നോമ്പിന്‍റെ ആത്മികമാനങ്ങള്‍

3414

ശൈഖ് ഹംസ യൂസുഫ്
വിവ: എം എ സലാം റഹ്മാനി

അല്ലാഹുവിന്‍റെ നിയമ നിര്‍മാണങ്ങള്‍ക്കനുസൃതമായി ജീവിതത്തെ ക്രമപ്പെടുത്തുകയും ആത്മസമര്‍പ്പണത്തിന് സദാസന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുക എന്നതാണ് ഒരു മുസ്ലിമിന്‍റെ ഇഥംപ്രദമായ ബാധ്യത. ഈ കീഴൊതുങ്ങലിന്‍റെ ആവിഷ്കാരമാണ് നമ്മുടെ ആരാധനകളിലൂടെ ആത്യന്തികമായി നിര്‍വഹിക്കപ്പെടുന്നത്. ഇസ്ലാമിലെ വേറിട്ടതും അതിപ്രധാനവും സവിശേഷ സ്വഭാവമുള്ളതുമായ ആരാധനയാണ് റമളാനിലെ നോമ്പ്. നിസ്കാരം,സകാത്ത്, ഹജ്ജ് പോലെയുള്ള അടിസ്ഥാന കാര്യങ്ങളില്‍ ഒന്നാണത്.
ഇസ്ലാം നിഷ്കര്‍ശിക്കുന്ന രൂപത്തിലും സ്വഭാവത്തിലും മാറ്റമുണ്ടെങ്കിലും മറ്റു മത ദര്‍ശനങ്ങളും നോമ്പിന്‍റെ ആത്മീയ ഗുണത്തെ പരിഗണിക്കുന്നുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ഇതില്‍ നിന്നും തന്നെ നോമ്പ് ഏറെ പ്രത്യേകതകള്‍ നിറഞ്ഞ അനുഷ്ഠാനമാണെന്ന് നമുക്ക് മനസ്സിലാക്കാം. അല്ലാഹു പറയുന്നു: ഓ വിശ്വാസികളേ നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടത് പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍ വേണ്ടി(2/183)
മനുഷ്യ കുലത്തിന്‍റെ പ്രാരംഭം മുതല്‍ തന്നെ അല്ലാഹു പ്രവാചകډാരെ ഭൂമിയിലേക്ക് നിയോഗിച്ചിട്ടുണ്ട്. ആദം നബി(അ)യില്‍ നിന്നും തുടങ്ങി മുഹമ്മദ് നബി(അ)യില്‍ അവസാനിക്കുന്ന പ്രവാചകീയ പരമ്പര അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ക്കനുസരിച്ച് ജീവിതം നയിക്കാന്‍ വേണ്ടി തങ്ങള്‍ അയക്കപ്പെട്ട സമൂഹങ്ങളെ ഉണര്‍ത്തുകയും അവര്‍ക്ക് മുന്നില്‍ ജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യത്തെ സമര്‍പ്പിക്കുകയും ചെയ്തു. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് തങ്ങളുടെ സമൂഹങ്ങളെ വഴിനടത്തുക എന്ന ദൗത്യമാണ് പ്രവാചകډാര്‍ ഭൂമിയില്‍ നിറവേറ്റിയത്. എല്ലാ പ്രവാചകډാരും ഏകദൈവ വിശ്വാസത്തിലേക്കാണ് ജനങ്ങളെ ക്ഷണിച്ചത്. തൗഹീദായിരുന്നു പ്രബോധനത്തിന്‍റെ അടിസ്ഥാനം. ആത്യന്തികമായി ജൂത/ക്രൈസ്തവ ദര്‍ശനങ്ങളുടെയെല്ലാം അടിസ്ഥാനം ഇസ്ലാമിനെ പോലെത്തന്നെ ഏക ദൈവ സിദ്ധാന്തമാണ്. മൂസ നബി(അ)യും ഈസാ നബി(അ)യും അല്ലാഹുവിന്‍റെ ഏകത്വത്തിലേക്കാണ് തങ്ങളുടെ സമൂഹങ്ങളെ നയിച്ചത്. ആ പ്രവാചകډാര്‍ക്ക് ശേഷം ഏക ദൈവ സിദ്ധാന്തത്തിലൂന്നിയ അവരുടെ ദര്‍ശനങ്ങള്‍ അട്ടിമറിക്കപ്പെടുകയാണുണ്ടായത്. ഈ ദര്‍ശനങ്ങളിലെല്ലാം നോമ്പ് വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നിലനിന്നിരുന്നതായി ചരിത്രങ്ങളില്‍ കാണാവുന്നതാണ്.

