ബാബരി കേസ്: മധ്യസ്ഥ നാടകം ആര്‍ക്കുവേണ്ടി ?

2694

ബി.സി. ആറാം നൂറ്റാണ്ടില്‍ ജീവിച്ച ചിന്തകനും സഞ്ചാരിയുമായ അനക്കര്‍സിസ് ഗ്രീസിലെ നിയമങ്ങളെ പറ്റി ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി : “നിങ്ങളുടെ നിയമങ്ങള്‍ എട്ടുകാലിവലയില്‍ നിന്നു വ്യത്യസ്തമല്ല, അത് ദുര്‍ബലരും അപ്രസക്തരുമായവരെ പിടികൂടുന്നു. എന്നാല്‍, അധികാരവും സമ്പത്തുമുള്ളവര്‍ ആ എട്ടുകാലി വലെയ കഷ്ണങ്ങളായി തകര്‍ത്തെറിയുന്നു “ഈ നിരീക്ഷണം ഇക്കാലത്തേയും നിയമവ്യവസ്ഥയെ സംബന്ധിച്ചു ശരിയായി വര്‍ത്തിക്കുന്നു. ബാബ്റി മസ്ജിദ് കേസിലും ഇതുതന്നെയാണ് സംഭവിച്ചത്. സാധാരണക്കാരെ അവരുടെ നിസ്സാരമായ കുറ്റങ്ങള്‍ക്ക് നിഷ്കര്‍ഷമായി വിധിക്കുന്ന നമ്മുടെ കോടതികള്‍ ബാബ്റി മസ്ജിദ് കേസില്‍, ഒരു രാഷ്ട്രത്തേയും സമൂഹത്തേയും തകര്‍ത്തു കളഞ്ഞ, നിയമ വാഴ്ചയേയും ഭരണഘടനയെയേയും നോക്കുകുത്തിയാക്കിയ ഭയാനകമായ ഒരു കുറ്റകൃത്യത്തിന് കരണകാരായവരെ ശിക്ഷിക്കുന്നതില്‍ പരാജയപെട്ടു. വളരെ ലളിതമായ ഒരു സ്വത്തുതര്‍ക്കം തീര്‍പ്പാകുന്നതില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു.
ബാബരി മസ്ജിദ് കേസിലെ അവസാനത്തെ സംഭവവികാസം തര്‍ക്കം പരിഹരിക്കാന്‍ മൂന്നംഗ മധ്യസ്ഥ സംഘത്തിനു വിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിയാണ്. റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിയായ ഫഖീര്‍ ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതിയില്‍ ശ്രീ ശ്രീ രവിശങ്കര്‍, മദ്രാസ് ഹൈകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് അംഗങ്ങള്‍. എട്ടു ആഴ്ചയാണ് സുപ്രീം കോടതി മധ്യസ്ഥത്തിനായി അനുവദിച്ചിട്ടുള്ളത്. മാധ്യസ്ഥ്യം രഹസ്യമായി നടത്താനും നാലു മാസത്തിനകം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടുണ്ട്. ഫൈസാബാദില്‍ ആദ്യസിറ്റിംഗ് നടത്താനും മധ്യസ്ഥ സമിതിയോട് കോടതി ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ മാധ്യസ്ഥ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്നും കോടതി കല്‍പിച്ചിട്ടുണ്ട്.
മാധ്യസ്ഥ്യം(മീഡിയേഷന്‍) എന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ഒരു ബദല്‍ തര്‍ക്കപരിഹാര സംവിധാനമാണ്. സിവില്‍ നടപടി ക്രമംവകുപ്പ് 89 പ്രകാരമാണ് കോടതി മാധ്യസ്ഥത്തിന് ഉത്തരവിട്ടത്. നിഷ്പക്ഷരായ മധ്യസ്ഥര്‍ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട കക്ഷികള്‍ക്കിടയില്‍ സന്ധിസംഭാഷണം നടത്തുകയും എല്ലാകക്ഷികള്‍ക്കും സമ്മതമായ ഒരുതീര്‍പ്പില്‍ എത്തുകയും ചെയ്യുക എന്നതാണ് മധ്യസ്ഥതയുടെ ശൈലി. എന്നാല്‍, ഇപ്പോള്‍ മധ്യസ്ഥനായി നിയമിതനായ ശ്രീശ്രീ രവിശങ്കര്‍ ഈ തര്‍ക്കത്തില്‍ നിഷ്പക്ഷനല്ല എന്നതാണ് വാസ്തവം. അയോധ്യയില്‍ തര്‍ക്കസ്ഥാനത്ത ്തന്നെ രാമക്ഷേത്രം നിര്‍മിക്കണമെന്നും അതിനു മുസ്ലിംകള്‍ തര്‍ക്കസ്ഥലം വിട്ടുകൊടുത്തില്ലെങ്കില്‍ ഇന്ത്യയില്‍ സിറിയയിലെ പോലെ രാജ്യവ്യാപകമായ ആഭ്യന്തരയുദ്ധം തന്നെ ഉണ്ടാകുമെന്നും ഭീഷണിമുഴക്കിയ വ്യക്തിയാണ് ശ്രീശ്രീ രവിശങ്കര്‍. മുസ്ലിംകള്‍ തര്‍ക്കഭൂമി അടിയറവെച്ചാല്‍ അത് മസ്ജിദ് തര്‍ക്കാത്തവര്‍ക്കല്ല; മറിച്ച്, ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള സമ്മാനമായിരിക്കും എന്നാണ് രവിശങ്കര്‍ പറഞ്ഞത്. ബാബരി മസ്ജിദ് തര്‍ക്കം കോടതിക്ക് തീര്‍പ്പു കല്‍പിക്കാനാവില്ലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കേസില്‍ “ഹിന്ദുപക്ഷം” വിജയിച്ചാല്‍ മുസ്ലിംകള്‍ രാജ്യവ്യാപകമായി കലാപം അഴിച്ചുവിടും എന്നും അദ്ദേഹം ഓള്‍ ഇന്ത്യാ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡിന് അയച്ചകത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
കേസിലെ ഹിന്ദു കക്ഷികള്‍ മധ്യസ്ഥത്തിനു തയ്യാറല്ലയെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതു വിശ്വാസപരമായ പ്രശ്നമാണ് എന്നതാണ് അവരുടെ വാദം. എന്നാല്‍, ഇതൊരു സിവില്‍ സ്വത്തു തര്‍ക്കം മാത്രമാണെന്നും അതുമായി ബന്ധപ്പെട്ട സിവില്‍ നിയമപ്രകാരം ലളിതമായി തീര്‍ക്കാവുന്ന പ്രശ്നമേയുള്ളുവെന്നുമാണ് മുസ്ലിം പക്ഷത്തിന്‍റെ വാദം. ഇത് ഒരു സിവില്‍ സ്വത്ത് തര്‍ക്കം മാത്രമാണ് എന്നയുക്തിസഹമായ നിലപാടാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിനു തൊട്ടു മുമ്പ് ആ പദവിയിലിരുന്ന ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിച്ചിരുന്നത്. എന്നാല്‍, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് സഞ്ജന്‍ ഗോഗോയ് ഇതു വിശ്വാസപരാമായ പ്രശ്നമാണ് എന്ന നിലപാടാണ് എടുത്തത്. അയോധ്യാ പ്രശ്നത്തിനു വിശ്വാസപരമായ ഒരു പരിപ്രേക്ഷ്യവുമില്ല; തികച്ചും രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി സംഘ്പരിവാര്‍ ഫാസിസ്റ്റുകള്‍ സൃഷ്ടിച്ചെടുത്ത ഒരു വിഷയം മാത്രമാണിത്. ബാബ്റി മസ്ജിദ് നൂറ്റാണ്ടുകളായി യാതൊരു തര്‍ക്കവുമില്ലാതെ നിലനിന്നതാണ്. അതില്‍ ആദ്യം കയ്യേറ്റം (ട്രെസ്സ്പാസ്സ്) നടത്തി വിഗ്രഹം സ്ഥാപിച്ചു. രണ്ടാമത് നിയമ വിരുദ്ധമായി സംഘംചേര്‍ന്ന് നാശനഷ്ടം (മിസ്ചീഫ്) ഉണ്ടാകുകയും ചെയ്തു. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം ക്രിമിനല്‍ കുറ്റമായ കയ്യേറ്റവും നാശനഷ്ടവും ഉണ്ടാക്കിയവരെ ശിക്ഷിക്കുകയും സ്വത്ത് തര്‍ക്കം നിലവിലുള്ള സിവില്‍നിയമപ്രകാരം തീര്‍പ്പാക്കുകയും ചെയ്യുകയാണ് കോടതികള്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, കോടതികള്‍ ഈ അടിസ്ഥാന ധര്‍മം നിറവേറ്റുന്നതില്‍ ദയനീയമായി പരാജയപെട്ടു.
