ അല്ലാഹുവിനെ വിളിച്ചത് പോലെയാണ് എന്നു പറയുന്നതിനേക്കാള്‍ അല്ലാഹുവിന്റെ സ്ഥാനം ഇകഴ്ത്തുന്ന മറ്റൊരുവാദം ലോകത്തുണ്ടായിട്ടുണ്ടോ ?
സാധാരണം, അസാധാരണം എന്നത് ആപേക്ഷികമാണ്. വര്‍ഗം, ലിംഗം, ശേഷീഭിന്നത തുടങ്ങിയവയനുസരിച്ച് ഭൗതികം തന്നെ അസാധാരണമാവും. അന്ധന് നിറങ്ങള്‍, ബധിരനു ശബ്ദം, സ്ത്രീ-പുരുഷന്മാര്‍ക്ക് വിരുദ്ധ ഹോര്‍മോണുകള്‍, മുടന്തനു വേഗത ഇവയൊക്കെ സാധാരണമാണ്. കാക്കക്ക് പറക്കല്‍ സാധാരണവും മനുഷ്യന് അസാധാരണവുമാണ്. സിദ്ധികളുടെ വൈവിധ്യം വസ്തുനിഷ്ഠമാണ്, ആത്മനിഷ്ഠമല്ല. എന്നാല്‍, ഇവയൊന്നും അവയുടെ ആര്‍ജ്ജിത സിദ്ധികളുമല്ല, അതതു സമയാംശങ്ങളില്‍ അല്ലാഹു നല്‍കുന്നതാണ്. ഇതേപോലെ, ജീവിച്ചിരിക്കുന്നവര്‍ക്ക് അസാധാരണമായത് മരണപ്പെട്ടവര്‍ക്ക് ചിലപ്പോള്‍ സാധാരണമാവും, ആത്മാവിനു ദേഹം എന്ന പരിമിതി മരണത്തോടെ ഇല്ലാതാവുകയാണ് ചെയ്യുന്നത്, അതോടെ ദേഹിയുടെ സ്വാതന്ത്ര്യം വര്‍ദ്ധിക്കും, അതായത് അല്ലാഹു വര്‍ദ്ധിപ്പിക്കുമ്പോള്‍ വര്‍ദ്ധിക്കും.
അത് വര്‍ദ്ധിപ്പിക്കില്ല എന്ന ശാഠ്യം നടേ സൂചിപ്പിച്ചത് പോലെ, അല്ലാഹു ഞങ്ങള്‍ പറയുന്നത് പോലെ മാത്രം ചെയ്യുന്ന ദൈവമാണ് എന്ന മണ്ടയില്ലാത്തരമാണ്. കാരണം അതിനര്‍ഥം, അല്ലാഹു എന്തുചെയ്യും, ചെയ്യില്ല എന്നു ഞങ്ങള്‍ തീരുമാനിച്ചു എന്നാണല്ലോ.
