ഖുര്‍ആനില്‍ അമേരിക്ക വരാത്തതും പ്രവാചകന്‍ യൂറോപ്യനാവാതിരുന്നതും ശരിയാണ്‌

2237

ശുഐബുല്‍ ഹൈതമി

എന്തുകൊണ്ട് മുഹമ്മദ് നബി (സ്വ)അറേബിയില്‍ നിയുക്തനായി, യൂറോപ്പിലോ അമേരിക്കയിലോ നിയുക്തനായില്ല, മാനവരാശിക്കഖിലം മാര്‍ഗദര്‍ശനമാണെന്ന നിലയില്‍ പരികല്‍പ്പിക്കപ്പെടുന്ന ഗ്രന്ഥത്തില്‍ ആധുനിക ലോക ക്രമത്തെ നിയന്ത്രിക്കുകയോ നിര്‍ണായകയിടമാവുകയോ ചെയ്യുന്ന അമേരിക്ക,ചൈന തുടങ്ങിയ പ്രദേശങ്ങളെ സംബന്ധിച്ച് എന്തുകൊണ്ട് പരാമര്‍ശങ്ങളില്ലാതായി ?. ബൗദ്ധിക സമ്പൂര്‍ണതയുടെ ഇസ്‌ലാം മതം ചര്‍ച്ചചെയ്യുമ്പോള്‍ ആദ്യം വരുന്ന സന്ദേഹങ്ങളാണിത്. രിസാലതിന്റെ ആന്ത്രോപ്പോളജിയും ഖുര്‍ആനിലെ ജിയോഗ്രഫിയുമാണ് സന്ദേഹിതം. വിവിധ മാനങ്ങളില്‍ നിന്നുകൊണ്ട് ആദ്യം ഒന്നാമത്തെ ചോദ്യത്തെ വിശകലനം ചെയ്യാം.
തിയോളജിക്കല്‍ ലോജിക്ക് അനുസരിച്ച് ആദ്യം പറയാം. ഒന്ന്: അല്ലാഹുവിന് ആരെയും എവിടേയും നിയോഗിക്കാം. അത് മനുഷ്യരുടെ യുക്തിവിചാരത്തില്‍ ന്യായമായാല്‍ മാത്രമേ ഉത്തമമാവുകയുള്ളൂ എന്ന ധാരണ ശരിയല്ല. മനുഷ്യ യുക്തി രൂപപ്പെടുന്നത് അവന്റെ അറിവും അനുഭവവും ഭാവനയും കൂട്ടിച്ചേരുമ്പോഴാണ്. അവ ഭൗതികമായിത്തന്നെ പരിമിതമാണ്.
ഒരു മനുഷ്യന്റെ യുക്തിന്യായം അപരന് അയുക്തികം ആവാം. മാത്രമല്ല, യുക്തിഭദ്രമല്ല എന്ന് മനുഷ്യരില്‍ ചിലര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അല്ലാഹുവിന് സ്വാതന്ത്ര്യമില്ല/മനുഷ്യര്‍ക്ക് ശരിയാണെന്നത് ചെയ്യാന്‍ അല്ലാഹുവിന് ബാധ്യതയുണ്ട് എന്ന സങ്കല്‍പ്പം-ദൈവവിശ്വാസത്തിന്റെ പൊതുനിര്‍വചനത്തിനു തന്നെ എതിരാണ്. മനുഷ്യന്റെ യുക്തിയും അത് പ്രാവര്‍ത്തികമാവുന്ന രാസത്വരഗങ്ങള്‍ പോലും അല്ലാഹുവിന്റെ സൃഷ്ടിയാണ്.
രണ്ട്: ആ ചോദ്യം യുക്തിപരമായി ബാലിശവുമാണ്. കാരണം, അല്ലാഹു എന്തുകൊണ്ട് അന്ത്യപ്രവാചകനെ അറേബ്യയില്‍ നിയോഗിച്ചു എന്ന സന്ദേഹം വൈചാരികമായി അപൂര്‍ണമാണ്. ബില്യണ്‍ കണക്കിന് നക്ഷത്രങ്ങളുള്ള ഗ്യാലക്‌സിയില്‍ നിന്നും അല്ലാഹു മനുഷ്യവാസത്തിനു വേണ്ടി എന്തുകൊണ്ട് ഭൂമിയെ തെരഞ്ഞെടുത്തു, ഭൂമിയേക്കാള്‍ വലിയ/ ചെറിയ മറ്റേതെങ്കിലും ഗ്രഹത്തെ തെരഞ്ഞെടുക്കാമായിരുന്നില്ലേ? എന്നുതന്നെ ചിന്തിക്കാമായിരുന്നല്ലോ. അങ്ങനയെല്ലെങ്കില്‍, പ്രവാചകന്മാര്‍ക്ക് അഭിമുഖീകരിക്കാനുള്ള ജനപഥങ്ങളെ എല്ലാ ഗ്രഹങ്ങളിലുമായി സംവിധാനിക്കാമായിരുന്നില്ലേ എന്നും ചിന്തിക്കാം. ഇനി ഒരുപടി കയറിയാല്‍ വേറൊരു തലം കൂടി വരും. മനുഷ്യര്‍ ചിന്തിച്ചതു പോലെ, അല്ലാഹു മനുഷ്യവംശത്തെ അവര്‍ക്കറിയുന്ന ഗ്രഹങ്ങളിലൊക്കെ സംവിധാനിച്ചുവെന്നിരിക്കട്ടെ, അപ്പോള്‍ ഒരന്യായ വാദം വേണമെങ്കില്‍ ഉയര്‍ത്താം; എന്തുകൊണ്ട് അആഇഉ സമൂഹങ്ങളെ ജ ഗ്രഹത്തിലും ഋഎഏഒ സമൂഹങ്ങളെ ഝ ഗ്രഹത്തിലുമാക്കി; മറിച്ചുമാവാമായിരുന്നല്ലോ? ഈ ആലോചന അറ്റത്തിലെത്താതെ വട്ടംചുറ്റും. ‘ഇങ്ങനെയൊരു പ്രാപഞ്ചിക വ്യവസ്ഥയല്ലാതെ മറ്റൊരു വ്യവസ്ഥ എന്തുകൊണ്ട് ദൈവം ഉണ്ടാക്കിയില്ല?’ എന്ന ചോദ്യം വരെ അത് നീളും. തിരിച്ചു പറഞ്ഞാല്‍, ആ ചോദ്യത്തില്‍ നിന്നാണ് മറ്റെല്ലാ അന്യായവാദങ്ങളും ചോദ്യങ്ങളും ഉണ്ടാവുന്നത് എന്നും പറയാം.
നാം തുടങ്ങിയ വിഷയം തന്നെ നോക്കൂ; ഇനിയെങ്ങാനും അല്ലാഹു അന്ത്യപ്രവാചകനെ നിയോഗിച്ചത് അക്കാലത്ത്-ഏഴാം നൂറ്റാണ്ടില്‍ അമേരിക്കയിലുണ്ടായിരുന്ന മായന്മാരില്‍ നിന്നോ ജര്‍മനിയിലോ ഇംഗ്ലണ്ടിലോ ഉണ്ടായിരുന്ന ആംഗ്ലോ-സാക്‌സണില്‍ നിന്നോ സ്‌പെയിനിലെ പാഗന്മാരില്‍ നിന്നോ ചൈനയിലെ ടൗശ/ ഠമിഴ വംശജരില്‍ നിന്നോ ഇന്ത്യയിലെ വര്‍ദ്ധനന്മാര്‍/ചാളക്യന്മാരില്‍ നിന്നോ ആയിരുന്നുവെങ്കില്‍, എന്തുകൊണ്ട് അല്ലാഹു അന്ത്യപ്രവാചകനെ, അവസാന ദൈവദൂതനെ മിഡില്‍ ഈസ്റ്റില്‍ നിന്നും നിയോഗിച്ചില്ല? എന്നു ചോദിക്കാം. ചുരുക്കിപ്പറഞ്ഞാല്‍, അനുഭവത്തില്‍ സംഭവിച്ച കാര്യത്തിന്റെ യുക്തി, നിഷേധികള്‍ പരതുന്നത് അതേ കാര്യം അതല്ലാത്ത രൂപങ്ങളില്‍/സ്ഥലങ്ങളില്‍/സമയങ്ങളില്‍ എന്തു കൊണ്ട് ഉണ്ടായില്ല എന്ന ബാലിശമായ അര്‍ഥത്തിലാണ്. അങ്ങനെയൊരു കാര്യം തന്നെ ഉണ്ടായിട്ടില്ല, അതായത് അങ്ങനെയൊരു ഉണ്മ തന്നെയില്ല എന്ന അടിസ്ഥാനമാണവര്‍ക്ക് എന്നത് മറന്നുകൊണ്ടാണ് ആ സന്ദേഹം.