ഭൂമിയില്‍ കൃത്യമായ ബോധത്തോടെ ജീവിക്കേണ്ടവരാണ് വിശ്വാസികള്‍. അല്ലാഹുവിന്‍റെ പൊരുത്തം സമ്പാദിക്കുക എന്നതാണ് നമ്മുടെ ഓരോരുത്തരുടെയും ലക്ഷ്യം. ആ ഉദാത്തമായ ലക്ഷ്യത്തിലേക്കുള്ള മഹിതമായ മാര്‍ഗമാണ് റമളാനിലെ നോമ്പ്. അല്ലാഹുവിന്‍റെ സ്മരണയിലേക്കും ചിന്തയിലേക്കും മറ്റു ആരാധനകളേക്കാള്‍ നോമ്പ് നമ്മെ വഴിനടത്തുന്നതാണ്.
ഓരോ നിമിഷവും സ്രഷ്ടാവിന്‍റെ ഓര്‍മകളിലൂടെ സഞ്ചരിക്കേണ്ട ബാധ്യത സൃഷ്ടികള്‍ക്കുണ്ട്. അതിലൂടെ മാത്രമേ അടിമയും ഉടമയും തമ്മിലുള്ള ബന്ധം അതിന്‍റെ യാഥാര്‍ത്ഥ തലങ്ങളിലേക്കെത്തുകയുള്ളൂ. ഈ ബന്ധം സുദൃഢമാക്കാന്‍ നോമ്പ് നമ്മെ ഏറെ സഹായിക്കുന്നു. ശരീരത്തിന് ആരോഗ്യപരമായ നേട്ടങ്ങള്‍ നോമ്പ് സമ്മാനിക്കുന്നുണ്ടെങ്കിലും ആത്മീയമായ വളര്‍ച്ചയും വികാസവുമാണ് നോമ്പിലൂടെ ആത്യന്തികമായി ലക്ഷീകരിക്കുന്നത്. ആത്മീയ വളര്‍ച്ചയും ഔന്നത്യവുമാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ഉദാത്തമായ അവസ്ഥയും ആനന്ദവും. ഈ ലക്ഷ്യം നോമ്പിലൂടെ കൈവരിക്കാന്‍ നമുക്ക് സാധിക്കുന്നു. ആത്മാവിനെ സ്ഫുടം ചെയ്തെടുക്കുന്നതോടൊപ്പം നډകളെ ജൈവിക ഗുണമായി സദാസമയവും നിലനിറുത്തുകയും ചെയ്യുന്നു. നډകളിലേക്കുള്ള പ്രചോദനവും ഊര്‍ജ്ജവുമാണ് റമളാന്‍.
ചന്ദ്ര വര്‍ഷ പ്രകാരമുള്ള ഒമ്പതാമത്തെ മാസമാണ് റമളാന്‍. ലോകത്തുടനീളമുള്ള മുസ്ലിംകള്‍ ഈ മാസത്തില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങളും ലൈംഗിക താല്‍പര്യങ്ങളുമെല്ലാം മാറ്റി വെച്ച് നോമ്പനുഷ്ഠിക്കുന്നു. സൂര്യാസ്തമയത്തോടെ എല്ലാം പതിവുപോലെയായിത്തീരുന്നു.