സിവില്‍ നടപടിക്രമം ഓര്‍ഡര്‍ 1 റൂള്‍ 8 , ഓര്‍ഡര്‍ 23 റൂള്‍ 3 എന്നിവ പ്രകാരം മാധ്യസ്ഥത്തിനു വിടുമ്പോള്‍ ബന്ധപ്പെട്ട എല്ലാകക്ഷികള്‍ക്കും നോട്ടീസ് നല്‍കേണ്ടതുണ്ട്. അയോധ്യ തര്‍ക്കം ഒരു പ്രാതിനിധ്യ വ്യവഹാരം (ൃുലൃലലെിമേശ്ലേ ൗശെേ) ആകയാല്‍ ഒരു പൊതു നോട്ടീസാണ് പുറപ്പെടുവിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍, കോടതി ഈ ആവശ്യംതള്ളി. ഇതു വിശ്വാസപരമായ വിഷയമാണെങ്കില്‍ എങ്ങനെയാണ് ഏതാനും വ്യക്തികള്‍ മാത്രം ആ വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുക? ഓരോ വിശ്വാസവിഭാഗത്തിന്‍റെയും എല്ലാ പ്രതിനിധികളും ഇതില്‍ പങ്കാളിത്തം വഹിക്കേണ്ടതാണ്. കേസില്‍ കക്ഷി ചേര്‍ന്നവര്‍ മാത്രം പങ്കെടുക്കുന്ന ഒരുമാധ്യസ്ഥം എങ്ങനെയാണ് വിശ്വാസപരമായ ഒരു പൊതുപ്രശ്നം പരിഹരിക്കുക? ഈ കേസിലെ കക്ഷികള്‍ ഏതാടിസ്ഥാനിത്തിലാണ് അവരുടെ ബന്ധപ്പെട്ട മതവിശ്വാസങ്ങളെ പ്രതിനിധാനം ചെയ്യുന്നത് ?ഈ മധ്യസ്ഥതയില്‍ പൊതുജനം ഇടപെടേണ്ടതില്ല എന്നും പൊതുജനം മധ്യസ്ഥ നടപടികള്‍ അറിയുകപോലും ചെയ്യേണ്ട എന്ന കോടതിവിധിയും ഇതൊരു വിശ്വാസപരമായ പ്രശ്നമാണ് എന്ന കോടതിനിലപാടും പരസ്പര വിരുദ്ധമാണ്.
മാധ്യസ്ഥം പ്രാതിനിധ്യ വ്യവഹാരങ്ങളില്‍ അഭികാമ്യമല്ലയെന്ന് സുപ്രീം കോടതി അഫ്കോണ്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് അതേര്‍സ്ചൈറിയാന്‍ വര്‍ക്കികണ്‍സ്ട്രക്ഷന്‍ ആന്‍ഡ്അതേര്‍സ് (2010) കേസില്‍ നിരീക്ഷിച്ചിരുന്നു. പ്രാതിനിധ്യ വ്യവഹാരം വ്യക്തിഗത വ്യവഹാരത്തില്‍നിന്നു വ്യത്യസ്തമാണ്. പ്രതിനിധ്യ വ്യവഹാരത്തില്‍ കക്ഷികള്‍ അവരുടെ സ്വകാര്യ താല്‍പര്യം സംരക്ഷിക്കാനല്ല കേസ്നടത്തുന്നത്. മറിച്ച് ഒരുകൂട്ടം വ്യക്തികളുടെ പൊതുതാല്‍പര്യം സംരക്ഷിക്കാനായി ഏതാനും വ്യക്തികള്‍ മൊത്തം ഗണത്തിന്‍റെ പ്രതിനിധികള്‍ എന്ന നിലയിലാണ് കേസ് നടത്തുന്നത്. ആയതിനാല്‍ തന്നെ കേസിലെ കക്ഷികള്‍ക്ക് മാത്രമായി മാധ്യസ്ഥത്തില്‍ പങ്കെടുക്കാനാവില്ല. ബാബരി മസ്ജിദ് കേസ് ഒരു പ്രാതിനിധ്യ വ്യവഹാരമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആയതിനാല്‍തന്നെ മാധ്യസ്ഥം എത്രമാത്രം അഭികാമ്യമാവും? ഹിന്ദുകക്ഷികള്‍ ഇപ്പോഴും മധ്യസ്ഥ ശ്രമം അംഗീകരിച്ചിട്ടില്ല. അവര്‍ മുസ്ലിം കക്ഷികലുമായി ഒരു ഒത്തുതീപ്പുണ്ടാക്കിയാല്‍ തന്നെ അതെങ്ങനെ ഇന്ത്യയിലെ മൊത്തം ഹിന്ദുക്കള്‍ അംഗീകരിക്കുന്നുയെന്നു അനുമാനിക്കാനാവും ? ഇതേ സംശയം ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് തന്നെ ഉന്നയിച്ചിരിന്നു.
