Politics · Lead
schedule
18 Nov 2026
പി.എ സ്വാദിഖ് ഫൈസി
ഹിന്ദുത്വം: ശ്രീരാമനിൽ നിന്ന് ശ്രീകൃഷ്ണനിലേക്ക്
ഒരു രാജ്യത്തിന്റെ പുരോഗതി അളക്കേണ്ടത് എത്ര ക്ഷേത്രങ്ങൾ നിർമിച്ചു, എത്ര പള്ളികൾ വിവാദത്തിലാക്കി എന്നതുകൊണ്ടല്ല. എത്ര കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിച്ചു, എത്ര കുടുംബങ്ങൾക്ക് സുരക്ഷിതമായ ജീവിതം ഉറപ്പായി, എത്ര യുവാക്കൾക്ക് തൊഴിൽ ലഭിച്ചു, എത്ര മനുഷ്യർക്ക് നീതിയും സമാധാനവും ലഭിച്ചു എന്നതുകൊണ്ടാണ്. മതപരമായ വൈകാരികതയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവർ ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.