ഇബ്‌നുല്‍ ഹൈസം; ചിന്തയുടെ അകക്കാഴ്ച

1998

പ്രകൃതി രമണീയമായ ബഗ്ദാദിന്റെ പ്രതലം അന്ന് ജ്ഞാനനിബിഡമായിരുന്നു. പല ചിന്താധാരകളും വിത്യസ്ത ദശകളിലൂടെ ഒഴുകിക്കൊണ്ടിരുന്നു. അവിടെ ഉറവെടുത്ത ജ്ഞാന സംസമായിരുന്നു വിശ്വ വ്യഖ്യാത ശാസ്ത്രജ്ഞന്‍ മുഹമ്മദ് ബ്‌നുല്‍ ഹസന്‍ ബിന്‍ ഹസന്‍ ബിന്‍ ഹൈസം അബൂ അലി അല്‍ ബസ്വരി. ഹിജ്റ വര്‍ഷം 354 ല്‍ ബസ്വറയിലാണ് ഇബ്‌നുല്‍ ഹൈസം ജനിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ കാല ജീവിതത്തെ പറ്റി കൃത്യമായ വിവരണം ചരിത്രത്തില്‍ ലഭ്യമല്ല. അദ്ദേഹത്തെ പറ്റിയുള്ള കൂടുതല്‍ വിവരണങ്ങളും ലഭിക്കുന്നത് പ്രമുഖ ചരിത്രകാരന്മാരായ ഖിഫ്ത്വിയുടെയും ഇബ്‌നു അബീ ഉസൈബിയുടെയും വിവരണങ്ങളിലൂടെയാണ്. ചെറുപ്രായത്തില്‍ തന്നെ എല്ലാ കലകളിലും അദ്ദേഹം വ്യൂല്‍പിത്തി നേടിയിരുന്നു. ബസ്വറയില്‍ തന്നെ ജഡ്ജിയായാണ് അദ്ദേഹത്തിന്റെ സമൂഹിക രംഗപ്രവേശനം. അതിരൂക്ഷമായ കോടതി വ്യവഹാരങ്ങളില്‍ വീര്‍പ്പുമുട്ടിയ ഇബ്‌നു ഹൈസം എങ്ങനെയെങ്കിലും നാടു വിടാന്‍ തീരുമാനിച്ചു. അന്ന് ബഗ്ദാദ് ഭരിച്ചിരുന്നത് ബുവൈഹ് കുടുംബമായിരുന്നു. ഇസ്‌ലാമിനകത്തുള്ള എല്ലാ ചിന്താധാരകളും ദൈവികതയിലേക്കാണ് നയിക്കുന്നതെന്ന കേന്ദ്ര ബിന്ദുവിലാണ് അദ്ദേഹത്തിന്റെ വൈദിക ശാസ്ത്ര പഠനത്തിന്റെ അവസാന തീര്‍പ്പ്.
തുടര്‍ന്നദ്ദേഹം മറ്റിതര ശാസ്ത്ര മേഖലകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അന്വേഷണാത്മകവും പരീക്ഷണാത്മകവുമായ പഠന പരമ്പരകളാണ് ഇബ്‌നുല്‍ ഹൈതമിനെ ശാസ്ത്ര ലോകത്തിന്റെ മുന്‍ നിരയിലേക്കെത്തിച്ചത്. പാശ്ചാത്യര്‍ അദ്ദേഹത്തെ അല്‍ ഹസെന്‍ എന്ന് വിളിച്ചു. ഇബ്‌നു ഹൈസം വൈദ്യനും, ജ്യോതിശാസ്ത്രജ്ഞനും, ഗണിതജ്ഞനും, തത്വജ്ഞാനിയും, പ്രകൃതി ശാസ്ത്രജ്ഞനുമായിരുന്നു. അദ്ദേഹം കൈവക്കാത്ത വിജ്ഞാന മേഖല വളരെ ചുരുക്കമാണ്. അദ്ദേഹത്തിന്റെ തിരുമുറ്റം പല ചോദ്യാവലികളുമായി എന്നും ജന മുഖരിതമായിരുന്നു.