ഇത്തരം ഘട്ടത്തില്‍, വിശ്വാസി മനസ്സിലാക്കേണ്ടത്, അല്ലാഹുവിന്റെ സ്വാതന്ത്ര്യത്തെ മൂല്യനിര്‍ണയം നടത്തി എത്രത്തോളം അക്കാര്യം ശരിയോടും ശരിയല്ലായ്മയോടും അടുത്തോ അകന്നോ ആണിരിക്കുന്നത് എന്ന പരിശോധന ദൈവവിശ്വാസമല്ല എന്നതാണ്. ദൈവത്തെ വിശ്വാസമില്ലാത്തത് കൊണ്ടാണല്ലോ, ദൈവം ചെയ്തത് ശരിയാണോ അല്ലേ എന്ന് പരിശോധിക്കേണ്ടി വരുന്നത്. മേല്‍പ്പറഞ്ഞത് പോലെയുള്ള ചോദ്യങ്ങളുടെ വിശ്വാസപരമായ അടിസ്ഥാന മറുപടി അതു മാത്രമാണ്. സംഭവിച്ചതായി അനുഭവിച്ച, അറിഞ്ഞ കാര്യം എന്തു കൊണ്ടാവാം അവിടെത്തന്നെ/അങ്ങനെത്തന്നെ/അപ്പോള്‍ തന്നെ ഉണ്ടായത് എന്നു വിശ്വാസിക്ക് പരിശോധിക്കാം. പക്ഷേ, അത് അല്ലാഹു ചെയ്തത് യുക്തിഭദ്രമാണോ അല്ലേ എന്ന് പരിശോധിക്കാനല്ല, മറിച്ച്, അല്ലാഹു ചെയ്ത യുക്തിഭദ്രമായ കാര്യത്തിന്റെ പൊരുള്‍ എന്തായിരിക്കും എന്ന് മനസ്സിലാക്കാനാണ്.
നിഷേധം, മുമ്പിലുള്ള ധാരണകളില്‍ നിന്നും സത്യത്തിലേക്ക് ആരോഹണം ചെയ്ത് വഴിതെറ്റലാണ്, ആരോഹണ മാധ്യമങ്ങള്‍ വ്യവസ്ഥാപിതമല്ലാത്തതു കൊണ്ടാണ് പിഴക്കുന്നത്. മറുവശത്ത്, വിശ്വാസം എന്നത് സത്യത്തില്‍ നിന്നും മുമ്പിലുള്ള ധാരണകളിലേക്കുള്ള പിഴക്കാത്ത അവരോഹണമാണ്.
നോക്കൂ, മനുഷ്യര്‍ മുഹമ്മദ് (സ്വ) പരിചയപ്പെടുത്തിയ അല്ലാഹുവിനെ വിശ്വസിക്കുകയായിരുന്നു. അല്ലാതെ, അല്ലാഹു പറഞ്ഞ മുഹമ്മദിനെ(സ്വ)വിശ്വസിക്കുകയായിരുന്നില്ല.
മനുഷ്യന്‍ ആദ്യം മനസ്സിലാക്കിയ സത്യം മുഹമ്മദ് (സ്വ) ആണ്. ആ വ്യക്തിയിലൂടെ താഴോട്ടിറങ്ങിയപ്പോഴാണ് നമ്മുടെ ചുറ്റിലും നമ്മില്‍ തന്നെയും അതു വരെ കാണാതിരുന്ന ദൈവാസ്തിക്യം നാം കാണാന്‍ തുടങ്ങിയത്. മനുഷ്യന്‍ വഹിച്ച് നടക്കുന്നത് എന്താണെന്ന് അവനെ അറിയിച്ച ഏറ്റവും മുന്തിയ മനുഷ്യന്റെ പേരാണ് മുഹമ്മദ് (സ്വ).
മൂന്ന്: ഒരു മുറിയില്‍ വിളക്ക് വക്കുകയാണെങ്കില്‍ മധ്യത്തില്‍ കൊളുത്തിയിടുമ്പോഴേ വെട്ടം സന്തുലിതമാവുകയുള്ളൂ, ഭൂമി മുറിയും ഹിജാസ് മധ്യവും മുഹമ്മദ് (സ്വ) ദീപവുമാണ്. ഇവിടെ, ഹിജാസ് മധ്യമാണ് എന്നു കേള്‍ക്കുമ്പോഴേക്ക് ഉരുണ്ട ഭൂമിയളക്കാനുള്ള കോലുമായി ചിലര്‍ ജോഗ്രഫി പറയുന്നത് അല്‍പത്തരമാണ്. ഭൂമിയുടെ മധ്യം അതിന്റെ അന്തര്‍ഭാഗത്തായിരിക്കും, കാരണം ഭൂമി വൃത്തമല്ല, ഗോളമാണ്. ഉപരിതലത്തിലെ ഏതു ബിന്ദുവിനെയും മധ്യമായി സങ്കല്‍പ്പിക്കാം. കൊളോണിയല്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലമായി നിലവില്‍ സമയനിര്‍ണയരേഖ ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലായി. ഇതിന് അപവാദമായി മക്കയെ മധ്യമാക്കി പുതിയ സമയനിര്‍ണയം ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. വേേു:െ//ലി.ാ.ംശസശുലറശമ.ീൃഴ/ംശസശ/ങലരരമബഠശാല. മറ്റൊരിടം ആധാരമാക്കിയും ചെയ്യാം. മക്ക എന്ന പോയിന്റ് മറ്റു മധ്യമ സാധു പ്രദേശങ്ങളേക്കാള്‍ മധ്യമാവാന്‍ സൗകര്യമാവുന്ന വിധം പരിചയപ്പെടുത്തുന്ന ഇസ്ലാം പക്ഷേ, ശാസ്ത്രീയ പഠനങ്ങള്‍ ഇവിടെ മന:പൂര്‍വം ഒഴിവാക്കുകയാണ്. മക്കയിലെ മതാഫ്-പ്രദിക്ഷണപഥം മൈതാനവും ചുറ്റിടം ഗ്യാലറിയുമെന്ന പോലെ ഭൂമിയെ മനസ്സിലാക്കാന്‍ സഹായിക്കുന്ന അത്തരം ലിങ്കുകള്‍ ഈ ചര്‍ച്ചക്ക് ആവശ്യമില്ല. പിന്നെയെന്താണ് മക്ക മധ്യമാണ് എന്നു പറഞ്ഞാല്‍ അര്‍ഥം? മൂന്നര്‍ഥങ്ങളാണ് അതിനുള്ളത്. ആ മൂന്ന് അര്‍ഥങ്ങളും ചേര്‍ത്തി വായിക്കുമ്പോള്‍ മധ്യമപദവി കൃത്യമാവും.
ഒന്നാമതായി; ഇസ്‌ലാമികമായ സാരമാണത്. ലോകത്തെ മനുഷ്യവാസമുള്ള എല്ലാ കരകളില്‍ നിന്നും ഹൃദയലക്ഷ്യമായി ഉന്നം വക്കപ്പെടുന്ന പൊതുകേന്ദ്രം എന്നതാണാ അര്‍ഥം. മറ്റു മതങ്ങളിലോ സംസ്‌ക്കാരങ്ങളിലോ ഒരു തീര്‍ഥാടന കേന്ദ്രമെന്ന അര്‍ഥത്തില്‍ അങ്ങനെയൊരു സാര്‍വ ഭൗമിക ബിന്ദുവില്ല. മക്കയിലേക്കുള്ള തീര്‍ഥാടനം മുഹമ്മദ് (സ്വ) ക്കു ശേഷം തുടങ്ങിയതല്ല എന്നു മനസ്സിലാക്കാന്‍ ലോക പൊതു ചരിത്രം പരിശോധിക്കുക.
രണ്ടാമതായി; ഏഴാം നൂറ്റാണ്ടില്‍ ഭൂമിയില്‍ നിലനിന്നിരുന്ന മനുഷ്യനാഗരികതകളുടെ മധ്യം എന്ന അര്‍ഥത്തിലാണ്. ഉരുണ്ട ഭൂമി പരത്തിവച്ച് ഏഴാം നൂറ്റാണ്ടിലെ ലോക ജന സഞ്ചാരപഥങ്ങളെ പൊതുവില്‍ ഏകീകരിക്കുന്ന ഒരിടം പരിശോധിച്ചാല്‍ മിഡിലീസ്റ്റ് എന്നു മനസ്സിലാക്കാന്‍ കഴിയും, കൃത്യം മക്കയാണ് എന്ന വാദം കുറിപ്പുകാരനില്ല. മിഡിലീസ്റ്റില്‍ നിന്ന് പിന്നെയെന്തു കൊണ്ട് മക്കയായി എന്ന് അടുത്ത പോയിന്റില്‍ പറയാം. ഈ വാദം തെളിയിക്കാന്‍ നമുക്കന്നത്തെ ഭൂമിയിലെ മനുഷ്യര്‍ എങ്ങനെയൊക്കെയായിരുന്നു ചിതറിയിരുന്നത് എന്നു പരിശോധിക്കേണ്ടി വരും.
ഹൃസ്വമായി നോക്കാം, പ്രവാചക ജനനം ക്രിസ്തുവര്‍ഷം 570-571 നിടയിലെ ഏപ്രില്‍-ജൂണ്‍ ദിവസങ്ങളിലൊന്നാണ്. നിര്യാണം ക്രിസ്താബ്ദം 632 ജൂണ്‍ 8 നാണ്. ഏഴാം നൂറ്റാണ്ടാണ് പ്രബോധന കാലയളവ് എന്നര്‍ഥം. ഏഴാം നൂറ്റാണ്ടില്‍ ഭൂമിയില്‍ 15 കോടി ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഫിലിപ്പ്.കെ.ഹിറ്റി 12 കോടി എന്ന് അഭിപ്രായ സംയോജനം നടത്തിയിട്ടുണ്ട്. ആ 12 കോടി മനുഷ്യരിലെ ഒരാളായിരുന്നു ഈന്തമരത്തോട്ടങ്ങള്‍ക്കും ഒട്ടകക്കൂട്ടങ്ങള്‍ ചിതറിയ മൊട്ടക്കുന്നുകള്‍ക്കും ഇടയില്‍ പാര്‍ത്ത മുഹമ്മദ് (സ്വ). എവിടെയൊക്കെയായിരുന്നു ആ മനുഷ്യര്‍ ചിതറിക്കിടന്നിരുന്നത് ?.
