ഇടത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് എന്താണ് പണി?

952

അമേരിക്കന്‍ ഫെമിനിസ്റ്റ് കെയ്റ്റ് മില്ലറ്റിന്റെ Sexual politics എന്ന രചന 1970-ല്‍ പുറത്തിറങ്ങിയതിനു ശേഷമാണ് ലൈംഗിക രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ ലോകരാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചയാവുന്നത്. ആണധികാര ലോകഘടനയെ എതിര്‍ത്ത് ലിംഗസമത്വമുറപ്പിക്കാനുള്ള രാഷ്ടീയായുധം സാമ്പത്തിക, സാംസ്‌കാരിക ഉപകരണങ്ങളല്ല. മറിച്ച്, ശാരീരികതയുടെ സാധ്യതകള്‍ തന്നെയാണെന്ന അതുവരെ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയൊരു വീക്ഷണത്തിന് പടിഞ്ഞാറന്‍ ലോകത്ത് വമ്പന്‍ സ്വീകാര്യത തന്നെ ലഭിച്ചു.
പ്രണയത്തിന് ലിംഗഭേദമില്ലെന്ന തലക്കെട്ടോടെ കേരളത്തിലെ കാമ്പസുകളില്‍ എസ്.എഫ്.ഐ നടത്തുന്ന ലൈംഗിക രാഷ്ട്രീയം വരെ എത്തി നില്‍ക്കുന്നു ആ ചിന്താഗതിയുടെ സ്വാധീനം. ‘ലോകം ഉറങ്ങുകയായിരുന്നു, കേറ്റ് മില്ലറ്റ് അതിനെ ഉണര്‍ത്തി’ എന്നാണ് പ്രസ്തുത കൃതിയെ കുറിച്ച് വാഴ്ത്തപ്പെട്ടത്. കേറ്റ് മില്ലറ്റ് അതില്‍ കുറിച്ചു, ‘ആണ്, പെണ്ണ് എന്ന ശാരീരിക വ്യത്യാസം മാത്രമാണ് ‘സെക്‌സ്’ എന്നതുകൊï് വിവക്ഷിക്കപ്പെടുന്നത്. പെരുമാറ്റം, വികാരങ്ങള്‍, ചിന്തകള്‍, ഭ്രമകല്‍പനകള്‍ ഇവയിലെ ആണ്‍-പെണ്‍ വ്യത്യാസങ്ങളെ സൂചിപ്പിക്കുന്നതാണ് ‘ജെന്റര്‍’ എന്ന പദം. ചെറുപ്പത്തില്‍ കുട്ടികളെ ലാളിക്കുന്നതില്‍ തന്നെ ആണ്‍-പെണ്‍ ഭേദം തുടങ്ങുന്നു. ഓരോ ജെന്‍ഡറിനും ആവശ്യമുള്ളതെന്ന് സമൂഹത്തിനു തോന്നുന്നത് അവരെ പഠിപ്പിക്കുന്നു. അങ്ങനെ ആണും പെണ്ണും ജനനശേഷം ആര്‍ജിക്കുന്നതാണ് അധീശത്വപൂര്‍വമായ ‘ആണത്തവും’ (masculine) വിധേയത്വത്തോടുകൂടിയ ‘പെണ്ണത്തവും'(feminine). ഇവിടെ ശരീരശക്തി അപ്രസക്തമാണ്.
സാമൂഹ്യശാസ്ത്രപരമായി പാട്രിയാര്‍ക്കിയുടെ ഏറ്റവും പ്രധാന സ്ഥാപനം കുടുംബമാണ്. പാട്രിയാര്‍ക്കിയുടെ ദര്‍പ്പണവും സമൂഹത്തെ വ്യക്തിയുമായി ബന്ധിപ്പിക്കുന്ന ഉപകരണവുമാണ് അത്. പാട്രിയാര്‍ക്കി എന്ന സമ്പൂര്‍ണ സ്ഥാപനത്തിലെ ഒരു പാട്രിയാര്‍ക്കല്‍ ഏകകം. പാട്രിയാര്‍ക്കിയുടെ പൊതുനിയമങ്ങളോട് കൂറ് പുലര്‍ത്താന്‍ കുടുംബം സ്വന്തം അംഗങ്ങളെ സജ്ജരാക്കുന്നു. ഒപ്പം പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ ഒരു ഏജന്റായി പ്രവര്‍ത്തിച്ച് കുടുംബനാഥനിലൂടെ കുടുംബാംഗങ്ങളെ ഭരിക്കാന്‍ അത് ഭരണകൂടത്തെ സഹായിക്കുന്നു. ‘അച്ഛന്റെ അധികാരം'(ptaria protestas) എന്ന റോമന്‍ നിയമസങ്കല്‍പത്തിലാണ് പാട്രിയാര്‍ക്കല്‍ കുടുംബത്തിന്റെ വേരുകള്‍ സ്ഥിതിചെയ്യുന്നത്.