കൈറോയിലേക്ക്
അന്ന് കൈറോ നഗരം ഭരിച്ചിരുന്നത് ഫാത്വിമീ വംശജനായ, ചരിത്രകാരന്മാര്‍ കിറുക്കനന്നെഴുതിയ അല്‍ ഹാകിം ബി അംരില്ലാഹ് ആയിരുന്നു. ശിയാ ആശയാടിത്തറയുള്ള ഫാത്വിമികള്‍ സുശക്തമായ ഭരണകൂടമായിരുന്നു. ബഗ്ദാദില്‍ നിന്ന് എങ്ങനെയെങ്കിലും പുറത്തു കടക്കണമെന്നാഗ്രഹിച്ചിരുന്ന ഇബ്‌നുല്‍ ഹൈസം ചേക്കേറാന്‍ ഒന്നാമതായി തെരഞ്ഞെടുത്ത നഗരം കൈറോ തന്നെയായിരുന്നു. അതിനു കാരണം രാജാവിന്റെ വിജ്ഞാനത്തോടുള്ള അടങ്ങാത്ത ദാഹമായിരുന്നു. പണ്ഡിതര്‍ക്കും ജ്ഞാന ദാഹികള്‍ക്കും അദ്ദേഹം പ്രത്യേകം പണി കഴിപ്പിച്ചതാണ് ദാറുല്‍ ഹിക്മ. ഖലീഫ മഅ്മൂന്‍ ബഗ്ദാദില്‍ പണികഴിപ്പിച്ച ബൈതുല്‍ ഹിക്മയുടെ മറ്റൊരു പകര്‍പ്പായിരുന്നത്. ഇതിനിടെയാണ് എല്ലാ വര്‍ഷവും കര കവിഞ്ഞൊഴുകുന്ന നൈല്‍ നദിയിലെ വെള്ളപ്പൊക്കം എങ്ങനെയെങ്കിലും പരിഹരിക്കണമെന്ന് ഫാത്വിമി ഭരണകൂടം ആലോചിക്കുന്നതായി ഇബ്‌നു ഹൈസമിന് വിവരം ലഭിക്കുന്നത്.
ഇബ്‌നു ഹൈസം പറഞ്ഞു ‘ ഞാന്‍ മിസ്‌റിലായിരുന്നുവെങ്കില്‍ അവിടെത്തെ പ്രശ്‌നം പരിഹരിക്കുമായിരുന്നു’ . ഇതറിഞ്ഞ ഹാകിം ബി അംരില്ലാഹ് പ്രത്യേക ദൂതന്മാര്‍ വഴി വലിയ സമ്പത്ത് കൊടുത്തയയച്ച് ഇബ്‌നു ഹൈസമിനെ കൈറോവിലെ കൊട്ടാത്തരത്തിലേക്കു ക്ഷണിച്ചു വരുത്തി. കൈറോ പട്ടണവാതിലേക്ക് രാജാവ് തന്നെ പോയി ഇബ്‌നു ഹൈസമിനെ സ്വീകരിച്ചു പദ്ധതി നടപ്പിലാക്കാനവശ്യമായ വേണ്ടതെല്ലാം ചെയ്തു കൊടുത്തു.
പ്രശ്‌നബാധിത പ്രദേശം സന്ദര്‍ശിച്ച ഇബ്‌നു ഹൈസം, ചെങ്കുത്തായ ആ സ്ഥലത്ത് ഒരിക്കലും വെള്ളം തടഞ്ഞുനിര്‍ത്തി അണക്കെട്ട് നിര്‍മിക്കാന്‍ സാധിക്കുകയില്ലെന്നു തിരിച്ചറിഞ്ഞു. രാജാവിനോട് കാരണം പറഞ്ഞു ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും, രാജാവ് അദ്ദേഹത്തെ പ്രധാനപ്പെട്ട മറ്റു ചില ഉദ്യോഗങ്ങള്‍ ഏല്‍പിച്ചു. ചെറിയ കുറ്റങ്ങള്‍ക്ക് പോലും ക്രൂരമായ ശിക്ഷ നടപ്പിലാക്കുന്ന രാജാവിന്റെ ക്രോധത്തെ പേടിച്ച് എത്രകാലം ജീവിക്കുമെന്ന് ആശങ്കപ്പെട്ട ഇബ്‌നു ഹൈസം മുഴുഭ്രാന്ത് അഭിനയിച്ചു. ഭ്രാന്ത് പിടിപെട്ടുവെന്നറിഞ്ഞ രാജാവ് അദ്ദേഹത്തിന്റെ സമ്പത്ത് കണ്ടുകെട്ടി വീട്ടു തങ്കലിലാക്കി. വീട്ടുതടങ്കലില്‍ ഭ്രാന്തഭിനയിച്ച് പത്ത് വര്‍ഷം താമസിച്ചു. ഇതിനിടെയിലാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായ കിതാബുല്‍ മനാളിര്‍ അടക്കം ഒട്ടനവധി ഗവേഷണ ഗ്രന്ഥങ്ങള്‍ എഴുതിത്തീര്‍ക്കുന്നത്.