1: ഐബീരിയന്‍ പെനിന്‍സുല. അതായത് യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ദക്ഷിണ പടിഞ്ഞാറന്‍ യൂറോപ്പ്-യൂറേഷ്യ. സ്‌പെയിന്‍,പോര്‍ച്ചുഗല്‍,ഫ്രാന്‍സ് തുടങ്ങിയ ആധുനിക രാജ്യങ്ങളുടെ അന്നത്തെ ഭൂമണ്ഡലം. അവിടെ ക്രിസ്ത്യന്‍ ആധിപത്യത്തിലായിരുന്നു. പള്ളി സഭകള്‍ ഭരണാലയമായ ഇീൗിരശഹ ീള ഠീഹലറീ ആയിരുന്നു ഭരണാധികാരികള്‍. സ്‌പെയിനില്‍ പ്രകൃതിമതക്കാരായ പാഗന്മാരായിരുന്നു-ജമഴമിശാെ കൂടുതല്‍.

ചആ: പ്രവാചകാഗമന കാലത്തിനു മുമ്പേയുള്ള സമൂഹങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന പൊതുചരിത്രത്തില്‍ ക്രിസ്ത്യാനികള്‍ എന്നു പറയപ്പെടുന്നവര്‍ എത്രത്തോളം ഇന്നത്തെ ക്രിസ്ത്യാനികളല്ല മറിച്ച് അന്നത്തെ മുസ്‌ലിംകള്‍ ആയിരുന്നു എന്നത് മറ്റൊരു ചര്‍ച്ചയാണ്.
2: ബൈസന്റൈന്‍ സാമ്രാജ്യം. പ്രവാചക രാഷ്ട്രീയത്തില്‍ ഏറെ പരാമര്‍ശിക്കപ്പെടുന്ന സാമ്രാജ്യമാണത്. അന്നത്തെ ചക്രവര്‍ത്തി ഹെറാക്ലീസ് രണ്ടാമന്‍ (610-641) ആയിരുന്നു.
ഇന്നത്തെ ഇസ്താംബൂളായിരുന്നു അന്നത്തെ തലസ്ഥാന നഗരമായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍. ഇന്നത്തെ യൂറേഷ്യയുടെ ഭാഗമായ തുര്‍ക്കി,ഗ്രീസ്,ബള്‍ഗേറിയ,ഇറ്റലി എന്നിവയും ആഫ്രോ-ഏഷ്യന്‍ മുനമ്പായ ഈജിപ്ത്,സിറിയ,ലബനന്‍,യമന്‍,ജോര്‍ദ്ദാന്‍ തുടങ്ങിയ പ്രദേശങ്ങളൊക്കെ റോമാ സാമ്രാജ്യം എന്നു പൊതുവേ വിളിക്കപ്പെടുന്ന അതിന്റെ പരിധിയില്‍ വരുമായിരുന്നു. ഈ മേഖലയിലും ക്രൈസ്തവ മേല്‍ക്കോയ്മ തന്നെയായിരുന്നു.
3: ചൈന-മംഗോളിയ-സൈബീരിയ. അന്നും ഭൂമിയില്‍ ഏറ്റവും ജനസംഖ്യ ഈ മേഖലയിലായിരുന്നു, കദേശം 50 മില്യണ്‍. പന്ത്രണ്ട് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചൈനീസ് രാഷ്ട്രീയവും സംസ്‌ക്കാരവും തന്നെയായിരുന്നു. അതായത് മധ്യകിഴക്കനേഷ്യ മുഴുവനും എന്നര്‍ഥം. ബുദ്ധമതം,താവോയിസം,കണ്‍ഫ്യൂഷനിസം,സൗരാഷ്ട്ര-അഗ്‌നിഹോമ മതം എന്നിവയായിരുന്നു അന്നവിടെ നിലനിന്നിരുന്നത്.
4: ഇന്ത്യന്‍ പെനിന്‍സുല. 1.41 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പടര്‍ന്നു കിടന്ന മേഖലയില്‍ ആര്യവേദമതം, ബുദ്ധിസം,ജൈനമതം,ചാര്‍വാക നിരീശ്വരത്വം എന്നിവയായിരുന്നു നില നിന്നിരുന്നത്. ഗുപ്ത സാമ്രാജ്യം തകര്‍ന്നു തീര്‍ന്ന ഘട്ടമായിരുന്നു അത്. ഇന്നത്തെ ഹരിയാന മുതല്‍ ഉത്തര്‍പ്രദേശ് വരെ ഹര്‍ഷവര്‍ദ്ധന രാജാവിന്റെ കീഴിലും ദക്ഷിണേന്ത്യ-കേരളമടക്കം-ചാളക്യ വംശജനായ പുലയകേഷന്‍ രണ്ടാമന്റെ കീഴിലുമായിരുന്നു അന്ന്. 50 മില്യണ്‍ ജനങ്ങള്‍ ഇവിടെയും ഉണ്ടായിരുന്നു. വര്‍ണ വ്യവസ്ഥയും ജാതീയതയും അതിന്റെ സുവര്‍ണ കാലഘട്ടമാഘോഷിച്ച ശതാസന്ധികളായിരുന്നു അപ്പോള്‍.
5: യൂറോപ്പിന്റെ മറ്റൊരു ഭാഗത്ത് ആംഗ്ലോ-സാ
ക്‌സണ്‍ ആധിപത്യവും ഇംഗ്ലീഷ് സംസ്‌ക്കാരത്തിന്റെ ആരംഭവും നടക്കുകയായിരുന്നു. ഇന്നത്തെ യു.കെയുടെ ചുറ്റിലുമായി 1-2 മില്യണ്‍ ജനത അന്നുണ്ടായിരുന്നു.
6: വടക്കേ അമേരിക്ക. ഇന്നത്തെ യു.എസ്.എ,കാനഡ തുടങ്ങിയ പ്രദേശങ്ങളില്‍ അന്ന് 4 മില്യണ്‍ ജനങ്ങളുണ്ടായിരുന്നു. ‘മുഹമ്മദിനെ അല്ലാഹു എന്തുകൊണ്ട് ന്യൂയോര്‍ക്കിലേക്കയച്ചില്ല, ചിക്കാഗോയില്‍ പ്രസംഗിച്ചില്ല ‘ എന്നൊക്കെ ചോദിക്കുന്ന നിലവാരം കുറഞ്ഞ പ്രാദേശിക യുക്തിവാദികള്‍ക്കറിയുമോ ആവോ-അന്ന് ആ 4 മില്യണ്‍ മനുഷ്യര്‍ വന്യവംശജരായിരുന്നു. നായാട്ടും വേട്ടയാടലുമായിരുന്നു മുഖ്യം.
7: അന്നത്തെ യൂറോപ്പില്‍ സാംസ്‌ക്കാരികമായി ഏറ്റവും പിന്നാക്കം നിന്നിരുന്ന പ്രദേശം സ്‌കാണ്ടിനാവിയന്‍ പ്രദേശങ്ങളായിരുന്നു. കൃത്യമായി സ്വീഡന്‍,നോര്‍വെ,ഡെന്മാര്‍ക്ക് എന്നൊന്നും ചരിത്രം പറയുന്നില്ലെങ്കിലും കൊലപാതകങ്ങളും മോഷണങ്ങളുമായിരുന്നു അവരുടെ പ്രധാനപരിപാടികള്‍ എന്നു കാണാം.
8: കിഴക്കന്‍ യുറോപ്പിലെ പോളണ്ട്,ഉക്രൈന്‍,റഷ്യ തുടങ്ങിയ പ്രവിശ്യകള്‍ റോമന്‍ സാമ്രാജ്യത്തിന്റെ കോളനികളായിരുന്നു. മതപരമായും രാഷ്ട്രീയമായും അവര്‍ ബൈസന്റൈന്‍ ഉത്തരുവുകളെ കാത്തിരിക്കേണ്ടവരായിരുന്നു.
9: തെക്കേ അമേരിക്ക. ലാക പ്രശസ്തമായ ആദിനാഗരികതകളിലൊന്നായ മായന്‍ സംസ്‌ക്കാരത്തിന്റെ ഏകദേശം അവസാന കാലമായിരുന്നു ഏഴാം നൂറ്റാണ്ട്. വികസനത്തിലും ക്രൂരതയിലും പേര് കേട്ടവരായിരുന്നു അവര്‍. സ്വന്തമായ ലിപി,നാണയം,സാങ്കേതിക വിദ്യകള്‍ എന്നിവ ഉണ്ടായിരുന്ന അവരുടെ മെയിന്‍ ജോലി യുദ്ധങ്ങളും കൊലകളും തന്നെയായിരുന്നു. ഹൃദയം പിളര്‍ന്ന് കൊല്ലുക, തലയോട്ടിയില്‍ ജീവനോടെ ആണിയടിച്ച് പിളര്‍ത്തുക തുടങ്ങിയ രീതികള്‍ അവരെ മരിച്ചിട്ടും മണ്ണടിയാത്ത ചരിത്രമുള്ളവരാക്കി മാറ്റി.