നേരെചൊവ്വേ പറഞ്ഞാല്‍, നിലനില്‍ക്കുന്ന സാമൂഹിക ഘടനക്കെതിരായ ലൈംഗിക കലാപാഹ്വാനങ്ങളായിരുന്നു പിന്നീട് യൂറോപ്പ്, പ്രത്യേകിച്ച് സ്‌കാന്റിനേവിയന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടന്നത്. സത്യാനന്തരകാല സാമൂഹിക ഘടനയും വിവരസാങ്കേതിക വിപ്ലവങ്ങള്‍ വഴി ആര്‍ജിച്ച ദൃശ്യതയും വഴി അമേരിക്ക, കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയയിടങ്ങളിലേക്ക് ആ ആശയം പടര്‍ന്നു.
പ്രകൃതിവിഭവങ്ങളുടെ ചൂഷണങ്ങളേക്കാള്‍ ലാഭകരമായ വ്യാപാരമായി ലൈംഗികതയെ പുന:ക്രമീകരിക്കാനുള്ള ശ്രമങ്ങളായി ജെന്‍ഡര്‍ രാഷ്ട്രീയത്തിന് പിന്നീട് ഗതിമാറ്റം സംഭവിച്ചു. ലൈംഗികതയെ ജൈവികമായ ഉപാപജയ പ്രക്രിയ എന്നതിലുപരി, അതിന്റെ വിനോദ,വ്യവസായ സാധ്യതയെ സൈദ്ധാന്തികമായി അവതരിപ്പിക്കപ്പെട്ടു. 1990-കളില്‍ പുറത്തുവന്ന ക്വിയര്‍ തിയറി പിന്നീട് ജനാധിപത്യ സംവിധാനങ്ങളെ ആധുനികം/അനാധുനികം എന്ന് രïാക്കാന്‍ മാത്രമുള്ള ശക്തിയാര്‍ജിച്ചു. വളരെ പ്രകൃതിവിരുദ്ധമായ സിദ്ധാന്തമായിരുന്നു അത്.
ലിംഗവും (biological sex) ലൈംഗികതയും (sexualtiy‑) തമ്മില്‍ പ്രകൃതിപരമായ ബന്ധങ്ങളൊന്നുമില്ലെന്നും ഓരോരുത്തരുടെയും ലൈംഗികത തീരുമാനിക്കുന്നത് വൈയക്തികമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സമര്‍ഥിക്കുന്ന 1990-കളില്‍ നിലവില്‍ വന്ന സിദ്ധാന്തമാണ് ക്വിയര്‍ തിയറി. മഴവില്ലിലെ വര്‍ണരാജി പോലെ വ്യത്യസ്തമായ അഭിനിവേശങ്ങളുള്‍ക്കൊള്ളുന്ന വലിയൊരു ജാലികയാണ് ലൈംഗികത എന്നവര്‍ സിദ്ധാന്തിക്കുന്നു. അതനുസരിച്ച്, ഓരോരുത്തരുടെയും ലൈംഗികതയെന്താണെന്ന് തീരുമാനിക്കപ്പെടുന്നത് ജീവശാസ്ത്രപരമായ ലിംഗം, ലൈംഗിക സ്വത്വം (gender identtiy)‑, ലൈംഗികപ്രകടനം(gender expression), ലൈംഗികാഭിനിവേശം (sexual orientation) എന്നീ നാലു കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. പുരുഷന്‍, സ്ത്രീ, ഉഭയലിംഗി (intersex) എന്നിവയാണ് ജീവശാസ്ത്രപരമായി വേര്‍തിരിക്കാന്‍ കഴിയുന്ന ലിംഗങ്ങള്‍. ചിലര്‍ തെറ്റിദ്ധരിച്ചതു പോലെ, മൂന്നാം ലിംഗക്കാരായി അറിയപ്പെടുന്ന intersex വിഭാഗമേയല്ല Transgender സമൂഹം. ഒന്നാമത്തേത് ജൈവികവും രïാമത്തേത് കൃത്രിമവുമാണ്. ജൈവിക ലിംഗവും ലൈംഗികതയും ഒന്ന് തന്നെയാണെങ്കില്‍ അവരെ സിസ്‌ജെന്‍ഡര്‍ (cisgender‑) എന്നും അല്ലെങ്കില്‍ അവരെ ട്രാന്‍സ്‌ജെന്‍ഡര്‍ (transgender) എന്നും വിളിക്കുന്നു. പുരുഷത്വം (musculintiy‑)‑, സ്ത്രീത്വം (femintiy) ദ്വിലിംഗത്വം (androgynous) എന്നിവയാണ് ലൈംഗിക പ്രകടനങ്ങള്‍. പുരുഷശരീരത്തില്‍ സ്‌ത്രൈണ ഭാവങ്ങളുïാവുന്നതും തിരിച്ചും ദ്വിലിംഗത്വമായാണ് പരിഗണിക്കപ്പെടുക. ഒരാള്‍ക്ക് ആരോടാണോ അഭിനിവേശം തോന്നുന്നത് അതിന്റെ അടിസ്ഥാനത്തിലാണ് അയാളുടെ ലൈംഗികാഭിനിവേശം തീരുമാനിക്കപ്പെടുക. ജീവശാസ്ത്രപരമായ ലിംഗവും ലൈംഗികാഭിനിവേശവും ഒന്ന് തന്നെയാണെങ്കില്‍ അയാള്‍ എതിര്‍വര്‍ഗ പ്രണയിയും (heterosexual) രïാണെങ്കില്‍ അയാള്‍ സ്വവര്‍ഗ പ്രണയിയും (homosexual) ആണ്. ലൈംഗികാഭിനിവേശത്തിന്റെ വര്‍ണരാജിയിലെ രï് അറ്റത്താണ് എതിര്‍വര്‍ഗ പ്രണയിയും സ്വവര്‍ഗപ്രണയിയുമുള്ളത്. നടുവിലായി ദ്വിവര്‍ഗപ്രണയി (bisexual) യുï്.
അതനുസരിച്ച്, ഋതുമതിത്വം പ്രാപിക്കുന്ന ഒരാള്‍ തന്റെ ലൈംഗികമായ മനോനിലയനുസരിച്ച് ഇഷ്ടമുള്ള ലിംഗത്തിലേക്ക് മാറുകയാണ് ചെയ്യുക. അതൊരുപക്ഷേ, ഉടലിനെ തന്നെ ഉടച്ച് കളഞ്ഞോ വേഷഭേദം വരുത്തിയോ അല്ലാതെയോ ആവാം. ഇങ്ങനെയുള്ളവരെയാണ് Transgenders എന്ന് വിളിക്കുന്നത്. ആഘട്ടമെത്തുന്നതു വരെ ഒരുകുട്ടിയും പ്രകൃതിപരമായി ആണോ പെണ്ണോ അല്ലെന്ന, ചിലപടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ അനുശീലിക്കാന്‍ ശ്രമിച്ച് കുത്ത്പാളയെടുത്ത, വ്യവസ്ഥാപിത കുടുംബ,സാമൂഹിക,രാഷ്ട്ര നിര്‍വഹണങ്ങള്‍ വരെ താളഭംഗപ്പെടുന്ന സാമൂഹിക രാസബോംബായിരുന്നു ഇതേ രാഷ്ട്രീയ ഏജന്‍സികള്‍ കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ന്യൂട്രല്‍-ജെന്‍ട്രല്‍ ആശയങ്ങള്‍. അത് ചിലയിടങ്ങളില്‍ ഭാഷയിലെ സര്‍വനാമങ്ങള്‍ മുതല്‍ ശൗച്യാലയങ്ങള്‍ വരെ ന്യൂട്രലാക്കി പരാജയപ്പെട്ടതാണ്. ആ വഴിയിലാണ് ഇവിടെ പള്ളിക്കൂടത്തിലെ വസ്ത്രത്തില്‍ തുടങ്ങിയത്. പിന്നീട് ഭരണനിര്‍വഹണ കാര്യാലയങ്ങളിലും കലാലയങ്ങളിലും സ്ത്രീകളെ വേറിട്ട് നിര്‍ത്തുന്ന പദാവലികള്‍ വേïെന്ന കാഴ്ച്ചപ്പാട് അവതരിപ്പിക്കപ്പെട്ടു. അതിന്റെ ചുറ്റുവട്ടച്ചര്‍ച്ചകള്‍ നടന്നു കൊïിരിക്കുമ്പോള്‍ തന്നെയാണ് കാമ്പസുകളില്‍ ലിംഗാധീത പ്രണയസങ്കല്‍പത്തിന് വേïി കൊടികളുയരുന്നത്.
