ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍: ജ്ഞാന വിനയത്തിന്റെ ഓര്‍മകള്‍

8682

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ചരിത്രത്തിലെ ഏട്ടാമത്തെ ട്രഷററും സൂഫീവര്യനുമായിരുന്ന ശൈഖുനാ ചേലക്കാട് ഉസ്താദിന്റെ ജീവിതവും സേവനങ്ങളും ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. നീï ഒമ്പത് പതിറ്റാïു കാലത്തെ ജീവിതത്തിലൂടെ അദ്ദേഹം കാലത്തെയും സമൂഹത്തെയും വിസ്മയപ്പെടുത്തുകയായിരുന്നു. വിസ്മയകരമായ ആ ജീവിതവും കാലഘട്ടവും വിശകലനം ചെയ്യുകയാണിവിടെ.
കേരളത്തിലെ മക്ക പൊന്നാനിയാണെങ്കില്‍ രïാം മക്ക നാദാപുരമാണ്. പണ്ഡിത കുടുംബങ്ങളുടെ സാന്നിധ്യവും സ്വാധീനവുമാണ് നാദാപുരത്തിന്റെയും സമീപ്രദേശങ്ങളുടെയും പേരിനും പെരുമക്കുമുള്ള നിദാനം. പൊന്നാനി പള്ളികേന്ദ്രീകരിച്ച് ഇസ്‌ലാമിക നവോഥാനത്തിന് മഖ്ദൂമുമാര്‍ നേതൃത്വം നല്‍കിയതു പോലെ നാദാപുരത്തും പള്ളി കേന്ദ്രീകരിച്ചായിരുന്നു ഇസ്‌ലാമിക സംസ്‌കൃതി വികാസം കൊïത്. ഡോ.സി.കെ കരീം എഴുതുന്നു: അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുïെന്ന് കരുതുന്ന നാദാപുരം ജമാഅത്ത് പള്ളിയും ദര്‍സും ഏറെ പ്രസിദ്ധമാണ്. ‘രïാം പൊന്നാനി’യെന്ന് ഈ കേന്ദ്രം അറിയപ്പെടുന്നു.(കേരള മുസ് ലിം ഡയറക്ട്രി: 2583). ആദരസൂചകമായി ‘ഓര്‍’ എന്ന വിളിപ്പേരിലാണ് ഇവിടുത്തെ പണ്ഡിതരെ അഭിസംബോധന ചെയ്യുന്നത്. കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ സ്മരണികയില്‍ നാദാപുരത്തെ അടയാളപ്പെടുത്തുന്നത് ഇപ്രകാരമാണ്: കേരളത്തില്‍ ഒരു സഹസ്രാബ്ദ കാലം ഇസ്‌ലാമിന്റെ മക്കയോ മദീനയോ ഏതുമാകട്ടെ, അത് പൊന്നാനിയായിരുന്നു. നാദാപുരവും ഇസ്‌ലാമിന്റെ ഈറ്റില്ലമായപ്പോള്‍ രïാം പൊന്നാനിയെന്ന ബഹുമതി നാദാപുരത്തിനും ലഭിച്ചു. ഇസ്‌ലാമിക വിജ്ഞാന വിഭവങ്ങള്‍ രുചിയുള്ള മസാലകള്‍ ചേര്‍ത്തുവെച്ച് വിളമ്പുന്ന ഒരു വിജ്ഞാന ഭോജന കേന്ദ്രമായിത്തീര്‍ന്ന നാദാപുരം പണ്ഡിതന്മാരുടെയും വിദ്യാര്‍ഥികളുടെയും ഈറ്റില്ലമായിരുന്നു. ഫിഖ്ഹും തര്‍ക്കശാസ്ത്രവും അലങ്കാരശാസ്ത്രവും ഖുര്‍ആനും ഹദീസും അറബിക്കവിതകളും വ്യാകരണവും നാദാപുരത്തെ ഇടത്തരം വീടുകളുടെ ഇടനാഴികളില്‍ പോലും ചര്‍ച്ചചെയ്യപ്പെട്ടു. ഫ്യൂഡല്‍ പ്രഭുത്വത്തിന്റെ കുഞ്ഞു കുഞ്ഞു മാതൃകകള്‍ അരിച്ചെത്തിയ മുസ്‌ലിം കുടുംബങ്ങളില്‍ പണ്ഡിതന്മാരുടെ സാന്നിധ്യം ഒരലങ്കാരപ്പൊലിമയായിട്ട് തന്നെ രൂപപ്പെട്ടു. ജന്മിവേഷം കെട്ടിയ കുടുംബക്കാരും അവരെ സേവിച്ച് വന്ന ആശ്രിതരും അന്നത്തെ സാമൂഹികഘടനയായിരുന്നു. എല്ലാ തട്ടുകാരും പണ്ഡിതന്മാരെ ആദരിച്ചു. പീടികകളിലെ വീഞ്ഞപ്പെട്ടികളില്‍ പോലും ഫത്ഹുല്‍ മുഈനും മഹല്ലിയും മിശ്കാത്തും ഉദ്ധരിക്കപ്പെട്ടു. തരുണീ രത്‌നങ്ങള്‍ക്ക് ദീനിയായ അറിവുകള്‍ പകരാന്‍ ഗൃഹാങ്കണങ്ങളിലും പളളി പരിസരത്തും രാവിന്റെ യാമങ്ങള്‍ നീïുനില്‍ക്കുന്ന വഅ്‌ളുകള്‍ അരങ്ങേറി. ഉലമാക്കള്‍, ഉമറാക്കള്‍, അനുസരണയുള്ള അനുയായികള്‍ നാദാപുരത്തിന്റെ പൂര്‍വചരിത്രം അതായിരുന്നു. മുസ്‌ലിം കുടുംബങ്ങളില്‍ ഏതെങ്കിലും ഒരു കര്‍മശാസ്ത്ര ഗ്രന്ഥം ഉസ്താദുമാരെ വെച്ച് ഓതിപ്പഠിക്കാത്തവരാരും ഒരു മുക്കാല്‍ നൂറ്റാïു മുമ്പുവരെ ഇവിടെയുïായിരുന്നില്ല. നാദാപുരത്തെ സാധാരണക്കാരന്‍ അന്യദേശത്തുള്ള മുസ്‌ലിയാരെക്കാള്‍ വിവരസ്ഥനായിരുന്നുവെന്ന് പറയപ്പെട്ടിരുന്നു(പേജ് 102, ബഹ്ജത്തുല്‍ ഉലമാ, കടമേരി).നാദാപുരത്തും പരിസര പ്രദേശങ്ങളിലും നിലനിന്നിരുന്ന ഇസ്‌ലാമികാന്തരീക്ഷത്തിന്റെ പ്രൗഢിയിലേക്കുള്ള ദിശാസൂചികയാണിത്.
നാദാപുരത്തിന് വഴിവെളിച്ചമായി പരന്നൊഴുകിയ നിരവധി മഹത്തുക്കളുï്. മേനക്കോത്ത് കുഞ്ഞമ്മദ് കുട്ടി മുസ്‌ലിയാര്‍, അഹ്മദ് ശീറാസി, ആയഞ്ചേരി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മേപ്പിലാച്ചേരി മൊയ്തീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അവരില്‍ പ്രധാനികളാണ്. നാദാപുരത്ത് നിന്നും ഏകദേശം ആറ് കിലോമീറ്റര്‍ മാത്രം ദൂരമുള്ള കടമേരിയും പണ്ഡിതന്മാര്‍ നിറഞ്ഞു നിന്ന പ്രദേശമാണ്. നാദാപുരത്തേക്കാള്‍ ‘ഓറുമാര്‍’ നിലനിന്ന നാടാണ് കടമേരി എന്നു പറയുന്നതില്‍ അസാംഗത്യമില്ല. കീഴന ഓര്‍, മരുന്നൂര്‍ ഓര്‍, ചാന്തോന്നിലോര്‍, ചിറക്കല്‍ ഓര്‍, ചീക്കിലോട് വലിയോര്‍, കടമേരി റഹ്മാനിയ്യ അറബിക് കോളേജ് സ്ഥാപകനായ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാര്‍, കാങ്ങാട്ട് ഓര്‍,കിഴക്കയില്‍ ഓര്‍, അമ്പിളിക്കുന്നത്ത് ഓര്‍, വെളുത്തപറമ്പത്ത് ഓര്‍ തുടങ്ങിയവര്‍ കടമേരിയുടെ മണ്ണിനെ പ്രഫുല്ലമാക്കിയ മഹാ പണ്ഡിതന്മാരാണ്. ഈ വൈജ്ഞാനിക പാരമ്പര്യത്തിനു കാവല്‍വിളക്കായി പ്രശോഭിച്ചവരായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷററായിരുന്ന ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍. ഒരു കാലത്ത് ചേലക്കാട് പ്രദേശത്തിന്റെ പണ്ഡിത പ്രതിനിധിയായിരുന്ന ചേലക്കാട് ചുക്രം മുസ്‌ലിയാര്‍ ഉസ്താദിന്റെ ഉമ്മയുടെ വല്ല്യുപ്പയാണ്. നാദാപുരം,കടമേരി ദേശങ്ങളെ പോലെ പണ്ഡിത കുടുംബങ്ങളുടെ പേരില്‍ ചേലക്കാടും പ്രസിദ്ധമായിരുന്നു.