10: അസീറിയന്‍-മെസപ്പെട്ടോമിയന്‍ പെനിന്‍സുല. പേര്‍ഷ്യയിലെ സസാനിയന്‍ സാമ്യാജ്യമായിരുന്നു പ്രധാന നാഗരിക കേന്ദ്രം. മിഡിലീസ്റ്റില്‍ അറേബ്യക്കും ബൈസന്റൈന്‍ പ്രവിശ്യക്കും ഇടയിലെ ഈ മേഖലയില്‍, ആധുനിക ഇറാഖിന്റെ ഭാഗമായ ബാബിലോണിയ കേന്ദ്രീകരിച്ച് പ്രചരിച്ച അബ്രഹമിക് മതങ്ങളുടെ അടിസ്ഥാനമായ ഇസ്‌ലമിന്റെ ക്രിസ്ത്യ-യഹൂദ ഭേദങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആധുനിക ഇറാന്‍ ഏറെക്കുറേ ആര്യന്മാരും സൗരാഷ്ട്ര മതക്കാരുമായിരുന്നു. റോമക്കാരുമായുള്ള യുദ്ധപരമ്പരകളാണ് പ്രധാന ചരിത്രം.
11 : അറേബ്യ, ഏറ്റവും ശ്രദ്ധേയമായ കാര്യം, അറേബ്യ പ്രത്യേകിച്ച് ഏതെങ്കിലും സാമ്രാജ്യത്തിന്റെ കീഴിലായിരുന്നില്ല. പൊതു ദേശീയബോധം ഉണ്ടായിരുന്നില്ല. വ്യവസ്ഥാപിതമായ മത വിശ്വാസം ഉണ്ടായിരുന്നില്ല. സ്വന്തമായ തത്വശാസ്ത്രമോ ഉണ്ടായിരുന്നില്ല. സ്ഥായിയായ ഭൗതിക വിഭവങ്ങള്‍ ഉണ്ടായിരുന്നില്ല. അസാന്മാര്‍ഗിക പ്രവര്‍ത്തികള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. അറബികള്‍ സഞ്ചാര പ്രിയരായ വ്യാപാരികളും ക്ഷിപ്രകുപിതരായ പോരാളികളും തന്ത്രജ്ഞരായ ഗ്രാമീണരുമായിരുന്നു. ഒപ്പം തന്നെ, അവര്‍ സ്വാധീനക്കപ്പെടാത്ത, തെളിഞ്ഞ ബുദ്ധിയുള്ളവരും അപാരമായ ഓര്‍മ ശക്തിയുള്ളവരും സ്‌നേഹിച്ചതിനു വേണ്ടി സമര്‍പണം ചെയ്യുന്നവരുമായിരുന്നു.
12: ആഫ്രിക്കയില്‍ അക്കാലത്ത് ഏകദേശം 15 മില്യണ്‍ ആളുകളുണ്ടായിരുന്നു. പക്ഷേ, രേഖപ്പെടുത്തപ്പെട്ട ചരിത്രം കുറവാണ്.

ചആ: അന്ത്യപ്രവാചകന്‍ എന്തുകൊണ്ട് ഹിജാസില്‍ നിന്നാരംഭിച്ചു എന്ന ചര്‍ച്ചയില്‍ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, പ്രസ്തുത ചോദ്യത്തിന്റെ ഭൗതിക പ്രതലം രൂപപ്പെടുന്നത് ഡമോക്രാറ്റിക് ദേശീയ സങ്കല്‍പത്തില്‍ നിന്നുകൊണ്ടാണ്. ഇസ്‌ലം ഭൂമിയെ മുഴുവന്‍ ഒരൊറ്റ ദേശീയതയുള്ള ദേശമായി കാണുന്ന പ്രത്യയശാസ്ത്രവും അന്ത്യപ്രവാചകന്‍ അതിന്റെ പ്രചാരകനുമായിരുന്നു. അതായത്, പ്രസ്തുത ചോദ്യം ഇല്ലാതാക്കാനായിരുന്നു പ്രവാചക നിയോഗത്തിന്റെ രാഷ്ട്രീയ താല്‍പര്യം എന്നര്‍ഥം.
ഈ നാഗരിക മണ്ഡലങ്ങളുടെ മധ്യം അറേബ്യയാണ് എന്നത് നാഗരികയാഥാര്‍ഥ്യമാണ്. മെസപ്പെട്ടോമിയ, ബാബിലോണിയ,മംഗോളിയ,സൈബീരിയ,ഇന്ത്യ,ചൈന,പേര്‍ഷ്യ,റോമന്‍ ബൈസന്റൈന്‍ തുടങ്ങിയ ഏറ്റവും ജനനിബിഢ നാഗകരിക കേന്ദ്രങ്ങളിലേക്ക് മക്ക-മദീനയില്‍ നിന്നും കരമാര്‍ഗമെത്താം. മിഡിലീസ്റ്റ് കടന്നാല്‍ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമെത്താം. ഹിജാസ്, നാഗരിക സമ്പര്‍ക്കങ്ങളുടെയും പോക്കുവരവുകളുടെയും പൊതുപാതയാവുന്നത് അങ്ങനെയാണ്. ആഫ്രിക്ക-യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കടല്‍മാര്‍ഗം അറബികള്‍ക്ക് കച്ചവട ബന്ധം ഉണ്ടായിരുന്നു. സില്‍ക്ക് റൂട്ട് വഴി ചൈനീസ് പ്രവിശ്യകളിലേക്കും അവരെത്തിയിരുന്നു, തിരിച്ചും മറിച്ചും.
അന്ത്യപ്രവാചകത്വം നീണ്ടുനിന്ന കേവലം 23 വര്‍ഷങ്ങളിലെ അവസാന പത്ത് വര്‍ഷങ്ങള്‍ അറേബ്യയില്‍ നിന്നും തിളങ്ങിക്കത്തിയ ഇസ്‌ലാം എകദേശം അതേസമയം തന്നെ യൂറോപ്യരും ദക്ഷിണേഷ്യക്കാരും ആഫ്രിക്കക്കാരും കാണാനിടയായത് അതുകൊണ്ടാണ്. ആ വെളിച്ചവുമായി പ്രവാചകന്റെ പ്രിയസഖാക്കള്‍ക്ക് മനുഷ്യരുള്ളേടങ്ങളിലേക്ക് ഒറ്റക്കുതിരപ്പുറത്തും പായക്കപ്പലിലും കയറി പടരാനായത് അവര്‍ക്ക് ആദ്യമേ നിശ്ചയമുണ്ടായിരുന്ന വ്യാപാരപാതകള്‍ മുഖേനെയായിരുന്നു. മക്കയിലെ പീഢനങ്ങള്‍ സഹിക്കാനാവാതെ 40 അംഗസംഘം ആഫ്രിക്കയിലെ എത്യോപ്യ ലക്ഷ്യം വച്ചെത്തിയതും, മക്കയിലെ വ്യാപാരിയായിരുന്ന അബൂസുഫ്‌യാന്‍ ജറൂസലമില്‍ വച്ച് ഹെറാക്ലീസിനോട് സംസാരിച്ചതും പ്രവാചക കാലത്തിനു തൊട്ടുടനെ സഅ്ദുബിന്‍ അബീവഖാസ് ചൈനയിലെത്തിയതും താരിഖ് ബിന്‍സിയാദ് സ്‌പെയിന്‍ കീഴടക്കിയതുമൊക്കെ ആ തലത്തില്‍ നിന്നു കൂടിവേണം വായിക്കാന്‍. മൂന്നാമതായി, അറേബ്യ മധ്യമാവുന്നത് യുഗനൈരന്തര്യത്തിന്റെ സ്ഥിരത പരിഗണിച്ചിട്ടു കൂടിയാണ്. ഇശ്ശഹശ്വലറ ടുമരശീൗ െഇശൃരഹല ന്റെ മധ്യമായത് പോലെ ഇശ്ശഹശ്വലറ ഠശാല ഇശൃരഹല ന്റെ മധ്യവുമാണ് അറേബ്യ.