ഇത്തരം പുതിയ പ്രവണതകളെ ലിബറലിസത്തിന്റെ നിര്‍മിതികളെന്ന് പറഞ്ഞ് മാറ്റിനിര്‍ത്താന്‍ കഴിയാത്തത്രയും ലോകജനാധിപത്യക്രമം ലിബറല്‍വത്കരിക്കപ്പെട്ടിരിക്കുന്നു. സാമ്പത്തിക, ആത്മീയ രംഗങ്ങളിലെ ചൂഷണങ്ങള്‍ക്കെതിരെ രൂപംകൊï യൂറോപ്യന്‍ ക്ലാസിക്കല്‍ ലിബറലിസം അതിന്റെ ഉപജ്ഞാതാവ് ജോണ്‍ലോക്ക് പോലും സങ്കല്‍പിക്കാത്തത്രയും വഴിമാറിപ്പോയ നിയോലിബറലിസം അതിന്റെ നേര്‍വിപരീതമായ കമ്മ്യൂണിസത്തെ മുച്ചൂടും വിഴുങ്ങിയതിന്റെ ഉദാഹരമാണ് വലതുപക്ഷ മുതലാളിത്വത്തിന്റെ സൃഷ്ടിയായ നിയോലിബറലിസത്തില്‍ ആത്മവിസ്മൃതി പൂï ഇക്കാണുന്ന ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍. നിയോ ലിബറലിസം മുന്നോട്ട് വെക്കുന്നത് വ്യക്തിസ്വാതന്ത്ര്യവാദമാണ്. സ്വതന്ത്രചിന്തയുടെ രാഷ്ട്രീയമാണത്. സാമൂഹികവും അധികാരപരവുമായ സ്ഥാപനങ്ങള്‍ക്കോ മനുഷ്യാധീതമായ കാഴ്ച്ചപ്പാടുകള്‍ക്കോ ഏതൊരുവ്യക്തിയുടെയും കര്‍മാധര്‍മങ്ങളുടെ ധാര്‍മികത നിര്‍വചിക്കാനോ അവയെ മൂല്യനിര്‍ണയം നടത്താനോ അര്‍ഹതയില്ല എന്ന സാക്ഷാല്‍ അരാഷ്ട്രീയവാദമാണാ രാഷ്ടീയം.