ഇസ്ലാമിന്‍റെ അടിസ്ഥാന സ്തംഭങ്ങളില്‍ ഒന്നാണ് നോമ്പെങ്കിലും രോഗി, യാത്രക്കാരന്‍ എന്നിവര്‍ നോമ്പിന്‍റെ നിര്‍ബന്ധത്തില്‍ നിന്നുമൊഴിവാണ്. യാത്രക്കാര്‍ക്ക് യാത്ര തീരുന്നത് വരെ നോമ്പ് നീട്ടിവെക്കാവുന്നതാണ്. അതുപോലെ അവശത അനുഭവിക്കുന്നവര്‍ക്കും ഇസ്ലാം ഇളവ് നല്‍കുന്നുണ്ട്. ഒരാളെയും പ്രയാസപ്പെടുത്തുന്ന രൂപത്തിലുള്ള നിയമ നിര്‍മാണങ്ങള്‍ ഇസ്ലാമിക ശരീഅത്തില്‍ നമുക്ക് കാണാന്‍ സാധിക്കുകയില്ല. മനുഷ്യ പ്രകൃതിക്കനുയോജ്യമായ നിയമ വ്യവസ്ഥിതിയാണ് ഇസ്ലാം. റമളാന്‍ നോമ്പിലെ ഇളവിനെക്കുറിച്ച് അല്ലാഹു പറയുന്നു: ഇനി നിങ്ങളിലൊരാള്‍ രോഗിയോ യാത്രക്കാരനോ ആയിരുന്നാല്‍ അത്രയെണ്ണം മറ്റു ദിനങ്ങളിലനുഷ്ഠിക്കണം. പ്രയാസപ്പെട്ടു മാത്രമേ വ്രതാനുഷ്ഠാനത്തിനാകൂ എന്നുളളവര്‍ പകരം ഒരു ദരിദ്രനുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കണം. ഇനിയൊരാള്‍ സ്വമേധയാ നډ ചെയ്താല്‍ അതവന്ന് ഗുണകരമാണ്. കാര്യബോധമുള്ളവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നത് തന്നെയാണ് നിങ്ങള്‍ക്കുത്തമം.(2/184)
റബ്ബിന്‍റെ മുന്നിലുള്ള പരമമായ കീഴൊതുങ്ങലാണ് നോമ്പ്. നോമ്പുകാരന് നല്‍കപ്പെടുന്ന പ്രതിഫലം വിവരണാധീതമാണ്. څനോമ്പ് എനിക്കുള്ളതാണ് ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്چ എന്ന് അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞതിലൂടെ തന്നെ നോമ്പുകാരന്‍റെ മഹത്വം നമുക്ക് ബോധ്യപ്പെടുന്നതാണ്. മറ്റു ആരാധനാകര്‍മങ്ങള്‍ക്കുള്ളതിനേക്കാളേറെ പ്രതിഫലം നല്‍കപ്പെടുന്നതിന് പുറമേ ആത്മാര്‍ത്ഥമായി നോമ്പനുഷ്ഠിക്കുന്നവന്‍റെ കഴിഞ്ഞുപോയ പാപങ്ങള്‍ മുഴുവന്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്. വളരെയധികം പുണ്യമാക്കപ്പെട്ട നോമ്പിനെ കേവലം അന്നപാനീയങ്ങളൊഴിവാക്കുക എന്നതിനപ്പുറം ഗൗരവത്തോടെ സമീപിക്കേണ്ട ബാധ്യത ഓരോരുത്തര്‍ക്കുമുണ്ട്. അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ആരാധനാകര്‍മമാണിത്. ഈ രൂപത്തില്‍ നോമ്പനുഷ്ഠിക്കുന്നവരെ മാത്രമേ അല്ലാഹു പരിഗണിക്കുകയുള്ളൂ. നബി(സ) പറയുന്നു: മോശപ്പെട്ട വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കാത്തവന്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നത് അല്ലാഹുവിന് ആവശ്യമില്ലാത്ത കാര്യമാണ്(ഹദീസ്)
