ഡോ. തൈക്ക ശുഐബ് ആലിം അറബിത്തമിഴിന്‍റെ സാഹിത്യചരിത്രകാരന്‍

അറബിമലയാളത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടയിലാണ് തമിഴുദേശത്തെ സമാനഭാഷാപ്രതിഭാസമായ അറബിത്തമിഴ് അഥവാ അര്‍വി എന്‍റെ ശ്രദ്ധയില്‍ പെടുന്നത്. മുഹ്യിദ്ദീന്‍മാലയും പടപ്പാട്ടുകളും വിരുത്തങ്ങളും സൂക്ഷ്മപഠനത്തിനെടുത്തപ്പോഴാണ് സമാനകാലത്ത് അര്‍വിയില്‍ സംഭവിച്ചതെന്ത് എന്നറിയാനുള്ള കൗതുകം തോന്നിയത്. അറബിമലയാത്തിലെ...