കിതാബുല്‍ മനാളിര്‍
നേതൃ ദര്‍ശനശാസ്ത്രത്തിന്റെ പിതാവായാണ് അദ്ദേഹം ചരിത്രത്തില്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കിതാബുല്‍ മനാളിര്‍ കാലാതീതമായി സഞ്ചരിച്ചു. ആധുനിക ശാസ്ത്രത്തിലേക്കു വെളിച്ചം വീശിയ പല കണ്ടുപിടുത്തങ്ങള്‍ക്കും ബീജാവാപം നടത്തപ്പെട്ട ഗ്രന്ഥമാണ് കിതാബുല്‍ മനാളിര്‍. ഹിജ്‌റ വര്‍ഷം 411/1021ല്‍ ഫാത്വിമീ ഭരണാധികാരിയായ അല്‍ ഹാകിം ബിഅംരില്ലാഹിയുടെ വീട്ടുതടങ്കലിലായിരിക്കെയാണ് അദ്ദേഹം ഇത് രചിക്കുന്നത്. നീണ്ട പത്തു വര്‍ഷമായിരുന്നു അദ്ദേഹം വീട്ടു തടങ്കലിലുണ്ടായിരുന്നുത്. 1270 ല്‍ പോളിഷ് പണ്ഡിതന്‍ വിറ്റ്‌ലോ (1230-1275) ല്‍ ഇതിനെ ഉല ുലൃുെലരശേ്മ എന്ന നാമത്തില്‍ ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്തു. പിന്നീട് 1572 ല്‍ ഫ്രെഡറിക് റിന്‍സര്‍ (1533-1580) ഇതിനെ വിപുലീകരിച്ച് ലാറ്റിനില്‍ തന്നെ ഛുശേരമല ഠവലമൌൃൗ,െ അഹവമ്വലിശ അൃമയശ െഘശയൃശ ടലുലോ രചിച്ചു. ഇബ്‌നു ഹൈസമിന്റെ ദര്‍ശന ശാസ്ത്രത്തെ അധികരിച്ച് കമാലുദ്ദീന്‍ അല്‍ ഫാരിസി (1267-1319)നടത്തിയ പഠനമാണ് തന്‍ഖീഹുല്‍ മനാളിര്‍. കിതാബുല്‍ മനാളിര്‍ ഏഴ് അധ്യയങ്ങള്‍ അടങ്ങിയതാണ്. ആദ്യ മൂന്നെണ്ണം കാഴ്ചയെ (ശെഴവ)േ പറ്റിയും, പിന്നെ മൂന്ന് പ്രതിഫലന (ഞലളഹലരശേീി) സംബസമായും അവസാനധ്യായം പ്രത്യപഹാര (ഞലളൃമരശേീി) ത്തെ പറ്റിയുമാണ്. ഈ ഗ്രന്ഥത്തില്‍ തന്നെയാണ് കണ്ണിന്റെ വിശദമായ അപഗ്രഥനത്തിന്റെ രേഖാ ചിത്രം വരച്ചിട്ടുള്ളതും. ഇതിലാണ് അദ്ദേഹം കാഴ്ചയുടെ തിയറിയെ തിരുത്തിയെഴുതുന്നത്. അന്നുവരേക്കും നിലനിന്നിരുന്നത് ഗ്രീക്ക് ചിന്തകന്‍ ടോളമിയുടെ വീക്ഷണമായിരുന്നു. കാണുന്നവന്റെ ദൃഷടിയില്‍ നിന്ന് പുറപ്പെടുന്ന രശ്മി വസ്തുവില്‍ (ീയഷലര)േ തട്ടി തിരികെ കണ്ണിലേക്കു തന്നെ തിരിച്ചെത്തുമ്പോഴാണ് നേതൃദര്‍ശനം സംഭവിക്കുന്നത് എന്നായിരുന്നു ടോളമിയുടെ കണ്ടുപിടിത്തം. ഇതിനെ എതിര്‍ത്ത് ഇബ്‌നു ഹൈസം പറഞ്ഞു ‘വസ്തുവില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന രശ്മി കണ്ണിലുടക്കുമ്പോഴാണ് ദര്‍ശനം സംഭവിക്കുന്നത്.’