ശാരീരിക/ആത്മീയ സംസ്കരണത്തിനും പുന:ക്രമീകരണത്തിനുമായി അല്ലാഹു തന്ന വാര്‍ഷികാവസരമാണ് റമളാന്‍. ആത്മ പരിശോധനയുടെ കാലമാണത്. ജീവിത യാത്രയില്‍വീഴ്ച വരുത്തിയവര്‍ക്ക് പരിഹാരത്തിനും ഔന്നത്യമാഗ്രഹിക്കുന്നവര്‍ക്ക് അത് കരസ്ഥമാക്കാനും സാഹചര്യം ലഭിക്കുന്നു. മനുഷ്യ മനസ്സിലടിഞ്ഞു കൂടിയ ഭൗതിക ചിന്തകളെ പിഴുതെറിഞ്ഞ് അല്ലാഹുവിന്‍റെ ഓര്‍മകളെ പ്രതിഷ്ഠിക്കാനുള്ള അസുലഭ മുഹൂര്‍ത്തത്തിന് വേദിയൊരുങ്ങുന്ന തിരിച്ചറിവിന്‍റെയും തിരിച്ചുപോക്കിന്‍റെയും ചിന്തകളുണര്‍ത്തുന്ന ഒന്നാണ് നോമ്പ്. സ്രഷ്ടാവുമായുള്ള ബന്ധത്തിന്‍റെ ശക്തി വര്‍ദ്ധിപ്പിക്കാനാണ് ഓരോരുത്തരും നോമ്പ് കാലത്ത് ശ്രമിക്കാറുള്ളത്. സ്രഷ്ടാവ് അടിമകളില്‍ നിന്നും പ്രതീക്ഷിക്കുന്നതും കാത്തിരിക്കുന്നതും അതുതന്നെയാണ്. ഭൂമിയില്‍ തന്‍റെ പ്രതിനിധിയായി ജീവിക്കുന്ന മനുഷ്യന്‍ എത്രത്തോളം തന്നെ പരിഗണിക്കുന്നുണ്ടെന്ന് അല്ലാഹു ഓരോ നിമിഷവും നമ്മെ നിരീക്ഷിക്കുന്നുണ്ട്. ഈ നിരീക്ഷണത്തിലും പരീക്ഷണത്തിലും നമുക്ക് വിജയിക്കാനാകുമ്പോള്‍ മാത്രമേ അല്ലാഹുവിന്‍റെ മുന്നില്‍ വിലയുളള സൃഷ്ടികളാകാന്‍ നമുക്ക് സാധിക്കുകയുള്ളൂ. അല്ലാഹു ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത നോമ്പ് കാലത്തെ നാം അര്‍ഹിക്കുന്ന പരിഗണനയോടെ സമീപിക്കേണ്ടത് നമുക്കനിവാര്യമാണ്. പരസ്പരമുള്ള അടുപ്പത്തിന്‍റെ ദൃഢത വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി അല്ലാഹു തന്ന റമളാന്‍ എന്ന സുവര്‍ണാവസരം ആവേശത്തോടെ ഉപയോഗപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്.
ആത്മനിയന്ത്രണത്തിന്‍റെ പാഠങ്ങളാണ് റമളാന്‍ നമുക്ക് പകര്‍ന്നു തരുന്നത്. ദേഹേച്ഛകളെ പിന്‍പറ്റി അനിയന്ത്രിതമായി ഒഴുകിക്കൊണ്ടിരിക്കുന്ന മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കാനുള്ള ശക്തി നോമ്പിലൂടെ കൈവരുന്നു. ഇതുവഴി പൈശാചിക ചിന്തകള്‍ക്ക് വശംവദരാകുന്ന മനസ്സുകള്‍ക്കു മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ നമുക്ക് സാധിക്കുന്നു. ശാരീരക ഇച്ഛകളെ മിറകടക്കുകയെന്ന മനുഷ്യന്‍റെ ഉള്ളിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെ അതിജയിക്കാന്‍ നേമ്പ് നമുക്ക് കരുത്തുനല്‍കുന്നു.