ഇസ്‌ലാമടക്കമുള്ള മതങ്ങള്‍ക്കെതിരായതിനാല്‍ പ്രകോപന രാഷ്ട്രീയത്തിന്റെ വരട്ടുചൊറി ബാധിച്ച ഇത്തരം വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ പാഷാണമെടുത്ത് പലഹാരമാക്കി നുണയുമ്പോള്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. കാരണം, വ്യക്തിനിഷ്ഠമായ അധികാരത്തെയും ധര്‍മവചനങ്ങളെയും സ്വകാര്യസ്വാതന്ത്ര്യങ്ങളെയും വകവെച്ച് കൊടുക്കാത്ത, അധികാരം സ്റ്റേറ്റില്‍ നിക്ഷിപ്തമായ രാഷ്ട്രീയ ഘടനയാണ് കമ്മ്യൂണിസം. വേരുകളില്‍ നിന്നടര്‍ന്ന് മറ്റൊരു കാടായി മാറിയ പുതിയ കുട്ടികള്‍ ഇവിടെ വ്യക്തിസ്വാതന്ത്രത്തിനു വേïി മുറവിളി കൂട്ടുമ്പോള്‍ കമ്മ്യൂണിസ്റ്റ് ചൈനയില്‍ ക്രിസ്മസ് നിരോധിക്കപ്പെട്ട ബഹളമായിരുന്നു. അതിനപ്പുറത്ത് ഉത്തര കൊറിയയില്‍ പത്ത്ദിവസം മനുഷ്യര്‍ക്ക് ചിരിക്കാന്‍ പോലും അവകാശമുïായിരുന്നില്ല.
ക്യാപിറ്റല്‍ ലിബറലിസം കൊല്ലുംമുമ്പ് ഇടത് വിദ്യാര്‍ഥിത്വം ചത്തുപോയി എന്ന് പറയുന്നതാവും ഉചിതം. ക്വിയര്‍ അഭിവാജ്ഞ ഉള്ളവരെ ജനാധിപത്യപരമായി ഉള്‍ക്കൊള്ളുന്നതിനോ അവരര്‍ഹിക്കുന്ന മാനുഷികയിടം വകവെച്ചുകൊടുക്കുന്നതിനോ ആരും എതിരല്ല. അത്തരം മനോഘടന കൃത്രിമമോ അടിച്ചേല്‍പ്പിക്കപ്പെടുന്നതോ ആണെന്ന മറുവാദമാണ് ശാസ്ത്രീയമായി പ്രബലം. ഇത്തരം മാംസനിബദ്ധ രാഷ്ട്രീയവും കാമോക്‌സൈഡ് വിപ്ലവങ്ങളും തങ്ങള്‍ക്ക് എതിരായതിനാലല്ല സാമാന്യ മുസ്‌ലിംകള്‍ അതിനെ എതിര്‍ക്കുന്നത്. മുസ്‌ലിംകളാണ് തങ്ങളെ ഇക്കാര്യത്തില്‍ വല്ലാതെയെതിര്‍ക്കുന്നത് എന്ന പരിഭവം എസ്.എഫ്.ഐ അടക്കം പങ്കുവെക്കുന്നുï്. മനുഷ്യന്റെ മൂര്‍ത്തിക്ക് മുകളിലേക്കും കാലിനടിയിലേക്കും എത്രയോ നീളുന്ന മാനവ വീക്ഷണങ്ങളുï്. എന്നാല്‍, കഴുത്തിനും ഊരക്കുമിടയില്‍ തുടങ്ങിയൊടുങ്ങുന്ന വ്യക്തിവാദ രാഷ്ട്രീയത്തിന് സംവാദാത്മകത നഷ്ടപ്പെട്ടിരിക്കുന്നു.
രാഷ്ട്രീയ ദിശാബോധമുള്ള ഇടതുപക്ഷ വിദ്യാര്‍ഥിത്വത്തെ ഇന്ത്യ എന്ന ആധുനിക യാഥാര്‍ഥ്യം തേടുന്നു. നിര്‍മാണാത്മമായി മാറേï കാമ്പസുകളുടെ പ്രതിസ്വരങ്ങളില്‍ ലൈംഗികത കലര്‍ത്തുന്നതാണ് ഇന്ന് കാണുന്നത്. ജനനേന്ദ്രിയം കാണിച്ച് നടക്കുന്ന മദ്യപന്മാരെ പോലും പോലീസ് പൊക്കുന്ന നാട്ടില്‍ ജനനേന്ദ്രിയങ്ങളുടെ കലാപ്രദര്‍ശനം വിപ്ലവമാവുന്നതിന്റെ പേര് വിപ്ലവം എന്നാക്കാം. പക്ഷേ, കേവലം ലൈംഗിക വിപ്ലവം മാത്രം.

ശുഐബുല്‍ ഹൈതമി