നാം ചര്‍ച്ച തുടങ്ങിയ ചോദ്യം എന്തായിരുന്നു ?. അല്ലാഹു എന്തുകൊണ്ടാണ് അന്ത്യപ്രവാചകനെ മക്കയിലേക്ക് പറഞ്ഞയച്ചത് എന്നായിരുന്നു. അല്ലാഹു, ഏഴാം നൂറ്റാണ്ട് മുതല്‍ കാലാവസാനം വരെ അവശേഷിപ്പിക്കുവാന്‍ നിശ്ചയിച്ച നാഗരികത അറേബ്യന്‍ വിശ്വാസ നാഗരികതയാണ്. അതിനാല്‍, അല്ലാഹു തന്റെ ദിവ്യദൂത് അറബികളിലൂടെ സമ്പൂര്‍ണമാവാനുള്ള ഭൂമിശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ പശ്ചാത്തലങ്ങള്‍ ഒരുക്കുകയായിരുന്നു. നാം മുകളില്‍ എണ്ണിയ15 കോടി മനുഷ്യരുടെ ഒരു നാഗരികതയും ഇന്ന് ലോകത്ത് സജീവമായി അവശേഷിക്കുന്നില്ല. സ്വന്തമായ ലിപികള്‍ പോലുമുണ്ടായിരുന്ന നാഗരികതകള്‍ പോലും മണ്ണടിഞ്ഞുപോയി. സാമ്രാജ്യങ്ങള്‍ തകര്‍ന്നുപോയി. അന്നത്തെ ലോക രാഷ്ട്രീയത്തിലെ ‘അമേരിക്കയും റഷ്യയുമായിരുന്ന’ ബൈസന്റൈനും സസാനിയനും ഇസ്‌ലാമിന്റെ പുരുഷ സ്വരൂപമായ ഉമറുല്‍ ഫാറൂഖിന്റെ മുമ്പില്‍ തന്നെ നിലംപൊത്തി. ആ ദൗത്യത്തില്‍ വാക്കും വാളും ഇടപെട്ടിട്ടുണ്ട്. ഡെമോക്രസിയിലെ വാള്‍ പരിശുദ്ധവും തിയോക്രസിയിലെ വാള്‍ മലിനവും എന്നു ചിന്തിക്കുന്നവര്‍ തുടര്‍ന്നു വായിക്കണമെന്നില്ല.
യൂറോപ്പ് ഒട്ടനേകം അടിസ്ഥാനങ്ങളിലൂടെ മാറിമാറി അട്ടിമറിക്കപ്പെട്ടു. ചൈനയിലെ വായു മതവിശ്വാസത്തേക്കാള്‍ അവിശ്വാസത്തിന് വഴങ്ങിപ്പോയി. അങ്ങനെയൊക്കെ ഭദ്രതയില്ലാത്ത ഇടങ്ങളില്‍ അന്ത്യനാളോളം ചാരിത്ര്യം ഭജ്ഞിക്കപ്പെടാന്‍ പാടില്ലാത്ത ചരിത്രങ്ങളും പ്രമാണങ്ങളും അവതരിപ്പിക്കാന്‍ സര്‍വജ്ഞനായ അല്ലാഹു എന്തേ തയ്യാറായില്ല എന്നു ചോദിച്ചാല്‍, ആ ചോദ്യം രൂപപ്പെടുന്ന അജ്ഞത അവരുടെ മാത്രം യോഗ്യതയാണെന്ന് മാത്രമേ മറുപടി പറയാനൊക്കുകയുള്ളൂ. അറബ് ലോകത്ത് പ്രമാണങ്ങള്‍ ക്രോഡീകൃതമാവുന്ന വഴികളില്‍ വിപ്ലവങ്ങള്‍ നടന്നിട്ടില്ല. എന്നല്ല, നടന്ന പല വിപ്ലവങ്ങളും പ്രമാണങ്ങളുടെ സുരക്ഷിതത്വത്തെ ചൊല്ലിയുള്ള പ്രതിബദ്ധതകളുടെ മല്‍സര്യങ്ങളായിരുന്നുതാനും.
നാലാമതായി, എന്നാലും നേരെ ചിന്തിക്കുന്നവര്‍ക്ക് പോലും ഒരു ചോദ്യം ബാക്കിയാവും. മിഡിലീസ്റ്റ് എന്നതു ശരി, പക്ഷേ, മക്ക-മദീന തന്നെയാവണം എന്നതിന്റെ പൊരുള്‍ എന്തായിരിക്കും ?. മുസ്‌ലിം സമൂഹം ഏറെ ചിന്തിക്കേണ്ട ഒരു തത്വം ഇവിടെയാണുള്ളത്. അല്ലാഹു അങ്ങനെയായിരുന്നു തീരുമാനിച്ചത് എന്ന ഒരേയൊരുത്തരത്തിന്റെ ചുവട്ടില്‍ രണ്ട് പൊരുളുകള്‍ നമുക്ക് കണ്ടെത്താം.
ഒന്ന്: അല്ലാഹു ഭൂമിയില്‍ സ്ഥാപിച്ച ആദ്യ ആത്മീകഗേഹം മക്കയിലെ കഅബാലയമാണ്. സ്വര്‍ഗഭൃഷ്ടരായ ആദി മാതാപിതാക്കള്‍ സന്ധിച്ച് മനുഷ്യനാഗരികത ആരംഭിച്ചതും സെമിറ്റിക് ദര്‍ശന പ്രകാരം മക്കയിലാണ്. അബ്രഹമിക് സംസ്‌ക്കാരങ്ങളുടെ പിതാവായ പ്രവാചകന്‍ ഇബ്‌റാഹീം (അ) തന്റെ പില്‍ക്കാല പുത്രനായി പ്രാര്‍ത്ഥിച്ചത് മക്കയിലാവണം എന്നാണ്. അതിനാല്‍, ആ മതദര്‍ശനത്തിന്റെ സമ്പൂര്‍ത്തീകരണവും മക്കയില്‍ വച്ചാവുക എന്ന അല്ലാഹുവിന്റെ സൗന്ദര്യബോധമാണ് മുഹമ്മദീയതയുടെ മക്കാരംഭം. മുഹമ്മദ് (സ്വ) യുടെ ആരംഭം നേരത്തെ ആരംഭിച്ച് തുടര്‍ന്ന് വരികയായിരുന്നതിന്റെ അവസനാമായിരുന്നു.
രണ്ട്: ഇസ്‌ലാം പ്രചരിപ്പിക്കാന്‍,പ്രതിരോധിക്കാന്‍, ആദര്‍ശ ധീരത കാണിക്കാന്‍ സ്ഥലകാല പരിഗണനകളില്ലാതെ സംസാരിക്കുന്നവരും കച്ചവട താല്‍പര്യാര്‍ഥം സ്വന്തത്തിന് പരിക്കേല്‍ക്കാതെ, ഇസ്‌ലാമിനെ പരിക്കേല്‍ക്കാന്‍ വിട്ടു കൊടുക്കുന്നവരും ശ്രദ്ധിക്കുക. ഇസ്‌ലാമിന് ഉപകാരമില്ലാത്ത തര്‍ക്ക സാധ്യതകളില്‍ നിന്നും പരമാവധി മാറി നില്‍ക്കുക, ഇസ്‌ലാമിനെ മാറ്റിനിര്‍ത്തുക എന്നതാണ് മുഹമ്മദീയ രിസാലതിന്റെ സ്വഭാവം എന്ന് പഠിപ്പിക്കാനാണ് മിഡിലീസ്റ്റിലെ മറ്റു പ്രദേശങ്ങളെ ഒഴിവാക്കി അന്ത്യപ്രവാചകന്‍ മക്കയില്‍ തുടങ്ങിയത്.
അറേബ്യക്ക് വെളിയില്‍ മറ്റ് മതങ്ങളോ തത്വശാസ്ത്രങ്ങളോ ജനജീവിതത്തെ ശക്തമായി സ്വാധീനിച്ചിരുന്നു. തുച്ഛമെങ്കിലും മിച്ചമുള്ള യൂറേഷ്യന്‍ ബൗദ്ധികത അക്കാലത്ത് സോക്രട്ടീസ് ,അരിസ്റ്റോട്ടില്‍,പ്ലാറ്റോ തുടങ്ങിയവരുടെ യവനദര്‍ശനത്തിന് കീഴിലായിരുന്നു. പേര്‍ഷ്യ മുസ്ദിക്കിന്റെയും സറാദഷ്തിന്റെയും തത്വശാസ്ത്രത്തിനും ഇന്ത്യ വൈദിക നിഷ്ഠമായ വിഗ്രഹപൂജയുടെയും ആഫ്രിക്ക സാംസ്‌ക്കാരിക വന്യതയുടെയും നടുക്കടലായിരുന്നു. എന്നാല്‍, അറേബ്യ നടേ പറഞ്ഞതു പോലെ കൃത്യമായ ഒരു തത്വശാസ്ത്രത്തിനോ ദേശീയതക്കോ കീഴിലായിരുന്നില്ല. അതുകൊണ്ട് തന്നെ വലിയ താത്വിക-രാഷ്ട്രീയ തര്‍ക്കങ്ങളില്ലാതെ തന്നെ സത്യവിശ്വാസം ഹൃദയങ്ങളില്‍ വിതക്കാന്‍ പ്രവാചകര്‍ (സ്വ)ക്ക് സാധിച്ചു. അവിടെ, വിഗ്രഹപൂജയുടെ കൊടുമ്പിരിയായിരുന്നുവെങ്കിലും അവര്‍ക്ക് ‘അല്ലാഹുവിശ്വാസത്തെ’ നേരത്തെ പരിചയമുണ്ടായിരുന്നു. വിശ്വാസ സംസ്ഥാപനത്തിന് ശേഷമേ വിജ്ഞാന വിന്യാസം ഫലം പ്രാപിക്കുകയുള്ളൂ എന്ന വലിയ പാഠമാണത്. അങ്ങനെ വിശ്വസിച്ചവര്‍ക്ക് പിന്നീട് ലോകതത്വശാസ്ത്രങ്ങളെ എളുപ്പത്തില്‍ അതിജയിക്കാനും കഴിഞ്ഞു.