അറിവിന്റെ അനര്‍ഘമായ അനുഭവങ്ങളിലൂടെയുള്ള ഒരു തീര്‍ഥയാത്രയായിരുന്നു ചേലക്കാട് ഉസ്താദിന്റെ ജീവിതം. പതിനേഴ് വര്‍ഷം ജ്ഞാനാന്വേഷണത്തില്‍ താപസനായി കഴിഞ്ഞു. വയനാട് ജില്ലയിലെ വാളാട് മഹല്ലില്‍ 45 വര്‍ഷത്തോളം ഖാള്വിയായിരുന്ന പിതാവ് അബ്ദുല്ല മുസ്‌ലിയാരായിരുന്നു ആദ്യഗുരു. വിജ്ഞാന വിജുഗീഷുകളായി ഒരു ദേശത്തിന്റെ ചരിത്രം നിര്‍ണയിച്ച അഹ്മദ് ശീറാസി, പടിഞ്ഞാറയില്‍ അഹ്മദ് മുസ്‌ലിയാര്‍, മേച്ചിലാച്ചേരി മൊയ്തീന്‍ മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ, കണ്ണിയത്ത് ഉസ്താദ്, ഫള്ഫരി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍(കുട്ടി മുസ്‌ലിയാര്‍), കുട്ട്യാലി മുസ്‌ലിയാര്‍ കടമേരി, കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവരില്‍ നിന്നും അറിവ് നുകര്‍ന്നു. നാദാപുരം, പാറക്കടവ്, ചെമ്മങ്കടവ്, പൂക്കോത്ത്, മേല്‍മുറി, വാഴക്കാട്, പൊടിയാട് എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. മലപ്പുറം പൊടിയാട് ഫള്ഫരി അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ നിന്നാണ് ഉപരിപഠനാര്‍ഥം വെല്ലൂര്‍ ബാഖിയാത്തിലേക്ക് പോവുന്നത്. ശൈഖ് ഹസന്‍ ഹസ്‌റത്ത്,ശൈഖ് അബൂബക്ര്‍ ഹസ്‌റത്ത് എന്നിവരാണ് ബാഖിയാത്തിലെ പ്രധാന ഗുരുനാഥര്‍. അറബിക്കവികളും സഹോദരങ്ങളുമായ അരീക്കല്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അരീക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, പാനൂര്‍ തങ്ങള്‍ തുടങ്ങിയ ഒട്ടനവധി പ്രമുഖര്‍ പലയിടങ്ങളിലായി പഠനവഴിയില്‍ ഒരേ ദര്‍സുകളില്‍ സംഗമിച്ചിട്ടുï്. 1960-ല്‍ ബാഖിയാത്തില്‍ മുത്വവല്ലിലേക്കുള്ള സെലക്ഷനില്‍ ഇരുപത് പേരാണ് ഉïായിരുന്നത്. ചേലക്കാട് ഉസ്താദ്, ചെമ്പരിക്ക സി.എം. അബ്ദുല്ല മുസ്‌ലിയാര്‍ അടക്കം അഞ്ചുപേര്‍ക്ക് മാത്രമാണ് യോഗ്യത നേടാനായത്. അന്ന് ഇംഗ്ലീഷ് പത്രങ്ങള്‍ വായിച്ച് ഇന്ത്യ-ചൈന യുദ്ധത്തെ കുറിച്ച് സി.എം അബ്ദുല്ല മുസ്‌ലിയാര്‍ വിവരിച്ചിരുന്ന അനുഭവം ഉസ്താദ് പങ്കുവെച്ചിരുന്നു.