വാദങ്ങള്‍ക്ക് തെളിവു വേണം, അല്ലാതെ, ഇസ്തിഗാസ ശിര്‍ക്കാണെന്നുപറയാന്‍, വിഷയബന്ധിതമല്ലാത്ത ഖുര്‍ആനിലിടം നേടിയ കുറേ പ്രാര്‍ഥനകള്‍ പകര്‍ത്തിപ്പുരട്ടിയത് കൊണ്ട് കാര്യമില്ല. അല്ലെങ്കിലുമെന്തിനാണ് നൂറുകൂട്ടം ദുആ കൊണ്ടുവരുന്നത്, ഒരൊറ്റ ഇഹ്ദിനസ്സ്വിറാത മതിയല്ലോ. അത്തരം കേവലക്ഷര വായനകളുടെ മറുപുറം ഉത്തരമില്ലാത്ത ശൂന്യതയാണ്. അത്തരം അല്‍പത്തങ്ങള്‍ എന്തെങ്കിലും അര്‍ഹിക്കുന്നുവെങ്കില്‍ അത് അവജ്ഞയാണ്. ഈ അടിസ്ഥാനം അറിയാത്തവരാണ്, ബദ്‌രീങ്ങളേ കാക്കണേ എന്നു കേള്‍ക്കുമ്പോഴേക്ക്, ബദ്‌രീങ്ങളെ സഹായിച്ചത് അല്ലാഹുവല്ലേ, ആ അല്ലാഹുവിനെയല്ലേ വിളിക്കേണ്ടത്, ഉഹ്ദില്‍ കുറേ ബദ്‌രീങ്ങള്‍ തോറ്റിട്ടില്ലേ എന്നൊക്കെ ചോദിച്ച് പ്രായം തികയാതെ സംയോഗശ്രമം നടത്തുന്നത്. അതെന്താ, അതനുസരിച്ച് ഉഹ്ദില്‍ മുസ്‌ലിംകള്‍ തോറ്റു എന്നു പറഞ്ഞ് നിര്‍ത്താതെ അല്ലാഹു തോറ്റു എന്ന് തന്നെ പറയാമല്ലോ, അപ്പോള്‍ അല്ലാഹുവിനോടും ചോദിച്ചിട്ട് കാര്യമില്ല എന്നാവും! എന്താണ് യഥാര്‍ഥ തോല്‍വി, ദൈവികപരീക്ഷണം, എന്തിനാണ് പ്രാര്‍ഥന, പ്രാര്‍ഥനയുടെ ഉത്തരമെങ്ങനെയൊക്കെയാണ്, എന്താണ് ഇസ്തിഗാസ എന്നൊന്നും അവര്‍ക്കറിയില്ല, അറിയില്ലെന്നും അറിയില്ല.

ആറ്
ഇമൗലെ & ഋളളലര േഅഥവാ കോസല്‍ സൈക്ലിംഗാണ് പ്രാപഞ്ചികത എന്ന ഭൗതികവാദമാണ് ഇസ്തിഗാസാ നിഷേധത്തിന്റെ ഏക ദാര്‍ശനികമാനം. ആധുനിക ഇസ്തിഗാസാ നിരാസകര്‍ അകപ്പെട്ട ബൗദ്ധികമായ അടിമത്വത്തിന്റെ യഥാര്‍ഥ കാരണം നിരീശ്വരത്വ സ്വാധീനമാണ്. വാസ്തവത്തില്‍, ദൈവാസ്തിക്യം നിഷേധിക്കുന്ന ഭൗതിക-പദാര്‍ഥവാദികളുടെ നുഴഞ്ഞുകയറ്റമാണ്, അവരുടെ പ്രേതബാധമാണ് ഇസ്തിഗാസയില്‍ ശിര്‍ക്ക് കാണുന്നവര്‍ക്ക് പിണഞ്ഞത്. ഭൗതികശാസ്ത്രം കൊണ്ട് അതിഭൗതിക-അലൗകിക തത്വശാസ്ത്രമായ ദൈവവിശ്വാസം അളന്നെടുക്കാന്‍ ശ്രമിച്ചു എന്നതാണ് പദാര്‍ഥവാദികളുടെ പരാജയം. കിണ്ണം കൊണ്ട് കടലളക്കാനാവില്ല, കടലയേ അളക്കാനാവൂ എന്നവര്‍ അറിയാതെ പോയി. ഭൗതിക ശാസ്ത്രമല്ല അവിടെ പിഴവ്, അതാണെല്ലാം എന്ന