ഇവിടെ മറ്റൊരു കാര്യം, ഏക ദൈവ വിശ്വാസികള്‍ തന്നെ നിലവിലുണ്ടായിരുന്ന പ്രദേശങ്ങളെ ഒഴിവാക്കിയാണ് മക്ക തെരെഞ്ഞെടുക്കപ്പെടുന്നത്. കാരണം ആ പ്രദേശങ്ങളില്‍ മറ്റ് സ്ഥാപിത തത്വശാസ്ത്രങ്ങള്‍ സജീവമായിരുന്നു. ഈജിപ്തിലെ അഠഋചകടങ , ഗ്രീക്കുകാരില്‍ തന്നെയുള്ള തഋചഛജഒഅചകടങ ,ജഘഛഠകചഡട , അമേരിക്കാര്‍ക്കിടയിലെ ഇഒഋഞഛഗഋഋ , ഏഷ്യാ ഓഷ്യാനയിലെ ‘കീ’, ‘ഹവീശവീ’ ദര്‍ശനങ്ങള്‍, എന്നല്ല ഹൈന്ദവ,ബൗദ്ധ ശാസ്ത്രങ്ങളിലൊക്കെ അപരിഷ്‌കൃതമായ ഏകദൈവ വിശ്വാസം ഉണ്ടായിരുന്നു .
തര്‍ക്കവത്കരിക്കപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും ഇസ്‌ലമിനെ കാത്തത്, നബി നക്കയില്‍ വന്നത് വഴി വീണ്ടും കാണാം. ഇസ്രയേലീ പ്രവാചകന്മാരുടെ തട്ടകമായിരുന്ന ജോര്‍ദ്ദാന്‍,ഈജിപ്ത്,സിറിയ,ലബനന്‍ തുടങ്ങിയ ഇടങ്ങളിലോ അല്ലെങ്കില്‍ മറ്റു അറബി പ്രവാചകന്മാരായ സ്വാലിഹ്,ഹൂദ്,അയ്യൂബ് (അ) മിന്റെ പ്രദേശങ്ങളായ ഇന്നത്തെ ഗള്‍ഫ് ബെല്‍റ്റിലോ ദുല്‍കിഫ്ല്‍ (അ) മിന്റെ നാടായ അഫ്ഗാന്‍-പാകിസ്ഥാനിലോ ഒക്കെ ആയിരുന്നു അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ്വ) ഖുര്‍ആനുമായി തുടങ്ങിയത് എങ്കില്‍, ഖുര്‍ആന്‍ പൂര്‍വിക വേദങ്ങളുടെ അപഹരണമാണ് എന്ന് ശത്രുക്കള്‍ക്ക് ശക്തമായി ഉന്നയിക്കാമായിരുന്നു. ഖുര്‍ആന്‍ ക്രോഡീകരണത്തിന്റെ വിശ്വാസ്യതയെ അത് സാരമായി ബാധിക്കുകയും ചെയ്യും. ഇതൊന്നുമല്ലാഞ്ഞിട്ടു കൂടി, പേര്‍ഷ്യന്‍ വ്യാപാരിയായ നള്‌റു ബിന്‍ ഹാരിസ് പറഞ്ഞു കൊടുക്കുന്ന കഥകളാണ് ഖുര്‍ആന്‍ എന്ന് ആദ്യകാലത്ത് ചില മക്കീ സംഘ് പരിവാറുകാര്‍ ആക്ഷേപിച്ചിരുന്നു. മറ്റൊന്ന്, മുന്‍ വിശ്വാസങ്ങളുടെയോ തത്വാചാര്യന്മാരുടെയോ ആശീര്‍വാദവും പിന്‍ബലവുമുള്ള ആചാരങ്ങളെ തുടക്കത്തില്‍ എതിര്‍ത്താല്‍ സാമൂഹിക കലാപമുണ്ടാവും. ദത്ത് പുത്രന്മാരെ സംബന്ധിച്ച ഇസ്‌ലാമിന്റെ പുതിയ നിയമനിര്‍മാണം സൃഷ്ടിച്ച അപശ്രുതികള്‍ ഉദാഹരണം. എന്നാല്‍, പ്രായോഗികമായി ഏറ്റവും എളുപ്പമുള്ള കേന്ദ്രത്തിലേക്കാണ് നബി (സ്വ) നിയുക്തനായത് എന്നല്ല ഇതിന്റെയൊന്നും അര്‍ഥം. പ്രത്യുത,അനാവശ്യ സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും പരമാവധി കുറക്കാനുതകുന്ന സാഹചര്യം എന്നാണര്‍ഥം.
അറബികള്‍ക്ക് തത്വശാസ്ത്രവും ദേശീയതയും പരിചയമില്ല എന്നു പറഞ്ഞാല്‍ മുന്‍ധാരകളാല്‍ സ്വാധീനക്കപ്പെടാത്തവരായിരുന്നു എന്നാണ്. അവരുടെ മൗലികമായ ബൗദ്ധിക മികവ് കാരണം മറ്റു തത്വശാസ്ത്രങ്ങള്‍ക്ക് അവരെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ഇസ്‌ലാമിന് കഴിയുകയും ചെയ്തു. മേല്‍പ്പറഞ്ഞ പ്രദേശങ്ങളിലൊക്കെ സഞ്ചരിച്ച്, ലോക നാഗരികതകളും സാഹിത്യങ്ങളും കണ്ട അറബികള്‍ അവയെ ഏറ്റെടുക്കാതെ ഉറച്ചുനിന്നു. പക്ഷേ, മുഹമ്മദിന്റെ (സ്വ) കൈയ്യില്‍ ഹൃദയങ്ങള്‍ തുറക്കാനുള്ള താക്കോല്‍ ഉണ്ടായിരുന്നു.
അറബികളെ മറികടന്നാല്‍ ലോകബൗദ്ധികതയെ എളുപ്പത്തില്‍ മറികടക്കാമായിരുന്നു, ആ അടിസ്ഥാന പ്രക്രിയ മുഹമ്മദ് (സ്വ) ചെയ്തു തീര്‍ത്തു. ഏറ്റവും മാരകമായി അവതാളത്തിലായ ഒരു ജനതയെ സമുദ്ധരിച്ച് തുടങ്ങാനായിരുന്നല്ലോ നിയോഗം. പൂര്‍ണമായി ഇഴപിന്നിയ പുടവയെ മാറ്റി നെയ്‌തെടുക്കുകയായിരുന്നു നബി(സ്വ).
തത്വശാസ്ത്രങ്ങള്‍ പരിചയമില്ലാതെ, നാനൂറോളം ദൈവങ്ങളെ ആരാധിക്കുമ്പോഴും വ്യവസ്ഥാപിതമായ വൈദികതയില്ലാതെ, ദേശീയബോധം തൊട്ടുതീണ്ടാതെ, വംശീയ -ഗോത്രമഹിമകളില്‍ മനസ്സുടഞ്ഞ, മറ്റു സമൂഹങ്ങളെ അതിജയിക്കാനുതകുന്ന സ്വന്തമായി ധാതുവിഭവം പോലുമില്ലാതിരുന്ന, എന്നാല്‍, ഏറ്റവും കുശാഗ്രബുദ്ധിയും ഹൃദയബലവും ഉണ്ടായിരുന്ന ജനതയെയായിരുന്നു തിരുപ്രവാചകര്‍ (സ്വ) മാസങ്ങള്‍ക്കകം ബഹിരാകാശവും കടല്‍ത്തട്ടും പോയകാലങ്ങളും പരലോക വിശേഷങ്ങളും സല്‍പെരുമാറ്റങ്ങളും പഠിപ്പിച്ച് ജീവനുള്ള രത്‌നങ്ങളാക്കിയത്. അതാണല്ലോ പൂര്‍ണതയുടെ പൂര്‍ണിമ.
ഖുര്‍ആനിലെ ഭൂമിശാസ്ത്രത്തില്‍ യൂറോപ്പും അമേരിക്കയുമെന്തിന് ?
മാനവരാശിക്കഖിലം മാര്‍ഗദര്‍ശനമാണെന്ന നിലയില്‍ പരികല്‍പ്പിക്കപ്പെടുന്ന ഗ്രന്ഥത്തില്‍ ആധുനിക ലോകക്രമത്തെ നിയന്ത്രിക്കുകയോ നിര്‍ണായകയിടമാവുകയോ ചെയ്യുന്ന അമേരിക്ക,ചൈന തുടങ്ങിയ പ്രദേശങ്ങളെ സംബന്ധിച്ച് എന്തുകൊണ്ട് പരാമര്‍ശങ്ങളില്ലാതായി എന്ന ന്യൂനീകരണമാണ് വിമര്‍ശകര്‍ ഉന്നയിക്കാറുള്ളത്. ദൈവദൂതരെ സംബന്ധിച്ചുള്ള സമാനമായ ചോദ്യത്തേക്കാള്‍ ഇതിനുള്ള പ്രസക്തി, പ്രത്യക്ഷത്തില്‍ തന്നെ സാര്‍വജനീനമാണെന്നതും ഖുര്‍ആനിലൂടെയാണ് ദൈവദൂത് നിലനില്‍ക്കുന്നതെന്നതാണ്. ഒന്നാമതായി പറയട്ടെ, ഖുര്‍ആനില്‍ ഭൂമിയെ സംബന്ധിച്ചും മനുഷ്യരെ സംബന്ധിച്ചും ധാരാളം പറയുന്നുണ്ട്. അക്കൂട്ടത്തില്‍ പെട്ടതാണ് യൂറോപ്പും യൂറോപ്പല്ലാത്തതും. ആധുനിക പേരുകള്‍ ഇന്നലെ ഉണ്ടായിരുന്നില്ല, നാളെ മാറാം,മാറാത്ത ഖുര്‍ആനില്‍ പൊതുവായി എല്ലാം പ്രസ്താവ്യം. ആധുനിക ജനാധിപത്യ രാഷ്ട്ര ക്രമം ഖുര്‍ആനില്‍ വിശദീകരിക്കപ്പെടരുതല്ലോ.