നേരത്തേ നടത്തിയ അനുരഞ്ജന ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു എന്നതും കോടതി പരിഗണിക്കേണ്ടതായിരുന്നു. 1994-ല്‍പ്രസിഡ്ന്‍ഷ്യല്‍ റഫറന്‍സിലൂടെ തര്‍ക്കസ്ഥാനത്ത് ബാബരി മസ്ജിദ് നിര്‍മാണത്തിനു മുമ്പ് രാമക്ഷേത്രം നിലനിന്നിരുന്നോ എന്ന ചോദ്യം സുപ്രീംകോടതിയുടെ തീര്‍പ്പിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍, അന്ന് സുപ്രീം കോടതി റഫറന്‍സ് പരിഗണിക്കാന്‍ തയ്യാറായില്ല. സ്വത്ത്കേസ് പുനരാംഭിക്കാന്‍ ഉത്തരവിടുകയും ചെയ്തു. അത് ശരിയായ നിലപാടായിരുന്നു. നിലവിലുള്ള നിയമപ്രകാരം തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്നതാണ് നീതിയുക്തമായ നിലപാട്. വിശ്വാസ പ്രശ്നം എന്നവാദം നിയമ വാഴ്ചയെ മറികടക്കാനുള്ള ജുഗ്പതസാവഹമായ തന്ത്രമായിരുന്നു.
സുപ്രീംകോടതിയുടെ പുതിയ മധ്യസ്ഥ ഉത്തരവ് 1994-ലെ നിയമ വാഴ്ച ഉയര്‍ത്തിപിടിക്കുന്ന വിധിയുടെ സത്തയോടു യോജിക്കുന്നതല്ല. 1994 -ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സ്വത്ത്കേസ് പുനഃസ്ഥാപിച്ചതുമായ 2010-ലെ അലഹബാദ് ഹൈകോടതി വിധി സാധ്യമായതും. അലഹബാദ് ഹൈകോടതി വിധിക്കെതിരായ അപ്പീലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. എന്നാല്‍. മധ്യസ്ഥ ഉത്തരവിലൂടെ 1994-ലെ വിധിയോടെ ആരംഭിച്ച നിയമവാഴ്ചയെ ഉയര്‍ത്തിപിടിക്കുന്ന നടപടിക്രമങ്ങളെ മുഴുവന്‍ സുപ്രീംകോടതി ഇപ്പോള്‍ അപകടത്തിലാക്കിയിരിക്കുന്നു.
മുസ്ലിംകള്‍ ബാബരി മസ്ജിദ് വിട്ടുകൊടുത്തലും പ്രശ്നം തീരില്ല എന്നതാണ് മറ്റൊരു സങ്കടകരമായ വസ്തുത. 1992-ല്‍ ബാബ്റി മസ്ജിദ് തകര്‍ത്തതിന് ശേഷം കര്‍സേവകര്‍ ഉയര്‍ത്തിയിരുന്ന മുദ്രാവാക്യം തന്നെ “യെ തോസിര്‍ഫ്ജാന്‍ കിഹേ, അബ്കാശി മഥുര ബാക്കി ഹേ ” (ഇത്തുടക്കം മാത്രമാണ്, കാശിയും മഥുരയുമാണ് അടുത്തത്) എന്നതായിരുന്നു. അതിനാല്‍തന്നെ ബാബരി മസ്ജിദ് കയ്യേറി നശിപ്പിച്ചവരെ ശിക്ഷിക്കുകയും സ്വത്ത് തര്‍ക്കം നീതിപൂര്‍വമായി തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്യുക എന്നതാണ് ബാബ്റി മസ്ജിദ് സംഭവം പോലുള്ള പ്രശ്നങ്ങള്‍ ഭാവിയില്‍ ഉത്ഭവിക്കാതിരിക്കാനുള്ള ഫലപ്രദമായ മാര്‍ഗം. ഒത്തുതീര്‍പ്പുകള്‍ ഹിന്ദുത്വ ഭീകരര്‍ക്ക് ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ ധൈര്യം നല്‍കുകയേയുള്ളൂ.