ധാരണയാണ്. ക്ലാസിക്കല്‍ ഫിസിക്‌സ് അനുസരിച്ച് പ്രാപഞ്ചിക പ്രക്രിയകളും പ്രതിഭാസിക വൈവിധ്യങ്ങളും വിശദീകരിക്കപ്പെടാന്‍ ചില പൊതുതത്വങ്ങള്‍ നിലവിലുണ്ട്-തത്വങ്ങള്‍ ശാസ്ത്രീയമല്ല, താത്വികമാണെന്നതിനാലാണ് ശാസ്ത്രത്തെക്കാള്‍ ഫിലോസഫി മികച്ചു നില്‍ക്കുന്നത്. ഘമം ീള ഡിശ്യേ / ഡിശ്‌ലൃമെഹ ഘമം ീള ഡിശ്യേ അല്ലെങ്കില്‍ ടുമരശീൗ െമിറ ലോുലൃമഹ ൃലഴൗഹമൃശ്യേ എന്ന ഖീൃി േെമൗൃ േങശഹഹ കൊണ്ടുവന്ന തത്വമാണ് പരമപ്രധാനം. ചൈനയില്‍ വെള്ളം തിളക്കാനാവശ്യമായത് 100 ഡിഗ്രി താപമാണെങ്കില്‍ ച്ഛാഡിലും അങ്ങനെത്തന്നെയാവും, ഇംഗ്ലണ്ടില്‍ ആപ്പിള്‍ വീഴ്ച്ച കീഴോട്ടാണെങ്കില്‍ അമേരിക്കയിലും തഥൈവ എന്ന തത്വമാണത്. ഈ തത്വത്തിന്റെ മര്‍മമാണ് അടുത്ത തത്വമായ ഇമൗലെ & ഋളളലലര േഎന്ന കൊസാലിറ്റി.
നിയതവും നിര്‍ണിതവുമായ കാരണങ്ങള്‍ ഒരുമിക്കുമ്പോള്‍ കാര്യം സംഭവിക്കുന്നതാണ് പ്രപഞ്ചം എന്നതാണാ തത്വം. കാര്യകാരണ ബന്ധം എന്ന ചങ്ങലയെ അതിലംഘിച്ചു കൊണ്ട് പ്രാപഞ്ചികത സംഭവിക്കില്ലെന്നും, കാരണങ്ങള്‍ രൂപപ്പെട്ടാല്‍ കാര്യം ഉണ്ടാവല്‍ നിര്‍ബന്ധമാണെന്നും ഈ തത്വത്തിനു ആശയമുണ്ട്.
ദൈവവിശ്വാസരഹിതമായ ഭൗതിക വായനയില്‍ അതു ശരിയാണെന്നു തോന്നും. പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് ദൈവമല്ല, പ്രപഞ്ചം അതിന്റെ അനാദിയായ കാര്യകാരണങ്ങളുടെ തുടര്‍ച്ചയില്‍ കണ്ടെത്തുന്ന താളനിബദ്ധത മുഖേനെ സ്വയം ക്രമപ്പെടുകയാണെന്നും ചിലപ്പോള്‍ അക്രമമാണ് ക്രമമെന്നും കൊസാലിറ്റി തിയറി പ്രകാരം സ്ഥാപിക്കാന്‍ കഴിയും. നിയോഡാര്‍വനിസ്റ്റുകള്‍ അഥവാ പ്രകൃതിയുടെ സ്വയം നിര്‍ദ്ധാരണവാദികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഈ തത്വം ക്വാണ്ടം ഫിസിക്‌സിന്റെ വിവിധ വിശദീകരണങ്ങള്‍ വഴി ദുര്‍ബലമായെങ്കിലും ശാസ്ത്രത്തിലെ തല്‍പര ചേരികള്‍ കൊസാലിറ്റിയെ തന്നെ ജയിപ്പിച്ചെടുക്കുന്ന പുതിയ പഠനങ്ങള്‍ നിരവധിയാണ്. കൊസാലിറ്റി പ്രകാരം ദൈവാസ്തിത്വം കണ്ടെത്താനും അതിനെ അപ്രസക്തമാക്കാനും കഴിയും എന്നത് മറ്റൊരു കാര്യം.