ഒന്നാമതായി, ഖുര്‍ആന്‍ തിയോക്രാറ്റിക് വ്യവസ്ഥയാണ് പരിചയപ്പെടുത്തുന്നത്. ആഗോള മനുഷ്യരാശിയെയാണ് ഖുര്‍ആന്‍ വ്യവഹരിക്കുന്നത്. മറിച്ച്, ആധുനിക ജനാധിപത്യപരമായ ദേശീയ സങ്കല്‍പങ്ങളെയല്ല. എന്നാല്‍, മനുഷ്യരാശി അധിവസിച്ച ഇടങ്ങളിലേക്കെല്ലാം അല്ലാഹു തന്റെ ദൂതരെ നിയോഗിച്ചതായി ഖുര്‍ആന്‍ നേരെചൊവ്വേ പല സന്ദര്‍ഭങ്ങളിലായി പറഞ്ഞിട്ടുണ്ട്. ആദിമനുഷ്യനായ ആദം (അ) മിനും അന്ത്യപ്രവാചകനുമിടയില്‍ പതിനായിരത്തിന്നും ഇരുപതിനായിരത്തിനുമിടയില്‍ വര്‍ഷങ്ങുടെ വ്യത്യാസമാണ് പല അഭിപ്രായങ്ങളിലായി വന്നത്. അവയില്‍ പതിനയ്യായിരം വര്‍ഷങ്ങളുടെ ദൈര്‍ഘ്യവും ആകെ നിയുക്തരായ ഒന്നേകാല്‍ ലക്ഷം പ്രവാചകന്മാരുടെ എണ്ണവും പരിഗണിച്ചാല്‍ പ്രതിവര്‍ഷം ശരാശരി ഒമ്പത് പ്രവാചകന്മാര്‍ വീതം ഭൂമിയില്‍ ഉണ്ടായിരിക്കണം എന്നു മനസ്സിലാവും. അക്കൂട്ടത്തില്‍ ഇരുപത്തഞ്ച് പ്രവാചകന്മാര്‍ മാത്രമാണ് ഖുര്‍ആനില്‍ ഇടം നേടിയത്.
വിശുദ്ധഗ്രന്ഥം,നാല്‍പ്പതാം അധ്യായം,എഴുപത്തിയെട്ടാം സൂക്തം ഇങ്ങനെയാണ്, ‘താങ്കളേക്കാള്‍ നേരത്തെ നിയുക്തരായ ദൂതന്മാരില്‍, താങ്കളോട് നാം കഥപറഞ്ഞു തന്നവരും കഥപറഞ്ഞു തരാത്തവരും ഉണ്ട്’.
ഖുര്‍ആന്‍ ആത്യന്തികമായി ചരിത്ര ഗ്രന്ഥമല്ലാത്തതിനാല്‍ ആവശ്യമുള്ള അടിസ്ഥാന സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന നബി ഗാഥകള്‍ പൊതുവായി പറഞ്ഞതാണ്. ഇത്രയും ആശയം തന്നെയാണ്, സൂറത്ത് നിസാഇലിലെ നൂറ്റി അറുപത്തി നാലാം വചനവും. ദൈവദൂതന്‍ കടന്നുചെല്ലാത്ത ഒരു നാഗരികതയും ഭൂമുഖത്തുണ്ടായിട്ടില്ല എന്ന ഖണ്ഡിതമായ പ്രഖ്യാപനം സൂറത്ത് ഫാത്വിര്‍ 24-26 വചനങ്ങളിലും സൂറത്ത് നഹ്ല്‍ 31-36 വചനങ്ങളിലും സൂറത്ത് ഇസ്‌റാഅ് 15 വചനത്തിലും കാണാം. അവിടെ ഖുര്‍ആന്‍ ആധാരമാക്കിയ പൊതുതത്വങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.
ഒന്ന്: മനുഷ്യരാശിയുടെ ബൗദ്ധിക വ്യവഹാരങ്ങള്‍, ആത്മദാഹങ്ങള്‍, അന്വേഷണങ്ങള്‍,മനോവ്യാപാരങ്ങള്‍, വ്യതിചലന പ്രേരണകള്‍ തുടങ്ങിയവ അടിസ്ഥാനപരമായി ഏകം തന്നെയായിരിക്കും. ഒന്നാമനെ ചിന്തിപ്പിച്ചത് അവസാനക്കാരനെയും ചിന്തിപ്പിക്കും, ചിരിപ്പിച്ചത് ചിരിപ്പിക്കും,കരയിപ്പിച്ചത് കരയിപ്പിക്കും. കാലവും ദൂരവും അവിടെ അപ്രസക്തമാണ്.
അമേരിക്കയിലെ കോടീശ്വരനെ സന്തോഷിപ്പിക്കുന്ന മാനുഷിക ഗുണം എരിത്രിയയിലെ ഗ്രാമീണനെയും സന്തോഷിപ്പിക്കും, തിരിച്ചും മറിച്ചും. അപ്പോള്‍ എല്ലാ വികാരങ്ങളുടെയും തീക്ഷ്ണമായ വ്യവഹാരക്രമങ്ങള്‍ അരങ്ങേറിയ സാമൂഹിക ജീവിതങ്ങള്‍ പൊതുവില്‍ പറഞ്ഞാല്‍ മതിയാവും. ചരിത്രാതീതകാലത്തെ മാനുഷികസന്ധാരങ്ങളും ഉത്തരാധുനിക സങ്കീര്‍ണതകളുടെ അടിസ്ഥാന ഘടകങ്ങളും ഒന്നിക്കുന്ന നാഗരികതള്‍ വിവിധ പ്രവാചക ഗാഥകളിലായി ഖുര്‍ആന്‍ കഥകളിലെടുക്കുകയായിരുന്നു. ബിംബാരാധനയുടെ വകഭേദങ്ങളായ ധാരാളം മതങ്ങള്‍ ലോകത്ത് കാണാം, െൈഹന്ദവതയടക്കം.
വിഗ്രഹപൂജയും ആള്‍ദൈവാവതാരവും പ്രകൃതിവാദവും പലരൂപങ്ങളില്‍ ലോകത്തുണ്ടായിട്ടുണ്ട്. ഇബ്‌റാഹീം, യൂസുഫ്(അ) മിന്റെ കഥകളിലൂടെ ഖുര്‍ആന്‍ അവ പരാമര്‍ശിക്കുന്നു.
നിരീശ്വരവാദിയായിരുന്നു ബ്ലാക്ക് മാജിക്ക് കൊണ്ട് മിറാക്കിള്‍സിനെ മറികടക്കാന്‍ ശ്രമിച്ച ഫറോവയും കൂട്ടരും. മെറ്റാഫിസിക്കലിസത്തെ തികഞ്ഞ ഭൗതികവാദിയായിരുന്ന റംസീസ് രണ്ടാമനും മൂസ(അ)മും തമ്മിലുള്ള സംഭാഷണവും തുടര്‍ന്ന് അല്ലാഹു നടത്തുന്ന പ്രാപഞ്ചിക പ്രഖ്യാപനങ്ങളും നവനാസ്തികതയെ പോലും നേരിട്ടു സ്പര്‍ശിക്കുന്നതാണ്.
അരിസ്‌ട്രോക്രസിയുടെയും മോബോക്രസിയുടെയും അപൂര്‍ണതകള്‍ പലയിടങ്ങളിലായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
രണ്ട്: ലോകമാനവരാശിയെ മൊത്തത്തില്‍ നിയന്ത്രിക്കാന്‍ ചില സാമ്പിളുകള്‍ മാത്രം മതിയാവുക, സാര്‍വജനീനത്വം നഷ്ടപ്പെടാതെ അത്തരം നിര്‍ണിത സാമ്പിളുകള്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുക എന്നത് ചിന്തിക്കുന്നവരെ അല്ലാഹുവിലേക്ക് നയിക്കും.
മൂന്ന്: ഖുര്‍ആന്‍ പരാമര്‍ശിച്ച 25 പേരില്‍ ആദം,ഇദ്‌രീസ്,ശീസ്,നൂഹ് (അ) എന്നിവര്‍ മനുഷ്യനാഗരികതയുടെ പ്രപിതാക്കള്‍ കൂടിയാണ്. അവരില്ലാതെ രിസാലതിന്റെ ആദ്യമധ്യാന്തം സമ്പൂര്‍ണമാവില്ല. നബി(സ്വ) ഇബ്‌റാഹീമീ താവഴിയിലാണ് ജനിക്കുന്നത്. സ്വാഭാവികമായി ആ വഴികളിലുള്ള പ്രവാചകന്മാര്‍ക്ക് പ്രമേയ പ്രസക്തി കൂടുതലാണ്. ഇസ്മാഈല്‍,ഇസ്ഹാഖ് (അ) എന്നീ രണ്ട് മക്കളായിരുന്നു ഇബ്‌റാഹീം(അ) മിന് ഉണ്ടായിരുന്നത്. ലൂത്വ്(അ) ബന്ധുവായിരുന്നു.