1962-ല്‍ ഇരുപത്തിഒമ്പതാം വയസ്സില്‍ വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്തില്‍ നിന്നും ബാഖവി ബിരുദം നേടിയ ശേഷം ജന്മനാടായ ചേലക്കാട് ജുമുഅത്ത് പള്ളിയില്‍ മുദരിസായി സേവനമനുഷ്ഠിച്ചു. ചേലക്കാട് ദര്‍സില്‍ ടി.കെ ഹാഷിം കോയ തങ്ങളെ പോലുള്ള പ്രമുഖര്‍ പഠിച്ചുകൊïിരിക്കുന്ന കാലമായിരുന്നു അത്. പിന്നീട് തായിനേരി, പയ്യന്നൂര്‍, കൊളവല്ലൂര്‍, കമ്പില്‍, മാടായി, ചിയ്യൂര്‍, കൊടക്കല്‍, അïോണ, ഇരിക്കൂര്‍, വാരാമ്പറ്റ, പഴയങ്ങാടി, കണ്ണാടിപറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി നിരവധി ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്തു. ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും പ്രത്യേക നിര്‍ദേശപ്രകാരമാണ് പട്ടിക്കാട് ജാമിഅ: നൂരിയ്യയില്‍ മുദരിസായി വന്നത്. 1988 മുതല്‍ പതിനൊന്ന് വര്‍ഷം ജാമിഅ:യില്‍ വൈജ്ഞാനിക വിരുന്നൊരുക്കി. 2000-2007 വരെ നന്തി ജാമിഅ: ദാറുസ്സലാമിലും പിന്നീട് ആറു വര്‍ഷം മടവൂര്‍ അശ്അരിയ്യയിലും തുവ്വക്കുന്ന് യമാനിയ്യയിലും നാദാപുരം ജാമിഅ: ഹാശിമിയ്യയിലും അധ്യാപനം നടത്തി. സി.ഐ.സി വൈസ് പ്രസിഡന്റും തിരുവള്ളൂര്‍ വാഫി കാമ്പസ് ഡീനുമായി ജീവിതാന്ത്യം വരെ കര്‍മനിരതനായി. സമസ്തയുടെ വിവിധ വിജ്ഞാന ഗേഹങ്ങളില്‍ ദര്‍സ് നടത്താന്‍ അവസരം ലഭിക്കുക വഴി,ആയിരക്കണക്കിനു പണ്ഡിതന്മാരുടെ പ്രിയപ്പെട്ട ഗുരുനാഥനാവാനും അദ്ദേഹത്തിനു സാധിച്ചു. കക്കിടിപ്പുറം അബൂബക്ര്‍ മുസ്‌ലിയാര്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, സി.എം വലിയുല്ലാഹി തുടങ്ങിയവരുമായി ആത്മീയബന്ധം പുലര്‍ത്തി.