ആത്മീയമായ പുനഃക്രമീകരണമാണ് നോമ്പ് നമ്മോട് ആവശ്യപ്പെടുന്നത്. ആത്മീയോല്‍കര്‍ഷത്തിന്‍റെ ചുറ്റുപാടാണ് റമളാനിന്‍റെ പ്രത്യേകത. ഇവിടെ നാം മുഖം തിരിക്കരുത്. മനസ്സും ശരീരവും ആരാധനകള്‍ കൊണ്ട് സമ്പന്നമാക്കണം. നډകള്‍ നിറഞ്ഞു നില്‍ക്കുന്ന രാവും പകലുമാണ് നമുക്കുണ്ടാകേണ്ടത്. റമളാന്‍ വരും കാലത്തേക്കുള്ള ഉര്‍ജധായക ശക്തിയാണ്. നോമ്പിലൂടെ കൈവരുന്ന ആത്മീയ പ്രഭാവലയം എല്ലാ കാലത്തേക്കും വെളിച്ചം വിതറാനുള്ളതാണ്. ഒരു മാസം മറ്റു പതിനൊന്ന് മാസങ്ങളേയും പ്രഭാപൂരിതമാക്കുന്ന കാഴ്ച്ചയാണ് റമളാനിലൂടെ നമുക്ക് അനുഭവിക്കാനാകുന്നത്
സഹാനുഭൂതി, ആത്മനിയന്ത്രണം കാരുണ്യബോധം സഹിഷ്ണുതാമനോഭാവം തുടങ്ങിയ മൂല്യങ്ങളെ നോമ്പ് ഓരോ വ്യക്തിയുടെയും അകത്തളങ്ങളില്‍ പ്രതിഷ്ഠിക്കുന്നു. വിശ്വാസികള്‍ കൂടുതല്‍ ഉദാരത പ്രകടിപ്പിക്കേണ്ട കാലമാണിത്. അല്ലാഹു തന്ന സമ്പത്തടക്കമുള്ള അനുഗ്രഹങ്ങള്‍ സഹജീവികള്‍ക്കു കൂടി പകര്‍ന്നു കൊടുക്കാന്‍ നോമ്പു നമ്മെ പ്രേരിപ്പിക്കുന്നു. നോമ്പുകലത്തെ ഉദാരതക്ക് അല്ലാഹു വലിയ പുണ്യമാണ് വാഗ്ദാനം നല്കിയിരിക്കുന്നത്. അല്ലാഹു തന്ന അനുഗ്രഹങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലിന്‍റെ കാലം കൂടിയാണ് റമളാന്‍. വിശപ്പിന്‍റെയും ദാഹത്തിന്‍റെയും വില ഓരേരുത്തരും മനസ്സിലാക്കുന്നു. അന്നപാനീയങ്ങള്‍ക്ക് വേണ്ടി കഷ്ട്ടപ്പെടുന്നവരുടെ പ്രയാസം മനസ്സിലാക്കാന്‍ നോമ്പു നമ്മെ പര്യാപ്തമാക്കുന്നു. ലോകത്തിലുടനീളം പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ വേദന തിരിച്ചറിയുന്നതിനുള്ള വേദി കൂടിയായി റമളാന്‍ പരിണമിക്കുന്നു. ഓരോ വ്യക്തിയിലും ക്ഷമയും സഹിഷ്ണുതയും റമളാനിലൂടെ പൂര്‍ണത കൈവരിക്കുന്നു. ചൂട്/തണുപ്പ് വ്യത്യാസമില്ലാതെ എല്ലാ കാലത്തും കടന്നു വരുന്ന റമളാനിനെ മുസ്ലീങ്ങള്‍ അനുഭാവപൂര്‍വം സ്വീകരിക്കുകയും ആരാധനകളെ കൊണ്ട് ധന്യമാക്കുകയും ചെയ്യാറുണ്ട്. മുസ്ലീകള്‍ക്കിടയില്‍ സഹജാവ/സാമുദായിക ബോധം റമളാന്‍ കാലത്ത് വര്‍ധിക്കുന്നു. നോമ്പു തുറക്കാന്‍ വേണ്ടി മറ്റുള്ളവരെയും ക്ഷണിക്കുകയും ഭക്ഷണപാനീയങ്ങളില്‍ പങ്കാളികളാക്കുകയും ചെയ്യുന്നു. ഇതു വഴി കൂട്ടായ്മയുടെ ബോധത്തിന് മുസ്ലീകള്‍ക്കിടയില്‍ ഘാടത വര്‍ധിക്കുന്നു. സുഹൃത്തുകളും കുടുംബക്കാരും അയല്‍വാസികളും പാപപ്പെട്ടവരും ധനികരും പണ്ഡിതനും പാമരനും ഒന്നിച്ചിരുന്ന് നോമ്പുതുറക്കുന്ന കാഴ്ച്ച ഏറെ മനേഹരമാണ്. ഇസ്ലാം ഇതിനു വലിയ പ്രധാന്യവും കല്പിക്കുന്നുണ്ട്. ഇതുപോലെത്തന്നെ പ്രാര്‍ത്ഥനാ സദസ്സുകളിലും പ്രായഭേദമന്യേ എല്ലാവരും ആവേശത്തോടെ പങ്കെടുക്കുന്നു. ഇങ്ങനെ അനിര്‍വചനീയ്യമായ അനുഭൂതി പകരുന്ന കൂട്ടായ്മയുടേയും സഹജാവ ബോധത്തിന്‍റെയും സുന്ദരമായ അടയാളങ്ങള്‍ ഇസ്സാം നോമ്പിലൂടെ സമര്‍പിക്കുന്നു. ഇസ്ലാമിന്‍റെ അതുല്യമായ ഒരു സവിശേഷതയാണിത്.