അവരില്‍, അറബികളും ഖുറൈഷികളും വിടരുന്നത് ഇസ്മാഈല്‍ (അ)വഴിയും ഇസ്‌റായേലീ പ്രവാചകന്മാര്‍ വരുന്നത് ഇസ്ഹാഖ്(അ)വഴിയുമാണ്. അയ്യൂബ്,മൂസ,ഹാറൂണ്‍, യഅ്ഖൂബ് ,യൂസുഫ്,ദാവൂദ്,സുലൈമാന്‍,ഇല്‍യാസ്,സകരിയ്യ,യഹ്‌യ,അല്‍യസഅ്,ഈസ (അ) എന്നിവര്‍ ഒരു വംശാവലിയുടെ ഭാഗമാവും. ഇവരെ സംബന്ധിച്ച് പലതരത്തിലുള്ള അറിവുകളുള്ള ക്രിസ്ത്യാനികളോടും യഹൂദരോടും അറബികളോടും സംസാരിക്കുന്ന അന്ത്യപ്രവാചകന് അവരുടെ സ്ഥിതിവിവര ജ്ഞാനം അനിവാര്യമായിരുന്നു.
നാല്: ബൈബിളിലുള്ളവയേ ഖുര്‍ആനിലുള്ളൂ എന്ന ആരോപണം ആരോപണമല്ല. ജ്ഞാനങ്ങളുടെ-രിസാലതിന്റെ ഉറവിടം ഏകമാണെന്നതിന്റെ ദൃഷ്ടാന്തമാണ്. എന്നാല്‍, അപ്പറഞ്ഞത് ശരിയുമല്ല. ഇന്ന് ലഭ്യമായ 67 ബൈബിള്‍ ഭേദങ്ങളിലും വരാത്ത പ്രവാചകന്മാര്‍ തന്നെ ഖുര്‍ആനിലുണ്ട്.
അറബികളായിരുന്ന സ്വാലിഹ്,ഹൂദ്,ശുഐബ് (അ) എന്നിവര്‍ നേരിട്ടും ഖിള്ര്‍(അ) പരോക്ഷമായും ഖുര്‍ആനില്‍ വന്നിട്ടുണ്ട്.
ഗുഹാവാസികളായിരുന്ന ഏഴു യുവാക്കള്‍ ബൈബിളിലില്ല, ദാര്‍ശനികനായിരുന്ന ലുഖ്മാനുല്‍ ഹകീം(റ), തുര്‍ക്കിയിലെ ചക്രവര്‍ത്തിയും പ്രവാചകനുമായിരുന്ന ദുല്‍ഖര്‍നൈന്‍ എന്നിവരും ബൈബിളിലില്ല.
അഞ്ച്: മിഡിലീസ്റ്റിനു പുറത്തുള്ള പ്രദേശങ്ങള്‍ സാന്ദര്‍ഭികമായി ഖുര്‍ആനില്‍ വന്നിട്ടുണ്ട്.
ഖിള്്ര്‍ (അ) മിനെ മൂസ (അ) സന്ധിച്ച കടല്‍ത്തീരം അറ്റ്‌ലാന്റിക് സമുദ്രവും മെഡിറ്ററേനിയന്‍ സമുദ്രവും കൂട്ടിമുട്ടുന്നയിടത്തുവച്ചാണ്. പ്രവാചകന്‍ ദുല്‍കിഫില്‍ പേര്‍ഷ്യയിലെ ചക്രവര്‍ത്തി കൂടിയായിരുന്ന സൈറസ് ആവാനുള്ള സാധ്യത ചരിത്രത്തിലുണ്ട്. അഫ്ഗാനിസ്ഥാനിലെ കപില വാസിയായ മനുഷ്യന്‍ എന്ന വ്യാഖ്യാനവും അദ്ദേഹത്തെ കുറിച്ചുണ്ട്. കപിലവസ്തുവിലെ രാജകുമാരനായിരുന്ന സിദ്ധാര്‍ത്ഥ് എന്ന ഗൗതമന്‍ തന്നെയായിരുന്നു ദുല്‍കിഫില്‍ എന്ന തരത്തില്‍ ചരിത്രഗവേഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ആധികാരികമല്ല.
സൂറത്ത് ബഖറയുടെ പതിനേഴാം വചനത്തില്‍ സൂചിപ്പിച്ച റാന്തലുകാരനായ മനുഷ്യന്‍ സൗരാഷ്ട്ര ദീൃീമേെലൃ എന്ന പേര്‍ഷ്യന്‍ പ്രവാചകനായിരുന്നു എന്നും കാണാം. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് വരുന്ന ആളുകളെ റാന്തല്‍ വെട്ടത്തിലിരുന്ന് പ്രതിജ്ഞ ചെയ്യിപ്പിക്കുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നത്രെ. പില്‍ക്കാലം, അതിന്റെ അടിസ്ഥാനം മാറ്റി അഗ്‌നിയാരാധനയായും സൂര്യനമസ്‌ക്കാരമായും പരിണമിക്കുകയായിരുന്നു. ഖുര്‍ആന്‍ പറയുന്ന ആദ്,സമൂദ്,തുബ്ബഅ,റസ്സ് എന്നീ നാലു ഗോത്ര പ്രദേശങ്ങളെ സംബന്ധിച്ചും വ്യത്യസ്ത വിവരങ്ങളുണ്ട്. റസ്സ് ഇന്ത്യയില്‍ നിലനിന്നിരുന്ന മോഹന്‍ജദാരോ ഹാരപ്പന്‍ നാഗരികതയാണെന്ന വീക്ഷണവും കൂട്ടത്തിലുണ്ട്. മീഡിലീസ്റ്റിന് വെളിയിലുള്ള യൂറോപ്യന്‍ വന്‍കരയുടെ ഭാഗമായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ പല പ്രവാചകന്മാരുടെയും തട്ടകമായിരുന്നു. ഖുര്‍ആന്‍ വിശദീകര ഗ്രന്ഥങ്ങള്‍ കൂടി അവലംബിച്ചാല്‍ അക്കാര്യം വ്യക്തമാവും.
ആദം (അ) ഇന്ത്യയിലൂടെ ജിദ്ദയിലെത്തി കുടുംബസമേതം ആദനിലേക്ക് (തുര്‍ക്കി) കുടിയേറിയതായി ചരിത്രത്തിലുണ്ട്. ശീസ് (അ) തുര്‍ക്കിയിലേക്ക് തന്നെ നിയുക്തനായി.
ഹാബീല്‍ ദക്ഷിണേഷ്യയിലേക്ക് നിയുക്തനായ പ്രവാചകനായിരുന്നു. അനൗസ്,മഹ്‌ലബീല്‍,ഖിനാന്‍ തുടങ്ങിയവരും ആ മേഖലയിലെ പ്രവാചകന്മാരായിരുന്നുവെന്നു കാണാം. ഇദ്‌രീസ് (അ) ബാബിലോണിയയിലേക്കും പിന്നീട് ഈജിപ്തിലേക്കും നിയുക്തനായി. നൂഹ് (അ) മിന്റെ പ്രബോധന പരിധിയില്‍ ഇന്ത്യയിലെ കുഷ് പ്രവിശ്യ (ഹിന്ദുകുഷ്) ഉള്‍പ്പെട്ടിരുന്നു. രാമ,ഷേബ,ഏല തുടങ്ങിയ നാമങ്ങളിലുള്ള അദ്ദേശീയരായ പ്രവാചകന്മാരെ സംബന്ധിച്ച പരാമര്‍ശവും കാണാം. ആര്യമിത്തിലെ ബ്രഹ്‌മയെ ഇബ്‌റാഹീം (അ)നോട് തുലനപ്പെടുത്തി വായിച്ചവരും ഉണ്ട്. ആര്‍കന്‍സദ,ജറാദ്,ലാമുക്,മെതുസ്വലഹ്,പെലഗ്,രാവു,ജുജ തുടങ്ങിയ നാമങ്ങളിലുള്ള പ്രവാചകന്മാരെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ കാണാം. അവയൊന്നും കൃത്യമായ ചരിത്രപരത ഉള്ളവയല്ല. അതിനാല്‍, അന്തിമതീര്‍പ്പ് സാധ്യവുമല്ല. പക്ഷേ, നൂറ് ഏടുകള്‍ അല്ലാഹു അവതരിപ്പിച്ചു എന്നത് ഇസ്‌ലാമിക വിശ്വാസമാണ്. അവയേറ്റുവാങ്ങിയ പ്രവാചകരിലൂടെയാണ് ലോകത്ത് ജ്ഞാനങ്ങളും ശാസ്ത്രങ്ങളും ഉടലെടുത്തത്. യവന തത്വാചാര്യന്മാരിലെ പലരും പ്രവാചകന്മാരായിരുന്നുവെന്നു കാണാം.