1989-ല്‍ രാജ്യമെങ്ങും വര്‍ഗീയ ജ്വരം വളര്‍ത്തികൊണ്ടു വിശ്വഹിന്ദു പരിഷത്ത് ശിലാപൂജ സംഘടിപ്പിച്ചപ്പോള്‍ അത്തടയാന്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളുകയാണ് ചെയ്ത്. 1992-ല്‍ ബാബ്റി മസ്ജിദ് സംരക്ഷിക്കാന്‍ സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍, അത് കാറ്റില്‍പറത്തിയ കല്യാണ്‍സിങിനെ സുപ്രീംകോടതി കാര്യമായി ശിക്ഷിച്ചില്ല. ഇപ്പോള്‍ കോടതി അതിന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് മധ്യസ്ഥം എന്ന വഴി തേടുന്നത്.
ആനന്ദ് പട്വര്‍ദ്ധന്‍ സംവിധാനം ചെയ്ത ڇ രാംകിനാം ڈ എന്ന ഡോക്യൂമെന്‍ററിയില്‍ രാംജډഭൂമിക്ഷേത്രത്തിലെ പൂജാരി ലാല്‍ദാസ് ഹിന്ദുത്വ ഭീകരവാദികളുടെ ഹീനമായ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടുന്നുണ്ട്. രാം ജډഭൂമി പ്രസ്ഥാനത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം മുസ്ലിം വംശഹത്യയായെന്നു ധീരമായി വിളിച്ചു പറയണുന്നുണ്ട് ലാല്‍ദാസ് പ്രസ്തുത ഡോക്യൂമെന്‍ററിയില്‍. “മുസ്ലിംകള്‍ അയോധ്യയില്‍ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. എന്നാല്‍, ഹിന്ദുത്വവാദികള്‍ മുസ്ലിംകള്‍ രക്തംകൊണ്ട് കടം വീട്ടണം എന്നാണ് വിളിച്ചു കൂവുന്നത് ڇ-ലാല്‍ദാസ് പറയുന്നുണ്ട്. വി.എച്ച്.പി.യും മറ്റും ക്ഷേത്രത്തിനു എന്ന് പറഞ്ഞു പൂജിച്ചു കൊണ്ടു വന്നശില കൊണ്ട് സ്വകര്യകെട്ടിടങ്ങള്‍ ഉണ്ടാക്കിയ വഞ്ചനവരെ ലാല്‍ദാസ് പരാമര്‍ശിക്കുണ്ട്. 1993-ല്‍ പൂജാരിലാല്‍ദാസ് കൊല്ലപ്പെട്ടു. ലാല്‍ദാസിനെ പോലെ യാത്രയോ യഥാര്‍ഥ ഹിന്ദുമത വിശ്വാസികളുണ്ട്. അവരെയൊക്കെ അവഗണിച്ചു കൊണ്ട് ഹിന്ദുത്വ ഭീകരര്‍ക്ക് ഹിന്ദു മതത്തിന്‍റെ കുത്തവകാശം നല്‍കുന്ന രീതിയില്‍ കോടതി പ്രവര്‍ത്തിക്കരുതായിരുന്നു.
മഹാഭാരതത്തില്‍ ദുര്യോധനന്‍ ഇങ്ങനെപറയുന്നുണ്ട് :
ڇ ജനാമിധര്‍മം നചമേ പ്രവര്‍ത്തി
ജനാമ്യാധര്‍മം നചമേ നിവര്‍ത്തി ڈ
(ധര്‍മം എന്താണെന്ന് അറിയാം; പക്ഷേ, അത് പ്രവര്‍ത്തിക്കാനാവുന്നില്ല. അധര്‍മം എന്താണെന്ന് അറിയാം; പക്ഷേ, അത് പ്രവര്‍ത്തിക്കാതിരിക്കാനുമാവുന്നില്ല!) ഇന്ത്യയുടെ പരോമോന്ന തനീതിപീഠവും ബാബരി മസ്ജിദ് കേസില്‍ ഇതേ ധര്‍മ സങ്കടത്തിലാണ്. എത്രമേല്‍ ഭയാനകവും വേദനാജനകവുമാണ് ഈ വസ്തുത!