ഇവിടെ, കാര്യ-കാരണ ബന്ധങ്ങള്‍ക്കതീതമായി ഒന്നും സംഭവിക്കില്ല എന്ന വാദമുഖം പശ്ചാത്യ ഭൗതികവാദത്തില്‍ നിന്നും പാശ്ചാത്യ ആശയവാദികള്‍ അഥവാ നാസ്തികരായ ആശയവാദികള്‍ കോപ്പിയടിക്കുകയായിരുന്നു. അല്ലെങ്കില്‍, സഹസ്രാബ്ദങ്ങളായി ഇരുചേരികളായു സത്യാന്വേഷണം നടത്തിവരികയായിരുന്ന വിപരീതധാരകളായ എംപരിസിസവും ഐഡിയലിസവും ഈയൊരു പോയിന്റില്‍ ഒരുമിച്ചു. കാര്യ-കാരണബന്ധത്തെ മറികടക്കുന്ന ഒരുശക്തിയും ഇല്ല, ഉണ്ടാവാന്‍ പാടില്ല എന്ന തത്വത്തിന്മേല്‍ നിന്നുകൊണ്ട് അവര്‍ ദൈവവിശ്വാസം മിഥ്യയാണ്, ശാസ്ത്രബോധത്തിനെതിരാണ് എന്നു പ്രചരിപ്പിക്കാന്‍ തുടങ്ങി. അതനുസരിച്ച് കാര്യകാരണബന്ധത്തിനതീതമായ എല്ലാതരം മിറാക്കിള്‍സും-ദിവ്യബോധനം, അമാനുഷികത-കെട്ടുകഥകള്‍ മാത്രമാണ്. ഈ വരണ്ടവായന കൊളോണിയല്‍ യൂറോപ്പ് ഈജിപ്ത് വഴി മുസ്‌ലിം ലോകത്തേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു. ഇസ്‌ലാമിനെ ഹൃദയത്തില്‍ നിന്നും മസ്തിഷ്‌ക്കത്തിലേക്കു ഗതിതിരിച്ച് മുസ്‌ലിംകളെ തര്‍ക്കോല്‍പാദന യന്ത്രങ്ങളാക്കുക, അങ്ങനെ കലങ്ങുന്ന വെള്ളത്തില്‍ ചൂണ്ടയിടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ദിവ്യബോധനം ജന്മാര്‍ജിത യോഗ്യതയായിരുന്നു, അല്ലാതെ മാലാഖ ഇറങ്ങിയതല്ല എന്നുപറഞ്ഞ് അടിത്തറ മാന്തിയ മുഹമ്മദ് അബ്ദയും ഖുര്‍ആനിലെ അമാനുഷിക സംഭവങ്ങള്‍ നീക്കം ചെയ്താല്‍ യൂറോപ്പ് മുഴുവന്‍ മുസ്‌ലിംകളാവും എന്ന അപകര്‍ശത പ്രകടിപ്പിച്ച് ഋഃ .ഹഹെമാ ഡിശീി താത്വികമായി ഉദ്ഘാടനം ചെയ്ത ശല്‍തൂതിയും മുഹമ്മദ് (സ്വ) അദൃശ്യജ്ഞാനം പൂര്‍വവേദങ്ങളില്‍ നിന്നും മനസ്സിലാക്കിയതാണ്, അല്ലാതെ വഹ്‌യല്ല നിദാനം എന്നു പറഞ്ഞ് ശത്രുക്കളുടെ കയ്യടി വാങ്ങിയ ഹുസൈന്‍ ഹൈക്കലുമൊക്കെ വരുന്നത് ആ ചരടിലാണ്. കാര്യ-കാരണബന്ധത്തിനതീതമായ എല്ലാ മതവാദങ്ങളെയും അവര്‍ക്ക് തള്ളേണ്ടി വന്നു.