പഠനകാലത്തു തന്നെ പ്രഭാഷണത്തോട് വലിയ താല്‍പര്യം പ്രകടിപ്പിച്ചു. മേല്‍മുറിയില്‍ പഠിക്കുന്ന കാലത്ത് കല്‍പകഞ്ചേരിയില്‍ ഒരു മദ്‌റസോദ്ഘാടനത്തിന് പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ അധ്യക്ഷനും സി.എച്ച്. മുഹമ്മദ് കോയ ഉദ്ഘാടകനുമായ സദസ്സില്‍ പ്രഭാഷണം നടത്തിയത് ചേലക്കാട് ഉസ്താദായിരുന്നു. നാദാപുരത്തെ പഠന കാലയളവില്‍ ചേലക്കാട്, ചിയ്യൂര്‍, ചേരാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ വഅള് പറഞ്ഞു. ചേലക്കാട്, നാദാപുരം, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ പുത്തന്‍വാദികളുമായി ആദര്‍ശ സംവാദവും നടത്തി. മതവിജ്ഞാനം നേടാനായി സംഘടിപ്പിക്കുന്ന വഅ്‌ളുകള്‍ മുപ്പതും നാല്‍പതും ദിവസങ്ങള്‍ നീïുനിന്നു. കര്‍മശാസ്ത്ര വിഷയങ്ങളും അനുബന്ധ ചര്‍ച്ചകളുമാവും മിക്ക വഅ്‌ളുകളുടെയുംപ്രതിപാദ്യം. ബിസ്മി കൊï് തുടങ്ങി നികാഹ് കൊï് അവസാനിക്കുന്ന രീതിയിലായിരുന്നു പലയിടത്തും വിഷയക്രമീകരണം. റമള്വാന്‍ മാസമായിരുന്നു വഅ്‌ളുകളുടെ പ്രധാനവേദി. ഉസ്താദുമാരും വിദ്യാര്‍ഥികളും ‘ഉറുദി’ക്ക് വന്നിരുന്നതും റമള്വാനില്‍ തന്നെ. പഠനകാലത്ത് നല്ല ഭക്ഷണമൊക്കെ അപൂര്‍വ കാഴ്ചയായിരുന്നു. പൂക്കോത്ത് ദര്‍സില്‍ പഠിക്കുന്ന സന്ദര്‍ഭത്തില്‍ രാത്രി ഭക്ഷണത്തിന് ഒരു വീട്ടില്‍ പോയി. അവിടെനിന്ന് ആകെ ലഭിച്ചത് ഒരു ഗ്ലാസ് കട്ടന്‍ചായയും ഒരു വെല്ല (ശര്‍ക്കര) കഷ്ണവുമായിരുന്നു. അതും കഴിച്ച് തിരിച്ചുപോന്ന ഓര്‍മ ഉസ്താദ് പുതുതലമുറയിലെ വിദ്യാര്‍ഥികളോട് പങ്കുവച്ചിരുന്നു. ദര്‍സിലെ വിദ്യാര്‍ഥിക്ക് ഭക്ഷണം നല്‍കുന്ന ‘ചെലവുകുടി’യിലെ സ്ത്രീകളും കിതാബോതുന്ന ജ്ഞാനലോകം അന്ന് നിലനിന്നിരുന്നു. നൂറുല്‍ അബ്‌സ്വാറും മുതഫരിദും അടങ്ങുന്ന പത്തുകിതാബ് ഉമ്മമാര്‍ പഠിച്ചെടുത്തു. ഭക്ഷണത്തിന് പോവുന്ന വീടുകളിലേക്ക് കിതാബുകള്‍ കൊïുപോയി അവിടെ നിന്നും മുത്വാലഅ ചെയ്യുന്ന ശീലവുമുïായിരുന്നു.
തൊണ്ണൂറാï് പിന്നിട്ട ജീവിതത്തിലെ അമരസ്മരണകള്‍ ഉസ്താദ് പലപ്പോഴും അയവിറക്കി. കണ്ണിയത്ത് ഉസ്താദിന്റെ അടുത്ത് വാഴക്കാട് പഠിക്കുന്ന കാലം. കഠിനമായ വേനലില്‍ വെള്ളം ലഭിക്കാതെ ആളുകള്‍ പ്രയാസപ്പെടുന്ന സന്ദര്‍ഭം. ആളുകള്‍ കൂട്ടമായി വന്ന് കണ്ണിയത്ത് ഉസ്താദിനോട് ആവലാതി ബോധിപ്പിച്ചു. ഒരു ളുഹ്ര്‍ നിസ്‌കാരത്തിന് ദുആ ചെയ്തു. മഴപെയ്തില്ല. അസ്വര്‍ നിസ്‌കാര ശേഷം വീïും ദുആ ചെയ്തു. ഉടനെത്തന്നെ അതിശക്തമായ മഴ പെയ്തു. ചെറുപ്പത്തില്‍ തന്നെ സമ്മേളനങ്ങള്‍ക്കും സമസ്തയുടെ പരിപാടികള്‍ക്കും പങ്കെടുക്കുകയെന്നത് വലിയ ആവേശമായിരുന്നു. വാഴക്കാട് ദര്‍സില്‍ പഠിക്കുന്ന സമയത്ത് ചാലിയത്തു വച്ച് നടന്ന ഒരു പരിപാടിക്ക് വാഴക്കാട് നിന്നും നടന്നാണ് പോയത്. 1951-ല്‍ വടകരയില്‍ നടന്ന സമസ്ത സമ്മേളനത്തിലും നടന്നെത്തി. ഉസ്താദിന്റെ പിതാവിന്റെ ആï് വാളാട് പള്ളിയില്‍ വിപുലമായി നടത്തിവരുന്നു. ആദ്യകാലത്ത് ആï് നടത്തിയിരുന്നില്ലെങ്കിലും പിന്നീട് ആ നാട്ടിലെ ചിലര്‍ പിതാവിനെ സ്വപ്‌നം കïപ്പോള്‍ ‘മരണ ശേഷം എന്നെ വേïേ’ എന്ന് ചോദിക്കുകയുïായി. ഇതിനു ശേഷം വലിയ ആദരവോടെ അവര്‍ ആï് നടത്തിവരുന്നു.
1986-ലാണ് ആദ്യമായി ഹജ്ജിന് പോയത്. അന്ന് കോട്ടുമല ബാപ്പു മുസ്‌ലിയാരും ശംസുല്‍ ഉലമയുമടക്കമുള്ളവര്‍ ഹജ്ജിനു വന്ന സന്ദര്‍ഭമായിരുന്നു. അന്നാണ് പണ്ഡിതകുലപതി കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍ വഫാത്താകുന്നത്. മകനായ ബാപ്പു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഹറമില്‍ വച്ച് മയ്യിത്ത്‌നിസ്‌കരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. ചെറുപ്പകാലത്തു തന്നെ ചെറിയ കിതാബുകള്‍ കൃത്യമായ പഠന മനനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നത് കൊï് പിന്നീടുള്ള കാലത്ത് വലിയ അധ്വാനം വേïിവന്നിട്ടില്ലെന്നും നഹ്‌വിനു കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സ് കിട്ടിയാല്‍ പിന്നെ മറ്റൊന്നും വേïെന്നും ഉസ്താദ് പറയുമായിരുന്നു. നൂറ്റിപതിനഞ്ച് വര്‍ഷം മുമ്പ് മരണപ്പെട്ട പിതാമഹന്‍ ഉപയോഗിച്ച കിതാബുകളും അപൂര്‍വ ഇനം കയ്യെഴുത്ത് പ്രതികളും ഉസ്താദിന്റെ ഗ്രന്ഥശേഖരത്തിലുï്. ബദ്‌രീങ്ങളുടെ മുഴുവന്‍ പേരുകളും മന:പാഠമുള്ള ഉസ്താദിന്റെ ബുദ്ധിവൈഭവവും ഗ്രാഹ്യശക്തിയും വിസ്മയകരമാണ്. ക്ലാസുകളില്‍ കിതാബുകളിലെ ഓരോ വരികളും വിശദീകരിക്കുമ്പോള്‍ മറ്റു കിതാബുകളിലെ ഇബാറത്തുകള്‍ ഒരോന്നായി കാണാതെ വിവരിക്കുന്നത് ശിഷ്യഗണങ്ങള്‍ വിസ്മയത്തോടെ നോക്കിനിന്നു. സംശയങ്ങള്‍ക്ക് മറുപടിയായി തന്റെ ഗുരുനാഥരില്‍ നിന്ന് പഠന സമയത്ത് കേട്ട ചില വിശദീകരണം പദ്യരൂപേണ അവതരിപ്പിക്കാറുïായിരുന്നു. പല കിതാബിലെയും ഇബാറത്തുകള്‍ ഹൃദിസ്ഥമുള്ളത് കൊï് സംവാദമുഖത്തും തിളങ്ങിനിന്നു. 28-08-2022 ഞായറാഴ്ച രാവിലെ ആ പണ്ഡിത കുലപതി ഈ ലോകത്തോട് വിടപറഞ്ഞു.

തന്‍സീര്‍ ദാരിമി കാവുന്തറ