ഇബ്‌നു ഹൈസം വീട്ടു തടങ്കലിലായിരിക്കുമ്പോഴും അദ്ദേഹം രാജാവിന്റെ സഹോദരി സിത്തുല്‍ മുല്‍ക്കിന്റെ സംരക്ഷണത്തിലായിരുന്നെന്നും പറയപ്പെടുന്നു. രാജാവ് അല്‍ ഹാകിം 1021/411 ല്‍ മരുഭൂമിയില്‍ അപ്രത്യക്ഷനാകുന്നത് വരെയാണ് അദ്ദേഹം വീട്ടു തടങ്കലില്‍ കഴിഞ്ഞത്. തുടര്‍ന്നദ്ദേഹം അസ്ഹര്‍ സര്‍വകലാശാലയുടെ പ്രധാന കവാടത്തിനരികെ മുറിയെടുത്ത് താമസം അങ്ങോട്ടു മാറ്റി. ഗവേഷണ പഠനത്തിന് പറ്റിയ സ്ഥലം ആയതു കൊണ്ടാകാം അങ്ങോട്ടു മാറിയത്. 1039/431 ല്‍ അദ്ദേഹം ഇഹലോകവാസം വെടിയുമ്പോള്‍ വ്യത്യസ്ത ജ്ഞാന ശാഖകളില്‍ 237 ല്‍ പരം ഈടുറ്റ ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നു. ഇതില്‍ നിന്ന് അമ്പതില്‍ പരം മാത്രമാണ് അതിജീവിച്ചത്. അരിസ്റ്റാട്ടില്‍, ഗാലന്‍, ടോളമി തുടങ്ങി മുന്‍കാല മഹാരഥന്മാരുടെ ഗ്രന്ഥങ്ങള്‍ മഹാനവര്‍കള്‍ ഇഴനീര്‍ന്ന് പരിശോധിച്ചിരുന്നു. 2015 വര്‍ഷം മുഴുവനും, അദ്ദേഹത്തിന്റെ കിതാബുല്‍ മനാളിറിന്റെ പിറവിക്ക് ശേഷം ഒരായിരമാണ്ട് തികഞ്ഞതിന്റെടിസ്ഥാനത്തില്‍ യുനെസ്‌കോ, അന്താരാഷ്ട്ര പ്രകാശ വര്‍ഷമായി ആചരിച്ചിരുന്നു. 1001 കണ്ടുപിടുത്തങ്ങളും ഇബ്‌നു ഹൈസമിന്റെ ലോകവും എന്നാണതിന്റെ ടൈറ്റില്‍. ഒരു പുരുഷായുസ്സ് മുഴുവന്‍ ജ്ഞാന നിര്‍മിതിക്കു വേണ്ടി ചെലവഴിച്ച അദ്ദേഹത്തിന്റെ പ്രയത്‌നപ്രയാണത്തിന്റെ ഫലഭൂയിഷ്ഠത അദ്ദേഹത്തിനനുഭവിക്കാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ തലമുറകള്‍ അനുഭവിച്ചു.


അവലംബം:
1) അഖ്ബാറുല്‍ ഹുകമാഅ, അല്‍ ഖിഫ്ത്വി
2) ഉയൂനുല്‍ അന്‍ബാഅ, ഇബ്‌നു അബീ ഉസൈബ
3) ഉലമാഉല്‍ അറബ്, മീഖാഈല്‍ ഖോരി
4) മഖാലാതുന്‍ അന്‍ ഉലമാഇല്‍ മുസ്‌ലിമീന്‍, സാലാഹ് ഖാസിം അഹ്മദ്
5) കയി അഹ ഒ്യവേമാ (9651039) ഠവല ീൃശഴശിമഹ ുീൃമ്യേമഹ ീള വേല ാീറലൃി വേലീൃ്യ ീള ്ശശെീി ( ടവശൃമ്വ ഡിശ്‌ലൃശെ്യേ ീള ങലറശരമഹ രെശലിരലെ
6) കയിൗഹ ഒമ്യവേമാ ീൃ അഹവമ്വലി ,ങലറശല്മഹ കഹെമാശര ഇശ്ശഹശ്വമശേീി, ചമറലൃ ഋഹആശ്വൃശ ( ഠവല ശിേെശൗേലേ ീള കാെമശഹശ ടൗേറശല)െ
7) ഘീേെ ഒശേെീൃ്യ, ങശരവമലഹ ഒമാശഹീേി ങീൃഴമി

അമീന്‍ ഹുദവി ഖാസിയാറകം