അവര്‍ മരണപ്പെട്ടവരോടുള്ള ഇസ്തിഗാസയെ എതിര്‍ത്തത് ശിര്‍ക്കുണ്ടാവുന്നുവെന്ന ഭയത്താലല്ല, കാര്യ-കാരണ പ്രകൃതിവാദത്തിനു പരിക്കേല്‍ക്കുമോ എന്ന ഭയത്താലായിരുന്നു. അല്ലാഹുവിനെ പ്രപഞ്ചത്തിന്റെ പരിമിതികള്‍ക്കുള്ളില്‍പ്പെടുത്തി അവനും കൊസാലിറ്റി ബാധകമാണെന്ന് ജല്‍പിച്ച അത്തരം സെമി യുക്തിവാദികള്‍ എന്താണോ പറഞ്ഞത്, അതുതന്നെയാണ് ‘ബദ്‌രീങ്ങളേ കാക്കണേ’ വിരോധികളും പറഞ്ഞത്. പക്ഷേ, ഈ വിവരശൂന്യര്‍ വിചാരിക്കുന്നു: അവര്‍ ഇസ്‌ലാമിനെ സംരക്ഷിക്കുകയാണെന്ന്. പ്രാക്തന,നിരീശ്വര അരിസ്റ്റോലിയന്‍ ഹേതുവാദമാണ് ഇസ്തിഗാസയിലെ ശിര്‍ക്ക് വാദം. പക്ഷേ, അതറിയാതെ വിമര്‍ശകര്‍ പറയുന്നു, ഇസ്തിഗാസക്കാരുടെ ഫിലോസഫി സൂക്ഷിക്കണം എന്ന് !

ഏഴ്
കൊസാലിറ്റിയെ അഹ്‌ലുസ്സുന്ന: ആത്യന്തികമായി അംഗീകരിക്കുന്നില്ല. അവ്വിഷയകമായി വിപ്ലവാത്മക രചനകള്‍ നടത്തിയ ഇമാം ഗസ്സാലി (റ) സബബ്-മുസബ്ബബ് വാദത്തെ പൊളിച്ചടക്കിയതിന്റെ ദേഷ്യം ഇപ്പോഴും നാസ്തിക യൂറോപ്പിനു തീര്‍ന്നിട്ടില്ല. ഇന്നാട്ടിലെ അല്‍പം വിവരമുള്ള തുച്ഛം നവനാസ്തികര്‍ ഏറ്റവും അരിശം കൊള്ളുന്നത് ഇമാം ഗസ്സാലി (റ) വിനെതിരെയാണെന്ന് നിരീക്ഷിച്ചാല്‍ ബോധ്യമാവും. തഹാഫതുല്‍ ഫലാസിഫയും അല്‍ മുന്‍ഖിദു മിനല്ലലാലും മനസ്സിരുത്തി വായിച്ചാല്‍ കാര്യ-കാരണ നിര്‍ബന്ധബന്ധവാദം മുസ്‌ലിം ലോകത്തിനുണ്ടാക്കിയ നഷ്ടം എത്ര ഭീകരമാണെന്ന് പരോക്ഷമായി മനസ്സിലാക്കാം. കോര്‍ദോവയും അലക്‌സാണ്ട്രിയയുമൊക്കെ ഉണ്ടാക്കുന്ന വേപുഥുവിനേക്കാള്‍, ഇസ്‌ലാമിന്റെ ആത്മാശം ചോര്‍ന്ന നഷ്ടബോധം അവിടെയുണരും. സബബും മുസബ്ബബും അഥവാ കാരണവും കാര്യവും തമ്മില്‍ അവിഭജിതമായ ബന്ധമില്ല, മറിച്ച്, അനുഭവപരമായ ഒരു തുടര്‍ച്ച മാത്രമാണുള്ളത്, അതേയുള്ളൂ എന്നാണ് ഇമാമും മറ്റു അശ്അരീ പണ്ഡിതന്മാരും സ്ഥാപിച്ചത്. തീയില്‍ വീണ പട്ട് കരിയുന്നത്, തീക്ക് കരിക്കാനുള്ള ശക്തി സ്വയം ഉള്ളത് കൊണ്ടാണോ അല്ലേ എന്ന ചര്‍ച്ചയില്‍ ഇമാം അക്കാര്യം വിശദീകരിച്ചു പറയുന്നുണ്ട്. തീയും പട്ടും കരിയലും മൂന്നും മൂന്നു കാര്യമാണ്. പരസ്പരം ബന്ധമില്ല. തീയില്‍ വീണതു കൊണ്ട് പട്ട് കരിയല്‍ നിര്‍ബന്ധമില്ല. മറിച്ച്, അഗ്‌നിക്ക് പട്ട് കരിയാനുള്ള ഹേതുത്വം ബാഹ്യലോകത്ത് നിന്നും ലഭിക്കുന്നതാണ്, ആ ഹേതുത്വം തീക്കകത്ത് ആദ്യമേയില്ല. ആ ബാഹ്യനിയന്താവ് കാര്യകാരണങ്ങളെ സംവിധാനിക്കുന്ന അല്ലാഹുവാണ്, ഇതാണ് ശരിയായ ഇസ്‌ലാമിക വിശ്വാസം. അല്ലാഹു ഹേതുത്വം അതത് സമയം നല്‍കുന്നില്ലെങ്കില്‍ തീ കരിക്കില്ല, വെള്ളം നനക്കില്ല, കാത് കേള്‍ക്കില്ല, കണ്ണ് കാണില്ല. അഗ്‌നിപതനം സംഭവിച്ച പ്രവാചകന്റെ രോമം പോലും കരിയാതിരിക്കാന്‍ കാരണം അല്ലാഹു ആ ഹേതുത്വം നല്‍കാതിരുന്നതാണ്. എന്നാല്‍, കൊസാലിറ്റി എന്ന അനുഭവത്തെ ഇസ്‌ലാം നിഷേധിക്കുന്നില്ല. പാത്രം പൊട്ടിച്ചപ്പോള്‍, ബലസമ്മര്‍ദ്ധമുണ്ടായപ്പോള്‍ പൊട്ടി എന്നത് അനുഭവമാണ്. പക്ഷേ, കാരണം കേവലം ബലസമ്മര്‍ദ്ധമല്ല. ഈ വസ്തുതയെ ‘ആദത്’ എന്നാണ് അശ്അരിയ്യത് വിശേഷിപ്പിക്കുന്നത്. പതിവ് എന്നാണതിനര്‍ഥം. പക്ഷേ, പതിവ് പതിവാകണമെന്നില്ല, ഖാരിഖുല്‍ ആദത്-അഥവാ മിറാക്കിള്‍ ഉണ്ട് എന്നത് തീര്‍ച്ചയാണ്. ഓരോ വസ്തുവിലും അതിനറിയപ്പെട്ട ശക്തി സ്വയം ഉണ്ട് എന്നത് നിരീശ്വരത്വവും അല്ലാഹുവാല്‍ ആദ്യമേ നിക്ഷേപിതമാണെന്ന ധാരണ ഇഅ്തിസാലിസവുമാണ്. ആദ്യമേ നിക്ഷേപിതമല്ല ഒരു കഴിവും. കണ്ണില്‍ കാഴ്ച്ചയില്ല, കാതില്‍ കേള്‍വി ഇല്ല, തലച്ചോറില്‍ അവ വകതിരിക്കുന്ന സിദ്ധിയില്ല-മറിച്ച് ഓരോ നിമിഷാംശത്തിലും അവ അല്ലാഹു അവിടെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അതാണ് അഹ്‌ലുസ്സുന്ന വീക്ഷണം. ഈ വാദത്തിനാണ് തിയോളജിയില്‍ ഒക്കേഷണലിസം എന്നു പറയുന്നത്.