വിശുദ്ധ ഖുര്‍ആനിന്‍റെ മാസം കൂടിയാണ് റമളാന്‍. ലോകത്തിനു വെളിച്ചം പകരാന്‍വേണ്ടി അവതീര്‍ണമായ വിശുദ്ധ ഖുര്‍ആനിന്‍റെ ശാദ്വലതീരത്തേക്ക് റമളാനിലൂടെ ഓരേരുത്തരും അടുക്കുന്നു. നോമ്പുകാലത്ത് ഖുര്‍ആന്‍ പഠിക്കാനും പഠിപ്പിക്കാനും കൂടുതല്‍ സമയം ചിലവഴിക്കേണ്ടത് ഓരോരുത്തരുടെയും മേല്‍ ബാധ്യതയാണ്. ലോകം നേരിടുന്ന സകല പ്രതിസന്ധികള്‍ക്കും വിഹാരമാണ് വിശുദ്ധ ഖുര്‍ആന്‍. നമ്മുടെ ആത്മീയ വളര്‍ച്ചക്ക് ഖുര്‍ആന്‍ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. ആത്മീയതയില്‍ ചാലിച്ചെടുത്ത വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ഖുര്‍ആനിലൂടെ റമളാന്‍ നമ്മെ സജ്ജരാക്കുന്നു. റമളാനിലെ അവസാനത്തെ പത്തു ദിനങ്ങള്‍ ഏറെ പുണ്യം നിറഞ്ഞതാണ്. പള്ളികളില്‍ ഇഅ്ത്തികാഫിരുന്ന് ഈ സമയങ്ങളെ വിശ്വാസികള്‍ കൂടുതല്‍ സജീവമാക്കുന്നു. ആയിരം മാസങ്ങളെക്കാള്‍ പ്രതിഫലമുള്ള രാവ് അവസാനത്തെ പത്തിലാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ രാവിന്‍റെ മാഹാത്മ്യം നോടാന്‍ ലോകത്തിലുടനീളമുള്ള മുസ്ലീങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടാവിനോട് ചേര്‍ന്നു നില്‍ക്കാനുള്ള സൃഷ്ടികളുടെ പ്രതീക്ഷ നിര്‍ഭരമനസ്സാണ് ഇതിലൂടെ പ്രകടമാവുന്നത്. ലോകത്തുടനീളമുള്ള മുസ്ലീങ്ങള്‍ക്കിടയില്‍ ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രഖ്യാപനത്തിനുകൂടി റമളാന്‍ വേദിയൊരുക്കുന്നുണ്ട്.
ആന്തരികവും ബാഹ്യവുമായ ശുദ്ധികലശം നടത്തിയാണ് ലോകം റമളാനെ വരവേല്‍ക്കുന്നത്. വിശുദ്ധിയുടെ പൂര്‍ത്തീകരണമായ റമളാനെ വിശുദ്ധമായ മെയ്യും മനസ്സുമായി സ്വീകരിക്കാന്‍ ലോക മുസ്ലീങ്ങള്‍ ആത്മാര്‍ത്ഥയോടെ മുന്നിട്ടിറങ്ങുന്ന കാഴ്ച്ച ഹൃദ്യമായ അനുഭവാണ് സമ്മാനിക്കുന്നത്. തിډകളെ പ്രതിരോധിക്കാനും നډകളെ വളര്‍ത്താനും വികസിപ്പിക്കാനും ആത്മീയോല്‍കര്‍ഷത്തിനും പീഢിതരുടെ കണ്ണീരൊപ്പാനും വയ്യക്തതിക/സാമൂഹിക ബന്ധങ്ങള്‍ സുദൃഡമാക്കാനും പൂര്‍വോപരി സ്രഷ്ടാവില്‍ ലയിച്ചുചേരാനുമുള്ള ഊര്‍ജ്ജമാണ് റമളാന്‍ നമുക്ക് സമ്മാനിക്കുന്നത്.