അപ്പോള്‍ കണ്ണു മുഖേന കാഴ്ച പ്രവര്‍ത്തിക്കുന്നു. കാതു മുഖേന കേള്‍വി സാര്‍ഥകമാവുന്നു. ആ ശക്തി അതത് സമയം അല്ലാഹുവിനു കുറക്കാം, കൂട്ടാം.
മദീനയിലെ മിമ്പറില്‍ പ്രസംഗിക്കവേ, രണ്ടാം ഖലീഫ ഉമര്‍ (റ) പേര്‍ഷ്യയിലെ നഹാവന്ദിലുള്ള തന്റെ സൈന്യത്തെ നിയന്ത്രിച്ചത്, ഭൂമിയിലെ അന്നേരം അല്ലാഹു ഉമറിന്റെ (റ) കണ്ണിലേക്ക് അസാധാരണമായ കാഴ്ച ശക്തി ഒഴുക്കിയത് കൊണ്ടാണ്. ഖലീഫക്കതപ്പോള്‍ ഭൗതികമായി, കാഴ്ചക്കാര്‍ക്ക് അഭൗതികവും.
കാര്യ-കാരണബന്ധം അപ്പോള്‍ മറ്റൊരു വിതാനം പ്രാപിച്ചു. ഇതാണ് വാസ്തവം. കൊസാലിറ്റി പൂജകരാണ് തങ്ങളെന്നറിയാതെ, കാര്യ-കാരണബന്ധം സമ്മതിക്കാത്തതിനാല്‍ ഇസ്തിഗാസ അന്ധവിശ്വാസമാണ് എന്നു പറയുന്നവരുടെ അവസ്ഥ ആലോചിച്ചു നോക്കൂ.
കൊസാലിറ്റി അനിവാര്യബന്ധമല്ലെന്നും അതു കേവലം കസ്റ്റം അഥവാ നടപ്പ് മാത്രമാണെന്നും ചില ഭൗതികവാദികള്‍ക്ക് തന്നെ അഭിപ്രായമുണ്ട്. ഡേവിഡ് ഹ്യൂമിന്റെ തിരുത്തല്‍ വാദങ്ങള്‍ കൊസാലിറ്റിയെ നിര്‍വീര്യമാക്കുന്നതാണ്. ആ കൊസാലിറ്റി ബന്ധം മാനസികമായ തോന്നല്‍ മാത്രമാണ്-ക്ലാസിക്കല്‍ കണ്ടീഷനിംഗ്-എന്ന വിശദീകരണം പോലും യൂറോപ്പില്‍ തന്നെ പിന്നീടുണ്ടായി. പ്രാപഞ്ചികതയുടെ പിറകില്‍ ദൈവം എന്ന ഏക ഘടകമാണെന്നു പറയുന്ന ഒക്കേഷണലിസം സത്യത്തില്‍ മുസ്‌ലിം വ്യവഹാരപദമല്ല. ജ്ഞാനോദയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ സാക്ഷാല്‍ റെനെ ദെക്കാര്‍തിന്റെ അരുമശിഷ്യന്‍ കൂടിയായിരുന്ന നിക്കോളസ് മാല്‍ബ്രാഞ്ചിയാണ്. ഒട്ടനവധി കള്‍ട്ടീഷ്യന്‍ ഫിലോസഫേഴ്‌സ് ആ വാദം പിന്താങ്ങി. ഒക്കേഷണല്‍ കോസ് എന്ന വിഖ്യാദപദപ്രയോഗം നടത്തിയ ലാ ഫോര്‍ജ് കൂട്ടത്തില്‍ കൂടുതല്‍ ചരിത്രപരമായി ശ്രദ്ധേയനായി.


എട്ട്
ഇതൊക്കെയാണെങ്കിലും, നേരിട്ട് അല്ലാഹുവിനോടു പറഞ്ഞാല്‍ മതിയല്ലോ, പിന്നെന്തിനാണ് ഇസ്തിഗാസ എന്ന ശങ്കയെ ഈ ശീര്‍ഷകത്തിനു ചുവട്ടില്‍ നിന്നുകൊണ്ട് വിശദീകരിക്കുന്നില്ല. ആത്മീയസരണിയിലെ അഭിജ്ഞരുടെ, പരിണിതപ്രജ്ഞരുടെ രീതിയാണ് ഇസ്തിഗാസ, പൊതുജന രീതിയല്ല. പക്ഷേ, ആ രീതി ബഹുദൈവവിശ്വാസമാണെന്ന ആരോപണത്തെ താത്വികമായി വിശദീകരിക്കല്‍ മാത്രമാണുദ്ദേശ്യം. സൂക്ഷ്മതക്കു രണ്ടു പുറങ്ങളുണ്ട്. ഹറാം കലരുമോ എന്നു കരുതി ഹലാല്‍ വര്‍ജിച്ച പുണ്യനബി (സ്വ) യെ തിരുത്താനായി അവതരിച്ച അധ്യായം തന്നെയുണ്ട് ഖുര്‍ആനില്‍, സൂറ: തഹ്‌രീം. വാസ്തവ വിരുദ്ധമായ പ്രചരണം വഴിയുണ്ടാവുന്ന ഭീതി ഇസ്‌ലാം ഗൗനിക്കുന്നില്ല. അല്ലാഹുവിന്റെ ഏകത്വത്തെ അവമതിക്കലാണ് ഇസ്തിഗാസ എന്ന പ്രശ്‌നവും പ്രധാനപ്പെട്ടതാണ്. മക്കാമുശ്‌രികുകള്‍ അല്ലാഹുവിനോട് പങ്കാളികളാക്കിയ ദൈവങ്ങള്‍ക്ക് സ്വയം പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ശിപാര്‍ശക്ക് അധികാരമുണ്ടായിരുന്നു. അതും ഇസ്തിഗാസയും ഒന്നാണെന്ന ആരോപണം തൗഹീദിന് വിരുദ്ധമാണ്. മാത്രമല്ല, അല്ലാഹു കേവലം ഇടയാളന്മാരെ നിര്‍ത്തലല്ല ഇസ്‌ലാമികമായി പ്രശ്‌നം, പ്രത്യുത അല്ലാഹു പവിത്രമാക്കാത്തതിനെ വസീലയാക്കലാണ്. ഇസാഫിനെയും നാഇലയെയും തളളിയ ഇസ്‌ലാം മഖാമു ഇബ്‌റാഹീമും ഹജറുല്‍ അസ്‌വദും പുണ്യകരമായി നില നിര്‍ത്തി. അടിമയുടെ, ജനങ്ങളുടെ ഫാനിസമല്ല, ഹിതമല്ല, അല്ലാഹുവിന്റെ നിയമമാണ് ആധാരം എന്നതാണ് ആധാരം. അല്ലാഹു നല്‍കുന ശക്തിയാണെന്ന് കരുതി സായിഭാബയോട് ഇസ്തിഗാസ ചെയ്യാമോ എന്ന അഖിലേന്ത്യാ ചോദ്യങ്ങള്‍ അജ്ഞത മാത്രമാണ്. സായിഭാബക്ക് അല്ലാഹുവിന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നില്ല എന്നതിന് പുറമെയാണത്. മാത്രമല്ല, മക്കാ മുശ്‌രിക് വിശ്വസിച്ചിരുന്നത് മുഹമ്മദ് നബി (സ്വ) പരിചയപ്പെടുത്തിയ അല്ലാഹുവിനെയല്ല. രിസാലതിലൂടെ തൗഹീദിലെത്തലാണ് ഇസ്‌ലാം.
പുണ്യ റസൂല്‍ (സ്വ) യാണ് ആധാരങ്ങള്‍ മൊഴിഞ്ഞ അധരം-സ്വല്ലല്ലാഹു അലൈഹി വ സല്ലം.

ശുഐബുല്‍ ഹൈതമി